പത്തനംതിട്ട ജില്ലാ കളക്ടറായി ഡോ.ദിവ്യ എസ്. അയ്യര്‍ ചുമതലയേറ്റു

  പത്തനംതിട്ട ജില്ലയുടെ പുതിയ ജില്ലാ കളക്ടറായി ഡോ. ദിവ്യ എസ്.അയ്യര്‍ ചുമതലയേറ്റു. മാതാപിതാക്കളായ ഭഗവതി അമ്മാള്‍, ശേഷ അയ്യര്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് കളക്ടര്‍ ചുമതലയേറ്റെടുത്തത്. ജില്ലയുടെ 36-ാമത് ജില്ലാ കളക്ടറാണ്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയില്‍ മുന്നോട്ട് കൊണ്ടുപോകുമെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. സ്ത്രീശാക്തീകരണത്തിന്റെ മുഖമുദ്രയായി നില്‍ക്കുന്ന ജില്ലയാണ് പത്തനംതിട്ട. അതുകൊണ്ടു തന്നെ സ്ത്രീ ശാക്തീകരണത്തിനു മുന്‍തൂക്കം നല്‍കും. പൊതുജനസേവനത്തിനായി എല്ലാവര്‍ക്കും ഒരുമിച്ചു നില്‍ക്കാം. ജില്ലയുടെ സമഗ്ര വികസനത്തിനും പാര്‍ശ്വവല്‍കരിക്കപ്പെട്ട സമൂഹത്തിന്റെ ഉന്നമനത്തിനും വയോജനങ്ങളുടെ സുരക്ഷയ്ക്കുമായി പ്രവര്‍ത്തിക്കുമെന്നും ചുമതലയേറ്റ ശേഷം ജില്ലാ കളക്ടര്‍ പറഞ്ഞു. തിരുവനന്തപുരം സ്വദേശിനിയാണ് ദിവ്യ എസ് അയ്യര്‍. എംബിബിഎസ് ഡോക്ടര്‍ ആണ്. 2014 ഐഎഎസ് ബാച്ച് ഉദ്യോഗസ്ഥയാണ്. അസിസ്റ്റന്റ് കളക്ടറായി കോട്ടയം ജില്ലയിലും സബ് കളക്ടറായി തിരുവനന്തപുരം ജില്ലയിലും തദ്ദേശ സ്വയംഭരണ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറിയായും ചുമതല വഹിച്ചു. മഹാത്മാഗാന്ധി…

Read More

മൂന്ന് പേര്‍ക്ക് കൂടി സിക്ക വൈറസ് സ്ഥിരീകരിച്ചു

മൂന്ന് പേര്‍ക്ക് കൂടി സിക്ക വൈറസ് സ്ഥിരീകരിച്ചു സംസ്ഥാനത്ത് മൂന്ന് പേര്‍ക്ക് കൂടി സിക്ക വൈറസ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. നേരത്തെ സിക്ക വൈറസ് സ്ഥിരീകരിച്ച തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയില്‍ നിന്നും കോയമ്പത്തൂര്‍ ലാബില്‍ അയച്ച സാമ്പിളിലാണ് സിക്ക വൈറസ് സ്ഥിരീകരിച്ചത്. ഇവരില്‍ രണ്ടുപേര്‍ ആശുപത്രിയില്‍ ചികിത്സ തേടിയ രോഗികളും ഒരാള്‍ ആശുപത്രി ജിവനക്കാരിയുമാണ്. 46 വയസുള്ള പുരുഷനും ഒരു വയസ് 10 മാസം പ്രായമുള്ള കുഞ്ഞിനും 29 വയസുള്ള ആശുപത്രി ജീവനക്കാരിക്കുമാണ് സിക്ക വൈറസ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് 18 പേര്‍ക്കാണ് സിക്ക വൈറസ് സ്ഥിരീകരിച്ചതെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം രണ്ടാം ഘട്ടമായി അയച്ച 27 സാമ്പിളുകളില്‍ 26 എണ്ണം നെഗറ്റീവായി. മൂന്നാം ഘട്ടമായി 8 സാമ്പിളുകളാണ് അയച്ചത്. അതിലാണ് 3 എണ്ണം പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചത്.

Read More

ആനയടി -കൂടല്‍ റോഡ് ടാറിംഗ് ഉടന്‍ പൂര്‍ത്തീകരിക്കും:ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍

ആനയടി -കൂടല്‍ റോഡ് ടാറിംഗ് ഉടന്‍ പൂര്‍ത്തീകരിക്കും:ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ആനയടി- കൂടല്‍ റോഡ് നിര്‍മാണത്തിന്റെ ടാറിംഗ് പ്രവര്‍ത്തനങ്ങള്‍ ഉടന്‍ പൂര്‍ത്തീകരിക്കുമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. പന്തളം കുരമ്പാല തെക്ക് പോസ്റ്റ് ഓഫീസ് ജംഗ്ഷന് സമീപം റോഡ് നിര്‍മാണത്തില്‍ സാങ്കേതിക പ്രശ്‌നം ഉണ്ടായിരുന്ന സ്ഥലം സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു ഡെപ്യൂട്ടി സ്പീക്കര്‍. നിര്‍മാണ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ഡെപ്യൂട്ടി സ്പീക്കര്‍ നിര്‍ദേശങ്ങള്‍ നല്‍കി. ആനയടി-കൂടല്‍ റോഡ് പൂര്‍ത്തിയാകുന്നതോടെ അടൂരിന്റെ ഗ്രാമീണ മേഖലയുടെ വളര്‍ച്ചയില്‍ വന്‍ കുതിപ്പ് ഉണ്ടാകുമെന്നും ഡെപ്യൂട്ടി സ്പീക്കര്‍ കൂട്ടിച്ചേര്‍ത്തു. നിര്‍മാണം പുരോഗമിക്കുന്ന ആതിരമല കുടുംബാരോഗ്യകേന്ദ്രവും സന്ദര്‍ശിച്ച് പുരോഗതി വിലയിരുത്തിയ ശേഷമാണ് ഡെപ്യൂട്ടി സ്പീക്കര്‍ മടങ്ങിയത്. ഡിവിഷന്‍ കൗണ്‍സിലര്‍ രാജേഷ്‌കുമാര്‍, സിപിഐ ലോക്കല്‍ സെക്രട്ടറി ആര്‍. രാജേന്ദ്രന്‍, സിപിഐഎം കുരമ്പാല ലോക്കല്‍ സെക്രട്ടറി ബി. പ്രദീപ്, സിപിഐ അടൂര്‍…

Read More

വിശ്വകര്‍മ്മ പെന്‍ഷന്‍ പദ്ധതി: അപേക്ഷ ക്ഷണിച്ചു

വിശ്വകര്‍മ്മ പെന്‍ഷന്‍ പദ്ധതി: അപേക്ഷ ക്ഷണിച്ചു സംസ്ഥാനത്തെ മറ്റ് പെന്‍ഷനുകളൊന്നും ലഭിക്കാത്ത  വിശ്വകര്‍മ്മ വിഭാഗത്തില്‍ ഉള്‍പ്പെട്ട (ആശാരിമാര്‍ (മരം,കല്ല്, ഇരുമ്പ്, സ്വര്‍ണ്ണപ്പണിക്കാര്‍, മൂശാരികള്‍) 60 വയസ് പൂര്‍ത്തിയായ പരമ്പരാഗത തൊഴിലാളികള്‍ക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പ് പ്രതിമാസം പെന്‍ഷന്‍ അനുവദിക്കും. തിരുവനന്തപുരം മുതല്‍ എറണാകുളം ജില്ല വരെയുള്ള അപേക്ഷകര്‍ നിശ്ചിത മാതൃകയിലുള്ള അപേക്ഷ ഫോറവും അനുബന്ധ രേഖകളും ഈമാസം 31ന് മുന്‍പായി  മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ പിന്നാക്ക വിഭാഗ വികസന വകുപ്പ്, രണ്ടാം നില, സിവില്‍ സ്റ്റേഷന്‍, കാക്കനാട്, എറണാകുളം – 682030 എന്ന വിലാസത്തില്‍ ലഭ്യമാക്കണം. അപേക്ഷ ഫാറവും വിശദ വിവരങ്ങളും www.bcdd.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. ഫോണ്‍: 0484 2429130

Read More

പത്തിലധികം പേര്‍ക്ക് സിക്ക വൈറസ് ബാധ സ്ഥിരീകരിച്ചു

  പത്തിലധികം പേര്‍ക്ക് സിക്ക വൈറസ് ബാധ സ്ഥിരീകരിച്ചു കേരളത്തില്‍ സിക്ക വൈറസ് ബാധ സ്ഥിരീകരിച്ചു. തിരുവനന്തപുരം കോര്‍പ്പറേഷന്‍ പരിധിയിലെ പത്തിലധികം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇതാദ്യമായാണ് കൊതുകുകള്‍ വഴി പടരുന്ന സിക്ക വൈറസ് ബാധ സ്ഥിരീകരിക്കുന്നത്. പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ സാംപിള്‍ പരിശോധനയിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഡെങ്കിപ്പനിക്കും ചിക്കുന്‍ഗുനിയക്കും സമാനമായ രോഗലക്ഷണം തന്നെയാണ് സിക്ക വൈറസ് ബാധയ്ക്കും. ഗര്‍ഭിണികളെയാണ് ബാധിക്കുന്നതെങ്കില്‍ ഗര്‍ഭസ്ഥശിശുക്കളുടെ തലയോട്ടിക്ക് വളര്‍ച്ചക്കുറവ് ഉള്‍പ്പെടെ ആരോഗ്യപ്രശ്നങ്ങള്‍ സംഭവിച്ചേക്കാം. രോഗം സ്ഥിരീകരിച്ചവരുടെ യാത്രാ-സമ്പര്‍ക്ക വിവരങ്ങള്‍ ആരോഗ്യ വകുപ്പ് ശേഖരിക്കുന്നുണ്ട്

Read More

എല്ലാവര്‍ക്കും വാക്‌സിന്‍; ക്യാമ്പെയിന് ആരോഗ്യവകുപ്പ് തുടക്കമിട്ടു

എല്ലാവര്‍ക്കും വാക്‌സിന്‍; ക്യാമ്പെയിന് ആരോഗ്യവകുപ്പ് തുടക്കമിട്ടു സംസ്ഥാനത്ത് പാര്‍ശ്വവത്ക്കരിക്കപ്പെട്ട ജനവിഭാഗങ്ങള്‍ക്കായി കൊവിഡ് വാക്‌സിന്‍ രജിസ്‌ട്രേഷന്‍ ക്യാമ്പെയിന് തുടക്കം. വേവ്; വാക്‌സിന്‍ സമത്വത്തിനായി മുന്നേറാം എന്ന പേരിലാണ് വാക്‌സിനേഷന്‍. രജിസ്റ്റര്‍ ചെയ്യാന്‍ സൗകര്യമില്ലാത്തവരും സ്വന്തമായി രജിസ്റ്റര്‍ ചെയ്യാന്‍ അറിയാത്തവരുമായ ബിപിഎല്‍ വിഭാഗത്തില്‍പ്പെട്ടവരെ വാക്‌സിനേഷന്റെ ഭാഗമാക്കി മാറ്റാനാണ് പദ്ധതിയെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഈ മാസം 31 ഓടെ ഇവരുടെ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കണം. വാര്‍ഡ് തലത്തിലായിരിക്കും രജിസ്‌ട്രേഷന്‍ ക്യാമ്പെയിന്‍ നടക്കുക. ഇതിനായി പ്രദേശത്തെ ആരോഗ്യ സ്ഥാപനത്തിലെ ഉദ്യോഗസ്ഥന്റെ സഹായമുണ്ടാകും. വാക്‌സിന്‍ സ്‌റ്റോക്കിന്റെ ലഭ്യത അനുസരിച്ചാണ് ഇവര്‍ക്ക് വാക്‌സിന്‍ നല്‍കുന്നത്.

Read More

ഹയർ സെക്കൻഡറി തുല്യത പരീക്ഷ: പുതിയ ടൈംടേബിളായി

  കോവിഡിന്റ സാഹചര്യത്തിൻ മാറ്റിവച്ച ഹയർ സെക്കൻഡറി ഒന്നും രണ്ടും വർഷ തുല്യതാപരീക്ഷകളുടെ പുതിയ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. ജൂലൈ 21 മുതൽ 26 വരെയാണ് പരീക്ഷ. ഒന്നാം വർഷ പരീക്ഷ: 21ന് ഇംഗ്ലീഷ്, 22ന് മലയാളം/ഹിന്ദി/കന്നട, 23ന് ഹിസ്റ്ററി, അക്കൗണ്ടൻസി, 24ന് ബിസിനസ് സ്റ്റഡീസ്, സോഷ്യോളജി, ഗാന്ധിയൻ സ്റ്റഡീസ്, 25ന് പൊളിറ്റിക്കൽ സയൻസ്, 26ന് എക്കണോമിക്‌സ്. രണ്ടാം വർഷ പരീക്ഷ: 21ന് മലയാളം/ഹിന്ദി/കന്നട, 22ന് ഇംഗ്ലീഷ്, 23ന് ബിസിനസ്സ് സ്റ്റഡീസ്, സോഷ്യോളജി, ഗാന്ധിയൻ സ്റ്റഡീസ്, 24ന് ഹിസ്റ്ററി, അക്കൗണ്ടൻസി, 25ന് എക്കണോമിക്‌സ്, 26ന് പൊളിറ്റിക്കൽ സയൻസ്. രാവിലെ 10 മുതൽ 12.45 വരെയാണ് പരീക്ഷ.

Read More

പറക്കോട് അഡീഷണല്‍ ശിശു വികസന പദ്ധതി: വാഹനത്തിന് ടെന്‍ഡര്‍ ക്ഷണിച്ചു

  കോന്നി വാര്‍ത്ത ഡോട്ട് കോം : പറക്കോട് അഡീഷണല്‍ ശിശു വികസന പദ്ധതി ഓഫീസിന്റെ ഉപയോഗത്തിനായി കരാര്‍ വ്യവസ്ഥയില്‍ വാഹനം വാടകയ്ക്ക് നല്‍കുന്നതിന് ടാക്സി പെര്‍മിറ്റുളള ഏഴു വര്‍ഷത്തിലധികം പഴക്കമില്ലാത്ത വാഹന ഉടമകള്‍/ സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ഈ മാസം 22 ന് ഉച്ചയ്ക്ക് ഒന്നു വരെ. വിശദവിവരങ്ങള്‍ക്ക് പറക്കോട് അഡീഷണല്‍ ശിശു വികസന പദ്ധതി ഓഫീസുമായി പ്രവര്‍ത്തിദിവസങ്ങളില്‍ ബന്ധപ്പെടാം.ഫോണ്‍ : 0473 4216444.

Read More

പ്രമാടം: വാര്‍ഷിക പദ്ധതി ഗുണഭോക്താക്കളെ തെരഞ്ഞെടുക്കല്‍

  കോന്നി വാര്‍ത്ത : പ്രമാടം ഗ്രാമപഞ്ചായത്തിന്റെ 2021-22 വാര്‍ഷിക പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതിനുള്ള അപേക്ഷാ ഫോറം പഞ്ചായത്ത് ഓഫീസ്, കൃഷിഭവന്‍, മൃഗാശുപത്രി, ഗവ.ആയുര്‍വേദ ഡിസ്‌പെന്‍സറി, ഹോമിയോ ഡിസ്‌പെന്‍സറി എന്നിവിടങ്ങളിലും ബന്ധപ്പെട്ട വാര്‍ഡ് മെമ്പര്‍മാര്‍ മുഖേനയും ലഭിക്കും. പൂരിപ്പിച്ച അപേക്ഷാ ഫോറം ഈ മാസം 12നകം മുകളില്‍ പറഞ്ഞിരിക്കുന്ന സ്ഥാപനങ്ങളിലോ വാര്‍ഡ് മെമ്പര്‍ക്കോ തിരികെ നല്‍കണമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

Read More

രണ്ടു വര്‍ഷത്തേക്ക് വാഹനത്തിന് ടെണ്ടര്‍ ക്ഷണിച്ചു

  കോന്നി വാര്‍ത്ത : കോഴിക്കോട് സിവില്‍ സ്റ്റേഷനില്‍ ഒന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന പിന്നാക്ക വിഭാഗ വികസന വകുപ്പ് കോഴിക്കോട് മേഖലാ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിന്റെ ആവശ്യത്തിന് 2021 ജൂലൈ മുതല്‍ രണ്ടു വര്‍ഷ കാലയളവിലേക്ക് ഒരു ബൊലേറോ വാഹനം/സമാനമായ മറ്റ് വാഹനങ്ങളോ കോണ്‍ട്രാക്ട് അടിസ്ഥാനത്തില്‍ ഓടുന്നതിന് നിബന്ധനകള്‍ക്ക് വിധേയമായി ട്രാവല്‍ ഏജന്‍സികള്‍/വാഹന ഉടമകളില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടറുകള്‍ മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍, പിന്നാക്ക വിഭാഗ വികസന വകുപ്പ്, ഒന്നാം നില, സിവില്‍ സ്റ്റേഷന്‍ കോഴിക്കോട് -673020 എന്ന വിലാസത്തില്‍ ഈ മാസം 21ന് ഉച്ചകഴിഞ്ഞ് മൂന്നിനകം നേരിട്ടോ തപാല്‍ മുഖേനയോ ലഭ്യമാക്കണം. കവറിന് പുറത്ത് ‘കോണ്‍ട്രാക്ട് കാര്‍ വാടകക്കുള്ള ടെണ്ടര്‍’ എന്ന് രേഖപ്പെടുത്തണം. കൂടുതല്‍ വിവരങ്ങള്‍ ഓഫീസ് പ്രവൃത്തി സമയത്ത് കോഴിക്കോട് മേഖലാ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ നിന്നും നേരിട്ടും 0495-2377786 എന്ന ഫോണ്‍…

Read More