സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ക്ക് അതിവേഗ പരിഹാരവുമായി കാതോര്‍ത്ത് പദ്ധതി

സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ക്ക് അതിവേഗ പരിഹാരവുമായി കാതോര്‍ത്ത് പദ്ധതി konnivartha.com : സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ക്ക് അതിവേഗം പരിഹാരം കാണാന്‍ വനിതാ ശിശുവികസന വകുപ്പിന്റെ കാതോര്‍ത്ത് പദ്ധതി കൗണ്‍സിലിംങ്ങ്, നിയമസഹായം, പോലീസ് സഹായം എന്നിവ ഈ പദ്ധതി പ്രകാരം ലഭ്യമാകും. സേവനം ആവശ്യമായ സ്ത്രീകള്‍ക്ക്kathorthu.wcd.kerala.gov.in  എന്ന വെബ്‌സൈറ്റ് വഴി രജിസ്റ്റര്‍ ചെയ്യാം. രജിസ്റ്റര്‍ ചെയ്ത് 48 മണിക്കൂറിനുള്ളില്‍ തന്നെ ഓണ്‍ലൈന്‍ സേവനം ലഭ്യമാകും. ജില്ലാ വനിതാ ശിശു വികസന ഓഫീസിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന മഹിളാ ശക്തി കേന്ദ്ര വഴിയാണ് പത്തനംതിട്ട ജില്ലയില്‍ സേവനം നല്കുന്നത്. മുഖ്യമന്ത്രിയുടെ പത്തിനപരിപാടിയില്‍ ഉള്‍പ്പെട്ട പദ്ധതിയാണ് കാതോര്‍ത്ത്. നിങ്ങള്‍ ചെയ്യേണ്ടത് സേവനം ആവശ്യമായ സ്ത്രീകള്‍ക്ക് kathorthu.wcd.kerala.gov.in എന്ന പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാം. മഹിള ശക്തി കേന്ദ്ര ടീം കൗണ്‍സിലിംങ്ങ്, നിയമസഹായം, പോലീസ് സഹായം എന്നിവ തരം തിരിച്ച് ബന്ധപ്പെട്ട കണ്‍സള്‍ട്ടന്റുമാര്‍ക്ക് കൈമാറുകയും സേവനം ആവശ്യപ്പെട്ടിരിക്കുന്ന സമയംതന്നെ…

Read More

വാഹനത്തിന് ടെന്‍ഡര്‍ ക്ഷണിച്ചു

  കോന്നി വാര്‍ത്ത ഡോട്ട് കോം : റാന്നി ബ്ലോക്ക് പഞ്ചായത്തും സാമൂഹിക ആരോഗ്യ കേന്ദ്രം റാന്നി പെരുനാടും സംയുക്തമായി നടപ്പാക്കുന്ന പാലിയേറ്റീവ് നടത്തിപ്പിലേക്കായി സെക്കന്‍ഡറി പാലിയേറ്റീറി പ്രൊജക്ടുമായി ബന്ധപ്പെട്ട സാന്ത്വന പരിചരണ പദ്ധതിക്ക് വിവിധ ആവശ്യങ്ങള്‍ക്കായി വാഹനം ലഭ്യമാക്കുന്നതിന് ടാക്സി പെര്‍മിറ്റുളള 800 സിസി ക്ക് മുകളില്‍ എന്‍ജിന്‍ കപ്പാസിറ്റിയുളള അടച്ചുറപ്പുളള നാലുചക്ര വാഹന ഉടമകളില്‍ നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ഈ മാസം 28 ന് വൈകുന്നേരം നാലു വരെ. കൂടുതല്‍ വിവരങ്ങള്‍ പ്രവൃത്തി ദിവസങ്ങളില്‍ റാന്നി പെരുനാട് സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ നിന്നും അറിയാം. ഇ- മെയില്‍ [email protected].

Read More

തദ്ദേശസ്ഥാപന തലത്തില്‍ റോഡ് സുരക്ഷാ സമിതികള്‍ അടിയന്തരമായി ചേരണം

തദ്ദേശസ്ഥാപന തലത്തില്‍ റോഡ് സുരക്ഷാ സമിതികള്‍ അടിയന്തരമായി ചേരണം കോന്നി വാര്‍ത്ത ഡോട്ട് കോം : പത്തനംതിട്ട ജില്ലയിലെ എല്ലാ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളും ജൂലൈ 10 ന് മുന്‍പായി റോഡ് സുരക്ഷാ സമിതികള്‍ ചേരണമെന്ന് ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി നിര്‍ദേശിച്ചു. കളക്ടറേറ്റില്‍ ഓണ്‍ലൈനായി ചേര്‍ന്ന റോഡ് സുരക്ഷാ സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു കളക്ടര്‍. റോഡ് സുരക്ഷയ്ക്ക് തടസമായി നില്‍ക്കുന്ന മരങ്ങള്‍, മരച്ചില്ലകള്‍, പോസ്റ്റുകള്‍, സ്ലാബുകള്‍, ഹോര്‍ഡിങ്ങുകള്‍ എന്നിവ നീക്കം ചെയ്യാന്‍ വേണ്ട നടപടികളെ കുറിച്ച് തദ്ദേശസ്ഥാപനങ്ങള്‍ ചര്‍ച്ചചെയ്ത് തീരുമാനമെടുക്കണം. പി.ഡബ്ല്യു.ഡി, കെ.എസ്.ഇ.ബി റോഡ് പ്രവര്‍ത്തികളില്‍ ഏകോപനം ഉണ്ടാകണം. പി.ഡബ്ല്യു.ഡി ജോലികള്‍ നടക്കാത്ത റോഡുകളില്‍ സുരക്ഷയ്ക്കു ഭീഷണിയായി നില്‍ക്കുന്ന പോസ്റ്റുകള്‍ അടിയന്തര പ്രാധാന്യമുള്ളതായി കണക്കിലെടുത്ത് അവ ഉടന്‍ നീക്കം ചെയ്യാന്‍ കെഎസ്ഇബി നടപടി സ്വീകരിക്കണം. പി.ഡബ്ല്യു.ഡി പാലങ്ങളുടെ വശങ്ങളിലെ അനധികൃതമായ കൃഷിയിടങ്ങളും, പി.ഡബ്ല്യു.ഡി…

Read More

ഇ-ലോക് അദാലത്ത് ജൂലൈ 10ന്

ഇ-ലോക് അദാലത്ത് ജൂലൈ 10ന് കോന്നി വാര്‍ത്ത ഡോട്ട് കോം : കേരളാ സ്റ്റേറ്റ് ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ നിര്‍ദ്ദേശ പ്രകാരം പത്തനംതിട്ട ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ ജൂലൈ 10ന് ഇ-ലോക് അദാലത്ത് സംഘടിപ്പിക്കും. വീഡിയോ കോണ്‍ഫറന്‍സില്‍ കൂടി ഹര്‍ജികക്ഷിക്കും എതിര്‍കക്ഷിക്കും ഒന്നിച്ചും വ്യക്തിപരമായും അദാലത്ത് മെമ്പര്‍മാരുമായും പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹാരം ഉണ്ടാക്കാന്‍ സാധിക്കുന്ന കേസുകള്‍ പരിഗണിക്കും. ഫോണ്‍ : 0468 2220141. ഇമെയില്‍: [email protected]

Read More

കള്ളത്തോക്കുകള്‍, ആനത്തേറ്റ, മാന്‍കൊമ്പ് പിടികൂടി 4 പേര്‍ അറസ്റ്റില്‍

കള്ളത്തോക്കുകള്‍, ആനത്തേറ്റ, മാന്‍കൊമ്പ് പിടികൂടി 4 പേര്‍ അറസ്റ്റില്‍ കോന്നി വാര്‍ത്ത ഡോട്ട് കോം: ഇടുക്കി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ കള്ളത്തോക്കുകള്‍ ഉപയോഗിക്കുന്നുണ്ടെന്ന് ജില്ലാ പൊലീസ് മേധാവി ആര്‍. കറുപ്പസാമിക്കു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ വ്യാപക റെയ്ഡ് നടത്തി. 63 ഇടങ്ങളില്‍ റെയ്ഡ് നടത്തിയതിലൂടെ നിയമവിരുദ്ധമായി സൂക്ഷിച്ചിരുന്ന 5 നാടന്‍ തോക്കുകളും, രൂപമാറ്റം വരുത്തിയ 6 എയര്‍ ഗണുകളും, 15 ജലാറ്റിന്‍ സ്റ്റിക്കുകളും കൂടാതെ ആനയുടെ തേറ്റ, മാന്‍കൊമ്പ് മുതലായവയും പിടിച്ചെടുത്തു. 11 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതു. നാലു പേരെ അറസ്റ്റ് ചെയ്തു. നാടന്‍തോക്ക് സൂക്ഷിച്ചതിന് കഞ്ഞിക്കുഴി മക്കുവള്ളി വാഴപ്പനാല്‍ വീട്ടില്‍ കുഞ്ഞേപ്പ് (62), വെണ്മണി ഈഴമറ്റത്തില്‍ ബേബി (54) എന്നിവരെയും, നാടന്‍ തോക്കും പിടിയാനയുടെ തേറ്റയും സൂക്ഷിച്ചതിന് ദേവികുളം ചിലന്തിയാര്‍ ലക്ഷ്മണന്‍ (46)നെയും ജലാറ്റിന്‍ സ്റ്റിക്ക് കൈവശം സൂക്ഷിച്ചതിന് മുരിക്കാശ്ശേരി ജോസ് പുരത്ത് മൂക്കനാലില്‍ സജി…

Read More

അരുവാപ്പുലം കൃഷിഭവനില്‍ കുരുമുളകുവള്ളികൾ സൗജന്യമായി ലഭിക്കും

  konnivartha.com : സുഗന്ധവിള വികസന പദ്ധതി പ്രകാരം കുരുമുളകുവള്ളികൾ സൗജന്യമായി വിതരണത്തിന് അരുവാപ്പുലം കൃഷിഭവനിൽ വന്നിട്ടുണ്ട്. ആവശ്യമുള്ള കർഷകർ കരമടച്ച രസീത് ആധാർകാർഡ് എന്നിവയുടെ പകർപ്പും ആയി കൃഷിഭവനിൽ എത്തിച്ചേരേണ്ടതാണ് എന്ന് കൃഷി ഓഫീസര്‍ അറിയിച്ചു

Read More

തെന്മല-പരപ്പാര്‍ ഡാമിന്റെ ഷട്ടറുകള്‍ ജൂണ്‍ 24ന് ഉയര്‍ത്തും

  കോന്നി വാര്‍ത്ത ഡോട്ട് കോം : തെന്മല-പരപ്പാര്‍ ഡാമിലെ ജലനിരപ്പ് ക്രമീകരിക്കുന്നതിന് വേണ്ടി നിബന്ധനകള്‍ക്കു വിധേയമായി മൂന്ന് ഷട്ടറുകള്‍ ജൂണ്‍ 24 ന് രാവിലെ 11 മുതല്‍ 30 സെന്റീമീറ്റര്‍ വരെ ഉയര്‍ത്തി കല്ലടയാറ്റിലേക്ക് അധികജലം ഒഴുക്കുന്നതിന് അനുമതി നല്‍കിയതായി കൊല്ലം ജില്ലാ കളക്ടര്‍ ബി. അബ്ദുള്‍ നാസര്‍ അറിയിച്ചു. മഴ കനക്കുകയോ നദിയിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യമോ ഉണ്ടായാല്‍ ഷട്ടറുകള്‍ ഉടന്‍ അടയ്ക്കണമെന്നാണു നിബന്ധന.

Read More

പത്തനംതിട്ട റെയില്‍വേ റിസര്‍വേഷന്‍ കൗണ്ടര്‍ 28 മുതല്‍ പ്രവര്‍ത്തനം ആരംഭിക്കും

  konnivartha.com : പത്തനംതിട്ട ജില്ലാ കളക്ടറേറ്റില്‍ ഫ്രണ്ട്സ് ജനസേവന കേന്ദ്രത്തോടനുബന്ധിച്ച് പ്രവര്‍ത്തിച്ചു കൊണ്ടിരുന്ന റെയില്‍വേ റിസര്‍വേഷന്‍ കൗണ്ടര്‍ ഈ മാസം 28 മുതല്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് റെയില്‍ അധികൃതര്‍ അറിയിച്ചതായി ഫ്രണ്ട്സ് ജനസേവന കേന്ദ്രം പ്രോജക്ട് മാനേജര്‍ അറിയിച്ചു.

Read More

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 441 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 441 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു പത്തനംതിട്ട ജില്ല കോവിഡ്19 കണ്‍ട്രോള്‍സെല്‍ ബുളളറ്റിന്‍ തീയതി. 22.06.2021 …………………………………………………………………….. പത്തനംതിട്ട ജില്ലയില്‍ ഇന്ന് 441 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ വിദേശത്തു നിന്ന് വന്നതും, രണ്ടു പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 438 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ലാത്ത അഞ്ചു പേരുണ്ട്. ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്: ക്രമ നമ്പര്‍, തദ്ദേശസ്വയംഭരണസ്ഥാപനം, രോഗബാധിതരായവരുടെ എണ്ണം എന്ന ക്രമത്തില്‍: 1. അടൂര്‍ 23 2. പന്തളം 34 3. പത്തനംതിട്ട 18 4. തിരുവല്ല 24 5. ആനിക്കാട് 3 6. ആറന്മുള 8 7. അരുവാപുലം 2 8. അയിരൂര്‍ 5 9. ചെന്നീര്‍ക്കര 13 10. ചെറുകോല്‍ 1 11.…

Read More