ചലച്ചിത്ര നടന്‍ ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി (98) അന്തരിച്ചു

  ചലച്ചിത്ര നടനും കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ ഭാര്യാപിതാവുമായ പുല്ലേരി വാധ്യാരില്ലത്ത് ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി (98) കണ്ണൂരിൽ അന്തരിച്ചു.കോവിഡ് നെഗറ്റീവായത്  കഴിഞ്ഞ ദിവസമാണ്.ഇരുപത്തഞ്ചോളം മലയാളം, തമിഴ് ചലച്ചിത്രങ്ങളിൽ ഉണ്ണികൃഷ്ണന്‍ നമ്പൂതിരി അഭിനയിച്ചിട്ടുണ്ട്

Read More

റിലീസിന് മുൻപേ “മാസ്റ്ററിന്‍റെ ” ക്ലൈമാക്സ് ചോര്‍ത്തി

വിജയിനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത മാസ്റ്ററിന്റെ ക്ലൈമാക്സ് രംഗങ്ങള്‍ ചോര്‍ത്തിയ ആള്‍ പോലീസ് വലയില്‍.നാളെ റിലീസ് ചെയ്യാനിരിക്കെയാണ് ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിലുടെ പ്രചരിച്ചത്. ഒരു സര്‍വീസ് പ്രൊവൈഡര്‍ കമ്പനിയിലെ ജോലിക്കാരനാണ് ഇതിന് പിന്നില്‍ .   ഒരു മണിക്കൂര്‍ ഉള്ള ദൃശ്യങ്ങളാണ് പ്രചരിച്ചത്. വീഡിയോ മറ്റുള്ളവരുമായി പങ്കുവയ്ക്കുന്നതിന് പകരം. ഇത്തരത്തിലുള്ള ദൃശ്യങ്ങള്‍ പ്രചരിക്കുന്നത് കണ്ടാല്‍ ഉടന്‍ തന്നെ [email protected] എന്ന അക്കൗണ്ടിലേക്ക് റിപ്പോര്‍ട്ട് ചെയ്യണമെന്നും നിര്‍മാതാക്കളായ എക്സ് ബി ഫിലിം ക്രിയേറ്റേഴ്സും ഇത് സംബന്ധിച്ച് ട്വീറ്റ് ചെയ്തു.150 കോടി മുതല്‍ മുടക്കില്‍ ഒരുക്കിയ മാസ്റ്ററില്‍ വിജയ് സേതുപതി, മാളവിക മോഹന്‍, ആന്‍ഡ്രിയ, ശന്തനു ഭാഗ്യരാജ് എന്നിവരാണ് മറ്റുതാരങ്ങള്‍.

Read More

51-ാമത് രാജ്യാന്തര ഇന്ത്യന്‍ ചലച്ചിത്ര മേളയുടെ ഡെലിഗേറ്റ് രജിസ്ട്രേഷൻ തുടങ്ങി

  കോന്നിവാര്‍ത്ത ഡോട്ട് കോം : 2021 ജനുവരിയിൽ നടത്താൻ നിശ്‌ചയിച്ചിട്ടുള്ള 51 -ാമത് രാജ്യാന്തര ഇന്ത്യന്‍ ചലച്ചിത്ര മേളയുടെ (ഐ എഫ്.എഫ്.ഐ) ഡെലിഗേറ്റ് രജിസ്ട്രേഷൻ 2020 നവംബർ 17 മുതൽ ആരംഭിച്ചു. ഇനിപ്പറയുന്ന പണമടച്ചുള്ള വിഭാഗങ്ങൾക്കായാണ്‌ രജിസ്ട്രേഷൻ: 1. സിനിമ പ്രേമികളായ ഡെലിഗേറ്റ്: 1000 രൂപയും നികുതിയും 2. പ്രൊഫഷണൽ ഡെലിഗേറ്റ്: 1000 രൂപയും നികുതിയും താഴെപ്പറയുന്ന യുആർഎൽ വഴി രജിസ്ട്രേഷൻ നടത്താം: https://iffigoa.org/ കോവിഡ്‌ 19 പകർച്ചവ്യാധിമൂലം പ്രതിനിധികളെ പരിമിതമാക്കിയതിനാൽ ആദ്യം രജിസ്‌റ്റർ ചെയ്യുന്നവർക്ക്‌ മുൻഗണന.

Read More

കേരളം നല്ല സിനിമകളുടെ തേരോട്ട ഭൂമിക : ഭിന്ന ശേഷിക്കാര്‍ക്കായി വേറിട്ട മാതൃക

ജയന്‍ കോന്നി അന്താരാഷ്‌ട്ര ചലച്ചിത്ര മേളയില്‍ ഭിന്ന ശേഷിക്കാര്‍ക്കായി പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കി എന്നത് കേരളത്തിന്‍റെ സാക്ഷരതയുടെ അഭിമാനം ഒരു പടി കൂടി ഉയര്‍ത്തി .മറ്റു ദേശക്കാരുടെ മുന്നില്‍ കേരളം തലയുയര്‍ത്തി നിന്നു. ഭിന്ന ശേഷിക്കാര്‍ക്കും എഴുപത് പിന്നിട്ടവര്‍ക്കും ക്യൂവില്‍ നില്‍കാതെ തന്നെ പ്രവേശനത്തിന് അവസരമൊരുക്കി എന്നത് എടുത്തു പറയുന്ന മേന്മയാണ് .സമൂഹത്തില്‍ ഭിന്ന ശേഷിക്കാര്‍ പുറകില്‍ അല്ലാ എന്ന് കേരളം മറ്റുള്ളവര്‍ക്ക് മനസ്സിലാക്കി നല്‍കിയപ്പോള്‍ അന്താരാഷ്‌ട്ര ചലച്ചിത്ര മേള വേറിട്ട കാഴ്ചകള്‍ നല്‍കി . കറുപ്പും വെളുപ്പും ഇഴചേര്‍ന്ന ബന്ധം ഇന്നും കാക്കുന്ന അഭ്രപാളികളില്‍ നിറഞ്ഞു നിന്നത് കാച്ചികുറുക്കിയ ഒരു പിടി നല്ല ചിത്രങ്ങള്‍ ആയിരുന്നു .പ്രായമായവരെ ചേര്‍ത്ത് പിടിച്ചുകൊണ്ട് അവര്‍ക്ക് വേണ്ടി ഇരിപ്പിടം ഒരുക്കുമ്പോള്‍ സാമൂഹികമായി കേരളം അന്തസുള്ള വേദിയായി . ചലച്ചിത്ര ആസ്വാദകരുടെ മുന്നില്‍ മലയാള സിനിമയുടെ അന്തസ് കാത്തു സൂക്ഷിക്കുവാന്‍ കഴിഞ്ഞു…

Read More

ആ ഓര്‍മ്മകള്‍ക്ക് വയസ്സ് 19

ശാന്ത എഡി …………………………….. മലയാളത്തിലെ എന്നത്തേയും സൂപ്പര്‍ ഹിറ്റ് ചിത്രം ആയ ‘ചെമ്മീന്‍’ റിലീസ് ചെയ്തിട്ട് 50 വര്‍ഷം പിന്നിട്ടിരിക്കുന്നു. ആ സിനിമയുടെ ഉത്ഭവത്തെ കുറിച്ചും അതിന്റെ സൂത്രധാരനെ കുറിച്ചും ആണ് ഈ ഓര്‍മ്മകുറിപ്പ്. മലയാള സിനിമയ്ക്കു എന്നും അഭിമാനം ആയ ചെമ്മീന്‍ സിനിമയുടെ പിന്നണിയില്‍ അധികം ആരും ശ്രദ്ധിക്കാതെ പോയ, അല്ലെങ്കില്‍ വിസ്മരിക്കപ്പെട്ട ഒരു വ്യക്തി ഉണ്ട്. ചെമ്മീന്‍ സിനിമയുടെ സൂത്രധാരന്‍ ആയിരുന്നു അദ്ദേഹം. ശ്രീ. തോമസ് എഡിമാസ്റ്റര്‍. അദ്ദേഹം കൈ പിടിച്ചു പ്രശസ്തിയിലേക്ക് എത്തിച്ച ഒരു പാട് കലാകാരന്മാര്‍ മലയാള സിനിമയുടെ ഭാഗം ആയിട്ടുണ്ട്. പി ജെ ആന്‍റണി, N ഗോവിന്ദന്‍കുട്ടി, രാമു കാര്യാട്ട് എന്നിവര്‍ ഇവരില്‍ ചിലര് മാത്രം. തന്റെ നാടക ജീവിതം ആണ് എഡി മാസ്റ്റര്‍ കൂടുതല്‍ ഇഷ്ടപ്പെട്ടത്. ഇടശ്ശേരിയുടെ “കൂട്ടുകൃഷി” എന്ന നാടകം തിരുനാവായില്‍ അവതരിപ്പിച്ചു മടങ്ങും വഴി ട്രയിന്‍യില്‍…

Read More

മാമാങ്കത്തിലേക്ക് പുതുമുഖങ്ങള്‍ക്ക് അവസരം

  മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രങ്ങളിലൊന്നായി ഒരുങ്ങുന്ന മാമാങ്കത്തിലേക്ക് പുതുമുഖങ്ങള്‍ക്ക് അവസരം. 12നും 19നും ഇടയില്‍ പ്രായമുള്ളവരെയാണ് തേടുന്നത്. കളരിപ്പയറ്റ് പഠിച്ചിട്ടുള്ളവര്‍ക്ക് പ്രാമുഖ്യം നല്‍കും. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും അവസരമുണ്ട്. മറ്റ് ആയോധന കലകള്‍ അഭ്യസിച്ചവര്‍ക്കും അപേക്ഷിക്കാം. ഫോട്ടോയും മറ്റ് വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ച വീഡിയോയും അടക്കം [email protected] എന്ന ഇമെയ്ല്‍ വിലാസത്തില്‍ അയക്കാം. മമ്മൂട്ടി നായകനാകുന്ന ചിത്രം ഫെബ്രുവരി അവസാനത്തോടെ ചിത്രീകരണം ആരംഭിക്കും. സജീവ് പിള്ള സംവിധാനം ചെയ്യുന്ന മാമാങ്കം ചാവേറുകളുടെ കഥയാണ് പറയുന്നത്.

Read More

“രാമലീല “ഇരുപത്തി അഞ്ചാം ദിനാഘോഷം പത്തനംതിട്ട യില്‍ നടന്നു

  രാമലീല ഇരുപത്തി അഞ്ചാം ദിനാഘോഷം സിനിമ പ്രേക്ഷക കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ പത്തനംതിട്ട ശാന്തി ടൂറിസ്റ്റ് ഹോം ആഡിറ്റോറിയത്തിൽ നടന്നു. സിനിമ പ്രേക്ഷക കൂട്ടായ്മ ചെയർമാൻ സലിം പി.ചാക്കോ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. സിനിമ രംഗത്തെ പ്രമുഖരായ സംവിധായകൻ കെ.കെ ഹരിദാസ് ,തിരക്കഥാകൃത്ത് രാജേഷ് കുറുമാലി ,അസോസിയേറ്റ് ഡയ്റകടറൻമാരായ ബോബൻ ഗോവിന്ദ് ,ബിനു ജോർജ് ,സജിത്ത് ടി.ശശിധരൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ഹരി നാരായണൻ ,ബിജു എം.കെ, ജിതിൻ ജോർജ് മാത്യൂ ,റെജി എബ്രാഹാം ,അനിൽ കുഴി പതാലിൽ ,ഇക്ബാൽ അത്തിമൂട്ടിൽ, സാബു എം . ജോഷ്വാ തുടങ്ങിയവർ ചടങ്ങിന് നേതൃത്വം നൽകി.

Read More

ദിലീപ് നായകനായ രാമ ലീല ഈ മാസം 28 ന് റിലീസ് ചെയ്യും

ടോമിച്ചന്‍ മുളകുപാടം നിര്‍മ്മിച്ച്‌ അരുൺ ഗോപി സംവിധാനം ചെയ്യുന്ന ദിലീപ് നായകനായ രാമലീല ഈ മാസം 28 ന് തീയേറ്ററില്‍ എത്തുമെന്ന് ടോമിച്ചന്‍ മുളകുപാടം അറിയിച്ചു .മോഹന്‍ലാല്‍ നായകനായ പുലി മുരുകന് ശേഷം ടോമിച്ചന്‍ നിര്‍മ്മിച്ച മലയാള സിനിമയാണ് രാമ ലീല .നടിയെ ആക്രമിച്ച കേസ്സില്‍ ദിലീപ് പ്രതിയായ തോടെ ഏറെ തവണ മാറ്റിവച്ച സിനിമയുടെ റിലീസ് ആണ് നടക്കുവാന്‍ പോകുന്നത് .പ്രയാഗ മാര്‍ട്ടിന്‍ ആണ് നായിക .ദിലീപിന്‍റെ കേസ് ഏതു രീതിയില്‍ സിനിമയെ ബാധിക്കും എന്ന് ഇപ്പോള്‍ പറയാന്‍ കഴിയില്ല എന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു .ദിലീപി ന്‍റെ ജാമ്യ ക്കാര്യം നോക്കുന്നില്ല .ഈ സിനിമയ്ക്കു പിന്നില്‍ ഒരുപാട് പ്രവര്‍ത്തകരുടെ പ്രാര്‍ത്ഥനയും കഷ്ടപ്പാടും ഉണ്ട് .സിനിമാ നല്ല നിലയില്‍ വിജയിക്കും എന്നുള്ള ശുഭ പ്രതീക്ഷ അണിയറ പ്രവര്‍ത്തകര്‍ക്ക് ഉണ്ട് .രാഷ്ട്രീയ നേതാവിന്‍റെ വേഷമാണ് ദിലീപിന് ഉള്ളത്…

Read More

സിനിമയില്‍ നിന്ന് സ്ത്രീകള്‍ അകന്നു നില്‍ക്കേണ്ട കാര്യമില്ല

  മലയാള സിനിമയിലെ വനിതാ താരസംഘടമയായ വിമന്‍ കളക്ടീവ് ഇന്‍ സിനിമ പോലുള്ള പ്ലാറ്റ്‌ഫോമുകള്‍ നല്ലതാണ്. ചലച്ചിത്ര മേഖലയിലെ വനിതകളുടെ പ്രശ്‌നങ്ങള്‍ അവതരിപ്പിക്കാന്‍ ഡബ്ല്യുസിസി വേദിയൊരുക്കുമെന്നും നടി ഭാവന. താന്‍ സംഘടനയില്‍ അത്ര സജീവമല്ല. എന്നാല്‍ സിനിമാരംഗത്തെ പല പ്രശ്‌നങ്ങളും സംഘടനയില്‍ അവതരിപ്പിക്കപ്പെടുന്നുണ്ട്. ഇതിന്റെ പേരില്‍ പേടിച്ചുമാറി നില്‍ക്കേണ്ട കാര്യമില്ലെന്നും സ്വകാര്യ ടിവി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ താരം പറഞ്ഞു. സിനിമയില്‍ ക്യാമറയ്ക്ക് മുന്നിലും പിന്നിലും കൂടുതല്‍ സ്ത്രീകള്‍ കടന്നുവരണമെന്നും ഭാവന അഭിപ്രായപ്പെട്ടു. സിനിമയില്‍ നിന്ന് സ്ത്രീകള്‍ അകന്നു നില്‍ക്കേണ്ട കാര്യമില്ല. ചലച്ചിത്രരംഗത്തെ സ്ത്രീ പ്രാതിനിധ്യം വര്‍ധിക്കുന്നതില്‍ നടിയെന്ന നിലയില്‍ അഭിമാനിക്കുന്നെന്നും ഭാവന പറഞ്ഞു.

Read More

സിനിമയെ ഉത്സവമാക്കിയ ഒരാള്‍

  മലയാള സിനിമയുടെ ചരിത്രത്തില്‍ ആദ്യമായി എഴുപതുകളുടെ തുടക്കത്തിലും എണ്‍പതുകളുടെ തുടക്കത്തിലും കൊട്ടകകളിലെ തിരശ്ശീലകളില്‍ ഒരു സംവിധായകന്റെ പേര് തെളിഞ്ഞപ്പോള്‍ കാണി സമൂഹങ്ങള്‍ ആര്‍ത്തിരമ്പിയിരുന്നു. ഒരു പക്ഷേ പില്‍ക്കാലത്ത് സൂപ്പര്‍ പുരുഷതാരങ്ങള്‍ക്ക് പോലും ലഭിച്ചിട്ടില്ലാത്ത വിധം ആവേശത്തോടെയുളള പ്രേക്ഷക ഇരമ്പം. ഐ.വി.ശശി എന്ന സംവിധായകന് മാത്രം ലഭ്യമായിരുന്ന താരപദവിയായിരുന്നു ആ പ്രേക്ഷക പിന്തുണയിലൂടെ മലയാള സിനിമ ലോകം തിരിച്ചറിഞ്ഞത്. ഉല്‍സവം എന്ന തന്റെ അക്കാലത്തെ മുഖ്യധാരാ സിനിമകളില്‍ നിന്ന് വ്യതിരിക്തയുളള, ഓഫ് ബീറ്റെന്ന് വിശേഷിപ്പിക്കാവുന്ന, ആദ്യ സിനിമക്ക് ശേഷം ഉളള നൂറ്റമ്പതോളം സിനിമകള്‍ അടങ്ങുന്ന സംവിധാനസപര്യയും ഐ.വി.ശശി മുഖ്യധാരാ സിനിമയുടെ തട്ടകത്തില്‍ തന്നെ നിന്നായിരുന്നു നിര്‍വഹിച്ചത്. അവയില്‍ ഒട്ടേറെ ചിത്രങ്ങള്‍ മലയാള ബോക്‌സ്ഓഫീസ് ചരിത്രത്തിലെ കൂറ്റന്‍ വിജയസ്തംഭങ്ങളാണ്. എന്നാല്‍ കേവലം കച്ചവട വിജയങ്ങള്‍ എന്നതിനപ്പുറം അവയില്‍ പലതും മലയാള സിനിമയില്‍ എന്നെന്നും കീര്‍ത്തിമുദ്രപേറി നില്‍ക്കുന്ന നാഴികക്കല്ലുകളുമാണ്. ആ…

Read More