കോന്നി വാര്‍ത്ത ഡോട്ട് കോം : കേരള ശാസ്ത്ര സാഹിത്യ പരിഷത് വജ്ര ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കോന്നി കല്ലേലിത്തോട്ടം യൂണിറ്റ് രൂപീകരണ യോഗവും കുടുംബ സംഗമവും നടത്തി. കല്ലേലിത്തോട്ടം സ്റ്റാഫ് ക്ലബ്ബ് ഹാളിൽ നടന്ന സംഗമം അരുവാപ്പുലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രേഷ്മ മറിയം റോയി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം പി. സിന്ധു അദ്ധ്യക്ഷത വഹിച്ചു. പരിഷത് ജില്ലാ പ്രസിഡന്റ് വി.എൻ. അനിൽ മുഖ്യപ്രഭാഷണം നടത്തി. സലിൽ വയലാത്തല, ആയുഷ് അജയ്, ഡോ. ബിനു പ്രകാശ് എന്നിവർ സംസാരിച്ചു. അജ്മിബദർ (പ്രസിഡന്റ്), അഭയ് (വൈസ് പ്രസിഡന്റ് ) മിസിരിയ നൗഷാദ് (സെക്രട്ടറി) മുഹമ്മദ് ഷംനാദ് (ജോ.സെക്രട്ടറി) തുടങ്ങി 11 അംഗ കമ്മിറ്റിയെ തെരഞ്ഞെടുത്തു.
Read Moreവിഭാഗം: Information Diary
വനാതിർത്തികളിലെ വന്യജീവി സംഘർഷം; മന്ത്രിമാർ അടിയന്തര യോഗം ചേർന്നു
konni vartha.com : വനാതിർത്തിയോട് ചേർന്നുള്ള പ്രദേശങ്ങളിൽ മനുഷ്യരും വന്യജീവികളും തമ്മിലുള്ള സംഘർഷം നിയന്ത്രിക്കുന്നത് സംബന്ധിച്ച് തദ്ദേശ സ്വയംഭരണ മന്ത്രി എം വി ഗോവിന്ദൻ മാസ്റ്ററുടെ അധ്യക്ഷതയിൽ വനം മന്ത്രി എ കെ ശശീന്ദ്രൻ പങ്കെടുത്ത യോഗം ചേർന്നു. വനാതിർത്തികളിലുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ സംഘർഷം നിയന്ത്രിക്കും. സംസ്ഥാനത്ത് 2348 കിലോമീറ്റർ സൗരോർജ്ജവേലികളും 511 കിലോമീറ്റർ എലിഫന്റ് പ്രൂഫ് ട്രഞ്ചും 9.7 കിലോമീറ്റർ സൗരോർജ്ജ തൂക്കുവേലിയും 66 കിലോമീറ്റർ എലിഫന്റ് പ്രൂഫ് വാളും 32 കിലോമീറ്റർ ക്രാഷ് ഗാർഡ് റോപ്പ് ഫെൻസും 10 കിലോമീറ്റർ റെയിൽ ഫെൻസും വന്യജീവികൾ മനുഷ്യ ആവാസ വ്യവസ്ഥയിലേക്ക് കടക്കുന്നത് തടയാനായി നിലവിലുണ്ട്. സൗരോർജ്ജ വേലികളുടെയും എലിഫന്റ് പ്രൂഫ് ട്രഞ്ചുകളുടെയും സൗരോർജ്ജ തൂക്കുവേലികളുടെയും അറ്റകുറ്റപ്പണികൾ ഗ്രാമ- ബ്ലോക്ക്- ജില്ല പഞ്ചായത്തുകൾക്കും മുനിസിപ്പാലിറ്റികൾക്കും നൽകുന്നതിന് യോഗം തീരുമാനിച്ചു. വന്യജീവി പ്രതിരോധ വേലികളുടെ…
Read Moreവിമുക്തഭടന്‍മാരുടെ മക്കള്‍ക്കും വീരമൃത്യു വരിച്ചവരുടെ വിധവകള്‍ക്കും ആശ്രിതര്‍ക്കും വേണ്ടിയുള്ള സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം
ഒന്നാം വര്‍ഷ പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്ക് പഠിക്കുന്ന വിമുക്ത ഭടന്മാരുടെ മക്കള്‍ക്കും, യുദ്ധ സമാന സാഹചര്യങ്ങളില്‍ മരിച്ച ജവാന്മാരുടെ വിധവകള്‍ക്കും ആശ്രിതര്‍ക്കും നല്‍കിവരുന്ന പ്രധാനമന്ത്രിയുടെ സ്‌കോളര്‍ഷിപ്പിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അപേക്ഷ ക്ഷണിച്ചു. മുന്‍ കേന്ദ്ര സായുധ സേനാനികളുടെ വിധവകള്‍, ആശ്രിതര്‍, യുദ്ധത്തിലോ, തെരഞ്ഞെടുപ്പ് ജോലിക്കിടയിലോ മരണമടയുകയോ, വൈകല്യം സംഭവിക്കുകയോ ചെയ്ത മുന്‍ സൈനികരുടെ വിധവകള്‍, ആശ്രിതര്‍, ധീരതാ പുരസ്‌കാരം നേടിയവരുടെ ആശ്രിതര്‍ തുടങ്ങിയവര്‍ക്ക് 2021-22 വര്‍ഷത്തെ സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം. ദേശീയ സ്‌കോളര്‍ഷിപ്പ് പോര്‍ട്ടലായ www.scholorship.gov.in വഴിയാണ് അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത്. 2021 ഒക്ടോബര്‍ 15 ആണ് അവസാന തിയതി. എഞ്ചിനീയറിംഗ്, മെഡിസിന്‍, ഡന്റല്‍, വൈറ്റിനറി, ബിബിഎ, ബിസിഎ, ബി ഫാര്‍മ, ബിഎസ് സി (നഴ്‌സിംഗ്, അഗ്രികള്‍ച്ചര്‍ തുടങ്ങിയവ), എംബിഎ, എംസിഎ എന്നീ പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്ക് ആദ്യമായി പഠിക്കുന്നവര്‍ക്കാണ് അപേക്ഷിക്കാന്‍ അര്‍ഹത. പ്രവേശന യോഗ്യതയില്‍ (പ്ലസ്ടു/ഡിപ്ലോമ /ബിരുദം )…
Read Moreതണ്ണിത്തോട് സ്‌കൂള്‍ കെട്ടിടം ഉദ്ഘാടനം 14 ന് മുഖ്യമന്ത്രി നിര്‍വഹിക്കും; മൂന്ന് സ്‌കൂളുകള്‍ക്ക് തറക്കല്ലിടും
കോന്നി വാര്‍ത്ത ഡോട്ട് കോം :സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മപദ്ധതികളുടെ ഭാഗമായി പ്ലാന്‍ ഫണ്ട് പ്രയോജനപ്പെടുത്തി ജില്ലയില്‍ നിര്‍മിച്ച തണ്ണിത്തോട് ഗവ. വെല്‍ഫയര്‍ യു.പി സ്‌കൂളിന്റെ പുതിയ കെട്ടിട ഉദ്ഘാടനവും ജി.യു. പി എസ്, മാടമണ്‍, ജി.എച്ച്. എസ്.എസ് കിസുമം, എസ്.എം.എസ് യു.പി.എസ് ചന്ദനക്കുന്ന് എന്നീ വിദ്യാലയങ്ങളുടെ നിര്‍മാണ ഉദ്ഘാടനവും സെപ്റ്റംബര്‍ 14ന് ഉച്ചകഴിഞ്ഞ് 3.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിക്കും. പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി സംസ്ഥാനത്തെ 92 സ്‌കൂള്‍ കെട്ടിടങ്ങള്‍, 48 ഹയര്‍ സെക്കന്‍ഡറി ലാബുകള്‍, മൂന്ന് ഹയര്‍ സെക്കന്‍ഡറി ലബോറട്ടറികളുടെ ഉദ്ഘാടനവും 107 സ്‌കൂള്‍ കെട്ടിടങ്ങളുടെ ശിലാസ്ഥാപനവുമാണ് നടക്കുന്നത്. വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി അധ്യക്ഷനാവും. ധനകാര്യ മന്ത്രി കെ.എന്‍. ബാലഗോപാല്‍ മുഖ്യാതിഥിയാകും. പരിപാടിയില്‍ മന്ത്രിമാരായ വീണാ ജോര്‍ജ്, അഡ്വ. കെ. രാജന്‍, റോഷി അഗസ്റ്റിന്‍, കെ. കൃഷ്ണന്‍കുട്ടി,…
Read Moreഎസ്.എസ്.എൽ.സി 2021 സർട്ടിഫിക്കറ്റുകൾ ഡിജിലോക്കറിൽ
കോന്നി വാര്‍ത്ത ഡോട്ട് കോം : 2021 വർഷത്തെ എസ്.എസ്.എൽ.സി. പരീക്ഷയിൽ വിജയിച്ച കുട്ടികളുടെ സർട്ടിഫിക്കറ്റുകൾ ഡിജിലോക്കറിൽ ലഭ്യമാക്കി. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ പരീക്ഷാഭവനാണ് സൗകര്യം ഏർപ്പെടുത്തിയത്. കേരള സംസ്ഥാന ഐ.ടി. മിഷൻ, ഇ-മിഷൻ, ദേശീയ ഇ-ഗവേണൻസ് ഡിവിഷൻ എന്നിവരുടെ സഹകരണത്തോടെയാണ് സംവിധാനം ഏർപ്പെടുത്തിയത്. ഡിജിലോക്കറിലെ സർട്ടിഫിക്കറ്റുകൾ ആധികാരിക രേഖയായി ഉപയോഗിക്കാം. എല്ലാ രേഖകളും സുരക്ഷിതമായി ഇ-രേഖകളായി സൂക്ഷിക്കാനുള്ള സംവിധാനമാണ് ഡിജിലോക്കർ. https://digilocker.gov.in ലൂടെ മൊബൈൽ നമ്പറും ആധാർ നമ്പറും ഉപയോഗിച്ച് ഡിജിലോക്കർ അക്കൗണ്ട് തുറക്കാം. ആദ്യമായി രജിസ്റ്റർ ചെയ്യാൻ വെബ്‌സൈറ്റിൽ കയറി സൈൻ അപ് ചെയ്ത് പേരും ജനനതീയതിയും (ആധാറിൽ നൽകിയിട്ടുള്ളത്), മറ്റ് വിവരങ്ങളായ ജൻഡർ, മൊബൈൽ നമ്പർ ആറക്ക പിൻനമ്പർ (ഇഷ്ടമുള്ള ആറക്ക ഡിജിറ്റ്), ഇ-മെയിൽ ഐ.ഡി, ആധാർ നമ്പർ എന്നിവ കൊടുത്ത് സബ്മിറ്റ് ചെയ്യണം. തുടർന്ന് മൊബൈൽ നമ്പറിലേക്ക് ലഭിക്കുന്ന ഒറ്റതവണ പാസ്…
Read Moreനോര്‍ക്ക റൂട്ട്സ് എറണാകുളം ഓഫീസില്‍ സെപ്തംബര്‍ 10 ന് അറ്റസ്റ്റേഷന്‍ ഇല്ല
നോര്‍ക്ക റൂട്ട്സ് എറണാകുളം ഓഫീസില്‍ സെപ്തംബര്‍ 10 ന് അറ്റസ്റ്റേഷന്‍ ഇല്ല നോര്‍ക്കാ റൂട്ട്സിന്റെ എറണാകുളം ഓഫീസില്‍ സെപ്തംബര്‍ 10 വെള്ളിയാഴ്ച സാങ്കേതിക കാരണങ്ങളാല്‍ സര്‍ട്ടിഫിക്കറ്റ് അറസ്റ്റേഷന്‍ ഉണ്ടായിരിക്കുന്നതല്ലെന്ന് നോര്‍ക്ക റൂട്ട്സ് എറണാകുളം സെന്റര്‍ മാനേജര്‍ അറിയിച്ചു
Read Moreഅരുവാപ്പുലം കുളത്ത് മണ്ണില്‍ അജ്ഞാത ജീവി ആടിനെ കടിച്ചു കൊന്നു
അരുവാപ്പുലം കുളത്ത് മണ്ണില്‍ അജ്ഞാത ജീവി ആടിനെ കടിച്ചു കൊന്നു കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി അരുവാപ്പുലത്ത് അജ്ഞാത ജീവി ആടിനെ കടിച്ചു കൊന്ന നിലയിൽ കണ്ടെത്തി .അരുവാപ്പുലം പഞ്ചായത്തിലെ എട്ടാം വാര്‍ഡില്‍ കുളത്ത് മണ്ണില്‍ രത്നഗിരി പുതുപറമ്പില്‍ ഷാജിയുടെ ഒന്നര വയസ്സുള്ള തള്ളയാടിനെയാണ് അജ്ഞാത ജീവി ആക്രമിച്ചു കൊന്നത് . രാവിലെ 10 മണിയോടെ സമീപത്തെ റബര്‍ തോട്ടത്തില്‍ തള്ളയാടിനെയും രണ്ടു കുട്ടി ആടുകളെയും തീറ്റിയ്ക്കായി വിട്ടിരുന്നു .തള്ളയാടിനെ കെട്ടിയാണ് ഇട്ടത് . 11 മണിയോടെ കുട്ടിയാടുകള്‍ വീട്ടില്‍ തിരിച്ചെത്തി . തള്ളയാടിനെ അന്വേഷിച്ചപ്പോള്‍ വയര്‍ പിളര്‍ന്ന നിലയില്‍ കെട്ടുംമൂട്ടില്‍ തന്നെ ചത്ത നിലയില്‍ കണ്ടെത്തി . വന്യ മൃഗ ശല്യം ഏറെ ഉള്ള ഇവിടെ പുലിയോ കടുവയോ ആണ് ആടിനെ കൊന്നതെന്ന് ആദ്യം സംശയം ഉണ്ടായിരുന്നു . വന പാലകര്‍ എത്തി…
Read Moreനിപ-പ്രതിരോധം പ്രധാനം
നിപ-പ്രതിരോധം പ്രധാനം സംസ്ഥാനത്ത് വീണ്ടും നിപ വൈറസ് സ്ഥിരീകരിച്ചതിനാൽ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. എന്താണ് നിപ വൈറസെന്നും അതിന് സ്വീകരിക്കേണ്ട മുൻകരുതലുകൾ എന്തെന്നും എല്ലാവരും അറിഞ്ഞിരിക്കേണ്ടതാണ്. ഇത് മൂന്നാം തവണയാണ് സംസ്ഥാനത്ത് നിപ ബാധിക്കുന്നത്. നേരത്തെ 2018ലും 2019ലും നിപ വൈറസ് സ്ഥിരീകരിച്ചിരുന്നു. രോഗ ലക്ഷണമുള്ളവരിൽ നിന്നും നിപ വൈറസ് കൂടുതൽ പേരിലേക്ക് പകരാതിരിക്കാനായി പ്രതിരോധ മാർഗങ്ങൾ ഊർജിതമാക്കും. രോഗത്തിന്റെ സംക്രമണത്തേയും പ്രതിരോധത്തേയും കുറിച്ചുള്ള ശാസ്ത്രീയമായ വിവരങ്ങൾ എല്ലാവരും മനസിലാക്കണം. കോവിഡ് കാലമായതിനാൽ എല്ലാവരും മാസ്‌ക് ധരിക്കുന്നുണ്ട്. എൻ 95 മാസ്‌ക് നിപ വൈറസിനേയും പ്രതിരോധിക്കും. അതിനാൽ തന്നെ ശ്വാസകോശ രോഗ ലക്ഷണങ്ങളുള്ളവരും അവരെ പരിചരിക്കുന്നവരും എൻ 95 മാസ്‌ക് ധരിക്കേണ്ടതാണ്. ഭയപ്പെടാതെ ഒറ്റക്കെട്ടായി നിപയെ പ്രതിരോധിക്കാമെന്നും മന്ത്രി വ്യക്തമാക്കി. നിപ വൈറസ് ഹെനിപാ വൈറസ് ജീനസിലെ നിപ വൈറസ്…
Read Moreഎംകോം ഫിനാന്‍സ് ആന്‍ഡ് ടാക്‌സേഷന്‍ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു
എംകോം ഫിനാന്‍സ് ആന്‍ഡ് ടാക്‌സേഷന്‍ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു കേരള സര്‍ക്കാര്‍ സ്ഥാപനമായ ഐഎച്ച്ആര്‍ഡി യുടെ കീഴില്‍ എലിമുള്ളുംപ്ലാക്കല്‍ പ്രവര്‍ത്തിക്കുന്ന കോളേജ് ഓഫ് അപ്ലൈഡ് സയന്‍സ് കോന്നിയിലെ 2021-22 അധ്യയന വര്‍ഷത്തിലെ ബിരുദാനന്തര ബിരുദ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. എം.ജി യൂണിവേഴ്സിറ്റിയില്‍ അഫിലിയേറ്റ് ചെയ്തിരിക്കുന്ന ഈ കോളേജില്‍ എംകോം ഫിനാന്‍സ് ആന്‍ഡ് ടാക്‌സേഷന്‍ കോഴ്സിലേക്ക് അനുവദിച്ച 50 ശതമാനം സീറ്റുകളിലേക്ക് www.ihrdadmissions.org എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷിക്കാം. എസ്.സി, എസ്.ടി, ഒ.ഇ.സി വിഭാഗങ്ങള്‍ക്ക് ഫീസ് അനുകൂല്യം ലഭിക്കും. വിശദ വിവരങ്ങള്‍ക്ക് കോളേജ് ഹെല്‍പ് ഡെസ്‌കുമായി ബന്ധപ്പെടുക. ഫോണ്‍ :8547005074.
Read Moreകോവിഡ് വാക്സിനേഷന്‍: പത്തനംതിട്ട ജില്ല 100 ശതമാനം നേട്ടത്തിലേക്ക്
കോന്നി വാര്‍ത്ത : 18 വയസിന് മുകളില്‍ കോവിഡ് വാക്സിന്‍ എടുത്തവരുടെ കണക്കില്‍ പത്തനംതിട്ട ജില്ല 100 ശതമാനം നേട്ടത്തിലേക്കെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. പത്തനംതിട്ട ജില്ലയില്‍ 18 വയസിന് മുകളില്‍ പ്രായമുള്ള 8,60,458 പേരാണുള്ളത്. ഇതുവരെ ജില്ലയ്ക്ക് പുറത്ത് നിന്നുള്ളവര്‍ ഉള്‍പ്പെടെ പത്തനംതിട്ട ജില്ലയില്‍ 10,00322 പേര്‍ വാക്സിന്‍ സ്വീകരിച്ചിട്ടുണ്ട്. ഇതില്‍ ആരോഗ്യ പ്രവര്‍ത്തകരും കോവിഡ് മുന്‍നിര പ്രവര്‍ത്തകരും പൊതുജനങ്ങളും ഉള്‍പ്പെടും. ജില്ലയില്‍ രണ്ടു ഡോസും സ്വീകരിച്ചവര്‍ 4,38,426 പേരാണ്. ജൂണ്‍ ഒന്നിന് ശേഷം കോവിഡ് പോസിറ്റീവായ 17,915 പേര്‍ വാക്‌സിന്‍ സ്വീകരിക്കാനുണ്ട്. ഇവര്‍ക്ക് സമയബന്ധിതമായി വാക്സിന്‍ നല്‍കുമെന്നും മന്ത്രി പറഞ്ഞു. അലര്‍ജി, മറ്റ് ഗുരുതര അസുഖങ്ങളുള്ളവരും മറ്റ് കാരണങ്ങളാലും വാക്സിന്‍ സ്വീകരിക്കാന്‍ കഴിയാത്തവരായി 4,578 പേരുണ്ട്. 18നും 44 വയസിനും ഇടയിലുള്ള 3,75,976 പേരില്‍ 3,71,398 പേര്‍ ഒന്നാം ഡോസ്…
Read More