konnivartha.com: ഏഷ്യാ കപ്പ് കിരീടം ഇന്ത്യയ്ക്ക്. ഞായറാഴ്ച നടന്ന ഫൈനലില്‍ ശ്രീലങ്കയെ 10 വിക്കറ്റിന് തകര്‍ത്താണ് ഇന്ത്യ കിരീടമുയര്‍ത്തിയത്.ലങ്ക ഉയര്‍ത്തിയ 51 റണ്‍സ് വിജയലക്ഷ്യം വെറും 6.1 ഓവറില്‍ ഇന്ത്യ മറികടന്നു.ഓപ്പണർമാരായി ഇറങ്ങിയ ഇഷാൻ കിഷനും(23) ശുഭ്മാൻ ഗില്ലും(27) ഇന്ത്യയ്ക്ക് വിജയമൊരുക്കി . അഞ്ചു വര്‍ഷത്തിനു ശേഷമാണ് ഇന്ത്യ ഏഷ്യാ കപ്പ് കിരീടത്തില്‍ മുത്തമിടുന്നത്. 2018-ലാണ് ഇന്ത്യ അവസാനമായി ടൂര്‍ണമെന്റില്‍ വിജയിക്കുന്നത്. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്ക 15.2 ഓവറില്‍ 50 റണ്‍സിന് ഓള്‍ഔട്ടാവുകയായിരുന്നു. മുഹമ്മദ് സിറാജാണ് ശ്രീലങ്കയെ വരിഞ്ഞുമുറുക്കിയത്. 21 റണ്‍സ് വഴങ്ങി ആറു വിക്കറ്റാണ് താരം നേടിയത്. ഇന്നിങ്‌സിന്റെ മൂന്നാം പന്തില്‍ കുശാല്‍ പെരേരയെ പുറത്താക്കി ജസ്പ്രീത് ബുംറ തുടക്കമിട്ട വിക്കറ്റ് വേട്ട നാലാം ഓവര്‍ മുതല്‍ സിറാജ് ഏറ്റെടുക്കുകയായിരുന്നു. പവര്‍ പ്ലേയില്‍ സിറാജ് എറിഞ്ഞ 5 ഓവറുകളിലെ (30 പന്ത്) 26…
Read Moreവിഭാഗം: Sports Diary
സിംബാബ്വെ ക്രിക്കറ്റ് ഇതിഹാസം ഹീത്ത് സ്ട്രീക്ക് ( 49) അന്തരിച്ചു
സിംബാബ്‍വെ ക്രിക്കറ്റ് ഇതിഹാസം ഹീത്ത് സ്ട്രീക്ക് (49 ) അന്തരിച്ചു. സിംബാബ്‍വെ ക്രിക്കറ്റ് ടീമിന്റെ മുൻ നായകനായിരുന്നു. മെറ്റാബെലാലാൻഡിലെ ഫാംഹൗസിലായിരുന്നു അന്ത്യം. ഏറെ നാളായി കാൻസർ ബാധിതനായി ചികിത്സയിലായിരുന്നു. കുറച്ച് ദിവസങ്ങൾക്ക് മുൻപ് ഹീത്ത് സ്ട്രീക്ക് അന്തരിച്ചുവെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നുവെങ്കിലും അതെല്ലാം തള്ളി സുഹൃത്ത് ഹെൻറി ഒലാങ്കെ രംഗത്ത് വന്നിരുന്നു. സിംബാബ്‍വെയ്ക്കായി 65 ടെസ്റ്റ് മത്സരങ്ങളും 189 ഏകദിന മത്സരങ്ങളും കളിച്ചു. ടെസ്റ്റിൽ 200-ലധികം വിക്കറ്റുകൾ (216) നേടിയ ഏക സിംബാബ്വെ കളിക്കാരനാണ് അദ്ദേഹം, റൺസ് പട്ടികയിൽ ഏഴാം സ്ഥാനത്താണ്. 2005 ലാണ് അദ്ദേഹം തന്റെ രാജ്യത്തിനായി അവസാനമായി കളിച്ചത്. 2009-13 വരെയും 2016-18 വരെയും അദ്ദേഹം സിംബാബ്‍വെയുടെ പരിശീലകനായിരുന്നു. Former Zimbabwe cricket team captain Heath Streak dies at 49, his wife Nadine confirmed via a social…
Read Moreലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ ആദ്യ സ്വര്‍ണം
നീരജ് ചോപ്ര ചരിത്രം കുറിച്ചു. ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ രാജ്യത്തിന് ആദ്യ സ്വര്‍ണ മെഡല്‍ നേടി നീരജ്.88.17 മീറ്റര്‍ ജാവലിന്‍ എറിഞ്ഞാണ് നീരജ് ചോപ്ര സ്വര്‍ണ മെഡല്‍ സ്വന്തമാക്കിയത്. ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിലും ഒളമ്പിക്‌സിലും സ്വര്‍ണ മെഡല്‍ കരസ്ഥമാക്കുന്ന അത്യപൂര്‍വ്വ നേട്ടംകൂടിയാണ് നീരജ് സ്വന്തമാക്കിയിരിക്കുന്നത്.
Read Moreഫിഡെ ചെസ് ലോകകപ്പ്: കാൾസന് കിരീടം
ഫിഡെ ചെസ് ലോകകപ്പിൽ ലോക ചാമ്പ്യൻ മാഗ്നസ് കാൾസന് വിജയം. ഇന്ത്യയുടെ ആർ പ്രഗ്നാനന്ദ പൊരുതിത്തോറ്റു. രണ്ട് തവണ കാൾസനെ ടൈയിൽ കുരുക്കിയ പ്രഗ്നാന്ദ എന്നാൽ ഫൈനലിലെ ടൈ ബ്രേക്കറിലെ ആദ്യ ഗെയിമിൽ തോൽവി നേരിട്ടു. പിന്നാലെ നടന്ന ഗെയിമിലും വിജയിച്ചാണ് മാഗ്നസ് കാൾസൺ ലോകകിരീടം സ്വന്തമാക്കിയത്.മികച്ച പ്രകടനമാണ് ഇരുതാരങ്ങളും കാഴ്ചവച്ചത്. കറുത്ത കരുക്കളുമായാണ് മാഗ്‌നസ് കാൾസൺ കളിച്ചത്. നിലവിൽ 23-ാം റാങ്കിലാണ് പ്രഗ്‌നാനന്ദ. ഫൈനലിലെ ആദ്യ മത്സരത്തിലൽ 35 നീക്കത്തിന് ശേഷം സമനിലയിൽ അവസാനിച്ചിരുന്നു. ലോക ജേതാവായ കാൾസനെതിരെ നടന്ന ആദ്യ മത്സരത്തിൽ മുൻതൂക്കം നേടാൻ പ്രഗ്‌നാനന്ദയ്ക്ക് സാധിച്ചിരുന്നു. കാൾസണുമായി മുൻപു നടന്ന മത്സരത്തിൽ തനിക്ക് സമ്മർദം ഉണ്ടായിരുന്നില്ലെന്ന് പ്രഗ്‌നാനന്ദ വ്യക്തമാക്കിയിരുന്നു. ടൈബ്രേക്കറിൽ ലോക മൂന്നാം നമ്പർ താരം ഫാബിയാനോ കരുവാനയെ പരാജയപ്പെടുത്തിയാണ് പ്രഗ്‌നാന്ദ ഫൈനലിലെത്തിയത്
Read Moreക്രിക്കറ്റ് ഇതിഹാസം ഹീത്ത് സ്ട്രീക്ക് ജീവനോടെയുണ്ട്
ക്രിക്കറ്റ് ഇതിഹാസം ഹീത്ത് സ്ട്രീക്കിന്റെ വിയോഗത്തെ ചുറ്റിപ്പറ്റിയുള്ള ഊഹാപോഹങ്ങൾക്ക് വിരാമമിട്ട് മുൻ സിംബാബ്‌വെ ക്രിക്കറ്റ് താരം ഹെൻറി ഒലോംഗ. സ്ട്രീക്കിന്റെ മരണത്തെക്കുറിച്ച് ട്വീറ്റ് ചെയ്ത് മണിക്കൂറുകൾക്ക് ശേഷം, തന്റെ മുൻ ട്വീറ്റിന് വിരുദ്ധമായി സ്ട്രീക്ക് ജീവനോടെയുണ്ടെന്നും ഒലോംഗ സ്ഥിരീകരിച്ചു. “ഹീത്ത് സ്ട്രീക്കിന്റെ വിയോഗത്തെക്കുറിച്ചുള്ള കിംവദന്തികൾ അതിശയോക്തിപരമാണെന്ന് സ്ഥിരീകരിച്ചു. അത് അദ്ദേഹത്തിൽ നിന്നുതന്നെ കേട്ടു. തേർഡ് അമ്പയർ അദ്ദേഹത്തെ തിരികെ വിളിച്ചു. അദ്ദേഹം ജീവിച്ചിരിപ്പുണ്ട്.”- ഒലോംഗ കുറിച്ചു. ഹീത്ത് സ്ട്രീക്കുമായുള്ള വാട്സാപ്പ് സംഭാഷണത്തിന്റെ സ്ക്രീൻഷോട്ടും ഒലോംഗ പങ്കുവെച്ചു. ഹീത്ത് സ്ട്രീക്ക് മരണപ്പെട്ടുവെന്നും ആദരാഞ്ജലി നേരുന്നുവെന്നും ഒലോംഗ നേരത്തെ മെസേജിങ് പ്ലാറ്റ്ഫോമായ Xൽ പോസ്റ്റ് ചെയ്തിരുന്നു. ഒലോംഗ ‘മരണവിവരം’ പങ്കുവെച്ചതോടെയാണ് രാജ്യാന്തര മാധ്യമങ്ങളടക്കം മരണവാർത്ത ലോകത്തെ അറിയിച്ചത്. 1990കളിലും 2000ന്റെ തുടക്കത്തിലും സിംബാബ്‌വെയിൽ ഏറ്റവും ആഘോഷിക്കപ്പെട്ട കായിക താരമാണ് സ്ട്രീക്ക്. സിംബാബ്‌വെ ക്രിക്കറ്റിന്റെ സുവർണകാലത്ത് ടീമിന്റെ നെടുംതൂണായിരുന്ന അദ്ദേഹം…
Read Moreചെസ് ലോകകപ്പ്: ഇന്ത്യന്‍ താരം പ്രഗ്നാനന്ദ ഫൈനലിൽ
ബകു (അസർബൈജാൻ) : ചെസ് ലോകകപ്പില്‍ ഇന്ത്യന്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ ആര്‍ പ്രഗ്നാനന്ദ ഫൈനലില്‍. സെമിഫൈനലില്‍ അമേരിക്കന്‍ താരം ഫാബിയാനോ കരുവാനയെ ടൈബ്രേക്കറിലാണ് പ്രഗ്നാനന്ദ തോല്‍പ്പിച്ചത്. ലോക ഒന്നാം നമ്പര്‍ താരം മാഗ്നസ് കാള്‍സന്‍ ആണ് ഫൈനലില്‍ പ്രഗ്നാനന്ദയുടെ എതിരാളി. ഫൈനലില്‍ എത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാണ് പ്രഗ്നാനന്ദ. ഇന്ത്യയുടെ ഇതിഹാസ താരം വിശ്വനാഥന്‍ ആനന്ദിനുശേഷം ചെസ്സ് ലോകകപ്പിന്റെ ഫൈനലിൽ എത്തുന്ന ആദ്യ ഇന്ത്യന്‍ താരമായി പ്രഗ്നാനന്ദ മാറി. ക്വാര്‍ട്ടറില്‍ സുഹൃത്തും സഹ താരവുമായ എരിഗൈസി അര്‍ജുനെ വീഴ്ത്തിയാണ് പ്രഗ്നാനന്ദ അവസാന നാലില്‍ സ്ഥാനം ഉറപ്പിച്ചത്. ലോകകപ്പിനിടെയാണ് പ്രഗ്നാനന്ദക്ക് 18 വയസ് തികഞ്ഞത്. 2005ൽ നോക്കൗട്ട് ഫോർമാറ്റ് നിലവിൽ വന്ന ശേഷം ലോകകപ്പ് ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യക്കാരനും പ്രഗ്നാനന്ദയാണ്. സെമിയിലെ ജയത്തോടെ കാന്‍ഡിഡേറ്റ് മത്സരങ്ങള്‍ക്കും പ്രഗ്നാനന്ദ യോഗ്യത നേടി. 2022 ഫെബ്രുവരിയില്‍ എയര്‍തിങ്സ് മാസ്റ്റേഴ്സ്…
Read Moreഹോക്കി: ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യയ്ക്ക്
konnivartha.com: ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കിയില്‍ ജേതാക്കളായി ഇന്ത്യ.മലേഷ്യയെ പരാജയപ്പെടുത്തിയാണ് ഇന്ത്യ കിരീടം നേടിയത്. മൂന്നിനെതിരേ നാല് ഗോളുകള്‍ക്കാണ് ഇന്ത്യന്‍ ടീമിന്റെ വിജയം. ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫിയിലെ ഇന്ത്യയുടെ നാലാം കിരീടമാണിത്.ജുഗ്‌രാജ് സിങ്ങാണ് ഇന്ത്യയ്ക്ക് ലീഡ് നേടി തന്നത് . 4-3 ന് വിജയിച്ച് ഇന്ത്യ ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി സ്വന്തമാക്കി
Read Moreനെഹ്‌റു ട്രോഫിയില്‍ വീയപുരം ചുണ്ടന്‍ ജലരാജാവ്
നെഹ്‌റു ട്രോഫിയില്‍ മുത്തമിട്ട് വീയപുരം ചുണ്ടന്‍. ആവേശം നിറഞ്ഞുനിന്ന ഫൈനലില്‍ പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ വീയപുരം ചുണ്ടന്‍, യുബിസി കൈനകരി തുഴഞ്ഞ ചമ്പക്കുളം ചുണ്ടന്‍, കേരള പൊലീസ് തുഴഞ്ഞ കാട്ടില്‍ തെക്കെതില്‍ എന്നീ വള്ളങ്ങളാണ് മാറ്റുരച്ചത്. പള്ളാത്തുരത്തിയുടെ തുടര്‍ച്ചയായ നാലാം വിജയമാണിത്.വിനോദ് പവിത്രനാണ് പരിശീലകന്‍. അലന്‍ മൂന്നുതെക്കല്‍ ക്യാപ്റ്റനും മനോജ് പത്തുതെങ്ങുങ്കല്‍ ലീഡിങ് ക്യാപ്റ്റനുമാണ്. വി ജയപ്രസാദ് (പ്രസിഡന്റ്), എ സുനീര്‍ (സെക്രട്ടറി) എന്നിവരാണ് പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിന്റെ സാരഥികള്‍.
Read Moreസിബിസി ബാസ്കറ്റ്ബോള്‍ മല്‍സരം സംഘടിപ്പിച്ചു
കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിനു കീഴിലുള്ള സെൻട്രൽ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷൻ (സി ബി സി ) കോട്ടയം ഫീൽഡ് ഓഫീസ് ചേർത്തലയിലെ നൈപുണ്യ കോളേജുമായി സഹകരിച്ച് കോളേജ് ക്യാമ്പസ്സിൽ ബാസ്കറ്റ് ബോൾ മല്‍സരം സംഘടിപ്പിച്ചു. ആഗസ്റ്റ് 09, 10 തീയ്യതികളിലായി സെന്‍ട്രല്‍ ബ്യൂറോ ഓഫ് കമ്യൂണിക്കേഷന്‍ കോട്ടയം ഫീൽഡ് ഓഫീസ് , ചേർത്തല മുനിസിപ്പാലിറ്റി, ഐസിഡിഎസ് കഞ്ഞിക്കുഴി എന്നിവയുടെ സഹകരണത്തോടെ ചേർത്തലയിൽ നടത്തുന്ന ആസാദി കാ അമൃത് മഹോല്‍സവ് ബോധവല്‍ക്കരണ പരിപാടികള്‍ക്കു മുന്നോടിയായാണ് മത്സരം സംഘടിപ്പിച്ചത് പ്രിന്‍സിപ്പാള്‍ ഫാദർ ബൈജു ജോർജ് പൊന്തേപിള്ളി മത്സരം ഉദ്ഘാടനം ചെയ്തു. കൊച്ചി പിഐബിയിലെ മീഡിയ ആൻഡ് കമ്മ്യൂണിക്കേഷൻ ഓഫീസർ ഷാമില കെ. വൈ, സിബിസി കോട്ടയം യൂണിറ്റ് എഫ് പി എ,ശ്രീ സരിൻ ലാൽ, നൈപുണ്യ കോളേജ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാദർ ചാക്കോ കിലുക്കൻ,…
Read Moreസെൻട്രൽ ഒഹായോ മലയാളി അസോസിയേഷൻ 32 ടീമുകളെ പങ്കെടുപ്പിച്ച് T7 ക്രിക്കറ്റ് മത്സരം സംഘടിപ്പിച്ചു
konnivartha.com: കൊളംബസ്:സെൻട്രൽ ഒഹായോ മലയാളി അസോസിയേഷൻ (COMA) ആദ്യമായി 32 ടീമുകളെ പങ്കെടുപ്പിച്ച് T7 ക്രിക്കറ്റ് മത്സരം സംഘടിപ്പിച്ചു. പ്രമുഖ IT കമ്പനി ആയ DevCare Solutions, Realtor Sony Joseph, കുംങ്കും സാരീ ഷോപ്പ്, എന്നിവർ ആയിരുന്നു മത്സരങ്ങൾ സ്പോൺസർ ചെയ്തത്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നും നേപാളിൽ നിന്നും ഉള്ള ടീം അംഗങ്ങളെ ഉൾപെടുത്തി ആയിരുന്നു മത്സരങ്ങൾ. രാവിലെ 8 മണിക്ക് വനിതകളുടെ ക്രിക്കറ്റ് മത്സരത്തോടെ ആയിരുന്നു ക്രിക്കറ്റ് മാമാങ്കത്തിൻ്റെ ഉൽഘാടനം. വാശി ഏറിയ മത്സരങ്ങൾ രാത്രി 11 മണിയോടെ ആണ് അവസാനിച്ചത്. ടീം റാങ്ക്കളുടെ അടിസ്ഥാനത്തിൽ രണ്ട് തട്ടുകൾ ആയി നടത്തിയ മത്സരങ്ങളിൽ VCC risers Division ഒന്നിൽ ഒന്നാം സ്ഥാനത്തും ADC royal strikers രണ്ടാം സ്ഥാനത്തും എത്തി. Division രണ്ടിൽ ഒന്നാം സ്ഥാനത്ത് എത്തിയത് Hustlers ടീമും രണ്ടാം…
Read More