പളനിയിലെ ഹിഡുമ്പൻ മല : ഐതീഹ്യം കഥ പറയുന്നു

      മഞ്ജു വിനോദ് ഇലന്തൂർ konnivartha.com:ഐതീഹ്യ പെരുമഴയുടെ വിശ്വാസ കുളിരില്‍ മനം നിറയ്ക്കുന്ന ഹിഡുമ്പൻ മല. ആചാരം കൊണ്ടും അനുഷ്ടാനം കൊണ്ടും ദ്രാവിഡ ജനതയുടെ ആത്മാവിഷ്കാരം .പളനി മലയും ഹിഡുമ്പൻ മലയും തമ്മില്‍ ഉള്ള ഇഴപിരിയാ ബന്ധത്തില്‍ പഴമയുടെ നാവുകള്‍ കാതുകളിലേക്ക് പകര്‍ത്തുന്ന ഒരേ താളം . തലമുറകളായി കൈമാറികിട്ടിയ ആ ഐതീഹ്യം ഇവിടെ കഥ പറയുന്നു .ഹരിത ഭംഗികള്‍ താലമേന്തിയ പളനി . ഈ താഴ്വാരങ്ങളില്‍ നൂറ്റാണ്ടുകള്‍ പഴക്കം ഉള്ള സ്മൃതികള്‍ തന്‍ ഭൂവില്‍ നിന്നും ഓര്‍മ്മകള്‍ ചികഞ്ഞെടുത്ത് പുതു തലമുറയുടെ അറിവിലേക്ക് പകര്‍ത്തുന്നു … വരിക ഐതീഹ്യം കഥ പറയുന്ന ഹിഡുമ്പൻ മല കാണാം   പഴനിയിൽ ആദ്യമായി എത്തുന്നവർക്ക് അധികം സുപരിചിതമല്ലാത്ത ഇടമാണ് ഹിഡുമ്പൻ മല( ഇഡുംമ്പൻ ക്ഷേത്രം )ഈ മലയിൽ ദർശനം നടത്തി വേണം പഴനിമല ചവിട്ടാൻ എന്നാണ്…

Read More

സഞ്ചാരികൾ തേടിവരുന്ന പ്രകൃതി ഭംഗി : കോന്നി കല്ലേലി ചെളിക്കുഴി വെള്ളച്ചാട്ടം

  konnivartha.com: യാത്ര ഇഷ്ടപ്പെടുന്നവര്‍ക്ക് മുമ്പില്‍ മഴക്കാലത്ത്‌ തെളിയുന്നത് മനോഹരമായ വെള്ളച്ചാട്ടങ്ങളുടെ ദൃശ്യവിസ്മയങ്ങളാണ് .കോന്നിയുടെ കിഴക്കന്‍ ഗ്രാമത്തില്‍ പ്രകൃതി ഒരുക്കിയ ദൃശ്യവിസ്മയമാണ്   കോന്നി അരുവാപ്പുലം  പഞ്ചായത്തിലെ കല്ലേലി ചെളിക്കുഴി വെള്ളച്ചാട്ടം. ഈ വെള്ളച്ചാട്ടം സ്വകാര്യ വ്യക്തിയുടെ വസ്തുവില്‍ കൂടി ആണെങ്കിലും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടില്ല .ആര്‍ക്കും കടന്നു വരാം . ജല കണങ്ങള്‍ ധാര ധാരയായി താഴേക്ക് പതിക്കുമ്പോള്‍ അതിലേക്ക് തല വെച്ചൊരു കുളി ആരും കൊതിക്കും . പാറകളില്‍ വഴുക്കല്‍ ഉള്ളതിനാല്‍ സൂക്ഷിക്കുക . കല്ലേലി ചെളിക്കുഴിയില്‍ മഴക്കാലമായാല്‍ സഞ്ചാരികളുടെ വരവ് ആണ് . പാറയില്‍ നിന്നും തുള്ളി ചാടി എത്തുന്ന വെള്ളം ദേഹത്ത് വീഴുമ്പോള്‍ ആ കുളിരില്‍ ഏവരും മറന്നു നിന്ന് പോകും . വനം അടുത്ത് തന്നെ ഉള്ളതിനാല്‍ ആ കുളിരും ലഭിക്കും . അഴകായി ഒഴുകി എത്തുന്ന ചെറു തോട്ടില്‍ നിന്നും ആണ്…

Read More

കോന്നി ഇക്കോ ടൂറിസം വികസനത്തിന് വിപുലമായ പദ്ധതികള്‍

  konnivartha.com: കോന്നിയിലെ വിവിധ ഇക്കോ ടൂറിസം കേന്ദ്രങ്ങളുടെ വികസനത്തിനായി വിപുലമായ പദ്ധതികള്‍ തയ്യാറാകുന്നു.ഇത് സംബന്ധിച്ച് കോന്നി അടവി കുട്ട വഞ്ചി സവാരികേന്ദ്രത്തില്‍ യോഗം ചേര്‍ന്നു. ഗവി-അടവി-ആനക്കൂട് ടൂറിസം കേന്ദ്രങ്ങളെ പരസ്പരം കോര്‍ത്തിണക്കിയുള്ള വിശദമായ പദ്ധതിയാണ് വിഭാവനം ചെയ്തിട്ടുള്ളത്. ആനക്കൂട്ടില്‍ സന്ധ്യാസമയങ്ങളില്‍ കൂടുതല്‍ സമയം സഞ്ചാരികള്‍ക്ക് ചിലവഴിക്കാന്‍ ക്രമീകരണങ്ങള്‍ ഒരുക്കുന്നതിനും തീരുമാനമായി. ആനക്കൂട്ടില്‍ എത്തുന്ന സഞ്ചാരികള്‍ക്ക് നിലവിലുള്ള വൈകുന്നേരം അഞ്ചു വരെ പ്രവേശനം എന്നത് കൂടുതല്‍ സമയം ദീര്‍ഘിപ്പിച്ച് വൈകുന്നേരം ഏഴു വരെയായി ക്രമീകരിച്ചിട്ടുണ്ട്. കോന്നി ആനത്താവളത്തിലെ ആനകള്‍ക്കും പാപ്പാന്മാര്‍ക്കും പരിശീലനം നല്‍കി രണ്ടുമാസത്തിനകം ആന സവാരി ആരംഭിക്കും. കോന്നിയില്‍ നിന്നും ജംഗിള്‍ സഫാരിക്കായി ട്രക്കിംഗ് ആരംഭിക്കുന്നതിനും തീരുമാനമായി. പുരാവസ്തു മ്യൂസിയം തുറക്കുന്നതിന്റെ ഭാഗമായി പുരാവസ്തു വകുപ്പ്, വനം വകുപ്പ്, ഡിടിപിസി ഉദ്യോഗസ്ഥരുടെ യോഗം ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ ചേരുന്നതിനു യോഗത്തില്‍ തീരുമാനിച്ചു. അടവിയില്‍ എത്തുന്ന സഞ്ചാരികള്‍ക്ക്…

Read More

നീലക്കുറിഞ്ഞി പഠനോത്സവം വിദ്യാര്‍ത്ഥികള്‍ക്ക് വേറിട്ട അനുഭവമായി

  konnivartha.com: വിദ്യാര്‍ഥികള്‍ക്ക് പുതിയ അറിവും അനുഭവങ്ങളും പകര്‍ന്നു നല്‍കിയ ഹരിതകേരളം മിഷന്‍ നീലക്കുറിഞ്ഞി ജൈവവൈവിധ്യ പഠനോത്സവത്തിന് സമാപനം. ലോക ജൈവവൈവിധ്യ ദിനചാരണത്തോടനുബന്ധിച്ചു അടിമാലി നീലക്കുറിഞ്ഞി ജൈവവൈവിധ്യ വിജ്ഞാന കേന്ദ്രത്തില്‍ നടന്ന ത്രിദിന ക്യാമ്പില്‍ 14 ജില്ലകളില്‍ നിന്നുള്ള 59 വിദ്യാര്‍ഥികള്‍ പങ്കെടുത്തു. ഇടുക്കി ജില്ലയിലെ അടിമാലി, മൂന്നാര്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു പഠനോത്സവം സംഘടിപ്പിച്ചത്. പ്രകൃതി സൗഹൃദ ചിത്ര രചന, ജൈവവൈവിധ്യത്തെക്കുറിച്ചും അതിന്റെ സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചുമുള്ള അവബോധം സംബന്ധിച്ച് പരിസ്ഥിതി ഗവേഷകരുടെ നേതൃത്വത്തില്‍ കുട്ടികള്‍ക്കായി വിവിധ സെക്ഷനുകള്‍, ഇരവികുളം നാഷണല്‍ പാര്‍ക്ക്, മൂന്നാര്‍ ലച്ച്മി എസ്റ്റേറ്റ് തുടങ്ങിയ ഇടങ്ങളിലെ ഫീല്‍ഡ് സന്ദര്‍ശനം, ഗ്രൂപ്പ് ചര്‍ച്ചകള്‍, കലാപരിപാടികള്‍ തുടങ്ങിയവ പഠനോത്സവം മികവുറ്റതാക്കി. പഠനോത്സവത്തില്‍ പങ്കെടുത്ത വിദ്യാര്‍ഥികളെ ഗ്രീന്‍ അംബാസിഡര്‍മാരായി പ്രഖ്യാപിച്ചുകൊണ്ടുള്ള ഹരിതകേരളം മിഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. ക്യാമ്പിന്റെ സമാപന ദിവസം പരിസ്ഥിതി പ്രവര്‍ത്തകന്‍ ഡോ.ജോമി അഗസ്റ്റിന്‍ വിദ്യാര്‍ഥികള്‍ക്കായി…

Read More

ഇടുക്കി ചെറുതോണി ഡാമുകൾ പൊതുജനങ്ങൾക്കു സന്ദർശിക്കാം

ഇടുക്കി ചെറുതോണി ഡാമുകൾ മേയ് 31 വരെ പൊതുജനങ്ങൾക്കു സന്ദർശിക്കാനായി തുറന്നുകൊടുക്കുന്നതിന് അനുമതിയായി. ബുധനാഴ്ചകളിലും വെള്ളം തുറന്നുവിടേണ്ട ദിവസങ്ങളും ഒഴികെയുള്ള ദിനങ്ങളിലായിരിക്കും സന്ദർശനത്തിന് അനുമതി.   ഒരു സമയം പരമാവധി 20 പേർക്കാകും പ്രവേശനം. സന്ദർശകരെ അനുവദിക്കുന്ന കാലയളവിൽ സെക്യൂരിറ്റി ഗാർഡുകളെ അധികമായി നിയമിച്ച് സിസിടിവി ക്യാമറ നിരീക്ഷണത്തിലൂടെയും മെറ്റൽ ഡിറ്റക്റ്ററുകളുടെ സഹായത്തോടെയും പ്രവേശനം ക്രമപ്പെടുത്തും.   ഗ്രീൻ പ്രോട്ടോക്കോൾ ഉറപ്പാക്കിയാകും സന്ദർശകരെ പ്രവേശിപ്പിക്കുക. ഡാമിനു സമീപം നിർമാണ പ്രവർത്തനങ്ങൾ നടക്കുന്ന സ്ഥലത്തു ബാരിക്കേഡുകളുംമറ്റും ഉപയോഗിച്ചു വർക്ക് സൈറ്റുകൾ വേർതിരിച്ചു പ്രവേശനം നിയന്ത്രിക്കണമെന്നും ഇതുമായി ബന്ധപ്പെട്ടു സർക്കാർ പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നു.

Read More

പ്രധാനമന്ത്രി അസമിലെ കാസിരംഗ ദേശീയോദ്യാനം സന്ദര്‍ശിച്ചു

  konnivartha.com: യുനെസ്‌കോ ലോക പൈതൃക കേന്ദ്രമായ അസമിലെ കാസിരംഗ ശേീയോദ്യാനം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാവിലെ സന്ദര്‍ശിച്ചു. കാസിരംഗ ദേശീയോദ്യാനം സന്ദര്‍ശിക്കാനും അതിന്റെ സമാനതകളില്ലാത്ത പ്രകൃതിസൗന്ദര്യം അനുഭവിക്കാനും മോദി പൗരന്മാരോട് അഭ്യര്‍ത്ഥിച്ചു. സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ മുന്‍നിരയിലുള്ള വനിതാ ഫോറസ്റ്റ് ഗാര്‍ഡുകളുടെ ടീമായ വനദുര്‍ഗ്ഗയുമായി സംവദിച്ച അദ്ദേഹം പ്രകൃതിയുടെ പൈതൃകം സംരക്ഷിക്കുന്നതിലുള്ള അവരുടെ അര്‍പ്പണബോധത്തെയും ധൈര്യത്തെയും അഭിനന്ദിക്കുകയും ചെയ്തു. ലഖിമായ്, പ്രദ്യുമ്ന, ഫൂൽമായ് എന്നീ ആനകള്‍ക്ക് കരിമ്പ് തീറ്റ നല്‍കിയതിന്റെ ദൃശ്യങ്ങളും പ്രധാനമന്ത്രി മോദി പങ്കുവച്ചു. ”ഇന്ന് രാവിലെ ഞാന്‍ അസമിലെ കാസിരംഗ ദേശീയോദ്യാനത്തിലായിരുന്നു. സമൃദ്ധമായ ഹരിതാഭയ്ക്ക് നടുവില്‍ സ്ഥിതി ചെയ്യുന്ന യുനെസ്‌കോയുടെ ഈ ലോക പൈതൃക കേന്ദ്രം ഒറ്റ കൊമ്പുള്ള അതിഗംഭീരമായ കാണ്ടാമൃഗം ഉള്‍പ്പെടെ വൈവിദ്ധ്യമാര്‍ന്ന സസ്യജന്തുജാലങ്ങളാല്‍ അനുഗ്രഹീതമാണ്.” ”കാസിരംഗ ദേശീയോദ്യാനം സന്ദര്‍ശിക്കാനും അതിന്റെ ഭൂപ്രകൃതിയുടെ സമാനതകളില്ലാത്ത സൗന്ദര്യവും അസമിലെ ജനങ്ങളുടെ ഊഷ്മളതയും അനുഭവിക്കാനും…

Read More

വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം പൂജയുള്ള ക്ഷേത്രം കോന്നിയില്‍ കാണാം

  konnivartha.com: അച്ചൻകോവിൽ നദീതട സംസ്കാരത്തിന്‍റെ ഭാഗമാണ് കോന്നിയുടെ കിഴക്കന്‍ വന മേഖല . നൂറ്റാണ്ടുകളുടെ ചരിത്രം മണ്ണില്‍ ഉറങ്ങുന്നു . കഥകളും ഉപകഥകളും കെട്ടുപിണഞ്ഞു കിടക്കുമ്പോള്‍ പഴം തലമുറ പാടി പതിഞ്ഞ കഥകള്‍ നാവുകളില്‍ നിന്നും കാതുകളിലേക്ക് പകര്‍ന്നു നല്‍കിയ തെളിമയാര്‍ന്ന അച്ചന്‍ കോവില്‍ നദി . ഈ നദിയുടെ ഉത്ഭവ സ്ഥാനം അങ്ങ് കിഴക്ക് ഉദിമല (പശുക്കിടാമേട് )ആണ് .ഇവിടെ തുടങ്ങുന്നു അച്ചന്‍കോവില്‍ നദീതട സംസ്ക്കാരം . മനുഷ്യ സംസ്‍കാരത്തിന്‍റെ കളിതൊട്ടിലായിരുന്നു മഹത്തായ അച്ചന്‍കോവില്‍ നദീതട സംസ്ക്കാരം . നദിയുടെ ഇരു കരകളിലും വലിയ വിഭാഗം ജനം പാര്‍ത്തിരുന്നു . നെല്ലും മുതിരയും വിളയിച്ച ആദിമ ജനതയുടെ അടയാളങ്ങള്‍ ഇന്നും ഈ വനത്തില്‍ കാണാം . ജനം തിങ്ങി അധിവസിച്ചിരുന്ന ഭൂപ്രദേശം പിന്നെ എങ്ങനെ കാടായി മാറി എന്ന് കണ്ടെത്തുവാന്‍ പഠനങ്ങള്‍ ആവശ്യം ആണ്…

Read More

കാഴ്ചകളുടെ സദ്യയൊരുക്കി കല്ല്യാണത്തണ്ട് മലനിരകൾ

  konnivartha.com: ഒരു വശത്ത് പച്ച പുതച്ച് നില്‍ക്കുന്ന മലനിരകള്‍, അതിനിടയില്‍ നീലപ്പരവതാനി വിരിച്ച പോലെ ഇടുക്കി ജലാശയവും പച്ചത്തുരുത്തുകളും, ഒപ്പം കോടമഞ്ഞും കുളിർകാറ്റും, മറുവശത്ത് കട്ടപ്പന നഗരത്തിന്‍റെ അതിമനോഹര കാഴ്ച. ഇടുക്കിക്കാര്‍ക്ക് സുപരിചിതമായ കല്യാണത്തണ്ട് മലനിരകള്‍ തേടി മറ്റു നാടുകളില്‍ നിന്നും കൂടുതല്‍ ആളുകള്‍ എത്തുന്നത് ഒരിക്കല്‍ ഇവിടെ വന്നുപോയവരുടെ വാക്കുകളിലൂടെ ഈ മനോഹാരിത അറിഞ്ഞാണ്. ഭീമാകാരമായ ഒരു ദണ്ഡ് വീണുകിടക്കുന്നതുപോലെ നീണ്ടുകിടക്കുന്ന ഒരു മല. ഏകദേശം 15 കിലോമീറ്റര്‍ നീളമുണ്ട് ഈ മലയ്ക്ക്. 3600 അടിയാണ് ഇതിന്റെ ശരാശരി ഉയരം. മലമുകളില്‍ ചിലയിടങ്ങളില്‍ ഒരു കിലോമീറ്റര്‍ വീതിയുമുണ്ട്. ഈ മലയുടെ ഏറ്റവും ഉയരത്തില്‍ മനോഹരമായ ഒരു തടാകമുണ്ട്. ചരിത്രപരമായും, ഐതീഹ്യപരമായും വളരെയധികം പ്രാധാന്യമർഹിക്കുന്ന സ്ഥലമാണ്.കട്ടപ്പന ചെറു തോണി റോഡിൽ നിർമ്മല സിറ്റി എന്ന സ്ഥലത്തു നിന്നു രണ്ടു കിലോമീറ്റര്‍ മാറി ആണ് ഈ സ്‌ഥലം.…

Read More

അഗസ്ത്യാർകൂടം ട്രക്കിങ് ഇന്നു മുതൽ (ജനുവരി 24)

അഗസ്ത്യാർകൂട യാത്രയ്ക്ക് ഇന്ന് (ജനുവരി 24) തുടക്കമാകും പശ്ചിമഘട്ടത്തിലെ മലനിരകളിൽ തെക്കേയറ്റത്ത് സ്ഥിതി ചെയ്യുന്ന അഗസ്ത്യാർകൂടം കേരളത്തിലെ ഉയരം കൂടിയ മലനിരകളിൽ മൂന്നാം സ്ഥാനമാണ്. നെയ്യാർ, പേപ്പാറ വന്യജീവി സങ്കേതങ്ങൾ, തമിഴ്‌നാട്ടിലെ കളക്കാട് – മുണ്ടൻതുറ കടുവാ സങ്കേതം എന്നിവയാണ് അഗസത്യാർകൂടത്തെ വലയം ചെയ്യുന്നത്. വിവിധങ്ങളായ ഔഷധസസ്യങ്ങൾ, ആരോഗ്യപച്ച, ഡ്യുറി ഓർക്കിഡ്, ചെങ്കുറുഞ്ഞി, കൊണ്ടപ്പന തുടങ്ങിയ തദ്ദേശീയമായ സസ്യങ്ങളുടെയും കലവറയാണ് ഈ വനപ്രദേശം. നിത്യഹരിതവനം, ആർത്തവ്യത്യഹരിതവനം, ഇലകൊഴിയും വനം, പുൽമേട്, ഈറ്റക്കാടുകൾ, ചോല വനം, ഗിരി വനം എന്നിങ്ങനെ വ്യത്യസ്തതകളുള്ള പ്രദേശവുമാണിവിടം. കടുവ,പുലി ആന, കാട്ടുപോത്ത്, കരടി, മാനുകൾ വിവിധതരം കുരങ്ങു വർഗങ്ങൾ, മലമുഴക്കി വേഴാമ്പൽ, മല മൈന, മാക്കാച്ചിക്കാട എന്നിങ്ങനെയുള്ള അപൂർവയിനം പക്ഷികൾ, രാജവെമ്പാല, മലമ്പാമ്പ്, അണലി ഉൾപ്പെടെയുള്ള ഉരഗങ്ങൾ എന്നിങ്ങനെ ധാരാളം വന്യജീവികൾ ഇവിടെ അധിവസിക്കുന്നു. യുനെസ്‌കോയുടെ പൈതൃക പട്ടികയിൽ ഉൾപ്പെടുത്തി ജൈവ സഞ്ചയ…

Read More

അഗസ്ത്യാർകൂടം സീസൺ ട്രക്കിംഗ് : ഓൺലൈൻ രജിസ്ട്രേഷൻ ജനുവരി 13 ന് ആരംഭിക്കും

             konnivartha.com: അഗസ്ത്യാർകൂടം സീസൺ ട്രക്കിംഗ് ഓൺലൈൻ രജിസ്ട്രേഷൻ ഇന്ന്  (ജനുവരി 13) രാവിലെ 11 ന് ആരംഭിക്കും. ട്രക്കിംഗ് ജനുവരി 24 തുടങ്ങി മാർച്ച് രണ്ട് വരെയാണ്. ദിവസവും 70 പേർക്കാണ് ഓൺലൈൻ രജിസ്ട്രേഷൻ അനുവദിക്കുക. വനം വകുപ്പിന്റെ www.forest.kerala.gov.in സന്ദർശിച്ച് serviceonline.gov.in/trekking എന്ന ലിങ്കിൽ ഓൺലൈനായി രജിസ്റ്റർ ചെയ്ത് ബുക്ക് ചെയ്യാം.

Read More