ജൂനിയർ കുങ് – ഫു & വുഷു ചാമ്പ്യൻഷിപ്പിൽ സ്വര്‍ണ്ണമെഡലുകള്‍ കരസ്ഥമാക്കി

  konnivartha.com: പത്തനംതിട്ട ജില്ലാ തല ജൂനിയർ കുങ് – ഫു & വുഷു ചാമ്പ്യൻഷിപ്പിൽ അട്ടച്ചാക്കല്‍ വൊക്കേഷണൽ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ ഒന്‍പതാം ക്ലാസുകാരനായ ആൽബിൻ. പി.അനിൽ Taolu  വിഭാഗത്തിൽ മൂന്ന് സ്വര്‍ണ്ണമെഡലുകള്‍ കരസ്ഥമാക്കി. ഈ മികവിന്റെ അടിസ്ഥാനത്തിൽആൽബിൻ കോട്ടയത്തുവെച്ചു നടന്ന ജൂനിയർ വിഭാഗം കേരള സംസ്ഥാന മൽസരത്തിൽ പത്തനംതിട്ട ജില്ലയെ പ്രതിനിധീകരിച്ച് മൽസരിക്കുകയുണ്ടായി.കോന്നി കുങ് ഫു& യോഗ അക്കാദമിയില്‍ അഭിലാഷ് മാസ്റ്റരുടെ കീഴില്‍ ആറ് വര്‍ഷമായി പരിശീലനത്തിലാണ് അല്‍ബിന്‍. ഗോള്‍ഡന്‍ ഗ്രാമീണവായനശാലയുടെ ഗോള്‍ഡന്‍ കിഡ്സ് ക്ലബിന്റെ സജീവ അംഗമാണ് കോന്നി അട്ടച്ചാക്കല്‍ പാതാലില്‍ നാടുകാണി വീട്ടില്‍ അനില്‍ പി.വര്‍ഗീസിന്റെയും ഷൈബി ജോണിന്റെയും മകനാണ്

Read More

19 മത് ഏഷ്യൻ ​ഗെയിംസ് സോഫ്റ്റ് ബോൾ ; ഇന്ത്യൻ ടീമിൽ മൂന്ന് മലയാളികൾ

  തിരുവനന്തപുരം; ;ചൈനയിൽ വെച്ച് നടക്കുന്ന 19 മത് ഏഷ്യൻ ​ഗെയിംസ് സോഫ്റ്റ് ബോൾ മത്സരത്തിൽ ഇടം നേടി മൂന്ന് മലയാളി വനിതകൾ. അ‍ഞ്ജലി. പി ( മലപ്പുറം), റിന്റാ ചെറിയാൻ ( വയനാട്), സ്റ്റെഫി സജി ( പത്തനംതിട്ട) എന്നിവരാണ് ഇന്ത്യൻ ടീമിൽ ഇടം നേടിയത്. ഇന്ത്യൻ ടീമിന്റെ രണ്ടാം കോച്ചായി കേരള ടീം കോച്ചും ചെമ്പഴന്തി എസ്.എൻ കോളേജിലെ ഫിസിക്കൽ എഡ്യൂക്കേഷൻ അസിസ്റ്റന്റ് പ്രൊഫസറുമായ സുജിത് പ്രഭാകറിനേയും നിയമിച്ചു. മലപ്പുറം താനൂർ പരിയാപുറം മനയ്ക്കൽ ഹൗസിൽ പി. അനിൽകുമാറിന്റേയും, എം ഷീജയുടേയും മകളാണ് 22 വയസുകാരി അ‍ഞ്ജലി. പി.2022 ​ഗുജറാത്തിൽ വെച്ച് നടന്ന ദേശീയ ​ഗെയിംസിൽ രണ്ടാം സ്ഥാനം നേടിയ കേരള ടീം വൈസ് ക്യാപ്റ്റൻ,2021-22 വർഷത്തെ ദേശീയ സീനിയർ സോഫ്റ്റ് ബോൾ ചാമ്പ്യൻഷിപ്പിൽ കിരീടം നേടിയ കേരള ടീം വൈസ് ക്യാപ്റ്റൻ, 2016-17…

Read More

ഒളിമ്പിക് ദിന വാരാഘോഷം ഉദ്ഘാടനം നിര്‍വഹിച്ചു

  ഒളിമ്പിക് ദിന വാരാഘോഷം അടൂര്‍ മേഖലാതല ഉദ്ഘാടനം അടൂര്‍ ഗ്രീന്‍വാലിയില്‍ നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ നിര്‍വഹിച്ചു. ജില്ലയെ കായിക ഭൂപടത്തില്‍ അടയാളപ്പെടുത്താന്‍ നടത്തുന്ന പരിശ്രമങ്ങള്‍ക്കൊപ്പം മുന്നേറുകയാണ് അടൂര്‍ മണ്ഡലം. കൊടുമണ്‍ സ്റ്റേഡിയം കൂടാതെ അടൂര്‍ നഗരസഭാ സ്റ്റേഡിയം, പന്തളം, കടമ്പനാട് മിനി സ്റ്റേഡിയങ്ങള്‍ എന്നിവ കൂടി പൂര്‍ത്തിയാകുന്നതോടെ സംസ്ഥാനത്തെ കായിക രംഗത്ത് മികച്ച നേട്ടം കൈവരിക്കാനാകും എന്ന് അദ്ദേഹം പറഞ്ഞു. ഒളിമ്പിക് ദീപശിഖ ദേശീയ കരാട്ടേ താരം രേവതി എസ് നായര്‍ ഡെപ്യൂട്ടി സ്പീക്കറില്‍ നിന്ന് ഏറ്റുവാങ്ങി. നഗരസഭാ സ്റ്റേഡിയം പൂര്‍ത്തിയാകുന്നതോടെ അടൂര്‍ കായിക ഹബ്ബായി മാറുമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ജില്ലാ ഒളിമ്പിക്സ് അസോസിയേഷന്‍ സീനിയര്‍ വൈസ് പ്രസിഡന്റ് തോമസ് മാത്യു പറഞ്ഞു. അടൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ദിവ്യ റജി മുഹമ്മദ് മുഖ്യപ്രഭാഷണം നടത്തി. പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍.തുളസീധരന്‍…

Read More

ലോക അണ്ടർ 21 വോളിബാൾ ചാമ്പ്യൻഷിപ്പ്: ഇന്ത്യൻ ക്യാമ്പിലേക്ക് സായി എൽ എൻ സി പി ഇ യിൽ നിന്ന് രണ്ട് താരങ്ങൾ

      konnivartha.com : ബഹ്റിനിലെ മാനാമയിൽ നടക്കുന്ന എഫ്.ഐ.വി.ബി ലോക അണ്ടർ 21 പുരുഷ വോളിബാൾ ചാമ്പ്യൻഷിപ്പിലേക്കുളള ഇന്ത്യൻ ക്യാമ്പിലേക്ക് തിരുവനന്തപുരം കാര്യവട്ടം സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ ലക്ഷ്മിഭായി നാഷണൽ കോളേജ് ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ (സായി എൽ.എൻ.സി.പി) കേന്ദ്രത്തിലെ വോളിബാൾ താരങ്ങളായ നാഗേഷിനെയും സാകേത് വർമ്മയേയും  തിരഞ്ഞെടുത്തു. ജൂൺ 4 വരെ ഒഡീഷയിലെ ഭുവനേശ്വറിലെ കെ ഐ ഐ ടി യൂണിവേഴ്സിറ്റിയിൽ വച്ചാണ് ക്യാമ്പ് നടക്കുന്നത്. ബഹ്റിനിലെ മാനാമയിൽ ജൂലായ് 7 മുതൽ 16 വരെയാണ് എഫ്.ഐ.വി.ബി ലോക അണ്ടർ 21 പുരുഷ വോളിബാൾ ചാമ്പ്യൻഷിപ്പ് നടക്കുന്നത്.

Read More

കെ 83 ഫുട്ബോള്‍ പരിശീലന ക്യാമ്പ് ആരംഭിച്ചു; ഇന്ത്യന്‍ കായിക ഭൂപടത്തില്‍ ഇടം പിടിക്കാന്‍ കോന്നി

  കെ 83 ഫുട്ബോള്‍ പരിശീലന സെലക്ഷന്‍  ക്യാമ്പ് പ്രമാടം രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ആരംഭിച്ചു. ചുറുചുറുക്കുള്ള പുതുതലമുറയെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് കോന്നി എംഎല്‍എ അഡ്വ. കെ.യു. ജനീഷ് കുമാര്‍  കെ 83 എന്ന പദ്ധതി ആവിഷ്‌കരിക്കുന്നത്.   പദ്ധതിയുടെ ആദ്യഘട്ടമായ  ഫുട്ബോള്‍ പരിശീലനം പ്രമാടം പഞ്ചായത്തില്‍ ശനിയാഴ്ച ആരംഭിച്ചു. അഡ്വ.കെയു ജനീഷ് കുമാര്‍ പരിശീലനക്യാമ്പ് ഉദ്ഘാടനം ചെയ്തു.  ഇന്ത്യന്‍ ഫുട്ബോള്‍ താരം സി. കെ. വിനീത് ആണ് പദ്ധതിയുടെ ബ്രാന്റ് അംബാസിഡര്‍. കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെ സഹകരണത്തോടുകൂടിയാണ് ഫുട്ബോള്‍ പരിശീലനം സംഘടിപ്പിക്കുന്നത്. ദേശീയ ഫുട്ബോള്‍  താരങ്ങളായ റിനോ ആന്റോ, എന്‍.പി. പ്രദീപ്, അക്കാദമി ഡയറക്ടര്‍ അരുണ്‍ അരവിന്ദാക്ഷന്‍ എന്നിവര്‍ പരിശീലനത്തിന് നേതൃത്വം നല്കും. പത്ത്മുതല്‍ പതിനാല് വയസ് വരെ പ്രായമുള്ള കുട്ടികള്‍ക്ക് ദേശീയ നിലവാരത്തിലുള്ള പരിശീലനമാണ് പദ്ധതിയുടെ  ലക്ഷ്യം.   ആഴ്ചയില്‍…

Read More

അവധിക്കാല കായിക പരിശീലന ക്യാമ്പിന് തുടക്കമായി

പത്തനംതിട്ട ജില്ലാ സ്പോർട്സ് കൗൺസിലിന്റെ നേതൃത്വത്തിൽ 2023 വർഷത്തെ അവധിക്കാല കായിക പരിശീലന ക്യാമ്പിന് തുടക്കമായി ഒരുമാസം നീണ്ടുനിൽക്കുന്ന പരിശീലന ക്യാമ്പിനാണ് തുടക്കമായത് അത്‌ലറ്റിക്സ്,  ഫുട്ബോൾ,  യോഗ, ബാസ്ക്കറ്റ്ബോൾ, വോളിബോൾ, സോഫ്റ്റ് ബോൾ, ഫെൻസിംഗ്, നീന്തൽ, കരാട്ടെ, എന്നീ ഇനങ്ങളിലായി നടക്കുന്ന ക്യാമ്പ് പത്തനംതിട്ട ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ്  കെ. അനിൽകുമാർ ഉദ്ഘാടനം ചെയ്തു.  ചടങ്ങിൽ ഹോക്കി പത്തനംതിട്ടയുടെ രക്ഷാധികാരി എഴുമറ്റൂർ രവീന്ദ്രൻ  അധ്യക്ഷനായി. ജില്ലാ സ്പോർട്സ് കൗൺസിൽ സെക്രട്ടറി രാജു എബ്രഹാം സ്വാഗതം ആശംസിച്ചു. ജില്ലാ സ്പോർട്സ് കൗൺസിൽ എക്സിക്യൂട്ടീവ്  അംഗം ആർ പ്രസന്നകുമാർ, റോബിൻ വിളവിനാൽ , കൗൺസിൽ പരിശീലകരായ തങ്കച്ചൻ പി  ജോസഫ്,  ജഗദീഷ് ആർ കൃഷ്ണ, റോസമ്മ മാത്യു, അഞ്ജലി കൃഷ്ണൻ  ജി എന്നിവർ ചടങ്ങിൽ പങ്കെടുത്തു. പത്തനംതിട്ട നഗരസഭാ സ്റ്റേഡിയത്തിലാണ് പരിശീലന ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത് ഒരുമാസം പരിശീലനം പൂർത്തിയാക്കുന്നവർക്ക്…

Read More

കേരള സീനിയർ വനിതാ ഫുട്ബോൾ ടീം യാത്ര തിരിച്ചു

  konnivartha.com : കേരള സീനിയർ വനിതാ ഫുട്ബോൾ ടീം 27-ാമത് ഉത്തരാഖണ്ഡിൽ നടക്കാനിരിക്കുന്ന സീനിയർ വനിതാ ദേശീയ ഫുട്ബോൾ ചാമ്പ്യൻഷിപ്പിനായി യാത്ര തിരിച്ചു. തിരുവനന്തപുരം, കാര്യവട്ടം സ്പോ൪ട്സ് അതോറിറ്റി ഓഫ് ഇന്ത്യ ലക്ഷ്മിഭായ് നാഷണല്‍ കോളേജ് ഓഫ് ഫിസിക്കല്‍ എജ്യുക്കേഷ൯ (സായി – എല്‍.എന്‍.സി.പി.ഇ) 2023 മാർച്ച് 3 മുതൽ 22 വരേ സംഘടിപ്പിച്ച വിദഗ്ധ ഫുട്ബോൾ പരിശീലന ക്യാമ്പ് കേരള സീനിയർ വനിതാ ഫുട്ബോൾ ടീം വിജയകരമായി പൂർത്തിയാക്കി. ഉത്തരാഖണ്ഡിലെ ഹൽദ്വാനി / രുദ്രപൂരിൽ നടക്കാനിരിക്കുന്ന 27-ാമത് വനിതാ ദേശീയ ഫുട്ബോൾ ചാമ്പ്യൻഷിപ്പിനു മുന്നോടിയായിരുന്നു കേരള ഫുട്ബോൾ അസോസിയേഷൻ എല്‍.എന്‍.സി.പി.ഇ യിൽ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചത്. കളിക്കാർക്കായി തിരുവനന്തപുരം കാര്യവട്ടം സ്പോ൪ട്സ് അതോറിറ്റി ഓഫ് ഇന്ത്യ, ലക്ഷ്മീഭായി നാഷണൽ കോളേജ് ഓഫ് ഫിസിക്കൽ എഡ്യുക്കേഷൻ, (സായി എൽ.എൻ.സി.പി.ഇ), യാത്രയയപ്പ് ചടങ്ങ് സംഘടിപ്പിച്ചു. പ്രിൻസിപ്പലും റീജിയണൽ…

Read More

ഖേലോ ഇന്ത്യ വനിതാ അത്‌ലറ്റിക് മത്സരങ്ങൾ സംഘടിപ്പിച്ചു

  കേന്ദ്ര യുവജനകാര്യ, കായിക മന്ത്രാലയവും സ്‌പോർട്‌സ് അതോറിറ്റിയും രാജ്യത്തുടനീളംസംഘടിപ്പിച്ചു വരുന്ന ഖേലോ ഇന്ത്യ “ദസ് കാ ദം” പരിപാടി ഭാഗമായി സ്പോര്ട്സ് അതോറിറ്റി ഓഫ് ഇന്ത്യയും (സായ്), കേരള സ്റ്റേറ്റ് അത്‌ലറ്റിക് അസോസിയേഷനുമായി സഹകരിച്ച് വനിതക്കൾക്കായുള്ള അത്‌ലറ്റിക് മത്സരങ്ങൾ തിരുവനന്തപുരം കാര്യവട്ടം സ്പോ൪ട്സ് അതോറിറ്റി ഓഫ് ഇന്ത്യ, ലക്ഷ്മീഭായി നാഷണൽ കോളേജ് ഓഫ് ഫിസിക്കൽ എഡ്യുക്കേഷ൯ (സായി എൽ.എൻ.സി.പി.ഇ), കാമ്പസിൽ വച്ച് സംഘടിപ്പിച്ചു.അത്‌ലറ്റിക് മത്സരത്തിന്റെ ഔപചാരികമായ ഉദ്ഘാടനം സംസ്ഥാന മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പ് മന്ത്രി ശ്രീമതി. ജെ.ചിഞ്ചുറാണി നിർവ്വഹിച്ചു. സായി എൽ.എൻ.സി.പി.ഇ പ്രിൻസിപ്പലും റീജിയണൽ ഹെഡുമായ ഡോ.ജി.കിഷോർ സ്വാഗതം ആശംസിച്ചു. കേരള സ്റ്റേറ്റ് അത്‌ലറ്റിക് അസോസിയേഷ൯ വൈസ് പ്രസിഡന്റ് ശ്രീ. എം വേലായുധൻകുട്ടി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. മു൯ ലോക ബോക്സിംഗ് ചാമ്പ്യനും ധ്യാൻചന്ദ് അവാർഡ് ജേതാവുമായ ശ്രീമതി.കെ സി ലേഖ, അന്തർദേശീയ കായിക താരമായ…

Read More

സൈക്ലത്തോണും റോളര്‍ സ്‌ക്കേറ്റിംഗും ആവേശമായി

  വിവ കേരളത്തിന്റേയും ലോകവനിതാദിനത്തിന്റെയും ഭാഗമായി പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസും, ദേശീയ ആരോഗ്യദൗത്യവും സംയുക്തമായി സംഘടിപ്പിച്ച സൈക്ലത്തോണും റോളര്‍ സ്‌ക്കേറ്റിംഗും ആവേശമായി. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ നിന്നും ആരംഭിച്ച് ഗാന്ധി സ്‌ക്വയര്‍, സ്റ്റേഡിയം ജംഗ്ഷന്‍ വഴി ജനറല്‍ ആശുപത്രിയില്‍ തിരിച്ചെത്തും വിധമായിരുന്നു സൈക്ലത്തോണും റോളര്‍ സ്‌ക്കേറ്റിംഗും. പരിപാടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. എല്‍. അനിതകുമാരി ഫ്‌ളാഗ് ഓഫ് ചെയ്തു. രാജ്യത്തുണ്ടാകുന്ന മരണങ്ങളില്‍ അറുപതു ശതമാനത്തിനു മുകളില്‍ പകര്‍ച്ചേതര വ്യാധി മൂലമാണെന്നും ഇതിനുകാരണം അനാരോഗ്യകരമായ ജീവിതശൈലി, പുകയിലയുടേയും മദ്യത്തിന്റെയും ഉപയോഗം, വ്യായാമക്കുറവ്, വായു മലിനീകരണം എന്നിവയൊക്കെയാണെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഓര്‍മ്മപ്പെടുത്തി. സ്ത്രീകളിലെ വിളര്‍ച്ച കണ്ടുപിടിച്ച് പരിഹരിക്കുന്ന ‘വിവ കേരളം’ കാമ്പയിന്‍ നടക്കുന്ന ഈ കാലയളവില്‍ സൈക്ലത്തോണ്‍ പോലെയുളള പ്രചാരണ പരിപാടികള്‍ക്ക് കൂടുതല്‍ പ്രാധാന്യം ഉണ്ടെന്നും ഡിഎംഒ പറഞ്ഞു. പത്തനംതിട്ട കാത്തോലിക്കേറ്റ് കോളജിലെ ഫിസിക്കല്‍…

Read More

ഖേലോ ഇന്ത്യ വനിത സൈക്ലിംഗ് ചാമ്പ്യൻഷിപ്പ്

  ഖേലോ ഇന്ത്യ വനിതാ ലീഗ് സൈക്ലിംഗ് ചാമ്പ്യൻഷിപ്പ് ട്രാക്ക് ഇനങ്ങൾ തിരുവനന്തപുരം കാര്യവട്ടം സായി എൽ എൻ സി പി ഇയിൽ ആരംഭിച്ചു. സംസ്ഥാന സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് യു.ഷറഫ് അലി സൈക്ലിംഗ് വെലോഡ്റോമിൽ ഉദ്ഘാടനം നിർവഹിച്ചു. ഖേലോ ഇന്ത്യ പദ്ധതിയുടെ ഭാഗമായി സൈക്ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ, സ്‌പോർട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ എന്നിവയുടെ കീഴിലുള്ള കേരള സൈക്ലിംഗ് അസോസിയേഷനാണ് രണ്ട് ദിവസത്തെ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.സായി എൽ.എൻ.സി.പി.ഇ യുടെ റീജിണൽ ഡയറക്ടറും പ്രിൻസിപ്പലുമായ ഡോ.ജി.കിഷോർ, തിരുവനന്തപുരം ജില്ലാ സൈക്ലിംഗ് അസോസിയേഷൻ പ്രസിഡന്റ്കരമന ജയൻ തുടങ്ങിയവർ സന്നിഹിതരായിരുന്നു.അഞ്ച് സംസ്ഥാനങ്ങളിലെ 100 ഓളം കായിക താരങ്ങൾ മൂന്ന് വിഭാ​ഗ​ങ്ങളിലായി നടക്കുന്ന മത്സരങ്ങളിൽ പങ്കെടുക്കുന്നുണ്ട്.  

Read More