കോന്നി വാര്‍ത്ത ഡോട്ട് കോം : ശക്തമായ മഴയും, മണ്ണിടിച്ചിലും, മറ്റ് പ്രകൃതിക്ഷോഭങ്ങളും ഉണ്ടാകാന്‍ സാധ്യതയുള്ള പത്തനംതിട്ട ജില്ലയിലെ 44 പ്രദേശങ്ങളില്‍ ആവശ്യമെങ്കില്‍ അടിയന്തരമായി ദുരിതാശ്വാസ ക്യാമ്പിലേക്ക് ജനങ്ങളെ മാറ്റിപാര്‍പ്പിക്കുന്നതിന് നടപടി സ്വീകരിക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കി ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‌സന്‍കൂടിയായ ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ ഉത്തരവ് പുറപ്പെടുവിച്ചു. കോന്നി, റാന്നി, കോഴഞ്ചേരി, അടൂര്‍ താലൂക്കുകളിലാണ് പത്തനംതിട്ട ജില്ലയില്‍ ഉരുള്‍പ്പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യത കൂടുതലുള്ള പ്രദേശങ്ങളുള്ളത്. ജിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യയും, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി വിദഗ്ധ സമിതിയും ഉരുള്‍പ്പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യതയുണ്ടെന്ന് കണ്ടെത്തിയ സ്ഥലങ്ങളില്‍ താമസിക്കുന്നവരെ മാറ്റി പാര്‍പ്പിക്കാന്‍ നിര്‍ദേശം നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ജില്ലയില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് കണക്കിലെടുത്താണ് പ്രശ്‌ന സാധ്യതയുള്ള സ്ഥലങ്ങളില്‍ ആവശ്യമെങ്കില്‍ ജില്ലാ പോലീസ്…
Read Moreവിഭാഗം: Information Diary
ദുരിതാശ്വാസ പ്രവര്‍ത്തനം; വകുപ്പുകളുടെ ഏകോപനം സര്‍വകക്ഷിയോഗം
കനത്ത മഴ പ്രവചിച്ച സാഹചര്യത്തില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഏകോപനം ശക്തിപ്പെടുത്താന്‍ റാന്നിയില്‍ ചേര്‍ന്ന സര്‍വകക്ഷിയോഗംയോഗം തീരുമാനിച്ചു. ഡാമുകള്‍ തുറന്നുവിട്ടതിനൊപ്പം മഴ തുടരുമെന്ന പ്രവചനം കൂടിയുള്ള പശ്ചാത്തലത്തില്‍ മണ്ണിടിച്ചില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള മേഖലകളില്‍നിന്നും ആവശ്യമെങ്കില്‍ ആളുകളെ മാറ്റിപ്പാര്‍പ്പിക്കാന്‍ യോഗം തീരുമാനിച്ചു. ദുരിതാശ്വാസ ക്യാമ്പുകളില്‍ എല്ലാവിധ സൗകര്യങ്ങളും ഒരുക്കണമെന്നും യോഗം നിര്‍ദ്ദേശിച്ചു. ശുചീകരണ പ്രവര്‍ത്തനങ്ങളിലും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും യുവജന സംഘടനയുടെ വോളണ്ടിയര്‍മാരുടെ സേവനം ഉറപ്പാക്കുമെന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ അറിയിച്ചു. അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ വിളിച്ചുചേര്‍ത്ത ഉദ്യോഗസ്ഥരുടെയും വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും യോഗത്തിലാണ് തീരുമാനം. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ് ഗോപി ,തഹസില്‍ദാര്‍ നവീന്‍ ബാബു, ഡിവൈഎസ്പി മാത്യു ജോര്‍ജ്, പി ആര്‍ പ്രസാദ്, എം.വി വിദ്യാധരന്‍, ആലിച്ചന്‍ ആറൊന്നില്‍, രാജു മരുതിക്കല്‍, എബ്രഹാം കുളമട, സാംകുട്ടി പാലയ്ക്കാ മണ്ണില്‍, സജീര്‍ പേഴുമ്പാറ, കെ വി കുര്യാക്കോസ് എന്നിവര്‍…
Read Moreമൂന്നുദിവസത്തിനിടെ പത്തനംതിട്ടയില്‍ ഫയര്‍ഫോഴ്‌സ് രക്ഷപ്പെടുത്തിയത് 1270 പേരെ
കോന്നി വാര്‍ത്ത ഡോട്ട് കോം : കനത്ത മഴ പെയ്ത 16, 17, 18 തീയതികളില്‍ പത്തനംതിട്ട ജില്ലയിലെ ഫയര്‍ഫോഴ്‌സ് രക്ഷപ്പെടുത്തുകയും സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റുകയും ചെയ്തത് 1270 പേരെ. വിവിധ ഓഫീസുകളിലായി 82 കോളുകളാണ് ലഭിച്ചത്. പത്തനംതിട്ട ഫയര്‍ഫോഴ്‌സ് ടീം 606 പേരെയാണ് രക്ഷപ്പെടുത്തിയത്. അടൂര്‍ ഫയര്‍ഫോഴ്‌സ് ടീം 124 പേരേയും കോന്നി ഫയര്‍ഫോഴ്‌സ് ടീം 20 പേരെയും റാന്നി ഫയര്‍ഫോഴ്‌സ് ടീം 70 പേരെയും തിരുവല്ല ഫയര്‍ഫോഴ്‌സ് ടീം 450 പേരെയുമാണ് രക്ഷപ്പെടുത്തിയത്. പത്തനംതിട്ടയില്‍ 24 ഫോണ്‍കോളുകളും അടൂരില്‍ ഏഴ് കോളുകളും കോന്നിയില്‍ മൂന്നു കോളും റാന്നിയില്‍ ഒന്‍പത് കോളുകളും തിരുവല്ലയില്‍ 35 കോളും സീതത്തോട് നാല് ഫോണ്‍കോളുകളുമാണ് ഈ ദിവസങ്ങളില്‍ ലഭിച്ചതെന്ന് ജില്ലാ ഫയര്‍ ഓഫീസര്‍ കെ.ഹരികുമാര്‍ അറിയിച്ചു. ചിത്രം : ഫയല്‍
Read Moreകക്കി-ആനത്തോട്, പമ്പ ഡാമുകള്‍ തുറന്നത് ഏറ്റവും അനുയോജ്യമായ സമയത്ത്
കോന്നി വാര്‍ത്ത : പത്തനംതിട്ട ജില്ലയില്‍ രണ്ടു ദിവസമായി മഴ മാറിനില്‍ക്കുന്ന സാഹചര്യത്തില്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ വെള്ളം ഇറങ്ങുന്നെന്ന ധാരണയില്‍ തിരിച്ച് വീടുകളിലേക്ക് ഉടന്‍ മടങ്ങരുതെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. മഴക്കെടുതി വിലയിരുത്താന്‍ കളക്ടറേറ്റില്‍ ചേര്‍ന്ന അവലോകനയോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ഒക്ടോബര്‍ 20 മുതല്‍ ജില്ലയില്‍ അതി ശക്തമായ മഴയ്ക്കുള്ള മുന്നറിയിപ്പ് കാലാവസ്ഥാ വകുപ്പ് നല്‍കിയിരിക്കുന്ന സാഹചര്യം കണക്കിലെടുക്കേണ്ടതുണ്ട്. വെള്ളം ഇറങ്ങുന്ന സാഹചര്യത്തില്‍ അപ്പര്‍ കുട്ടനാടന്‍ പ്രദേശങ്ങളില്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കണമെന്നും ജില്ലയിലെ ക്യാമ്പുകളില്‍ ഭക്ഷണ സാധനങ്ങള്‍, വെള്ളം, വൈദ്യുതി ഇവ ലഭ്യമാകുന്നുണ്ടെന്ന് ജില്ലാ ഭരണകേന്ദ്രം ഉറപ്പുവരുത്തണമെന്നും മന്ത്രി പറഞ്ഞു. പമ്പ, മണിമല എന്നീ നദികളില്‍ കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് വെള്ളം കുറഞ്ഞു വരുന്നു എന്നത് ആശ്വാസകരമാണ്. കക്കി, പമ്പ ഡാമുകളില്‍ നിന്നായി പമ്പാനദിയില്‍ 175 മുതല്‍ 250 കുമിക്‌സ് വെള്ളം…
Read Moreഇടുക്കി ഡാം തുറന്നു
ഇടുക്കി ഡാം തുറന്നു; സെക്കന്റില്‍ ഒരു ലക്ഷം ലീറ്റര്‍ വെള്ളം ചെറുതോണി പുഴയിലേക്ക് ഒഴുക്കുന്നു
Read Moreപമ്പ അണക്കെട്ട് തുറന്നു
പമ്പ അണക്കെട്ട് തുറന്നു പത്തനംതിട്ട: പമ്പ അണക്കെട്ട് തുറന്ന് വെള്ളം പുറത്തേക്ക് ഒഴുക്കി വിട്ടു. അണക്കെട്ടിന്റെ രണ്ട് ഷട്ടറുകൾ 30 സെന്റീമീറ്റർ വീതം ഉയർത്തി. 25 മുതൽ 50 ക്യൂമെക്സ് വെള്ളം വരെ പമ്പയിലേക്ക് ഒഴുകിയെത്തും. എന്നാൽ പുഴയിലെ ജലനിരപ്പ് പത്ത് സെന്റിമീറ്ററിൽ അധികം ഉയരാതെ നിലനിർത്താനാണ് ശ്രമം. എന്നാൽ ആരും ഭയപ്പെടേണ്ട സാഹചര്യമില്ലെന്നാണ് അധികൃതർ പറയുന്നത്. മുൻ വർഷങ്ങളിലേത് പോലെ പ്രളയ സമാനമായ സാഹചര്യം നിലവിലില്ല. വീടുകളിൽ വെള്ളം കയറാതിരിക്കാൻ പരമാവധി മുൻകരുതലെടുത്താണ് വെള്ളം തുറന്നുവിടുന്നത്. പമ്പയ്ക്ക് പുറമെ ഇടമലയാർ അണക്കെട്ടും ഉടൻ തുറക്കും. ഇതിന് പുറമെ ഇടുക്കി അണക്കെട്ടും ഇന്ന് പകൽ 11 മണിക്ക് തുറക്കുന്നുണ്ട്. ഇടുക്കിയിൽ അണക്കെട്ട് തുറക്കുന്ന സാഹചര്യത്തിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
Read Moreപമ്പാ ഡാമിന്റെ രണ്ട് ഷട്ടറുകള്‍ 19ന് (ചൊവാഴ്ച) പുലര്‍ച്ചെ തുറക്കും
കോന്നി വാര്‍ത്ത ഡോട്ട് കോം : കെ.എസ്.ഇ.ബി ലിമിറ്റഡിന്റെ ശബരിഗിരി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ പമ്പ ഡാമിന്റെ രണ്ടു ഷട്ടറുകള്‍ ഒക്‌ടോബര്‍ 19ന് ചൊവാഴ്ച പുലര്‍ച്ചെ അഞ്ചിന് ശേഷം തുറക്കുവാന്‍ പത്തനംതിട്ട ജില്ലാ ദുരന്തനിവാരണ അതോറിട്ടി ചെയര്‍പേഴ്‌സണ്‍ കൂടിയായ ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ്. അയ്യര്‍ ഉത്തരവായി. രണ്ടു ഷട്ടറുകള്‍ ക്രമാനുഗതമായി ഉയര്‍ത്തി 25 കുമക്‌സ് മുതല്‍ പരമാവധി 50 കുമക്‌സ് വരെ, ജനവാസ മേഖലകളില്‍ പരമാവധി 10 സെന്റീമീറ്ററില്‍ കൂടുതല്‍ ജലനിരപ്പ് ഉയരാതെ പമ്പാ നദിയിലേക്ക് ഒഴുക്കി വിടുന്നതിനാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. പുറത്തേക്ക് ഒഴുകുന്ന ജലം പമ്പാനദിയിലൂടെ ഏകദേശം ആറു മണിക്കൂറിനു ശേഷം പമ്പ ത്രിവേണിയില്‍ എത്തുന്നതാണെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.
Read Moreശബരിമല തുലാമാസ പൂജ: തീര്‍ഥാടകര്‍ക്ക് പ്രവേശനം ഇല്ല
ശബരിമല തുലാമാസ പൂജ: തീര്‍ഥാടകര്‍ക്ക് പ്രവേശനം ഇല്ല കോന്നി വാര്‍ത്ത ഡോട്ട് കോം : ശക്തമായ മഴയുടെ സാഹചര്യത്തില്‍ ശബരിമല തുലാമാസ പൂജയ്ക്ക് തീര്‍ഥാടകര്‍ക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ല. ജില്ലയില്‍ പ്രതികൂല കാലാവസ്ഥ തുടരുകയാണ്. ഈ മാസം 20 മുതല്‍ 24 വരെ കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് പ്രകാരം ജില്ലയില്‍ അതിശക്തമായ മഴക്കുള്ള സാധ്യത നിലനില്‍ക്കുന്നുണ്ട്. പമ്പ, അച്ചന്‍കോവില്‍ നദികളില്‍ ജലനിരപ്പ് ഉയരുന്നതും, വനമേഖലകളിലെ ഇടവിട്ടുള്ള ശക്തമായ മഴയും മറ്റു ദുരന്ത സാഹചര്യങ്ങളും അപകടങ്ങള്‍ക്ക് ഇടയാക്കാം എന്നതിനാലാണ് ഇത്തരത്തിലൊരു തീരുമാനമെടുത്തതെന്ന് റവന്യു വകുപ്പ് മന്ത്രി കെ. രാജനും ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജും അറിയിച്ചു. പത്തനംതിട്ട ജില്ലയിലെ പ്രളയസ്ഥിതി വിലയിരുത്തുന്നതിന് കളക്ടറേറ്റില്‍ ചേര്‍ന്ന അവലോകന യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രിമാര്‍. തീര്‍ഥാടനത്തിനായി എത്തിയവര്‍ക്ക് തിരികെപ്പോകാനുള്ള ക്രമീകരണം ഒരുക്കുമെന്നും മന്ത്രിമാര്‍ പറഞ്ഞു.
Read Moreപത്തനംതിട്ട ജില്ലയിലെ കക്കി-ആനത്തോട് ഡാമിന്റെ ഷട്ടറുകള്‍ തുറന്നു
കക്കി ഡാമിന്റെ രണ്ട് ഷട്ടറുകള്‍ 30 സെ.മീ വീതം ഉയര്‍ത്തി കക്കി ഡാം തുറന്നതോടെ പമ്പാ തീരത്തുള്ളവര്‍ക്ക് അധികൃതര്‍ ജാഗ്രതാ നിര്‍ദേശം നല്‍കി. അഞ്ചുമണിക്കൂറിനകം വടശ്ശേരിക്കരയില്‍ കക്കി ഡാമില്‍ നിന്നുള്ള വെള്ളമെത്തും. പെരുന്നാട്ടില്‍ മൂന്ന് മണിക്കൂറിനുള്ളിലും റാന്നിയില്‍ അഞ്ചുമണിക്കൂറിനുള്ളിലും വെള്ളമെത്തും. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. കിസുമത്ത് രണ്ട് മണിക്കൂറിനകവും അത്തിക്കയത്ത് മൂന്ന് മണിക്കൂറിനകവുമാണ് ജലനിരപ്പുയരുക. ഡാം തുറന്ന് 13 മണിക്കൂറിനുശേഷമേ ആറന്മുളയിലും ചെങ്ങന്നൂരിലും ജലനിരപ്പുയരൂ. തിരുവല്ലയിലും അപ്പര്‍ കുട്ടനാട്ടിലും കക്കി ഡാമില്‍ നിന്നുള്ള ജലമെത്താന്‍ 15 മണിക്കൂറെടുക്കും. കക്കി ഡാമിന്റെ രണ്ട് ഷട്ടറുകള്‍ 30 സെന്റിമീറ്റര്‍ വീതമാണ് ഉയര്‍ത്തിയത്. ഘട്ടംഘട്ടമായി 120 സെ.മീ വരെ ഉയര്‍ത്താനാണ് തീരുമാനം. ഉച്ചയോടെ പമ്പയിലും കക്കാട്ടാറിലും ഒന്നരയടി വരെ ജലനിരപ്പ് ഉയരുമെന്നാണ് മുന്നറിയിപ്പ്.
Read Moreപമ്പാ ഡാം റെഡ് അലര്‍ട്ട്; അതീവ ജാഗ്രതാ നിര്‍ദ്ദേശം
പമ്പാ ഡാം റെഡ് അലര്‍ട്ട്; അതീവ ജാഗ്രതാ നിര്‍ദ്ദേശം കോന്നി വാര്‍ത്ത : കെ.എസ്.ഇ.ബി ലിമിറ്റഡിന്റെ ശബരിഗിരി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ പമ്പ റിസര്‍വോയറിന്റെ വൃഷ്ടി പ്രദേശങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത മഴയുടെ ഫലമായും റീസര്‍വോയറിലേക്കുള്ള നീരൊഴുക്ക് ശക്തമായതിനാലും റിസര്‍വോയറിന്റെ അനുവദനീയമായ പരമാവധി ശേഷിയിലേക്കു ജലനിരപ്പ് എത്തിച്ചേര്‍ന്നു കൊണ്ടിരിക്കുകയാണ്. റിസര്‍വോയറിന്റെ പരമാവധി ശേഷി 986.33 മീറ്ററാണ്. പമ്പ റിസര്‍വോയറിന്റെ നീല, ഓറഞ്ച്, റെഡ് അലര്‍ട്ടുകള്‍ പ്രഖ്യാപിക്കുന്നത് യഥാക്രമം 982 മീറ്റര്‍, 983.5 മീറ്റര്‍, 984.5 മീറ്റര്‍ ജലനിരപ്പ് എത്തിച്ചേരുമ്പോഴാണ്. ഇത്തരത്തില്‍ ജലനിരപ്പ് ചേര്‍ന്നതിനാല്‍ ഒക്‌ടോബര്‍ 17ന് രാവിലെ നീല അലര്‍ട്ടും 17ന് വൈകിട്ട് ഓറഞ്ച് അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. ഒക്‌ടോബര്‍ 18 തിങ്കള്‍ രാവിലെ 11 ന് റിസര്‍വോയറിന്റെ ജലനിരപ്പ് 984.50 മീറ്ററില്‍ എത്തിയിട്ടുള്ളതിനാല്‍ കെ.എസ്.ഇ.ബി അണക്കെട്ട് സുരക്ഷാ വിഭാഗം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ പമ്പാ…
Read More