ഐ.എച്ച്.ആര്‍.ഡിയില്‍ വിവിധ കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു

ഐ.എച്ച്.ആര്‍.ഡി എഞ്ചിനീയറിംഗ് കോളേജുകളില്‍  എന്‍.ആര്‍.ഐ സീറ്റുകളില്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു ഐ.എച്ച്.ആര്‍.ഡി എഞ്ചിനീയറിംഗ് കോളേജുകളില്‍ എന്‍.ആര്‍.ഐ സീറ്റുകളിലേക്കുള്ള പ്രവേശന(2021-22)ത്തിന് കേരള സര്‍ക്കാര്‍  സ്ഥാപനമായ ഐ.എച്ച്.ആര്‍.ഡിയുടെ കീഴില്‍ എറണാകുളം (8547005097, 0484 2575370), ചെങ്ങന്നൂര്‍ (8547005032, 0479 2454125), അടൂര്‍ (8547005100, 0473 4231995), കരുനാഗപ്പള്ളി (8547005036, 0476 2665935), കല്ലൂപ്പാറ (8547005034, 0469 2678983), ചേര്‍ത്തല (8547005038, 0478 2552714) എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ആറ് എഞ്ചിനീയറിംഗ് കോളേജുകളിലേക്ക് 2021-22 അധ്യയന വര്‍ഷത്തില്‍  എന്‍.ആര്‍.ഐ സീറ്റുകളില്‍ ഓണ്‍ലൈന്‍ വഴി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ  www.ihrd.kerala.gov.in/enggnri എന്ന വെബ്സൈറ്റ് അല്ലെങ്കില്‍ മേല്‍ പറഞ്ഞ കോളേജുകളുടെ വെബ്സൈറ്റ് വഴി (പ്രോസ്പെക്ടസ് പ്രകാരമുള്ള) ഓണ്‍ലൈനായി സമര്‍പ്പിക്കണം.  ആഗസ്റ്റ് അഞ്ച് വൈകിട്ട് അഞ്ചു വരെ അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാം.  ഓരോ കോളേജിലേയും പ്രവേശനത്തിന് പ്രത്യേകം പ്രത്യേകം അപേക്ഷകള്‍ സമര്‍പ്പിക്കണം. ഓണ്‍ലൈനായി സമര്‍പ്പിച്ച അപേക്ഷയുടെ പ്രിന്റ് ഔട്ട്,…

Read More

വി കോട്ടയം പ്രാഥമികാരോഗ്യ കേന്ദ്രത്തിന് ഓക്സിജൻ കോൺസൻട്രേറ്റർ കൈമാറി

  konnivartha.com : ആന്റോ ആന്റണി എം പി കോവിഡ് കെയർ പദ്ധതിയിൽ ഉൾപ്പെടുത്തി ഡോക്ടർ ഫോർ യു എന്ന സംഘടനയുമായി ചേർന്ന് നൽകി വരുന്ന ഓക്സിജൻ കോൺസൻട്രേറ്റർ കോന്നി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ പ്രമാടം ഗ്രാമ പഞ്ചായത്തിന്റെ പരിധിയിലുള്ള വി കോട്ടയം പ്രാഥമികാരോഗ്യ കേന്ദ്രത്തിന് കൈമാറി. ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ – വിദ്യാഭ്യാസ സ്ഥിരം സമിതി അദ്‌ധ്യക്ഷ ജിജി സജി അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വി അമ്പിളി ഉദ്ഘാടനം ചെയ്തു. പ്രമാടം ഗ്രാമ പഞ്ചാത്ത് പ്രസിഡന്റ് എൻ. നവനീത് , ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ. ദേവകുമാർ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കെ.ആർ പ്രമോദ്, പ്രവീൺ പ്ലാവിളയിൽ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ പ്രസീദ രഘു, ഹരികൃഷ്ണൻ, ഡോ ഷെറിൻ,കെ.വിശ്വംഭരൻ, ജോസ് പനച്ചിക്കൽ, ജ്യോതിഷ് വി കോട്ടയം എന്നിവർ പ്രസംഗിച്ചു.

Read More

കുരുമ്പന്‍മൂഴിക്കാരുടെ ദുരിതം പരിഹരിക്കാന്‍ അടിയന്തര മാര്‍ഗം കാണും: മന്ത്രി വീണാ ജോര്‍ജ്

കുരുമ്പന്‍മൂഴിക്കാരുടെ ദുരിതം പരിഹരിക്കാന്‍ അടിയന്തര മാര്‍ഗം കാണും: മന്ത്രി വീണാ ജോര്‍ജ് www.konnivartha.com : കുരുമ്പന്‍മൂഴി അടുക്കളപാറക്കടവില്‍ പമ്പാ നദിക്ക് കുറുകെ പാലം നിര്‍മിക്കുക മാത്രമാണ് പ്രദേശം ഒറ്റപ്പെടാതിരിക്കാന്‍ ഉള്ള വഴിയെന്നും കുരുമ്പന്‍മൂഴിക്കാരുടെ ദുരിതം പരിഹരിക്കാന്‍ അടിയന്തര മാര്‍ഗം കാണുമെന്നും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കനത്ത മഴയെ തുടര്‍ന്നു മുങ്ങിപ്പോയ കുരുമ്പന്‍മൂഴി കോസ്‌വേ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. കിഴക്കന്‍ മേഖലയില്‍ കനത്ത മഴ പെയ്താല്‍ ഉടന്‍ കുരുമ്പന്‍മൂഴി കോസ്‌വേ മുങ്ങുകയും 650 കുടുംബങ്ങള്‍ താമസിക്കുന്ന കുരുമ്പന്‍മൂഴി ആദിവാസി കോളനി വാസികള്‍ ദുരിതത്തിലാകുകയും ചെയ്യുന്നത് പതിവാണ്. ഇവരുടെ ദുരിതം അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി. പാലത്തിന്റെ രൂപരേഖ തയാറായിട്ടുണ്ട്. പാലം പണി വേഗത്തിലാക്കാന്‍ വേണ്ട സഹായങ്ങള്‍ മന്ത്രിയുടെ ഭാഗത്തുനിന്നും ഉണ്ടാകണമെന്ന് എംഎല്‍എ അഭ്യര്‍ഥിച്ചു. പെരുന്തേനരുവിയില്‍ നിന്ന് വനമേഖലയില്‍ കൂടി കുരുമ്പന്‍മൂഴിയിലേക്കുള്ള…

Read More

കോന്നി പഞ്ചായത്തിലെ മൂന്നുവാര്‍ഡ് പ്രദേശങ്ങളില്‍ കണ്ടെയ്ന്‍മെന്റ് സോണ്‍

കോന്നി പഞ്ചായത്തിലെ മൂന്നുവാര്‍ഡ് പ്രദേശങ്ങളില്‍ കണ്ടെയ്ന്‍മെന്റ് സോണ്‍ പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍ കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി ഗ്രാമപഞ്ചായത്ത് വാര്‍ഡ് 01 (അട്ടച്ചാക്കല്‍ ഹൈസ്‌കൂള്‍ ജംഗ്ഷന്‍ മുതല്‍ അംഗന്‍വാടി വരെയുള്ള പ്രദേശം), വാര്‍ഡ് 04 (കണ്ണന്‍മല, ബ്ലാവനാകുഴി, വാട്ടര്‍ടാങ്ക് ഉള്‍പ്പെടുന്ന പ്രദേശം), വാര്‍ഡ് 07 (കൊന്നപ്പാറ- അളിയന്‍മുക്ക്, അടുകാട് ഉള്‍പ്പെടുന്ന പ്രദേശം) , കൊടുമണ്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 18 (ഇടത്തിട്ട ജംഗ്ഷന്‍ മുതല്‍ കക്കത്താനം വരെ), വാര്‍ഡ് 11 (ഇരുത്വാക്കുന്ന്, പ്ലാവേലില്‍ പ്രദേശങ്ങള്‍) ദീര്‍ഘിപ്പിക്കുന്നു. ചെന്നീര്‍ക്കര ഗ്രാമപഞ്ചായത്ത് വാര്‍ഡ് 03 (പൂര്‍ണമായും), വാര്‍ഡ് 14 (ഇലവുംതിട്ട ഓമല്ലൂര്‍ റോഡില്‍ കൂനംകാലാ ജംഗ്ഷന്‍ മുതല്‍ വൈഎംസിഎ ജംഗ്ഷന്‍ വരെ റോഡിന് ഇരുവശവും കൂനംകാലാ, തൊഴുക്കോട്ട് കോളനി ഉള്‍പ്പെടെയുള്ള പ്രദേശം) എന്നീ പ്രദേശങ്ങളില്‍ ജൂലൈ 25 മുതല്‍ 31 വരെ കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം.…

Read More

ഒറ്റക്കെട്ടായി ആരോഗ്യ മേഖലയെ മുന്നോട്ട് നയിക്കും: മന്ത്രി വീണാ ജോര്‍ജ്

        കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ ഗുണം നാട് അറിയുന്നു: മുഖ്യമന്ത്രി konnivartha.com : സംസ്ഥാനത്തെ ആരോഗ്യ മേഖലയിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളായി മാറിയതിന്റെ ഗുണം നാട് അറിഞ്ഞു കൊണ്ടിരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നൂറ് ദിന കര്‍മ്മ പദ്ധതിയുടെ ഭാഗമായി അടൂര്‍ ജനറല്‍ ആശുപത്രിയിലെ പ്രത്യേക നവജാത ശിശു പരിചരണ വിഭാഗം, തിരുവല്ല താലൂക്ക് ആശുപത്രിയിലെ കോവിഡ് ഐസിയു എന്നിവയുടെയും വിവിധ കുടുംബാരോഗ്യ കേന്ദ്രങ്ങളുടെയും ആരോഗ്യ സ്ഥാപനങ്ങളിലെ വിവിധ പദ്ധതികളുടെയും ഉദ്ഘാടനവും പുതിയ പദ്ധതികളുടെ ശിലാസ്ഥാപനവും ഓണ്‍ലൈനില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ ഡോക്ടര്‍മാരുടെ എണ്ണം വര്‍ധിച്ചു. വൈകുന്നേരം വരെ ഒപി സംവിധാനം നിലവില്‍ വന്നു. ലാബുള്‍പ്പെടെ മികച്ച പരിശോധനാ സംവിധാനങ്ങളും ഏര്‍പ്പെടുത്തി. ഇതോടെ ഇവിടങ്ങളില്‍ നല്ല തോതില്‍ ആളുകള്‍ ചികിത്സയ്ക്കെത്തുന്നു. വിദഗ്ധ ചികിത്സ കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ നല്‍കാന്‍ കഴിയുന്നു എന്നതാണ്…

Read More

ആര്‍മി പൊതുപ്രവേശന പരീക്ഷ മാറ്റിവച്ചു

ആര്‍മി പൊതുപ്രവേശന പരീക്ഷ മാറ്റിവച്ചു കോന്നി വാര്‍ത്ത ഡോട്ട് കോം : കോവിഡ് വ്യാപനത്തിന്റെയും, കാലവര്‍ഷത്തിന്റെയും പശ്ചാത്തലത്തില്‍ ജൂലൈ 25-ന് നടത്താനിരുന്ന ആര്‍മി റിക്രൂട്ട്മെന്റ് പൊതുപ്രവേശന പരീക്ഷ മാറ്റി വച്ചതായി ആര്‍മി റിക്രൂട്ട്മെന്റ് ഓഫീസ് അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. ഫോണ്‍: 0471 2332498.

Read More

ഹയര്‍ സെക്കന്‍ഡറി തുല്യതാ പരീക്ഷ ഈ മാസം 26 മുതല്‍

ഹയര്‍ സെക്കന്‍ഡറി തുല്യതാ പരീക്ഷ ഈ മാസം 26 മുതല്‍ കോന്നി വാര്‍ത്ത ഡോട്ട് കോം : സംസ്ഥാന സാക്ഷരതാ മിഷന്‍ പൊതു വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ നടത്തുന്ന ഹയര്‍ സെക്കന്‍ഡറി തുല്യത പദ്ധതിയുടെ നാലാം ബാച്ചിന്റെ രണ്ടാം വര്‍ഷ പരീക്ഷകളും അഞ്ചാം ബാച്ചിന്റെ ഒന്നാം വര്‍ഷ പരീക്ഷകളും ഈ മാസം 26 ന് ആരംഭിച്ച് 31 ന് സമാപിക്കും. കോവിഡ് പ്രോട്ടോകോള്‍ പാലിച്ചു കൊണ്ടാകും പരീക്ഷകള്‍ നടത്തുന്നത്. വിവിധ കാരണങ്ങളാല്‍ ഹയര്‍ സെക്കന്‍ഡറി പഠനം പൂര്‍ത്തിയാക്കാന്‍ സാധിക്കാത്തവരും പത്താംതരം പാസായതിന് ശേഷം ഹയര്‍ സെക്കന്‍ഡറി കോഴ്സില്‍ ചേരാന്‍ കഴിയാതിരുന്നവരുമാണ് ഹയര്‍ സെക്കന്‍ഡറി തുല്യതാ കോഴ്സിന്റെ പഠിതാക്കള്‍. ജില്ലയുടെ വിവിധ ഭാഗങ്ങളിലായി എട്ട് സമ്പര്‍ക്ക പഠന കേന്ദ്രങ്ങളില്‍ ഞായറാഴ്ചകളില്‍ നടത്തിയിരുന്ന സമ്പര്‍ക്ക പഠന ക്ലാസുകള്‍ വഴിയാണ് പഠിതാക്കള്‍ക്ക് ക്ലാസുകള്‍ ലഭിച്ചിരുന്നത്. എന്നാല്‍ കോവിഡ് മൂലം ക്ലാസുകള്‍ ഓണ്‍ലൈനാക്കേണ്ടി…

Read More

കോന്നി ഫയർഫോഴ്സ്സിന്‍റെ പുതിയ ആംബുലന്‍സ് പൊതുജനത്തിന് വാടകയ്ക്ക് ലഭിക്കും

കോന്നി ഫയർഫോഴ്സ്സിന്‍റെ പുതിയ ആംബുലന്‍സ് പൊതുജനത്തിന് വാടകയ്ക്ക് ലഭിക്കും കോന്നി വാര്‍ത്ത ഡോട്ട് കോം :കോന്നി, സീതത്തോട് ഫയർഫോഴ്സുകളെ കൂടുതൽ ശക്തിപ്പെടുത്തുന്നതിന് സർക്കാർ അനുവദിച്ച പുതിയ വാഹനങ്ങൾ അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ ഫ്ലാഗ് ഓഫ് ചെയ്ത് ഫയർസ്റ്റേഷനുകൾക്ക് കൈമാറി. കോന്നി ഫയർസ്റ്റേഷന് ഫോർ വീൽ സൗകര്യമുള്ള മൾട്ടി യൂട്ടിലിറ്റി വാഹനവും, പുതിയ ആംബുലൻസും,സീതത്തോട് ഫയർസ്റ്റേഷന് ഫോർ വീൽ മൾട്ടി യൂട്ടിലിറ്റി വാഹനവുമാണ് ലഭിച്ചത്. ടാറ്റാ കമ്പിനി നിർമ്മിച്ചവയാണ് വാഹനങ്ങൾ. തീപിടുത്തം ഒഴികെയുള്ള അപകടങ്ങൾ എത്ര ഉയർന്ന സ്ഥലത്ത് നടന്നാലും മൾട്ടി യൂട്ടിലിറ്റി വാഹനത്തിൽ അവിടെ എത്തിച്ചേരാൻ കഴിയും. വനമേഖലയിലടക്കം നടക്കുന്ന അപകടങ്ങൾക്ക് ഉടനടി എത്തി രക്ഷാപ്രവർത്തനം നടത്താൻ ഇതോടെ കഴിയും. റബ്ബർ ഡിങ്കി ഉൾപ്പടെയുള്ളവ വാഹനത്തിൽ എത്തിക്കാനും കഴിയും. കോന്നിയിൽ നല്‍കിയിട്ടുള്ള ആംബുലൻസ് അപകട സ്ഥലത്ത് രക്ഷാപ്രവർത്തനത്തിന് ഉപയോഗിക്കുന്നതു കൂടാതെ പൊതുജനങ്ങൾക്ക് വാടകയ്ക്കും ലഭിക്കും. പകർച്ചവ്യാധി ഒഴികെയുള്ള…

Read More

പത്തനംതിട്ട ജില്ലയില്‍ സന്നദ്ധ പ്രവര്‍ത്തക നിയമനം; വിമുക്തഭടന്മാര്‍ പേര് നല്‍കണം

പത്തനംതിട്ട ജില്ലയില്‍ സന്നദ്ധ പ്രവര്‍ത്തക നിയമനം; വിമുക്തഭടന്മാര്‍ പേര് നല്‍കണം കോന്നി വാര്‍ത്ത ഡോട്ട് കോം : കോവിഡ് രോഗവ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി പത്തനംതിട്ട ജില്ലയില്‍ സന്നദ്ധ പ്രവര്‍ത്തകരെ നിയമിക്കും. കോവിഡ് 19 സന്നദ്ധ പ്രവര്‍ത്തകരായി പ്രവര്‍ത്തിക്കുവാന്‍ താല്പര്യമുള്ള ജില്ലയിലെ വിമുക്തഭടന്മാര്‍ അവരുടെ പേരു വിവരങ്ങള്‍ ജില്ലാ സൈനികക്ഷേമ ഓഫീസില്‍ നല്കണമെന്ന് ജില്ലാ സൈനികക്ഷേമ ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0468-2961104 എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടാം.

Read More

എം.സി റോഡ് അടൂരില്‍ ഗതാഗത നിയന്ത്രണം

എം.സി റോഡ് അടൂരില്‍ ഗതാഗത നിയന്ത്രണം കോന്നി വാര്‍ത്ത : എം.സി റോഡില്‍ കലുങ്ക് നിര്‍മാണത്തോട് അനുബന്ധിച്ച് അടൂര്‍ ഗാന്ധി സ്മൃതി മൈതാനത്തിന് കിഴക്ക് ഭാഗത്തുളള വണ്‍വേയുടെ ഭാഗവും(വളവ് ഭാഗത്ത്) തിരുഹൃദയ കത്തോലിക്കാപളളിയുടെ മുന്‍ഭാഗവും ചേര്‍ന്നു വരുന്ന റോഡ് കുറുകെ മുറിക്കുന്നതിനാല്‍ ഇതുവഴിയുളള വാഹനഗതാഗതത്തിന് നിയന്ത്രണം. ഈ ഭാഗത്ത് ഗതാഗതം ക്രമീകരിച്ച് വണ്‍വേ ക്രമീകരണം നിയന്ത്രിക്കാനും അടൂര്‍ സെന്‍ട്രലിന് കിഴക്ക് ഭാഗത്ത് നിന്ന് (പത്തനംതിട്ട, പത്തനാപുരം എന്നിവിടങ്ങളില്‍) വരുന്ന വാഹനങ്ങള്‍ ഗാന്ധി സ്മൃതി മൈതാനത്തിന് വടക്കു ഭാഗത്ത് കൂടി പോകുന്നതിനും അടൂര്‍ സെന്‍ട്രലിന് പടിഞ്ഞാറ് നിന്ന് തിരുവനന്തപുരം ഭാഗത്തേക്ക് വരുന്ന വാഹനങ്ങള്‍ വണ്‍വേയില്‍ പ്രവേശിക്കാതെ ഗാന്ധിസ്മൃതി മൈതാനത്തിന് മുന്‍വശത്തുകൂടിയും കടന്നുപോകണമെന്ന് അടൂര്‍ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

Read More