വന്ധ്യതാ ചികിത്സാ രംഗത്ത് പത്തനംതിട്ടയില്‍ പുതിയ ചുവടുവയ്പ്പ് പത്തനംതിട്ട ഗവ. ആയുര്‍വേദ ഡിസ്പെന്‍സറിയില്‍ ഇന്‍ഫെര്‍ട്ടിലിറ്റി ക്ലിനിക് നാളെ മുതല്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം നിര്‍വഹിക്കും കോന്നി വാര്‍ത്ത : പത്തനംതിട്ട ഗവ. ആയുര്‍വേദ ഡിസ്പെന്‍സറിയില്‍ ഇന്‍ഫെര്‍ട്ടിലിറ്റി ക്ലിനിക്ക് ആരംഭിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 10 ലക്ഷം രൂപയാണ് ഈ ക്ലിനിക്കിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റിവച്ചിരിക്കുന്നത്. ഈ ഡിസ്പെന്‍സറിയിലെ ഡോ. വഹീദ റഹ്മാന്റെ 15 വര്‍ഷത്തിലേറെയുള്ള ഈ രംഗത്തെ അനുഭവസമ്പത്ത് കൂടി പ്രയോജനപ്പെടുത്തിയാണ് ഇന്‍ഫെര്‍ട്ടിലിറ്റി ക്ലിനിക്ക് സജ്ജമാക്കിയിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. വന്ധ്യതയ്ക്ക് നിലവിലുള്ള ചികിത്സാരീതികള്‍ വളരെയേറെ ചെലവേറിയതും പലപ്പോഴും ഫലം ലഭിക്കാത്തതുമാണ്. കൃത്രിമ മാര്‍ഗങ്ങള്‍ അവലംബിക്കേണ്ടി വരാത്തവരെ സംബന്ധിച്ചിടത്തോളം ആയുര്‍വേദ ചികിത്സയിലൂടെ വളരെ ആശാവഹമായ ഫലം ലഭ്യമാക്കാന്‍ കഴിയുന്നു. വന്ധ്യതയ്ക്കുള്ള മിക്ക കാരണങ്ങള്‍ക്കും ആയുര്‍വേദത്തില്‍ വ്യക്തമായ ചികിത്സയുണ്ട്. വന്ധ്യതയ്ക്ക് കാരണമാകുന്ന ജീവിതശൈലീ രോഗങ്ങളെ…
Read Moreവിഭാഗം: Information Diary
പി എസ്സ് സി പത്തനംതിട്ട ജില്ലാ ഓഫീസ് അറിയിപ്പ്
ലോവര്‍ ഡിവിഷന്‍ ക്ലാര്‍ക്ക് (പാര്‍ട്ട് 1)റാങ്ക് പട്ടിക റദ്ദായി പത്തനംതിട്ട ജില്ലയില്‍ എന്‍.സി.സി/ സൈനികക്ഷേമ വകുപ്പില്‍ ലോവര്‍ ഡിവിഷന്‍ ക്ലാര്‍ക്ക് (പാര്‍ട്ട് 1 ) ഡറക്ട് റിക്രൂട്ട്‌മെന്റ് (വിമുക്ത ഭടന്‍മാര്‍ക്ക് മാത്രം) (കാറ്റഗറി നമ്പ.372/15) തസ്തികയിലേക്ക് 9940-16580/ രൂപ ശമ്പള നിരക്കില്‍ 20/02/2018 തീയതിയില്‍ നിലവില്‍ വന്ന 140/18/ഡിഒഎച്ച് നമ്പര്‍ റാങ്ക് പട്ടിക 04/08/2021 അര്‍ദ്ധരാത്രിയോടെ നിശ്ചിത കാലാവധിയും അധിക കാലാവധിയും പൂര്‍ത്തിയായതിനെതുടര്‍ന്ന് 05/08/2021 തീയതി പൂര്‍വ്വാഹ്നം മുതല്‍ റദ്ദായിരിക്കുന്നതായി കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ ജില്ലാ ഓഫീസര്‍ അറിയിച്ചു. ലോവര്‍ ഡിവിഷന്‍ ക്ലാര്‍ക്ക് റാങ്ക് പട്ടിക റദ്ദായി പത്തനംതിട്ട ജില്ലയില്‍ വിവിധ വകുപ്പുകളില്‍ ലോവര്‍ ഡിവിഷന്‍ ക്ലാര്‍ക്ക് (കാറ്റഗറി നമ്പര്‍.414/16) തസ്തികയിലേക്ക് 19000-43600 രൂപ ശമ്പള നിരക്കില്‍ 02/04/2018 തീയതിയില്‍ നിലവില്‍ വന്ന 27118/ഡിഒഎച്ച് നമ്പര്‍ റാങ്ക് പട്ടിക 04/08/2021 അര്‍ദ്ധരാത്രിയോടെ നിശ്ചിത കാലാവധിയും അധിക…
Read Moreശബരിമല : മുന്നൊരുക്കങ്ങള്‍ വേഗത്തിലാക്കണമെന്ന് പ്രമോദ് നാരായണ്‍ എംഎല്‍എ
ശബരിമല മണ്ഡല മകരവിളക്ക് കാലത്തിനു മുമ്പുള്ള മുന്നൊരുക്കങ്ങള്‍ വേഗത്തിലാക്കണമെന്നും വിവിധ വകുപ്പുകളുടെ ഏകോപനം ശക്തമാക്കി പ്രവര്‍ത്തനങ്ങള്‍ എത്രയും വേഗം പൂര്‍ത്തിയാക്കണമെന്നും അഡ്വ പ്രമോദ് നാരായണ്‍ എംഎല്‍എ ആവശ്യപ്പെട്ടു. എംഎല്‍എ ആയതിനുശേഷം ആദ്യമായി ശബരിമലയിലെത്തിയതായിരുന്നു അദ്ദേഹം. സന്നിധാനത്തിലെത്തി ദര്‍ശനം നടത്തിയശേഷം ശബരിമല മണ്ഡലം – മകരവിളക്ക് മുന്നൊരുക്കങ്ങള്‍ സംബന്ധിച്ച് എംഎല്‍എ യുടെ അധ്യക്ഷതയില്‍ സന്നിധാനത്ത് യോഗം ചേര്‍ന്നു. ശബരിമല എക്‌സിക്യൂട്ടീവ് ഓഫീസര്‍ കൃഷ്ണ കുമാര വാര്യര്‍, എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് എം.കെ.അജികുമാര്‍, പൊലീസ് സ്‌പെഷ്യല്‍ ഓഫീസര്‍ ജോണിക്കുട്ടി, ശബരിമല അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ സുനില്‍കുമാര്‍,വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. മണ്ഡല മകരവിളക്കിനോട് അനുബന്ധിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ എത്രയുംവേഗം പൂര്‍ത്തിയാക്കുവാന്‍ വേണ്ട നിര്‍ദ്ദേശങ്ങള്‍ എംഎല്‍എ നല്‍കി.
Read Moreപാര്‍ക്കിംഗ് നിയന്ത്രണം ഏര്‍പ്പെടുത്തി
പാര്‍ക്കിംഗ് നിയന്ത്രണം ഏര്‍പ്പെടുത്തി കോന്നി വാര്‍ത്ത ഡോട്ട് കോം : വള്ളിക്കോട് ഗ്രാമപഞ്ചായത്ത് 14-ാം വാര്‍ഡില്‍ പ്രവര്‍ത്തിക്കുന്ന മിലിട്ടറി കാന്റീനോട് ചേര്‍ന്നുള്ള നരിയാപുരം – വളവൂര്‍ക്കാവ് റോഡില്‍ ഗതാഗതപ്രശ്നം ചര്‍ച്ച ചെയ്യുന്നതിന് വളളിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ അധ്യക്ഷതയില്‍ മിലിട്ടറി കാന്റീന്‍, പോലീസ്, മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്മെന്റ് പ്രതിനിധികളുടെ സംയുക്ത യോഗം ചേര്‍ന്നു. നരിയാപുരം എസ്.ബി.ഐ മുതല്‍ സൊസൈറ്റിപടി വരെ റോഡിന്റെ ഇരുവശങ്ങളിലും പാര്‍ക്കിംഗ് പൂര്‍ണമായി നിരോധിക്കാനും, സൊസൈറ്റിപടി കഴിഞ്ഞ് റോഡിന്റെ ഒരുവശത്ത് മാത്രം പാര്‍ക്കിംഗ് അനുവദിക്കാനും തീരുമാനിച്ചു. പാര്‍ക്കിംഗ് നിയന്ത്രണങ്ങള്‍ ലംഘിക്കുന്ന വാഹന ഉടമകളില്‍നിന്നും പിഴ ഈടാക്കുമെന്ന് പോലീസും, മോട്ടോര്‍ വെഹിക്കിള്‍ വകുപ്പും അറിയിച്ചു.
Read Moreസ്വകാര്യ ആശുപത്രികളും, ദന്തല്‍ ക്ലിനിക്കുകളും ഒക്ടോബര്‍ 15 ന് അകം രജിസ്റ്റര്‍ ചെയ്യണം
konni vartha.com : ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്മെന്റ് ആക്ട് ജില്ലയില്‍ നടപ്പാക്കുന്നതിന്റെ ഭാഗമായിപത്തനംതിട്ട ജില്ലയിലെ എല്ലാ സ്വകാര്യ ആശുപത്രികളും, സ്വകാര്യ ദന്തല്‍ ക്ലിനിക്കുകളും ഒക്ടോബര്‍ 15 ന് അകം ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യേണ്ടതാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. എ.എല്‍. ഷീജ അറിയിച്ചു. ഇതിനോട് അനുബന്ധിച്ച് ജില്ലാകളക്ടര്‍ ഡോ. ദിവ്യ എസ് അയ്യരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ഒക്ടോബര്‍ 15 ന് അകം രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കാന്‍ കര്‍ശന നിര്‍ദേശം നല്‍കി.
Read Moreകലഞ്ഞൂര്‍ ഗ്രാമപഞ്ചായത്തില്‍ പൂര്‍ത്തീകരിച്ച 29 ലൈഫ് വീടുകളുടെ താക്കോല്‍ദാനം നിര്‍വഹിച്ചു
കോന്നി വാര്‍ത്ത ഡോട്ട് കോം : സംസ്ഥാന സര്‍ക്കാരിന്റെ നൂറു ദിന കര്‍മ പരിപാടിയുടെ ഭാഗമായി കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്തില്‍ മൂന്നാംഘട്ട ലൈഫ് ഭവന പദ്ധതിയില്‍ പൂര്‍ത്തീകരിച്ച 29 വീടുകളുടെ താക്കോല്‍ദാനം അഡ്വ. കെ.യു. ജനീഷ്‌കുമാര്‍ എംഎല്‍എ നിര്‍വഹിച്ചു. കലഞ്ഞൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പുഷ്പവല്ലി ടീച്ചര്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. പറക്കോട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എംപി മണിയമ്മ, കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സിബി ഐസക്, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഷാന്‍ ഹുസൈന്‍, ആരോഗ്യ വിദ്യാഭാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ആശാ സജി, വാര്‍ഡ്‌മെമ്പര്‍മാരായ എസ്.പി. സജന്‍, ശോഭ ദേവരാജന്‍, പ്രസന്ന ടീച്ചര്‍, അജിത സജി, എസ്. ബിന്ദു, രമ കലഞ്ഞൂര്‍, സിന്ധു സുദര്‍ശനന്‍, ബിന്ദു റെജി, സുഭാഷിണി, അലക്സാണ്ടര്‍ ഡാനിയല്‍,വിഇഒ എസ്. ഗണേഷ്, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി…
Read Moreസംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിടുന്നത് ഭവനരഹിതര്‍ ഇല്ലാത്ത കേരളം: ഡെപ്യൂട്ടി സ്പീക്കര്‍
konnivartha.com : കേരളത്തില്‍ ഒരാള്‍പോലും ഭവനം ഇല്ലാതെ കഴിയേണ്ട അവസ്ഥ ഉണ്ടാകാതിരിക്കാന്‍ പ്രത്യേക ശ്രദ്ധ നല്‍കിയുള്ള പ്രവര്‍ത്തനങ്ങളാണ് ലൈഫ് മിഷനിലൂടെ സര്‍ക്കാര്‍ നടപ്പാക്കിവരുന്നതെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. കൊടുമണ്‍ ഗ്രാമപഞ്ചായത്തില്‍ ലൈഫ് മിഷന്‍ പദ്ധതി പ്രകാരം നിര്‍മാണം പൂര്‍ത്തീകരിച്ച 186 വീടുകളുടെ പൂര്‍ത്തീകരണ പ്രഖ്യാപനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു ഡെപ്യൂട്ടി സ്പീക്കര്‍. ലൈഫ് മിഷനില്‍ ഉള്‍പ്പെടുത്തി കൊടുമണ്‍ ഗ്രാമപഞ്ചായത്തില്‍ ഒന്നാംഘട്ടത്തില്‍ 56 വീടുകളും രണ്ടാംഘട്ടത്തില്‍ 37 വീടുകളും മൂന്നാംഘട്ടത്തില്‍ 93 വീടുകളും പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞത് അഭിമാനകരമായ നേട്ടമാണ്. അടൂര്‍ നിയോജക മണ്ഡലത്തില്‍ ഭവനരഹിതര്‍ ഉണ്ടാകാതിരിക്കാന്‍ പ്രത്യേകശ്രദ്ധ നല്‍കിയുള്ള പ്രവര്‍ത്തനങ്ങള്‍ തദ്ദേശ ഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് നടപ്പാക്കി വരുന്നു. ഭൂമി ഇല്ലാത്തവരായി കണ്ടെത്തിയ ഗുണഭോക്താക്കള്‍ക്ക് ലൈഫ് മിഷനിലൂടെ ഭവന സമുച്ചയം പന്തളത്തും ഏഴംകുളത്തും ഒരുങ്ങുന്നു. കേരളത്തില്‍ ഭവനരഹിതര്‍ ഉണ്ടാകരുതെന്ന ഉത്തമ ബോധ്യത്തോടെയുള്ള സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ അഭിനന്ദിക്കുന്നതായും…
Read Moreവള്ളിക്കോട് നിവാസിനിയ്ക്ക് എം.എസ്.സി സ്റ്റാറ്റിസ്റ്റിക്‌സ് പരീക്ഷയില്‍ രണ്ടാം റാങ്ക്
കോന്നി വാര്‍ത്ത ഡോട്ട് കോം : കേരള ഫിഷറീസ് സമുദ്രപഠന സര്‍വ്വകലാശാലയിലെ (കുഫോസ്) എം.എസ്.സി സ്റ്റാറ്റിസ്റ്റിക്‌സ് പരീക്ഷയില്‍ രണ്ടാം റാങ്ക് നേടിയ ജി.ശ്രീലക്ഷ്മി. പത്തനംതിട്ട വള്ളിക്കോട് വലിയകോട്ടൂര്‍ വീട്ടില്‍ വി.ആര്‍.സുരേഷ് കുമാറിന്റെയും ഗിരിജ കുമാരിയുടെയും മകളാണ്
Read Moreഡോ.എസ്.ശ്രീകുമാര്‍ ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജരായി ചുമതലയേറ്റു
കോന്നി വാര്‍ത്ത ഡോട്ട് കോം : ആരോഗ്യ കേരളം പത്തനംതിട്ട ജില്ലാ പ്രോഗ്രാം മാനേജരായി വടശേരിക്കര കുടുംബാരോഗ്യ കേന്ദ്രത്തിലെ മെഡിക്കല്‍ ഓഫീസറായിരുന്ന ഡോ.എസ്.ശ്രീകുമാര്‍ ചുമതലയേറ്റു. ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ആന്‍ഡ് ഹ്യൂമന്‍ റിസോഴ്‌സ് വിഭാഗത്തിന്റെ നോഡല്‍ ഓഫീസറായി കഴിഞ്ഞ ഒന്നരവര്‍ഷമായി പ്രവര്‍ത്തിച്ചു വരികയായിരുന്നു.
Read Moreവിദ്യാലയങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന എല്ലാവരും വാക്‌സിന്‍ എടുക്കണം: ഡി.എം.ഒ
konni vartha.com : വിദ്യാലയങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കുന്നതിനു മുന്നോടിയായി നേരിട്ടോ അല്ലാതയോ ബന്ധമുള്ള എല്ലാ ജീവനക്കാരും കോവിഡ് വാക്‌സിന്‍ എടുക്കേണ്ടതാണെന്ന് ഡി.എം.ഒ (ആരോഗ്യം) ഡോ. എ.എല്‍ ഷീജ പറഞ്ഞു. അധ്യാപകര്‍, അനധ്യാപക ജീവനക്കാരെകൂടാതെ കാന്റീന്‍ ജീവനക്കാര്‍, സ്‌കൂള്‍ വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍, മറ്റ് ജീവനക്കാര്‍, താത്കാലിക ജീവനക്കാര്‍ തുടങ്ങി എല്ലാവരും വാക്‌സിന്‍ സ്വീകരിക്കണം. വിദ്യാര്‍ഥികളെ കൊണ്ടുപോകുന്ന ഓട്ടോറിക്ഷ, ജീപ്പ് തുടങ്ങി എല്ലാവിധ വാഹനങ്ങളിലേയും ജീവനക്കാര്‍ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് കൈയ്യില്‍ കരുതണമെന്നും ഡിഎംഒ അറിയിച്ചു.
Read More