സഹകരണ ഓണം വിപണി : പത്തനംതിട്ട ജില്ലാതല ഉദ്ഘാടനം നടന്നു

സഹകരണ ഓണം വിപണി : പത്തനംതിട്ട ജില്ലാതല ഉദ്ഘാടനം നടന്നു കോന്നി വാര്‍ത്ത ഡോട്ട് കോം : സഹകരണ വകുപ്പ് കണ്‍സ്യൂമര്‍ ഫെഡറേഷന്‍റെ ആഭിമുഖ്യത്തില്‍ സഹകരണ സംഘങ്ങള്‍ വഴി ആഗസ്ത് 11 മുതല്‍ ആരംഭിച്ച സഹകരണ ഓണം വിപണിയുടെ പത്തനംതിട്ട ജില്ലാതല ഉദ്ഘാടനം കുമ്പഴ സര്‍വീസ് സഹകരണ ബാങ്കില്‍ വെച്ചു ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ ഓമല്ലൂര്‍ ശങ്കരന്‍ നിര്‍വ്വഹിച്ചു . ബാങ്ക് പ്രസിഡണ്ട് വിജയകുമാരന്‍ അധ്യക്ഷത വഹിച്ചു.   ജില്ലാ ജോയിന്‍റ് രജിസ്ട്രാര്‍ (ജനറല്‍ )എം ജി പ്രമീള ആദ്യ വില്‍പ്പന നിര്‍വ്വഹിച്ചു . കണ്‍സ്യൂമര്‍ ഫെഡ് റീജയണല്‍ മാനേജര്‍ ബിന്ദു പി നായര്‍ , കോഴഞ്ചേരി സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാന്‍ ജെറി ഈശോ ഉമ്മന്‍ സഹകരണ വകുപ്പ് ഉദ്യോഗസ്ഥര്‍ ജീവനക്കാര്‍ സഹകാരികള്‍ എന്നിവര്‍ കോവിഡ് മാനദണ്ഡം പാലിച്ച് കൊണ്ട് പങ്കെടുത്തു

Read More

‘ആദിവാസി ജനത- ആരോഗ്യ ജനത’: മഞ്ഞത്തോട് ഗോത്രവര്‍ഗ സങ്കേതത്തില്‍ വെളിച്ചം എത്തിക്കും

സംസ്‌ക്കാരവും പാരമ്പര്യവും നിലനിര്‍ത്തി മഞ്ഞത്തോട്ടില്‍ എല്ലാവിധ സൗകര്യങ്ങളും ഒരുക്കും: ജില്ലാ കളക്ടര്‍ konni vartha.com : സംസ്‌ക്കാരവും പാരമ്പര്യവും നിലനിര്‍ത്തിക്കൊണ്ട് തന്നെ മഞ്ഞത്തോട്ടില്‍ എല്ലാവിധ വികസനവും സൗകര്യങ്ങളും ഒരുക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ്.അയ്യര്‍ പറഞ്ഞു. ഗോത്രാരോഗ്യ വാരത്തിന്റെ ജില്ലാതല ഉദ്ഘാടനം മഞ്ഞത്തോട് ഗോത്രവര്‍ഗ സങ്കേതത്തില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു ജില്ലാ കളക്ടര്‍. കോളനിയില്‍ വെളിച്ചം എത്തിക്കുന്നതിനുള്ള സംവിധാനം ഒരുക്കും. അതിനായി റാന്നി-പെരുനാട് പഞ്ചായത്തിനോട് പ്രോജക്ട് വയ്ക്കുവാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഊരിലെ അംഗന്‍വാടിയിലെ കുട്ടികള്‍ക്കു പോഷകാഹാരം ഉറപ്പുവരുത്തും. വാക്‌സിന്‍ സ്വീകരിക്കാന്‍ ബാക്കിയുള്ളവര്‍ എത്രയും വേഗം സ്വീകരിക്കണമെന്നും രണ്ടാം ഘട്ട വാക്‌സിന്‍ എടുക്കാനുള്ളവര്‍ അവയും സ്വീകരിക്കണമെന്നും കളക്ടര്‍ പറഞ്ഞു. ചടങ്ങില്‍ തദ്ദേശീയ ജനതയുടെ അന്തര്‍ദേശീയ ദിനാചരണവുമായി ബന്ധപ്പെട്ട പ്രതിജ്ഞ എസ്.ടി പ്രമോട്ടര്‍ എം.ടി. ബിന്‍സി ചൊല്ലിക്കൊടുത്തു. സംസ്ഥാന സര്‍ക്കാര്‍ ‘ഗോത്രാരോഗ്യവാരം’ എന്ന പേരില്‍ ഒരാഴ്ചക്കാലം നീണ്ടുനില്‍ക്കുന്ന പരിപാടികളാണു സംഘടിപ്പിക്കുന്നത്. പട്ടികവര്‍ഗ വിഭാഗങ്ങളുടെ…

Read More

പത്തനംതിട്ട ജില്ലയിലെ ഊരുകളില്‍ ഇന്റര്‍നെറ്റ് എത്തുന്നു

പത്തനംതിട്ട ജില്ലയിലെ ഊരുകളില്‍ ഇന്റര്‍നെറ്റ് എത്തുന്നു konnivartha.com : ആദിവാസി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠന സൗകര്യം ഉറപ്പുവരുത്തുന്നതിന് പത്തനംതിട്ട ജില്ലാ ഭരണകേന്ദ്രം നടപ്പാക്കുന്ന ട്രൈബല്‍ കണക്ട് പദ്ധതിക്ക് തുടക്കമായി. ആദിവാസി മേഖലകളിലെ വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠന സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായാണ് ജില്ലാ ഭരണകേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ജനപ്രതിനിധികള്‍, പട്ടികവര്‍ഗ വികസന വകുപ്പ്, ബിഎസ്എന്‍എല്‍, തദ്ദേശ സ്ഥാപനങ്ങള്‍, വിവിധ വകുപ്പുകള്‍, സന്നദ്ധ സംഘടനകള്‍, പൊതുജനങ്ങള്‍, എസ്ബിഐ തുടങ്ങിയവയുടെ സഹകരണത്തോടെ ജില്ലയില്‍ പ്രത്യേക പദ്ധതി നടപ്പാക്കുന്നത്. പത്തനംതിട്ടയെ സമ്പൂര്‍ണ ഓണ്‍ലൈന്‍ വിദ്യാഭ്യാസ സൗകര്യമുള്ള ജില്ല എന്ന പദവിയിലേക്ക് നയിക്കുന്നതിന്റെ ഭാഗമായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന്റെ നിര്‍ദേശ പ്രകാരമാണ് പദ്ധതി നടപ്പാക്കുന്നത്. ഓണ്‍ലൈന്‍ കണക്ടിവിറ്റി തടസം നേരിടുന്ന ആദിവാസി മേഖലകളില്‍ ബിഎസ്എന്‍എല്ലിന്റെ സഹകരണത്തോടെ ജില്ലാ ഭരണകേന്ദ്രം പഠന സൗകര്യം ഒരുക്കി വരുകയാണ്. പദ്ധതിയുടെ ആദ്യഘട്ടമായി റാന്നി-പെരുനാട് ഗ്രാമപഞ്ചായത്തിലെ അരയാഞ്ഞിലിമണ്‍ പട്ടിക…

Read More

വടശ്ശേരിക്കര ഗ്രാമപഞ്ചായത്തില്‍ കര്‍ശന നിയന്ത്രണം

വടശ്ശേരിക്കര ഗ്രാമപഞ്ചായത്തില്‍ കര്‍ശന നിയന്ത്രണം കോന്നി വാര്‍ത്ത ഡോട്ട് കോം : നിലവിലെ മാനദണ്ഡ പ്രകാരം വടശ്ശേരിക്കര ഗ്രാമപഞ്ചായത്ത് കോവിഡ് 19 അതിതീവ്ര വ്യാപന സ്വഭാവമുള്ള ഡി കാറ്റഗറിയില്‍ ആയിട്ടുള്ളതിനാല്‍ ഗ്രാമപഞ്ചായത്ത് പ്രദേശത്തിനുള്ളില്‍ അവശ്യ സേവന മേഖല ഒഴികെയുള്ള എല്ലാ പ്രവര്‍ത്തനങ്ങളും നിയന്ത്രിച്ചു. മെഡിക്കല്‍ സ്റ്റോറുകള്‍ക്ക് രാത്രി 10 മണി വരെ പ്രവര്‍ത്തിക്കാം. ഹോട്ടലുകളില്‍ വൈകിട്ട് ഏഴുവരെ പാഴ്‌സലായി മാത്രം ആഹാരം നല്‍കാവുന്നതും ബേക്കറി ഉള്‍പ്പെടെയുള്ള അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്ക് ഉച്ചയ്ക്ക് രണ്ടു വരെ മാത്രം പ്രവര്‍ത്തിക്കാവുന്നതുമാണ്. പാല്‍, പത്രം എന്നിവ രാവിലെ 8 ന് മുന്‍പ് വിതരണം പൂര്‍ത്തിയാക്കേണ്ടതും മത്സ്യ മാംസ വ്യാപാരം രാവിലെ 10 ന് തന്നെ അവസാനിപ്പിക്കേണ്ടതുമാണ്. പൊതു ഗതാഗത സൗകര്യം, തൊഴിലുറപ്പ് ഉള്‍പ്പെടെയുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ എന്നിവ അനുവദിച്ചിട്ടില്ല. വിവാഹ, മരണാനന്തര ചടങ്ങുകള്‍ക്ക് 20 ആളുകള്‍ മാത്രം അനുവദിച്ചിട്ടുള്ളതും ആരാധനാലയങ്ങളില്‍…

Read More

കോന്നിയിൽ പേപ്പട്ടിയുടെ ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റു

Konnivartha. Com:കോന്നിയിൽ പേപ്പട്ടിയുടെ ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. ഇന്ന് രാവിലെ ഏഴു മണിയോടെ എലിയറയ്ക്കൽ ഭാഗത്ത് നിന്നു വന്ന പേപ്പട്ടി മാങ്കുളം ഭാഗത്തുള്ള നിരവധി പേരെയാണ് കടിച്ചത്. ഇതിൽ അഞ്ചു പേർ കോന്നി താലൂക്കാശുപത്രിയിൽ ചികിത്സ തേടി. കോന്നി സ്വദേശികളായ ജബ്ബാർ (45) മുരുകൻ (58), രാജൻ (49), റസ് വാൻ (13) ആൻറണി(52ി എന്നിവരാണ് താലൂക്കാശുപത്രിയിൽ ചികിത്സ തേടിയത്.നിരവധി തെരുവുനായ്ക്കളെയും പേപ്പട്ടി കടിച്ചിട്ടുണ്ട്.   മനോജ്‌ പുളിവേലിൽ @കോന്നി വാർത്ത

Read More

പത്തനംതിട്ട ജില്ല എസ്.എസ്.എല്‍.സി ഫലം;വിജയ ശതമാനം 99.73

പത്തനംതിട്ട ജില്ല എസ്.എസ്.എല്‍.സി ഫലം;വിജയ ശതമാനം 99.73 എസ്.എസ്.എല്‍.സി പരീക്ഷാഫലം വന്നപ്പോള്‍ പത്തനംതിട്ട ജില്ലയ്ക്ക് ഇത്തവണ വിജയ ശതമാനം 99.73. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വിജയശതമാനം വര്‍ധിപ്പിക്കാനായെങ്കിലും ഒന്നാം സ്ഥാനം നിലനിര്‍ത്താനായില്ല. കഴിഞ്ഞ വര്‍ഷം വിജയ ശതമാനം 99.71 ആയിരുന്നു. സംസ്ഥാനത്ത് ഏറ്റവും കുറച്ച് വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയത് പത്തനംതിട്ട ജില്ലയിലായിരുന്നു. ജില്ലയില്‍ 168 വിദ്യാലയങ്ങളിലായി ഈ വര്‍ഷം പരീക്ഷ എഴുതിയ 10369 വിദ്യാര്‍ഥികളില്‍ 10341 പേര്‍ വിജയിച്ചു. ഇതില്‍ 2612 പേര്‍ക്ക് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ചു. 1744 പെണ്‍കുട്ടികളും 868 ആണ്‍കുട്ടികളുമാണ് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയത്. പരീക്ഷ എഴുതിയവരില്‍ 28 വിദ്യാര്‍ഥികള്‍ക്കാണ് ഉന്നതപഠനത്തിന് അര്‍ഹത നേടാന്‍ കഴിയാതെപോയത്. എസ്.സി വിഭാഗത്തില്‍ നിന്ന് 2006 വിദ്യാര്‍ഥികളും എസ്.ടി വിഭാഗത്തില്‍ നിന്ന് 97 വിദ്യാര്‍ഥികളും ഉന്നത പഠനത്തിന് അര്‍ഹത നേടി. കഴിഞ്ഞ വര്‍ഷം 99.71…

Read More

തണ്ണിത്തോട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് 1 (പൂര്‍ണ്ണമായും) കണ്ടെയ്ന്‍മെന്റ് സോണ്‍

പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍ കോന്നി വാര്‍ത്ത ഡോട്ട് കോം : തണ്ണിത്തോട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് 1 (പൂര്‍ണ്ണമായും), കൊടുമണ്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 8 (ഇലവമ്മൂട് ചാലപ്പറമ്പ് പ്രദേശം), പത്തനംതിട്ട മുനിസിപ്പാലിറ്റി വാര്‍ഡ് 19 (പൂര്‍ണ്ണമായും), ഏറത്ത് ഗ്രാമപഞ്ചായത്ത് വാര്‍ഡ് 4 (പരുത്തിപ്പാറ കുരിശുമുക്ക് മുതല്‍ ഐടിസി പടി റോഡ് വരെ), വാര്‍ഡ് 15 (ലക്ഷംവീട് കോളനിയും അയണിവിള പ്രദേശവും), കൊറ്റനാട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് 10 (കുരിശുമുട്ടം അംഗനവാടി, അരണത്തടം, അംബേദ്കര്‍ കോളനി പ്രദേശം എന്നിവ) എന്നീ പ്രദേശങ്ങളില്‍ 27 മുതല്‍ ജൂലൈ 3 വരെ കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം. രോഗം സ്ഥിരീകരിച്ചവരുടെ പ്രാഥമിക സമ്പര്‍ക്കപട്ടിക ഉയരുന്നതുകണക്കിലെടുത്ത് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ശുപാര്‍ശ പ്രകാരമാണ് പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത്…

Read More

മൈലപ്രാ സഹകരണ ബാങ്കില്‍ നിന്നും വിവിധയിനം വായ്പകള്‍ നല്‍കും

മൈലപ്രാ സഹകരണ ബാങ്കില്‍ നിന്നും വിവിധയിനം വായ്പകള്‍ നല്‍കും   കോന്നി വാര്‍ത്ത ഡോട്ട് കോം : കോവിഡ് പ്രതിസന്ധിയിൽ നിന്നും ജനങ്ങളെ കരകയറ്റാനായി മൈലപ്രാ സർവ്വീസ് സഹകരണ ബാങ്ക് വിവിധയിനം കാർഷിക, കാർഷികാധിഷ്ഠിത വായ്പകൾ ആവിഷ്കരിച്ച് നടപ്പിലാക്കുന്നു. ബാങ്കിലെ അംഗങ്ങൾക്ക് കാർഷിക, കാർഷിക അനുബന്ധ പ്രവർത്തനങ്ങൾ, മൃഗസംരക്ഷണം, ഡയറി, ഫിഷറീസ് തുടങ്ങിയ ഇടത്തരം സംരംഭങ്ങൾക്ക് 6.4 % പലിശ നിരക്കിൽ സ്വർണം, മതിയായ ആൾജാമ്യം, വസ്തു എന്നിവയുടെ ഈടിൻമേൽ 200000/- (രണ്ട് ലക്ഷം) രൂപ വരെ വായ്പ നൽകുന്നു. കൂടാതെ കുടുംബശ്രീ സ്വയം സഹായ സംഘങ്ങൾക്ക് 8.5% പലിശ നിരക്കിൽ സ്വയംതൊഴിൽ കണ്ടെത്തൽ, കാർഷിക ആവശ്യങ്ങൾക്ക് 500000/- (അഞ്ച് ലക്ഷം) രൂപ വരെ വായ്പ നൽകുന്നു. ബി.പി.എൽ കാർഡ് ഉടമകളായ അംഗങ്ങൾക്ക് 10000/- (പതിനായിരം) രൂപ വരെ ആറ് മാസ കാലയളവിലേക്ക് പലിശരഹിത വായ്പ വിതരണം…

Read More

കൊക്കാത്തോട്ടില്‍ കാട്ടാന ഒരാളെ ചവിട്ടി കൊന്നു

കൊക്കാത്തോട്ടില്‍ കാട്ടാന ഒരാളെ ചവിട്ടി കൊന്നു കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി കൊക്കാത്തോട്ടില്‍ കാട്ടാന ഒരാളെ ചവിട്ടി കൊന്നു . കൊക്കാത്തോട് നെല്ലിക്കാപ്പാറ ചരുവ് കാലായില്‍ വി വി ഷാജി (50 ) ആണ് മരണപ്പെട്ടത് . ഉള്‍ വനത്തില്‍ ആദിവാസികള്‍ക്ക് ഒപ്പം വന വിഭവം ശേഖരിക്കാന്‍ പോയതാണെന്ന് പറയുന്നു . വനത്തില്‍ കാട്ടാനയുടെ മുന്നില്‍പ്പെടുകയും കാട്ടാന ചവിട്ടി കൊന്നെന്നുമാണ് പുറം ലോകത്ത് അറിയുന്നതു . വനത്തില്‍ കനത്ത മഴയാണ്

Read More

പത്തനംതിട്ട കേന്ദ്രമാക്കി പ്രൊഫ. കെ.വി. തമ്പി സൗഹൃദ വേദി രൂപീകരിച്ചു

  കോന്നി വാര്‍ത്ത ഡോട്ട് കോം : സാമൂഹ്യ സാംസ്കാരിക സാഹിത്യ മേഖലയിൽ സജീവമായിരുന്ന പ്രൊഫ. കെ.വി. തമ്പിയുടെ പേരിൽ സൗഹൃദവേദി രൂപീകരിച്ചു. കവിയൂർ ശിവ പ്രസാദ് ( ചെയർമാൻ) ,എ.ഗോകുലേന്ദ്രൻ, ഡോ. അനു പടിയറ, വിനോദ് ഇളകൊള്ളൂർ ,സുനിൽ മാമൻ കൊട്ടുപ്പള്ളിൽ ( വൈസ്ചെയർമാൻമാർ) , സലിം പി.ചാക്കോ ( കൺവീനർ ) ,ഉണ്ണികൃഷ്ണൻ പൂഴിക്കാട്, പ്രീത് ചന്ദനപ്പള്ളി (ജോ. കൺവീനേഴ്സ് ) ,ജോഷ്യാ മാത്യു ( ട്രഷറാർ ) എന്നിവരെ തെരഞ്ഞെടുത്തു.

Read More