Trending Now

പത്തനംതിട്ട ജില്ലയിലെ പ്രധാന സര്‍ക്കാര്‍ അറിയിപ്പുകള്‍ ( 04/02/2023)

നെഹ്‌റു യുവ കേന്ദ്ര ജില്ലാതല യൂത്ത് ക്ലബ് അവാര്‍ഡ് ജില്ലയിലെ ഏറ്റവും മികച്ച സന്നദ്ധ സംഘടനയ്ക്കുള്ള 2022-2023 വര്‍ഷത്തെ നെഹ്റു യുവ കേന്ദ്ര അവാര്‍ഡ് ബ്രദേഴ്‌സ് സാംസ്‌കാരിക കേന്ദ്രം ആന്റ് ഗ്രന്ധശാല, കൈതയ്ക്കല്‍, ആനയടി, പറക്കോട് അര്‍ഹരായി. 25000 രൂപയും, പ്രശസ്തി പത്രവും, ഫലകവും... Read more »

പ്രശസ്ത  ഗായിക വാണി ജയറാം( 78) അന്തരിച്ചു

പ്രശസ്ത പിന്നണി ഗായിക വാണി ജയറാം അന്തരിച്ചു. ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം. 78 വയസായിരുന്നു. അടുത്തിടെയാണ് രാജ്യം പത്മഭൂഷൻ ബഹുമതി നൽകി ആദരിച്ചത്. മൃതദേഹം റോയപ്പേട്ട സർക്കാർ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ് തമിഴ്നാട്ടിലെ വെല്ലൂരിൽ 1945-ലായിരുന്നു ജനനം. കലൈവാണി എന്നായിരുന്നു യഥാർത്ഥ പേര്. മലയാളം, തമിഴ്,... Read more »

ബി ജെ പി കോന്നി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ പദയാത്ര നടത്തി

  konnivartha.com : കുതിക്കുന്ന ഭാരതം കിതയ്ക്കുന്ന കേരളം എന്ന സന്ദേശവുമായി ബി ജെ പി കോന്നി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ വള്ളിക്കോട് നിന്നും കോന്നിയിലേക്ക്‌ പദയാത്ര നടത്തി .മണ്ഡലം ജനറല്‍സെക്രട്ടറി രഞ്ജിത്ത് മാളിയേക്കല്‍ നയിച്ച പദയാത്രയുടെ സമാപന സമ്മേളനം കോന്നിയിൽ ബിജെപി ജില്ലാ... Read more »

2023 -24 ബജറ്റില്‍ ഉള്‍പ്പെടുത്തി ഇട്ടിയപ്പാറ – ഒഴുവന്‍പാറ- ജണ്ടായിക്കല്‍ – വടശേരിക്കര റോഡിന് 10 കോടി രൂപ അനുവദിച്ചു

റാന്നി നിയോജകമണ്ഡലം സംസ്ഥാന സര്‍ക്കാരിന്റെ 2023 -24 ബജറ്റില്‍ ഉള്‍പ്പെടുത്തി ഇട്ടിയപ്പാറ – ഒഴുവന്‍പാറ- ജണ്ടായിക്കല്‍ – വടശേരിക്കര റോഡിന് 10 കോടി രൂപ അനുവദിച്ചു. ഇതുകൂടാതെ അഡ്വ പ്രമോദ് നാരായണ്‍ എംഎല്‍എ സമര്‍പ്പിച്ച മറ്റ് 19 പ്രവര്‍ത്തികളും ബജറ്റ് ടോക്കണ്‍ പ്രൊവിഷനില്‍ ഇടം... Read more »

ജോസഫ് കരോട്ട് (സണ്ണി, 62)  അന്തരിച്ചു

ന്യൂജേഴ്‌സി: പാലാ കൊഴുവനാല്‍ വലിയകരോട്ട് പരേതരായ ജോസഫ്-അന്നമ്മ ദമ്പതികളുടെ മകന്‍ സണ്ണി ജോസ് (62) ന്യൂയോര്‍ക്കില്‍ നിര്യാതനായി.  ഭാര്യ സോണി കുടമാളൂര്‍ വടക്കേപുത്തന്‍പറമ്പില്‍ കുടുംബാംഗം. കൊച്ചിൻ ഓസ്‌ക്കാർ മിമിക്സ് ട്രൂപ് സ്ഥാപകനും, ന്യൂ യോർക്ക് സ്റ്റേറ്റ് ടാക്സ്  ഡിപ്പാർട്മെന്റിൽ ഫോറൻസിക് ഓഡിറ്റർ ആയി ഔദ്യോഗിക... Read more »

ബഹുനില കെട്ടിടത്തില്‍ വന്‍ തീപിടിത്തം: വിവാഹ ചടങ്ങിനെത്തിയ 14 പേര്‍ മരിച്ചു

  ജാര്‍ഖണ്ഡിലെ ധന്‍ബാബിദിലുള്ള ബഹുനില കെട്ടിടത്തില്‍ വന്‍തീപിടിത്തം. 14 പേര്‍ മരിക്കുകയും ഒട്ടേറെ പേര്‍ക്ക് പൊള്ളലേല്‍ക്കുകയും ചെയ്തു.ആശിര്‍വാദ് ടവര്‍ അപ്പാര്‍ട്ട്‌മെന്റില്‍ വൈകീട്ട് ആറ് മണിയോടെയാണ് തീപിടിത്തമുണ്ടായത്. ജാര്‍ഖണ്ഡ് തലസ്ഥാനമായ റാഞ്ചിയില്‍ നിന്ന് 160 കിലോമീറ്റര്‍ അകലെയാണിത്. ഒരു വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ നിരവധി പേര്‍... Read more »

ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത (കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി )

  തെക്ക് കിഴക്കൻ ബംഗാൾ ഉൾകടലിൽ രൂപപ്പെട്ട ന്യുന മർദ്ദം തീവ്രന്യുന മർദ്ദമായി, ശക്തി പ്രാപിച്ചു. പടിഞ്ഞാറു വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചാരിക്കുന്ന തീവ്ര ന്യുന മർദ്ദം തുടർന്ന് തെക്ക് പടിഞ്ഞാറു ദിശ മാറി ഫെബ്രുവരി ഒന്നോടെ ശ്രീലങ്കൻ തീരത്തു കരയിൽ പ്രവേശിക്കാൻ സാധ്യതയെന്ന്... Read more »

റാന്നി നോളജ് വില്ലേജ്: വിദ്യാഭ്യാസ മന്ത്രി ചെയര്‍മാനായി സര്‍ക്കാര്‍ തല സമിതി

  konnivartha.com : റാന്നി നോളജ് വില്ലേജ് പദ്ധതിയുടെ മേല്‍നോട്ടത്തിനും ഏകോപനത്തിനുമായി വിദ്യാഭ്യാസ മന്ത്രി ചെയര്‍മാനായി സര്‍ക്കാര്‍ തല സമിതി രൂപീകരിക്കാന്‍ തീരുമാനിച്ചു.  സംസ്ഥാന തൊഴില്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി ചെയര്‍മാനും റാന്നി എംഎല്‍എ അഡ്വ. പ്രമോദ് നാരായണ്‍  വൈസ് ചെയര്‍മാനും... Read more »

ഒഡീഷയിൽ ആരോഗ്യമന്ത്രി വെടിയേറ്റുമരിച്ചു

  ഒഡീഷയിൽ ആരോഗ്യമന്ത്രി വെടിയേറ്റുമരിച്ചു. ബിജു ജനതാ ദൾ നേതാവും ഒഡീഷ ആരോഗ്യമന്ത്രിയുമായ നബ കിഷോർ ദാസാണ് അംഗരക്ഷകനായ എഎസ്ഐ ഗോപാൽ ദാസിൻ്റെ വെടിയേറ്റ് മരിച്ചത്.   വെടിയേറ്റ മന്ത്രിയെ വെൻ്റിലേറ്ററിലേക്ക് മാറ്റാൻ ശ്രമിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. മന്ത്രിയുടെ നെഞ്ചിനാണ് വെടിയേറ്റത്. ഗോപാൽ ദാസിനെ പൊലീസ്... Read more »

വീട്ടമ്മയെ ഉപദ്രവിക്കുകയും അപമാനിക്കുകയും ചെയ്ത് കവർച്ച : ഒളിവിലായിരുന്ന ഒന്നാം പ്രതി പിടിയിൽ

  പത്തനംതിട്ട : അതിക്രമിച്ചുകടന്ന് വീട്ടമ്മയെ ഉപദ്രവിക്കുകയും അപമാനിക്കുകയും ചെയ്ത്, കഴുത്തിലെ മാല കവർന്ന കേസിൽ മുഖ്യപ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് കന്യാകുമാരി പൊട്ടൽകുഴി കൽക്കുളം 18/50 നമ്പർ വീട്ടിൽ ചിദംബരത്തിന്റെ മകൻ പ്രദീപൻ ചിദംബര(30)മാണ് കോയിപ്രം പോലീസിന്റെ പിടിയിലായത്. കഴിഞ്ഞവർഷം ഫെബ്രുവരി... Read more »
error: Content is protected !!