എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ: തീയതി നീട്ടി

എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ: തീയതി നീട്ടി കോന്നി വാര്‍ത്ത ഡോട്ട് കോം : കോവിഡിന്റെ പശ്ചാത്തലത്തിൽ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കൽ, സർട്ടിഫിക്കേഷൻ തുടങ്ങിയ സേവനങ്ങൾക്ക് സമയം നീട്ടി നൽകി. 2020 ജനുവരി ഒന്ന് മുതൽ 2021 മെയ് 31 വരെ രജിസ്‌ട്രേഷൻ പുതുക്കേണ്ടിയിരുന്ന ഉദ്യോഗാർത്ഥികൾക്ക് 2021 ആഗസ്റ്റ് 31 വരെ രജിസ്‌ട്രേഷൻ പുതുക്കാം. 03/2019 നോ അതിനു ശേഷമോ രജിസ്‌ട്രേഷൻ പുതുക്കേണ്ട എസ്.സി/എസ്.റ്റി ഉദ്യോഗാർത്ഥികൾക്ക് ആഗസ്റ്റ് 31 വരെ പുതുക്കാനാവും. എസ്.സി/എസ്.റ്റി ഉദ്യോഗാർത്ഥികളുടെ പുതുക്കലുമായി ബന്ധപ്പെട്ട നിലവിലുള്ള മറ്റ് ഉത്തരവുകൾക്ക് മാറ്റമില്ല. eemployment.kerala.gov.in വഴി 2019 ഡിസംബർ 20 മുതൽ ഓൺലൈൻ റജിസ്‌ട്രേഷൻ/സർട്ടിഫിക്കറ്റ് ചേർക്കൽ നടത്തിയ ഉദ്യോഗാർത്ഥികൾക്ക് 2021 ആഗസ്റ്റ് 31 വരെ ഒറിജിനൽ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ പരിശോധനയ്ക്ക് ഹാജരാകാം. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴിയോ അല്ലാതെയോ താൽക്കാലിക നിയമനം ലഭിച്ച് 2019 ഡിസംബർ 20 മുതൽ…

Read More

പൊതുജനങ്ങളെ ജില്ലാ പോലീസ് മേധാവി കേള്‍ക്കും… ദൃഷ്ടി പദ്ധതിയിലൂടെ

  കോന്നി വാര്‍ത്ത ഡോട്ട് കോം : പൊതുജനങ്ങളുമായി ജില്ലാ പോലീസ് മേധാവിമാര്‍ ഇനിമുതല്‍ വീഡിയോ പ്ലാറ്റ്‌ഫോമിലും വീഡിയോ കോളിലൂടെയും സംസാരിക്കും. വ്യക്തിപരമായി സംവദിക്കുന്നതിലൂടെ പ്രശ്‌നങ്ങളും ആവലാതികളും പൊതുജനങ്ങള്‍ക്ക് അവതരിപ്പിക്കാം. ‘ദൃഷ്ടി’ എന്നാണ് പദ്ധതിക്ക് പേരിട്ടിരിക്കുന്നത്. സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ച് വാട്‌സാപ്പിലൂടെ വീഡിയോ കോള്‍ ചെയ്ത് ആളുകള്‍ക്ക് ജില്ലാ പോലീസ് മേധാവിയോട് സംസാരിക്കാം. അതുവഴി, പ്രശ്‌നങ്ങളും ആവലാതികളും പരാതികളായി പറയാനും പരിഹാരം വേഗത്തില്‍ കാണാനും സാധിക്കും വിധമാണ് സംസ്ഥാനമൊട്ടാകെ പദ്ധതി രൂപകല്പന ചെയ്യപ്പെട്ടിരിക്കുന്നതെന്ന് പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ആര്‍. നിശാന്തിനി അറിയിച്ചു. എല്ലാ ബുധനാഴ്ചയും വൈകുന്നേരം നാലും അഞ്ചിനും ഇടയില്‍ ഇത്തരത്തില്‍ പൊതുജനങ്ങള്‍ക്ക് പ്രശ്‌നങ്ങള്‍ അവതരിപ്പിക്കാം. 9497908554 എന്ന നമ്പരിലേക്ക് വീഡിയോ കോള്‍ ചെയ്ത് ജനങ്ങള്‍ക്ക് സംസാരിക്കാം. തുടര്‍ന്ന് ഇത്തരം പ്രശ്‌നങ്ങള്‍ക്കും ആവലാതികള്‍ക്കും ശരിയായ നടപടി വേഗം സ്വീകരിക്കാന്‍ സാധിക്കും. നേരിട്ട് ജില്ലാ പോലീസ് മേധാവിയുമായി…

Read More

കോവിഡ് മരണം: ഒ.ബി.സി കുടുംബങ്ങള്‍ക്ക് അഞ്ചുലക്ഷം രൂപവരെ വായ്പ

  കോവിഡ് നിമിത്തം കുടുംബത്തിലെ മുഖ്യ വരുമാനദായകനായിരുന്ന വ്യക്തി മരിച്ചതിനെ തുടര്‍ന്ന് സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുംബങ്ങളെ സഹായിക്കുന്നതിനായി കേന്ദ്ര സാമൂഹിക നീതിയും ശാക്തീകരണവും വകുപ്പ് ആവിഷ്‌കരിച്ച വായ്പാ പദ്ധതി പ്രകാരം കേരളത്തിലെ ഒ.ബി.സി വിഭാഗത്തില്‍പ്പെട്ട അര്‍ഹരായ ഗുണഭോക്താക്കളില്‍ നിന്നും കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ അപേക്ഷ ക്ഷണിച്ചു. മൂന്നു ലക്ഷം രൂപയില്‍ താഴെ കുടുംബ വാര്‍ഷിക വരുമാനമുള്ള ഒ.ബി.സി വിഭാഗത്തില്‍പ്പെട്ട കുടുംബങ്ങളിലെ മുഖ്യ വരുമാനദായകനായിരുന്ന 60 വയസില്‍ താഴെ പ്രായമുള്ള വ്യക്തി കോവിഡ് 19 നിമിത്തം മരിച്ചാല്‍ വ്യവസ്ഥകള്‍ക്ക് വിധേയമായി ഈ വായ്പ ലഭിക്കുന്നതിന് അര്‍ഹതയുണ്ട്. അഞ്ചു ലക്ഷം രൂപ വരെ അടങ്കല്‍ വരുന്ന സ്വയം തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് ആവശ്യമായ മുഴുവന്‍ തുകയും പദ്ധതി പ്രകാരം അനുവദിക്കും. ഇതില്‍ പദ്ധതി അടങ്കലിന്റെ 80% തുക (പരമാവധി 4 ലക്ഷം രൂപ) വായ്പയും…

Read More

കോന്നി റിസര്‍വ് വനം പ്രഖ്യാപനം: നോട്ടീസ് നല്‍കിയതില്‍ ആശങ്ക വേണ്ടെന്ന് ഡിഎഫ്ഒ

കോന്നി റിസര്‍വ് വനം പ്രഖ്യാപനം: നോട്ടീസ് നല്‍കിയതില്‍ ആശങ്ക വേണ്ടെന്ന് ഡിഎഫ്ഒ കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി റിസര്‍വ് വനം പ്രഖ്യാപനവുമായി ബന്ധപ്പെട്ട് സ്ഥലവാസികള്‍ക്ക് ഫോറസ്റ്റ് സെറ്റില്‍മെന്റ് ഓഫീസര്‍ നോട്ടീസ് നല്‍കിയതില്‍ ആശങ്ക വേണ്ടെന്ന് കോന്നി ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ കെ.എന്‍. ശ്യാം മോഹന്‍ലാല്‍ അറിയിച്ചു. വനം വകുപ്പിന്റെ അധീനതയിലുളള കോന്നി ആന ക്യാമ്പിലെ 3.36 ഹെക്ടര്‍, കോന്നി ബംഗ്ലാവ് ഹില്ലിലെ 3.07 ഹെക്ടര്‍, എലിയറയ്ക്കല്‍ സോഷ്യല്‍ ഫോറസ്ട്രി കോംപ്ലക്സിലെ 1.69 ഹെക്ടര്‍ സ്ഥലം എന്നീ റവന്യൂ ഭൂമികള്‍ റിസര്‍വ് വനമായി പ്രഖ്യാപിച്ചുകൊണ്ട് 2017 ജൂണ്‍ 30നും ഈ സ്ഥലങ്ങളിന്മേല്‍ ചുറ്റുപാടും താമസിക്കുന്നവര്‍ക്ക് എന്തെങ്കിലും അവകാശങ്ങള്‍ ഉന്നയിക്കാനുണ്ടെങ്കില്‍ അതു നിര്‍ണയിക്കുന്നതിന് ഹിയറിംഗ് നടത്താന്‍ ഉദ്ദേശിച്ച് 2019 ഡിസംബര്‍ 31നും സര്‍ക്കാര്‍ ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. പ്രഖ്യാപിത റിസര്‍വ് വന ഭൂമികളില്‍ പരമ്പരാഗതമായി ഉപയോഗിച്ചു വരുന്ന…

Read More

കോന്നി സിഎഫ്ആര്‍ഡി ക്യാമ്പസിന്റെ വിപുലീകരണവും വികസനവും നടപ്പാക്കും

    konnivartha.com : കോന്നി സിഎഫ്ആര്‍ഡി(കൗണ്‍സില്‍ ഫോര്‍ ഫുഡ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ്) ക്യാമ്പസിന്റെ വിപുലീകരണത്തിനും വികസനത്തിനും ഉതകുന്ന പദ്ധതികള്‍ തയാറാക്കി നടപ്പാക്കുമെന്ന് ഭക്ഷ്യ വകുപ്പ് മന്ത്രി അഡ്വ. ജി.ആര്‍ അനില്‍ പറഞ്ഞു. അഡ്വ.കെ.യു ജനീഷ് കുമാര്‍ എംഎല്‍എയ്ക്ക് ഒപ്പം സിഎഫ്ആര്‍ഡി ക്യാമ്പസ് സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. ക്യാമ്പസിന്റെ വിപുലീകരണത്തിനും വികസനത്തിനും ഉതകുന്ന പദ്ധതികള്‍ തയാറാക്കാന്‍ ഉന്നതതല യോഗം തിരുവനന്തപുരത്ത് ചേരുമെന്നും മന്ത്രി പറഞ്ഞു. ലേഡീസ് ഹോസ്റ്റലിന് ഉള്‍പ്പെടെ കെട്ടിടം നിര്‍മിക്കാനുള്ള സാധ്യതകള്‍ പരിശോധിക്കും. മിനി ഭക്ഷ്യ പാര്‍ക്ക് ആരംഭിക്കണമെന്ന ജനീഷ് കുമാര്‍ എംഎല്‍എയുടെ നിര്‍ദേശവും ഗൗരവമായി പരിശോധിക്കും. ഇതിനായി റിപ്പോര്‍ട്ട് തയാറാക്കി നല്കാന്‍ ഉദ്യോഗസ്ഥരെ നിയോഗിക്കുമെന്നും മന്ത്രി പറഞ്ഞു. അന്തര്‍ദേശീയ തലത്തില്‍ സ്വീകാര്യമായ ഗുണമേന്മയും സുരക്ഷിതത്വവും ഉറപ്പു നല്കിക്കൊണ്ട് മികച്ച ഭക്ഷണ പദാര്‍ഥങ്ങള്‍ വിപണിയിലെത്തിക്കുക, അതിനാവശ്യമായ മാനവശേഷിയും സാങ്കേതിക വിദ്യയും വികസിപ്പിച്ചെടുക്കുക എന്നീ…

Read More

പത്തനംതിട്ടയില്‍ നിന്നും കെ.എസ്.ആര്‍.ടി.സി ദീര്‍ഘദൂര സര്‍വീസുകള്‍ പുനരാരംഭിച്ചു

പത്തനംതിട്ടയില്‍ നിന്നും കെ.എസ്.ആര്‍.ടി.സി ദീര്‍ഘദൂര സര്‍വീസുകള്‍ പുനരാരംഭിച്ചു എട്ട് ഓര്‍ഡിനറി ബസുകളും സര്‍വീസ് നടത്തുന്നു konni vartha. com : പത്തനംതിട്ട കെ.എസ്.ആര്‍.ടി.സിഡിപ്പോയില്‍ നിന്നും കൂടുതല്‍ ദീര്‍ഘദൂര, ഓര്‍ഡിനറി സര്‍വീസുകള്‍ പുനരാരംഭിച്ചു. രാവിലെ 4:50ന് പത്തനംതിട്ടയില്‍ നിന്ന് ആലപ്പുഴ വഴിയുള്ള അമൃത ആശുപത്രി ഫാസ്റ്റ് പാസഞ്ചറും രാവിലെ 7:10ന് മലപ്പള്ളി, കോട്ടയം, തൃശൂര്‍ വഴിയുള്ള പാലക്കാട് സൂപ്പര്‍ ഫാസ്റ്റ് ബസും പുനരാരംഭിച്ചിട്ടുണ്ട്. പത്തനംതിട്ടയില്‍ നിന്നുള്ള മറ്റ് സര്‍വീസുകള്‍:- രാവിലെ 5:30ന് കോട്ടയം വഴിയുള്ള തൃശൂര്‍ സൂപ്പര്‍ ഫാസ്റ്റ് ബസ്. ഈ ബസ് തൃശൂരില്‍ നിന്ന് ഉച്ചയ്ക്ക് ശേഷം 2:30ന് കോട്ടയം വഴി തിരികെ പത്തനംതിട്ടയിലേക്ക് പുറപ്പെടും. രാവിലെ 6:45 ന് അടൂര്‍ വഴി തിരുവനന്തപുരത്തേക്ക് ഫാസ്റ്റ് പാസഞ്ചര്‍ ബസ്. ഈ ബസ് തിരുവനന്തപുരത്തു നിന്നും വൈകുന്നേരം അഞ്ച് മണിക്ക് പത്തനംതിട്ടയിലേക്ക് യാത്ര തിരിക്കും. രാവിലെ 7ന് ആലപ്പുഴ…

Read More

ജൂൺ 17 മുതൽ പൂർണ്ണമായും ദീർഘ ദൂര സർവ്വീസുകൾ കെ എസ്സ് ആര്‍ ടി സി പുനരാരംഭിക്കും

ജൂൺ 17 മുതൽ പൂർണ്ണമായും ദീർഘ ദൂര സർവ്വീസുകൾ കെ എസ്സ് ആര്‍ ടി സി പുനരാരംഭിക്കും കോന്നി വാര്‍ത്ത ഡോട്ട് കോം : ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ പിൻവലിക്കുന്ന ജൂൺ 17 മുതൽ പൂർണ്ണമായും ദീർഘ ദൂര സർവ്വീസുകൾ കെ എസ്സ് ആര്‍ ടി സി പുനരാരംഭിക്കും യാത്രക്കാർക്ക് കൂടുതൽ വിവരങ്ങൾക്ക് വിവിധ കെ.എസ്.ആർ.ടി.സി ഡിപ്പോകളുമായി താഴെപ്പറയുന്ന നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്. അടൂർ – 0473-4224764 ആലപ്പുഴ – 0477-2251518 ആലുവ – 0484-2624242 ആനയറ – 0471-2749400 അങ്കമാലി – 0484-2453050 ആര്യനാട് – 0472-2853900 ആര്യങ്കാവ് – 0475-2211300 ആറ്റിങ്ങൽ – 0470-2622202 ചടയമം​ഗലം – 0474-2476200 ചാലക്കുടി – 0480-2701638 ചങ്ങനാശേരി – 0481-2420245 ചാത്തന്നൂ‍ർ – 0474-2592900 ചെങ്ങന്നൂ‍ർ – 0479-2452352 ചേ‍ർത്തല – 0478-2812582 ചിറ്റൂ‌ർ – 0492-3227488 എടത്വ –…

Read More

കോന്നി വനം വകുപ്പും അരുവാപ്പുലം ഗ്രാമ പഞ്ചായത്തും വിവിധയിടങ്ങളില്‍ മഴമാപിനി സ്ഥാപിച്ചു

  കോന്നി വാര്‍ത്ത ഡോട്ട് കോം : കാലവർഷത്തിൽ അച്ചൻകോവിലാറിലെ വെള്ളപ്പൊക്ക സാധ്യതകൾ മുൻകൂട്ടി കണ്ടെത്തുന്നതിനുള്ള തയ്യാറെടുപ്പിലാണ് കോന്നി വനം ഡിവിഷൻ. വനം വകുപ്പിന്‍റെ ഈ ഉദ്യമത്തിൽ അരുവാപ്പുലം ഗ്രാമപഞ്ചായത്തും പങ്കാളികളാണ്. ഈ വർഷത്തെ വേനൽ മഴയിൽ സംസ്ഥാനത്തു ഏറ്റവും കൂടുതൽ മഴ ലഭിച്ചത് (1522. 2 mm). കോന്നിയിലായിരുന്നു. അച്ചൻകോവിൽ നദിയിലെ വെള്ളപ്പൊക്ക സാധ്യത കണ്ടെത്തുന്നതിനുള്ള മുന്നൊരുക്കങ്ങളാണ് വനം വകുപ്പിന്‍റെ നേതൃത്വത്തിൽ ചെയ്യുന്നത്. പത്തനംതിട്ട, കൊല്ലം ജില്ലകളുടെ കിഴക്കൻ മേഖലയിൽ ആര്യങ്കാവ്, അരുവാപ്പുലം, പിറവന്തൂർ എന്നീ ഗ്രാമപഞ്ചായത്തുകളിലായാണ് അച്ചൻകോവിലാറിൻറെ വൃഷ്ടി പ്രദേശങ്ങൾ വ്യാപിച്ചു കിടക്കുന്നത്. മുന്നൊരുക്കങ്ങളുടെ ഭാഗമായി കിഴക്കൻ മേഖലയിൽ അച്ചൻകോവിലാറിൻറെ തീരത്തായി സ്ഥിതി ചെയ്യുന്ന പത്തനംതിട്ടയിലെ ആദ്യ ഗ്രാമമായ ആവണിപ്പാറ മലപണ്ടാരം ആദിവാസി ഊര്, കൊല്ലം ജില്ലയിൽ ഉൾപ്പെട്ട ചേമ്പാല, മുള്ളുമല എന്നിവിടിങ്ങളിൽ വനം വകുപ്പ് താത്കാലിക മഴമാപിനി സ്ഥാപിച്ചു. അരുവാപ്പുലം പഞ്ചായത്തിന്റ്റെ നേതൃത്വത്തിൽ…

Read More

കൂടല്‍ – ആനയടി റോഡ്: നെടുമണ്‍കാവ് – കൊച്ചുകല്‍ ഭാഗം നിര്‍മാണം ജൂലൈ മാസം പൂര്‍ത്തിയാക്കും

കൂടല്‍ – ആനയടി റോഡ്: നെടുമണ്‍കാവ് – കൊച്ചുകല്‍ ഭാഗം നിര്‍മാണം ജൂലൈ മാസം പൂര്‍ത്തിയാക്കും കോന്നി വാര്‍ത്ത ഡോട്ട് കോം : കൂടല്‍ – ആനയടി റോഡിലെ കോന്നി മണ്ഡലത്തിലെ നെടുമണ്‍കാവ് മുതല്‍ കൊച്ചുകല്‍ വരെയുള്ള ആറു കിലോമീറ്റര്‍ നിര്‍മാണം ജൂലൈ മാസം പൂര്‍ത്തിയാക്കാന്‍ തീരുമാനമായി. ഡിസംബര്‍ മാസത്തിനകം കൂടല്‍ – ആനയടി റോഡ് നിര്‍മാണം പൂര്‍ത്തിയാക്കും. നിയമസഭാ ഡപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറിന്റെ ചേംബറില്‍, അഡ്വ.കെ.യു. ജനീഷ് കുമാര്‍ എംഎല്‍എയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന ഉദ്യോഗസ്ഥ തല യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമായത്. 109 കോടി രൂപ നിര്‍മാണ ചെലവില്‍ കൂടല്‍ മുതല്‍ ആനയടി വരെ 35 കിലോമീറ്റര്‍ ദൂരമാണ് 10 മീറ്റര്‍ വീതിയില്‍ ബിഎം ആന്‍ഡ് ബിസി നിലവാരത്തില്‍ പുനര്‍നിര്‍മിക്കുന്നത്. മാവേലിക്കര മെറ്റാ ഗാര്‍ഡ് എന്ന നിര്‍മാണ കമ്പനിയാണ് കരാര്‍ ഏറ്റെടുത്തിരിക്കുന്നത്. കൊല്ലം, ആലപ്പുഴ, പത്തനംതിട്ട…

Read More