ദ ബെസ്റ്റ് ഫിഫ ഫുട്‌ബോളർ 2022 പുരസ്‍കാരം മെസിക്ക്

  ബെസ്റ്റ് ഫിഫ ഫുട്‌ബോൾ അവാർഡ്‌സ് 2022 ലെ ജേതാക്കളെ പ്രഖ്യാപിച്ചു. ദ ബെസ്റ്റ് ഫിഫ ഫുട്‌ബോളറായി അർജന്റീന ക്യാപ്റ്റൻ ലയണൽ മെസിയെ തെരെഞ്ഞെടുത്തു. ഫ്രഞ്ച് താരങ്ങളായ കിലിയൻ എംബാപ്പെ, കരീം ബെൻസേമ എന്നിവരാണ് അന്തിമ പട്ടികയിലുണ്ടായിരുന്നത്. ലോകകപ്പില്‍ കിരീടത്തിന് ഒപ്പം ഗോള്‍ഡന്‍ ബോളും മെസി സ്വന്തമാക്കിയിരുന്നു.എംബപ്പെ ലോകകപ്പില്‍ ടോപ് സ്കോറര്‍ ആയി എങ്കിലും ലോക കിരീടം നേടിയില്ല എന്നതു കൊണ്ട് മെസിക്ക് മുകളില്‍ എത്താന്‍ ആയില്ല. കരീം ബെന്‍സീമക്ക് അവസാന സീസണ്‍ വളരെ മികച്ചതായിരുന്നു. ബെന്‍സീമ റയലിനൊപ്പം ചാമ്പ്യൻസ് ലീഗും നേടിയിരുന്നു. മെസി ഇത് രണ്ടാം തവണയാണ് ഫിഫ ബെസ്റ്റ് സ്വന്തമാക്കുന്നത്. 2019ലും മെസി ഫിഫ ബെസ്റ്റ് പുരസ്കാരം നേടിയിരുന്നു. വേദിയിൽ എത്തുന്നത് ഒരു ബഹുമതിയാണെന്നും വിജയിക്കാൻ സാധിച്ചത് അതിലും മഹത്തരമാണെന്നും മെസി പറഞ്ഞു . ലോകകപ്പ് നേടുകയെന്നത് ഒരു സ്വപ്ന സാക്ഷാത്കാരമാണെന്നും അർജന്റീനയിലെ സഹതാരങ്ങൾക്കും…

Read More

കലഞ്ഞൂരില്‍ 1.04 കോടി രൂപയുടെ അത്യാധുനിക സ്പോര്‍ട്സ് ലൈഫ് ഫിറ്റ്നസ് സെന്റര്‍ നാടിനു സമര്‍പ്പിച്ചു

  കോന്നി കലഞ്ഞൂരില്‍ 1.04 കോടി രൂപയുടെ അത്യാധുനിക സ്പോര്‍ട്സ് ലൈഫ് ഫിറ്റ്നസ് സെന്റര്‍ നാടിനു സമര്‍പ്പിച്ചു :കളിക്കളങ്ങള്‍ ഇല്ലാത്ത എല്ലാ പഞ്ചായത്തിലും പുതിയ കളിക്കളം:പാഠ്യ പദ്ധതിയില്‍ കായികം ഇനമായി ഉള്‍പ്പെടുത്തും konnivartha.com : വ്യായാമം ചെയ്യേണ്ടത് കുട്ടികളും യുവജനങ്ങളും മാത്രമല്ല മുതിര്‍ന്നവരും ആണെന്ന് കായിക മന്ത്രി വി. അബ്ദുറഹ്മാന്‍ പറഞ്ഞു. കായിക വകുപ്പിന്റെ നേതൃത്വത്തില്‍ കോന്നി കലഞ്ഞൂരില്‍ 1.04 കോടി രൂപ വിനിയോഗിച്ച് നിര്‍മാണം പൂര്‍ത്തിയാക്കിയ അത്യാധുനിക സ്പോര്‍ട്സ് ലൈഫ് ഫിറ്റ്നസ് സെന്ററിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. മുതിര്‍ന്നവര്‍ പ്രത്യേകിച്ച് സ്ത്രീകള്‍ വ്യായാമം ചെയ്യുന്നത് കുറവാണ്. അവരും ഫിറ്റ്നസ് കേന്ദ്രങ്ങള്‍ പ്രയോജനപ്പെടുത്തണം. മാനസിക ആരോഗ്യത്തിന് കായിക ക്ഷമതയും ആവശ്യമാണ്. ജനങ്ങള്‍ക്ക് ഏറ്റവും മെച്ചപ്പെട്ട ആരോഗ്യം നല്‍കുക എന്നത് സര്‍ക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യമാണ്. യുവതലമുറയെ കായികരംഗത്തേക്ക് കൂടുതല്‍ പ്രോത്സാഹിപ്പിക്കുന്നതിനും വ്യായാമശീലം വളര്‍ത്തുന്നതിനും അടുത്ത അധ്യയന വര്‍ഷം…

Read More

കായികക്ഷമതാ പദ്ധതിയുമായി ജനീഷ് കുമാര്‍ എംഎല്‍എ; ഫുട്‌ബോള്‍താരം സി.കെ. വിനീത് ബ്രാന്‍ഡ് അംബാസിഡര്‍

കലഞ്ഞൂരിലെ ആധുനിക ഫിറ്റ്നസ് സെന്റര്‍ കായിക വകുപ്പ് മന്ത്രി വി. അബ്ദു റഹ്മാന്‍ ഉദ്ഘാടനം ചെയ്യും ഇന്ത്യന്‍ കായിക ഭൂപടത്തില്‍ ഇടം പിടിക്കാന്‍ കോന്നിയും ഒരുങ്ങുന്നു. ലഹരിയുടെയും ഇന്റര്‍നെറ്റിന്റെയും നീരാളി പിടിയിനിന്നും കുട്ടികളെ രക്ഷിച്ച് പ്രസരിപ്പും ചുറുചുറുക്കുമുള്ള പുതുതലമുറയെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യത്തോടെ അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ ആവിഷ്‌കരിക്കുന്ന പദ്ധതിയാണ് കെ 83. 40 വര്‍ഷം മുമ്പുള്ള കായിക ക്ഷമതയാണ് പദ്ധതിയിലൂടെ വിഭാവനം ചെയ്യുന്നത്. കായിക ഇനങ്ങളായ ഫുട്‌ബോള്‍, വോളിബോള്‍, സോഫ്റ്റ് ബോള്‍, ഹാന്‍ഡ് ബോള്‍, ആര്‍ച്ചറി, റോളര്‍ സ്‌കേറ്റിംഗ്, ഹോക്കി, ഖോ ഖോ, ഫെന്‍സിംഗ് തുടങ്ങിയവയിലും ഉപകരണ സംഗീതം, നൃത്തനൃത്യങ്ങള്‍, സംഗീതം തുടങ്ങിയ കലാ ഇനങ്ങളിലുമാണ് കോന്നി നിയോജക മണ്ഡലത്തിലെ കുട്ടികള്‍ക്ക് സൗജന്യമായി പരിശീലനം നല്‍കുന്നത്. ഇന്ത്യന്‍ ഫുട്‌ബോള്‍ താരം സി.കെ. വിനീത് ആണ് പദ്ധതിയുടെ ബ്രാന്‍ഡ് അംബാസിഡര്‍. ദേശീയ താരങ്ങളായ റിനോ…

Read More

സ്വന്തമായി കളിസ്ഥലമൊരുക്കി,ഗ്രാമോത്സവം സംഘടിപ്പിച്ച് ഡി വൈ എഫ് ഐ

  konnivartha.com : ഡി.വൈ.എഫ്.ഐ കോന്നിതാഴം മേഖലാ കമ്മറ്റിയുടെ നേതൃത്വത്തിൽ യുവതി യുവാക്കൾക്കായി കളിസ്ഥലം ഒരുക്കി.പെരിഞ്ഞൊട്ടയ്ക്കലിൽ സി.എഫ്.ആർ.ഡിയോട് ചേർന്നുള്ള സ്വകാര്യ വ്യക്തിയുടെ സ്ഥലത്താണ് കളിസ്ഥലം ഒരുക്കിയത്. സി.പി. എം വട്ടമൺ ബ്രാഞ്ച് കമ്മറ്റിയംഗമായ പ്രശാന്താണ് തന്‍റെ ഉടമസ്ഥതയിലുള്ള സ്ഥലം യുവജനങ്ങൾക്ക് കളിസ്ഥലം ഒരുക്കാൻ ഡി.വൈ.എഫ്.ഐ യ്ക്ക് വിട്ടുനൽകിയത്. കാടു പിടിച്ചു കിടന്നിരുന്ന അരയേക്കറോളം വരുന്ന സ്ഥലം ഡിവൈഎഫ്ഐ പ്രവർത്തകർ നിരപ്പാക്കി കായിക മത്സരങ്ങൾക്ക് അനുയോജ്യമാക്കി മാറ്റിയെടുത്തു. നിലവിൽ ഫുട്ബോൾ, ബാഡ്മിന്റൺ മത്സരങ്ങൾക്കുള്ള കോർട്ടുകൾ സജ്ജമാക്കിയിട്ടുണ്ട്.സൗജന്യമായി എല്ലാവർക്കും കളിസ്ഥലം ഉപയോഗിക്കാം. കളിസ്ഥലത്തിന്റെയും, ഗ്രാമോത്സവത്തിന്റെയും ഉദ്ഘാടനം ഡി. വൈ. എഫ്. ഐ ജില്ലാ സെക്രട്ടറി ബി. നിസ്സാം നിർവഹിച്ചു. സംസ്ഥാന കമ്മറ്റി അംഗം എം അനീഷ് കുമാർ, ബ്ലോക്ക് സെക്രട്ടറി സി. സുമേഷ് ബ്ലോക്ക് പ്രസിഡന്റ് അഖിൽ മോഹൻ, മേഖല സെക്രട്ടറി വിപിൻ വേണു, മേഖല പ്രസിഡന്റ് ലിന്റോ തോമസ്,…

Read More

അന്താരാഷ്ട്ര പരിശീലനത്തിനായി സായി ഫുട്ബോൾ ടീം ദക്ഷിണാഫ്രിക്കയിലേക്ക് യാത്ര തിരിച്ചു

  കേന്ദ്ര യുവജനകാര്യ കായിക മന്ത്രാലയത്തിന്റെ കീഴിലുള്ള സ്‌പോർട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ സംയുക്ത ഫുട്‌ബോൾ ടീം അന്താരാഷ്ട്ര പരിശീലനത്തിനായി ദക്ഷിണാഫ്രിക്കയിലേക്ക് യാത്ര തിരിച്ചു.   മന്ത്രാലയത്തിന്റെ അന്താരാഷ്ട്ര എക്സ്പോഷർ പരിപാടിയുടെ ഭാഗമായാണ് പരിശീലനം. സായിയുടെ 20 അംഗ സംഘത്തിൽ 18 കായികതാരങ്ങളും 2 പരിശീലകരുമുണ്ട്. 15 ദിവസത്തേക്കാണ് പരിശീലനം.   ദക്ഷിണാഫ്രിക്കയിലെ യൂണിവേഴ്സിറ്റി ഓഫ് പ്രിട്ടോറിയ്ക്കയ്ക്കെതിരെ മൂന്ന് മത്സരങ്ങൾ കളിക്കുന്ന സായ് ടീമിലെ താരങ്ങൾക്കും പരിശീലകർക്കും അന്താരാഷ്‌ട്ര നിലവാരമുളള അനുഭവങ്ങൾ ലഭിക്കും.   തിരുവനന്തപുരം കാര്യവട്ടത്തെ ലക്ഷ്മീഭായി നാഷണൽ കോളേജ് ഓഫ് ഫിസിക്കൽ എഡ്യുക്കേഷൻ, (സായി എൽ.എൻ.സി.പി.ഇ), കായിക താരങ്ങൾക്കായി യാത്രയയപ്പ് ചടങ്ങ് സംഘടിപ്പിച്ചു. പ്രിൻസിപ്പലും റീജിയണൽ ഹെഡുമായ ഡോ.ജി.കിഷോർ കായിക താരങ്ങൾക്ക് സ്പോർട്സ് കിറ്റുകൾ വിതരണം ചെയ്തു.

Read More

42-മത് സംസ്ഥാന സബ്ജൂനിയർ ബോൾ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിന് കോന്നിയില്‍  തുടക്കം കുറിച്ചു

42-മത് സംസ്ഥാന സബ് ജൂനിയര്‍  ബോൾ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിന് കോന്നിയില്‍  തുടക്കം കുറിച്ചു. അഡ്വ. കെ. യു ജനീഷ് കുമാർ എംഎൽഎ ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്തു. konnivartha.com :സംസ്ഥാന, ജില്ലാ ബോൾ ബാഡ്മിന്റൺ അസോസിയേഷനുകളുടെയും, ജില്ലാ സ്പോർട്സ് കൗൺസിലിന്റെയും, കോന്നി അമൃത വി.എച്ച്.എസ്. സ്കൂളിന്റെയും ആഭിമുഖ്യത്തിൽ 42-മത് സംസ്ഥാന സബ് ജൂനിയര്‍ ബോൾ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് 2022 -23, കോന്നി അമൃത വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ ജനുവരി 28,29 തീയതികളിലായി നടക്കുകയാണ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി മുന്നൂറിൽ അധികം കായികതാരങ്ങൾ ചാമ്പ്യൻ ഷിപ്പിൽ പങ്കെടുക്കുന്നുണ്ട്. കോന്നി അമൃത സ്കൂൾ ഗ്രൗണ്ടിൽ നടക്കുന്ന ചാമ്പ്യൻഷിപ്പിന്റെ ഔപചാരിക ഉദ്ഘാടനം അഡ്വ. ജനീഷ് കുമാർ എംഎൽഎ നിർവഹിച്ചു. കേരള സ്റ്റേറ്റ് ബോൾ ബാഡ്മിന്റൺ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡണ്ട് ടി ജെ അലക്സാണ്ടർ അധ്യക്ഷനായി. അരുവാപുലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്…

Read More

43-മത് സംസ്‌ഥാന ബോൾ ബാഡ്മിന്റൺ ചാമ്പ്യൻ ഷിപ്പിന് കോന്നിയില്‍ തുടക്കം

konnivartha.com : കോന്നി : സംസ്ഥാന സബ് ജൂനിയർ ബോൾ ബാഡ്മിന്റൺ ചമ്പ്യാൻഷിപ് 2022 – 23 ന് കോന്നി എലിയറക്കൽ അമൃത വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂൾ ഗ്രൗണ്ടിൽ തുടക്കമായപ്പോൾ ആദ്യ ഘട്ട മത്സരത്തിൽ പത്തനംതിട്ട ജില്ലാ ആൺകുട്ടികളുടെ മത്സരത്തിലും പെൺകുട്ടികളുടെ മത്സരത്തിലും ആധിപത്യം ഉറപ്പിച്ചു.   പത്തനംതിട്ട ജില്ലാ പെൺകുട്ടികളുടെ മത്സരത്തിൽ വയനാടിനെയും ആൺകുട്ടികളുടെ മത്സരത്തിൽ ആലപ്പുഴ ജില്ലയേയും ആണ് പരാജയപ്പെടുത്തിയത്.സംസ്ഥാന ജില്ലാ ബോൾ ബാട്മിന്ടൻ അസോസിയേഷനുകളുടെയും ജില്ലാ സ്പോർട്സ് കൗൺസിലിന്റയും കോന്നി അമൃത വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂളിന്റെയും ആഭിമുഖ്യത്തിൽ ആണ് മത്സരങ്ങൾ സംഘടിപ്പിച്ചിരിക്കുന്നത് .   ജനുവരി 27,28,29 തീയതികളിലായാണ് മത്സരങ്ങൾ നടക്കുന്നത്.250 കുട്ടികളാണ് മത്സരത്തിൽ ഉള്ളത്.അഡ്വ കെ യു ജനീഷ് കുമാർ എം എൽ എ ചാമ്പ്യൻഷിപ് ഉത്‌ഘാടനം ചെയ്തു,കെ എസ് ബി ബി എ പ്രസിഡണ്ട് റ്റി കെ…

Read More

43-മത് സംസ്‌ഥാന ബോൾ ബാഡ്മിന്റൺ ചാമ്പ്യൻ ഷിപ്പ് കോന്നി അമൃത സ്കൂളിൽ നാളെ മുതൽ ആരംഭിക്കും(ജനുവരി 27,28,29,30)

  konnivartha.com : :43-മത് സംസ്‌ഥാന ബോൾ ബാഡ്മിന്റൺ  ചാമ്പ്യൻ ഷിപ്പ് കോന്നി അമൃത സ്കൂളിൽ നാളെ മുതൽ ആരംഭിക്കും.14 ജില്ലകളിൽ നിന്നായി 300 ൽ അധികം കായിക താരങ്ങൾ പങ്കെടുക്കും .   ജനുവരി 27,28,29,30, തീയതികളിൽ നടക്കുന്ന ചാമ്പ്യൻ ഷിപ് വെള്ളിയാഴ്ച 3 മണിക്ക് അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ ഉദ്ഘാടനം ചെയ്യും.ബോൾ ബാഡ്മിന്റൺ അസോസിയേഷൻ സംസ്‌ഥാന പ്രസിഡന്റ് ടി കെ ഹെന്റി അധ്യക്ഷനാകും.

Read More

ഏകദിന ചരിത്രത്തിലെ ഏറ്റവും വലിയ മാര്‍ജിൻ വിജയം; ഇന്ത്യ 317 റൺസിന് ശ്രീലങ്കയെ തോൽപ്പിച്ചു

  കാര്യവട്ടത്ത് ഐതിഹാസികം വിജയം നേടി ഇന്ത്യ. പരമ്പരയിലെ മൂന്നാം ഏകദിനത്തില്‍ 317 റണ്‍സിനാണ് ശ്രീലങ്കയെ പരാജയപ്പെടുത്തിയത്. ഇന്ത്യ ഉയര്‍ത്തിയ 391 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ലങ്കയുടെ പോരാട്ടം 22-ാം ഓവറില്‍ അവസാനിച്ചു. ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ മാര്‍ജിനുള്ള വിജയമാണ് ലങ്കയ്ക്കെതിരെ ഇന്ത്യ തിരുവനന്തപുരത്ത് നേടിയത് . ഇതോടെ മൂന്ന് മത്സരങ്ങളും വിജയിച്ച് ഇന്ത്യ പരമ്പര തൂത്തുവാരി. ഏകദിന ക്രിക്കറ്റില്‍ അയര്‍ലന്‍ഡിനെതിരെ ന്യൂസിലന്‍ഡ് നേടിയ 290 റണ്‍സ് വിജയമായിരുന്നു ഇതുവരെയുള്ള റെക്കോര്‍ഡ്. ഈ റെക്കോര്‍ഡാണ് ഇന്ത്യ തിരുത്തിക്കുറിച്ചത്‌.

Read More

ഫുട്ബോള്‍ ഇതിഹാസം പെലെ അന്തരിച്ചു

  ലോകമെമ്പാടുമുള്ള ഫുട്ബോള്‍ ആരാധകരുടെ ഹൃദയത്തിലിടം നേടിയ ഇതിഹാസ താരം പെലെ (82) അന്തരിച്ചു. കുടലിലെ അര്‍ബുദ ബാധയെ തുടര്‍ന്ന് സാവോപോളോയിലെ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ ആശുപത്രിയിലാണ് അന്ത്യം   മൂന്നു ലോകകപ്പുകൾ നേടിയ ടീമിൽ അംഗമായ ഒരേയൊരാളാണ് അദ്ദേഹം. 1958, 1962, 1970 ലോകകപ്പുകൾ നേടിയ ബ്രസീൽ ടീമിൽ അംഗമായിരുന്നു. എഡ്‍സൺ ആരാന്‍റസ് ഡൊ നസിമെന്‍റോ എന്നായിരുന്നു യഥാർത്ഥ പേര്. തോമസ് എഡിസണിന്‍റെ പേര് മാതാപിതാക്കൾ അദ്ദേഹത്തിന് നൽകുകയിരുന്നു. പിന്നീട് വാസ്കോ ഗോൾകീപ്പർ ബിലേയിൽ നിന്നാണ് പെലെ എന്ന വിളിപ്പേര് വന്നത്. ലോകം കണ്ട മികച്ച ഫുട്ബോളർമാരിൽ അഗ്രഗണ്യനാണ് പെലെ. പതിനഞ്ചാം വയസിൽ പ്രെഫഷണൽ ക്ലബായ സാന്റോസിനുവേണ്ടി പന്ത് തട്ടിയായിരുന്നു തുടക്കം. മിന്നുന്ന പ്രകടനം കാഴ്ചവയ്ക്കുന്നതിനിടയിൽ പതിനാറാം വയസിലാണ് പെലെ ബ്രസീൽ ഫുട്ബോൾ ടീമിലേക്കെത്തിയത്. ആദ്യം മത്സരിച്ചത് പരമ്പരാഗത വൈരികളായ അർജന്റീനയ്ക്കെതിരെയും. അന്ന് അർജന്റീനയോട് ബ്രസീൽ 1-2ന്…

Read More