കോന്നി സിഎഫ്ആര്‍ഡിയിലേക്ക് സെക്യൂരിറ്റി സ്റ്റാഫ്, ക്ലീനിംഗ് സ്റ്റാഫ് എന്നിവയ്ക്കായി ക്വട്ടേഷന്‍ ക്ഷണിച്ചു കോന്നി വാര്‍ത്ത ഡോട്ട് കോം : പത്തനംതിട്ട ജില്ലയിലെ കോന്നിയില്‍ പ്രവര്‍ത്തിക്കുന്ന കൗണ്‍സില്‍ ഫോര്‍ ഫുഡ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് (സിഎഫ്ആര്‍ഡി) എന്ന സ്ഥാപനത്തിലേക്ക് സെക്യൂരിറ്റി സ്റ്റാഫ്, ക്ലീനിംഗ് സ്റ്റാഫ് എന്നിവരുടെ സേവനം ലഭ്യമാക്കുന്നതിന് താല്‍പര്യമുള്ള അംഗീകൃത ഏജന്‍സികളില്‍നിന്നും സീല്‍ഡ് ക്വട്ടേഷന്‍ ക്ഷണിക്കുന്നു. സെക്യുരിറ്റി സ്റ്റാഫ് രണ്ട് എണ്ണം (അവധി ദിവസം ഉള്‍പ്പെടെ – 24 മണിക്കൂര്‍). ക്ലീനിംഗ്സ്റ്റാഫ് – മൂന്ന് എണ്ണം (എല്ലാ പ്രവൃത്തി ദിവസങ്ങളിലും – എട്ടു മണിക്കൂര്‍). സേവനം ലഭ്യമാക്കുന്നതിനുള്ള പ്രതിഫലത്തിന്റെ വിശദാംശങ്ങളും മറ്റു വ്യസ്ഥകളും ക്വട്ടേഷനോടൊപ്പം സമര്‍പ്പിക്കണം. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി ഓഗസ്റ്റ് 26ന് വൈകുന്നേരം നാലുവരെ.
Read Moreവിഭാഗം: Information Diary
പ്രവാസികളുടെ കോവിഡ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് സംബന്ധിച്ച പ്രശ്‌നങ്ങള്‍ പരിഹരിക്കും: ജില്ലാ കളക്ടര്‍
പത്തനംതിട്ട ജില്ലയില്‍ പ്രവാസികളുടെ കോവിഡ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് സംബന്ധിച്ച പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ്. അയ്യര്‍ പറഞ്ഞു. കളക്ടറേറ്റില്‍ ചേര്‍ന്ന ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗത്തിലാണ് കളക്ടര്‍ ഇക്കാര്യം പറഞ്ഞത്. പ്രവാസികള്‍ക്കായുള്ള ജില്ലയിലെ 16 വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലായാകും പരാതി പരിഹരിക്കാനുള്ള നടപടികള്‍ സ്വീകരിക്കുക. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ നിര്‍ദേശ പ്രകാരമാണ് രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ച പ്രവാസികളുടെ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് സംബന്ധിച്ച പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള നടപടി സ്വീകരിക്കുന്നത്. പത്തനംതിട്ടയില്‍ പ്രവാസികളുടെ എണ്ണം കൂടുതലായതിനാല്‍ ഈ മാസം 16 നകം ഇവ പൂര്‍ത്തിയാക്കാനാണു തീരുമാനം. വാക്‌സിന്‍ സ്വീകരിച്ച അതത് സെന്ററുകളിലാകും ഇതിനായി സജീകരണം ഒരുക്കുക. ഡാറ്റ എന്‍ട്രിക്കായി പഞ്ചായത്തുകളില്‍ നിന്നും ഉദ്യോഗസ്ഥരെയും ആവശ്യമായ വോളന്റിയര്‍മാരെയും പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ നേതൃത്വത്തില്‍ വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ നിയോഗിക്കണം. എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ഓണത്തിനു മുന്നോടിയായി…
Read Moreപത്തനംതിട്ട ജില്ലാതല സ്വാതന്ത്ര്യദിനാഘോഷം: ഒരുക്കം പൂര്‍ത്തിയായി
പത്തനംതിട്ട ജില്ലാതല സ്വാതന്ത്ര്യദിനാഘോഷം: ഒരുക്കം പൂര്‍ത്തിയായി ഭാരതത്തിന്റെ 75-ാമത് സ്വാതന്ത്ര്യദിനാഘോഷം ഓഗസ്റ്റ് 15ന് പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ നടക്കും. രാവിലെ ഒന്‍പതിന് മുഖ്യാതിഥിയായ ആരോഗ്യ, വനിതാ ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ദേശീയ പതാക ഉയര്‍ത്തി പരേഡ് പരിശോധിച്ച് അഭിവാദ്യം സ്വീകരിക്കും. സ്വാതന്ത്ര്യ ദിനാഘോഷത്തിന് മുന്നോടിയായുള്ള വിവിധ സേനകളുടെ പരിശീലനത്തിന് പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ തുടക്കം കുറിച്ചു. ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ്. അയ്യര്‍ പരേഡ് ഗ്രൗണ്ട് സന്ദര്‍ശിച്ചു. പോലീസ്, പോലീസ് വനിത, ഫോറസ്റ്റ്, എക്‌സൈസ്, റിസര്‍വ് പോലീസ് എന്നി വിഭാഗം പ്ലാറ്റൂണുകളുടെ പരിശീലനമാണ് നടന്നത്. ജില്ലാ പോലീസ് മേധാവി ആര്‍.നിശാന്തിനിയുടെ മേല്‍നോട്ടത്തില്‍ അസി.കമാന്‍ഡന്റ് പി.പി സന്തോഷ്‌കുമാറാണ് പരിശീലനത്തിന് നേതൃത്വം നല്‍കുന്നത്. സ്വാതന്ത്ര്യ ദിനത്തില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ദേശീയ പതാക ഉയര്‍ത്തണമെന്നും പൂര്‍ണമായും ഹരിത മാനദണ്ഡം പാലിച്ചുകൊണ്ടായിരിക്കണം സ്വാതന്ത്ര്യദിനാഘോഷ പരിപാടികള്‍ സംഘടിപ്പിക്കേണ്ടതെന്നും…
Read Moreപത്താംതരം തുല്യതാ പരീക്ഷ എഴുതാന്‍ പത്തനംതിട്ട ജില്ലയില്‍ നിന്നും 203 പേര്‍
പത്താംതരം തുല്യതാ പരീക്ഷ എഴുതാന്‍ പത്തനംതിട്ട ജില്ലയില്‍ നിന്നും 203 പേര്‍ കോന്നി വാര്‍ത്ത ഡോട്ട് കോം : കേരള സംസ്ഥാന സാക്ഷരതാ മിഷന്‍ പൊതു വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ നടത്തുന്ന പത്താംതരം തുല്യത കോഴ്‌സ് പരീക്ഷയ്ക്കായി പത്തനംതിട്ട ജില്ലയില്‍ നിന്നും 203 പേര്‍. ഈ മാസം 16ന് തുടങ്ങുന്ന പരീക്ഷ സെപ്റ്റംബര്‍ ഒന്നിന് സമാപിക്കും. ജില്ലയില്‍ റാന്നി, കോന്നി, മല്ലപ്പള്ളി, തിരുവല്ല, കോഴഞ്ചേരി എന്നിവിടങ്ങളിലായി അഞ്ച് പരീക്ഷാ കേന്ദ്രങ്ങളാണുള്ളത്. 72 പുരുഷന്‍മാരും 129 സ്ത്രീകളും രണ്ടു ട്രാന്‍സ്‌ജെന്‍ഡേഴ്സുമുള്‍പ്പെടെ 203 പേരാണു ജില്ലയില്‍ നിന്നും പരീക്ഷ എഴുതുന്നത്. എസ്.സി വിഭാഗത്തില്‍ 69 പേരും എസ് ടി വിഭാഗത്തില്‍ നാലുപേരും പരീക്ഷ എഴുതുന്നുണ്ട്. കോവിഡിന്റെ പശ്ചാത്തലത്തില്‍ ഓണ്‍ലൈനായി എട്ട് സമ്പര്‍ക്ക പഠന കേന്ദ്രങ്ങള്‍വഴിയാണു ക്ലാസുകള്‍ സംഘടിപ്പിച്ചത്. ഓണ്‍ലൈന്‍ പഠനം പ്രായത്തിനു തടസമല്ലെന്നു തെളിയിച്ചുകൊണ്ട് നിരന്തര മൂല്യനിര്‍ണയവും ഓണ്‍ലൈനായി പൂര്‍ത്തിയാക്കി.…
Read Moreകോന്നി എലിമുള്ളുംപ്ലാക്കല്‍ ഐഎച്ച്ആര്‍ഡി അപ്ലൈഡ് സയന്‍സ് കോളജില്‍ കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു
കോന്നി എലിമുള്ളുംപ്ലാക്കല്‍ ഐഎച്ച്ആര്‍ഡി അപ്ലൈഡ് സയന്‍സ് കോളജില്‍ കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു കേരള സര്‍ക്കാര്‍ സ്ഥാപനമായ ഐഎച്ച്ആര്‍ഡി യുടെ കീഴില്‍ കോന്നി എലിമുള്ളുംപ്ലാക്കല്‍ പ്രവര്‍ത്തിക്കുന്ന കോളജ് ഓഫ് അപ്ലൈഡ് സയന്‍സ് കോളജില്‍ ഈ മാസം തുടങ്ങുന്ന പിജിഡിസിഎ (ഒരു വര്‍ഷം), ഡിസിഎ (ആറു മാസം), ഡിപ്ലോമ ഇന്‍ ഡേറ്റാ എന്‍ട്രി ആന്‍ഡ് ഓഫീസ് ഓട്ടമേഷന്‍ (ഒരു വര്‍ഷം), സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് (ആറു മാസം), ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ് (ആറു മാസം), ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്മെന്റ് എന്നീ കോഴ്സുകള്‍ക്ക് അപേക്ഷിക്കുവാനുളള അവസാന തീയതി ഈ മാസം 18 വരെയാണ്. എസ്.സി/എസ്ടി/ ഒ.ഇ.സി വിഭാഗങ്ങള്‍ക്ക് ഫീസ് അനുകൂല്യം ലഭിക്കും. അപേക്ഷാ ഫോറവും വിശദ വിവരവും caskonni.ihrd.ac.in എന്ന വെബ് സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം. വിശദ…
Read Moreകോന്നി മെഡിക്കല്‍ കോളേജിലേക്ക് കെ.എസ്.ആര്‍.ടി.സി. കൂടുതല്‍ സര്‍വീസ് ആരംഭിക്കും
കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി മെഡിക്കല്‍ കോളേജിലേക്ക് കെ.എസ്.ആര്‍.ടി.സി. കൂടുതല്‍ സര്‍വീസ് ആരംഭിക്കും .കെ.എസ്.ആർ.ടി.സി കോന്നി ഡിപ്പോയിൽ നിന്നും 20 മിനിറ്റ് ഇടവേളകളിൽ മെഡിക്കൽ കോളേജിലേക്ക് ചെയിൻ സർവ്വീസ് ആരംഭിക്കാനും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ കോളേജില്‍ നടന്ന വകുപ്പ് മേധാവികളുടേയും ഉദ്യോഗസ്ഥരുടേയും യോഗത്തില്‍ തീരുമാനിച്ചു . ജില്ലയിലെ എല്ലാ ഗ്രാമീണ മേഖലയേയും ബന്ധപ്പെടുത്തി കെ.എസ്.ആർ.ടി.സി സർവ്വീസ് ആരംഭിക്കണമെന്ന് യോഗത്തിൽ മന്ത്രി നിർദ്ദേശിച്ചു. അഡ്വ.കെ.യു. ജനീഷ് കുമാറിന്റെ എം.എല്‍.എ. ഫണ്ടില്‍ നിന്നും കോളേജ് ബസ് നല്‍കുവാനും തീരുമാനിച്ചു. മെഡിക്കൽ കോളേജ് റോഡ് നിർമ്മാണം വേഗത്തിൽ പൂർത്തീകരിക്കാനും യോഗത്തിൽ തീരുമാനമായി.മുരിങ്ങമംഗലം- വട്ടമൺ- പയ്യനാമൺ 4.6 കിലോമീറ്റർ റോഡ് വികസിപ്പിക്കും.225 ആളുകളുടെ വസ്തുവാണ് ആകെ ഏറ്റെടുക്കേണ്ടത്.ഇതിൽ തർക്കമുള്ള 6 പേരുടെ വസ്തു ലാൻ്റ് അക്വസിഷൻ നടപടി നടത്തി ഏറ്റെടുക്കും.197 വസ്തുവിൻ്റെ…
Read Moreജാഗ്രതാ നിര്‍ദേശം
ജാഗ്രതാ നിര്‍ദേശം പമ്പാ ജലസേചന പദ്ധതിയുടെ മണിയാര്‍ ബാരേജിലെ ജലനിരപ്പ് 34.62 മീറ്ററായി ക്രമീകരിക്കുന്നതിനായി ഏതു സമയത്തും മണിയാര്‍ ബാരേജിന്റെ അഞ്ചു ഷട്ടറുകള്‍ ഉയര്‍ത്തേണ്ടതായി വന്നേക്കാം. ഷട്ടറുകള്‍ ഉയര്‍ത്തുന്നത് മൂലം കക്കാട്ടാറില്‍ ജലനിരപ്പ് ഉയര്‍ന്നേക്കാമെന്നുള്ള സാഹചര്യത്തില്‍ കക്കാട്ടാറിന്റെയും, പമ്പയാറിന്റെയും തീരത്ത് താമസിക്കുന്ന ആളുകളും മണിയാര്‍, പെരുനാട്, വടശേരിക്കര, റാന്നി, കോഴഞ്ചേരി, ആറന്മുള നിവാസികളും പൊതുജനങ്ങളും ജാഗ്രത പുലര്‍ത്തേണ്ടതും, നദികളില്‍ ഇറങ്ങുന്നത് ഏതു സാഹചര്യത്തിലും ഒഴിവാക്കേണ്ടതുമാണെന്ന് ജില്ലാ കളക്ടറും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണുമായ ഡോ. ദിവ്യ എസ്. അയ്യര്‍ അറിയിച്ചു. കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജില്ലയില്‍ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലും മണിയാര്‍ ബാരേജിന്റെ വൃഷ്ടി പ്രദേശത്ത് ശക്തമായ മഴയുടെ സാധ്യത ഉള്ളതിനാലും, ഡാമിലെക്കുള്ള നീരൊഴുക്ക് വര്‍ധിച്ച സാഹചര്യത്തിലുമാണ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചത്.
Read Moreഭക്ഷ്യമന്ത്രിയുടെ പ്രതിമാസ ഫോൺ-ഇൻ പരിപാടി നാളെ (ആഗസ്റ്റ് 7)
ഭക്ഷ്യമന്ത്രിയുടെ പ്രതിമാസ ഫോൺ-ഇൻ പരിപാടി നാളെ (ആഗസ്റ്റ് 7) കോന്നി വാര്‍ത്ത ഡോട്ട് കോം : ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി അഡ്വ.ജി.ആർ.അനിൽ പൊതുജനങ്ങളുമായി നേരിട്ട് സംവദിക്കുന്ന പ്രതിമാസ ഫോൺ-ഇൻ പരിപാടി ആഗസ്റ്റ് ഏഴിന് ഉച്ചയ്ക്ക് രണ്ട് മണി മുതൽ മൂന്ന് മണി വരെ നടത്തും. വിളിക്കേണ്ട നമ്പർ: 8943873068.
Read Moreകോവിഡ്:പത്തനംതിട്ട ജില്ലയില്‍ ഡബ്ല്യൂ.ഐ.പി.ആര്‍ 10 ശതമാനത്തില്‍ കൂടുതലുള്ളത് മൂന്ന് വാര്‍ഡുകളില്‍
കോവിഡ്:പത്തനംതിട്ട ജില്ലയില്‍ ഡബ്ല്യൂ.ഐ.പി.ആര്‍ 10 ശതമാനത്തില്‍ കൂടുതലുള്ളത് മൂന്ന് വാര്‍ഡുകളില്‍ കോന്നി വാര്‍ത്ത ഡോട്ട് കോം : പത്തനംതിട്ട ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളില്‍ പ്രതിവാര രോഗബാധ ജനസംഖ്യ അനുപാതത്തിന്റെ (ഡബ്ല്യൂ.ഐ.പി.ആര്‍-വീക്കിലി ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ) അടിസ്ഥാനത്തില്‍ വാര്‍ഡുകളില്‍ കര്‍ശന ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. പ്രതിവാര രോഗ ബാധിതരുടെ എണ്ണത്തെ ആയിരം കൊണ്ട് ഗുണിച്ച ശേഷം ആകെ ജനസംഖ്യ (പഞ്ചായത്ത് പ്രദേശമാണെങ്കില്‍ പഞ്ചായത്തിലെ ആകെ ജനസംഖ്യ, മുനിസിപ്പാലിറ്റി ആണെങ്കില്‍ വാര്‍ഡിലെ ആകെ ജനസംഖ്യ) കൊണ്ട് ഹരിച്ചാണ് പ്രതിവാര രോഗബാധ ജനസംഖ്യ അനുപാതം കണ്ടെത്തുന്നത്. ഡബ്ല്യൂ.ഐ.പി.ആര്‍ 10 ശതമാനത്തില്‍ കൂടുതലുള്ള വാര്‍ഡുകളിലാണ് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ജില്ലാ ദുരന്ത നിവാരണ അതോറിറ്റി എല്ലാ ബുധനാഴ്ചകളിലും 10 ല്‍ കൂടുതലുള്ള വാര്‍ഡുകള്‍ തീരുമാനിക്കും. അടൂര്‍ നഗരസഭയിലെ വാര്‍ഡ് 20, തിരുവല്ല നഗരസഭയിലെ 3, 4 എന്നീ വാര്‍ഡുകളിലാണ് പ്രത്യേക കര്‍ശന…
Read Moreകോവിഡ് പ്രോട്ടോകോള്‍ നിബന്ധനകള്‍ പൂര്‍ണമായും പാലിക്കുന്ന വ്യാപാരികള്‍ക്ക് സമ്മാനം: ജില്ലാ പോലീസ് മേധാവി
കോന്നി വാര്‍ത്ത ഡോട്ട് കോം : കോവിഡ് പ്രോട്ടോകോള്‍ നിബന്ധനകള്‍ പൂര്‍ണമായും പാലിച്ചുകൊണ്ട് കച്ചവടം നടത്തുന്ന വ്യാപരികള്‍ക്ക് പ്രോത്സാഹനമായി സമ്മാനം നല്‍കുമെന്ന് ജില്ലാ പോലീസ് മേധാവി ആര്‍. നിശാന്തിനി അറിയിച്ചു. പുതിയ നിബന്ധനകളുടെ പശ്ചാത്തലത്തില്‍ ജില്ലയിലെ വ്യാപാരികളുടെ പ്രതിനിധികളുമായി നടത്തിയ ഓണ്‍ലൈന്‍ മീറ്റിംഗിലാണ് ജില്ലാ പോലീസ് മേധാവിയുടെ വാഗ്ദാനം. വരുന്ന ഓണക്കാലത്ത് കോവിഡ് വ്യാപനം രൂക്ഷമാകാതിരിക്കാന്‍ വ്യാപാരികളുടെ പൂര്‍ണ സഹകരണം ആവശ്യമാണ്. കടകളിലെയും കച്ചവടസ്ഥാപനങ്ങളിലെയും ജീവനക്കാരും, അവിടങ്ങളില്‍ എത്തുന്നവരും പ്രോട്ടോകോള്‍ നിബന്ധനകള്‍ അനുസരിക്കുന്നുണ്ടെന്ന് കച്ചവടക്കാരും കടയുടമകളും ഉറപ്പുവരുത്തണം. ലോക്ക്ഡൗണ്‍ ഇളവുകളുടെ ഭാഗമായി ആഴ്ചയില്‍ ആറുദിവസം കടകള്‍ തുറക്കാന്‍ അനുമതിയുണ്ട്. എന്നാല്‍, കടകളിലും മറ്റു സ്ഥാപനങ്ങളിലും പോകാന്‍ പുതിയ നിബന്ധനകള്‍ ഏര്‍പ്പെടുത്തിയിട്ടുമുണ്ട്. കടകള്‍, മാര്‍ക്കറ്റുകള്‍, ബാങ്കുകള്‍, സര്‍ക്കാര്‍ – സ്വകാര്യ സ്ഥാപനങ്ങള്‍, ധനകാര്യ സ്ഥാപനങ്ങള്‍, ഫാക്ടറികള്‍, വ്യവസായ സ്ഥാപനങ്ങള്‍, തുറസായ വിനോദസഞ്ചാര കേന്ദ്രങ്ങള്‍, മറ്റ് സ്ഥാപനങ്ങള്‍ എന്നിവ…
Read More