കോന്നി വാര്‍ത്ത ഡോട്ട് കോം : കാലാവസ്ഥ നിരീക്ഷണ കേന്ദ്രവും, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും പത്തനംതിട്ട ജില്ലയില്‍ അതി ശക്തമായ മഴയ്ക്കുള്ള യെല്ലോ, ഓറഞ്ച് അലര്‍ട്ടുകള്‍ നല്‍കിയിട്ടുള്ള സാഹചര്യത്തില്‍ മണിയാര്‍ ബാരേജിലെ ജലനിരപ്പ് ഉയരുന്ന പക്ഷം ജലനിരപ്പ് 34.62 മീറ്ററായി ക്രമീകരിക്കുന്നതിനായി മുന്നറിയിപ്പ് പിന്‍വലിക്കുന്നതുവരെ ഏതു സമയത്തും മണിയാര്‍ ബാരേജിന്റെ ഷട്ടറുകള്‍ 50 സെ.മി എന്ന തോതില്‍ (മേയ് 13 വ്യാഴം) രാവിലെ ആറിന് ശേഷം ഉയര്‍ത്തേണ്ടതായി വന്നേക്കാം. ഇപ്രകാരം ഷട്ടറുകള്‍ ഉയര്‍ത്തുന്നത് മൂലം കക്കാട്ടാറില്‍ 50 സെ.മി. വരെ ജലനിരപ്പ് ഉയര്‍ന്നേക്കാമെന്നുള്ള സാഹചര്യത്തില്‍ കക്കാട്ടാറിന്റെയും പമ്പയാറിന്റെയും തീരത്ത് താമസിക്കുന്ന ആളുകളും മണിയാര്‍, പെരുനാട്, വടശ്ശേരിക്കര, റാന്നി, കോഴഞ്ചേരി, ആറന്മുള നിവാസികളും പൊതുജനങ്ങളും ജാഗ്രതാ പുലര്‍ത്തേണ്ടതും നദികളില്‍ ഇറങ്ങുന്നത് ഏതു സാഹചര്യത്തിലും ഒഴിവാക്കേണ്ടതുമാണെണ് ജില്ലാ കളക്ടര്‍ അറിയിച്ചു.
Read Moreവിഭാഗം: Information Diary
പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ഓക്‌സിജന്‍ പ്ലാന്റ് സ്ഥാപിക്കും: വീണാ ജോര്‍ജ് എം.എല്‍ എ
പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ഓക്‌സിജന്‍ പ്ലാന്റ് സ്ഥാപിക്കും: വീണാ ജോര്‍ജ് എം.എല്‍ എ കോന്നി വാര്‍ത്ത ഡോട്ട് കോം : പത്തനംതിട്ട ജില്ലയില്‍ കോവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തില്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ഓക്‌സിജന്‍ പ്ലാന്റ് സ്ഥാപിക്കാന്‍ ധാരണയായതായി വീണാ ജോര്‍ജ് എം.എല്‍ എ അറിയിച്ചു. മിനിറ്റില്‍ 1500 ലിറ്റര്‍ ഓക്‌സിജന്‍ ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള പ്ലാന്റാണ് സ്ഥാപിക്കാന്‍ ധാരണയായത്. ഇന്‍ഡ്യന്‍ ഓയില്‍ കോര്‍പറേഷന്റെ കോര്‍പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി ഫണ്ടില്‍ നിന്നാണ് പ്ലാന്റ് നിര്‍മ്മിക്കുന്നത്. ഒന്‍പത് ആഴ്ച്ചക്കുള്ളില്‍ ആശുപത്രിയില്‍ പ്ലാന്റ് സ്ഥാപിക്കും. ഓക്‌സിജന്‍ പ്ലാന്റ് സ്ഥാപിക്കാനുള്ള മറ്റ് ക്രമീകരണങ്ങള്‍ പത്തനംതിട്ട ജനറല്‍ ആശുപത്രി ചെയ്തു നല്‍കും. സംസ്ഥാനത്ത് ഏഴ് ആശുപത്രികളിലാണ് ഇത്തരത്തില്‍ ഓക്‌സിജന്‍ പ്ലാന്റ് നിര്‍മ്മിക്കുന്നത്. എം.എല്‍.എയുടെ കരുതല്‍ ഹെല്‍പ്പ് ഡെസ്‌ക്കിന്റെ സഹായംതേടി നൂറ് കണക്കിനാളുകള്‍ ലോക്ക് ഡൗണിനോടനുബന്ധിച്ച് ആളുകള്‍ക്ക് അവശ്യസാധനങ്ങളും മരുന്നുകളും എത്തിക്കുന്നതിനായി വീണാ ജോര്‍ജ്…
Read Moreമാസ്ക്കുകൾക്ക് അമിത വില ഈടാക്കുന്നു : മിന്നൽ പരിശോധന നടത്തണം
കോന്നി വാര്‍ത്ത ഡോട്ട് കോം : കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സ്വകാര്യ മെഡിക്കൽ സ്റ്റോറുകളിൽ മാസ്ക്കുകൾക്ക് അമിത വില ഈടാക്കുന്നത് തടയുന്നതിന് ജില്ലാ ഭരണകൂടം മിന്നൽ പരിശോധന നടത്തണമെന്ന് ഇന്ത്യൻ കൺസ്യൂമേഴ്സ് ഫോറം കേന്ദ്ര കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. കാരുണ്യ ഉൾപ്പെടെയുള്ള മെഡിക്കൽ സ്റ്റോറുകളിൽ 1.40 പൈസ്സ വിലയുള്ള സർജിക്കൽ മാസ്ക്കിന് 10 രൂപയും 20 രൂപ വിലയുള്ള N95 മാസ്ക്കിന് 50 രൂപ മുതൽ 100 രൂപ വരെയും ഈടാക്കുന്നു. മരുന്ന് ഉൾപ്പെടെ ഒരു സാധനത്തിനും ബിൽ നൽകുന്നില്ല. ഗുണനിലവാരമില്ലാത്ത സാനിറ്റൈസറും ഹാൻഡ് വാഷും പിടിച്ചെടുത്ത് നശിപ്പിക്കുന്നതിനും നടപടി ഉണ്ടാകണം എന്നും ഇന്ത്യൻ കൺസ്യൂമേഴ്സ് ഫോറം ആവശ്യപ്പെട്ടു . സലിൽ വയലാത്തല അദ്ധ്യക്ഷത വഹിച്ചു.എസ്സ് കൃഷ്ണകുമാർ, അഞ്ജിത എസ്സ് , പ്രവീൺ.ബി, സലീന ഈ ബിനു എന്നിവർ സംസാരിച്ചു.
Read Moreഇസ്രായേല്‍ പാലസ്തീന്‍ സംഘർഷം: ലോഡിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു
Major Clashes Erupt in Israel’s Lod, Netanyahu Declares State of Emergency ഇസ്രായേല്‍ പാലസ്തീന്‍ സംഘർഷം: ലോഡിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു ഇസ്രായേലും പാലസ്തീനും തമ്മിലുള്ള സംഘർഷം രൂക്ഷമായിരിക്കെ ലോഡിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. സംഘർഷങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 31 ആയി. ഇസ്രായേലിലെ അറബ്-ജൂത നഗരമായ ലോഡിൽ നിരവധി കെട്ടിടങ്ങളും വാഹനങ്ങളും ഷെല്ലാക്രമണത്തിൽ തകർന്നു. സുരക്ഷാ ഉദ്യോദസ്ഥരും നിയമ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് പ്രധാനമന്ത്രി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ലോഡിലെ ആക്രമണം നിയന്ത്രിക്കാൻ സൈന്യത്തെ വിന്യസിക്കാൻ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ലോഡ് സിറ്റി മേയർ യെയർ റിവിവോ പറഞ്ഞു. അൽ അഖ്‌സ പള്ളിയിൽ ഇസ്രായേൽ നടത്തിയ ഒഴിപ്പിക്കലിന് പിന്നാലെയാണ് സൈനികർ റോക്കറ്റ് ആക്രമണം നടത്തിയത്. ഇതിന് തിരിച്ചടിയായാണ് ഇസ്രായേൽ വ്യോമാക്രണം തുടങ്ങിയത്
Read Moreഇസ്രായേലിൽ ഷെല്ലാക്രമണം; മലയാളി യുവതി കൊല്ലപ്പെട്ടു
ഇസ്രായേൽ-പലസ്തീൻ സംഘർഷത്തിനിടെയുണ്ടായ ഷെല്ലാക്രമണത്തിൽ മലയാളി യുവതി കൊല്ലപ്പെട്ടു. ഇടുക്കി അടിമാലി കീരിത്തോട് സ്വദേശിനി സന്തോഷ് ജോസഫിന്റെ ഭാര്യ സൗമ്യ സന്തോഷ് (32) ആണ് കൊല്ലപ്പെട്ടത്. ഇന്ത്യൻ സമയം വൈകിട്ട് 6.30 നാണ് സംഭവം. കഴിഞ്ഞ അഞ്ച് വർഷമായി ഇവർ ഇസ്രായേലിൽ ജോലി ചെയ്യുകയാണ്. ഇസ്രായേലിൽ കെയർ ടേക്കർ ആയിരുന്നു സൗമ്യ. ഫോണിൽ സംസാരിച്ചുകൊണ്ടിരിക്കെ താമസ സ്ഥലത്ത് മിസൈൽ പതിച്ചാണ് സൗമ്യ മരണപ്പെട്ടത് എന്നാണ് വിവരം. കഞ്ഞിക്കുഴി മുൻ പഞ്ചായത്ത് മെമ്പർമാരായ സതീശന്റെയും സാവിത്രിയുടേയും മകളാണ് സൗമ്യ. രണ്ട് വർഷങ്ങൾക്ക് മുൻപാണ് സൗമ്യ അവസാനമായി നാട്ടിലെത്തിയത്. ഒരു മകൻ ഉണ്ട്. മകൻ കുടുംബത്തോടൊപ്പം നാട്ടിലാണ്.
Read Moreപുലിയെ പിടിക്കാന്‍ കൂട് സ്ഥാപിച്ചു
കോന്നി വാര്‍ത്ത ഡോട്ട് കോം : റാന്നി കരുമ്പന്‍ മൂഴി പനം കുടന്തയില്‍ പുലിയെ പിടിക്കാന്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ കൂട് വച്ചു. രണ്ടു ദിവസം മുമ്പ് നാട്ടുകാര്‍ പുലിയെ കണ്ടതായി പരാതിപ്പെട്ടിരുന്നു. തുടര്‍ന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ഇവിടെ കാമറ സ്ഥാപിക്കുകയും പട്രോളിംഗ് ശക്തമാക്കുകയും ചെയ്തു. പ്രമോദ് നാരായണന്‍ എംഎല്‍എ സ്ഥലത്തെത്തി ജനങ്ങളുടെ ഭീതി നേരിട്ട് മനസിലാക്കുകയും പുലിയെ പിടിക്കാന്‍ അടിയന്തരമായി കൂട് സ്ഥാപിക്കാന്‍ നിര്‍ദേശം നല്‍കുകയും ചെയ്തു. സാധാരണ ഗതിയില്‍ പുലിയുടെ കാല്‍പ്പാടുകള്‍ കാണാതെ കൂട് വയ്ക്കാറില്ല. ജനവാസ മേഖലയില്‍ ജനങ്ങളുടെ ജീവന്‍ പരീക്ഷണത്തിന് വിടാതെ എങ്ങനെയും പുലിയെ പിടിക്കാന്‍ കൂട് വയ്ക്കണമെന്ന് എംഎല്‍എ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കൂട് സ്ഥാപിച്ചിരിക്കുന്നത്.
Read Moreപള്‍സ് ഓക്സിമീറ്റര്‍ ഉപയോഗിക്കേണ്ട വിധം
കോന്നി വാര്‍ത്ത ഡോട്ട് കോം : ഗൃഹചികിത്സയില്‍ കഴിയുന്ന കോവിഡ് രോഗികള്‍ ദിവസവും പള്‍സ് ഓക്സി മീറ്റര്‍ ഉപയോഗിച്ച് രക്തത്തിലെ ഓക്സിജന്‍ ലെവലും പള്‍സ് റേറ്റും എഴുതി സൂക്ഷിക്കണം. രക്തത്തിലെ ഓക്സിജന്‍ ലെവല്‍ നോക്കാന്‍ അഞ്ച് മിനിറ്റ് വിശ്രമിച്ച ശേഷം ഏതെങ്കിലും ഒരു കൈയിലെ ചൂണ്ടുവിരലില്‍ പള്‍സ് ഓക്സിമീറ്റര്‍ ഘടിപ്പിക്കുക. ഓക്സിജന്റെ അളവും പള്‍സ് റേറ്റും നോക്കി രേഖപ്പെടുത്തി വയ്ക്കുക.(കോന്നി വാര്‍ത്ത ഡോട്ട് കോം ) ഓക്സിജന്റെ അളവ് 94ശതമാനത്തില്‍ കുറവാണെങ്കില്‍ 15 മിനിട്ടിനുശേഷം വീണ്ടും ആവര്‍ത്തിക്കുക. തുടര്‍ച്ചയായി 94ല്‍ കുറവാണെങ്കിലും ഹൃദയമിടിപ്പ് 95ല്‍ അധികമാണെങ്കിലും ആരോഗ്യപ്രവര്‍ത്തകരെ വിവരമറിയിക്കുക. രോഗവ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ എല്ലാവരും നിയന്ത്രണങ്ങള്‍ പാലിക്കണമെന്നും ജാഗ്രത പാലിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
Read Moreകോവിഡ് 19: അഗ്‌നിരക്ഷാ വകുപ്പ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കി
കോന്നി വാര്‍ത്ത ഡോട്ട് കോം : കോവിഡ് 19 വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ പത്തനംതിട്ട ജില്ലയില്‍ അഗ്‌നിരക്ഷാ വകുപ്പ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തി. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി പത്തനംതിട്ട ജില്ലാ ആസ്ഥാന നിലയം കേന്ദ്രീകരിച്ച് ജില്ലാതല കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്. പത്തനംതിട്ട സ്റ്റേഷന്‍ ഓഫീസര്‍ വി.വിനോദ് കുമാറിനാണ് കണ്‍ട്രോള്‍ റൂമിന്റെ ചുമതല. ഇതിനു പുറമെ ജില്ലയില്‍ ആറ് ഫയര്‍ സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ചും കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം ആരംഭിച്ചതായി ജില്ലാ ഫയര്‍ ഓഫീസര്‍ കെ.ഹരികുമാര്‍ അറിയിച്ചു. അണുനശീകരണം, കോവിഡ് ആശുപത്രികള്‍ കേന്ദ്രീകരിച്ച് അഗ്‌നി/ജീവന്‍ രക്ഷാ വീക്ഷണത്തില്‍ ഓഡിറ്റ് നടത്തി വേണ്ട മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കല്‍, ആരോഗ്യം/പോലീസ് വകുപ്പുകളുമായി ചേര്‍ന്നു പൊതുജനങ്ങള്‍ക്ക് ആവശ്യമായ വൈദ്യ സഹായം, ആംബുലന്‍സ് സേവനം (കോവിഡ് ഇതര അടിയന്തര ആവശ്യങ്ങള്‍ക്ക്) എന്നിവ ഉറപ്പാക്കുക, ജീവന്‍ രക്ഷാ മരുന്നുകള്‍ ആവശ്യക്കാര്‍ക്ക് എത്തിച്ചു നല്കുക തുടങ്ങി ഒട്ടനവധി…
Read Moreസ്വകാര്യ ആശുപത്രികളിലെ ചികിത്സാ നിരക്ക് നിശ്ചയിച്ചു
സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ കോവിഡ് ചികിത്സാ നിരക്ക് നിശ്ചയിച്ച് സർക്കാർ ഉത്തരവിറങ്ങിയതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ചില സ്വകാര്യ ആശുപത്രികൾ അമിത ഫീസ് ഈടാക്കുന്നുവെന്ന പരാതിയെത്തുടർന്നും ഹൈക്കോടതി ഇടപെടലിനെത്തുടർന്നും സ്വകാര്യ ആശുപത്രികളുമായി ചർച്ച നടത്തിയാണ് നിരക്കുകൾക്ക് അന്തിമ രൂപം നൽകിയത്. കാസ്പ് പദ്ധതിയിൽ ഉൾപ്പെടുന്നവർക്കും സർക്കാർ റഫർ ചെയ്യുന്ന രോഗികൾക്കും സൗജന്യമായാണ് സ്റ്റേറ്റ് ഹെൽത്ത് ഏജൻസിയിൽ എംപാനൽ ചെയ്യപ്പെട്ട സ്വകാര്യ ആശുപത്രികളിൽ ചികിത്സ ലഭ്യമാക്കി വരുന്നത്. ഇതിന്റെ നിരക്കുകൾ സർക്കാർ നേരത്തെ തന്നെ നിശ്ചയിച്ചിരുന്നു. ഇതിന് പുറമേ സ്വകാര്യ ആശുപത്രികളിൽ നേരിട്ടെത്തുന്ന കോവിഡ് രോഗികൾക്കുള്ള ചികിത്സാ നിരക്കാണ് നിശ്ചയിച്ചത്. എൻ.എ.ബി.എച്ച്. അക്രഡിറ്റേഷൻ ഇല്ലാത്ത ആശുപത്രികൾക്കും അക്രഡിറ്റേഷൻ ഉള്ള ആശുപത്രികളേയും തരംതിരിച്ചാണ് നിരക്ക് നിശ്ചയിച്ചിട്ടുള്ളത്. എൻ.എ.ബി.എച്ച്. അക്രഡിറ്റേഷൻ ഇല്ലാത്ത ആശുപത്രികളിലെ ജനറൽ വാർഡ് 2645 രൂപ, എച്ച്.ഡി.യു. 3795 രൂപ, ഐ.സി.യു. 7800 രൂപ, വെന്റിലേറ്റർ…
Read Moreകോന്നി എം എല്‍ എയുടെ കൈത്താങ്ങ് പദ്ധതി നാളെ (മെയ് : 11) മുതല്‍ ആരംഭിക്കും
കോന്നി എം എല്‍ എയുടെ കൈത്താങ്ങ് പദ്ധതി നാളെ (മെയ് : 11) മുതല്‍ ആരംഭിക്കും കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി എം എല്‍ എ അഡ്വ. കെ.യു.ജനീഷ് കുമാര്‍ നേതൃത്വം നല്‍കുന്ന കൈത്താങ്ങ് പദ്ധതിയ്ക്ക് നാളെ മുതല്‍ തുടക്കം കുറിക്കുമെന്ന് എം എല്‍ എ യുടെ ഓഫീസ് അറിയിച്ചു . കോന്നി ഓഫീസ് കേന്ദ്രീകരിച്ചാണ് കൈത്താങ്ങ് പദ്ധതി കോവിഡ് സംബന്ധമായും, ലോക് ഡൗണിലും ബുദ്ധിമുട്ട് അനുഭവിക്കുന്ന ജനങ്ങള്‍ക്ക് സഹായമെത്തിക്കുന്നതിനായി എംഎല്‍എ നടപ്പിലാക്കുന്നതാണ് കൈത്താങ്ങ് പദ്ധതി. പദ്ധതിയുടെ ഭാഗമായി എംഎല്‍എ ഓഫീസില്‍ ഹെല്‍പ്പ് ഡസ്‌ക് പ്രവര്‍ത്തനം ആരംഭിക്കും. ഹെല്‍പ്പ് ഡെസ്‌ക് നമ്പരിലേക്ക് സഹായം ആവശ്യപ്പെട്ട് വിളിക്കാം. മരുന്ന്, ചികിത്സ, ആഹാരം, പ്രവാസികളുടെ പ്രശ്‌നങ്ങള്‍, ആംബുലന്‍സ് സൗകര്യം തുടങ്ങി എല്ലാ വിഷയങ്ങളിലും ഉടന്‍ പരിഹാരം കണ്ടെത്താന്‍ എംഎല്‍എ ഓഫീസിലെ ഹെല്‍പ്പ് ഡെസ്‌ക് സഹായം നല്കും. ഹെല്‍പ്പ്…
Read More