konnivartha.com : കഴിഞ്ഞദിവസം തിരുവല്ല പൊടിയാടി ജംഗ്ഷനിൽ വൈകിട്ട് വടിവാൾ ഉൾപ്പെടെയുള്ള മാരകായുധങ്ങളുമായി മൂന്നുമണിക്കൂറോളം കൊലവിളി നടത്തിയ സംഘത്തിലെ 5 പ്രതികളെയും പുളിക്കീഴ് പോലീസ് പിടികൂടി. സംഭവസമയത്തുതന്നെ മൂന്നുപേരെ എസ് ഐ കവിരാജനും സി പി ഓ അഖിലേഷും ചേർന്ന് സാഹസികമായി കീഴ്പ്പെടുത്തിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇന്നലെയാണ് ബാക്കി രണ്ടുപ്രതികളെ അറസ്റ്റ് ചെയ്തത്. നെടുമ്പ്രം കല്ലുങ്കൽ മുണ്ടുചിറയിൽ ഗോപന്റെ മകൻ ഗോകുൽ (25), നെടുമ്പ്രം പൊടിയാടി പുത്തറയിൽ കുഴിയിൽ വീട്ടിൽ അനിരുദ്ധന്റെ മകൻ അനന്തു (22), പെരിങ്ങര വേലുപ്പറമ്പിൽ സുരേന്ദ്രൻ മകൻ സുമിത്കുമാർ (25), എന്നീ പ്രതികളെയാണ് സംഭവസമയം തന്നെ അറസ്റ്റ് ചെയ്തത്. ഒന്നുമുതൽ മൂന്നു വരെ പ്രതികളാണ് ഇവർ. ജില്ലാ പൊലിസ് മേധാവിയുടെ നിർദേശപ്രകാരം അന്വേഷണം വ്യാപിപ്പിച്ചതിനെ തുടർന്ന്, നാലാം പ്രതിപെരിങ്ങര അമിച്ചുകരി കൊങ്കോട് മണലിൽ തെക്കേതിൽ ബാബു ബേബി യുടെ മകൻ…
Read Moreവിഭാഗം: Uncategorized
അട്ടച്ചാക്കലില്‍ സ്കൂട്ടര്‍ യാത്രികയ്ക്ക് കുഴിയില്‍ വീണ് പരിക്ക്
konnivartha.com : റോഡിലെകുഴി കാരണം അപകടം പതിവാകുന്നു. അട്ടച്ചാക്കൽ ചിറ്റൂർ കട്ട കമ്പനിക്ക് സമീപം റോഡിലെ കുഴി ആണ് അപകടം ഉണ്ടാക്കുന്നത് . ഈ കുഴിയില്‍ ഇരു ചക്ര വാഹനം വീഴുകയാണ് . ഇതിനോടകം നിരവധി ആളുകള്‍ക്ക് പരിക്ക് പറ്റി .എന്നിട്ടും കുഴി അടയ്ക്കാന്‍ ബന്ധപെട്ട അധികാരികള്‍ തയാറായിട്ടില്ല . പരിക്ക് പറ്റിയ യാത്രക്കാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
Read Moreകൂലി വേലക്കാരെ പിഴിയാന്‍ പുതിയ ലോട്ടറി ചൂതാട്ടം : ഞായറാഴ്ച പുതിയ ലോട്ടറി; ഫിഫ്റ്റി – ഫിഫ്റ്റി ലോട്ടറി പുറത്തിറക്കി
കൂലി വേലക്കാരെ പിഴിയാന്‍ പുതിയ ലോട്ടറി ചൂതാട്ടം : ഞായറാഴ്ച പുതിയ ലോട്ടറി; ഫിഫ്റ്റി – ഫിഫ്റ്റി ലോട്ടറി പുറത്തിറക്കി മദ്യ കച്ചവടം , ലോട്ടറി കച്ചവടം തുടങ്ങിയ കച്ചവടം നടത്തി സര്‍ക്കാര്‍ തങ്ങളുടെ കുംഭ വീര്‍പ്പിക്കുന്നു . ഇനി പണം ഉണ്ടാക്കാന്‍ മറ്റു “മാര്‍ഗം “തുടങ്ങും .അതിനും മടിക്കില്ല .കാരണം വരുന്നു വീണ്ടും തിരഞ്ഞെടുപ്പ് . എതിരാളി ആം ആദ്മി പാര്‍ട്ടി ഫിഫ്റ്റി – ഫിഫ്റ്റി എന്ന പേരിൽ സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുതിയ ലോട്ടറി പുറത്തിറക്കി. ഞായറാഴ്ചകളിലാണു നറുക്കെടുപ്പ്. ഒന്നാം സമ്മാനമായി ഒരു കോടി രൂപയും രണ്ടാം സമ്മാനമായി 10 ലക്ഷം രൂപയും നൽകുന്ന ഫിറ്റ്റ്റി – ഫിഫ്റ്റി ലോട്ടറി ടിക്കറ്റിന് 50 രൂപയാണു വില. പുതിയ ലോട്ടറി ടിക്കറ്റിന്റെ പ്രകാശനം സെക്രട്ടേറിയറ്റ് പി.ആർ. ചേംബറിൽ ധനമന്ത്രി കെ.എൻ. ബാലഗോപാൽ നിർവഹിച്ചു. …
Read Moreഡോ.എം.എസ്. സുനിലിന്റെ 246 -മത് സ്നേഹഭവനം :ഷിക്കാഗോ മലയാളി അസോസിയേഷന്‍ സഹായത്താൽ നിർമ്മിച്ചു നൽകി
konnivartha.com : സാമൂഹിക പ്രവർത്തക ഡോ. എം.എസ്. സുനിൽ ഭവനരഹിതരായ സുരക്ഷിതമല്ലാത്ത കുടിലുകളിൽ കഴിയുന്ന നിരാലംബർക്ക് പണിത് നൽകുന്ന 246- മത് സ്നേഹ ഭവനം അടൂർ മുണ്ടപ്പള്ളി ലക്ഷ്മി ഭവനത്തിൽ ശാലിനിക്കും മകൾ ലക്ഷ്മിക്കുമായി ഷിക്കാഗോ മലയാളി അസോസിയേഷന്റെ മുൻ പ്രസിഡന്റ് ആയ ജോസഫ് നെല്ലുവേലിയുടെ സഹായത്താൽ നിർമ്മിച്ചു നൽകി. വീടിന്റെ താക്കോൽ ദാനവും ഉദ്ഘാടനവും അസോസിയേഷൻ പ്രതിനിധികളായ സണ്ണി ചിറയിലും മോളി സണ്ണിയും ചേർന്ന് നിർവഹിച്ചു. ശാലിനി വർഷങ്ങളായി ഭർത്താവിനാൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ മകൾ ലക്ഷ്മിയുമായി സുരക്ഷിതമല്ലാത്ത സാഹചര്യത്തിൽ കഴിയുകയായിരുന്നു. ഇവരുടെ അവസ്ഥ മനസ്സിലാക്കിയ ടീച്ചർ ഇവർക്കായി രണ്ട് മുറികളും ഹാളും അടുക്കളയും ശുചിമുറി യും സിറ്റൗട്ടും അടങ്ങിയ വീട് പണിതു നൽകുകയായിരുന്നു. ജോൺസൺ കണ്ണൂക്കാടൻ, ജോഷി വള്ളിക്കളം., മനോജ് അച്ചേട്ട് എന്നിവരുടെ നേതൃത്വത്തിലുള്ള ഷിക്കാഗോ മലയാളി അസോസിയേഷന്റെ സഹായത്താൽ ടീച്ചർ പണിയുന്ന…
Read Moreധ്യാൻ ശ്രീനിവാസൻ്റെ പുതിയ മുഖം: സ്വർഗ്ഗത്തിലെ കട്ടുറുമ്പ് ചിത്രീകരണം തുടങ്ങി
konnivartha.com : ധ്യാൻ ശ്രീനിവാസൻ ആദ്യമായി അധ്യാപകനായി വേഷമിടുന്നു. ഇടുക്കിയിലെ കുട്ടമ്പുഴ ഗ്രാമത്തിലെ നാട്ടുകാരുടെ കണ്ണിലുണ്ണിയായ ജോസ് എന്ന ഹയർ സെക്കണ്ടറി അധ്യാപകൻ. മൈന ക്രിയേഷൻസിനു വേണ്ടി ജസ്പാൽ ഷൺമുഖൻ സംവിധാനം ചെയ്യുന്ന സ്വർഗ്ഗത്തിലെ കട്ടുറുമ്പ് എന്ന ചിത്രത്തിലാണ് ധ്യാൻ ശ്രീനിവാസൻ ആദ്യമായി ഒരു അധ്യാപകൻ്റെ വേഷത്തിലെത്തുന്നത്. “ഞാൻ ആദ്യമാണ് ഒരു അധ്യാപകൻ്റെ വേഷം അവതരിപ്പിക്കുന്നത്. അധ്യാപകരെ ആരാധിക്കുന്നവനാണ് ഞാൻ. അതുകൊണ്ട് തന്നെ വളരെ ആവേശത്തിലാണ് ഞാൻ”. ധ്യാൻ ശ്രീനിവാസൻ തൊടുപുഴയിലെ ലൊക്കേഷനിൽ വെച്ച് പറഞ്ഞു. കുട്ടമ്പുഴ ഗ്രാമത്തിലെ ഊർജ്വസ്വലനായ യുവാവായിരുന്നു ജോസ്.നാട്ടുകാരുടെ കണ്ണിലുണ്ണി. നല്ലൊരു അധ്യാപകനായി പേരെടുക്കുകയായിരുന്നു ജോസിൻ്റെ പ്രധാന ലക്ഷ്യം. അതിനായി കൃഷിപ്പണി ചെയ്ത് പഠിച്ചു.തൻ്റെ പ്രീയ ഗ്രാമത്തിലെ സ്കൂളിൽ അധ്യാപകനായി പ്രവേശനം നേടിയതോടെ വലിയൊരു ലക്ഷ്യം നേടുകയായിരുന്നു ജോസ്. സ്വന്തം നാടിൻ്റെ വികസനവും ജോസിൻ്റെ വലിയ…
Read Moreകോന്നി മഹാ ഇടവക യുവജന പ്രസ്ഥാനത്തിന്‍റെ നേതൃത്വത്തില്‍ സൗജന്യ മെഡിക്കൽ ക്യാമ്പ് നടന്നു
KONNI VARTHA.COM :കോന്നി സെന്റ് ജോർജ്ജ് ഓർത്തഡോക്സ് മഹാ ഇടവകയുടെ വിശുദ്ധ ഗീവർഗീസ് സഹദായുടെ പെരുന്നാളിനോട് അനുബന്ധിച്ചു കോന്നി സെന്റ് ജോർജ്ജ് ഓർത്തഡോക്സ് മഹാ ഇടവക യുവജന പ്രസ്ഥാനവും പരുമല സെന്റ് ഗ്രീഗോറിയോസ് മെഡിക്കൽ മിഷൻ മൾട്ടി സ്പെഷ്യലിറ്റി ഹോസ്പിറ്റലിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ നടന്ന സൗജന്യ മെഡിക്കൽ ക്യാമ്പ് അരുൺ ജി (ഇൻസ്‌പെക്ടർ ഓഫ് പോലീസ് കോന്നി ) ഉദ്ഘാടനം നിർവഹിച്ചു. വെരി. റവ.ഫാ. ജോൺസൻ കോർ -എപ്പിസ്കോപ്പ, ഫാ. ജിത്തു തോമസ്, ഫാ.സ്റ്റെഫിൻ ജേക്കബ്, രെഞ്ചു.എം.ജെ, ബിജിൽ ബി മാത്യു എന്നിവർ സംസാരിച്ചു.
Read Moreവിവാഹ സമ്മാനമായി ലഭിച്ചത് പെട്രോളും ഡീസലും
konnivartha.com : വിവാഹത്തിന് സാധാരണയായി വിലകൂടിയ സമ്മാനങ്ങളാണ് നവദമ്പതികൾക്ക് ലഭിക്കുക. ഇന്ധനവില വർധിച്ചു കൊണ്ടിരിക്കെ, വ്യത്യസ്തമായ സമ്മാനമാണ് തമിഴ്നാട്ടിലെ ഈ ദമ്പതികൾക്ക് ലഭിച്ചത്. വിവാഹ ചടങ്ങിനെത്തിയവർ നവദമ്പതികൾക്ക് സമ്മാനമായി നൽകിയത് പെട്രോളും ഡീസലുമാണ്. തമിഴ്നാട്ടിലെ ചെങ്കൽപേട്ടിലെ ചെയ്യൂരിലാണ് വ്യത്യസ്തമായ സമ്മാനം ദമ്പതികൾക്ക് ലഭിച്ചത്. ഗിരീഷ് കുമാർ-കീർത്തന എന്നിവരുടെ വിവാഹത്തിന് എത്തിയ സുഹൃത്തുക്കളും ബന്ധുക്കളും പതിവിൽ നിന്ന് വിപരീതമായി ഓരോ ലിറ്റർ പെട്രോളും ഡീസലും ദമ്പതികൾക്ക് സമ്മാനമായി നൽകുകയായിരുന്നു. കഴിഞ്ഞ വർഷവും തമിഴ്നാട്ടിൽ സമാനമായ സംഭവം നടന്നിരുന്നു. നവദമ്പതികൾക്ക് ഗ്യാസ് സിലിണ്ടർ, ഒരു ക്യാൻ പെട്രോൾ, ഉള്ളി കൊണ്ടുള്ള മാല എന്നിവയാണ് അന്ന് ലഭിച്ചത് In Tamil Nadu newly-married couple receive petrol and diesel as wedding gift With 14 price increases in 16 days, the price of…
Read Moreകേരളത്തില്‍ 41,668 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
കേരളത്തില്‍ 41,668 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 7896, എറണാകുളം 7339, കോഴിക്കോട് 4143, തൃശൂര്‍ 3667, കോട്ടയം 3182, കൊല്ലം 2660, പാലക്കാട് 2345, മലപ്പുറം 2148, കണ്ണൂര്‍ 2015, ആലപ്പുഴ 1798, പത്തനംതിട്ട 1708, ഇടുക്കി 1354, വയനാട് 850, കാസര്‍ഗോഡ് 563 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 95,218 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,55,438 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 3,47,666 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 7772 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1139 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 2,23,548 കോവിഡ് കേസുകളില്‍, 3 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 33 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം…
Read Moreസംസ്ഥാനത്ത് 20 ലക്ഷം പേര്‍ക്കും 2022 ജനുവരിയോടെ 10,000 പേര്‍ക്കും തൊഴില്‍ ലഭ്യമാക്കുക ലക്ഷ്യം
സംസ്ഥാനത്ത് 20 ലക്ഷം പേര്‍ക്കും 2022 ജനുവരിയോടെ 10,000 പേര്‍ക്കും തൊഴില്‍ ലഭ്യമാക്കുക ലക്ഷ്യം: മന്ത്രി വീണാ ജോര്‍ജ് സംസ്ഥാനത്ത് 20 ലക്ഷം പേര്‍ക്കും 2022 ജനുവരിയോടെ ചുരുങ്ങിയത് 10,000 പേര്‍ക്കും തൊഴില്‍ ലഭ്യമാക്കുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. തിരുവല്ല മാര്‍ത്തോമ്മ കോളജില്‍ ജോബ് ഫെയര്‍ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. കേരള സര്‍ക്കാരിന്റെ ഡവലപ്പ്മെന്റ് ആന്‍ഡ് ഇന്നോവേഷന്‍ സ്ട്രാറ്റജിക്ക് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ വൈജ്ഞാനിക സാമ്പത്തിക മിഷന്‍ പദ്ധതിയുടെ ഭാഗമായാണ് ജോബ് ഫെയര്‍ സംഘടിപ്പിച്ചത്. അഭ്യസ്തവിദ്യരായ യുവജനങ്ങള്‍ക്ക് തൊഴില്‍ ഉറപ്പാക്കുക എന്ന സംസ്ഥാന സര്‍ക്കാരിന്റെ സ്വപ്ന പദ്ധതിക്കാണ് ജോബ് ഫെയറിലൂടെ തുടക്കമായിരിക്കുന്നത്. ജോബ് ഫെയര്‍ വലിയ തുടര്‍ പ്രവര്‍ത്തനത്തിന്റെ തുടക്കമാണ്. യുവജനങ്ങള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുവാന്‍ ബോധപൂര്‍വമായ ഇടപെടലുകള്‍ നടത്തുകയാണ് സര്‍ക്കാര്‍. വെറുതെ ഒരു ജോബ്…
Read Moreകെഎസ്ആര്‍ടിസി പത്തനംതിട്ട-പമ്പ ചെയിന്‍ സര്‍വീസ് തുടങ്ങി
പത്തനംതിട്ട കെഎസ്ആര്‍ടിസി ശബരിമല ഹബ് പ്രവര്‍ത്തനം ആരംഭിച്ചു അയ്യപ്പഭക്തര്‍ക്ക് പരമാവധി സൗകര്യം ഏര്‍പ്പെടുത്തുകയാണ് സര്‍ക്കാര്‍ ലക്ഷ്യം: മന്ത്രി വീണാ ജോര്‍ജ് konnivartha.com : കോവിഡ്, പ്രളയം, ശക്തമായ മഴ തുടങ്ങിയ പ്രതികൂല സാഹചര്യങ്ങളുടെ പശ്ചാത്തലത്തിലും തീര്‍ഥാടനത്തിന് എത്തുന്ന അയ്യപ്പഭക്തര്‍ക്ക് പരമാവധി സൗകര്യം ഏര്‍പ്പെടുത്തുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. പത്തനംതിട്ട കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിലെ ശബരിമല ഹബിന്റെ പ്രവര്‍ത്തന ഉദ്ഘാടനം പത്തനംതിട്ട-പമ്പ ചെയിന്‍ സര്‍വീസ് ഫ്‌ളാഗ് ഓഫ് ചെയ്തു നിര്‍വഹിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. ശബരിമല മണ്ഡല-മകരവിളക്ക് തീര്‍ഥാടനത്തോട് അനുബന്ധിച്ച് തീര്‍ഥാടകര്‍ക്ക് കൂടുതല്‍ സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായാണ് പത്തനംതിട്ട കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിലെ ശബരിമല ഹബിന്റെ പ്രവര്‍ത്തനം ആരംഭിച്ചത്. മറ്റു ജില്ലകളില്‍ നിന്നും പത്തനംതിട്ട വഴി പമ്പയ്ക്ക് സര്‍വീസ് നടത്തിയിരുന്ന ബസുകള്‍ പത്തനംതിട്ട ബസ് സ്റ്റാന്‍ഡില്‍ സര്‍വീസ് അവസാനിപ്പിക്കും.…
Read More