കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യത : ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു

കേരളത്തിൽ അതിശക്തമായ മഴയ്ക്ക് (Very Heavy Rainfall) സാധ്യത – വിവിധ ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. 28-08-2021: എറണാകുളം, ഇടുക്കി, മലപ്പുറം, വയനാട് 29-08-2021: പത്തനംതിട്ട, കോട്ടയം, ഇടുക്കി, വയനാട് 30-08-2021: ഇടുക്കി, തൃശൂർ, വയനാട് എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ശക്തമായതോ അതിശക്തമായതോ ആയ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 64.5 mm മുതൽ 204.4 mm വരെ മഴ ലഭിക്കാനുള്ള സാധ്യതയാണ് അതിശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. 26-08-2021: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, ഇടുക്കി 27-08-2021:തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, വയനാട് 28-08-2021:തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശൂർ, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് 29-08-2021:ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ്…

Read More

കോന്നി ബ്ലോക്ക് പ്രസിഡന്‍റ് ജിജി സജിയ്ക്ക് എൽ ഡി എഫ് നേതൃത്വത്തിൽ സ്വീകരണം നൽകി

കോന്നി ബ്ലോക്ക് പ്രസിഡന്‍റ് ജിജി സജിയ്ക്ക് എൽ ഡി എഫ് നേതൃത്വത്തിൽ സ്വീകരണം നൽകി കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് തെരെഞ്ഞെടുപ്പ് എൽഡിഎഫിന് ജയം .എൽ ഡി എഫിലെ ജിജി സജി യു ഡി എഫിലെ എം വി അമ്പിളിയെ പരാജയപ്പെടുത്തി. ജിജി സജിക്ക് 7 വോട്ടും അമ്പിളിക്ക് 6 വോട്ടുമാണ് ലഭിച്ചത്.ജൂലൈ 28ന് പ്രസിഡൻ്റായിരുന്ന എംവി അമ്പിളിക്കെതിരെ എൽ ഡി എഫ് കൊണ്ടുവന്ന അവിശ്വാസം വിജയിക്കുകയും പ്രസിഡൻ്റ് പുറത്താവുകയും ചെയ്തു. യു ഡി എഫിനൊപ്പമായിരുന്ന ജിജി സജി എൽ ഡി എഫ് അവിശ്വാസത്തെ പിന്തുണച്ചു. തുടർന്ന് വൈസ് പ്രസിഡൻ്റിനെതിരെ എൽ ഡി എഫ് കൊണ്ടുവന്ന അവിശ്വാസവും വിജയിച്ചിരുന്നു.പ്രസിഡൻ്റായി തെരെഞ്ഞെടുക്കപ്പെട്ട ജിജി സജിയ്ക്ക് എൽ ഡി എഫ് നേതൃത്വത്തിൽ സ്വീകരണം നൽകി സി പി ഐ എം ഏരിയ സെക്രട്ടറി…

Read More

വാഹന ലേലം

വാഹന ലേലം പത്തനംതിട്ട എക്‌സൈസ് ഡിവിഷന്റെ പരിധിയില്‍ വരുന്ന എക്‌സൈസ്/പോലീസ് സ്‌റ്റേഷനുകളിലെ അബ്കാരി/എന്‍ഡിപിഎസ് കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടിട്ടുളള വിവിധ ഇനം വാഹനങ്ങള്‍ (സ്‌കൂട്ടര്‍-5, ബൈക്ക്-21, വാന്‍-1) പത്തനംതിട്ട ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ ഓഗസ്റ്റ് 25 ന് രാവിലെ 11ന് നിലവിലുളള വ്യവസ്ഥകള്‍ക്ക് വിധേയമായും സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുള്ള കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചും പത്തനംതിട്ട ആനന്ദഭവന്‍ ഹോട്ടലിന്റെ കോണ്‍ഫറന്‍സ് ഹാളില്‍ വച്ച് ലേലം ചെയ്ത് വില്‍ക്കും.   ലേല നിബന്ധനകളും, വ്യവസ്ഥകളും പത്തനംതിട്ട എക്‌സൈസ് ഡിവിഷന്‍ ഓഫീസില്‍നിന്നും, ജില്ലയിലെ എല്ലാ എക്‌സൈസ് ഓഫീസുകളില്‍ നിന്നും അറിയാം. ലേലത്തില്‍ പങ്കുകൊളളാന്‍ ആഗ്രഹിക്കുന്നവര്‍ 5,000 രൂപയുടെ നിരതദ്രവ്യം സഹിതം നേരിട്ട് ഹാജരാകണം. ഓഫീസ് അധികാരിയുടെ അനുവാദം വാങ്ങി വാഹനങ്ങള്‍ പരിശോധിക്കാം. കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിന്റെ ഭാഗമായി ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 70 പേര്‍ക്ക് മാത്രമേ ലേലത്തില്‍ പങ്കെടുക്കാന്‍ അനുവാദം നല്‍കുള്ളു.

Read More

പ്ലസ് വൺ (വൊക്കേഷണൽ) ഓൺലൈൻ അപേക്ഷ 24 മുതൽ

konnivartha.com : 2021-22 അദ്ധ്യയന വർഷത്തെ ഹയർ സെക്കന്ററി (വൊക്കേഷണൽ) ഒന്നാം വർഷ പ്രവേശനത്തിനായുള്ള ഓൺലൈൻ അപേക്ഷ ആഗസ്റ്റ് 24 മുതൽ സമർപ്പിക്കാം.   കൂടുതൽ വിവരങ്ങൾ www.admission.dge.kerala.gov.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാകും. ഹയർസെക്കന്ററി (വൊക്കേഷണൽ) ഒന്നാം വർഷ പ്രവേശനത്തിന് www.admission.dge.kerala.gov.in എന്ന വെബ്‌സൈറ്റിലെ ‘Click for Higher Secondary (Vocational) Admission’ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് അപേക്ഷിക്കാം.

Read More

ഇലക്ട്രിക്കൽ സൂപ്പർവൈസർ-ബി ഗ്രേഡ് പരീക്ഷ: അപേക്ഷ ക്ഷണിച്ചു

konnivartha.com : കേരളാ സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസൻസിംഗ് ബോർഡ് കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ ഡിസംബറിൽ നടത്താൻ തീരുമാനിച്ചിട്ടുള്ള ഇലക്ട്രിക്കൽ സൂപ്പർവൈസർ ബി ഗ്രേഡ് പരീക്ഷയ്ക്ക് നിശ്ചിത യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു.   അപേക്ഷാഫോമും മറ്റു വിവരങ്ങളും എല്ലാ ജില്ലാ ഇലക്ട്രിക്കൽ ഇൻസ്‌പെക്ടർമാരുടെ കാര്യാലയങ്ങളിലും, www.ceikerala.gov.in ലും ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷകൾ മതിയായ രേഖകൾ സഹിതം സെപ്റ്റംബർ 30ന് വൈകുന്നേരം അഞ്ച് മണിക്കകം സെക്രട്ടറി, കേരളാ സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസൻസിംഗ് ബോർഡ്, ഹൗസിംഗ് ബോർഡ് ബിൽഡിംഗ്, ശാന്തിനഗർ, തിരുവനന്തപുരം-1 എന്ന വിലാസത്തിൽ ലഭിക്കണം. ന്യൂനതയുള്ളതും വൈകി കിട്ടുന്നതുമായ അപേക്ഷകൾ മറ്റൊരു അറിയിപ്പ് കൂടാതെ നിരസിക്കും.

Read More

പ്രത്യേക അറിയിപ്പ് : പരിവാഹൻ സൈറ്റിൽ മൊബൈൽ നമ്പർ നൽകണം

പ്രത്യേക അറിയിപ്പ് : പരിവാഹൻ സൈറ്റിൽ മൊബൈൽ നമ്പർ നൽകണം കോന്നി വാര്‍ത്ത ഡോട്ട് കോം : മോട്ടോർ വാഹന വകുപ്പിൽ ഡ്രൈവിങ് ലൈസൻസ് സംബന്ധമായ എല്ലാ സേവനങ്ങളും പൂർണമായും ഓൺലൈനിലായിക്കഴിഞ്ഞു.   വാഹന രജിസ്‌ട്രേഷൻ സംബന്ധിച്ച മേൽ വിലാസം മാറ്റം, വാഹന കൈമാറ്റം രേഖപ്പെടുത്തൽ തുടങ്ങിയ സേവനങ്ങൾ പൂർണമായും ഓൺലൈൻ ആക്കുന്നതിനായി വാഹനയുടമയുടെ യഥാർത്ഥ മൊബൈൽ നമ്പർ വാഹൻ സോഫ്റ്റ് വെയറിൽ ചേർക്കണം. എല്ലാ വാഹനയുടമകളും നിർബന്ധമായും ഉടമയുടെ മൊബൈൽ നമ്പർ www.parivahan.gov.in ല്‍ നല്‍കണം

Read More

ഒറ്റത്തവണ പ്രമാണ പരിശോധന

ഒറ്റത്തവണ പ്രമാണ പരിശോധന പത്തനംതിട്ട ജില്ലയില്‍ ആരോഗ്യവകുപ്പില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഗ്രേഡ് രണ്ട് (കാറ്റഗറി നമ്പര്‍ 421/2019) തസ്തികയുടെ 2021 ഓഗസ്റ്റ് 16ന് പ്രസിദ്ധീകരിച്ച 04/2021/ ഡിഒഎച്ച് നമ്പര്‍ സാധ്യതാ പട്ടികയില്‍ ഉള്‍പ്പെട്ടവരില്‍ ഒറ്റത്തവണ പ്രമാണ പരിശോധന പൂര്‍ത്തിയാക്കാത്ത ഉദ്യോഗാര്‍ഥികള്‍ക്കായുളള ഒറ്റത്തവണ പ്രമാണ പരിശോധന സെപ്റ്റംബര്‍ ഒന്ന്, രണ്ട്, മൂന്ന്, ആറ് തീയതികളില്‍ പത്തനംതിട്ട ജില്ലാ പിഎസ്‌സി ഓഫീസില്‍ നടത്തും. ഇതുസംബന്ധിച്ച് ഉദ്യോഗാര്‍ഥികള്‍ക്ക് എസ്എംഎസ്, പ്രൊഫൈല്‍ മെസേജ് എന്നിവ മുഖേന അറിയിപ്പ് നല്‍കിയിട്ടുണ്ട്. തിരിച്ചറിയല്‍രേഖ, പ്രായം, വിദ്യാഭ്യാസയോഗ്യത, സംവരണാനുകൂല്യം, വെയിറ്റേജ് എന്നിവ തെളിയിക്കുന്നതിനുള്ള രേഖകള്‍ തങ്ങളുടെ ഒടിആര്‍ പ്രൊഫൈലില്‍ അപ്ലോഡ് ചെയ്ത് ഇതിന്റെ അസല്‍ സഹിതം നിശ്ചിത തീയതിയിലും സമയത്തും വെരിഫിക്കേഷന് നേരിട്ട് ഹാജരാക്കണം. കോവിഡ് 19 നിയന്ത്രണവുമായി ബന്ധപ്പെട്ട് നിലവിലുള്ള പെരുമാറ്റചട്ടങ്ങള്‍ പാലിച്ചാവണം ഉദ്യോഗാര്‍ഥികള്‍ വെരിഫിക്കേഷന് ഹാജരാകേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ക്ക് പത്തനംതിട്ട ജില്ലാ പിഎസ്‌സി…

Read More

സിവില്‍ സര്‍വീസ്, മെഡിക്കല്‍ എന്‍ട്രന്‍സ്, ബാങ്ക്, പി.എസ്.സി പരിശീലനങ്ങള്‍

സിവില്‍ സര്‍വീസ് പരീക്ഷാ പരിശീലനം സംസ്ഥാന ഫിഷറീസ് വകുപ്പ് മുഖേന മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് 2021-22 വര്‍ഷത്തില്‍ വിദ്യാതീരം പദ്ധതിയിലുള്‍പ്പെടുത്തി സിവില്‍ സര്‍വീസ് പരീക്ഷാ പരിശീലന നല്‍കുന്നു. ചെലവ് സര്‍ക്കാര്‍ വഹിക്കും. അപേക്ഷാ ഫോറവും വിശദവിവരങ്ങളും ജില്ലാ ഫിഷറീസ് ഓഫീസുകളില്‍ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷാ ഫോറം ഈ മാസം 24ന് മുമ്പായി ജില്ലാ ഫിഷറീസ് ഓഫീസില്‍ സമര്‍പ്പിക്കണം. ബിരുദ തലത്തില്‍ 60% മാര്‍ക്കോടെ വിജയിച്ച മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുളള മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് അപേക്ഷിക്കാം. സിവില്‍ സര്‍വീസ് പരീക്ഷാ പരിശീലനം സിവില്‍ സര്‍വീസ് അക്കാഡമി, പ്ലാമൂട്, തിരുവനന്തപുരം എന്ന സ്ഥാപനം മുഖേനയാണ് നടത്തുന്നത്. ഒരു വിദ്യാര്‍ത്ഥിക്ക് ഒരു തവണ മാത്രമേ ആനുകൂല്യത്തിന് അര്‍ഹത ഉണ്ടായിരിക്കൂ. തെരഞ്ഞടുക്കപ്പെട്ട സ്ഥാപനങ്ങള്‍ വഴിയാണ് പരിശീലനം നല്‍കുക. സിവില്‍ സര്‍വ്വീസ് അക്കാഡമി നടത്തുന്ന എന്‍ട്രന്‍സ് പരീക്ഷയുടെ മെരിറ്റ് അടിസ്ഥാനത്തിലായിരിക്കും അര്‍ഹരായ വിദ്യാര്‍ത്ഥികളെ തെരഞ്ഞെടുക്കുന്നത്.…

Read More

60 വയസ്സുകഴിഞ്ഞ 2871 പേര്‍ പത്തനംതിട്ട ജില്ലയില്‍ വാക്‌സിന്‍ സ്വീകരിക്കുന്നതില്‍ വിസമ്മതം രേഖപ്പെടുത്തി

60 വയസ്സുകഴിഞ്ഞ 2871 പേര്‍ പത്തനംതിട്ട ജില്ലയില്‍ വാക്‌സിന്‍ സ്വീകരിക്കുന്നതില്‍ വിസമ്മതം രേഖപ്പെടുത്തി: 60 വയസിനു മുകളിലുള്ളവരുടെ വാക്‌സിനേഷന്‍: ജില്ലയില്‍ ലക്ഷ്യം പൂര്‍ത്തീകരിച്ചു(konnivartha.com ) കോന്നി വാര്‍ത്ത ഡോട്ട് കോം : അറുപത് വയസിന് മുകളിലുള്ള അര്‍ഹരായ എല്ലാവര്‍ക്കും ഓഗസ്റ്റ് 15 നു മുന്‍പ് ഒരു ഡോസ് കോവിഡ് വാക്‌സിനെങ്കിലും നല്‍കുക എന്ന ലക്ഷ്യം ജില്ലയില്‍ പൂര്‍ത്തീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) ഡോ.എ.എല്‍. ഷീജ അറിയിച്ചു. ജില്ലയുടെ ലിസ്റ്റിലുണ്ടായിരുന്ന 297005 പേര്‍ക്കും, മറ്റു ജില്ലക്കാരായ 1796 പേര്‍ക്കും ഉള്‍പ്പടെ ആകെ 60 വയസിനു മുകളിലുള്ള 298801 പേര്‍ക്കാണ് ഓഗസ്റ്റ് 15ന് ഉച്ചയ്ക്ക് ഒന്നു വരെയുള്ള കണക്കനുസരിച്ച് വാക്‌സിന്‍ നല്‍കിയത്. 421 പേര്‍ക്ക് വാക്‌സിന്‍ അലര്‍ജിയായതിനാല്‍ കുത്തിവയ്പ്പ് സ്വീകരിക്കാന്‍ കഴിഞ്ഞില്ല. കോവിഡ് പോസിറ്റീവ് ആയതിനു ശേഷം മൂന്നുമാസം പൂര്‍ത്തിയാകാത്ത 4632 പേര്‍ ഉണ്ട്. ഇവര്‍ക്ക് കാലാവധി പൂര്‍ത്തിയാക്കുന്ന മുറയ്ക്ക് വാക്‌സിന്‍…

Read More

ആറന്‍മുള വാഴുവേലില്‍ തറവാട് ജനങ്ങള്‍ക്കായി തുറന്നു നല്‍കുന്നത് ആലോചിക്കും

  കവയിത്രി സുഗതകുമാരി ടീച്ചറിന്റെ സ്മാരകമായ ആറന്മുള വാഴുവേലില്‍ തറവാട് ജനങ്ങള്‍ക്കായി തുറന്നു നല്‍കുന്നതിനെ സംബന്ധിച്ച് ആലോചിക്കുമെന്ന് തുറമുഖം, മ്യൂസിയം, പുരാവസ്തു, പുരാരേഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു. ആറന്‍മുള വാഴുവേലില്‍ തറവാട് സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. തറവാടിന്റെ ബാക്കി നവീകരണ പ്രവര്‍ത്തനം നടപ്പാക്കാനുള്ള നിര്‍ദേശം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി നല്‍കി. പ്രാഥമിക വിലയിരുത്തലാണ് വാഴുവേലില്‍ തറവാട്ടില്‍ നടന്നത്. ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്ത് ആവശ്യമായ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. പുരാവസ്തു വകുപ്പിലെ കണ്‍സര്‍വേഷന്‍ എന്‍ജിനീയര്‍ ഭൂപേഷ്, ആര്‍ട്ടിസ്റ്റ് സൂപ്രണ്ട് രാജേഷ് കുമാര്‍ എന്നിവര്‍ മന്ത്രിക്ക് തറവാട്ടിന്റെ ചരിത്ര പൗരാണികതയെപ്പറ്റി വിശദീകരിച്ചു നല്‍കി. ആറന്‍മുളയിലെ പ്രസിദ്ധ ചരിത്രകാരനായ ശ്രീരംഗനാഥന്‍ വാഴുവേലില്‍ തറവാടിന്റെ ഭാവി പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്തുന്നത് സംബന്ധിച്ച് പദ്ധതിരേഖ സമര്‍ക്കുന്നതിനെപ്പറ്റി ചര്‍ച്ച ചെയ്തു. ഇപ്പോഴത്തെ ട്രസ്റ്റ് അംഗങ്ങളുമായി ചര്‍ച്ച ചെയ്യുന്നതിനുള്ള നിര്‍ദേശം…

Read More