ഡോ.എം.എസ്.സുനിൽ 228 -ാമത് സ്നേഹഭവനം കൈമാറി

ഷിക്കാഗോ മലയാളി അസോസിയേഷന്റെ കാരുണ്യത്താൽ ഡോ.എം.എസ്.സുനിൽ 228 -ാമത് സ്നേഹഭവനം കൈമാറി konnivartha.com : സാമൂഹിക പ്രവർത്തക ഡോ. എം എസ് സുനിൽ സുരക്ഷിതത്വം ഇല്ലാതെ കുടിലുകളിൽ കഴിയുന്ന നിരാലംബരായ കുടുംബങ്ങൾക്ക് പണിത് നൽകുന്ന 228ആമത്തെ സ്നേഹ ഭവനം ജോൺസൺ കണ്ണൂക്കാടൻ, ജോഷി വള്ളിക്കളം, മനോജ് അച്ചേട്ട് എന്നിവർ നേതൃത്വം നൽകുന്ന ഷിക്കാഗോ മലയാളി അസോസിയേഷന്റെ സഹായത്താൽ പട്ടാഴി ദർഭ പാറവിള കിഴക്കേതിൽ ലുദിയ കുഞ്ഞപ്പിക്കും കുടുംബത്തിനുമായി നിർമിച്ചു നൽകി. വീടിന്റെ താക്കോൽ ദാനവും ഉദ്ഘാടനവും ഷിക്കാഗോ മലയാളി അസോസിയേഷൻ പ്രതിനിധി ജോസഫ് വിരുത്തികുളങ്ങര നിർവഹിച്ചു. രണ്ടു കാലുകൾക്കും സ്വാധീനമില്ലാത്ത കുഞ്ഞപ്പി തന്റെ ഭാര്യയായ ലുദിയയും കുഞ്ഞിനോടുമൊപ്പം സുരക്ഷിതമല്ലാത്ത ചോർന്നൊലിക്കുന്ന തകർന്നു വീഴാറായ കുടിലിൽ താമസിച്ചുവരികയായിരുന്നു. കുഞ്ഞപ്പിയുടെ സ്വാധീനമില്ലാത്ത കാലുകളിൽ കല്ലു വീണ് ഒടിയുകയും തുടർന്ന് ചികിത്സയിൽ ആയിരുന്ന കുഞ്ഞപ്പിക്ക് വീട്ടു ചിലവുകൾ നടത്തുവാൻ പോലും കഴിയാത്ത…

Read More

സുരക്ഷാ മുന്‍ കരുതല്‍ സ്വീകരിക്കണം : കോന്നിയിലെ പഴയ ട്രഷറി കെട്ടിടം പൊളിക്കുന്നത് അശാസ്ത്രീയമായി

  കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി പഞ്ചായത്തിന്‍റെ ഉടമസ്ഥതയില്‍ കോന്നി നാരായണപുരം മാര്‍ക്കറ്റില്‍ 40 വര്‍ഷത്തില്‍ ഏറെ പഴക്കം ഉള്ള ട്രഷറി കെട്ടിടം കാലപ്പഴക്കം മൂലം പൊളിച്ച് നീക്കുവാന്‍ പഞ്ചായത്ത് അനുമതി നല്‍കിയതോടെ ഏതാനും ദിവസമായി കെട്ടിടത്തിലെ കതകും ജന്നലും പൊളിച്ചു നീക്കി . ബാക്കി ഭാഗങ്ങള്‍ പൊളിക്കുവാന്‍ ഉള്ള നടപടികള്‍ നടന്നു വരുന്നു .എന്നാല്‍ യാതൊരു സുരക്ഷാ മാര്‍ഗ രേഖയും പാലിക്കാതെ അശാസ്ത്രീയമായി ആണ് ഈ കെട്ടിടം പൊളിക്കുന്നത് എന്നാണ് സമീപ കച്ചവടക്കാരുടെ പരാതി . പൊടി പടലങ്ങള്‍ സമീപ കടകളിലേക്ക് എത്തുന്നു .കെട്ടിട അവശിഷ്ടം റോഡിലേക്ക് തെറിച്ചു വീഴുന്നു . കാല്‍ നട യാത്രികരും വാഹന യാത്രികരും അപകടത്തിന് അരികെ ആണ് . കെട്ടിടത്തിന്‍റെ ചുറ്റും സുരക്ഷിത രീതിയില്‍ കെട്ടി മറയ്ക്കാതെ കെട്ടിടം പൊളിക്കുമ്പോള്‍ ഈ അവശിഷ്ടം റോഡില്‍ വീഴുന്നു .ഇത്…

Read More

കിഴക്കന്‍ മലയില്‍ വീണ്ടും മഴ ശക്തമായി

  കോന്നി വാര്‍ത്ത ഡോട്ട് കോം : 5 മണിക്കൂര്‍ പെയ്യാതിരുന്ന മഴ ഇപ്പോള്‍ വീണ്ടും സജീവമായി . കോന്നിയിലും അച്ചന്‍ കോവില്‍ മേഖലയിലും അതി ശക്തമായ മഴ പെയ്യുന്നു . പത്തനംതിട്ട ജില്ലയില്‍ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചു . രാവിലെ മുതല്‍ തുടര്‍ച്ചയായി 8 മണിക്കൂര്‍ തോരാ മഴ പെയ്തതോടെ പല ഭാഗത്തും വെള്ളപ്പൊക്കം ഉണ്ടായി . നേരിയ ആശ്വാസമായി വൈകീട്ട് 5 മണിക്കൂര്‍ നേരം മഴ പെയ്തില്ല . ചില സ്ഥലങ്ങളില്‍ നിന്നും വെള്ളം ഇറങ്ങി . കോന്നിയുടെ താഴെ ഉള്ള ചിറ്റൂര്‍ മുതല്‍ കുമ്പഴ പന്തളം ഭാഗങ്ങളില്‍ വെള്ളം കയറിതുടങ്ങി . അച്ചന്‍ കോവില്‍ നദിയുടെ വൃഷ്ടി പ്രദേശത്ത് വീണ്ടും മഴ മേഘം അടിഞ്ഞു കൂടി അതി ശക്തമായ മഴ പെയ്യുന്നു . കോന്നി അരുവാപ്പുലം കല്ലേലി കൊക്കാത്തോട് മേഖലയില്‍ രാത്രി 11…

Read More

മണൽ അവശിഷ്ടത്തിൽ നിന്ന് ഇഷ്ടിക: ധാരണാപത്രം ഒപ്പുവച്ചു

സിലിക്കാ മണൽ അവശിഷ്ടം കെട്ടിട നിർമ്മാണത്തിനാവശ്യമായ മേൽത്തരം ഇഷ്ടിക ആക്കി മാറ്റുന്നതിനുള്ള സാങ്കേതികവിദ്യാ കൈമാറ്റത്തിനായി CSIR-NIIST യുമായി ആട്ടോകാസ്റ്റ് ധാരണാ പത്രം ഒപ്പ് വച്ചു.  വ്യവസായ മന്ത്രി പി.രാജീവിന്റെ സാന്നിധ്യത്തിൽ സി.എസ്.ഐ.ആർ-എൻ.ഐ.ഐ.എസ്.ടി ഡയറക്ടർ ഡോ.എ. അജയഘോഷും ആട്ടോകാസ്റ്റ് എം.ഡി.പ്രസാദ് മാത്യുവുമാണ് ഒപ്പുവച്ചത്.  നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റർ ഡിസിപ്ലിനറി സയൻസ് ആന്റ് ടെക്‌നോളജി ആണ് സാങ്കേതിക വിദ്യ നൽകുന്നത്. റെയിൽവേ ബോഗികൾ ഉൾപ്പടെയുള്ളവയ്ക്ക് ആവശ്യമായ മോൾഡ് നിർമ്മിക്കാൻ ആണ് ആട്ടോകാസ്റ്റിൽ സിലിക്കാ മണൽ ഉപയോഗിക്കുന്നത്.  നിർമ്മാണത്തിനു ശേഷം അവശിഷ്ടമാകുന്ന മണൽ ആണ് ഇഷ്ടിക നിർമ്മാണത്തിനായി ഉപയോഗിക്കുക. പരീക്ഷണ അടിസ്ഥാനത്തിൽ രണ്ട് നിറത്തിൽ NIIST യിൽ ഇഷ്ടിക നിർമ്മിച്ചിട്ടുണ്ട്.  ഒരു ഇഷ്ടികയ്ക്ക് മൂന്നു കിലോയാണ് ഭാരം.  ചുട്ടെടുക്കാതെ തന്നെ IS1077 അനുസരിച്ചുള്ള ഗുണനിലവാരം ഉറപ്പാക്കുന്ന ഉത്പന്നം ആണെന്ന പ്രത്യേകതയും ഉണ്ട്. ആട്ടോകാസ്റ്റിലെ നിലവിലെ ഉത്പ്പാദന ക്ഷമത അനുസരിച്ച് പ്രതിമാസം…

Read More

കോന്നി ബ്ലോക്ക് വൈസ് പ്രസിഡന്‍റായി എല്‍ ഡി എഫിലെ നീതു ചാർളിയെ തിരഞ്ഞെടുത്തു

കോന്നി ബ്ലോക്ക് വൈസ് പ്രസിഡന്‍റായി എല്‍ ഡി എഫിലെ നീതു ചാർളിയെ തിരഞ്ഞെടുത്തു കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി കോന്നി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് തെരെഞ്ഞെടുപ്പ് എൽഡിഎഫിന് ജയം .എൽ ഡി എഫിലെ നീതു ചാർളി യു ഡി എഫിലെ ദേവകുമാറിനെ പരാജയപ്പെടുത്തി. നീ തുചാർളിക്ക് 7 വോട്ടും ദേവകുമാറിന് 6 വോട്ടുമാണ് ലഭിച്ചത്.ജൂലൈ 28ന് പ്രസിഡൻ്റായിരുന്ന എംവി അമ്പിളിക്കെതിരെ എൽ ഡി എഫ് കൊണ്ടുവന്ന അവിശ്വാസം വിജയിക്കുകയും പ്രസിഡൻ്റ് പുറത്താവുകയും ചെയ്തു. യു ഡി എഫിനൊപ്പമായിരുന്ന ജിജി സജി എൽ ഡി എഫ് അവിശ്വാസത്തെ പിന്തുണച്ചു. തുടർന്ന് ഓഗസ്റ്റ് 10ന് വൈസ് പ്രസിഡൻ്റിനെതിരെ എൽ ഡി എഫ് കൊണ്ടുവന്ന അവിശ്വാസവും വിജയിച്ചിരുന്നു.നേരത്തെ നടന്ന പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ എൽ ഡി എഫിലെ ജിജി സജി വിജയിച്ചിരുന്നു. വൈസ് പ്രസിഡൻ്റായി തെരെഞ്ഞെടുക്കപ്പെട്ട നീതു ചാർളിക്ക്…

Read More

പത്തനംതിട്ട ജില്ലയിലെ പുതിയ മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകള്‍

  ആറന്മുള ഗ്രാമപഞ്ചായത്ത് വാര്‍ഡ് 9 പൂര്‍ണ്ണമായും 16.09.2021 മുതല്‍ 22 വരെ മൈക്രോ കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം.   രോഗം സ്ഥിരീകരിച്ചവരുടെ പ്രാഥമിക സമ്പര്‍ക്കപട്ടിക ഉയരുന്നതുകണക്കിലെടുത്ത് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ (ആരോഗ്യം) ശുപാര്‍ശ പ്രകാരമാണ് പുതിയ മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകള്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണ്‍ കൂടിയായ ജില്ലാ കളക്ടര്‍ ഡോ.ദിവ്യ.എസ്.അയ്യര്‍ പ്രഖ്യാപിച്ചത്.   പ്രഖ്യാപിച്ചിട്ടുള്ള മൈക്രോ കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണങ്ങള്‍ ദീര്‍ഘിപ്പിക്കാത്തപക്ഷം മറ്റൊരു ഉത്തരവ് കൂടാതെ നിയന്ത്രണങ്ങള്‍ 22 ന് അവസാനിക്കും.

Read More

പത്തനംതിട്ട ജില്ലയ്ക്ക് ആറ് ഔഷധസസ്യ പച്ചത്തുരുത്തുകള്‍കൂടി

  കോന്നി വാര്‍ത്ത ഡോട്ട് കോം : ആറ് ഗവ. ആയുര്‍വേദ, ഹോമിയോ ഡിസ്‌പെന്‍സറികള്‍ ഹെല്‍ത്ത് ആന്റ് വെല്‍നെസ് സെന്റര്‍ ആയി ഉയര്‍ത്തുന്നതിന്റെ ഭാഗമായി നാഷണല്‍ ആയുഷ് മിഷനും ജില്ലാ ഹരിതകേരളം മിഷനും ചേര്‍ന്ന് പത്തനംതിട്ട ജില്ലയില്‍ അഞ്ച് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലായി ആറ് ഔഷധസസ്യ പച്ചത്തുരുത്തുകള്‍ക്ക് തുടക്കം കുറിച്ചു. ഹരിതകേരളം മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ആര്‍.രാജേഷ്, ആയുഷ് ജില്ലാ കോര്‍ഡിനേറ്റര്‍ ഡോ.സുനിത, ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസര്‍, ജില്ലാ ആയുര്‍വേദ മെഡിക്കല്‍ ഓഫീസര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌കരിച്ചത്. പന്തളം നഗരസഭ, കുളനട ഗ്രാമപഞ്ചായത്ത്, പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത്, കുറ്റൂര്‍ ഗ്രാമപഞ്ചായത്ത്, അരുവാപ്പുലം ഗ്രാമപഞ്ചായത്ത് എന്നീ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ആയൂര്‍വേദ ഡിസ്‌പെന്‍സറികളിലും ഹോമിയോ ഡിസ്‌പെന്‍സറികളിലുമാണ് ഔഷധസസ്യ പച്ചത്തുരുത്തുകള്‍ ഒരുങ്ങുന്നത്. കൊടങ്ങല്‍, ആര്യവേപ്പ്, ശതാവരി, ഇഞ്ചി, ആവണക്ക്, തുളസി, ആടലോടകം, നെല്ലി, അശ്വഗന്ധ, കുറുന്തോട്ടി, കീഴാര്‍നെല്ലി, ബ്രഹ്‌മി, ചിറ്റമൃത്,…

Read More

മാടമണ്‍ ഗവ. യു.പി സ്‌കൂളില്‍ കെട്ടിടത്തിന്റെ നിര്‍മാണോദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു

മാടമണ്‍ ഗവ. യു.പി സ്‌കൂളില്‍ നിര്‍മിക്കുന്ന പുതിയ കെട്ടിടത്തിന്റെ നിര്‍മാണ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ചു. വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി ഓണ്‍ലൈനായി അധ്യക്ഷത വഹിച്ചു. സ്‌കൂളില്‍ നടന്ന പരിപാടിയില്‍ ശിലാഫലകം അനാച്ഛാദനം അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ നിര്‍വഹിച്ചു. ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ പങ്കെടുത്ത ചടങ്ങില്‍ പെരുനാട് പഞ്ചായത്ത് പ്രസിഡന്റ് പി.എസ് മോഹനന്‍ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ് ഗോപി, ജില്ലാ പഞ്ചായത്തംഗം ജോര്‍ജ് എബ്രഹാം, ബ്ലോക്ക് പഞ്ചായത്തംഗം കോമളം അനിരുദ്ധന്‍, വൈസ് പ്രസിഡന്റ് ഡി ശ്രീകല, എം.എസ് ശ്യാം, അജിതാ റാണി, ബാലകൃഷ്ണപിള്ള, ഹെഡ്മിസ്ട്രസ് കെ.ആര്‍ ഷീലാ ഭായി, സി.ആര്‍ പ്രദീപ്, വി.എസ് ഗോപിനാഥന്‍ നായര്‍, മാസ്റ്റര്‍ അഭിേഷേക് എന്നിവര്‍ സംസാരിച്ചു.

Read More

പമ്പാ നദീതീര ജൈവവൈവിധ്യ പുനരുജീവനം പദ്ധതി: കോയിപ്രം ബ്ലോക്ക്തല ഉദ്ഘാടനത്തില്‍ 5000 മത്സ്യ കുഞ്ഞുങ്ങളെ നിക്ഷേപിച്ചു

  പമ്പാ നദീതീര ജൈവവൈവിധ്യ പുനരുജീവനം പദ്ധതിയുടെ ഭാഗമായി പമ്പാനദിയിലെ തനത് മത്സ്യങ്ങളുടെ പരിപോഷണം പദ്ധതിയുടെ കോയിപ്രം ബ്ലോക്ക്തല ഉദ്ഘാടനം അഡ്വ.പ്രമോദ് നാരായണ്‍ എംഎല്‍എ നിര്‍വഹിച്ചു. അയിരൂര്‍ ഗ്രാമപഞ്ചായത്തിലെ ചെറുകോല്‍പ്പുഴ കടവില്‍ നടന്ന ചടങ്ങില്‍ കാരി, കരിമീന്‍, കല്ലേമുട്ടി എന്നീ തനത് മത്സ്യങ്ങളുടെ 5000 കുഞ്ഞുങ്ങളെയാണ് പമ്പാനദിയില്‍ നിക്ഷേപിച്ചത്. ഫിഷറീസ് വകുപ്പിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. റീബില്‍ഡ് കേരള ഇനിഷ്യേറ്റീവിന്റെ ഭാഗമായി സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡിന്റെ നേതൃത്വത്തില്‍ ഇലന്തൂര്‍ ബ്ലോക്കിലെ ചെറുകോല്‍, കോഴഞ്ചരി, കോയിപ്രം ബ്ലോക്കിലെ അയിരൂര്‍, റാന്നി ബ്ലോക്കിലെ, റാന്നി അങ്ങാടി, റാന്നി പഴവങ്ങാടി, റാന്നി പെരുനാട്, റാന്നി, വടശേരിക്കര, വെച്ചൂച്ചിറ, നാറാണമൂഴി എന്നീ ഗ്രാമപഞ്ചായത്തുകളിലാണ് പമ്പ നദീതീര ജൈവവൈവിധ്യ പുനരുജീവനം പദ്ധതി നടപ്പാക്കുന്നത്. കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിജി ജോണ്‍ മാത്യു, അയിരൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനിത കുറുപ്പ്, ജൈവവൈവിധ്യ ബോര്‍ഡ് പത്തനംതിട്ട…

Read More

അഫ്ഗാനിൽ നിന്ന് ഇന്ത്യയിലേക്ക് എത്താനായി എമർജൻസി വിസ സൗകര്യം

അഫ്ഗാനിൽ നിന്ന് ഇന്ത്യയിലേക്ക് എത്താനായി എമർജൻസി വിസ സൗകര്യം അഫ്​ഗാൻ സ്പെഷ്യൽ സെൽ മുഴുവൻ സമയവും സജ്ജമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. അഫ്​ഗാനിൽ നിന്ന് നാട്ടിലേക്ക് വരാനുള്ളവർക്കും മറ്റ് സഹായങ്ങൾക്കും സെല്ലുമായി ബന്ധപ്പെടാമെന്ന് വി.മുരളീധരൻ അറിയിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അറിയിപ്പ്. ഡൽഹിയിൽ ഉന്നതതല യോഗം വിളിച്ച് പ്രധാനമന്ത്രി അഫ്ഗാനിലെ സാഹചര്യം വിലയിരുത്തി. അഫ്ഗാനിലുള്ള ഇന്ത്യക്കാരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയതായാണ് വിവരം. ഇന്ത്യയിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നവരെ രണ്ട് ദിവസത്തിനുള്ളിൽ എത്തിക്കാനാണ് കേന്ദ്രത്തിന്‍റെ നീക്കം. അഫ്ഗാനിൽ നിന്ന് ഇന്ത്യയിലേക്ക് എത്താനായി എമർജൻസി വീസ സൗകര്യം ഏർപ്പെടുത്തുമെന്നും ആഭ്യന്തരമന്ത്രാലയം അറിയിച്ചു. ഫോൺ : +91-11-49016783, +91-11-49016784, +91-11-49016785, വാട്സ്ആപ്: +91-8010611290        

Read More