കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി നിയോജകമണ്ഡലത്തിലെ പഞ്ചായത്ത്തല കണ്‍ട്രോള്‍ റൂമുകളുടെ ടെലഫോണ്‍ നമ്പരുകള്‍ പഞ്ചായത്ത്തല കണ്‍ട്രോള്‍ റൂമുകളുടെ ടെലഫോണ്‍ നമ്പരുകള്‍: മൈലപ്ര പഞ്ചായത്ത്-8547581239, 8593024412, 9446068765, 8606462177, 9846128369. അരുവാപ്പുലം പഞ്ചായത്ത്-9496042672, 9496042673, 8281040855, 9496326585, 9496469289. ചിറ്റാര്‍ പഞ്ചായത്ത് -94462 15634, 94463 57091, 9400896638, 9495975921, 9446189530. കലഞ്ഞൂര്‍ പഞ്ചായത്ത്- 7012996042, 9496954001, 89213 92583, 9544310737, 6238683694. പ്രമാടം പഞ്ചായത്ത് – 04682240157, 9496042674, 9496042675, 9495547523, 9961248015. മലയാലപ്പുഴ പഞ്ചായത്ത് – 9447142340, 9496131572, 9447074325, 8943449975, 9447562737. സീതത്തോട് പഞ്ചായത്ത്- 9496326884, 9496042665, 8281885755, 9495305249, 9496469414. കോന്നി പഞ്ചായത്ത്- 9809644345, 9846753346, 9495092627, 9447115731, 9946753346. വള്ളിക്കോട് പഞ്ചായത്ത്- 8089723604, 9847238239, 9446323387, 9656014995, 949621168, 6235658080. ഏനാദിമംഗലം പഞ്ചായത്ത്- 9645620159, 9539319744, 8921572730,…
Read Moreവിഭാഗം: Information Diary
ഒഴുക്കില്‍പ്പെട്ട് കാണാതായ യുവാവിന്‍റെ മൃതദേഹം ലഭിച്ചു
കോന്നി വാര്‍ത്ത ഡോട്ട് കോം : റാന്നി പെരുനാട് കകാട്ട് നദിയിലെ ഹൈസ്കൂള്‍ കടവില്‍ ഒഴുക്കില്‍പെട്ട് കാണാതായ യുവാവിന്‍റെ മൃതദേഹം മാടമണ്‍ മുക്കം കടവില്‍ നിന്നും ലഭിച്ചു . റാന്നി പെരുനാട് നിവാസിയും മാമ്പാറയില്‍ ഇപ്പോള്‍ താമസിക്കുന്ന അരുണ്‍ മോഹന്‍ (24 ) ആണ് കഴിഞ്ഞ ദിവസം കൂട്ടുകാരുമൊത്ത് നീന്തുന്നതിന് ഇടയില്‍ ഒഴുക്കില്‍ പെട്ടത് . അഗ്നി ശമന വകുപ്പും നാട്ടുകാരും തിരച്ചില്‍ നടത്തിയാണ് മൃതദേഹം കണ്ടെത്തിയത്
Read Moreസംസ്ഥാനത്ത് ഇന്ന് 27,487 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
കേരളത്തില്‍ ഇന്ന് 27,487 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 3494, മലപ്പുറം 3443, തൃശൂര്‍ 3280, എറണാകുളം 2834, കോഴിക്കോട് 2522, പാലക്കാട് 2297, കൊല്ലം 2039, ആലപ്പുഴ 1908, കണ്ണൂര്‍ 1838, കോട്ടയം 1713, കാസര്‍ഗോഡ് 919, പത്തനംതിട്ട 450, ഇടുക്കി 422, വയനാട് 328 എന്നിങ്ങനെയാണ്ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 65 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 5879 ആയി
Read Moreലോക്ക്ഡൗണ്‍ : പത്തനംതിട്ട ജില്ലയില്‍ പോലീസ് പരിശോധന ശക്തം
ലോക്ക്ഡൗണ്‍ രണ്ടുദിവസം കടക്കുമ്പോള്‍, ജില്ലയില്‍ പോലീസ് പരിശോധന ശക്തമായി തുടരുന്നു. പ്രധാന റോഡുകളില്‍ ബാരിക്കേഡ് സ്ഥാപിച്ചുള്ള കര്‍ശന വാഹനപരിശോധ തുടരുകയാണെന്ന് ജില്ലാ പോലീസ് മേധാവി ആര്‍. നിശാന്തിനി പറഞ്ഞു. തിരക്കൊഴിഞ്ഞ സ്ഥലങ്ങളും റോഡുകളും പോലീസിന്റെ നിരീക്ഷണത്തിലാണ്. ജില്ലയിലെ ഭൂരിപക്ഷം പോലീസ് ഉദ്യോഗസ്ഥരും വാഹനപരിശോധന ചുമതലകളിലാണ്. സര്‍ക്കാര്‍ നിര്‍ദേശിച്ച എല്ലാ മാനദന്ധങ്ങളും കര്‍ശനമായി പാലിക്കണമെന്നും, അല്ലാത്തവര്‍ക്കെതിരെ നിയമനടപടി തുടരുമെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു. ചരക്കുവാഹനങ്ങളെയും അവശ്യസര്‍വീസുകാരേയും, അടിയന്തിര ആവശ്യങ്ങള്‍ക്കായി പുറത്തിറങ്ങുന്നവരെയും മാത്രമാണ് യാത്ര തുടരാന്‍ അനുവദിക്കുക. അനാവശ്യ യാത്രക്കിറങ്ങുന്നവര്‍ക്കെതിരെ ശക്തമായ നടപടി തുടരും. ജില്ലയുടെ അതിര്‍ത്തി പ്രദേശങ്ങള്‍ അടച്ചുള്ള പരിശോധനയാണ് പോലീസ് നടത്തുന്നത്. ജില്ലയിലെ എല്ലാ പോലീസ് സ്റ്റേഷനുകളും കേന്ദ്രീകരിച്ച് പട്രോളിംഗിന് പുറമെ ബൈക്ക് പട്രോളിങ്ങും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ബാങ്കുകള്‍ ഇന്‍ഷുറന്‍സ്, ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവ തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ ഉച്ചയ്ക്ക്…
Read Moreകൂടല്‍ നെല്ലിമുരുപ്പില്‍ വെള്ളവും ഇല്ല വെളിച്ചവും ഇല്ല
കോന്നി വാര്‍ത്ത ഡോട്ട് കോം : കലഞ്ഞൂര്‍ പഞ്ചായത്തിലെ കൂടല്‍ നെല്ലി മുരുപ്പില്‍ താമസ്സിക്കുന്നവര്‍ക്ക് 4 ദിവസമായി വെള്ളവും ഇല്ല വെളിച്ചവും ഇല്ല. കലഞ്ഞൂര്‍ മേഖലയില്‍ വീശിയടിച്ച കാറ്റില്‍ കലഞ്ഞൂര്‍ മേഖലയില്‍ വ്യാപകമായി വൈദ്യുതി പോസ്റ്റുകള്‍ ഒടിഞ്ഞിരുന്നു .യുദ്ധകാല അടിസ്ഥാനത്തില്‍ കെ എസ്സ് ഇ ബി ജീവനക്കാര്‍ പോസ്റ്റുകള്‍ മാറ്റി വൈദ്യുതി ലഭ്യമാക്കാന്‍ കിണഞ്ഞു ശ്രമിക്കുന്നത് അഭിനന്ദനാര്‍ഹം തന്നെ . എന്നാല്‍ നെല്ലി മുരുപ്പില്‍ ഉള്ളവരും മനുഷ്യരാണ് . നെല്ലി മുരുപ്പില്‍ വെളിച്ചം ഇല്ല . കൂടെ കുടിവെള്ളവും ഇല്ല . പൊതു കുടിവെള്ള പദ്ധതിയെ ആശ്രയിച്ച് കഴിയുന്നവര്‍ ആണ് ബുദ്ധിമുട്ടിലായത് . കുറച്ചു കെ എസ് ഇ ബി ജീവനകാര്‍ നെല്ലി മുരുപ്പില്‍ എത്തി വൈദ്യുതി എങ്കിലും പുന സ്ഥാപിക്കണം എന്നു അവിടുത്തെ നിവാസികള്‍ ആവശ്യം ഉന്നയിച്ചു . ജന പ്രതിനിധി ഇക്കാര്യത്തില്‍ ഗൌരവകരമായ…
Read Moreറാന്നിയില്‍ എം എല്‍ എയുടെ നേതൃത്വത്തില്‍ ഹെല്‍പ്പ് ഡെസ്ക്ക്
കോന്നി വാര്‍ത്ത ഡോട്ട് കോം : റാന്നി നിയോജക മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും കോവിഡിനോട് അനുബന്ധിച്ച് വാര്‍ റൂമുകള്‍, ഹെല്‍പ്പ് ഡെസ്‌ക്കുകള്‍ അടിയന്തരമായി ആരംഭിക്കാന്‍ തീരുമാനമായതായി നിയുക്ത എംഎല്‍എ അഡ്വ.പ്രമോദ് നാരായണ്‍ പറഞ്ഞു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യാന്‍ വിവിധ പഞ്ചായത്തുകളില്‍ വിളിച്ചു ചേര്‍ത്ത യോഗത്തിലാണു തീരുമാനമായത്. ചികിത്സ അവശ്യങ്ങള്‍ക്കും മറ്റ് അത്യാവശ്യങ്ങള്‍ക്കും അടിയന്തര സേവനം ജനങ്ങള്‍ക്ക് ഹെല്‍പ്പ് ഡസ്‌ക്ക് വഴി എത്തിച്ചു നല്‍കുക എന്നതാണ് മറ്റൊരു ഉദ്ദേശം. വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ ഉണ്ടാകുന്ന തിരക്ക് ഒഴിവാക്കാന്‍ ജനപ്രതിനിധികളും പഞ്ചായത്ത് അധികൃതരും പൊലീസും പ്രത്യേകം ശ്രദ്ധിക്കണം. വാക്‌സിനേഷനു നല്‍കുന്ന സമയത്തിനു മുമ്പായി ആരും വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ എത്താതിരിക്കുന്നതിനു പ്രത്യേകം ശ്രദ്ധിക്കണം. അടിയന്തര സാഹചര്യത്തില്‍ ഉപയോഗിക്കുന്നതിനായി കൂടുതല്‍ പള്‍സ് ഓക്‌സിലറേറ്ററുകര്‍ കരുതുന്നതിനും നിര്‍ദ്ദേശം നല്‍കി. കോവിഡ് രോഗികള്‍ക്കു ചികിത്സാ സൗകര്യം ഏര്‍പ്പെടുത്തുന്ന കാര്യവും ആംബുലന്‍സ് ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍…
Read Moreകോവിഡ് പ്രതിരോധം:പത്തനംതിട്ട ജില്ലയിലെ 53 പഞ്ചായത്തുകളിലും ഹെല്‍പ് ഡെസ്‌ക് ആരംഭിച്ചു
കോന്നി വാര്‍ത്ത ഡോട്ട് കോം : കോവിഡ് രോഗികളേയും കുടുംബങ്ങളേയും കൃത്യമായ വിവരങ്ങള്‍ നല്‍കി സഹായിക്കുന്നതിന് ഗ്രാമപഞ്ചായത്ത് തലത്തില്‍ ഒരുക്കുന്ന കോവിഡ് വാര്‍ റൂമിന്റെ ഭാഗമായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ് ഡെസ്‌ക് സംവിധാനം പത്തനംതിട്ട ജില്ലയിലെ 53 ഗ്രാമപഞ്ചായത്തുകളിലും ആരംഭിച്ചതായി പഞ്ചായത്ത് ഡെപ്യുട്ടി ഡയറക്ടര്‍ എസ്.ശ്രീകുമാര്‍ അറിയിച്ചു.(കോന്നി വാര്‍ത്ത ഡോട്ട് കോം) ജനങ്ങള്‍ പൊതുവേ ബന്ധപ്പെടുന്നത് ദിശ ഹെല്‍പ് ലൈന്‍ നമ്പരിലേക്കോ, ജില്ലാ കണ്‍ട്രോള്‍ റൂം നമ്പരിലേക്കോ, അടുത്ത ആരോഗ്യസ്ഥാപന നമ്പരിലേക്കോ ആണ്. ഇത്തരത്തില്‍ ധാരാളം പേര്‍ ഈ നമ്പരുകളിലേക്ക് വിളിക്കുമ്പോള്‍ കോളുകളുടെ ബാഹുല്യം കാരണം കാലതാമസം നേരിടാം. ഈ സാഹചര്യത്തില്‍ വിളിക്കുന്നവര്‍ക്ക് അവശ്യം വേണ്ട സഹായം ഒറ്റ റിംഗില്‍ തന്നെ ലഭ്യമാക്കാന്‍ കഴിയുന്ന സംവിധാനമാണ് ഗ്രാമപഞ്ചായത്ത് തലത്തില്‍ ആരംഭിച്ച ഹെല്‍പ് ഡെസ്‌ക്. പ്രദേശത്ത് ലഭ്യമായ സന്നദ്ധ പ്രവര്‍ത്തകരുടെ സേവനത്തോടെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന…
Read Moreകര്‍ഷകര്‍ക്ക് ഹെല്‍പ് ലൈന്‍ നമ്പരുമായി ജില്ലാ കൃഷി വിജ്ഞാന കേന്ദ്രം
കോന്നി വാര്‍ത്ത ഡോട്ട് കോം : ലോക്ഡൗണിനോടനുബന്ധിച്ച് ജില്ലയിലെ കര്‍ഷകര്‍ക്ക് കൃഷി, മൃഗസംരക്ഷണ മേഖലയില്‍ ഹെല്‍പ് ലൈന്‍ നമ്പരുമായി കൃഷി വിജ്ഞാന കേന്ദ്രം. തിങ്കള്‍ മുതല്‍ വെള്ളി വരെ രാവിലെ 10 മുതല്‍ 5 വരെ താഴെ കൊടുത്തിരിക്കുന്ന ഫോണില്‍ ബന്ധപ്പെടുക. പച്ചക്കറി/ഫലങ്ങള്‍: 9645027060. കിഴങ്ങുവര്‍ഗ്ഗവിളകള്‍ / നെല്ല് / തെങ്ങ്: 9447454627. രോഗ കീട നിയന്ത്രണം : 9447801351. മൃഗ സംരക്ഷണം: 9446056737 കാര്‍ഷിക ഉല്പന്നങ്ങളുടെ വിപണനം:9526160155 കൃഷി വിജ്ഞാന കേന്ദ്രത്തിന്‍റെ ഓണ്‍ലൈന്‍ പരിശീലനം 11 മുതല്‍ പത്തനംതിട്ട ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ഓണ്‍ലൈന്‍ പരിശീലനങ്ങള്‍ മേയ് 11 മുതല്‍ ആരംഭിക്കും. 11 ന് ശാസ്ത്രീയ കുരുമുളക് കൃഷി, 12 ന് മഴമറയിലെ പച്ചക്കറി കൃഷി, 14 ന് തെങ്ങിന്റെ രോഗ കീട നിയന്ത്രണം, 15ന് പോഷകത്തോട്ടത്തിലൂടെ സമീകൃത ആഹാരം എന്നീ…
Read Moreപൊതു സ്ഥലംമാറ്റത്തിന് അപേക്ഷിക്കാം
കോന്നി വാര്‍ത്ത ഡോട്ട് കോം : പൊതുവിദ്യാഭ്യാസ വകുപ്പിലെ സർക്കാർ ഹൈസ്‌കൂൾ പ്രധാനാധ്യാപകർ/ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ/സമാന തസ്തികയിൽപ്പെട്ടവരിൽ നിന്നും 2021-22 അധ്യയന വർഷത്തേക്കുള്ള പൊതുസ്ഥലംമാറ്റത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സമർപ്പിക്കാനാഗ്രഹിക്കുന്നവർ ബന്ധപ്പെട്ട വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തിൽ നിന്ന് അപേക്ഷ സമർപ്പിക്കുന്നതിനാവശ്യമായ പുതിയ യൂസർ നെയിമും പാസ്സ് വേഡും ഉപയോഗിച്ച് www.transferandpostings.in ലൂടെ ഓൺ ലൈനായി രജിസ്റ്റർ ചെയ്യണം. ഈ മാസം 20 മുതൽ 31 വരെ അപേക്ഷിക്കാം.
Read Moreകാറ്റ് :മരങ്ങൾ ഒടിഞ്ഞു വീണ് കോന്നി പുനലൂർ റോഡിൽ ഗതാഗത തടസ്സം
കോന്നി വാർത്ത ഡോട്ട് കോം :ഇന്ന് വൈകിട്ട് ഉണ്ടായ കാറ്റിൽ കൂടൽ കലഞ്ഞൂർ പത്തനാപുരം അലിമുക്ക് റോഡിലേക്ക് വ്യാപകമായി മരങ്ങൾ ഒടിഞ്ഞു വീണു. ഈ റോഡിൽ ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു. മുറിഞ്ഞകല്ലിൽ ഓടിക്കൊണ്ടിരുന്ന തടി ലോറിയുടെ മുകളിൽ മരം ഒടിഞ്ഞു വീണു. മുറിഞ്ഞകൽ, കൂടൽ, പത്തനാപുരം മേഖലയിൽ പൂർണ്ണമായും ഗതാഗതം തടസ്സപ്പെട്ടു. വൈദ്യുതി പോസ്റ്റുകള്‍ ഒടിഞ്ഞു . വൈദ്യുതി തടസ്സപ്പെട്ടു. ഫയർഫോഴ്‌സ്സും പോലീസും സ്ഥലത്ത് എത്തി. കലഞ്ഞൂര്‍ കുരുംബേലില്‍ സുഭാഷിന്‍റെ വീടിന് മുകളില്‍ തേക്ക് മരം പിഴുത് വീണു . പ്രദേശങ്ങളില്‍ വ്യാപക കൃഷി നാശവും ഉണ്ടായി . കൂടല്‍ കലഞ്ഞൂര്‍ പത്തനാപുരം മേഖലയില്‍ റോഡിലേക്ക് വീണ മരങ്ങള്‍ ഫയർഫോഴ്‌സ്സും പോലീസും വെട്ടി മാറ്റി .
Read More