കോന്നി വാര്‍ത്ത ഡോട്ട് കോം : പത്തനംതിട്ട ജില്ലയില്‍ ആരോഗ്യ വകുപ്പില്‍ സ്റ്റാഫ് നഴ്‌സ് ഗ്രേഡ് 2 (കാറ്റഗറി നമ്പര്‍ 418/19) തസ്തികയുടെ 13/08/2021 തീയതിയില്‍ പ്രസിദ്ധീകരിച്ച 03/2021/ഡിഒഎച്ച് നമ്പര്‍ സാധ്യതാ പട്ടികയില്‍ ഉള്‍പ്പെട്ടവരില്‍ ഒറ്റത്തവണ പ്രമാണ പരിശോധന പൂര്‍ത്തിയാക്കാത്ത ഉദ്യോഗാര്‍ത്ഥികള്‍ക്കായുളള ഒറ്റത്തവണ പ്രമാണ പരിശോധന സെപ്റ്റംബര്‍ 7, 8, 9, 10, 13, 14 തീയിതികളില്‍ ജില്ലാ പി.എസ്.സി ഓഫീസില്‍ നടത്തും. ഇതു സംബന്ധിച്ച് ഉദ്യോഗാര്‍ത്ഥികള്‍ക്ക് എസ്എംഎസ്, പ്രൊഫൈല്‍ മെസേജ് എന്നിവ മുഖേന അറിയിപ്പ് നല്‍കിയിട്ടുണ്ട്. ഉദ്യോഗാര്‍ത്ഥികള്‍ തങ്ങളുടെ തിരിച്ചറിയല്‍ രേഖ, പ്രായം, വിദ്യാഭ്യാസ യോഗ്യത, സംവരണാനുകൂല്യം, വെയിറ്റേജ് എന്നിവ തെളിയിക്കുന്നതിനുളള രേഖകള്‍ തങ്ങളുടെ ഒടിആര്‍ പ്രൊഫൈല്‍ അപലോഡ് ചെയ്ത് അതിന്റെ അസല്‍ സഹിതം നിശ്ചിത തീയതിയിലും സമയത്തും വെരിഫിക്കേഷന് നേരിട്ട് ഹാജരാകണം. കോവിഡ് 19 നിയന്ത്രണവുമായി ബന്ധപ്പെട്ട് നിലവിലുളള പെരുമാറ്റചട്ടങ്ങള്‍ പാലിച്ച് വേണം…
Read Moreവിഭാഗം: Information Diary
റേഷന്‍ കാര്‍ഡുകളിലെ തെറ്റുകള്‍ തിരുത്തണം: പത്തനംതിട്ട ജില്ലാ സപ്ലൈ ഓഫീസര്‍
കോന്നി വാര്‍ത്ത ഡോട്ട് കോം : നവംബര്‍ ഒന്നു മുതല്‍ സംസ്ഥാനത്തെ റേഷന്‍ കാര്‍ഡുകള്‍ സ്മാര്‍ട്ട് കാര്‍ഡ് രൂപത്തിലാക്കി വിതരണം ചെയ്യുന്നതിന് ഭക്ഷ്യ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. ഇതിന് മുന്നോടിയായി റേഷന്‍ കാര്‍ഡിന്റെ ഡാറ്റാബെയ്‌സ് തെറ്റുതിരുത്തുന്നതിനായി നിലവിലെ റേഷന്‍ കാര്‍ഡില്‍ തെറ്റുകള്‍ ഉണ്ടെങ്കില്‍ (പേര്, വയസ്, ലിംഗം, വരുമാനം, വിലാസം മുതലായവ) അവ തിരുത്തുന്നതിനും മരണപ്പെട്ടവരെ കുറവു ചെയ്യുന്നതിനുമുളള അപേക്ഷകള്‍ ബന്ധപ്പെട്ട രേഖകള്‍ സഹിതം അക്ഷയസെന്റര്‍ മുഖാന്തിരം ഓണ്‍ലൈനായി സെപ്റ്റംബര്‍ 30 നകം അതാത് താലൂക്ക് സപ്ലൈ ഓഫീസുകളില്‍ സമര്‍പ്പിക്കണമെന്ന് പത്തനംതിട്ട ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു . തുടര്‍ന്നും റേഷന്‍ കാര്‍ഡില്‍ നിന്നും കുറവ് ചെയ്യാതെ മരണപ്പെട്ട് പോയവരുടെ അടക്കമുളള റേഷന്‍ വിഹിതം അനര്‍ഹമായി കൈപ്പറ്റി വരുന്നുണ്ടെങ്കില്‍ അത്തരക്കാരില്‍ നിന്ന് അനര്‍ഹമായി കൈപ്പറ്റിയ റേഷന്‍ വിഹിതത്തിന്റെ വിപണി വില ഈടാക്കുന്നതടക്കമുളള തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതാണെന്നും ജില്ലാ…
Read Moreഷോപ്‌സ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ ക്യാഷ് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു
കോന്നി വാര്‍ത്ത ഡോട്ട് കോം : കേരള ഷോപ്‌സ് ആന്‍ഡ് കമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്‍സ് തൊഴിലാളി ക്ഷേമനിധി പദ്ധതിയിലെ അംഗങ്ങളുടെ മക്കളില്‍ 2020-2021 അധ്യായന വര്‍ഷം സ്റ്റേറ്റ്/ സിബിഎസ്‌സി/ഐസിഎസ്ഇ സിലബസുകളില്‍ എസ്.എസ്.എല്‍.സി, +2 പരീക്ഷകളില്‍ ഉന്നത വിജയം നേടിയവര്‍ക്ക് ക്യാഷ് അവാര്‍ഡ് നല്‍കുന്നു. സ്റ്റേറ്റ് സിലബസില്‍ എല്ലാ വിഷയങ്ങള്‍ക്കും എ+, സിബിഎസ്‌സി സിലബസില്‍ എല്ലാ വിഷയങ്ങള്‍ക്കും എ1, ഐസിഎസ്ഇ സിലബസില്‍ എല്ലാ വിഷയങ്ങള്‍ക്കും 90% അതിലധികമോ മാര്‍ക്ക്/ഗ്രേഡ് ലഭിച്ചിരിക്കണം. അപേക്ഷയോടൊപ്പം ഒരു പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, അംഗത്വ രജിസ്‌ട്രേഷന്‍, മെമ്പര്‍ഷിപ്പ് ലൈവ് ആണന്നുള്ള സാക്ഷ്യപ്പെടുത്തല്‍, ബാങ്ക് പാസ് ബുക്കിന്റെ കോപ്പി, മാര്‍ക്ക് ലിസ്റ്റ്/ഗ്രേഡ് ഷീറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് എന്നിവയോടൊപ്പം അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഒക്‌ടോബര്‍ 31. കൂടുതല്‍ വിവരങ്ങള്‍ക്ക് 0468-2223169.
Read Moreഓണ്‍ലൈന്‍ പണത്തട്ടിപ്പ്; പരാതിപ്പെടാന്‍ കോള്‍സെന്റര്‍ നിലവില്‍ വന്നു
155260 എന്ന ടോള്‍ഫ്രീ നമ്പറില്‍ പരാതികള്‍ അറിക്കാം konnivartha.com : ഓണ്‍ലൈനിലൂടെ ഉപഭോക്താക്കളെ കബളിപ്പിച്ച് പണം തട്ടിയെടുക്കുന്നതിനെതിരെ പരാതിനല്‍കുന്നതിനുളള കേരളാ പോലീസിന്റെ കോള്‍സെന്റര്‍ സംവിധാനം നിലവില്‍ വന്നു. തിരുവനന്തപുരത്ത് പോലീസ് ആസ്ഥാനത്ത് സംസ്ഥാന പോലീസ് മേധാവി അനില്‍കാന്ത് കോള്‍സെന്റര്‍ ഉദ്ഘാടനം ചെയ്തു. എ.ഡി.ജി.പിമാരായ മനോജ് എബ്രഹാം, എസ്.ശ്രീജിത്ത്, വിജയ്.എസ്.സാഖറെ എന്നിവരും മറ്റ് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരും ചടങ്ങില്‍ സംബന്ധിച്ചു. സൈബര്‍ സാമ്പത്തിക തട്ടിപ്പുകള്‍ക്ക് ഇരയാകുന്നവര്‍ക്ക് 155260 എന്ന ടോള്‍ഫ്രീ നമ്പറില്‍ വിളിച്ച് പരാതികള്‍ അറിക്കാം. ഓണ്‍ലൈനിലൂടെ സാമ്പത്തിക ഇടപാട് നടത്തുന്നവരെ ലക്ഷ്യം വച്ചുളള തട്ടിപ്പുകള്‍ വര്‍ധിച്ചതിനെ തുടര്‍ന്നാണ് പോലീസ് നടപടി. ഇത്തരം തട്ടിപ്പുകള്‍ക്ക് ഇരയാകുന്നവര്‍ക്ക് കാലതാമസമില്ലാതെ പരാതി നല്‍കാന്‍ ഇതിലൂടെ കഴിയും. കേന്ദ്രസര്‍ക്കാരിന്റെ സിറ്റിസണ്‍ ഫിനാന്‍ഷ്യല്‍ സൈബര്‍ ഫ്രോഡ് റിപ്പോര്‍ട്ടിംഗ് ആന്റ് മാനേജ്‌മെന്റ് സിസ്റ്റത്തിന് കീഴിലാണ് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഈ കേന്ദ്രീകൃത കോള്‍സെന്റര്‍ സംവിധാനം…
Read Moreകോവിഡ് 19 സിറോ പ്രിവിലൻസ് പഠനം നടത്തുന്നു
കോവിഡ് 19 സിറോ പ്രിവിലൻസ് പഠനം നടത്തുന്നു സംസ്ഥാനത്ത് കോവിഡ് 19 സിറോ പ്രിവിലൻസ് പഠനം നടത്തുന്നതിന് അനുമതി നൽകി ഉത്തരവിട്ടതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. വാക്‌സിനേഷനിലൂടെയും രോഗം വന്നവരിലും എത്രപേർക്ക് കോവിഡ് 19 രോഗപ്രതിരോധ ശേഷി കൈവരിക്കാൻ കഴിഞ്ഞു എന്നത് കണ്ടെത്തുന്നതിന് വേണ്ടിയാണ് സിറോ സർവയലൻസ് പഠനം നടത്തുന്നത്. മാത്രമല്ല ഇനിയെത്ര പേർക്ക് രോഗം വരാൻ സാധ്യതയുണ്ടെന്ന് മനസിലാക്കാനും സാധിക്കുന്നു. ഇതിലൂടെ കോവിഡ് പ്രതിരോധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും രോഗം വരാനുള്ളവരെ കൂടുതൽ സുരക്ഷിതരാക്കാനും സാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ദേശീയ തലത്തിൽ നാല് പ്രാവശ്യം സിറോ സർവയലൻസ് പഠനം നടത്തിയിരുന്നു. അപ്പോഴെല്ലാം രാജ്യത്തെ ഏറ്റവും മികച്ച സ്‌കോറിലായിരുന്നു കേരളം. അവസാനമായി ഐ.സി.എം.ആർ. നടത്തിയ സിറോ സർവയലൻസ് പഠനത്തിൽ കേരളത്തിൽ 42.07 ശതമാനം പേർക്കാണ് ആർജിത പ്രതിരോധ ശേഷി കണ്ടെത്താൻ സാധിച്ചത്. ഈ പഠനത്തിലൂടെ…
Read Moreപ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ : പത്തനംതിട്ട ഡി.സി. സി പ്രസിഡന്‍റ്
കോന്നി വാര്‍ത്ത ഡോട്ട് കോം : പ്രൊഫ. സതീഷ് കൊച്ചുപറമ്പിലിനെ പത്തനംതിട്ട ഡി.സി.സി പ്രസിഡന്‍റായി തീരുമാനിച്ചു. പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ 1960 മെയ് 25ന് തിരുവല്ലയിൽ ജനിച്ചു.പരുമല ദേവസ്വം ബോർഡ് കോളേജിൽ അസോസിയേറ്റ് പ്രൊഫസറായി റിട്ടയർ ചെയ്തു. നിലവിൽ കെ.പി.സി.സി സെക്രട്ടറിയാണ്, യൂത്ത് കോൺഗ്രസ്സ് തിരുവല്ല ബ്ലോക്ക് പ്രസിഡൻ്റ്, യൂത്ത് കോൺഗ്രസ്സ് ജില്ല വൈസ് പ്രസിഡൻ്റ് ,കോൺഗ്രസ്സ് കടപ്ര ബ്ലോക്ക് പ്രസിഡൻ്റ് ,ഡി.സി.സി ജനറൽ സെക്രട്ടറി ,ഡി.സി.സി വൈസ് പ്രസിഡൻ്റ് , കെ.പി.സി.സി ഏക്സിക്യൂട്ടിവ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഒൻപത് വർഷകാലം എം.ജി യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് അംഗം ,അഞ്ച് വർഷകാലം പുളിക്കീഴ് ബ്ലോക്ക് പ്രസിഡൻ്റ് , എസ്.എൻ. ഡി.പി യോഗം ഡയറക്ടർ ബോർഡ് മുൻ അംഗം എന്നീ നിലകളിലും പ്രവർത്തിച്ചു. ഭാര്യ: ലീന സതീഷ് ( സംസ്ഥാന കാർഷിക വികസന ബാങ്ക് അഗ്രികൾച്ചറൽ…
Read Moreകേരളത്തില്‍ കോവിഡ് മൂന്നാം തരംഗം മുന്നിൽ കണ്ട് മുന്നൊരുക്കങ്ങൾ തുടങ്ങി: ആരോഗ്യ വകുപ്പ്
കോന്നി വാര്‍ത്ത ഡോട്ട് കോം : മൂന്നാം തരംഗം മുന്നിൽ കണ്ട് ആരോഗ്യ വകുപ്പ് വളരെ നേരത്തെ തന്നെ മുന്നൊരുക്കങ്ങൾ ആരംഭിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. താലൂക്ക് തലംമുതലുള്ള ആശുപത്രികളിൽ ഓക്‌സിജൻ കിടക്കകളും ഐ.സി.യു.വും സജ്ജമാവുകയാണ്. വെൻറിലേറ്ററുകളുടെ എണ്ണവും വർധിപ്പിച്ചു. ജില്ലാ ജനറൽ ആശുപത്രികളിലെ ഐ.സി.യു.കളെ മെഡിക്കൽ കോളേജുകളുമായി ഓൺലൈനായി ബന്ധിപ്പിക്കും. കുട്ടികൾക്കുള്ള വാക്‌സിനേഷൻ ആരംഭിച്ചിട്ടില്ല. മൂന്നാം തരംഗം ഉണ്ടായാൽ കുട്ടികളിൽ കൂടുതൽ രോഗവ്യാപനം ഉണ്ടായേക്കാമെന്നാണ് ആശങ്കപ്പെടുന്നത്. അത് മുന്നിൽ കണ്ട് പീഡിയാട്രിക് ചികിത്സാ സംവിധാനങ്ങൾ വർധിപ്പിക്കുന്നുണ്ട്. 490 ഓക്‌സിജൻ സജ്ജീകരണമുള്ള പീഡിയാട്രിക് കിടക്കകൾ, 158 എച്ച്.ഡി.യു. കിടക്കകൾ, 96 ഐ.സി.യു. കിടക്കകൾ എന്നിങ്ങനെ ആകെ 744 കിടക്കകളാണ് കുട്ടികൾക്കായി സജ്ജമാക്കുന്നത്. ഓക്‌സിജന്റെ ലഭ്യത ഉറപ്പ് വരുത്താൻ പ്രത്യേക പ്രാധാന്യം നൽകുന്നുണ്ട്. 870 മെട്രിക് ടൺ ഓക്‌സിജൻ കരുതൽ ശേഖരമായിട്ടുണ്ട്. നിർമ്മാണ കേന്ദ്രങ്ങളിൽ 500…
Read Moreകോന്നിയില്‍ രണ്ടു ഡോസ് വാക്സിന്‍ പൂര്‍ത്തിയായവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് ലഭിക്കണം
കോന്നിയില്‍ രണ്ടു ഡോസ് വാക്സിന്‍ പൂര്‍ത്തിയായവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് ലഭിക്കണം കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി പഞ്ചായത്തില്‍ രണ്ടു ഡോസ് വാക്സിന്‍ ലഭിച്ചവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് ലഭിക്കണം എന്നാവശ്യം ഉന്നയിച്ച് ആരോഗ്യവകുപ്പ് മന്ത്രിയ്ക്ക് കോന്നി പഞ്ചായത്ത് പ്രസിഡണ്ട് സുലേഖ വി നായര്‍ കത്തയച്ചു . സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തത് കാരണം പ്രവാസികള്‍ക്ക് മടക്കയാത്രയ്ക്ക് അനുമതി ലഭിക്കുന്നില്ല . ഇത് മൂലം ജോലി നഷ്ടപ്പെടുന്ന സാഹചര്യമാണ് നിലവില്‍ ഉള്ളത് . ഇതിനാല്‍ വാക്സിന്‍ പൂര്‍ത്തിയായവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ നടപടി സ്വീകരിക്കണം എന്നാണ് ആവശ്യം .
Read Moreകണ്ടെയ്ന്‍മെന്റ് സോണ്‍: അടവി കുട്ടവഞ്ചി സവാരി കേന്ദ്രം 31 വരെ പ്രവര്‍ത്തിക്കില്ല
കണ്ടെയ്ന്‍മെന്റ് സോണ്‍: അടവി കുട്ടവഞ്ചി സവാരി കേന്ദ്രം 31 വരെ പ്രവര്‍ത്തിക്കില്ല കോന്നി വാര്‍ത്ത ഡോട്ട് കോം : കുട്ടവഞ്ചി സവാരി കേന്ദ്രം സ്ഥിതി ചെയ്യുന്ന മണ്ണീറ വാര്‍ഡ് കണ്ടെയ്ന്‍മെന്റ് സോണ്‍ ആയതിനാല്‍ 31 വരെ കേന്ദ്രത്തിന് അവധിയായിരിക്കും.
Read Moreഅതിഥി തൊഴിലാളികള്‍ക്ക് പത്തനംതിട്ട ജില്ലയില്‍ വാക്‌സിനേഷന്‍ ക്യാമ്പ് 28 ന്
കോന്നി വാര്‍ത്ത ഡോട്ട് കോം : ആരോഗ്യവകുപ്പിന്റേയും തൊഴില്‍ വകുപ്പിന്റേയും നേതൃത്വത്തില്‍ പത്തനംതിട്ട ജില്ലയിലെ അതിഥി തൊഴിലാളികള്‍ക്കായി ഓഗസ്റ്റ് 28ന് രാവിലെ ഒന്‍പതു മുതല്‍ വാക്‌സിനേഷന്‍ ക്യാമ്പ് നടത്തും. പന്തളം ചിത്രാ ഹോസ്പിറ്റല്‍ (ഫോണ്‍-8547655377), തിരുവല്ല കാവുംഭാഗം ഗവ. യുപിഎസ് (ഫോണ്‍-8547655375) കോഴഞ്ചേരി ജില്ലാ പഞ്ചായത്ത് സ്റ്റേഡിയം (ഫോണ്‍-8547655373), മല്ലപ്പള്ളി ഓര്‍ത്തഡോക്‌സ് ബഥനി വലിയപള്ളി പാരീഷ്ഹാള്‍ (ഫോണ്‍-8547655376) റാന്നി പഴവങ്ങാടി വൈഎംസിഎ ഹാള്‍ (ഫോണ്‍-8547655374), ചിറ്റാര്‍ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാള്‍ (ഫോണ്‍-8547655374) എന്നിവിടങ്ങളിലാണ് വാക്‌സിനേഷന്‍ ക്യാമ്പ്. കോണ്‍ട്രാക്ടര്‍മാര്‍, കെട്ടിട ഉടമകള്‍, വ്യാപാരി വ്യവസായികള്‍ എന്നിവര്‍ അതിഥി തൊഴിലാളികളെ കോവിഡ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത് മൊബൈല്‍ഫോണ്‍, ആധാര്‍കാര്‍ഡ് എന്നിവ സഹിതം ക്യാമ്പില്‍ പങ്കെടുപ്പിക്കണമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു.
Read More