വിമുക്ത ഭടന്മാരുടെ മക്കള്‍ക്ക് കാഷ് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു

  കോന്നി വാര്‍ത്ത ഡോട്ട് കോം : 2020-2021 അധ്യയന വര്‍ഷത്തില്‍ സ്റ്റേറ്റ്/ സി.ബി.എസ്.സി/ഐ.സി.എസ്.സി പത്താംക്ലാസിലും പന്ത്രണ്ടാം ക്ലാസിലും എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് /എ1 കരസ്ഥമാക്കിയ വിമുക്തഭടന്മാരുടെ (ആര്‍മി, നേവി, എയര്‍ഫോഴ്സ്) മക്കള്‍ക്കുള്ള കാഷ് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ ഈ മാസം 30 ന് മുമ്പായി ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ ലഭിക്കണമെന്ന് പത്തനംതിട്ട ജില്ലാ സൈനിക ക്ഷേമ ഓഫിസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0468-2961104 എന്ന ഫോണ്‍നമ്പറില്‍ ബന്ധപ്പെടുക.

Read More

പി.ആര്‍.ഡി അറിയിപ്പ് : പരീക്ഷ മാറ്റിവച്ചു

2021 ഒക്ടോബര്‍ 26ന്(ചൊവ്വ)നടത്താനിരുന്ന പ്രിസം പദ്ധതിയിലെ സബ് എഡിറ്റര്‍, ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ് പരീക്ഷയും ഒക്ടോബര്‍ 28ന് നടത്താനിരുന്ന കണ്ടന്റ് എഡിറ്റര്‍ ഓണ്‍ലൈന്‍ പരീക്ഷയും മറ്റൊരു തീയതിയിലേക്ക് മാറ്റിവച്ചതായി പി.ആര്‍.ഡി ഡയറക്ടര്‍ അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

Read More

സ്‌കൂള്‍ തുറക്കല്‍: വിദ്യാര്‍ഥികള്‍ക്ക് ഹോമിയോ മരുന്നിനുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു

  konnivartha.com :കോവിഡ് പശ്ചാത്തലത്തില്‍ പൊതുവിദ്യാലയങ്ങള്‍ നവംബര്‍ ഒന്നിന് തുറക്കുന്നതിന് മുന്നോടിയായി നാലു മുതല്‍ 18 വയസുവരെ പ്രായമുള്ള കുട്ടികള്‍ക്ക് പ്രതിരോധത്തിനായി ആയുഷ് വകുപ്പിന്റെ നേതൃത്വത്തില്‍ വിതരണം ചെയ്യുന്ന ഇമ്മ്യൂണ്‍ ബൂസ്റ്റര്‍ മരുന്നിന്റെ ജില്ലാതല രജിസ്‌ട്രേഷന്‍ ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ ഉദ്ഘാടനം ചെയ്തു. കളക്ടറേറ്റിലെ ജീവനക്കാരിയായ സൂസന്റെ കുട്ടിയുടെ രജിസ്‌ട്രേഷന്‍ നടത്തിയാണ് കളക്ടര്‍ ഉദ്ഘാടനം നിര്‍വഹിച്ചത്.   ആയുഷ് വകുപ്പ് ‘കരുതലോടെ മുന്നോട്ട്’ എന്ന പദ്ധതി വഴി സംസ്ഥാനത്തെ മുഴുവന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും മരുന്നുകള്‍ വിതരണം ചെയ്യും. ആയുഷ് വകുപ്പും നാഷണല്‍ ആയുഷ് മിഷനും പൊതു വിദ്യാഭ്യാസ വകുപ്പും തദ്ദേശസ്വയംഭരണവകുപ്പും സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്. www.ahims.kerala.gov.in എന്ന വെബ് പോര്‍ട്ടല്‍ വഴിയാണ് രക്ഷിതാക്കാള്‍ രജിസ്റ്റര്‍ ചെയ്യേണ്ടത്. ഹോം പേജില്‍ എത്തുമ്പോള്‍ ഹോമിയോപതിക്ക് ഇമ്മ്യൂണ്‍ ബൂസ്റ്റര്‍ രജിസ്‌ട്രേഷന്‍ എന്നതില്‍ ക്ലിക്ക് ചെയ്യണം. ഇവിടെ കുട്ടിയുടെ…

Read More

കോന്നി താലൂക്ക് ആശുപത്രി അറിയിപ്പ്

  കോന്നി വാര്‍ത്ത ഡോട്ട് കോം : ഒക്ടോബര്‍ 25 മുതൽ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതു വരെ കോന്നി താലൂക്ക് ആശുപത്രിയിൽ കോവിഡ് പ്രതിരോധ കുത്തി വെയ്പ്പ് ഞായർ ചൊവ്വ വ്യാഴം വെള്ളി ദിവസങ്ങളിൽ രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെ മാത്രമായിരിക്കുമെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു

Read More

27 വരെ സംസ്ഥാനത്ത് ശക്തമായ കാറ്റിനും ഇടിമിന്നലോടുകൂടിയ മഴയ്ക്കും സാധ്യത

    തെക്കന്‍ തമിഴ്നാട് തീരത്ത് രൂപപ്പെട്ട ചക്രവാത ചുഴി ലക്ഷദ്വീപിന് സമീപം സ്ഥിതിചെയ്യുന്നതിനാല്‍ ഇന്നും (ഒക്ടോബര്‍ 24) സംസ്ഥാനത്ത് വ്യാപകമായി ഇടിമിന്നലോടുകൂടിയ മഴയ്ക്കും ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമായ മഴയ്ക്കും സാധ്യതയുള്ളതായി കേന്ദ്രകാലാവസ്ഥാ വകുപ്പ് അറിയിച്ചു.   തുലാവര്‍ഷത്തിന് മുന്നോടിയായി, ബംഗാള്‍ ഉള്‍ക്കടലിലും ദക്ഷിണേന്ത്യയിലും വടക്ക് കിഴക്കന്‍ കാറ്റിന്റെ വരവിന്റെ ഫലമായി ഒക്ടോബര്‍ 25 മുതല്‍ 27 വരെ ഇടിമിന്നലോടുകൂടിയ മഴ തുടരാന്‍ സാധ്യതയുണ്ടെന്നും ഒക്ടോബര്‍ 26ന് ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.   ഒക്ടോബര്‍ 27 വരെ ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രത നിര്‍ദേശങ്ങള്‍ പുറത്തിറക്കി.   ശക്തമായ കാറ്റില്‍ മരങ്ങള്‍ കടപുഴകിയും, ചില്ലകള്‍ ഒടിഞ്ഞുവീണും അപകടങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. കാറ്റും മഴയും ഉണ്ടാകുമ്പോള്‍ ഒരു കാരണവശാലും മരങ്ങളുടെ ചുവട്ടില്‍ നില്‍ക്കാന്‍ പാടില്ല.…

Read More

പൂങ്കാവ്- പത്തനംതിട്ട റോഡ് നവീകരണവുമായി ബന്ധപ്പെട്ട് ഗതാഗത നിയന്ത്രണം

പൂങ്കാവ്- പത്തനംതിട്ട റോഡ് നവീകരണവുമായി ബന്ധപ്പെട്ട് ഗതാഗത നിയന്ത്രണം കോന്നി വാര്‍ത്ത ഡോട്ട് കോം : പൂങ്കാവ്- പത്തനംതിട്ട റോഡ് നവീകരണവുമായി ബന്ധപ്പെട്ട് കലുങ്ക് പുനര്‍ നിര്‍മാണം നടക്കുന്നതിനാല്‍ നേതാജി സ്‌കൂള്‍ ജംഗ്ഷന്‍ മുതല്‍ പ്രമാടം അമ്പലകടവ് വരെയുളള റോഡ് ഭാഗത്ത് ഭാരം കൂടിയ വാഹനങ്ങളുടെ ഗതാഗതം (ഒക്‌ടോബര്‍ 23 ശനി) മുതല്‍ 18 ദിവസത്തേക്ക് നേതാജി സ്‌കൂള്‍ ജംഗ്ഷനില്‍ നിന്നും വലത്തോട്ട് തിരിഞ്ഞ് പ്രമാടം മറൂര്‍ ഭാഗത്തുകൂടി പോകണമെന്ന് പത്തനംതിട്ട പൊതുമരാമത്ത് നിരത്ത് ഉപവിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. ഫോണ്‍ : 04682 325514.

Read More

കോവിഡ് മരണ സര്‍ട്ടിഫിക്കറ്റിനുളള നടപടിക്രമങ്ങള്‍ ലളിതമാക്കി: ഡി.എം.ഒ

  konnivartha.com : കോവിഡ് മരണ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിനുളള നടപടിക്രമങ്ങള്‍ ലളിതമാക്കിയതായി പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. എ.എല്‍ ഷീജ അറിയിച്ചു. ഐ.സി.എം.ആര്‍ പുറത്തിറക്കിയ പുതുക്കിയ നിര്‍ദ്ദേശമനുസരിച്ച് കോവിഡ് മരണമായി പ്രഖ്യാപിക്കാവുന്ന മരണങ്ങളും, കേരള സര്‍ക്കാര്‍ ഇതുവരെ കോവിഡ് മരണമായി പ്രഖ്യാപിച്ചിട്ടുളള കോവിഡ് മരണ ലിസ്റ്റില്‍ ഇല്ലാത്തതും ഇതേപറ്റി ഏതെങ്കിലും പരാതിയുളളവര്‍ക്കും അപ്പീല്‍ സമര്‍പ്പിക്കാനുളള അവസരം ഉണ്ട്. അപ്പീലിനുളള അപേക്ഷ സമര്‍പ്പിക്കേണ്ട വിധം ആവശ്യമായ രേഖകള്‍ സഹിതം അക്ഷയ സെന്ററുകള്‍ വഴി അപ്പീലിനുളള അപേക്ഷ സമര്‍പ്പിക്കണം. ഇ- ഹെല്‍ത്ത് കോവിഡ് -19 ഡെത്ത് ഇന്‍ഫോ പോര്‍ട്ടല്‍ വഴിയാണ് മരണ നിര്‍ണയത്തിനും, സര്‍ട്ടിഫിക്കറ്റിനും അപേക്ഷിക്കേണ്ടത്. ആദ്യമായി കോവിഡ് 19 ഡെത്ത് ഇന്‍ഫോ പോര്‍ട്ടലില്‍ (https://covid19.kerala.gov.in/death info) കയറി കോവിഡ് മൂലം മരിച്ചവരുടെ ലിസ്റ്റില്‍ പേര് ഉണ്ടോയെന്ന് ഉറപ്പു വരുത്തുക. ഇതില്‍ ഉള്‍പ്പെടാത്തവര്‍ ഉണ്ടെങ്കില്‍ മാത്രം അപേക്ഷിച്ചാല്‍…

Read More

മൃഗസംരക്ഷണ ക്ഷീരവികസന മേഖലയിലെ പ്രളയ ദുരന്തത്തില്‍ നഷ്ടപരിഹാരത്തിന് നടപടി: മന്ത്രി ജെ.ചിഞ്ചുറാണി

മൃഗസംരക്ഷണ ക്ഷീരവികസന മേഖലയിലെ പ്രളയ ദുരന്തത്തില്‍ നഷ്ടപരിഹാരത്തിന് നടപടി: മന്ത്രി ജെ.ചിഞ്ചുറാണി പ്രളയക്കെടുതി മൂലം മൃഗസംരക്ഷണ ക്ഷീരവികസന മേഖലയിലെ ഉണ്ടായ നാശനഷ്ടങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിന് നടപടി സ്വീകരിക്കുമെന്ന് ക്ഷീരവികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി അറിയിച്ചു. പ്രളയക്കെടുതി മൂലം ഉണ്ടായ നാശനഷ്ടങ്ങളും ദുരന്തനിവാരണ പ്രവര്‍ത്തങ്ങളും വിലയിരുത്തുന്നതിന് ചേര്‍ന്ന മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പുകളുടെ യോഗത്തിന് ശേഷമാണ്  മന്ത്രി ഇക്കാര്യം അറിയിച്ചത്. മഴക്കെടുതി പ്രാഥമിക വിലയിരുത്തലില്‍ സംസ്ഥാനത്ത് 91 ഉരുക്കളും, 42 ആടുകള്‍, 25032 കോഴികള്‍, 274 തൊഴുത്തുകള്‍, 29 ല്‍ പരം കോഴിക്കൂടുകള്‍, അഞ്ച് ലക്ഷം രൂപയുടെ കാലിത്തീറ്റ ഉള്‍പ്പെടെ രണ്ട് കോടി രൂപയുടെ നാശനഷ്ടം ഉണ്ടായതായി കണക്കാക്കുന്നു. മൃഗസംരക്ഷണ – ക്ഷീരവികസന മേഖലയില്‍ കാലവര്‍ഷക്കെടുതിയുമായി ബന്ധപ്പെട്ട രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന്റെ ഭാഗമായി എല്ലാ ജില്ലകളിലും കണ്‍ട്രോള്‍ റൂം തുറക്കുകയും ആവശ്യമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. പ്രകൃതിക്ഷോഭത്തിനു സാധ്യതയുള്ള പ്രദേശങ്ങള്‍…

Read More

ദുരിതാശ്വാസ ക്യാമ്പിലുള്ളവര്‍ അവിടെ തുടരണം: മന്ത്രി വീണാ ജോര്‍ജ്

മഴ തുടരുമെന്ന കാലാവസ്ഥ പ്രവചനം കണക്കിലെടുത്ത് ദുരിതാശ്വാസ ക്യാമ്പിലുള്ളവര്‍ അവിടെ തുടരണം: മന്ത്രി വീണാ ജോര്‍ജ് സംസ്ഥാനത്ത് 24-ാം തീയതി വരെ ശക്തമായ മഴയ്ക്ക് സാധ്യത ഉണ്ടെന്ന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പുള്ളതിനാല്‍ പത്തനംതിട്ട ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ അവിടെതന്നെ തുടരണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. പത്തനംതിട്ട കളക്ടറേറ്റില്‍ ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യരുമായി ജില്ലയിലെ സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. ജില്ലാ കളക്ടര്‍ ചെയര്‍പേഴ്സനായിട്ടുള്ള ജില്ലാ ദുരന്തനിവാരണ അതോറിറ്റി കൃത്യമായ മുന്നൊരുക്കത്തോടെയാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചുവരുന്നത്. ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ജില്ലയിലെ മണ്ണിടിച്ചില്‍ ഉണ്ടാകാനിടയുള്ള 44 പ്രദേശങ്ങള്‍ കണ്ടെത്തി ഇവരെ ക്യാമ്പുകളിലേക്കെത്തിക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. ജില്ലയില്‍ 145 ക്യാമ്പുകളിലായി നിലവില്‍ 7,646 ആളുകള്‍ കഴിയുന്നതായും മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. നിലവില്‍ പമ്പ, അച്ചന്‍കോവില്‍, മണിമലയാര്‍…

Read More

മഴക്കെടുതി: 42 മരണം; തെക്കൻ തമിഴ്‌നാട് തീരത്തിനു സമീപം ചക്രവാതചുഴി

  കേരളത്തിലെ മഴക്കെടുതികളിൽ ഒക്‌ടോബർ 12 മുതൽ 20 വരെ 42 മരണങ്ങൾ സംഭവിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ആറു പേരെ കാണാതായി. ഉരുൾപൊട്ടലിൽ പെട്ട 19 പേരുടെ മൃതദേഹം കണ്ടെത്തി. നിലവിൽ 304 ദുരിതാശ്വാസ ക്യാമ്പുകളിൽ 3851 കുടുംബങ്ങൾ താമസിക്കുന്നുണ്ട്. തെക്കൻ തമിഴ്‌നാട് തീരത്തിനു സമീപം ചക്രവാതചുഴി രൂപപ്പെട്ടിട്ടുണ്ട്. അടുത്ത 2-3 ദിവസങ്ങളിൽ ഇത് തുടരാൻ സാധ്യതയുണ്ട്. ഇതിന്റെ സ്വാധീനത്തിൽ ഒക്ടോബർ 24 വരെ കേരളത്തിൽ വ്യാപകമായി ഇടി മിന്നലൊടെ മഴയ്ക്ക് സാധ്യതയുണ്ട്. ഒക്ടോബർ 21 നു ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യതയുണ്ട്. അടുത്ത ആഴ്ച തുലാവർഷം ആരംഭിക്കാൻ സാധ്യതയുള്ളതിനാൽ കരുതലും ജാഗ്രതയും തുടരാൻ നിർദ്ദേശിച്ചിട്ടുണ്ട്. കേരളത്തിന്റെ പ്രളയ കെടുതികളെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോഡി നേരിട്ട് വിളിച്ച് ആരായുകയും കേന്ദ്രത്തിന്റെ സഹായ സഹകരണങ്ങൾ വാഗ്ദാനം ചെയ്യുകയുമുണ്ടായി. കഴിഞ്ഞ ദിവസം ദലൈലാമയും ഐക്യാദാർഢ്യം അറിയിച്ച് സന്ദേശം…

Read More