ആൾ താമസമില്ലാത്ത വീടിന്‍റെ പറമ്പിൽ നിന്നും മരങ്ങൾ മുറിച്ചുകടത്തി  

konnivartha.com: കോന്നി : ആൾ താമസമില്ലാത്ത വീടിൻ്റെ പറമ്പിൽ നിന്നും ഒരു ലക്ഷത്തോളം രൂപ വിലവരുന്ന വൻ മരങ്ങൾ മുറിച്ചുകടത്തിയതായി പരാതി. കൊട്ടുപ്പിള്ളത്ത്  ജംങ്ഷനിൽ നിന്നും പ്രമാടം ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് പോകുന്ന റോഡിന് സമീപത്തെ കൂവക്കര മണ്ണിൽ സിനി എം മാത്യുവിന്റെ ഏഴ് മരങ്ങളാണ്... Read more »

ലഹരി മാഫിയ സംഘം യുവാവിനെ വെട്ടിക്കൊലപ്പെടുത്തി

  തൃശൂർ കുന്നംകുളം പെരുമ്പിലാവിൽ ലഹരി മാഫിയ സംഘം യുവാവിനെ വെട്ടിക്കൊലപ്പെടുത്തി. നിരവധി കേസുകളിൽ പ്രതിയായ കൂത്തനെന്ന് വിളിക്കുന്ന അക്ഷയ്‌ (27) ആണ് വെട്ടേറ്റു മരിച്ചത്. കടവല്ലൂർ സ്വദേശിയും നിലവിൽ മരത്തംകോട് വാടകയ്ക്ക് താമസിക്കുന്നയാളുമാണ് കൊല്ലപ്പെട്ട അക്ഷയ്. രാത്രി എട്ടരയോടെയാണ് സംഭവം. അക്ഷയും ഭാര്യയും... Read more »

പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 21/03/2025 )

തോട്ടപ്പുഴശ്ശേരിയില്‍ (മാര്‍ച്ച് 22) മോക്ഡ്രില്‍ റീബില്‍ഡ് കേരള-പ്രോഗ്രാം ഫോര്‍ റിസല്‍ട്ട് പദ്ധതിയുടെ ഭാഗമായി (മാര്‍ച്ച് 22) തോട്ടപ്പുഴശ്ശേരി, നെടുംപ്രയാറിലെ മാരാമണ്‍ കണ്‍വെന്‍ഷന്‍ നടക്കുന്ന ഭാഗത്ത്   മോക്ഡ്രില്‍ സംഘടിപ്പിക്കും. സംസ്ഥാന-ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയും  കിലയും സംയുക്തമായാണ്  നടത്തുക.   പോലിസ്, അഗ്നിസുരക്ഷാസേന, ആരോഗ്യം,... Read more »

കോന്നിയില്‍ സ്നേഹിത എക്സ്റ്റന്‍ഷന്‍ സെന്റര്‍ ഉദ്ഘാടനം ചെയ്തു

  konnivartha.com: കുടുംബശ്രീ മിഷന്റെ സ്നേഹിത എക്സ്റ്റന്‍ഷന്‍ കൗണ്ടറിന്റെ ഉദ്ഘാടനം കോന്നിയില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനി സാബു തോമസ് നിര്‍വഹിച്ചു. പോലീസ് സ്റ്റേഷനില്‍ പരാതികളുമായി എത്തുന്നവര്‍ക്ക് മാനസിക പിന്തുണയും കൗണ്‍സിലിങ്ങും നല്‍കലാണ് ലക്ഷ്യം. ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍ ആര്‍ രഞ്ചു അധ്യക്ഷയായി. കുടുംബശ്രീ... Read more »

സന്തോഷിക്കാന്‍ ഒരിടം:ഹാപ്പിനെസ് പാര്‍ക്കുമായി പെരിങ്ങര ഗ്രാമപഞ്ചായത്ത്

  സായാഹ്നങ്ങള്‍ ചെലവഴിക്കാന്‍ ഗ്രാമ തനിമയില്‍ മനോഹര പാര്‍ക്ക് ഒരുക്കി പെരിങ്ങര ഗ്രാമപഞ്ചായത്ത്. ശുദ്ധവായു ശ്വസിച്ചും പച്ചപ്പ് അനുഭവിച്ചും ഗ്രാമീണ കാഴ്ചകള്‍ കണ്ട് മനം കവരാന്‍ പഞ്ചായത്തിലെ മൂന്നാം വാര്‍ഡിലെ വേളൂര്‍ – മുണ്ടകം പ്രദേശത്താണ് ഹാപ്പിനെസ് ഹരിത പാര്‍ക്ക്. ഒരുവശത്ത് വിശാലമായ പാടശേഖരവും... Read more »

കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത : പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ അലർട്ട് പ്രഖ്യാപിച്ചു

  വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ (Yellow) അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. 21/03/2025 : പത്തനംതിട്ട, ഇടുക്കി 22/03/2025 : പാലക്കാട്, മലപ്പുറം, വയനാട് 23/03/2025 : മലപ്പുറം, വയനാട് എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ്... Read more »

കോന്നി പോത്തുപാറ കമ്പകത്തുംപച്ചയിൽ കാട്ടാന ചരിഞ്ഞു

  konnivartha.com: കോന്നി പോത്തുപാറ കമ്പകത്തുംപച്ചയിലും കാട്ടാന ചരിഞ്ഞു .ഉച്ചയ്ക്ക് ആണ് കാട്ടാന ചരിഞ്ഞത് കണ്ടത് . വനപാലകര്‍ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നു . ഇന്നലെ കോന്നി കല്ലേലി കടിയാര്‍ ഭാഗത്ത്‌ രണ്ടു കാട്ടാനകള്‍ ഏറ്റു മുട്ടിയതിനെ തുടര്‍ന്ന് ഒരാന കുത്ത് കൊണ്ട് ചരിഞ്ഞിരുന്നു... Read more »

ഡെങ്കിപ്പനിയ്‌ക്കെതിരെ കൈകോർത്ത്

  konnivartha.com/ കൊച്ചി: ഡെങ്കിപ്പനിയ്ക്ക് എതിരെയുള്ള പ്രതിരോധ പ്രവർത്തനങ്ങളിൽ കൈകോർത്ത് കൊച്ചി അമൃത ആശുപത്രിയിലെ കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗവും തൃക്കാക്കര പുലരി റെസിഡന്റ്സ് അസോസിയേഷനും. സാമൂഹിക ആരോഗ്യ സംരക്ഷണത്തിനായി സമൂഹത്തിന്റെ ഇടപെടൽ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. പരിപാടിയുടെ ഉദ്ഘാടനം അമൃത വിശ്വ... Read more »

വയാഗ്ര ഗുളിക ചേര്‍ത്ത് മുറുക്കാന്‍ വില്‍പ്പന : ഉത്തേജക മരുന്നുകള്‍ കണ്ടെത്തി :പിടിയില്‍

  വയാഗ്ര ഗുളികകൾ ചേര്‍ത്ത് മുറുക്കാൻ വിൽപ്പന നടത്തിയ ബിഹാർ സ്വദേശിയെ കേരള പോലീസ് അറസ്റ്റ് ചെയ്തു. മുഹമ്മദ് താഹിറാ (60)ണ് പിടിയിലായത്. കരിമണ്ണൂർ ബീവറേജിന് സമീപം മുറുക്കാൻ കടയിൽ പോലീസ് നടത്തിയ പരിശോധനയില്‍ വൻതോതിൽ വയാഗ്ര ഗുളികകളുടെയും മറ്റ് വിവിധ ഉത്തേജക ഗുളികളുടേയും... Read more »

വന്യജീവി ആക്രമണ പ്രതിരോധ പ്രവര്‍ത്തന പദ്ധതി ഉദ്ഘാടനം(മാര്‍ച്ച് 21)

  വന്യജീവി ആക്രമണ പ്രതിരോധ പ്രവര്‍ത്തന പദ്ധതികളുടെ ഉദ്ഘാടനം തുലാപ്പള്ളി മാര്‍ത്തോമാ പാരിഷ് ഹാളില്‍ കൃഷിവകുപ്പ് മന്ത്രി പി പ്രസാദ് ഇന്ന് (മാര്‍ച്ച് 21) വൈകിട്ട് 3.30 ന് നിര്‍വഹിക്കും. റാന്നി എംഎല്‍എ പ്രമോദ് നാരായണന്റെ എംഎല്‍എ ഫണ്ടില്‍ നിന്നും 50 ലക്ഷം രൂപ... Read more »