സംസ്ഥാനത്ത് ഇന്ന് 28,469 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 28,469 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 4468, കോഴിക്കോട് 3998, മലപ്പുറം 3123, തൃശൂര്‍ 2871, കോട്ടയം 2666, തിരുവനന്തപുരം 2020, കണ്ണൂര്‍ 1843, പാലക്കാട് 1820, ആലപ്പുഴ 1302, കൊല്ലം 1209, പത്തനംതിട്ട 871, ഇടുക്കി 848, കാസര്‍ഗോഡ് 771, വയനാട് 659 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. രണ്ടാംഘട്ട കൂട്ടപരിശോധനയുടെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ബുധന്‍, വ്യാഴം ദിവസങ്ങളിലായി 2,90,262 സാമ്പിളുകള്‍ ശേഖരിച്ചിരുന്നു. ഇതുള്‍പ്പെടെ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,26,773 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 22.46 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,51,16,722 സാമ്പിളുകളാണ് പരിശോധിച്ചത്. യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ…

Read More

കുന്നന്താനം, വെച്ചൂച്ചിറ, പള്ളിക്കല്‍ പഞ്ചായത്തുകളില്‍ നിരോധനാജ്ഞ

  കോവിഡ് രോഗം ഏറ്റവും രൂക്ഷമായിട്ടുളള കുന്നന്താനം, വെച്ചൂച്ചിറ, പള്ളിക്കല്‍ എന്നീ പഞ്ചായത്തുകളില്‍ ഏപ്രില്‍ 25ന് അര്‍ദ്ധരാത്രി മുതല്‍ ഏപ്രില്‍ 30ന് അര്‍ദ്ധരാത്രി വരെ ക്രിമിനല്‍ നടപടിക്രമം വകുപ്പ് 144 പ്രകാരം അഞ്ചോ അതിലധികമോ ജനങ്ങള്‍ കൂട്ടം കൂടുന്നത് നിരോധിച്ചും ക്രമീകരണങ്ങളും നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തികൊണ്ടും നിരോധനാജ്ഞ പ്രഖ്യാപിച്ച് ജില്ലാ കളക്ടറും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാനുമായ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി ഉത്തരവായി. വിവാഹ, മരണ ചടങ്ങുകള്‍ക്കും മത സ്ഥാപനങ്ങളിലെ ചടങ്ങുകള്‍ക്കും പരമാവധി 20 പേരെ മാത്രമേ അനുവദിക്കുകയുള്ളു. അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍, ബസ് സ്റ്റാന്‍ഡുകള്‍, പൊതുഗതാഗതം, തൊഴിലിടങ്ങള്‍, ആശുപത്രികള്‍, ഹോട്ടലുകള്‍ (പാഴ്‌സലുകള്‍ മാത്രം), ഇലക്ഷന്‍ സംബന്ധമായ ആവശ്യങ്ങള്‍, പരീക്ഷകള്‍, വ്യാപാര വാണിജ്യ ആവശ്യങ്ങള്‍ മുതലായ സ്ഥലങ്ങളില്‍ കൃത്യമായും കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കണം. ജനങ്ങള്‍ മാസ്‌കുകള്‍ ധരിക്കുകയും സാമൂഹ്യ അകലം പാലിക്കുകയും ഇടവേളകളില്‍ സാനിറ്റൈസര്‍…

Read More

പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍

  പ്രമാടം ഗ്രാമപഞ്ചായത്ത് വാര്‍ഡ് 15 (കൊന്നമൂട്ടില്‍ പടി മുതല്‍ ചക്കാലപ്പടി വരെയും, റേഷന്‍കട മുക്ക് മുതല്‍ തട്ടേക്കുന്ന് വരെയും), തോട്ടപ്പുഴശേരി ഗ്രാമപഞ്ചായത്ത് വാര്‍ഡ് ഏഴ് (പുത്തൂര്‍ പടി മുതല്‍ മാന്താനം റോഡിന് തെക്ക് വശം പടിഞ്ഞാറെ പുര വരെയുള്ള ഭാഗം), വടശേരിക്കര ഗ്രാമപഞ്ചായത്ത് വാര്‍ഡ് മൂന്ന്, വാര്‍ഡ് നാല് (സെന്റ് ജോണ്‍സ് പള്ളി മുതല്‍ കുരിശുമൂട്, മഥനി മഠം വരെയുള്ള റോഡിന്റെ ഇരുവശങ്ങളും), അയിരൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് മൂന്ന്, കുറ്റൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് അഞ്ച് (കണിയാംപാറ കോളനി, കെപിഎംഎസ് ജംഗ്ഷന്‍ മുതല്‍ സെന്റ് മേരീസ് ജംഗ്ഷന്‍ വരെയുള്ള ഭാഗങ്ങള്‍), വള്ളിക്കോട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് 14 (നല്ലൂര്‍ ഭാഗം, വയല വടക്ക് ഇണ്ടിളയപ്പന്‍ ക്ഷേത്രം മുതല്‍ മാവും പാറ വരെയുള്ള ഭാഗങ്ങള്‍ )എന്നീ പ്രദേശങ്ങളില്‍ ഏപ്രില്‍ 22 മുതല്‍ ഏഴ് ദിവസത്തേക്ക്് കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം. രോഗം…

Read More

ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് ഒമാൻ വിലക്ക് ഏർപ്പെടുത്തി

  കൊവിഡ് നിയന്ത്രണ നടപടികളുടെ ഭാഗമായി ഇന്ത്യ, പാകിസ്താൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നുളള യാത്രക്കാർക്ക് ഒമാൻ വിലക്ക് ഏർപ്പെടുത്തി. സുപ്രിം കമ്മിറ്റി യോഗത്തിലാണ് തീരുമാനം. ശനിയാഴ്ച വൈകിട്ട് ആറ് മണി മുതൽ വിലക്ക് പ്രാബല്യത്തിൽ വരും. ഇന്ത്യ, പാകിസ്താൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിലെ കൊവിഡ് സാഹചര്യങ്ങൾ വിലയിരുത്തിയശേഷമാണ് ഒമാൻ നിയന്ത്രണങ്ങൾ കർശനമാക്കിയത്. ഒമാനിലെ കൊവിഡ് നിയന്ത്രണത്തിന്റെ ചുമതലയുള്ള ഉന്നതാധികാര സമിതിയാണ്് പുതിയ നിയന്ത്രണം പ്രഖ്യാപിച്ചത്. പുതിയ തീരുമാനപ്രകാരം ഏപ്രിൽ 24 ശനിയാഴ്ച വൈകിട്ട് ആറുമണിമുതൽ ഇന്ത്യ, പാകിസ്താൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്ന് ഒമാനിലേക്ക് പ്രവേശിക്കാനാവില്ല. 14 ദിവസത്തിനിടെ ഈ രാജ്യങ്ങൾ സന്ദർശിച്ച ആളുകൾക്കും വിലക്ക് ബാധകമായിരിക്കും. ഇനിയൊരു അറിയിപ്പുണ്ടാവുന്നത് വരെ വിലക്ക് പ്രാബല്യത്തിലുണ്ടാവുമെന്നും അധികൃതർ അറിയിച്ചു . അതേസമയം ഒമാനി പൗരന്മാർ, നയതന്ത്ര പ്രതിനിധികൾ, ആരോഗ്യപ്രവർത്തകർ, അവരുടെ കുടുംബം എന്നിവർക്ക് വിലക്കിൽ ഇളവുണ്ട്. ഇന്ത്യയിലെ കൊവിഡ് രോഗികളുടെ…

Read More

പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്‍ന്‍മെന്റ് സോണുകള്‍

  നാറാണംമൂഴി ഗ്രാമപഞ്ചായത്ത് വാര്‍ഡ് അഞ്ച്(കുറുമ്പന്‍മുഴി ക്രോസ് വെ മുതല്‍ മണക്കയം ഒഴികെ എല്ലാ ഭാഗങ്ങളും), വാര്‍ഡ് ആറ്(ആഞ്ഞിലിമുക്ക് മുതല്‍ കൊച്ചുകുളം വരെയും , കൊച്ചുകുളം തെക്കേക്കര , കൊച്ചുകുളം തടം വരെയും ഭാഗങ്ങള്‍ ), കോന്നി ഗ്രാമപഞ്ചായത്ത് വാര്‍ഡ് ഒന്ന്(വഞ്ചിപ്പടി മുതല്‍ ചുരുളിയത്ത് കോളനി ഭാഗം വരെ ), കുന്നന്താനം ഗ്രാമപഞ്ചായത്ത് വാര്‍ഡ് അഞ്ച് (മുക്കൂര്‍ ജംഗ്ഷന്‍ മുതല്‍ ചെട്ടിമുക്ക് വാഴ്തക്കുന്ന്ആശ്രമപ്പടി പാലത്തകിടി വരെ) , തിരുവല്ല മുനിസിപ്പാലിറ്റി വാര്‍ഡ് ഒന്ന്(ചിറക്കടവ് ഭാഗം), വാര്‍ഡ് രണ്ട് (ചുമത്ര അമ്പലത്തിന് പിന്‍ഭാഗം), വാര്‍ഡ് മൂന്ന് (തോപ്പില്‍ മല ഭാഗം ), വെച്ചൂച്ചിറ ഗ്രാമപഞ്ചായത്ത് വാര്‍ഡ് മൂന്ന്(നൂറോക്കാട് ഭാഗം), വാര്‍ഡ് നാല് (വെണ്‍കുറിഞ്ഞി ഭാഗം), വാര്‍ഡ് എട്ട് (ചാത്തന്‍തറ ) മുഴുവനായും, വാര്‍ഡ് 10 (പെരുന്തേനരുവി) മുഴുവനായും, വാര്‍ഡ് 14 (കൂത്താട്ടുകുളം ) മുഴുവനായും എന്നീ പ്രദേശങ്ങളില്‍ ഏപ്രില്‍…

Read More

വിവാഹവും ഗൃഹപ്രവേശവും കോവിഡ് ജാഗ്രത പോർട്ടലിൽ രജിസ്റ്റർ ചെയ്യണം

കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ വിവാഹവും ഗൃഹപ്രവേശവും ഉൾപ്പെടെയുള്ള ചടങ്ങുകളുടെ വിവരം കോവിഡ് 19 ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. ഇതുസംബന്ധിച്ച് ദുരന്തനിവാരണ വകുപ്പ് ഉത്തരവിറക്കി. അടച്ചിട്ട മുറികളിലെ പരിപാടികളിൽ 75 ഉം തുറസായ സ്ഥലത്തെ പരിപാടിയിൽ 150 ഉം പേർക്ക് പങ്കെടുക്കാം.

Read More

സംസ്ഥാനത്ത് ഇന്ന് 13,835 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

  സംസ്ഥാനത്ത് ഇന്ന് 13,835 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 2187, കോഴിക്കോട് 1504, മലപ്പുറം 1430, കോട്ടയം 1154, തൃശൂര്‍ 1149, കണ്ണൂര്‍ 1132, തിരുവനന്തപുരം 909, ആലപ്പുഴ 908, പാലക്കാട് 864, പത്തനംതിട്ട 664, ഇടുക്കി 645, വയനാട് 484, കൊല്ലം 472, കാസര്‍ഗോഡ് 333 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല. അടുത്തിടെ യുകെ (105), സൗത്ത് ആഫ്രിക്ക (7), ബ്രസീല്‍ (1) എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന 113 പേര്‍ക്കാണ് ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചത്. ഇവരില്‍ 112 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്. കൂട്ടപരിശോധനയുടെ ഭാഗമായി സംസ്ഥാനത്തിന്റെ…

Read More

കോവിഡ് പരിശോധനാ കാമ്പയിന്‍: രണ്ടാം ദിവസം 8179 പേരെ പരിശോധിച്ചു

  കോവിഡ് തീവ്ര വ്യാപനം തടയുന്നതിനായി പത്തനംതിട്ട ജില്ലയില്‍ സംഘടിപ്പിച്ച പ്രത്യേക പരിശോധനാ കാമ്പയിന്റെ രണ്ടാം ദിവസം 8179 പേര്‍ പരിശോധനയ്ക്ക് വിധേയരായി. ഇതില്‍ 5146 പേര്‍ സര്‍ക്കാര്‍ കേന്ദ്രങ്ങളിലും 3033 പേര്‍ സ്വകാര്യ കേന്ദ്രങ്ങളിലുമാണ് പരിശോധന നടത്തിയത്. ഇതോടെ രണ്ടു ദിവസത്തെ കാമ്പയിനില്‍ ആകെ പരിശോധന നടത്തിയവരുടെ എണ്ണം 15988 ആയി. രണ്ട് ദിവസങ്ങളിലായി 10000 സാമ്പിളുകള്‍ പരിശോധിക്കാന്‍ ലക്ഷ്യമിട്ടിടത്ത് 15988 പരിശോധനകള്‍ നടത്താന്‍ കഴിഞ്ഞു. രണ്ട് ദിവസം നീണ്ടു നിന്ന കാമ്പയിനിലൂടെ കൂടുതല്‍ രോഗികളെ കണ്ടെത്താന്‍ കഴിഞ്ഞതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.എ.എല്‍ ഷീജ പറഞ്ഞു. രോഗബാധിതരുടെ എണ്ണത്തില്‍ പെട്ടെന്നുണ്ടായ വര്‍ധനവ് ഇതിന്റെ സൂചനയാണ്. വൈറസ് ബാധയുളളവരെ നേരത്തെ കണ്ടെത്തി ക്വാറന്റൈനിലാക്കുന്നതിലൂടെ രോഗവ്യാപനം തടയുക എന്നതായിരുന്നു കാമ്പയിന്റെ ലക്ഷ്യം. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നവരും, തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍, തിരക്കുളള സാഹചര്യങ്ങളില്‍ ഇടപഴകിയവര്‍, രോഗലക്ഷണങ്ങള്‍ ഉളളവര്‍,…

Read More

കോവിഡ് പ്രത്യേക പരിശോധനാ കാമ്പയിന്‍;ആദ്യദിനം 7809 പേര്‍ പരിശോധിച്ചു

  കോവിഡ് രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി ആരോഗ്യ വകുപ്പ് സംഘടിപ്പിച്ച ദ്വിദിന കോവിഡ് പരിശോധനാ കാമ്പയിനില്‍ ആദ്യ ദിവസം പരിശോധനയ്ക്കെത്തിയത് 7809 പേര്‍. ഇതില്‍ 5102 പേര്‍ സര്‍ക്കാര്‍ പരിശോധനാ കേന്ദ്രങ്ങളിലും 2707 പേര്‍ സ്വകാര്യ പരിശോധനാ കേന്ദ്രങ്ങളിലും പരിശോധന നടത്തി. (ഏപ്രില്‍ 16) (ഏപ്രില്‍ 17) 10,000 പരിശോധനകള്‍ നടത്താനാണ് ആരോഗ്യ വകുപ്പ് തീരുമാനിച്ചിട്ടുളളത്. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തവര്‍, പോളിംഗ് ഉദ്യോഗസ്ഥര്‍, ബൂത്ത് ഏജന്റുമാര്‍, രോഗലക്ഷണങ്ങള്‍ സംശയിക്കുന്നവര്‍ തുടങ്ങിയവര്‍ക്കാണ് പ്രധാനമായും പരിശോധനാ കാമ്പയിന്‍ സംഘടിപ്പിച്ചതെങ്കിലും ഈ വിഭാഗത്തില്‍ നിന്നും പരിശോധനയ്ക്ക് എത്തിയവരുടെ എണ്ണം വളരെ കുറവാണ്. എത്താന്‍ കഴിയാത്തവരുള്‍പ്പെടെ പരമാവധി ആളുകള്‍ (ഏപ്രില്‍ 17 ശനി) നടക്കുന്ന പരിശോധനാ ക്യാമ്പുകളില്‍ പങ്കെടുക്കണമെന്ന് ഡി.എം.ഒ ഡോ.എ.എല്‍ ഷീജ അഭ്യര്‍ഥിച്ചു.

Read More

കർശന കൊവിഡ് നിയന്ത്രണങ്ങളോടെ തൃശൂർ പൂരത്തിന് നാളെ കൊടിയേറും

  തൃശൂർ പൂരത്തിന് നാളെ കൊടിയേറും. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് പൂരം നടക്കുക. ചടങ്ങുകളിലും ആചാരങ്ങളിലും മാറ്റമുണ്ടാകില്ല. പാറമേക്കാവ് തിരുവമ്പാടി ക്ഷേത്രങ്ങളിലെ താത്കാലിക കൊടിമരത്തിൽ ദേശക്കാരാണ് കൊടിയേറ്റുന്നത്. കർശന നിയന്ത്രണങ്ങളിലാണ് ഇത്തവണ പൂരം നടക്കുന്നത്. നാളെ രാവിലെ 11.15 നും 12 നും ഇടയിൽ തിരുവമ്പാടിയിലും 11.30 നും 12.5 നും ഇടയിൽ പാറമേക്കാവിലും കൊടിയേറും. പാറമേക്കാവ് ഭഗവതിക്കായി ഇത്തവണ പാറമേക്കാവ് പത്മനാഭനാണ് തിടമ്പേറ്റുന്നത്. തിരുവമ്പാടിക്കായി തിരുവമ്പാടി ചന്ദ്രശേഖരനും തിടമ്പേറ്റും.പൂരത്തിന് എത്തുന്ന എല്ലാവർക്കും കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് , പാസ്സ് എടുത്ത വിവരങ്ങൾ ഉണ്ടായിരിക്കണം. ഇത്തവണ പൂരം നടക്കുന്ന തേക്കുംകാട് മൈതാനത്തിൽ കൊവിഡ് മാനദണ്ഡ പ്രകാരം 16000 പേർക്ക് മാത്രമാണ് പ്രവേശിക്കാൻ അനുമതിയുള്ളത്.

Read More