മഴക്കെടുതിയിൽ നാശനഷ്ടങ്ങൾ ഉണ്ടായ പ്രദേശങ്ങൾ അഡ്വ. കെ. യു ജനീഷ് കുമാർ എം എൽ എ സന്ദർശിച്ചു

മഴക്കെടുതിയിൽ നാശനഷ്ടങ്ങൾ ഉണ്ടായ പ്രദേശങ്ങൾ അഡ്വ. കെ. യു ജനീഷ് കുമാർ എം എൽ എ സന്ദർശിച്ചു കോന്നി വാര്‍ത്ത ഡോട്ട് കോം :കോന്നി നിയോജക മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിൽ മഴക്കെടുതിയിൽ നാശനഷ്ടങ്ങൾ ഉണ്ടായ പ്രദേശങ്ങൾ അഡ്വ. കെ. യു ജനീഷ് കുമാർ എം എൽ എ സന്ദർശിച്ചു. മഴക്കെടുതിയിലും, കാറ്റിലും നിയോജക മണ്ഡലത്തിൽ വലിയ നാശ നഷ്ടങ്ങളാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ ഒരാഴ്ചയായി കേരളത്തിൽ തന്നെ ഏറ്റവുമധികം മഴ പെയ്ത പ്രദേശം കോന്നിയാണ്. മഴയ്ക്കൊപ്പം തന്നെ ശക്തമായ കാറ്റും, ഇടിമിന്നലും ഉണ്ടായിട്ടുണ്ട്. ഇവ മൂലം വ്യാപക നാശനഷ്ടങ്ങളാണ് ഉണ്ടായത്. കലഞ്ഞൂര്‍ കലഞ്ഞൂർ പഞ്ചായത്തിൽ നാശനഷ്ടങ്ങൾ തുടർച്ചയായി ഉണ്ടാവുകയാണ്. കലഞ്ഞൂർ വലിയതോട് കര കവിഞ്ഞ് കുറ്റിമൺ കോളനിയിൽ വെള്ളം കേറിയതിനെ തുടർന്ന് 6 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. ഇവരെ മാറ്റിപ്പാർപ്പിക്കണമെന്ന എം.എൽ.എയുടെ നിർദ്ദേശത്തെ തുടർന്ന് തഹസീൽദാർ കലഞ്ഞൂർ ഗവ.ഹൈസ്കൂളിൽ ക്യാമ്പ്…

Read More

കലഞ്ഞൂര്‍ പഞ്ചായത്തിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കി

  കോന്നി വാര്‍ത്ത ഡോട്ട് കോം :കലഞ്ഞൂർ പഞ്ചായത്തിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കും. ഇതിനായി പഞ്ചായത്ത് തല കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ അവലോകന യോഗം നിയുക്ത എം.എൽ.എ അഡ്വ.കെ.യു.ജനീഷ് കുമാറിന്‍റെ നേതൃത്വത്തിൽ ചേർന്നു. വാർഡ്തല ജാഗ്രതാ സമിതിയുടെ പ്രവർത്തനം കൂടുതൽ സന്നദ്ധ പ്രവർത്തകരെ ഉൾപ്പെടുത്തി സജീവമാക്കും. രോഗബാധിത കുടുംബങ്ങളിൽ ഭക്ഷണം എത്തിക്കുന്നതിനും തീരുമാനമായി.ഇതിനായി ജനകീയ ഹോട്ടൽ, സാമൂഹിക അടുക്കള എന്നിവ കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ട്.കലഞ്ഞൂർ ഐ.എച്ച്.ആർ.ഡി കോളേജിൽ സി.എഫ്.എൽ.റ്റി.സി പ്രവർത്തനം ഉടൻ പുനരാരംഭിക്കാനും തീരുമാനമായി.ഡൊമിസിലറി കെയർ സെൻ്റർ ആയി കൂടൽ ഗവ.എൽ.പി.സ്കൂളിനെ സജ്ജമാക്കി. 24 മണിക്കൂറും പ്രവർത്തിക്കുന്ന കോവിഡ് വാർ റൂം പഞ്ചായത്തിലെ പ്രവർത്തനങ്ങൾ കൃത്യമായി ഏകോപിപ്പിക്കുന്നുണ്ട്. രോഗം ബാധിച്ചവർക്ക് ആംബുലൻസ് സൗകര്യം ഉറപ്പാക്കിയിട്ടുണ്ട്. ഓട്ടോറിക്ഷകളും, ടാക്സികളും കൂടുതൽ യാത്രാ ക്രമീകരണങ്ങൾക്കായി ഉപയോഗിക്കാനും യോഗത്തിൽ തീരുമാനമായി. വാർഡ്തല പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കി മാത്രമേ കോവിഡ് വ്യാപന…

Read More

ജാഗ്രതാ നിര്‍ദേശം : പത്തനംതിട്ട ജില്ലയില്‍ റെഡ്, ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു

ജാഗ്രതാ നിര്‍ദേശം : പത്തനംതിട്ട ജില്ലയില്‍ റെഡ്, ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു കോന്നി വാര്‍ത്താ ഡോട്ട് കോം : കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും ടൗട്ടെ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ പത്തനംതിട്ട ജില്ലയില്‍ റെഡ്, ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്്. കെഎസ്ഇബി ലിമിറ്റഡിന്റെ കക്കാട് ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ മൂഴിയാര്‍ ഡാമിന്റെ വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ തുടരുന്നതിനാല്‍, അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. ജലനിരപ്പ് 190 മീറ്റര്‍ കഴിഞ്ഞപ്പോള്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇന്ന് (15) രാവിലെ ഏഴിന് ജലനിരപ്പ് 190.80 മീറ്റര്‍ ആണ്. ഇത് 192.63 മീറ്ററായി ഉയര്‍ന്നാല്‍ ഏതു സമയത്തും മൂഴിയാര്‍ ഡാമിന്റെ മൂന്നു ഷട്ടറുകള്‍ 30 സെ.മി എന്ന തോതില്‍ ഉയര്‍ത്തി 51.36 ക്യുമെക്ക്സ് എന്ന നിരക്കില്‍ ജലം കക്കാട്ടാറിലേക്ക് ഒഴുക്കിവിടും. ഇപ്രകാരം ഒഴുക്കിവിടുന്ന ജലം മൂലം ആങ്ങമൂഴി, സീതത്തോട്…

Read More

പത്തനംതിട്ട ജില്ലയിലെ നദികളിലും ഡാമുകളിലും നിലവില്‍ അപകട സാധ്യതയില്ല

മഴക്കെടുതിയില്‍ പത്തനംതിട്ട ജില്ലയില്‍ 23 വീടുകള്‍ പൂര്‍ണ്ണമായും 121 വീടുകള്‍ ഭാഗികമായും തകര്‍ന്നു കോന്നി വാര്‍ത്ത ഡോട്ട് കോം : മാര്‍ച്ച്, ഏപ്രില്‍, മേയ് മാസങ്ങളിലായി ഉണ്ടായ വേനല്‍ മഴയിലും കാറ്റിലുമായി പത്തനംതിട്ട ജില്ലയില്‍ 23 വീടുകള്‍ പൂര്‍ണ്ണമായും 121 വീടുകള്‍ ഭാഗികമായും തകര്‍ന്നു. ജില്ലയില്‍ മാര്‍ച്ച് മാസത്തിലുണ്ടായ വേനല്‍ മഴയില്‍ അഞ്ച് വീടുകള്‍ പൂര്‍ണ്ണമായും 39 വീടുകള്‍ ഭാഗികമായും തകര്‍ന്നു. ഏപ്രില്‍ മാസത്തില്‍ 11 വീടുകള്‍ പൂര്‍ണ്ണമായും 62 വീടുകള്‍ ഭാഗികമായും തകര്‍ന്നു. മേയ് മാസം 12 വരെ ഏഴ് വീടുകള്‍ പൂര്‍ണ്ണമായും 20 വീടുകള്‍ ഭാഗികമായും തകര്‍ന്നതായാണ് ജില്ലാ ദുരന്തനിവാരണ വിഭാഗത്തിന്റെ കണക്ക്. ഈ മാസം 527.28 ലക്ഷം രൂപയുടെ കൃഷിനാശം മേയ് ഒന്നു മുതല്‍ 13 വരെയുള്ള തീയതികളില്‍ ഉണ്ടായ മഴയിലും കാറ്റിലും പത്തനംതിട്ട ജില്ലയില്‍ 527.28 ലക്ഷം രൂപയുടെ കൃഷിനാശം ഉണ്ടായതായാണ്…

Read More

ഏനാദിമംഗലത്ത് ആംബുലന്‍സ് ഉള്‍പ്പെടെ അഞ്ച് വാഹനങ്ങള്‍ സജ്ജമാക്കി

ഏനാദിമംഗലത്ത് ആംബുലന്‍സ് ഉള്‍പ്പെടെ അഞ്ച് വാഹനങ്ങള്‍ സജ്ജമാക്കി konnivartha.com : ഏനാദിമംഗലം ഗ്രാമപഞ്ചായത്തിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സജ്ജീകരിച്ചിട്ടുള്ള ആംബുലന്‍സ് ഉള്‍പ്പടെ അഞ്ച് വാഹനങ്ങളുടെ ഫ്‌ളാഗ്ഗ് ഓഫ് പഞ്ചായത്ത് പ്രസിഡന്റ് പി.രാജഗോപാലന്‍ നായര്‍ നിര്‍വഹിച്ചു. വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സാം വാഴോട്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശങ്കര്‍ മാരൂര്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അരുണ്‍ രാജ്, അനൂപ് വേങ്ങവിള, സതീഷ് കുമാര്‍, പഞ്ചായത്ത് സെക്രട്ടറി സുനില്‍ എന്നിവര്‍ സന്നിഹിതരായിരുന്നു ദുരിതാശ്വാസ നിധിയിലേക്ക് എനാദിമംഗലം പഞ്ചായത്ത് 5 ലക്ഷം രൂപ കൈമാറി konnivartha.com: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് മുഖ്യമന്തിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുന്നതിനായി ഏനാദിമംഗലം ഗ്രാമപഞ്ചായത്ത് അഞ്ചു ലക്ഷം രൂപ സംഭാവന ചെയ്തു. അഞ്ചു ലക്ഷം രൂപ യുടെ ചെക്ക് അഡ്വ കെ.യു ജനീഷ് കുമാര്‍ എം.എല്‍.എയ്ക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജഗോപാലന്‍ നായര്‍ കൈമാറി.…

Read More

പത്തനംതിട്ട ജില്ലാ ലേബര്‍ ഓഫീസില്‍ 24 മണിക്കൂര്‍ കണ്‍ട്രോള്‍ റൂം തുറന്നു

  കോവിഡ് രണ്ടാം വ്യാപനം തടയാന്‍ മുന്നിട്ടിറങ്ങി പത്തനംതിട്ട ജില്ലാ ലേബര്‍ ഓഫീസ് കോന്നി വാര്‍ത്ത ഡോട്ട് കോം : കോവിഡിന്റെ രണ്ടാം രോഗവ്യാപനത്തെ ഫലപ്രദമായി തടയുക എന്ന ലക്ഷ്യത്തോടെ മുന്നിട്ടിറങ്ങി പത്തനംതിട്ട ജില്ലാ ലേബര്‍ ഓഫീസ്. അതിഥി തൊഴിലാളികള്‍ക്കിടയില്‍ രോഗലക്ഷണമുളളവരെ കണ്ടെത്തി ജില്ലാ ഭരണകേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ആരോഗ്യ വകുപ്പിനെയും അറിയിച്ച് കോവിഡ് ടെസ്റ്റ്, ക്വാറന്റൈന്‍ സൗകര്യം, വാക്സിനേഷന്‍ എന്നിവ ഉറപ്പുവരുത്തുന്നതിനുളള സൗകര്യവും ഒരുക്കിയിട്ടുണ്ട്. 24 മണിക്കൂര്‍ കണ്‍ട്രോള്‍ റൂം konni vartha.com : ജില്ലാ ലേബര്‍ ഓഫീസ് കേന്ദ്രീകരിച്ച് അതിഥി തൊഴിലാളികളുടെ ആശങ്ക അകറ്റാനും സംശയ നിവാരണത്തിനുമായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഒരു കണ്‍ട്രോള്‍ റൂം സജ്ജമാക്കിയിട്ടുണ്ട്. 0468 2222234, 9464912876 എന്നീ നമ്പരുകളില്‍ തൊഴിലാളികള്‍ക്ക് സംശയനിവാരണം നടത്താന്‍ കഴിയും. ജില്ലയില്‍ നിലവില്‍ താമസിച്ച് ജോലി ചെയ്യുന്ന അതിഥി തൊഴിലാളികളുടെ ആധാര്‍, ടെലഫോണ്‍ നമ്പര്‍ ഉള്‍പ്പെടെയുളള…

Read More

5 കിലോഗ്രാം സൗജന്യ ഭക്ഷ്യ ധാന്യങ്ങളും പത്തനംതിട്ട ജില്ലയില്‍ വിതരണത്തിന് എത്തി

മേയ് മാസ സൗജന്യ ഭക്ഷ്യ കിറ്റ് തയ്യാറാകുന്നു; വിതരണം ഉടന്‍ 5 കിലോഗ്രാം സൗജന്യ ഭക്ഷ്യ ധാന്യങ്ങളും പത്തനംതിട്ട ജില്ലയില്‍ വിതരണത്തിന് എത്തി കോന്നി വാര്‍ത്ത ഡോട്ട് കോം : സംസ്ഥാന സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച മേയ് മാസ സൗജന്യ ഭക്ഷ്യ കിറ്റിന്റെ തയ്യാറാക്കല്‍ സപ്ലൈകോ ഡിപ്പോയില്‍ ദ്രുത ഗതിയില്‍ നടന്നു വരുന്നു. പൂര്‍ത്തിയാകുന്ന മുറയ്ക്ക് സപ്ലൈകോ മുഖാന്തിരം റേഷന്‍ കടകള്‍ വഴി വിതരണം നടത്തുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. പ്രധാന്‍ മന്ത്രി ഗരീബ് കല്യാണ്‍ യോജന (പിഎംജികെവൈ)പ്രകാരം ഒരംഗത്തിന് അഞ്ച് കിലോഗ്രാം സൗജന്യ ഭക്ഷ്യ ധാന്യങ്ങള്‍ അനുവദിച്ചത് എല്ലാ റേഷന്‍ കടകളിലും എത്തിച്ച് വിതരണത്തിന് സജ്ജമാക്കി. മഞ്ഞ കാര്‍ഡില്‍ (എഎവൈ) കാര്‍ഡുകളില്‍ ഉള്‍പ്പെട്ട 86371 അംഗങ്ങള്‍ക്കും, മുന്‍ഗണനാ കാര്‍ഡില്‍ ഉള്‍പ്പെട്ട (പിഎച്ച്എച്ച്) ഉള്‍പ്പെട്ട 413191 അംഗങ്ങള്‍ക്കും ഈ ആനുകൂല്യ ലഭിക്കും. ഇതുകൂടാതെ പൊതുവിഭാഗത്തില്‍പ്പെടുന്ന എന്‍പിഎസ്/എന്‍പിഎന്‍എസ് കാര്‍ഡുടമകള്‍ക്ക്…

Read More

സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷ ഒക്ടോബറിലേയ്ക്ക് മാറ്റി

  കോന്നി വാര്‍ത്ത ഡോട്ട് കോം : 2021 ജൂൺ 27 ന് നടത്താൻ നിശ്ചയിച്ചിരുന്ന 2021 ലെ സിവിൽ സർവീസസ് (പ്രാഥമിക) പരീക്ഷ മാറ്റിവച്ചു. കോവിഡ് -19 മൂലം നിലവിലുള്ള സ്ഥിതിഗതികൾ കാരണമാണ് പരീക്ഷ മാറ്റിവച്ചത്. ഈ പരീക്ഷ 2021 ഒക്ടോബർ 10 ന് നടത്തുമെന്ന് യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ ,അറിയിച്ചു.

Read More

സംസ്ഥാനത്ത് ന്യൂനമർദ്ദം ശക്തമായി

  കോന്നി വാര്‍ത്ത ഡോട്ട് കോം : നാളെ (14.05.2021) തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിൽ ഓറഞ്ച് അലെർട്ടും തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചതായി ഡിസാസ്റ്റർ മാനേജ്‌മെന്റ് സ്റ്റേറ്റ് കൺട്രോൾ റൂം അറിയിച്ചു. തെക്ക് കിഴക്കൻ അറബിക്കടലിൽ രൂപപ്പെടുന്ന ന്യൂനമർദം മേയ് 15 നോട് കൂടി ലക്ഷദ്വീപിനടുത്ത് കൂടുതൽ ശക്തിപ്രാപിച്ച് മേയ് 16ന് ചുഴലിക്കാറ്റായി മാറാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ചുഴലിക്കാറ്റ് നിരീക്ഷണ കേന്ദ്രം അറിയിച്ചു. ചുഴലിക്കാറ്റായി മാറിയ ശേഷം വടക്ക് പടിഞ്ഞാറ് ദിശയിൽ സഞ്ചരിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. മേയ് 13 മുതൽ കേരള തീരത്ത് കടലിൽ പോകുന്നതിന് ദുരന്ത നിവാരണ അതോറിറ്റി പൂർണ്ണ വിലക്കേർപ്പെടുത്തിയിരിക്കുകയാണ്. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ 40-50 കി.മി. വരെ വേഗതയിൽ…

Read More

വെള്ളി, ശനി ദിവസങ്ങളിൽ കനത്ത മഴയ്ക്കും കാറ്റിനും സാധ്യത

വെള്ളി, ശനി ദിവസങ്ങളിൽ കനത്ത മഴയ്ക്കും കാറ്റിനും സാധ്യത www.konnivartha.com : തെക്ക് കിഴക്കൻ അറബിക്കടലിൽ മെയ് 14 ഓടെ ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുള്ളതിനാൽ വെള്ളി, ശനി ദിവസങ്ങളിൽ കേരളത്തിൽ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത. സർക്കാർ സംവിധാനങ്ങളോട് പൂർണ്ണ സജ്ജരാവാൻ നിർദേശം നൽകിയതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.   സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ സ്റ്റേറ്റ് എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗം ചേർന്ന് സ്ഥിതി വിലയിരുത്തി. കേന്ദ്ര രക്ഷാസേനകളുടെയും മറ്റ് ബന്ധപ്പെട്ട വകുപ്പുകളുടെയും യോഗം വിളിച്ച് മഴക്കാലപൂർവ തയ്യാറെടുപ്പ് അവലോകനം ചെയ്തു. കേന്ദ്ര കാലാവസ്ഥാ വകുപ്പ്, ദേശീയ ദുരന്ത പ്രതികരണ സേന, കരസേന, വായുസേന, നാവിക സേന, കോസ്റ്റ് ഗാർഡ്, ബിഎസ്എഫ്, സിആർപിഎഫ്, അഗ്‌നി രക്ഷാ സേന, പോലീസ്, ആരോഗ്യ വകുപ്പ്, തദ്ദേശ സ്ഥാപനങ്ങൾ എന്നിവയെല്ലാം പങ്കെടുത്തു. വായു സേന ഒരു ഹെലികോപ്റ്റർ തിരുവനന്തപുരത്ത് സ്റ്റേഷൻ…

Read More