കേരളത്തിലും ബ്ലാക് ഫംഗസ് രോഗം : ജാഗ്രത ശക്തമാക്കി കോന്നി വാര്‍ത്ത ഡോട്ട് കോം : ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് പകരുന്ന ഒരു രോഗമല്ല മ്യൂകർമൈകോസിസ് അഥവാ ബ്ലാക് ഫംഗസ് അതുകൊണ്ടുതന്നെ രോഗബാധിതനായ ആൾക്ക് ആവശ്യമായ ചികിത്സയും സഹായവും നൽകാൻ ഭയപ്പെടാതെ മറ്റുള്ളവർ തയ്യാറാകണം.ജാഗ്രത കൂടുതൽ ശക്തമാക്കാൻ നടപടിയെടുക്കുമെന്ന് കേരള മുഖ്യമന്ത്രി പറഞ്ഞു. മ്യൂകർമൈസറ്റിസ് എന്നു വിളിക്കപ്പെടുന്ന പൂപ്പലുകളിൽ നിന്നാണ് മ്യൂകർമൈകോസിസ് അഥവാ ബ്ലാക് ഫംഗസ് എന്നു വിളിക്കുന്ന ഈ രോഗബാധയുണ്ടാകുന്നത്. വീടുകൾക്ക് അകത്തും പുറത്തുമായി നമ്മുടെ ചുറ്റുപാടുകളിൽ പൊതുവേ കാണുന്ന ഒരുതരം പൂപ്പലാണിത്.നിയന്ത്രണാതീതമായ പ്രമേഹമുള്ളവരിലാണ് ഈ രോഗബാധ പൊതുവിൽ അപകടകാരിയായി മാറുന്നത്. അവയവമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയമായവരിലും കാൻസർ രോഗികളിലും പലപ്പോഴും ഈ രോഗം കണ്ടുവരാറുണ്ട്. ഇന്ത്യയിലെ പ്രമേഹ രോഗികളിൽ 47 ശതമാനം പേരിലും രോഗാവസ്ഥ മൂർച്ഛിക്കുന്ന ഘട്ടത്തിലാണ് പ്രമേഹം കണ്ടെത്തുന്നത്. രോഗം കണ്ടെത്തുന്നവരിൽ 25 ശതമാനം…
Read Moreവിഭാഗം: Information Diary
പത്തനംതിട്ട ജില്ലയിലെ സര്‍ക്കാര്‍ ജീവനക്കാര്‍ സമീപത്തെ തദ്ദേശ സ്ഥാപനത്തില്‍ ഉടന്‍ റിപ്പോര്‍ട്ട് ചെയ്യണം
പത്തനംതിട്ട ജില്ലയിലെ സര്‍ക്കാര്‍ ജീവനക്കാര്‍ സമീപത്തെ തദ്ദേശ സ്ഥാപനത്തില്‍ ഉടന്‍ റിപ്പോര്‍ട്ട് ചെയ്യണം കോന്നി വാര്‍ത്ത ഡോട്ട് കോം : കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളെ സഹായിക്കുന്നതിനായി അതത് തദ്ദേശസ്ഥാപനങ്ങളില്‍ താമസിക്കുന്ന അവശ്യ സര്‍വീസ് ഒഴികെയുള്ള സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകളിലെ ജീവനക്കാര്‍, അധ്യാപകര്‍ എന്നിവരുടെ പട്ടിക ബന്ധപ്പെട്ട വകുപ്പ് മേധാവികള്‍ ജില്ലാ കളക്ടര്‍ക്ക് ലഭ്യമാക്കിയിരുന്നു. ഈ ജീവനക്കാരെ വിവിധ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് നിയോഗിച്ച് ജില്ലാ കളക്ടര്‍ ഉത്തരവായി. ഈ വിഭാഗത്തിലുള്ള എല്ലാ ജീവനക്കാരും അതത് തദ്ദേശസ്ഥാപന സെക്രട്ടറിമാര്‍ മുമ്പാകെ അടിയന്തരമായി റിപ്പോര്‍ട്ട് ചെയ്യണമെന്ന് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.
Read Moreപത്തനംതിട്ട ജില്ലയിലെ വിവിധ ഇടങ്ങളില്‍ ഗൃഹവാസ പരിചരണ കേന്ദ്രം തുറന്നു
കോവിഡ് പ്രതിരോധം: വിവിധ സേവനങ്ങള്‍ ഉറപ്പാക്കി വടശേരിക്കര ഗ്രാമപഞ്ചായത്ത് കോന്നി വാര്‍ത്ത ഡോട്ട് കോം : കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വിവിധ ക്രമീകരണങ്ങളും സേവനങ്ങളും പൊതുജനങ്ങള്‍ക്കായി ഉറപ്പാക്കി വടശേരിക്കര ഗ്രാമപഞ്ചായത്ത്. വടശേരിക്കര ഗ്രാമപഞ്ചായത്തിലെ കുമ്പളത്താമണ്‍ അയ്യപ്പ മെഡിക്കല്‍ കോളേജില്‍ 100 കിടക്കകളുള്ള ഡൊമിസിലിയറി കെയര്‍ സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചു. കൂടുതല്‍ ആളുകള്‍ തിങ്ങിപാര്‍ക്കുന്ന ഗ്രാമപഞ്ചായത്തിലെ ഇടക്കുളം, ലക്ഷംവീട് കോളനി തുടങ്ങിയ സ്ഥലങ്ങളിലെ വീടുകളില്‍ രോഗവ്യാപനം തടയുന്നതിന് ഡൊമിസിലിയറി കെയര്‍ സെന്റര്‍ സഹായകരമാകുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലത മോഹന്‍ പറഞ്ഞു. ഗ്രാമപഞ്ചായത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ്പ് ഡെസ്‌ക്ക്, വാര്‍ റൂം എന്നിവ പ്രവര്‍ത്തിച്ചുവരുന്നു. കോവിഡ് ബാധിതരെ ആശുപത്രിയില്‍ എത്തിക്കുന്നതിനുള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ക്കായി 24 മണിക്കൂറും ആംബുലന്‍സും പാര്‍ട്ടീഷന്‍ ചെയ്ത അഞ്ച് ഓട്ടോറിക്ഷയും സജ്ജമാക്കിയിട്ടുണ്ട്. നിര്‍ധനര്‍ക്ക് തികച്ചും സൗജന്യമായാണ് ഈ സേവനം ലഭിക്കുക. വടശേരിക്കരയില്‍ പ്രവര്‍ത്തിക്കുന്ന ഗ്രാമപഞ്ചായത്തിന്റെ ജനകീയ…
Read Moreഗുരു നിത്യചൈതന്യയതി അനുസ്മരണം
കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി പബ്ലിക്ക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ 2021 മെയ് 19 വൈകിട്ട് 8 മണിക്ക് ഗുരു നിത്യചൈതന്യ യതി അനുസ്മരണം ഓണ്‍ലൈനായി സംഘടിപ്പിക്കും . ഗുരു നിത്യചൈതന്യ യതി പഠന ഗവേഷണ കേന്ദ്രം സെക്രട്ടറി സുരേഷ് അനുസ്മരണ പ്രഭാഷണംനിർവ്വഹിക്കും എന്ന് ലൈബ്രറി പ്രസിഡന്‍റ് സലില്‍ വയലാത്തല അറിയിച്ചു . ഓൺലൈൻ പ്ലാറ്റ്ഫോമിൽ നടത്തുന്ന പരിപാടിയുടെ ലിങ്ക് കോന്നി പബ്ലിക്ക് ലൈബ്രറി സൈറ്റിൽ ലഭ്യമാണ്
Read Moreറോഡ് പണികള്‍ക്കായിട്ടുള്ള അതിഥി തൊഴിലാളികളില്‍ കോവിഡ് രോഗവ്യാപനം
റോഡ് പണികള്‍ക്കായിട്ടുള്ള അതിഥി തൊഴിലാളികളില്‍ കോവിഡ് രോഗവ്യാപനം കോന്നി വാര്‍ത്ത ഡോട്ട് കോം : പത്തനംതിട്ട ജില്ലയില്‍ റോഡ് പണികള്‍ക്കായി എത്തിയിട്ടുള്ള അതിഥി തൊഴിലാളികളില്‍ രോഗവ്യാപനം കാണുന്നുണ്ട്. പ്രമാടം, കോന്നി, റാന്നി, തിരുവല്ല എന്നിവിടങ്ങളിലായാണ് വ്യാപനം കണ്ടു വരുന്നത്. നഗരങ്ങളിലും ജംഗ്ഷനുകളിലും ആള്‍ക്കൂട്ടം കാണപ്പെടുന്നതിനാല്‍ പോലീസ് കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി പറഞ്ഞു. പത്തനംതിട്ട ജില്ലയില്‍ കോവിഡ് രോഗവ്യാപനം ഉള്ളതിനാല്‍ പ്രതിരോധത്തില്‍ ജനങ്ങള്‍ ജാഗ്രത തുടരണമെന്ന് ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി പറഞ്ഞു. കളക്ടറേറ്റില്‍ ഓണ്‍ലൈനായി ചേര്‍ന്ന ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവില്‍ ജില്ലയിലെ ആശുപത്രികളില്‍ ഐസിയു കിടക്കകളുടെ എണ്ണം കുറവാണ്. രോഗികളുടെ എണ്ണം വര്‍ധിച്ചാല്‍ അവസ്ഥ സങ്കീര്‍ണ്ണമാകും. രോഗവ്യാപനം വലിയ രീതിയില്‍ കുറഞ്ഞിട്ടില്ലെന്നും യോഗത്തില്‍ ചര്‍ച്ച ചെയ്തു.…
Read Moreപുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാനപാത: ചെത്തോംകര മുതല്‍ എസ്.സി ഹൈസ്‌കൂള്‍ പടി വരെ വലിയതോടിന്റെ വീതി ഒന്നര മീറ്റര്‍ വരെ വര്‍ധിപ്പിക്കും
കോന്നി വാര്‍ത്ത ഡോട്ട് കോം : നിര്‍മ്മാണത്തിലിരിക്കുന്ന പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാനപാത യുടെ ചെത്തോംകര മുതല്‍ എസ്.സി ഹൈസ്‌കൂള്‍ പടി വരെയുള്ള ഭാഗത്ത് വലിയതോടിന്റെ വീതി ഒന്നര മീറ്റര്‍ വരെ വര്‍ധിപ്പിക്കാന്‍ തീരുമാനമായി. നിയുക്ത എംഎല്‍എ അഡ്വ.പ്രമോദ് നാരായണ്‍ വിളിച്ചുചേര്‍ത്ത കെഎസ്ടിപി ഉദ്യോഗസ്ഥരുടെയും കരാറുകാരുടെയും യോഗത്തിലാണ് തീരുമാനം. സംസ്ഥാന പാതയുടെ വീതി വര്‍ധിപ്പിക്കുന്നതിനായി വലിയ തോടിന്റെ മറുവശത്തെ വസ്തുക്കള്‍ ഒന്നു മുതല്‍ ഒന്നര മീറ്റര്‍ വരെ വീതിയില്‍ നേരത്ത വിലയ്ക്കുവാങ്ങി കല്ല് ഇട്ടിരുന്നു. ഇവിടം വരെ മണ്ണ് എടുത്തുമാറ്റി തോടിന്റെ വീതി വര്‍ധിപ്പിക്കാനാണ് തീരുമാനം. ഇതോടെ തോട്ടിലെ ഒഴുക്ക് സുഗമമാക്കുക മാത്രമല്ല വെള്ളം റോഡിലേക്ക് കയറുന്നതു തടയാനും ആകും. മഴ കഴിഞ്ഞാലുടന്‍ പ്രവര്‍ത്തികള്‍ ആരംഭിക്കുമെന്ന് അധികൃതര്‍ ഉറപ്പു നല്‍കി. മുന്‍ എംഎല്‍എ രാജു എബ്രഹാം, കെഎസ്ടിപി എന്‍ജിനീയര്‍ ജാസ്മിന്‍, വാട്ടര്‍ അതോറിറ്റി അസി.എക്‌സി എന്‍ജിനീയര്‍ ദിലീപ് തുടങ്ങി…
Read Moreജൂണിലെ എല്ലാ പരീക്ഷയും പി എസ്സ് സി മാറ്റി വെച്ചു
ജൂണിലെ എല്ലാ പരീക്ഷയും പി എസ്സ് സി മാറ്റി വെച്ചു കോന്നി വാര്‍ത്ത ഡോട്ട് കോം : കോവിഡ്-19 രോഗബാധ വർധിച്ച സാഹചര്യത്തിൽ ജൂണിൽ നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും കേരള പി.എസ്.സി. മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് കേരള പബ്ലിക് സർവീസ് കമ്മീഷൻ വ്യക്തമാക്കി. രോഗബാധയുടെ പശ്ചാത്തലത്തിൽ നേരത്തെ മെയ് മാസത്തെ എല്ലാ പരീക്ഷകളും പി.എസ്.സി റദ്ദാക്കിയിരുന്നു. ഡിഗ്രിതല പ്രിലിമിനറി പരീക്ഷയും വിവിധ ഡിപ്പാർട്ട്മെന്റ് തല പരീക്ഷകളും ഇതിപ്പെടും.കൂടാതെ പി.എസ്.സി. പത്താം തര പ്രാഥമിക പരീക്ഷയും പന്ത്രണ്ടാം തര പ്രാഥമിക പരീക്ഷയും വിവിധ ഘട്ടങ്ങളിലായാണ് നടന്നത്.
Read Moreപത്തനംതിട്ട ജില്ലയിലെ നാലു താലൂക്കുകളിലെ ഏഴ് ദുരിതാശ്വാസ ക്യാമ്പുകളിലായി 123 പേര്‍
പത്തനംതിട്ട ജില്ലയിലെ നാലു താലൂക്കുകളിലെ ഏഴ് ദുരിതാശ്വാസ ക്യാമ്പുകളിലായി 123 പേര്‍ കോന്നി വാര്‍ത്ത ഡോട്ട് കോം : കനത്തമഴയെ തുടര്‍ന്ന് പത്തനംതിട്ട ജില്ലയിലെ നാലു താലൂക്കുകളിലായി തുറന്ന ഏഴു ദുരിതാശ്വാസ ക്യാമ്പുകളില്‍ 123 പേര്‍ കഴിയുന്നു. കോന്നി, കോഴഞ്ചേരി, തിരുവല്ല, മല്ലപ്പള്ളി താലൂക്കുകളിലാണ് ഏഴു ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നത്. 56 പുരുഷന്മാരും 43 സ്ത്രീകളും 13 ആണ്‍കുട്ടികളും, 11 പെണ്‍കുട്ടികളുമാണു ക്യാമ്പിലുള്ളത്. കോഴഞ്ചേരി താലൂക്കിലെ ഒരു ക്യാമ്പില്‍ ഒരു കുടുംബത്തിലെ മൂന്നു പുരുഷന്മാരും രണ്ടു സ്ത്രീകളും ഉള്‍പ്പടെ അഞ്ചുപേരാണുള്ളത്. കോന്നി താലൂക്കിലെ ഒരു ക്യാമ്പില്‍ മൂന്നു കുടുംബത്തിലെ അഞ്ചു പുരുഷന്മാരും ആറു സ്ത്രീകളും ഒരു ആണ്‍കുട്ടിയും ഉള്‍പ്പടെ 12 പേരാണ് കഴിയുന്നത്. തിരുവല്ല താലൂക്കില്‍ നാലു ക്യാമ്പുകളിലായി 23 കുടുംബങ്ങളിലെ 44 പുരുഷന്മാരും 34 സ്ത്രീകളും 12 ആണ്‍കുട്ടികളും 11 പെണ്‍കുട്ടികളും ഉള്‍പ്പടെ 101 പേരും മല്ലപ്പള്ളി…
Read Moreഅരുവാപ്പുലം ആവണിപ്പാറ കോളനിയിൽ മെയ് 18 ന് കോവിഡ് വാക്സിൻ നല്‍കും
കോന്നി വാര്‍ത്ത ഡോട്ട് കോം : അരുവാപ്പുലം ഗ്രാമപഞ്ചായത്തിൽ അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എയുടെ നേതൃത്വത്തിൽ കോവിഡ് അവലോകനയോഗം ചേർന്നു. അരുവാപ്പുലം പഞ്ചായത്ത് കോൺഫ്രൻസ് ഹാളിൽ ചേർന്ന യോഗത്തിൽ പഞ്ചായത്ത്പ്രസിഡന്‍റ് രേഷ്മ മറിയം റോയി അദ്ധ്യക്ഷത വഹിച്ചു. പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തി കോവിഡ് വ്യാപനം ഒഴിവാക്കുന്നതിനുള്ള പദ്ധതികൾക്ക് യോഗം രൂപം നല്‍കി . എല്ലാ വാർഡുകളിലും സന്നദ്ധ സേന പ്രവർത്തകരെ സംഘടിപ്പിച്ചു പ്രവർത്തനങ്ങൾ ശക്തമാക്കാൻ യോഗത്തിൽ തീരുമാനമായി.എല്ലാ വാർഡുകളിലും കൺട്രോൾ റൂമുകളുടെ പ്രവർത്തനം മികച്ച നിലയിൽ മുന്നോട്ടു പോകുന്നതായി യോഗം വിലയിരുത്തി. ഹോമിയോ ആയുർവേദ മരുന്നുകൾ എല്ലാ വാർഡുകളിലും വിതരണം ചെയ്യുന്നുണ്ട് . വാർഡ്തല സമിതിയുടെ ആഭിമുഖ്യത്തിൽ രോഗികൾക്കും രോഗബാധിതരുടെ കുടുംബാംഗങ്ങൾക്കും ഭക്ഷണം നൽകുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ട്. വാക്സിനേഷൻ നൽകുന്നത് കൃത്യമായി നടക്കുന്നുണ്ട്. അഞ്ച് വാർഡുകൾ കേന്ദ്രമാക്കി വാക്‌സിനേഷൻ ക്യാമ്പുകൾ ചിട്ടയായി നടത്തിവരികയാണ്. ആവണിപ്പാറ ആദിവാസി കോളനിയിൽ മെയ്…
Read Moreലോക്ക്ഡൗണ്‍: നിര്‍ദേശങ്ങള്‍ പാലിക്കണം
ലോക്ക്ഡൗണ്‍: നിര്‍ദേശങ്ങള്‍ പാലിക്കണം കോന്നി വാര്‍ത്ത ഡോട്ട് കോം : മഴയും തണുത്ത അന്തരീക്ഷവും കൊറോണ വൈറസിന് അനുകൂല സാഹചര്യമാകയാല്‍, രോഗവ്യാപനം വര്‍ധിക്കാനുള്ള സാധ്യത കണക്കിലെടുത്ത് ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ പോലീസ് മേധാവി ആര്‍. നിശാന്തിനി പറഞ്ഞു. നിയന്ത്രണങ്ങളില്‍ ചില ഇളവുകളോടെ ലോക്ക്ഡൗണ്‍ തുടരുന്ന സാഹചര്യത്തില്‍ ജില്ലയിലെ പോലീസ് പരിശോധന കാര്യക്ഷമമായി തുടരും. ലംഘനങ്ങള്‍ക്കെതിരെ നടപടിയെടുക്കും. പ്ലംബിംഗ്, ഇലക്ട്രിക്കല്‍ സാധനങ്ങള്‍ അടക്കമുള്ള നിര്‍മാണ സാമഗ്രികള്‍ വില്‍ക്കുന്ന കടകള്‍ രാവിലെ 11 മുതല്‍ വൈകിട്ട് ആറു വരെ തുറക്കാനും, റബര്‍ സംഭരണ കേന്ദ്രങ്ങള്‍ തിങ്കള്‍, വെള്ളി ദിവസങ്ങളില്‍ പ്രവര്‍ത്തിക്കാനും സര്‍ക്കാര്‍ അനുമതി നല്‍കിയത് ഉള്‍പ്പെടെ ഇളവുകള്‍ക്ക് അനുസരിച്ചുള്ള കാര്യങ്ങള്‍ ഉറപ്പുവരുത്തുമെന്നും ജില്ലാ പോലീസ് മേധാവി വ്യക്തമാക്കി. അനാവശ്യ കാര്യങ്ങള്‍ക്കായി പുറത്തിറങ്ങി കറങ്ങി നടക്കുന്നവര്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിയമനടപടി തുടരും. കഴിഞ്ഞ മൂന്നു ദിവസമായി ലോക്ക്ഡൗണ്‍ ലംഘനങ്ങള്‍ക്ക് ജില്ലയില്‍ 199…
Read More