പത്തനംതിട്ടയില്‍ അതിശക്ത മഴ മുന്നറിയിപ്പ്

പത്തനംതിട്ടയില്‍ അതിശക്ത മഴ മുന്നറിയിപ്പ്:വ്യാഴം വരെ ഓറഞ്ച് അലര്‍ട്ട്; വെള്ളി,ശനി മഞ്ഞ അലര്‍ട്ട്   കോന്നി വാർത്ത :കാലാവസ്ഥാ വകുപ്പിന്റെ പുതുക്കിയ മഴ സാധ്യത പ്രവചനപ്രകാരം നവംബര്‍ നാലുവരെ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയുള്ളതിനാല്‍ ഓറഞ്ച് അലര്‍ട്ടും നവംബര്‍ 5, 6 തീയതികളില്‍(വെള്ളി, ശനി) ശക്തമായ മഴയ്ക്കുള്ള സാധ്യതയുള്ളതിനാല്‍ മഞ്ഞ മുന്നറിയിപ്പും പുറപ്പെടുവിച്ചു.   ഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണിക്കൂറില്‍ 116 മി.മീ മുതല്‍ 204.4 മി.മീ വരെയുള്ള മഴയാണ് അതിശക്തമായ മഴകൊണ്ട് അര്‍ത്ഥമാക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണിക്കൂറില്‍ 64.5 മി.മീ മുതല്‍ 15 മി.മീ വരെയുള്ള മഴയാണ് ശക്തമായമഴ കൊണ്ട് അര്‍ത്ഥമാക്കുന്നത്. പത്തനംതിട്ട ജില്ലയിലെ മഴയുടെയും കോവിഡ് 19 ന്റെയും പശ്ചാത്തലത്തില്‍ പൊതുജനങ്ങള്‍ക്കുള്ള പ്രത്യേക നിര്‍ദേശങ്ങള്‍ ചുവടെ:   ശക്തമായ മഴ തുടര്‍ച്ചയായി പെയ്യുന്ന സാഹചര്യത്തില്‍ പ്രാദേശികമായ ചെറിയ വെള്ളപ്പൊക്കം, മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ തുടങ്ങിയ പ്രകൃതിദുരന്തങ്ങള്‍ക്ക് സാധ്യത വര്‍ധിക്കും.…

Read More

മലയോര മേഖലയില്‍ കനത്ത മഴ : ചിറ്റാര്‍ സ്കൂളിന് സമീപം ഗതാഗതം തടസ്സപ്പെട്ടു

മലയോര മേഖലയില്‍ കനത്ത മഴ : ചിറ്റാര്‍ സ്കൂളിന് സമീപം ഗതാഗതം തടസ്സപ്പെട്ടു കോന്നി വാര്‍ത്ത ഡോട്ട് കോം : ഉച്ചയ്ക്ക് ശേഷം ഉണ്ടായ കനത്ത മഴ ഇപ്പോഴും തുടരുന്നു. റാന്നി ഇട്ടിയപ്പാറ സ്റ്റാന്‍റില്‍ തോട്ടില്‍ നിന്നുള്ള വെള്ളം കയറി . ഇടിമിന്നലോടുകൂടിയ കനത്ത മഴ തുടരുന്നു ചിറ്റാർ സ്‌കൂളിനു സമീപം മരം കടപുഴകി വീണു ഗതാഗതം തടസ്സപ്പെട്ടു.ചിറ്റാര്‍ മണക്കയത്ത് വീടുകളില്‍ വെള്ളം കയറി ഇടിയോട് കൂടിയ മഴ മൂന്നു ദിവസം കൂടി കാണുമെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു . മഴ തോരാതെ നില്‍ക്കുന്നതിനാല്‍ മലയോരത്ത് താമസിക്കുന്നവര്‍ അല്‍പ്പം ശ്രദ്ധിയ്ക്കണം . മലയിടിച്ചില്‍ സാധ്യത ഉള്ള സ്ഥലത്തു നിന്നും സുരക്ഷാ സ്ഥലത്തേക്ക് മാറണം .  

Read More

കോവിഡ് ബാധിച്ച് മരണം: ധനസഹായത്തിന് അപേക്ഷിക്കാം

കോവിഡ് ബാധിച്ച് മരിച്ചവരുടെ അടുത്ത ബന്ധുവിന് സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള ധനസഹായം ലഭിക്കുന്നതിന് അപേക്ഷിക്കാൻ വെബ്സൈറ്റ് സജ്ജമായതായി ലാന്റ് റവന്യൂ കമ്മീഷണർ അറിയിച്ചു.   relief.kerala.gov.in എന്നാണ് വെബ്സൈറ്റ് വിലാസം. കോവിഡ് ബാധിച്ച് മരിച്ചയാളുടെ മരണ സർട്ടിഫിക്കറ്റ്, (ICMR നൽകിയത്), Death Declaration Document (DDD), അപേക്ഷകന്റെ റേഷൻ കാർഡ്, ആധാർ കാർഡ്, ബാങ്ക് പാസ്ബുക്ക് എന്നിവയുടെ പകർപ്പുകൾ, അനന്തരാവകാശ സർട്ടിഫിക്കറ്റ് ലഭ്യമാണെങ്കിൽ ആയതിന്റെ പകർപ്പ് എന്നിവ സഹിതമാണ് പൊതുജനങ്ങൾ അപേക്ഷ സമർപ്പിക്കേണ്ടത്.

Read More

കോന്നി പെയ്ന്റ് കടയിൽ തീ പിടുത്തം : അന്വേഷിക്കണമെന്ന് ബിജെപി

പെയ്ന്റ് കടയിൽ തീ പിടുത്തം അന്വേഷിക്കണമെന്ന് ബിജെപി ബിജെപി ജില്ലാ പ്രസിഡന്റ്‌ വി. എ സൂരജ് സ്ഥലം സന്ദർശിച്ചു. കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി പെയ്ന്റ് കടയിൽ തീപിടുത്തമുണ്ടായതിൽ ദുരൂഹത. ഇലക്ട്രിസിറ്റി കണക്ഷൻ ഇല്ലാതിരുന്ന ഗോഡൗണിലാണ് തീപ്പിടുത്തമുണ്ടായത്. കാരണം വ്യക്തമല്ല. കോന്നി മെയിൽ റോഡിൽ പ്രവർത്തിച്ചിരുന്ന ശ്രീലക്ഷ്മി പെയിന്റ് ഹൗസിന്റെ ഗോഡൗണിലാണ് തീപിടുത്തം ഉണ്ടായത്. 30 ലക്ഷം രൂപയുടെ നാശനഷ്ടം ആണ് പ്രാധമികമായി കണക്കാക്കപ്പെടുന്നത്. അശോക് എം കെ എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ്.   തീപിടുത്തമുണ്ടാകാൻ സാങ്കേതിക കാരണങ്ങളൊന്നുമില്ലാതിരുന്ന ഗോഡൗൺ കത്തിനശിച്ചത് എന്നും ബിജെപി ജില്ലാ പ്രസിഡന്റ്‌ ചൂണ്ടികാട്ടി ,ബിജെപി ജില്ലാ ഐ റ്റി കോ കൺവീനർ കിഷൻ കിഷോർ,ബിജെപി പഞ്ചായത്ത്‌ കമ്മിറ്റി പ്രസിഡന്റ്‌ സുജിത് ബാലഗോപാൽ,ജില്ലാ കമ്മിറ്റി അംഗം സുരേഷ് കാവുങ്കൽ, മണ്ഡലം കമ്മിറ്റി അംഗം ശശാങ്കൻ, അഭിലാഷ്, ദീപു എന്നിവർ ഒപ്പമുണ്ടാരുന്നു.

Read More

കോന്നി അച്ചന്‍ കോവില്‍ നദിയില്‍ മണ്ണാറത്തറ കടവില്‍ വൃദ്ധന്‍ കാല്‍ തെറ്റി ആറ്റില്‍ വീണു

  കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി അച്ചന്‍ കോവില്‍ നദിയില്‍ മങ്ങാരം മണ്ണാറത്തറ കടവില്‍ വൃദ്ധന്‍ കാല്‍ തെറ്റി ആറ്റില്‍ വീണു . സമീപത്ത് താമസിക്കുന്ന ഭാസ്കരന്‍ നായര്‍ (78 ) എന്ന  ആളാണ് ആറ്റില്‍ വീണത്  . രക്ഷാ പ്രവര്‍ത്തനം നടക്കുന്നു

Read More

ലാപ്‌സായ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ പുതുക്കാന്‍ അവസരം

അസല്‍ രജിസ്‌ട്രേഷന്‍ സീനിയോറിറ്റി പുന:സ്ഥാപിച്ചു നല്‍കുന്നതിന് 2021  ഒക്ടോബര്‍ ഒന്നു മുതല്‍ നവംബര്‍ 30 വരെയുള്ള  എല്ലാ പ്രവൃത്തി ദിവസങ്ങളിലും രജിസ്‌ട്രേഷന്‍ കാര്‍ഡ് സഹിതം അടൂര്‍ എംപ്ലോയ്‌മെന്റ് ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കാം.   ലാപ്‌സായ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ www.eemployment.kerala.gov.in എന്ന വെബ്‌സെറ്റ് മുഖേന ഓണ്‍ലൈനായയും പുതുക്കാം. ഇത് ഓണ്‍ലൈന്‍ പോര്‍ട്ടലിന്റെ  ഹോം പേജില്‍ നല്‍കിയിട്ടുള്ള സ്‌പെഷ്യല്‍ റിന്യൂവല്‍  ഓപ്ഷന്‍ വഴിയാണ് പുതുക്കേണ്ടത്. അര്‍ഹതയുള്ളവര്‍: 2000 ജനുവരി ഒന്നു മുതല്‍ 2021  ആഗസ്റ്റ് 31 വരെയുള്ള (രജിസ്‌ട്രേഷന്‍ ഐഡിന്റിറി കാര്‍ഡില്‍ പുതുക്കേണ്ടുന്ന മാസം 10/99 മുതല്‍ 8/18 വരെ  രേഖപ്പെടുത്തിയിട്ടുള്ളവര്‍ക്ക്) കാലയളവില്‍ യഥാസമയം രജിസ്‌ട്രേഷന്‍ പുതുക്കുവാന്‍ കഴിയാതിരുന്നവര്‍. എംപ്ലോയ്‌മെന്റ് എകസ്‌ചേഞ്ച് മുഖേന താല്‍ക്കാലിക ജോലി ലഭിച്ച് ജോലിയില്‍ നിന്നും യഥാവിധി പിരിഞ്ഞ് വിടുതല്‍ സര്‍ട്ടിഫിക്കറ്റ് 90 ദിവസത്തിനകം ചേര്‍ക്കാന്‍ കഴിയാതെയിരുന്ന കാരണത്താല്‍ സീനിയോറിറ്റി നഷ്ടമായ ഉദ്യോഗാര്‍ഥികള്‍. ഈ കാലയളവില്‍ മെഡിക്കല്‍ ഗ്രൗണ്ടിലും…

Read More

സംസ്ഥാന ഡ്രഗ്‌സ് കൺട്രോളർ അറിയിപ്പ് : ഡ്രഗ് ലൈൻസ് റദ്ദാക്കി

konnivartha.com : തിരുവനന്തപുരം പൂവാറിലുള്ള നിരോഷ മെഡിക്കൽസിന്റെ ഡ്രഗ് ലൈൻസ് റദ്ദാക്കിയതായി സംസ്ഥാന ഡ്രഗ്‌സ് കൺട്രോളർ അറിയിച്ചു. Max Relief Healthcare, Solan, Himachal Pradesh  എന്ന നിലവില്ലാത്ത സ്ഥാപനം നിർമ്മിച്ചതെന്ന് അവകാശപ്പെടുന്നതും ഗുജറാത്ത് ഫുഡ് ആന്റ് ഡ്രഗ്‌സ് കൺട്രോൾ അഡ്മിനിസ്‌ട്രേഷൻ വ്യാജവും, ഗുണനിലവാരമില്ലാത്തതും, മിസ്ബ്രാൻഡഡും ആണെന്ന് പ്രഖ്യാപിച്ചിട്ടുള്ളതുമായ Favimax 400mg Tablets (Favipiravir)  എന്ന മരുന്ന് അന്യ സംസ്ഥാനത്തുനിന്നും നേരിട്ട് വാങ്ങി സംഭരിച്ച് വിൽപ്പന നടത്തിയതിനാണ് നടപടി. സ്ഥാപന ഉടമയ്‌ക്കെതിരെ നിയമനടപടികൾ സ്വീകരിച്ചിട്ടുണ്ട്. അന്യ സംസ്ഥാനങ്ങളിൽ നിന്നും ഗുണനിലവാരം ഉറപ്പാക്കാത്ത മരുന്നുകൾ ആധികാരികയില്ലാത്ത മരുന്നു കമ്പനികളിൽ നിന്നും നേരിട്ട് വാങ്ങി വിൽപ്പന നടത്തുന്ന ഔഷധ വ്യാപാരികൾക്കെതിരെ നടപടികൾ സ്വീകരിക്കുമെന്നും ഡ്രഗ്‌സ് കൺട്രോളർ അറിയിച്ചു.

Read More

2021 സെപ്റ്റംബറിൽ യുപി‌എസ്‌സി അന്തിമമാക്കിയ റിക്രൂട്ട്‌മെന്റ് ഫലങ്ങൾ

  കോന്നി വാര്‍ത്ത ഡോട്ട് കോം : ഇനിപ്പറയുന്ന നിയമന ഫലങ്ങൾ യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ 2021 സെപ്റ്റംബർ   മാസത്തിൽ അന്തിമമാക്കി. ശുപാർശ ചെയ്യപ്പെട്ട പരീക്ഷാര്‍ഥികളെ തപാൽ മുഖേന നേരിട്ട് അറിയിച്ചിട്ടുണ്ട്. മുഴുവൻ പട്ടിക കാണുന്നതിന് ലിങ്കിൽ ക്ലിക്ക് ചെയ്യുക: The following Recruitment Results have been finalized by the Union Public Service Commission during the month of September, 2021. The recommended candidates have been informed individually by post. https://static.pib.gov.in/WriteReadData/specificdocs/documents/2021/oct/doc2021102901.pdf

Read More

ചെങ്ങന്നൂർ, മാവേലിക്കര താലൂക്കുകളില്‍ നവംബർ രണ്ടിന് പ്രാദേശിക അവധി

  കോന്നി വാര്‍ത്ത.കോം @ആലപ്പുഴ: പരുമല പള്ളി പെരുന്നാളിനോടനുബന്ധിച്ച് നവംബർ രണ്ടിന് ജില്ലയിലെ ചെങ്ങന്നൂർ, മാവേലിക്കര താലൂക്കുകളിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പ്രാദേശിക അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍ ഉത്തരവായി. നേരത്തെ നിശ്ചയിച്ച പൊതുപരീക്ഷകള്‍ക്ക് മാറ്റമില്ല.

Read More

എംപ്ലോയ്മെന്റ് രജിസ്ട്രേഷന്‍ പുതുക്കാന്‍ അവസരം

       കോന്നി വാര്‍ത്ത ഡോട്ട് കോം :  2000 ജനുവരി ഒന്നു മുതല്‍ 2021  ആഗസ്റ്റ് 31 വരെയുള്ള (രജിസ്ട്രേഷന്‍ ഐഡിന്റിറി കാര്‍ഡില്‍ പുതുക്കേണ്ടുന്ന മാസം 10/99 മുതല്‍ 8/18 വരെ  രേഖപ്പെടുത്തിയിട്ടുള്ളവര്‍ക്ക്) കാലയളവില്‍ യഥാസമയം രജിസ്ട്രേഷന്‍ പുതുക്കുവാന്‍ കഴിയാതിരുന്നവര്‍ക്കും എംപ്ലോയ്മെന്റ് എകസ്ചേഞ്ച് മുഖേന താല്‍ക്കാലിക ജോലി ലഭിച്ച് ജോലിയില്‍ നിന്നും യഥാവിധി പിരിഞ്ഞ് വിടുതല്‍ സര്‍ട്ടിഫിക്കറ്റ് 90 ദിവസത്തിനകം ചേര്‍ക്കാന്‍ കഴിയാതെയിരുന്ന കാരണത്താല്‍ സീനിയോറിറ്റി നഷ്ടമായ ഉദ്യോഗാര്‍ഥികള്‍ക്കും ഈ കാലയളവില്‍ മെഡിക്കല്‍ ഗ്രൗണ്ടിലും ഉപരിപഠനത്തിന് പോകേണ്ടിവന്നതിനാലും എംപ്ലോയ്മെന്റ് എകസ്ചേഞ്ച്് മുഖേന ലഭിച്ച ജോലി പൂര്‍ത്തിയാക്കാനാകാതെ ജോലിയില്‍ നിന്നും വിടുതല്‍ ചെയ്തു/രാജിവച്ചവര്‍ക്കും ഈ കാലയളവില്‍ നിയമനം ലഭിച്ചിട്ടും വിവിധ കാരണങ്ങളാല്‍ ജോലിയില്‍ പ്രവേശിക്കാതെ നിയമനാധികാരിയില്‍ നിന്നും നോണ്‍ ജോയിനിംഗ് ഡ്യൂട്ടി സര്‍ട്ടിഫിക്കറ്റ് യഥാസമയം ഹാജരാക്കാത്തതിനാല്‍ സീനിയോറിറ്റി നഷ്ടമായവര്‍ക്കും അവരുടെ അസല്‍ രജിസ്ട്രേഷന്‍ സീനിയോറിറ്റി പുന:സ്ഥാപിച്ചു…

Read More