കോന്നി അസിസ്റ്റന്റ് രജിസ്ട്രാര്‍ (ജനറല്‍) ഓഫീസിലേക്കുളള പാര്‍ട്ട് ടൈം സ്വീപ്പര്‍; ഇന്റര്‍വ്യൂ മാറ്റിവച്ചു

കോന്നി അസിസ്റ്റന്റ് രജിസ്ട്രാര്‍ (ജനറല്‍) ഓഫീസിലേക്കുളള പാര്‍ട്ട് ടൈം സ്വീപ്പര്‍; ഇന്റര്‍വ്യൂ മാറ്റിവച്ചു കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി അസിസ്റ്റന്റ് രജിസ്ട്രാര്‍ (ജനറല്‍) ഓഫീസിലേക്കുളള പാര്‍ട്ട് ടൈം സ്വീപ്പര്‍ തസ്തികയിലേക്ക് ഈ മാസം 21 ന് നടത്താനിരുന്ന ഇന്റര്‍വ്യൂ ഈ മാസം 23 ന് നേരത്തേ അറിയിച്ച കത്തുപ്രകാരം അതേ സ്ഥലത്ത് അതേ സമയത്ത് നടത്തുമെന്ന് പത്തനംതിട്ട സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍ (ജനറല്‍) അറിയിച്ചു.ഫോണ്‍ : 0468 2222417.

Read More

മാതൃകാഫോറസ്റ്റ് മന്ദിരങ്ങളുടെ ശിലാസ്ഥാപനം  വനംവകുപ്പ് മന്ത്രി നിര്‍വഹിച്ചു

മാതൃകാഫോറസ്റ്റ് മന്ദിരങ്ങളുടെ ശിലാസ്ഥാപനം  വനംവകുപ്പ് മന്ത്രി നിര്‍വഹിച്ചു   കോന്നി വാര്‍ത്ത ഡോട്ട് കോം : വനം, വന്യജീവി വകുപ്പ്, കോന്നി-റാന്നി വനം ഡിവിഷനുകളിലെ ഉത്തര കുമരംപേരൂര്‍, കൊക്കാത്തോട്, കൊച്ചുകോയിക്കല്‍ എന്നീ മാതൃകാഫോറസ്റ്റ് മന്ദിരങ്ങളുടെ ശിലാസ്ഥാപനം വനം-വന്യജീവി വകുപ്പ് മന്ത്രി  എ.കെ. ശശീന്ദ്രന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു.  മണ്ണീറ റവ. ഫാദര്‍ പി.എ. ശമുവേല്‍ മെമ്മോറിയല്‍ പാരീഷ്ഹാളില്‍ നടന്ന  സമ്മേളനത്തില്‍ അഡ്വ.കെ.യു. ജനീഷ്‌കുമാര്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു.   നബാര്‍ഡ് ധനസഹായത്താല്‍ സംസ്ഥാന സര്‍ക്കാരിന്റെ നൂറ് ദിന കര്‍മ്മ പരിപാടിയില്‍ ഉള്‍പ്പെടുത്തിയാണ് മാതൃകാ ഫോറസ്റ്റ് സ്റ്റേഷനുകള്‍ നിര്‍മിക്കുന്നത്. കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി, തണ്ണിത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എ. കുട്ടപ്പന്‍, കോന്നിബ്ലോക്ക് പഞ്ചായത്ത്അംഗം പ്രവീണ്‍ പ്ലാവിളയില്‍, കോന്നി ഗ്രാമപഞ്ചായത്ത്അംഗം ആര്‍. രഞ്ജു, തണ്ണിത്തോട് ഗ്രാമ പഞ്ചായത്ത്അംഗം പി.എസ്. പ്രീത, എന്‍സിപി സംസ്ഥാന ജനറല്‍ സെക്രട്ടറി മാത്യൂസ്ജോര്‍ജ്, എന്‍സിപി…

Read More

പമ്പയിലേക്കുള്ള മുടങ്ങിക്കിടന്ന രണ്ടു ബസ് സര്‍വീസുകള്‍ പുനരാരംഭിക്കും

പമ്പയിലേക്കുള്ള മുടങ്ങിക്കിടന്ന രണ്ടു ബസ് സര്‍വീസുകള്‍ പുനരാരംഭിക്കും കോന്നി വാര്‍ത്ത ഡോട്ട് കോം : പമ്പയിലേക്കുള്ള മുടങ്ങിക്കിടന്നിരുന്ന കെഎസ്ആര്‍ടിസിയുടെ രണ്ടു സ്ഥിര ബസ് സര്‍വീസുകള്‍ പുനരാരംഭിക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്.അയ്യര്‍ പറഞ്ഞു. കൊട്ടാരക്കര-പത്തനംതിട്ട-പമ്പ, തിരുവനന്തപുരം- പുനലൂര്‍-പമ്പ എന്നീ സര്‍വീസുകളാണ് ഉടന്‍ പുനരാരംഭിക്കുക. കര്‍ക്കടക മാസ പൂജയ്ക്കായി ശബരിമല നട തുറന്ന സാഹചര്യത്തില്‍ വിവിധ വകുപ്പുകള്‍ നടത്തിയ മുന്നൊരുക്കങ്ങള്‍ നേരിട്ടു വിലയിരുത്താന്‍ പമ്പയില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു ജില്ലാ കളക്ടര്‍. 20, 21(ചൊവ്വ, ബുധന്‍) തീയതികളില്‍ പത്തനംതിട്ട ജില്ലയില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ദിവസങ്ങളില്‍ പ്രത്യേക ശ്രദ്ധ വേണം. മഴ കൂടുന്ന സാഹചര്യമായതിനാല്‍ പമ്പയില്‍ നിന്ന് സന്നിധാനത്തേക്കുള്ള പാത ശുചീകരിക്കണം. തീര്‍ഥാടക പാതയില്‍ കൂടുതല്‍ ആളുകളെ നിര്‍ത്തി ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ നടത്തണം. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമെങ്കില്‍ മറ്റു വകുപ്പുകളുടേയും…

Read More

കോന്നി എം എല്‍ എ ഓഫീസ് അറിയിപ്പ്

  കോന്നി വാര്‍ത്ത ഡോട്ട് കോം :ചിറ്റാർ പഞ്ചായത്തിൽ വന്യമൃഗങ്ങളുടെ ആക്രമണം രൂക്ഷമായതിനെ തുടർന്ന് അഡ്വ. കെ. യു. ജനീഷ് കുമാർ എം എൽ എ യുടെ നേതൃത്വത്തിൽ(19-07-2021) ല്‍ 3.30നു ചിറ്റാർ പഞ്ചായത്ത് ഓഫീസിൽ യോഗം ചേരും .വനം വകുപ്പ് -റവന്യു -ത്രിതല പഞ്ചായത്ത്‌ ജനപ്രതിനിധികൾ -വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കുമെന്ന് അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ അറിയിച്ചു.

Read More

പത്തനംതിട്ട ജില്ലയെ സീറോ സിക്ക പ്രദേശമാക്കുക ലക്ഷ്യം: ജില്ലാ കളക്ടര്‍

പത്തനംതിട്ട ജില്ലയെ സീറോ സിക്ക പ്രദേശമാക്കുക ലക്ഷ്യം: ജില്ലാ കളക്ടര്‍ കോന്നി വാര്‍ത്ത ഡോട്ട് കോം : പത്തനംതിട്ട ജില്ലയെ സീറോ സിക്ക രോഗബാധിത പ്രദേശമാക്കുകയാണ് ലക്ഷ്യമെന്ന് ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ്.അയ്യര്‍ പറഞ്ഞു. സിക്ക രോഗബാധ പ്രതിരോധ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ വിവിധ വകുപ്പുകളെ ഉള്‍ക്കൊള്ളിച്ച് നടത്തിയ യോഗത്തില്‍ സംസാരിക്കുകയായിരുന്നു കളക്ടര്‍. നിലവില്‍ ജില്ലയില്‍ സിക്ക രോഗബാധ ആര്‍ക്കുംതന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സിക്ക പ്രതിരോധത്തിലൂടെ മറ്റു പ്രാണിജന്യ രോഗങ്ങളെയും ഒരു പരിധിവരെ പ്രതിരോധിക്കാന്‍ സാധിക്കും. എല്ലാ വകുപ്പുകളും ഒരുമിച്ചു പ്രവര്‍ത്തിച്ചാല്‍ മാത്രമേ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിജയകരമാക്കാന്‍ സാധിക്കുകയുള്ളു. സിക്ക പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായ നടത്താന്‍ വാര്‍ഡ്തല ജാഗ്രതാ സമിതികള്‍ ശക്തിപ്പെടുത്തണം. എല്ലാ ജനപ്രതിനിധികളെയും കൂടി ഉള്‍ക്കൊള്ളിച്ചു കൊണ്ട് പ്രവര്‍ത്തനങ്ങള്‍ നടത്തണം. തോട്ടങ്ങള്‍, കെട്ടിട നിര്‍മ്മാണ സ്ഥലങ്ങള്‍, ആക്രി കടകള്‍, അടഞ്ഞു കിടക്കുന്ന വീടുകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍…

Read More

ചുഴലിക്കാറ്റ്: അര്‍ഹരായവര്‍ക്ക് സമയബന്ധിതമായി സഹായം എത്തിക്കും – മന്ത്രി പി. പ്രസാദ്

ചുഴലിക്കാറ്റ്: അര്‍ഹരായവര്‍ക്ക് സമയബന്ധിതമായി സഹായം എത്തിക്കും – മന്ത്രി പി. പ്രസാദ് അനില്‍ കുമാര്‍ ചെറുകോല്‍ @ചീഫ് റിപ്പോര്‍ട്ടര്‍ കോന്നി വാര്‍ത്ത ഡോട്ട് കോം konnivartha.com : അയിരൂര്‍, എഴുമറ്റൂര്‍ ഗ്രാമപഞ്ചായത്തുകളില്‍ തിങ്കളാഴ്ച ശക്തമായി വീശിയടിച്ച ചുഴലിക്കാറ്റില്‍ നാശനഷ്ടം സംഭവിച്ചവര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ സമയബന്ധിതമായി സഹായം എത്തിക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് പറഞ്ഞു. ചുഴലിക്കാറ്റ് വീശിയ സ്ഥലങ്ങളിലെ കൃഷിനാശം വിലയിരുത്തിയശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. രണ്ട് പഞ്ചായത്തുകളിലെയും ഏക്കറ് കണക്കിന് സ്ഥലങ്ങളില്‍ ഉണ്ടായ നാശനഷ്ടം തിട്ടപ്പെടുത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ആളപായമുണ്ടായില്ല എന്നത് ആശ്വാസകരമായ കാര്യമാണ്. റവന്യൂ വകുപ്പ് ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിനായി ടീമിനെ നിയമിച്ചിട്ടുണ്ട്. പൊതുജനങ്ങളുടെ നിര്‍ദേശങ്ങളും പരാതികളും സ്വീകരിക്കും. എല്ലാവരുടെയും പ്രശ്‌നങ്ങള്‍ ഗൗരവത്തോടെ കേള്‍ക്കും. വീടുകളുടെ നാശനഷ്ടം, കൃഷി നാശം തുടങ്ങിയവ പരിഹരിക്കാനുള്ള നടപടികള്‍ സ്വീകരിക്കും. ശനിയാഴ്ചയോടെ അയിരൂര്‍ പഞ്ചായത്തിന്റെയും തിങ്കളാഴ്ചയോടെ എഴുമറ്റൂര്‍ പഞ്ചായത്തിന്റെയും…

Read More

കോന്നി ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്‍റിന് എതിരെ അവിശ്വാസ പ്രമേയ നോട്ടീസ്

കോന്നി ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്‍റിന് എതിരെ അവിശ്വാസ പ്രമേയ നോട്ടീസ് konnivartha.com : കോന്നി ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് അമ്പിളിയ്ക്ക് എതിരെ അവിശ്വാസ പ്രമേയ നോട്ടീസ്.ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് പ്രതിപക്ഷ അംഗങ്ങൾ ആറു പേർ ഒപ്പിട്ട് നോട്ടീസ് ജില്ലാ പഞ്ചായത്ത് സെക്രട്ടറിക്ക് കൈമാറിയത്. അവിശ്വാസ പ്രമേയത്തിൻമേലുള്ള ചർച്ച ഇരുപത്തിയെട്ടാം തീയതി നടക്കും. കോന്നി ബ്ളോക്ക് പഞ്ചായത്ത് ഭരണസമിതിയിൽ ഏഴ് അംഗങ്ങളാണ് യു.ഡി.എഫിനുള്ളത്. ബ്ളോക്ക് പഞ്ചായത്ത്സമിതി അധികാരമേറ്റ് ആറുമാസം കഴിയുമ്പോഴാണ് അവിശ്വസ പ്രമേയത്തിന് നോട്ടീസ് നല്‍കിയിരിക്കുന്നത് . ഭരണം പിടിയ്ക്കാനുള്ള ശ്രമത്തിലാണ് എൽ.ഡി.എഫ്. എന്നാൽ ഇതിന് തടയിടാനും അവിശ്വാസം പരാജയപ്പെടുത്താനും കെ.പി.സി.സി.നേതൃത്വവും ആന്‍റോ ആന്‍റണി എം.പി.യും ഇടപെടൽ നടത്തിയിട്ടുണ്ട്.   മനോജ് പുളിവേലിൽ , ചീഫ് റിപ്പോര്‍ട്ടര്‍ @കോന്നി വാര്‍ത്ത ഡോട്ട് കോം

Read More

കോന്നി അരുവാപ്പുലം നിവാസിയുടെ ചികില്‍സയ്ക്ക് നമ്മുടെ സഹായം ഉടന്‍ ആവശ്യമുണ്ട്

  കോന്നി വാര്‍ത്ത ഡോട്ട് കോം : ബൈക്ക് അപകടത്തില്‍ തലയ്ക്ക് ഗുരുതരമായി പരിക്ക് പറ്റിയ കോന്നി അരുവാപ്പുലം പന്ത്രണ്ടാം വാര്‍ഡില്‍ പുളിഞ്ചാണി അടവിക്കുഴി പ്ലാം തോട്ടത്തില്‍ വിന്‍സ്റ്റണ് (ലിനോ ) അടിയന്തിര സര്‍ജറി ആവശ്യമായി വന്നിരിക്കുന്നു . 10 ലക്ഷം രൂപ അടിയന്തിരമായി ആവശ്യം ഉണ്ട് . എല്ലാവരുടെയും സഹായം ആവശ്യം ഉണ്ട് .

Read More

30 വാഹനങ്ങളുടെ ലേലം 16 ന്

30 വാഹനങ്ങളുടെ ലേലം 16 ന് കോന്നി വാര്‍ത്ത ഡോട്ട് കോം : പത്തനംതിട്ട എക്‌സൈസ് ഡിവിഷന്റെ പരിധിയില്‍ വരുന്ന എക്‌സൈസ്/പോലീസ് സ്റ്റേഷനുകളിലെ അബ്കാരി/എന്‍.ഡി.പി.എസ് കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടിട്ടുളള വിവിധ ഇനം വാഹനങ്ങള്‍ (സ്‌കൂട്ടര്‍-5 ബൈക്ക്-24, വാന്‍-1) ലേലം ചെയ്യുന്നു. ജൂലൈ 16 ന് രാവിലെ 11 ന് നിലവിലുളള വ്യവസ്ഥകള്‍ക്ക് വിധേയമായി കോവിഡ് സുരക്ഷ മാനദണ്ഡങ്ങള്‍ പാലിച്ച് പത്തനംതിട്ട ഡിവിഷന്‍ ഓഫീസിന് സമീപത്തുള്ള അനന്ദ്ഭവന്‍ ഹോട്ടല്‍ കോണ്‍ഫറണ്‍സ് ഹാളില്‍ ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ പരസ്യമായി ലേലം ചെയ്യുന്നത്. ലേല നിബന്ധനകളും വ്യവസ്ഥകളും പത്തനംതിട്ട എക്‌സൈസ് ഡിവിഷന്‍ ഓഫീസില്‍ നിന്നും, ജില്ലയിലെ എല്ലാ എക്‌സൈസ് ഓഫീസുകളില്‍ നിന്നും അറിയാം. ലേലത്തില്‍ പങ്കുകൊളളാന്‍ ആഗ്രഹിക്കുന്നവര്‍ 5,000 രൂപയുടെ നിരതദ്രവ്യം സഹിതം നേരിട്ട് ഹാജരാകണം. വാഹനം സൂക്ഷിച്ചിരിക്കുന്ന ഓഫീസ് അധികാരിയുടെ അനുവാദം വാങ്ങി വാഹനങ്ങള്‍ പരിശോധിക്കാം. കോവിഡ് സുരക്ഷ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിന്റെ…

Read More

കോവിഡ് ബാധിച്ചു മരിച്ച വിമുക്ത ഭടന്മാരുടെപേരുവിവരങ്ങള്‍  എത്രയും വേഗം നല്‍കണം

  കോന്നി വാര്‍ത്ത : പത്തനംതിട്ട ജില്ലയില്‍ കോവിഡ്-19 ബാധിച്ചു മരിച്ച ആര്‍മി, നേവി, എയര്‍ഫോഴ്സ് എന്നീ സേനാ വിഭാഗങ്ങളില്‍ നിന്നും വിരമിച്ച വിമുക്തഭടന്മാരുടെ പേരുവിവരങ്ങള്‍ മരണസാക്ഷ്യപത്രം, വിമുക്തഭട തിരിച്ചറിയല്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ് എന്നീ രേഖകളുടെ പകര്‍പ്പ് സഹിതം പത്തനംതിട്ട ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ എത്രയും വേഗം അറിയിക്കണമെന്ന് പത്തനംതിട്ട ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0468-2961104 എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടാം.

Read More