കോന്നി വാര്‍ത്ത ഡോട്ട് കോം : അറബിക്കടലിലും, ബംഗാൾ ഉൾക്കടലിലും രൂപംകൊണ്ട ന്യൂനമർദത്തെത്തുടർന്ന് സംസ്ഥാനത്ത് മഴ ശക്തമായ സാഹചര്യത്തിൽ ജലഗതാഗത വകുപ്പിന്റെ കോട്ടയം, എറണാകുളം, ആലപ്പുഴ ജില്ലകളിലുള്ള അഞ്ച് റെസ്‌ക്യു-കം-ആംബുലൻസ് ബോട്ടുകൾ തയ്യാറാക്കി നിർത്താനും ആവശ്യമായ സ്ഥലങ്ങളിൽ രക്ഷാപ്രവർത്തനം നടത്താനും ഗതാഗത മന്ത്രി ആന്റണി രാജു ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി മണ്ണിടിച്ചിൽ ഉള്ള പ്രദേശങ്ങളിൽ കെഎസ്ആർടിസി സർവീസ് താല്ക്കാലികമായി നിർത്തിവയ്ക്കാനും, ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് കെഎസ്ആർടിസിയുടെ സേവനം വിട്ടു നൽകാനും മന്ത്രി നിർദ്ദേശിച്ചു. കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ യാത്രകൾ പരമാവധി ഒഴിവാക്കണം. ആർ.ടി.ഒ, ജോയിന്റ് ആർ.ടി.ഒ.മാരും അവരവരുടെ കീഴിൽ വരുന്ന പ്രദേശങ്ങളിലെ ജെസിബി, ടിപ്പർ, ക്രെയിൻ, ആംബുലൻസ്, ആളുകളെ മാറ്റിപാർപ്പിക്കേണ്ടി വന്നാൽ അതിന് ആവശ്യമായ വാഹനങ്ങൾ എന്നിവയുടെ ലിസ്റ്റ് തയ്യാറാക്കി ഏത് അടിയന്തിര സാഹചര്യത്തെയും…
Read Moreവിഭാഗം: Information Diary
വെള്ളപ്പൊക്ക സാധ്യത : കോന്നി പഞ്ചായത്ത് നേതൃത്വത്തില്‍ ക്യാമ്പുകള്‍ തുറന്നു
കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ വെള്ളപ്പൊക്ക സാധ്യത മുന്നിൽ കണ്ടുകൊണ്ട് കോന്നി ടൗണിൽ സ്ഥിതിചെയ്യുന്ന ഗവ.ഹയർ സെക്കൻഡറി സ്കൂൾ,ഗവ.എൽ.പി സ്കൂൾ,കോന്നിതാഴം എൽ.പി സ്കൂൾ,എലിയറക്കൽ അമൃത സ്കൂൾ,മാരൂർപാലം വിമുക്ത സേനാഭവനം അടക്കമുള്ളയിടങ്ങളിൽ ക്യാമ്പ് ആരംഭിക്കുന്നതിനു സജീകരിച്ചിട്ടുണ്ട്.ആരോഗ്യ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനു മെഡിക്കൽ സംഘവും ,24 മണിക്കൂർ ആംബുലൻസ് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. അച്ചൻകോവിലാറിന്റെ തീരത്തു വസിക്കുന്നവർ ജാഗ്രത പുലർത്തേണ്ടതുണ്ട്.ഏതൊരു ആവശ്യത്തിനും എല്ലാ ഗ്രാമ പഞ്ചായത്ത് അംഗങ്ങളും,ഫയർ ഫോഴ്‌സും,പോലീസും,റവന്യു വകുപ്പ് എന്നിവരുടെ സേവനവും ലഭ്യമാണ്. സുലേഖ വി നായർ (പ്രസിഡന്റ് ) 9645316137 റോജി എബ്രഹാം (വൈസ് പ്രസിഡന്റ് ) 9847134983 ഫൈസൽ പി എച്ച് (ആരോഗ്യ – വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ) 7012443407 പ്രവീൺ (ക്ലർക്ക് ) 9946753348 രല്ലു പടയനിക്കൽ (എം.ജി.എൻ.ആർ.ഈ.ജി.എസ്, എഞ്ചിനീയർ) 9946403457 ഫയർ ഫോഴ്സ് കോന്നി…
Read Moreമലയോര മേഖലകളിലേക്കുള്ള രാത്രി യാത്രയും, വിനോദ സഞ്ചാര പ്രവര്‍ത്തനങ്ങളും നിരോധിച്ചു
മലയോര മേഖലകളിലേക്കുള്ള രാത്രി യാത്രയും,വിനോദ സഞ്ചാര പ്രവര്‍ത്തനങ്ങളും നിരോധിച്ചു കോന്നി വാര്‍ത്ത ഡോട്ട് കോം : കനത്ത മഴയുടെ പശ്ചാത്തലത്തില്‍ ഒക്ടോബര്‍ 17 നും പത്തനംതിട്ട ജില്ലയിലെ എല്ലാ മലയോര മേഖലകളിലേക്കുമുള്ള എല്ലാ യാത്രകളും രാത്രി ഏഴു മുതല്‍ രാവിലെ ആറു വരെയും, തൊഴിലുറപ്പ് ജോലികള്‍, വിനോദ സഞ്ചാരത്തിനായുള്ള കയാക്കിംഗ്/കുട്ട വഞ്ചി സവാരി, ബോട്ടിംഗ് എന്നിവയും നിരോധിച്ച് ജില്ലാ കളക്ടറും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണുമായ ഡോ. ദിവ്യ എസ്. അയ്യര്‍ ഉത്തരവായി. രണ്ടു ദിവസമായി ജില്ലയില്‍ ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തില്‍ ചെറിയ വെള്ളപ്പൊക്കം, മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍, കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണും, പോസ്റ്റുകള്‍ തകര്‍ന്നു വീണും ഉണ്ടാകാനിടയുള്ള അപകട സാധ്യതകള്‍ ഒഴിവാക്കുന്നതിനാണ് നിരോധനം ഏര്‍പ്പെടുത്തിയത്. കോവിഡ് 19, ദുരന്ത നിവാരണം എന്നിവയുമായി ബന്ധപ്പെട്ട് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് യാത്ര ചെയ്യുന്നതിന് ഈ…
Read Moreമലയോരത്തെ മഴ : തണുത്തു വിറങ്ങലിച്ചു ജനം
കോന്നി വാര്‍ത്ത ഡോട്ട് കോം : രാത്രി മുതല്‍ തുടങ്ങിയ ഛന്നം പിന്നം മഴ രാവിലെ മുതല്‍ രുദ്ര രൂപം കൈക്കൊണ്ട് മലയോരത്ത് ആഞ്ഞു പെയ്തു .മഴയ്ക്ക് ഒപ്പം ശക്തമായ ഇടിയും ഇടവിട്ട് ഉണ്ടായി . രാത്രി മുതല്‍ രാവിലെ 5 മണി വരെ 97 എം എം മഴ കോന്നി മഴമാപിനിയില്‍ രേഖപ്പെടുത്തി . പെയ്ത്തു മഴവെള്ളം പല പ്രദേശത്തും കെട്ടി നിന്നതോടെ കോന്നി പുനലൂര്‍ റൂട്ടില്‍ പല ഭാഗത്തും ഗതാഗത തടസം ഉണ്ടായി . കോന്നി വകയാര്‍ , മുറിഞ്ഞകല്‍ , നെടുമണ്‍കാവ് മേഖലകളില്‍ അരക്കൊപ്പം വെള്ളം ഉയര്‍ന്നു . ചെറിയ വാഹനങ്ങള്‍ എല്ലാംഈ റൂട്ടിലൂടെ ഓട്ടം നിര്‍ത്തി ചന്ദന പള്ളിറോഡ് വഴി യാത്ര തുടര്‍ന്നു . പുനലൂര്‍ -കോന്നി റോഡ് പണികള്‍ക്ക് വേണ്ടി പഴയ ഓടകള്‍ നികത്തിയതും പുതിയ ഓടയുടെ പണികള്‍…
Read Moreകിണർ ഇടിഞ്ഞു താണു :സമീപ വീടുകളിൽ വിള്ളൽ
കിണർ ഇടിഞ്ഞു താണു :സമീപ വീടുകളിൽ വിള്ളൽ കോന്നി വാർത്ത ഡോട്ട് കോം :വടശേരിക്കരയിൽ ഭൂചലനമുണ്ടായെന്ന് സംശയം. ചെറുകാവ് ദേവീക്ഷേത്രത്തിന് പിൻവശം മോഹനസദനത്തിൽ കെ പി ചന്ദ്രമോഹൻ കർത്തയുടെ കിണർ ഇടിഞ്ഞു താഴുകയും, സമീപത്തുള്ള തൊഴിത്തിന് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. സമീപ വീടുകൾക്ക് ആഘാതത്തിൽ വിറയൽ സംഭവിച്ചതായി പറയുന്നു. കോന്നി ഇളകൊള്ളൂർ ഭാഗത്തു പോസ്റ്റുകൾ ഒടിഞ്ഞു
Read Moreകേരളത്തിൽ ഏറ്റവും കൂടുതൽ മഴ ഇന്നും കോന്നിയിൽ രേഖപ്പെടുത്തി
കേരളത്തിൽ ഏറ്റവും കൂടുതൽ മഴ ഇന്നും കോന്നിയിൽ രേഖപ്പെടുത്തി കോന്നി വാർത്ത ഡോട്ട് കോം :കേരളത്തിൽ ഇന്ന് പെയ്ത മഴയുടെ കണക്കിൽ കോന്നി മുന്നിൽ എത്തി. രാവിലേ 8 മണി വരെ 97 എംഎം മഴ പെയ്തു. കോന്നി മഴമാപിനിയിലെ കണക്ക് ആണ്. കഴിഞ്ഞിടെ 104 എംഎം മഴ കോന്നിയിൽ പെയ്തു. അടുത്ത കാലത്തായി ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന സ്ഥലമായി കോന്നി മാറി. കാലാവസ്ഥയിൽ ഉണ്ടായ മാറ്റമാണ് അമിത മഴയ്ക്ക് കാരണം. നാളെ തുലാം മാസം തുടങ്ങുന്നു. തുലാം മഴ കൂടി ലഭിക്കുന്നത്തോടെ മഴയുടെ തോത് കോന്നിയിൽ കൂടും. മനോജ് പുളിവേലിൽ @കോന്നി വാർത്ത
Read Moreകോന്നിയിൽ കനത്ത മഴയും ഇടിയും
കോന്നിയിൽ കനത്ത മഴയും ഇടിയും കോന്നി വാർത്ത ഡോട്ട് കോം :കോന്നിയിൽ മഴയുടെ ശക്തി കൂടി. വെളുപ്പിനെ മുതൽ മഴയുടെ ശക്തി കൂടി. ഒപ്പം ഇടിയും. മലയോര മേഖലയിൽ മൂടൽ മഞ്ഞും മൂടി. വന പാതകളിലൂടെ ഉള്ള യാത്ര ഒഴിവാക്കണം എന്ന് വന പാലകർ ചെക്ക് പോസ്റ്റുകളിൽ വാഹന യാത്രികർക്ക് മുന്നറിയിപ്പ് നൽകുന്നുണ്ട്.
Read Moreഅതീവ ജാഗ്രതാ നിര്‍ദേശം: കക്കി- ആനത്തോട് ഡാമിൽ റെഡ് അലേർട്ട്
കോന്നി വാര്‍ത്ത ഡോട്ട് കോം : കെഎസ്ഇബി ലിമിറ്റഡിന്റെ ശബരിഗിരി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ കക്കി-ആനത്തോട് റിസര്‍വോയറിന്റെ വൃഷ്ടി പ്രദേശങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത മഴയുടെ ഫലമായും റീസര്‍വോയറിലേക്കുള്ള നീരൊഴുക്ക് ശക്തമായതിനാലും റിസര്‍വോയറിന്റെ അനുവദനീയമായ പരമാവധി ശേഷിയിലേക്കു ജലനിരപ്പ് എത്തിച്ചേര്‍ന്നു കൊണ്ടിരിക്കുകയാണ്. റിസര്‍വോയറിന്റെ പരമാവധി ശേഷി 981.46 മീറ്ററാണ്. എന്നാല്‍, 2021 ഒക്ടോബര്‍ 11 മുതല്‍ 20 വരെയുള്ള കാലയളവില്‍ റിസര്‍വോയറില്‍ സംഭരിക്കുവാന്‍ അനുവദിക്കപ്പെട്ട പരമാവധി ജലനിരപ്പ് (അപ്പര്‍ റൂള്‍ ലെവല്‍) 978.83 മീറ്റര്‍ ആണ്. കക്കി-ആനത്തോട് റിസര്‍വോയറിന്റെ നീല, ഓറഞ്ച്, റെഡ് അലര്‍ട്ടുകള്‍ പ്രഖ്യാപിക്കുന്നത് യഥാക്രമം 976.83 മീറ്റര്‍, 977.83 മീറ്റര്‍, 978.33 മീറ്റര്‍ ജലനിരപ്പ് എത്തിച്ചേരുമ്പോഴാണ്. ഇത്തരത്തില്‍ ജലനിരപ്പ് ചേര്‍ന്നതിനാല്‍ 11/10/2021 നു നീല അലര്‍ട്ടും 12/10/2021 ന് ഓറഞ്ച് അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുള്ളതാണ്. ഇന്ന് (15.10.2021) വൈകിട്ട് 5.00 മണിക്ക്…
Read Moreമൂലൂര്‍ സ്മാരകത്തില്‍ കുരുന്നുകള്‍ ആദ്യാക്ഷരം കുറിച്ചു
സരസകവി മൂലൂരിന്റെ ഇലവുംതിട്ടയിലെ സ്മാരകത്തില്‍ വിജയദശമി ദിനത്തില്‍ കുരുന്നുകള്‍ക്കായുള്ള വിദ്യാരംഭ ചടങ്ങുകളും കവിസംഗമവും നടന്നു. കോവിഡ് നിയന്ത്രണങ്ങള്‍ ഉള്ളതിനാല്‍ വിദ്യാരംഭ ചടങ്ങിന് പുറമേ നിന്നും ആചാര്യന്മാര്‍ ഉണ്ടായിരുന്നില്ല. കുട്ടികളുടെ മാതാപിതാക്കള്‍ തന്നെ ആദ്യക്ഷരം എഴുതിച്ചു. മുപ്പതിലധികം കുട്ടികള്‍ രാവിലെ ഏഴരക്കും പത്തിനുമിടയില്‍ അറിവിന്റെ ലോകത്തേക്ക് അക്ഷര ചുവടുകള്‍ വച്ചു. വിദ്യാരംഭ ചടങ്ങുകള്‍ക്കു ശേഷം കവിസമ്മേളനം നടന്നു. ഹൃദ്രോഗ ചികിത്സകനും മൂലൂരിന്റ മാതൃകുടുംബാംഗവുമായ ഡോ. സുരേഷ് പരുമല കവി സമ്മേളനം ഉദ്ഘാടനം ചെയ്തു. സ്മാരക കമ്മിറ്റി പ്രസിഡന്റും മുന്‍ എംഎല്‍എയുമായ കെ.സി. രാജഗോപാലന്‍ അധ്യക്ഷത വഹിച്ചു. സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവത്തിന്റെ ഭാഗമായി മൂലൂര്‍ സ്മാരകം സംഘടിപ്പിച്ച ഓണ്‍ലൈന്‍ ക്വിസ് മത്സരത്തില്‍ വിജയികളായ ആദിത്യ ബോസിനും അര്‍ജുനും ക്യാഷ് അവാര്‍ഡും മെമന്റോയും സമ്മാനിച്ചു. കവി സമ്മേളനത്തില്‍ ചന്ദ്രമോഹന്‍ റാന്നി, വള്ളിക്കോട് രമേശന്‍, ഡോ. പി.എന്‍. രാജേഷ് കുമാര്‍, രമേശ്…
Read Moreറ്റി.റ്റി.സി, എൻ.റ്റി.ഇ.സി പരീക്ഷാ വിജ്ഞാപനം
ട്രെയിൻഡ് ടീച്ചേഴ്‌സ് സർട്ടിഫിക്കറ്റ് കോഴ്‌സ് (റ്റി.റ്റി.സി പ്രൈവറ്റ്- അഞ്ചാമത്തെയും അവസാനത്തെയും അവസരം) നവംബർ 2021 പരീക്ഷയുടെയും നഴ്‌സറി ടീച്ചർ എജ്യൂക്കേഷൻ കോഴ്‌സ് (എൻ.റ്റി.ഇ.സി) ഒന്നാം വർഷ പരീക്ഷയുടെയും വിജ്ഞാപനം keralapareekshabhavan.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്.
Read More