കക്കി-ആനത്തോട് റിസര്‍വോയര്‍ ജാഗ്രതാ നിര്‍ദേശം

  കെഎസ്ഇബി ലിമിറ്റഡിന്റെ ശബരിഗിരി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ കക്കി-ആനത്തോട് റിസര്‍വോയറിന്റെ പരമാവധി ജലനിരപ്പ് 981.46 മീറ്ററാണ്. എന്നാല്‍ 2021 ഒക്ടോബര്‍ 11 മുതല്‍ 20 വരെയുള്ള കാലയളവില്‍ റിസര്‍വോയറില്‍ സംഭരിക്കാന്‍ അനുവദിക്കപ്പെട്ട പരമാവധി ജലനിരപ്പ് (അപ്പര്‍ റൂള്‍ ലെവല്‍) 978.83 മീറ്റര്‍ ആണ്. ഈ കാലയളവില്‍ കക്കി-ആനത്തോട് റിസര്‍വോയറിന്റെ നീല, ഓറഞ്ച്, റെഡ് അലര്‍ട്ടുകള്‍ പ്രഖ്യാപിക്കുന്നത് യഥാക്രമം 976.83 മീറ്റര്‍, 977.83 മീറ്റര്‍, 978.33 മീറ്റര്‍ ജലനിരപ്പ് എത്തിച്ചേരുമ്പോഴാണ്. ഇന്ന് (ഒക്‌ടോബര്‍ 12) രാത്രി ഏഴിന് റിസര്‍വോയറിന്റെ ജലനിരപ്പ് 977.84 മീറ്ററില്‍ എത്തി ചേര്‍ന്നതിനാല്‍ കെഎസ്ഇബി അണക്കെട്ട് സുരക്ഷാ വിഭാഗം ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. റിസര്‍വോയറിന്റെ വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ തുടരുന്നതിനാലും, റിസര്‍വോയറിലേക്കുള്ള നീരൊഴുക്ക് ശക്തമായതിനാലും, നിലവില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ള സാഹചര്യത്തിലും പമ്പാ നദിയുടെയും കക്കാട്ടാറിന്റെ ഇരുകരകളില്‍ താമസിക്കുന്നവരും ജനങ്ങളും ജാഗ്രത പുലര്‍ത്തണമെന്ന്…

Read More

വൈദ്യുതി സംബന്ധമായ അപകടങ്ങളും അപകടസാധ്യതകളും അറിയിക്കാന്‍ കണ്‍ട്രോള്‍ റൂം ആരംഭിച്ചു

konnivartha.com : ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപംകൊണ്ട സാഹചര്യത്തില്‍, കനത്ത മഴയും കാറ്റും മൂലം വൈദ്യുതി സംബന്ധമായ അപകടങ്ങളോ അപകടസാധ്യതകളോ ശ്രദ്ധയില്‍പ്പെട്ടാല്‍ വിവരം അറിയിക്കുന്നതിന് പത്തനംതിട്ട ഇലക്ട്രിക്കല്‍ സര്‍ക്കിള്‍ പരിധിയില്‍ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം ആരംഭിച്ചു. പൊതുജനങ്ങള്‍ക്ക് 9496010101 എന്ന എമര്‍ജന്‍സി നമ്പറിലോ 1912 എന്ന ടോള്‍ ഫ്രീ നമ്പര്‍ മുഖേന കേന്ദ്രീകൃത കണ്‍ട്രോള്‍ റൂമിലേക്കോ 9446009409, 9446009451 എന്നീ നമ്പറുകളിലോ അറിയിക്കാം.   ഒരു കാരണവശാലും പൊട്ടിവീണ വൈദ്യുതി കമ്പികളില്‍ പൊതുജനങ്ങള്‍ സ്പര്‍ശ്ശിക്കുവാന്‍ പാടുള്ളതല്ലെന്ന് വൈദ്യുതി ബോര്‍ഡ് അറിയിച്ചു. വൈദ്യുതി തകരാറുകള്‍ സംബന്ധിച്ച പരാതികള്‍ അതാത് സെക്ഷന്‍ ഓഫീസില്‍ ഫോണ്‍ മുഖേനയും അറിയിക്കാം. കേന്ദ്രകാലാവസ്ഥവകുപ്പും സംസ്ഥാന ദുരന്തനിവാരണഅതോറിറ്റിയും നല്‍കിയ മുന്നറിയിപ്പുകള്‍ അനുസരിച്ചു കേരളത്തില്‍ പ്രതീക്ഷിക്കപ്പെടുന്ന കനത്തമഴയും കാറ്റുംമൂലം പത്തനംതിട്ട ഇലക്ട്രിക്കല്‍ സര്‍ക്കിള്‍ പരിധിയില്‍ വൈദ്യുത പ്രതിഷ്ഠാപനങ്ങള്‍ക്കു സംഭവിച്ചേക്കാവുന്ന നാശനഷ്ടങ്ങളുംതകരാറുകളും പരിഹരിക്കുന്നതിന് കണ്‍ട്രോള്‍റൂം പ്രവര്‍ത്തനം ആരംഭിച്ചു.

Read More

മഴ : ഏത് സാഹചര്യവും നേരിടാന്‍ തയ്യാറായിരിക്കാന്‍ പോലീസിന് നിർദ്ദേശം

കോന്നി വാര്‍ത്ത ഡോട്ട് കോം : സംസ്ഥാനത്ത് വരുംദിവസങ്ങളില്‍ മഴ ശക്തിപ്രാപിക്കുമെന്ന മുന്നറിയിപ്പിന്‍റെ അടിസ്ഥാനത്തില്‍ ഏത് അടിയന്തിരസാഹചര്യവും നേരിടാന്‍ തയ്യാറായിരിക്കാന്‍ സംസ്ഥാന പോലീസ് മേധാവി അനില്‍കാന്ത് പോലീസുദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. കനത്ത മഴയില്‍ മണ്ണിടിച്ചില്‍ ഉള്‍പ്പെടെ സംഭവിക്കാന്‍ സാധ്യതയുളളതിനാല്‍ അത്തരം സാഹചര്യം നേരിടുന്നതിന് എല്ലാ പോലീസ് സ്റ്റേഷനുകളിലും ദുരന്തനിവാരണ സംഘങ്ങൾ സജ്ജമാക്കിയിട്ടുണ്ട്. അടിയന്തിര രക്ഷാപ്രവര്‍ത്തനത്തിനായി ജെ.സി.ബി, ബോട്ടുകള്‍ എന്നിവ ഉള്‍പ്പെടെയുളള സംവിധാനങ്ങള്‍ ക്രമീകരിക്കും. സംസ്ഥാനത്തെ എല്ലാ കോസ്റ്റല്‍ പോലീസ് സ്റ്റേഷനുകള്‍ക്കും പ്രത്യേക ജാഗ്രതാനിര്‍ദ്ദേശം നല്‍കി. താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്ന ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കും. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പോലീസ് ജനങ്ങള്‍ക്കൊപ്പമുണ്ടെന്ന് സംസ്ഥാന പോലീസ് മേധാവി പറഞ്ഞു.

Read More

കല്ലാർ, അച്ചന്‍കോവിൽ നദിയുടെ വൃഷ്ടി പ്രദേശങ്ങളിൽ കനത്ത മഴ

  കോന്നി വാര്‍ത്ത ഡോട്ട് കോം : കല്ലാർ, അച്ഛൻഅച്ചന്‍കോവിൽ നദിയുടെ വൃഷ്ടി പ്രദേശങ്ങളിൽ കനത്ത മഴ. വൈകിട്ട് വരെ കനത്ത മഴ പെയ്തു .ഇപ്പോള്‍ മഴയുടെ തോത് അല്‍പ്പം കുറഞ്ഞിട്ടുണ്ട് . കേന്ദ്രകാലാവസ്ഥ വകുപ്പ് (11 , 12 തീയതികളില്‍ ) കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു . 12 നു ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ടും ഏഴ് ജില്ലകളിൽ മഞ്ഞ അലർട്ടും പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, ജില്ലകളിലാണ് നാളെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ മഞ്ഞ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. അച്ചന്‍ കോവില്‍ നദിയിലെ ജലനിരപ്പ് അപകടമാകുന്ന നിലയില്‍ ഇതുവരെ ഉയര്‍ന്നിട്ടില്ല . അച്ചന്‍ കോവില്‍ മുള്ള് മല ഭാഗത്ത് കാട്ടു തോട് വൈകിട്ട് കരകവിഞ്ഞിരുന്നു .എന്നാല്‍…

Read More

മണിയാര്‍ ഡാം : ജാഗ്രതാ നിര്‍ദേശം

  കോന്നി വാര്‍ത്ത ഡോട്ട് കോം : മണിയാര്‍ ബാരേജിലെ ജലനിരപ്പ് ഉയരുന്ന പക്ഷം, ജലനിരപ്പ് 34.62 മീറ്ററായി ക്രമീകരിക്കുന്നതിനായി മുന്നറിയിപ്പ് പിന്‍വലിക്കുന്നതുവരെ ഏതു സമയത്തും ഷട്ടറുകള്‍ 150 സെ.മി എന്ന തോതില്‍ ഉയര്‍ത്തി ജലം പുറത്തു വിടേണ്ടി വന്നേക്കാം. ഇപ്രകാരം ഷട്ടറുകള്‍ ഉയര്‍ത്തുന്നത് മൂലം കക്കാട്ടാറില്‍ 150 സെ.മി. വരെ ജലനിരപ്പ് ഉയര്‍ന്നേക്കാമെന്നുള്ള സാഹചര്യത്തില്‍ കക്കാട്ടാറിന്റെയും, പമ്പയാറിന്റെയും തീരത്ത് താമസിക്കുന്ന ആളുകളും മണിയാര്‍, പെരുനാട്, വടശേരിക്കര, റാന്നി, കോഴഞ്ചേരി, ആറന്മുള നിവാസികളും ജനങ്ങളും ജാഗ്രത പുലര്‍ത്തേണ്ടതും, നദികളില്‍ ഇറങ്ങുന്നത് ഏതു സാഹചര്യത്തിലും ഒഴിവാക്കേണ്ടതുമാണെന്ന് ജില്ലാ കളക്ടറും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണുമായ ഡോ. ദിവ്യ എസ്. അയ്യര്‍ അറിയിച്ചു. കേന്ദ്ര കാലവസ്ഥാ വകുപ്പിന്റെ പുതുക്കിയ മഴ സാധ്യത പ്രവചന പ്രകാരം ഒക്ടോബര്‍ 11, 12 തീയതികളില്‍ അതി ശക്തമായ മഴക്കുള്ള ഓറഞ്ച് മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. ജില്ലയില്‍…

Read More

കോന്നി ജോയിന്റ് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസ് അറിയിപ്പ്

കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി സബ് ആര്‍ടി ഓഫീസിന്റെ പരിധിയിലുള്ള വിദ്യാര്‍ഥികളെ കൊണ്ടുപോകുന്ന എല്ലാത്തരം വാഹനങ്ങളും ഒക്ടോബര്‍ 20ന് മുന്‍പായി അറ്റകുറ്റ പണികള്‍ പൂര്‍ത്തിയാക്കി പരിശോധനയ്ക്ക് വിധേയമാക്കണം. പണി പൂര്‍ത്തിയാക്കിയ വാഹനങ്ങള്‍ പരിശോധനയ്ക്കായി എല്ലാ പ്രവര്‍ത്തി ദിവസങ്ങളിലും സിഎഫ് നടക്കുന്ന സ്ഥലത്ത് ഹാജരാക്കാം. ഒക്ടോബര്‍ 13, 20 എന്നീ തീയതികളില്‍ ഇത്തരം വാഹനങ്ങള്‍ക്ക് മാത്രമായി കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് രാവിലെ ഒന്‍പതു മുതല്‍ പ്രമാടം രാജീവ്ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയം ഗ്രൗണ്ടില്‍ പ്രത്യേക പരിശോധന നടത്തുമെന്നും(സ്‌കൂളുകളുടെ വാഹനങ്ങള്‍ അറ്റകുറ്റപ്പണികള്‍ തീരുന്ന മുറക്ക് അറിയിച്ചാല്‍ സ്‌കൂളില്‍ വന്ന് പരിശോധിക്കുന്നതാണ്)ജോയിന്റ് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു.

Read More

ശക്തമായ മഴപെയ്യുന്നതിനാല്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം

  കേന്ദ്ര കാലവസ്ഥ വകുപ്പിന്റെ പുതുക്കിയ മഴ സാധ്യത പ്രവചന പ്രകാരം പത്തനംതിട്ട ജില്ലയില്‍ ഒക്ടോബര്‍ 12, 13 തീയതികളില്‍ അതി ശക്തമായ മഴയ്ക്കുള്ള ഓറഞ്ച് മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുകയാണ്. ശക്തമായ മഴ തുടര്‍ച്ചയായി പെയ്യുന്ന സാഹചര്യത്തില്‍ പ്രാദേശികമായ ചെറിയ വെള്ളപ്പൊക്കം, മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ തുടങ്ങിയ പ്രകൃതി ദുരന്തങ്ങള്‍ക്ക് സാധ്യത വര്‍ധിക്കും. അതിനാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ വലിയ അളവില്‍ മഴ ലഭിച്ച പ്രദേശങ്ങളില്‍ മഴ തുടരുന്ന സാഹചര്യത്തില്‍ താഴ്ന്ന പ്രദേശങ്ങള്‍, നദീതീരങ്ങള്‍, ഉരുള്‍പൊട്ടല്‍-മണ്ണിടിച്ചില്‍ സാധ്യതയുള്ള മലയോര പ്രദേശങ്ങള്‍ തുടങ്ങിയ ഇടങ്ങളിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറേണ്ടുന്ന ഘട്ടങ്ങളില്‍ പൂര്‍ണ്ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാന്‍ തയ്യാറാകണം. ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തില്‍ ഒരു കാരണവശാലും നദികള്‍ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീന്‍പിടിക്കാനോ മറ്റ് ആവശ്യങ്ങള്‍ക്കോ ഇറങ്ങാന്‍ പാടുള്ളതല്ല. ജലാശയങ്ങള്‍ക്ക്…

Read More

കോവിഡ് മരണത്തിനുള്ള അപ്പീലിനും സർട്ടിഫിക്കറ്റിനും അപേക്ഷിക്കാം

konnivartha.com : സംസ്ഥാനത്ത് കോവിഡ് 19 മരണത്തിനുള്ള അപ്പീലിനും സർട്ടിഫിക്കറ്റിനുമായുള്ള അപേക്ഷ (10.10.2021) മുതൽ നൽകാനാകുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. കേരള സർക്കാർ കോവിഡ് മരണ സർട്ടിഫിക്കറ്റ് നൽകുന്നുണ്ടെങ്കിലും സുപ്രീം കോടതിയുടെ നിർദേശ പ്രകാരം കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റേയും ഐ.സി.എം.ആറിന്റേയും പുതുക്കിയ മാർഗനിർദേശങ്ങളുടെ അടിസ്ഥാനമാക്കിയാണ് പുതിയ സംവിധാനം നിലവിൽ വരുന്നത്. ഐ.സി.എം.ആർ. പുറത്തിറക്കിയ പുതുക്കിയ നിർദ്ദേശ പ്രകാരം കോവിഡ് മരണമായി പ്രഖ്യാപിക്കാവുന്ന മരണങ്ങളും, കേരള സർക്കാർ ഇതുവരെ കോവിഡ് മരണമായി പ്രഖ്യാപിച്ചിട്ടുള്ള കോവിഡ് മരണ ലിസ്റ്റിൽ ഇല്ലാത്തതും, ഏതെങ്കിലും പരാതിയുള്ളവർക്കും, പുതിയ സംവിധാനം വഴി സുതാര്യമായ രീതിയിൽ അപ്പീൽ സമർപ്പിക്കാമെന്നും മന്ത്രി വ്യക്തമാക്കി. ബുദ്ധിമുട്ടുകൾ ഒഴിവാക്കി താരതമ്യേന എളുപ്പത്തിൽ കാര്യങ്ങൾ ചെയ്യാവുന്ന രീതിയിലാണ് ക്രമീകരിച്ചിട്ടുള്ളത്. ഓൺലൈനായും നേരിട്ടും അപേക്ഷ നൽകാവുന്നതാണ്. ഓൺലൈനായി അപേക്ഷ സമർപ്പിക്കാൻ അറിയാത്തവർക്ക് പി.എച്ച്.സി. വഴിയോ അക്ഷയ സെന്റർ വഴിയോ…

Read More

വിമുക്തഭടന്മാരുടെ തൊഴില്‍ രജിസ്‌ട്രേഷന്‍

  2000 ജനുവരി ഒന്നു മുതല്‍ 2021 അഗസ്റ്റ് 31 വരെയുള്ള കാലയളവില്‍ വിവിധ കാരണങ്ങളാല്‍ തൊഴില്‍ രജിസ്‌ട്രേഷന്‍ പുതുക്കാന്‍ സാധിക്കാതെ പോയ വിമുക്തഭടന്മാര്‍ക്ക് 2021 30 നവംബര്‍ വരെ തൊഴില്‍ രജിസ്‌ട്രേഷന്‍ പുതുക്കാന്‍ സര്‍ക്കാര്‍ സമയം അനുവദിച്ചു. 03/2019 മുതല്‍ 07/2021 വരെ തൊഴില്‍ രജിസ്‌ട്രേഷന്‍ പുതുക്കേണ്ടിയിരുന്ന എസ് സി/എസ് ടി വിഭാഗത്തില്‍പ്പെട്ട വിമുക്തഭടന്മാര്‍ക്ക് 2021 31 ഒക്ടോബര്‍ വരെ തൊഴില്‍ രജിസ്‌ട്രേഷന്‍ പുതുക്കാന്‍ അവസരമുണ്ട്. ഈ കാലയളവില്‍ തൊഴില്‍ രജിസ്‌ട്രേഷന്‍ പുതുക്കാന്‍ അവസരം നഷ്ടപ്പെട്ട വിമുക്തഭടന്മാര്‍ പുതുക്കുവാനുള്ള അപേക്ഷയും തൊഴില്‍ കാര്‍ഡിന്റെ പകര്‍പ്പ്, അസല്‍ സഹിതം നേരിട്ടോ ദൂതന്‍ മുഖേനയോ തപാല്‍ മാര്‍ഗമോ എത്തിച്ച് പ്രത്യേക പുതുക്കല്‍ നടത്താമെന്ന് പത്തനംതിട്ട ജില്ലാ സൈനിക ക്ഷേമ ഓഫിസര്‍ അറിയിച്ചു.

Read More

എന്താണ് ന്യൂമോകോക്കല്‍ ന്യുമോണിയ?

    ന്യൂമോകോക്കല്‍ കോണ്‍ജുഗേറ്റ് വാക്‌സിന്‍ വിതരണത്തിന് ജില്ലയില്‍ തുടക്കമായി കോന്നി വാര്‍ത്ത ഡോട്ട് കോം : കുഞ്ഞുങ്ങള്‍ക്കുള്ള സാര്‍വത്രിക പ്രതിരോധ കുത്തിവയ്പ്പ് പരിപാടിയില്‍ പുതിയതായി ഉള്‍പ്പെടുത്തിയ ന്യൂമോകോക്കല്‍ കോണ്‍ജുഗേറ്റ് വാക്‌സിന്‍ (പി.സി.വി) പത്തനംതിട്ട ജില്ലയില്‍ നല്‍കി തുടങ്ങി. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ന്യൂമോകോക്കല്‍ കോണ്‍ജുഗേറ്റ് വാക്‌സിന്‍ വിതരണത്തിന്റെ ഉദ്ഘാടനം നഗരസഭ ചെയര്‍മാന്‍ അഡ്വ.സക്കീര്‍ ഹുസൈന്‍ നിര്‍വഹിച്ചു. ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ മുഖ്യപ്രഭാഷണം നടത്തി. നഗരസഭ ആരോഗ്യസ്ഥിരം സമിതി അധ്യക്ഷന്‍ ജെറി അലക്‌സ് അധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) ഡോ.എ.എല്‍ ഷീജ, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.എസ്. ശ്രീകുമാര്‍, ആര്‍.സി.എച്ച് ഓഫീസര്‍ ഡോ.സന്തോഷ് കുമാര്‍, വാര്‍ഡ് കൗണ്‍സിലര്‍ സിന്ധു അനില്‍, ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ. താജ് പോള്‍ പനക്കല്‍, ആര്‍.എം.ഒ ഡോ. ആശിഷ് മോഹന്‍ കുമാര്‍, ജില്ലാ എഡ്യുക്കേഷന്‍…

Read More