20, 21 തീയതികളില്‍ പത്തനംതിട്ട ജില്ലയില്‍ ശക്തമായ മഴയുണ്ടാകുമെന്ന് മുന്നറിയിപ്പ്

20, 21 തീയതികളില്‍ പത്തനംതിട്ട ജില്ലയില്‍ ശക്തമായ മഴയുണ്ടാകുമെന്ന് മുന്നറിയിപ്പ് മഴക്കെടുതി: എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും സര്‍ക്കാര്‍ സജ്ജം- മന്ത്രി കെ.രാജന്‍ പത്തനംതിട്ട ജില്ലയിലെ മഴക്കെടുതിയുമായി ബന്ധപ്പെട്ടുള്ള എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും സര്‍ക്കാര്‍ സജ്ജമെന്ന് റവന്യൂ മന്ത്രി കെ.രാജന്‍ പറഞ്ഞു. പത്തനംതിട്ട ജില്ലയിലെ പ്രളയസ്ഥിതി വിലയിരുത്തുന്നതിന് കളക്ടറേറ്റില്‍ ചേര്‍ന്ന അവലോകന യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ശക്തമായ മഴയിലൂടെ ജലനിരപ്പ് ഉയരുന്നത് ക്രമീകരിക്കുന്നതിനായി കക്കി-ആനത്തോട് ഡാം തുറന്നിട്ടുണ്ട്. ഭയപ്പെടേണ്ട സാഹചര്യം നിലവിലില്ല. കൃത്യമായ ഇടവേളകളില്‍ ഡാമുകള്‍ തുറന്ന് വെള്ളം ഒഴുക്കിവിടുന്നതാണ് അഭികാമ്യം. അടുത്ത ശക്തമായ മഴയുടെ ആരംഭത്തിന് മുന്‍പ് ആവശ്യമായ മുന്‍കരുതല്‍ എന്ന നിലയിലാണ് ഡാം തുറന്നത്. ആളുകളെ മാറ്റിപ്പാര്‍പ്പിക്കുന്നതിനുള്ള പ്രവര്‍ത്തനം നടന്നുവരികയാണ്. എന്‍ഡിആര്‍എഫ് സംഘത്തെ ജില്ലയില്‍ വിന്യസിച്ചിട്ടുണ്ട്. ആവശ്യമെങ്കില്‍ എയര്‍ ലിഫ്റ്റിംഗ് സംഘത്തെ കൂടി വിന്യസിക്കും. പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് ആവശ്യമായ ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. അപകട…

Read More

പത്ത് ഡാമുകളിൽ റെഡ് അലേർട്ട്

  കേരളത്തിലെ പത്ത് ഡാമുകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. കക്കി, ഷോളയാർ, മാട്ടുപ്പെട്ടി, കുന്ദള, കല്ലാർകുട്ടി, പെരിങ്ങൽകുത്ത്‌, മൂഴിയാർ, കല്ലാറ്, ചിമ്മിനി, പീച്ചി എന്നീ ഡാമുകളിലാണ് റെഡ് അലേർട്ട് പ്രഖ്യാപിച്ചത്. ഇറിഗേഷൻ വകുപ്പിന്റെ അഞ്ച് ഡാമുകളിലും ഇലക്രിസിറ്റി വകുപ്പിന്റെ മൂന്ന് ഡാമുകളിലും ഓറഞ്ച് അലേർട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. മന്ത്രി കെ രാജനാണ് വാർത്താ സമ്മേളനത്തിനിടെ ഇക്കാര്യം അറിയിച്ചത്. കക്കി-ആനത്തോട് ഡാമിന്റെ രണ്ട് ഷട്ടറുകൾ ഇന്ന് പതിനൊന്ന് മണിയോടെ തന്നെ തുറന്നു. ഡാമിന്റെ രണ്ട് ഷട്ടറുകൾ ആദ്യഘട്ടമെന്ന നിലയിൽ രണ്ട് സെന്റിമീറ്റർ വീതമാണ് ഉയർത്തിയത്. ഘട്ടംഘട്ടമായി 120 സെ.മീ വരെ ഉയർത്തും. ഉച്ചയോടെ പമ്പയിലും കക്കാട്ടാറിലും ഒന്നരയടി വരെ ജലനിരപ്പ് ഉയരുമെന്നാണ് മുന്നറിയിപ്പ്. സെക്കന്റിൽ 100 ക്യുമെക്‌സ് മുതൽ 200 വരെ വെള്ളം പുറത്തേക്ക് ഒഴുക്കാനാണ് നേരത്തെ നിശ്ചയിച്ചിരുന്നത്. 10 മുതൽ 15 വരെ സെ.മി പമ്പയിൽ ജലനിരപ്പ് ഉയരുമെന്നായിരുന്നു…

Read More

കല്ലേലിയുടെ കിഴക്കൻ ഭാഗം ഒറ്റപ്പെട്ടിട്ട് 3 ദിവസം :വൈദ്യ സഹായം എത്തിക്കണം

കല്ലേലിയുടെ കിഴക്കൻ ഭാഗം ഒറ്റപ്പെട്ടിട്ട് 3 ദിവസം :വൈദ്യ സഹായം എത്തിക്കണം കോന്നി വാർത്ത ഡോട്ട് കോം :അച്ചൻ കോവിൽ നദിയിലെ ജല നിരപ്പ് ഒരേ പോലെ തുടരുമ്പോൾ കല്ലേലിയുടെ കിഴക്ക് ഉള്ള വഴക്കര, കൊക്കത്തോട്, ആവണിപ്പാറ മേഖലകൾ തീർത്തും ഒറ്റപെട്ടു. കൊക്കത്തോടും കോന്നിയുമായുള്ള വാഹന ഗതാഗത ബന്ധം മുറിഞ്ഞിട്ട് 3 ദിവസമായി. അടിയന്തിര വൈദ്യ സഹായത്തിനു കൊക്കാത്തോട് പ്രാഥമിക ആരോഗ്യ കേന്ദ്രം മാത്രമാണ് ഉള്ളത്. കല്ലേലി ചപ്പാത്തും, വഴക്കര ചപ്പാത്തും മുങ്ങി കിടക്കുകയാണ്. രാത്രിയിൽ അരുവാപ്പുലം തേക്ക് തോട്ടം ഭാഗത്ത്‌ വീണ്ടും വെള്ളം കയറി. അരുവാപ്പുലം 3,4 വാർഡുകൾ ചേർന്ന പ്രദേശമാണ് കൊക്കാത്തോട്. പണ്ട് ഹെലികോപ്റ്റർ ഉപയോഗിച്ചാണ് ഭക്ഷണം എത്തിച്ചത്. വാർഡ് മെമ്പർമാർ സജീവമായി ഇവിടെ ഉണ്ട്. മഴയ്ക്ക് അൽപ്പം ശമനം ഉണ്ടായി എങ്കിലും ആകാശം മൂടി കെട്ടി നിൽക്കുന്നു. മലയോരത്തു പെയ്ത മഴ വെള്ളം…

Read More

കൃഷി നാശം: കൃഷിമന്ത്രിയുടെ ഓഫീസിലും കൺട്രോൾ റൂം

  സംസ്ഥാനത്ത് മഴക്കെടുതിയെത്തുടർന്നുള്ള കൃഷി നാശം അറിയിക്കാൻ കൃഷി മന്ത്രിയുടെ ഓഫീസിൽ കൺട്രോൾ റൂം തുടങ്ങി. ഫോൺ നമ്പരുകൾ: 80750 74340, 94464 74714, 88480 72878, 80897 71652, 99460 10595, 94473 88159, 85470 46467. ഫോണിലോ വാട്‌സ് ആപ്പിലോ വിവരങ്ങൾ അറിയിക്കാമെന്ന് കൃഷിമന്ത്രിയുടെ ഓഫീസ് അറിയിച്ചു.   ഇതിനു പുറമെ കൃഷി നാശം സംഭവിച്ച പ്രദേശങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനും ദുരന്ത ലഘൂകരണത്തിനുമായി കൃഷി വകുപ്പ് സംസ്ഥാന തലത്തിലും ജില്ലാതലത്തിലും കൺട്രോൾ റൂമുകളും തുറന്നിട്ടുണ്ട്. സംസ്ഥാനതല കൺട്രോൾ സെന്റർ – 9447210314. ജില്ലാതല കൺട്രോൾ സെന്ററുകൾ -തിരുവനന്തപുരം – 9446021290, കൊല്ലം- 94474 53040, പത്തനംതിട്ട- 9495734107, കോട്ടയം- 9446430657, ആലപ്പുഴ- 9497787894, എറണാകുളം- 9446518181, തൃശൂർ- 9383473242, പാലക്കാട്- 9383471457, മലപ്പുറം- 9846820304, കോഴിക്കോട്- 8547802323, ഇടുക്കി- 9447232202, വയനാട്- 7012568399, കണ്ണൂർ-…

Read More

ജാഗ്രതാ നിര്‍ദേശം

ജാഗ്രതാ നിര്‍ദേശം കോന്നി വാര്‍ത്ത ഡോട്ട് കോം : കക്കി-ആനത്തോട് ഡാമിന്റെ രണ്ടു ഷട്ടറുകള്‍ 18/10/2021 ന് രാവിലെ 11 മണിക്കു ശേഷം ക്രമാനുഗതമായി ഉയര്‍ത്തി 100 കുമക്‌സ് മുതല്‍ 200 കുമക്‌സ് വരെ ജനവാസ മേഖലകളില്‍ പരമാവധി 15 സെന്റിമീറ്ററില്‍ കൂടുതല്‍ ജലനിരപ്പ് ഉയരാതെ ജലം പമ്പാ നദിയിലേക്ക് ക്രമാനുഗതമായി ഒഴുക്കി വിടുന്നതിനു നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് ജില്ലാ കളക്ടറും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണുമായ ഡോ. ദിവ്യ എസ്. അയ്യര്‍ ഉത്തരവായി. പുറത്തേക്ക് ഒഴുകുന്ന ജലം പമ്പാനദിയിലൂടെ ഏകദേശം രണ്ടു മണിക്കൂറിനു ശേഷം പമ്പ ത്രിവേണിയില്‍ എത്തും.   പമ്പാനദിയിലെ ജലനിരപ്പ് ജലസേചന വകുപ്പ് തുടര്‍ച്ചയായി വീക്ഷിക്കേണ്ടതും അപകട സാധ്യതയുള്ളപക്ഷം ജില്ലാ അടിയന്തിരഘട്ട കാര്യനിര്‍വഹണ കേന്ദ്രത്തില്‍ അറിയിക്കേണ്ടതുമാണ്. പമ്പാനദിയുടെ തീരത്തുള്ള തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ മൈക്ക് അനൗണ്‍സ്‌മെന്റ് മുഖേന ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കേണ്ടതും ഇക്കാര്യം പത്തനംതിട്ട…

Read More

മഴ തുടരുന്ന സാഹചര്യത്തില്‍ മുന്‍കരുതല്‍ കൂടുതല്‍ ശക്തമാക്കും – അഡ്വ.കെ.യു.ജനീഷ് കുമാര്‍ എംഎല്‍എ

  കോന്നി വാര്‍ത്ത ഡോട്ട് കോം : മലയോര മേഖലയില്‍ മഴ ഞായറാഴ്ചയും ശക്തമായി തുടരുന്ന സാഹചര്യത്തില്‍ എല്ലാ മുന്‍കരുതലുകളും കൂടുതല്‍ ശക്തമായി തുടരണമെന്ന് അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്കി. പേമാരിയും, പ്രളയവും നേരിടുന്നതിനായി നടത്തുന്ന പ്രവര്‍ത്തന പുരോഗതി വിലയിരുത്താന്‍ വലഞ്ചുഴി എന്‍എസ്എസ് കരയോഗ ഹാളില്‍ ചേര്‍ന്ന യോഗത്തിലാണ് എംഎല്‍എ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്കിയത്. കോന്നി നിയോജക മണ്ഡലത്തില്‍ അഞ്ച് പഞ്ചായത്തുകളിലായി ഏഴ് ദുരിതാശ്വാസ ക്യാമ്പുകളാണ് ആരംഭിച്ചിരിക്കുന്നതെന്ന് ഉദ്യോഗസ്ഥര്‍ യോഗത്തെ അറിയിച്ചു. ഏഴ് ക്യാമ്പുകളിലായി 99 കുടുംബങ്ങളാണ് കഴിയുന്നത്. കൂടുതല്‍ ക്യാമ്പുകള്‍ ആവശ്യമായി വന്നാല്‍ അതിനുള്ള ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയിട്ടുണ്ട്. പ്രമാടം പഞ്ചായത്തില്‍ മൂന്നു ക്യാമ്പുകളാണ് പ്രവര്‍ത്തിക്കുന്നത്. കിഴവള്ളൂര്‍ സെന്റ് ജോര്‍ജ് ഹൈസ്‌കൂള്‍, വലഞ്ചുഴി എന്‍എസ്എസ് കരയോഗം, തെങ്ങുക്കാവ് ഗവ. എല്‍പിഎസ് എന്നിവിടങ്ങളിലാണ് പ്രമാടം പഞ്ചായത്തിലെ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നത്. 46 കുടുംബങ്ങളാണ്…

Read More

പത്തനംതിട്ട ജില്ലയില്‍ ഒറ്റപ്പെട്ടു പോയ കുടുംബങ്ങളെയെല്ലാം രക്ഷപ്പെടുത്തി

ഒറ്റപ്പെട്ടു പോയ കുടുംബങ്ങളെയെല്ലാം രക്ഷപ്പെടുത്തി: മന്ത്രി വീണാ ജോര്‍ജ് കോന്നി വാര്‍ത്ത ഡോട്ട് കോം : പത്തനംതിട്ട ജില്ലയില്‍ ശക്തമായി പെയ്ത മഴയില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ഒറ്റപ്പെട്ടു പോയ കുടുംബങ്ങളെയെല്ലാം രക്ഷപ്പെടുത്തി സുരക്ഷിത സ്ഥാനത്തെത്തിക്കാന്‍ കഴിഞ്ഞതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. മല്ലപ്പള്ളിയില്‍ വെള്ളം കയറിയ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. ഡാമുകളിലേക്ക് വരുന്ന വെള്ളത്തിന്റെ തോതില്‍ കുറവു വന്നിട്ടുണ്ട്. അമിത ആശങ്കയുടെ ആവശ്യമില്ല, എങ്കിലും അതീവ ജാഗ്രത എല്ലാവരും പാലിക്കണം.   എല്ലാ വകുപ്പുകളും ഒത്തുചേര്‍ന്ന് മികച്ച പ്രവര്‍ത്തനമാണ് ജില്ലയില്‍ നടത്തിവരുന്നതെന്നും മന്ത്രി പറഞ്ഞു. മല്ലപ്പള്ളി താലൂക്ക് ഓഫീസില്‍ യോഗം ചേര്‍ന്നു സ്ഥിതി വിലയിരുത്തി. മല്ലപ്പള്ളി ടൗണ്‍, മല്ലപ്പള്ളി വലിയ പാലം, മല്ലപ്പള്ളി സെന്റ് മേരീസ് എല്‍പിഎസ്, വെള്ളം കയറിയ സ്ഥലങ്ങള്‍ എന്നിവിടങ്ങള്‍ മന്ത്രി സന്ദര്‍ശിച്ചു. അഡ്വ. മാത്യു ടി.…

Read More

മഴ : കോന്നിയില്‍ വ്യാപക നഷ്ടം : വീടുകള്‍ തകര്‍ന്നു

  കോന്നിവാര്‍ത്ത ഡോട്ട് കോം : കനത്ത മഴയിൽ അരുവാപ്പുലം പടപ്പയ്ക്കൽ മുരുപ്പേൽ പി സി രാഘവൻ്റെ വീടിൻ്റെ സംരക്ഷണഭിത്തി തകർന്നു. ഊട്ടുപാറ കല്ലേലി റോഡിൻ്റെ ‌ സംരക്ഷണഭിത്തി തകർന്ന് ഊട്ടുപാറശ്രീനിലയത്തിൽ രവീന്ദ്രൻ്റെ വീട് അപകടാവസ്ഥയിലാണ്.കോന്നി എലിയറയ്ക്കൽ രാജേഷ്ഭവനിൽ രാജേഷ്‌കുമാർ , അനന്ദുവൻ രാജലക്ഷ്മി, ചൈനാ മുക്ക് അടിമുറിയിൽ രാജൻ എന്നിവരുടെ വീടുകളിൽ വെള്ളം കയറി .ഇവരെ മാറ്റി താമസിപ്പിച്ചിരിക്കുകയാണ്   അട്ടച്ചാക്കൽ കൈതകുന്ന് കോളനിയിൽ കുഞ്ഞയ്യപ്പന്‍റെ വീട് തകർന്നു.വ്യാപകമായ കൃഷി നാശവും ഉണ്ടായി .സി പി ഐ എം ലോക്കൽ സെക്രട്ടറി കെ കെ വിജയൻ്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനങ്ങൾ നടത്തി.അടിയന്തിരമായി വീട് നഷ്ടപ്പെട്ടവർക്ക് നഷ്ടപരിഹാരം നൽകണമെന്ന് ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു കുമ്മണ്ണൂര്‍ വനം വകുപ്പ് ജീവനക്കാര്‍ ഒറ്റപ്പെട്ടു .ഇവരെ കാണുന്നതിന് വേണ്ടി അരുവാപ്പുലം പഞ്ചായത്ത് പ്രസിഡന്‍റ് നേതൃത്വത്തില്‍ കുട്ടവഞ്ചിയില്‍ എത്തി സ്ഥിതി ഗതികള്‍ വിലയിരുത്തി .…

Read More

അച്ചൻകോവിൽ, കല്ലാര്‍ , പമ്പ വൃഷ്‌ടി പ്രദേശങ്ങളില്‍ മഴ തുടരുന്നു: ഇന്ന് ശമനം ഉണ്ടാകുമെന്ന് കരുതുന്നു

  കോന്നി വാര്‍ത്ത ഡോട്ട് കോം : അച്ചൻകോവിൽ, കല്ലാര്‍ , പമ്പ വൃഷ്‌ടി പ്രദേശങ്ങളില്‍ മഴ തുടരുന്നു എങ്കിലും ഇന്ന് ശമനം ഉണ്ടാകുമെന്ന് കരുതുന്നു. നദീ തീരങ്ങളില്‍ ഉള്ളവര്‍ ഭയാശങ്കയില്‍ ആണ് രാത്രി കഴിച്ചു കൂട്ടിയത് . അച്ചന്‍ കോവില്‍ -പുനലൂര്‍ പാതയില്‍ വളയം വരെ കുഴപ്പം ഇല്ല .എന്നാല്‍ വളയം മുതല്‍ അച്ചന്‍ കോവില്‍ വരെ റോഡില്‍ പല ഭാഗത്തും വെള്ളം കയറി . കോന്നി മേഖലയില്‍ അരുവാപ്പുലം പുലിഞ്ചാണി മേഖലയില്‍ വെള്ളം കയറി . പല വീടുകളിലും വെളുപ്പിനെ വെള്ളം കയറി . ആളുകള്‍ സുരക്ഷാ സ്ഥാനത്തേക്ക് മാറി . കല്ലേലി വയക്കര ചപ്പാത്ത് മുങ്ങിയതിനാല്‍ കൊക്കാത്തോട് ഗ്രാമം ഒറ്റപ്പെട്ടു . ആവണിപ്പാറ ഗിരി വര്‍ഗ കോളനിയും ഒറ്റപ്പെട്ട നിലയില്‍ ആണ് . കോന്നി മുറിഞ്ഞകല്‍ -അതിരുങ്കല്‍ റോഡില്‍ മണ്ണ് ഇടിഞ്ഞു വീണു…

Read More

ജാഗ്രതാ നിർദേശം: മണിയാർ ബാരേജിന്റെ ഷട്ടറുകൾ ഉയര്‍ത്തേണ്ടി വന്നേക്കും

ജാഗ്രതാ നിർദേശം: മണിയാർ ബാരേജിന്റെ ഷട്ടറുകൾ ഉയര്‍ത്തേണ്ടി വന്നേക്കും konnivartha.com : മണിയാർ ബാരേജിലെ ജലനിരപ്പ് ഉയരുന്ന പക്ഷം ജലനിരപ്പ് 34.62 മീറ്ററായി ക്രമീകരിക്കുന്നതിനായി മുന്നറിയിപ്പ് പിൻവലിക്കുന്നതുവരെ ഏതു സമയത്തും മണിയാർ ബാരേജിന്റെ ഷട്ടറുകൾ 300 സെ.മി എന്ന തോതിൽ ഉയർത്തി പരമാവധി 600 കുമക്സ് ജലം പുറത്തു വിടേണ്ടി വന്നേക്കാം. ഇപ്രകാരം ഷട്ടറുകൾ ഉയർത്തുന്നത് മൂലം കക്കാട്ടാറിൽ 150 സെ.മി. വരെ ജലനിരപ്പ് ഉയർന്നേക്കാമെന്നുള്ള സാഹചര്യത്തിൽ കക്കാട്ടാറിന്റെയും, പമ്പയാറിന്റെയും തീരത്ത് താമസിക്കുന്ന ആളുകളും മണിയാർ പെരുനാട്, വടശ്ശേരിക്കര, റാന്നി, കോഴഞ്ചേരി, ആറന്മുള നിവാസികളും പൊതുജനങ്ങളും ജാഗ്രത പുലർത്തേണ്ടതും നദികളിൽ ഇറങ്ങുന്നത് ഏതു സാഹചര്യത്തിലും ഒഴിവാക്കേണ്ടതുമാണെന്ന് ജില്ലാ കളക്ടറും ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർ പേഴ്സണുമായ ഡോ. ദിവ്യ എസ്. അയ്യർ അറിയിച്ചു.

Read More