കോന്നിയില്‍ സൗജന്യ അസ്ഥിബല പരിശോധന ക്യാമ്പ്(09/10/2021 ശനി ) കോന്നിയില്‍ സൗജന്യ അസ്ഥിബല പരിശോധന ക്യാമ്പ്(09/10/2021 ശനി ) നടക്കും . രാവിലെ 9 മണി മുതല്‍ ഉച്ചയ്ക്ക് 12 മണി വരെ . ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 30 പേര്‍ക്ക് 1300 രൂപ ചെലവ് വരുന്ന BMD ടെസ്റ്റ് സൗജന്യം കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിംഗിനും ബന്ധപ്പെടുക :ഫോണ്‍ : 703 463 35 35 GRACE MEDICAL CENTER kONNIpathanamthitta (dist )kerala phone : 7034633535, 0468 299 35 35
Read Moreവിഭാഗം: Information Diary
അതിശക്തമായ മഴ: പത്തനംതിട്ട ജില്ലയില്‍ നാളെ(5) മഞ്ഞ അലേര്‍ട്ട് പ്രഖ്യാപിച്ചു
അതിശക്തമായ മഴ: പത്തനംതിട്ട ജില്ലയില്‍ നാളെ(5) മഞ്ഞ അലേര്‍ട്ട് പ്രഖ്യാപിച്ചു അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ പത്തനംതിട്ട ജില്ലയില്‍ ഇന്ന്(ഒക്‌ടോബര്‍ 4 തിങ്കള്‍ ) ഓറഞ്ച് അലേര്‍ട്ടും നാളെ(ഒക്‌ടോബര്‍ 5 ചൊവ്വ) മഞ്ഞ അലേര്‍ട്ടും കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രഖ്യാപിച്ചു.
Read Moreശക്തമായ മഴയ്ക്ക് സാധ്യത; നാളെ രണ്ട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്
konnivartha.com :ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ നാളെ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. നാളെ പത്ത് ജില്ലകളിലും മറ്റന്നാള്‍ ആറ് ജില്ലകളിലും യെല്ലോ അലേര്‍ട്ടുണ്ട്. ചൊവ്വാഴ്ച ഇടുക്കി, മലപ്പുറം ജില്ലകളിലും ബുധനാഴ്ച കോഴിക്കോടും ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ചൊവ്വാഴ്ചയോടെ അറബിക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്കില്ല. പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഇന്ന് യല്ലോ അലര്‍ട്ടുണ്ട്. പൊതുജനങ്ങള്‍ ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള പുതുക്കിയ മഴ സാധ്യത പ്രവചനം കേരളത്തിൽ അതിശക്തമായ മഴയ്ക്ക് (Very Heavy Rainfall) സാധ്യത – വിവിധ ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. 04-10-2021: പത്തനംതിട്ട, ഇടുക്കി 05-10-2021: ഇടുക്കി,…
Read Moreപോലീസ് സേവനങ്ങള്‍ മുറിയാതിരിക്കാന്‍ മൊബൈല്‍ ഫോണ്‍ കണക്ഷന്‍
കോന്നി വാര്‍ത്ത ഡോട്ട് കോം : പോലീസ് സേവനങ്ങളും സഹായങ്ങളും ഏതു സമയവും ലഭ്യമാകുന്നുവെന്ന് ഉറപ്പാക്കാന്‍ പത്തനംതിട്ട ജില്ലയിലെ എല്ലാ പോലീസ് സ്‌റ്റേഷനുകള്‍ക്കും ഓരോ മൊബൈല്‍ സിയുജി സിം കാര്‍ഡുകള്‍ അനുവദിച്ചതായി ജില്ലാ പോലീസ് മേധാവി ആര്‍.നിശാന്തിനി അറിയിച്ചു. പോലീസ് സ്‌റ്റേഷനുകളിലെ ലാന്‍ഡ് ഫോണുകള്‍ മഴ, ഇടിമിന്നല്‍ ഉള്ള സമയങ്ങളിലും മറ്റും കേടുപാടുണ്ടായി അറ്റകുറ്റപ്പണികള്‍ വേണ്ടിവരുന്നതും ലൈന്‍ തകരാറുകള്‍ സംഭവിക്കുന്നതും കാരണം പൊതുജനങ്ങള്‍ക്ക് അത്യാവശ്യങ്ങള്‍ക്ക് ബന്ധപ്പെടാന്‍ കഴിയാതെ വരുന്നു. രാത്രി കാലങ്ങളില്‍ ഇതു വലിയ പ്രയാസങ്ങളാണ് സൃഷ്ടിക്കുന്നത്. മലയോര മേഖലകളിലുള്ള സ്‌റ്റേഷന്‍ പരിധികളില്‍ താമസിക്കുന്നവര്‍ക്കാണ് മിക്കപ്പോഴും ബുദ്ധിമുട്ട് നേരിടേണ്ടിവരിക. ഏത് അനിവാര്യഘട്ടങ്ങളിലും പൊതുജനങ്ങള്‍ ആദ്യം വിളിക്കുന്നത് പോലീസ് സ്‌റ്റേഷനിലേക്കാണെന്നതിനാല്‍ 24 മണിക്കൂറും പോലീസ് സേവനം ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെയാണ് സിയുജി സിം കാര്‍ഡ് അനുവദിച്ചതെന്ന് ജില്ലാ പോലീസ് മേധാവി വ്യക്തമാക്കി. അതത് ദിവസത്തെ ജി.ഡി ചാര്‍ജ് ഡ്യൂട്ടിയിലുള്ള…
Read Moreഎംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കൽ
konnivartha.com : 01.01.2000 മുതൽ 31.08.2021 വരെയുള്ള കാലയളവിൽ വിവിധ കാരണങ്ങളാൽ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാൻ കഴിയാതെ സീനിയോറിറ്റി നഷ്ടപ്പെട്ട ഉദ്യോഗാർഥികൾക്ക് മുൻകാല സീനിയോറിറ്റിയോടുകൂടി 01.10.2021 മുതൽ 30.11.2021 വരെയുള്ള കാലയളവിൽ രജിസ്‌ട്രേഷൻ പുതുക്കി നൽകും. ശിക്ഷണ നടപടിയുടെ ഭാഗമായോ, മന:പൂർവ്വം ജോലിയിൽ ഹാജരാകാതിരുന്നതിനാലോ സീനിയോറിറ്റി നഷ്ടപ്പെട്ടവർക്ക് പ്രത്യേകം പുതുക്കൽ ആനുകൂല്യം ലഭിക്കുന്നതല്ല. പ്രത്യേക പുതുക്കൽ ഉത്തരവ് പ്രകാരം സീനിയോറിറ്റി പുന:സ്ഥാപിച്ചു കിട്ടുന്നവർക്ക് രജിസ്‌ട്രേഷൻ റദ്ദായ കാലയളവിൽ തൊഴിൽ രഹിത വേതനത്തിന് അർഹത ഉണ്ടായിരിക്കുന്നതല്ല. പ്രത്യേക പുതുക്കൽ, ഓൺലൈൻ പോർട്ടാലായ www.eemployment.kerala.gov.in എന്ന വെബ്‌സൈറ്റ് മുഖേനയും നിർവഹിക്കാം.
Read Moreപത്തനംതിട്ട ജില്ലയില്‍ വാക്‌സിന്‍ 100 ശതമാനമാക്കാന്‍ പ്രത്യേക കര്‍മ്മപരിപാടി
ആദ്യ ഡോസ് കോവിഡ് വാക്സിനേഷന്‍ 100 ശതമാനമാക്കുന്നതിനും രണ്ടാം ഡോസ് വാക്സിനേഷന്‍ കൃത്യമായി ലഭിച്ചുവെന്ന് ഉറപ്പുവരുത്തുന്നതിനും പത്തനംതിട്ട ജില്ലയില്‍ പ്രത്യേക കര്‍മ്മപരിപടി നടപ്പിലാക്കും. ഇതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ വാര്‍ഡ്തല ടീമുകളെ നിയോഗിച്ച് ഭവനസന്ദര്‍ശനം നടത്തി വാക്‌സിന്‍ ലഭിക്കാത്തവരെ കണ്ടെത്തും. വാക്‌സിനെടുക്കാത്തതിന്റെ കാരണം കണ്ടെത്തി അതു നല്‍കുന്നതിനുള്ള നടപടി സ്വീകരിക്കും. പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുന്നതിനായി തദ്ദേശ സ്വയംഭരണ സമാപനങ്ങളിലെ പ്രസിഡന്റുമാരുടെ യോഗം ഒക്ടോബര്‍ അഞ്ചിന് കൂടും. ജില്ലയിലെ വാക്‌സിനേഷന്‍ സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യരുടെ അധ്യക്ഷതയില്‍ ആലോചന യോഗം ചേര്‍ന്നു. യോഗത്തില്‍ അഡ്വ. കെ.യു.ജനീഷ് കുമാര്‍ എംഎല്‍എ, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍, ഡിഎംഒ ഡോ.എ.എല്‍ ഷീജ, ആരോഗ്യ കേരളം ജില്ല പ്രോഗ്രാം മാനേജര്‍ ഡോ. എസ്. ശ്രീകുമാര്‍, ജില്ലാ സര്‍വെയ്‌ലന്‍സ് ഓഫീസര്‍ ഡോ.സി.എസ് നന്ദിനി,…
Read Moreലോക പേവിഷബാധാ ദിനം; പോസ്റ്റര്‍ പ്രകാശനം ചെയ്തു
konnivartha.com : ലോക പേവിഷബാധാ ദിനത്തോടനുബന്ധിച്ച് ജില്ലാ ആരോഗ്യ വിഭാഗം തയ്യാറാക്കിയ ബോധവല്‍ക്കരണ പോസ്റ്റര്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.എ.എല്‍ ഷീജ, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. എസ്. ശ്രീകുമാറിന് നല്‍കി ഉദ്ഘാടനം ചെയ്തു. ജില്ലാ സര്‍വെയ്‌ലന്‍സ് ഓഫീസര്‍ ഡോ. സി.എസ് നന്ദിനി, ഡോ. പി.അജിത, ആര്‍.സി.എച്ച് ഓഫീസര്‍ ഡോ.ആര്‍.സന്തോഷ് കുമാര്‍, സര്‍വെയ്‌ലന്‍സ് സെല്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ. രശ്മി, ജില്ലാ എഡ്യൂക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ എ.സുനില്‍കുമാര്‍ ഡെപ്യൂട്ടി ഡിസ്ട്രിക്ട് എഡ്യൂക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍മാരായ ആര്‍.ദീപ, വി.ആര്‍ ഷൈലാഭായി, ആരോഗ്യ കേരളം ജൂനിയര്‍ കണ്‍സള്‍ട്ടന്റ് തേജസ് തോമസ് ഉഴുവത്ത് തുടങ്ങിയവര്‍ പങ്കെടുത്തു. ദിനാചരണത്തോടനുബന്ധിച്ച് ബോധവല്‍ക്കരണ ക്ലാസും, വെബിനാറുകളും സംഘടിപ്പിക്കുമെന്ന് ജില്ലാമെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
Read Moreജാഗ്രതാ നിര്‍ദേശം
പത്തനംതിട്ട ജില്ലയിലെ പമ്പാ ജലസേചന പദ്ധതിയുടെ ഭാഗമായ മണിയാര്‍ ബാരേജിലും, കക്കാട് ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ ഡാമുകളില്‍ ഒന്നായ മൂഴിയാര്‍ ഡാമിലും ജല നിരപ്പ് ഉയര്‍ന്നു കൊണ്ടിരിക്കുകയാണ്. ഗുലാബ് ചുഴലിക്കാറ്റിന്റെ പശ്ചാത്തലം, കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും നല്‍കിയ ശക്തമായ മഴയ്ക്കുള്ള (യെല്ലോ അലര്‍ട്ട്) മുന്നറിയിപ്പ്, ജില്ലയില്‍ ശക്തമായ മഴ തുടരുന്ന സാഹചര്യം എന്നിവ നിലവിലുണ്ട്. മൂഴിയാര്‍ ഡാമിലെ ജലനിരപ്പ് നിലവില്‍ 192.63 മീറ്ററായി ഉയര്‍ന്നതിനാല്‍ മൂഴിയാര്‍ ഡാമിന്റെ മൂന്നു ഷട്ടറുകള്‍ 50 സെ.മി എന്ന തോതില്‍ ഉയര്‍ത്തി ജലം പുറത്തേക്കു ഒഴുക്കി വിട്ടുകൊണ്ടിരിക്കുകയാണ്. മണിയാര്‍ ബാരേജിലെ ജലനിരപ്പ് ഉയരുന്ന പക്ഷം ജലനിരപ്പ് 34.62 മീറ്ററായി ക്രമീകരിക്കുന്നതിനായി മുന്നറിയിപ്പ് പിന്‍വലിക്കുന്നതുവരെ ഏതു സമയത്തും മണിയാര്‍ ബാരേജിന്റെ ഷട്ടറുകള്‍ പരമാവധി 150 സെ.മി എന്ന തോതില്‍ ഉയര്‍ത്തേണ്ടതായും വന്നേക്കാം. ഇപ്രകാരം ഷട്ടറുകള്‍ ഉയര്‍ത്തിയത്/ഉയര്‍ത്തുന്നത്…
Read Moreശാസ്ത്ര സാങ്കേതിക സർവകലാശാല സെനറ്റ് അംഗമായി പ്രമോദ് നാരായൺ എം എല്‍ എയെ തിരഞ്ഞെടുത്തു
ശാസ്ത്ര സാങ്കേതിക സർവകലാശാല സെനറ്റ് അംഗമായി പ്രമോദ് നാരായൺ എം എല്‍ എയെ തിരഞ്ഞെടുത്തു കോന്നി വാര്‍ത്ത ഡോട്ട് കോം : കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല സെനറ്റിലേക്ക് നിയമസഭാ സാമാജികരായ ടി.ഐ. മധുസൂദനൻ, പ്രമോദ് നാരായൺ, റോജി എം. ജോൺ, പി.പി. സുമോദ് എന്നിവരെ തിരഞ്ഞെടുത്തു.
Read More