സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കർശനമാക്കി. മാർക്കറ്റുകളിലും മാളുകളിലും പ്രവേശനത്തിന് കർശന നിയന്ത്രണം ഏർപ്പെടുത്തി. രണ്ടു ഡോസ് കൊവിഡ് വാക്സിൻ എടുത്തവർക്കായിരിക്കും മാളുകളിൽ പ്രവേശനം. പൊതു ചടങ്ങുകളിൽ പങ്കെടുക്കുന്നവരുടെ എണ്ണവും കുറച്ചു. അൻപത് മുതൽ നൂറ് പേർക്ക് മാത്രമേ പങ്കെടുക്കാൻ സാധിക്കൂ. വിവാഹം, ഗൃഹപ്രവേശം തുടങ്ങിയ പൊതു ചടങ്ങുകൾക്ക് മുൻകൂർ അനുമതി വേണം. പരിശോധനയുടെ ചുമതല പൊലീസിനായിരിക്കും. അടുത്ത രണ്ടു ദിവസം രണ്ടര ലക്ഷം കൊവിഡ് പരിശോധനകൾ നടത്താനും തീരുമാനിച്ചു. തെരഞ്ഞെടുപ്പിൽ സജീവമായി പങ്കെടുത്തവരിലായിരിക്കും ആദ്യഘട്ട പരിശോധന. ഏറ്റവും കൂടുതൽ പരിശോധന നടത്തുക എറണാകുളം ജില്ലയിലായിരിക്കും.
Read Moreവിഭാഗം: Uncategorized
കേരളത്തിലും കൊവിഡ് തീവ്ര വ്യാപനം : അടിയന്തര ഉന്നതതല യോഗം ഇന്ന് ചേരും
കൊവിഡ് തീവ്ര വ്യാപനത്തില്‍ ഇന്ന് അടിയന്തര ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. രാവിലെ 11 മണിക്ക് ഓണ്‍ലൈനായി യോഗം ചേരും. പൊലീസ് മേധാവികള്‍, ഡിഎംഒ, കളക്ടര്‍മാര്‍ എന്നിവര്‍ പങ്കെടുക്കും. സംസ്ഥാനത്തെ കൊവിഡ് സാഹചര്യം വിലയിരുത്തും.തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ക്കിടയിലും പൂര്‍ണമായി കൊവിഡ് പരിശോധന നടത്തിയിട്ടില്ല. കൂടുതല്‍ പരിശോധന നടത്തുന്നതിലും തീരുമാനമുണ്ടാകും. എല്ലാ നിയന്ത്രണങ്ങളും കര്‍ശനമാക്കാന്‍ സാധ്യതയുണ്ട്.
Read Moreആലപ്പുഴയില്‍ പത്താം ക്ലാസുകാരനെ കുത്തിക്കൊലപ്പെടുത്തി
ക്ഷേത്ര ഉത്സവത്തിനിടെ ഉണ്ടായ സംഘര്‍ഷത്തില്‍ പടയണിവട്ടം സ്വദേശി അഭിമന്യുവിനെയാണ് കൊലപ്പെടുത്തിയത്.പടയണിവട്ടം ക്ഷേത്ര ഉത്സവത്തിനിടെ ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് കുത്തേറ്റത്. നാല് പേരടങ്ങുന്ന സംഘമാണ് അഭിമന്യൂവിനെ കുത്തിയത്.
Read Moreകര്‍ണ്ണികാരം കാടിനെ പൊന്നണിയിച്ചു : മല വിളിച്ചു ചൊല്ലി കല്ലേലി കാവില്‍ പത്തു ദിന മഹോത്സവത്തിന് 999 മലക്കൊടി ഉയര്‍ന്നു
കല്ലേലി കാവ് : ആദി ദ്രാവിഡ നാഗ ഗോത്ര ജനതയുടെ ഉണര്‍ത്തു പാട്ടും ഉറക്കുപാട്ടും കല്ലും കല്ലന്‍ മുളയും കമുകിന്‍ പാളയും പച്ചിരുമ്പും തുടിതാളം ഉണര്‍ത്തി ആദിമ ജനതയുടെ പൂജയും വഴിപാടും മലയ്ക്ക് സമര്‍പ്പിച്ച് കൊണ്ട് വിഷുക്കണി ദര്‍ശനത്തോടെ പത്തു ദിന മഹോത്സവത്തിന് കോന്നി ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവില്‍ ദീപം പകര്‍ന്നു . പത്തു ദിനം നീളുന്ന പത്താമുദയ മഹോത്സവത്തിന് കാവ് ഉണര്‍ന്നു .വിഷു ദിനത്തില്‍ കാട്ടു പൂക്കളും കാട്ടു വിഭവങ്ങളും ചുട്ട വിളകളും കര്‍ണ്ണികാരവും ചേര്‍ത്ത് വിഷുക്കണി ദര്‍ശനത്തോടെ മഹോത്സവത്തിന് തുടക്കം കുറിച്ചു . മല ഉണര്‍ത്തല്‍ ,കാവ് ഉണര്‍ത്തല്‍ ,കാവ് ആചാരത്തോടെ മലയ്ക്ക് കരിക്ക് സമര്‍പ്പണം താംബൂല സമര്‍പ്പണം തുടര്‍ന്നു വിഷുക്കണി ദര്‍ശനം തിരു മുന്നില്‍ നാണയപ്പറ ,മഞ്ഞള്‍പ്പറ ,അന്‍പൊലി എന്നിവയോടെ പത്താമുദയ മഹോല്‍സവത്തിന് തുടക്കം കുറിച്ച് കാവ്…
Read Moreകേരളത്തിൽ റമദാൻ വ്രതങ്ങൾ നാളെ മുതൽ ആരംഭിക്കും
കേരളത്തിൽ റമദാൻ വ്രതങ്ങൾ നാളെ മുതൽ ആരംഭിക്കും. ഇന്ന് മാസപ്പിറവി കണ്ടതിനാൽ നാളെ റമദാൻ ഒന്ന് ആയിരിക്കും. കോഴിക്കോടും കാപ്പാടും വെള്ളയിലും മാസപ്പിറവി കണ്ടു.
Read Moreസ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് കോവിഡ്
സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് കോവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയില്‍ ആണ് നിലവില്‍ അദ്ദേഹം. എഫ് ബി പേജിലൂടെയാണ് കോവിഡ് സ്ഥിരീകരിച്ച വിവരം അദ്ദേഹം അറിയിച്ചത്.
Read Moreചരിഞ്ഞ കൊമ്പൻ വിജയ കൃഷ്ണന്‍റെ ഭൌതിക ശരീരം കോന്നിയില്‍ ദഹിപ്പിച്ചു
കോന്നി വാര്‍ത്ത : കഴിഞ്ഞ ദിവസം ചരിഞ്ഞ അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രത്തിലെ അന്‍പത് വയസ്സുകാരനായ കൊമ്പന്‍ വിജയ കൃഷ്ണന്‍റെ പോസ്റ്റ് മോര്‍ട്ടം കോന്നി കല്ലേലി കടിയാര്‍ വനത്തില്‍ വെച്ച് വെറ്റിനറി ഡോക്ടര്‍മാരുടെ സാന്നിധ്യത്തില്‍ വനം വകുപ്പ് ഡോക്ടര്‍മാര്‍ നടത്തി . ഭൌതിക ശരീരം കോന്നി കല്ലേലി കടിയാര്‍ വനത്തില്‍ ദഹിപ്പിച്ചു . അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ആന കഴിഞ്ഞ ദിവസമാണ് ചരിഞ്ഞത് . ആനയ്ക്ക് അസുഖമായിരുന്നിട്ടും മതിയായ ചികിത്സ നൽകിയില്ലെന്നാണ് ആനപ്രേമികളുടെ ആരോപണം.അമ്പലപ്പുഴയിലെത്തിയ തിരുവിതാംകൂർ ദേവസ്വം പ്രസിഡന്റ് എൻ.വാസുവിനെ നാട്ടുകാർ തടഞ്ഞിരുന്നു . പാപ്പാന്മാരെ സസ്പെൻഡ് ചെയ്തു. അന്വേഷണം നടക്കുന്നു . മരണകാരണം കണ്ടെത്താൻ മൃതദേഹം പോസ്റ്റ്മോർട്ടം നടത്തി . 22 വയസുള്ളപ്പോൾ കോന്നിയിൽനിന്ന് എത്തിച്ചാണ് വിജയകൃഷ്ണനെ അമ്പലപ്പുഴ ക്ഷേത്രത്തിൽ നടയ്ക്കിരുത്തിയത്.
Read Moreറാന്നി മാടത്തരുവി വെള്ളച്ചാട്ടത്തില്‍ രണ്ടു കുട്ടികള്‍ മുങ്ങി മരിച്ചു
റാന്നി മന്ദമരുതി മാടത്തരുവി വെള്ളച്ചാട്ടത്തില്‍ കുളിക്കാന്‍ എത്തിയ മൂന്നു വിദ്യാര്‍ഥികളില്‍ രണ്ടു പേര്‍ മുങ്ങി മരിച്ചു . ചേത്തയ്ക്കല്‍ പാലയ്ക്കാട്ട് അജിയുടെ മകന്‍ ജിത്തു(14 ) , പിച്ചനാട് കണ്ടത്തില്‍ പ്രസാദിന്‍റെ മകന്‍ ശബരി (14 )എന്നിവരാണ് മരിച്ചത് .കൂടെ ഉണ്ടായിരുന്ന മറ്റൊരു 14 വയസ്സുകാരന്‍ രക്ഷപെട്ടു . മൂവരും കുളിക്കാന്‍ ആണ് എത്തിയത് . പാറ മുകളില്‍ വെച്ചിരുന്ന മൊബൈല്‍ ഫോണ്‍ എടുക്കാന്‍ പോയി തിരിച്ചു വന്ന ദുര്‍ഗദത്തന്‍ എന്ന കുട്ടി മറ്റുള്ള രണ്ടു പേരെയും കാണാതെ വന്നതോടെ നാട്ടുകാരെ വിവരം അറിയിച്ചു . നാട്ടുകാര്‍ വടം കെട്ടി അള്ളുള്ള പാറയിടുക്കില്‍ ഇറങ്ങിയാണ് തിരച്ചില്‍ നടത്തിയത് .
Read Moreനിയമസഭാ തെരഞ്ഞെടുപ്പ്:കോന്നി മണ്ഡലത്തിലെ ബൂത്തുകളിലെ പോളിങ് നില
കോന്നി മണ്ഡലം ക്ലിക്ക് Konni VOTER TURN OUT തിരുവല്ല മണ്ഡലം Thiruvalla VOTER TURN OUT റാന്നി മണ്ഡലം Ranni VOTER TURN OUT
Read More“സ്വർണിം വിജയ് വർഷ്” ആഘോഷങ്ങളുടെ ഭാഗമായി ഓൺലൈൻ സ്ലോഗൻ മത്സരത്തിനായി അപേക്ഷകൾ ക്ഷണിച്ചു
1971 ലെ ഇന്തോ-പാകിസ്ഥാൻ യുദ്ധത്തിൽ പാകിസ്ഥാനെതിരായ ഇന്ത്യയുടെ വിജയത്തിന്റെ അൻപതാം വർഷത്തിന്റെ ഓർമയ്ക്കായി, സ്വർണിം വിജയ് വർഷ് ആഘോഷങ്ങൾ ഇന്ത്യൻ സൈന്യം രാജ്യവ്യപകമായി സംഘടിപ്പിക്കുന്നു. ഇന്ത്യൻ സൈന്യത്തിന്റെ സംഭാവനകൾ പ്രദർശിപ്പിക്കുന്നതിനും ഉയർത്തിക്കാട്ടുന്നതിനുമായി നിരവധി പരിപാടികളാണ് സംഘടിപ്പിക്കുന്നത്. ആഘോഷങ്ങളുടെ ഭാഗമായി 2021 ഏപ്രിൽ 01 മുതൽ മെയ് 31 വരെ ഒരു ഓൺലൈൻ സ്ലോഗൻ മത്സരം സംഘടിപ്പിക്കുന്നു. ഇന്ത്യയിലെ എല്ലാ പൗരന്മാർക്കും മത്സരത്തിൽ പങ്കെടുക്കാം. എൻട്രികൾ [email protected] എന്ന മെയിലിലേക്കാണ് അയക്കേണ്ടത്. മത്സരത്തിന്റെ വിശദാംശങ്ങൾ ഇന്ത്യൻ സൈന്യത്തിന്റെ ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, ട്വിറ്റർ ഹാൻഡിലുകളിൽ ലഭ്യമാണ്. തിരഞ്ഞെടുത്ത മുദ്രാവാക്യങ്ങൾ ഇന്ത്യൻ സൈന്യത്തിന്റെ ഔദ്യോഗിക മീഡിയ ഹാൻഡിലുകളിൽ ഉപയോഗിക്കുകയും വിജയികൾക്ക് അർഹമായ ക്രെഡിറ്റും ക്യാഷ് പ്രൈസും നൽകും. സഹപൗരന്മാരുമായി അടുത്ത ബന്ധം സ്ഥാപിക്കുന്നതിനും 1971 ലെ യുദ്ധത്തിൽ ഇന്ത്യൻ സായുധ സേനയുടെ സംഭാവനകളെ ഉയർത്തിക്കാട്ടുന്നതിനുമുള്ള കരസേനയുടെ ശ്രമങ്ങളുടെ ഭാഗമായാണ് ഈ…
Read More