കോന്നി വാര്‍ത്ത : നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തിയ ശതമാന കണക്കില്‍ ഏറ്റവും പിന്നില്‍ പത്തനംതിട്ട ജില്ല എന്നു കണക്കുകള്‍ പറയുന്നു . 77.9 ശതമാനവുമായി കോഴിക്കോടാണ് ഏറ്റവും കൂടുതല്‍ പോളിങ് രേഖപ്പെടുത്തിയത്. ഏറ്റവും കുറവ് പോളിങ് പത്തനംതിട്ടയിലാണ് 67.18 ശതമാനം. 2016ലെ നിയമസഭ തിരഞ്ഞെടുപ്പിൽ 71.67 ശതാമനം ആണ് പോളിങ് രേഖപ്പെടുത്തിയിരുന്നത്. എന്താണ് ജില്ലയ്ക്ക് പറ്റിയത് . ഇവിടെ ഉള്ള വോട്ടര്‍മാര്‍ ഇവിടെ തന്നെ ഉണ്ട് . ഈ ശതമാന കണക്കുകള്‍ കൂട്ടി നോക്കിയാല്‍ ബാക്കി വോട്ടര്‍മാര്‍ എവിടെ . ചുരുക്കം ചിലര്‍ മരണപ്പെട്ടു . എന്നാലും ബാക്കി എവിടെ . ആ ബാക്കി വോട്ട് രേഖപ്പെടുത്താന്‍ ബൂത്തില്‍ എത്തിയില്ല .കാരണം കണ്ടു പിടിക്കാന്‍ സജീവ രാഷ്ട്രീയ പാര്‍ട്ടികള്‍ വോട്ട് എടുപ്പ് കഴിഞ്ഞ ഇന്ന് 7 മണി മുതല്‍ പരിശ്രമിച്ചു . കണ്ടെത്തിയില്ല .…
Read Moreവിഭാഗം: Uncategorized
ഇത് വരെ ലഭിച്ച പോളിങ് ശതമാന കണക്കില്‍ പത്തനംതിട്ട ജില്ല പിന്നില്‍
സംസ്ഥാനത്ത് പോളിങ് സമയം അവസാനിച്ചു. 73.4 ശതമാനം പോളിങ് നടന്നുവെന്നാണ് ഏറ്റവും ഒടുവില്‍ കിട്ടിയ കണക്കുകള്‍ വ്യക്തമാക്കുന്നത്.77.9 ശതമാനവുമായി കോഴിക്കോടാണ് ഏറ്റവും കൂടുതല്‍ പോളിങ് രേഖപ്പെടുത്തിയത്. ഏറ്റവും കുറവ് പോളിങ് പത്തനംതിട്ടയിലാണ് 68.09 ശതമാനം. 2016ലെ നിയമസഭ തിരഞ്ഞെടുപ്പിൽ 77.35 ശതമാനമാണ് പോളിങ് രേഖപ്പെടുത്തിയിരുന്നത്.
Read Moreസംസ്ഥാനത്ത് ഉയര്‍ന്ന പോളിങ്
നിയമസഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ആവേശകരമായ പോളിങ്. ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന മണ്ഡലങ്ങളിലാണ് പോളിങ് കൂടുതല്‍. 7 മണിവരെയാണ് പോളിങ് നടക്കുക.കനത്ത ത്രികോണ മത്സരം നടക്കുന്ന നേമം, കഴക്കൂട്ടം, മഞ്ചേശ്വരം, കോന്നി മണ്ഡലങ്ങളിലടക്കം മികച്ച പോളിങ് നടന്നു.
Read Moreഅക്ഷയയുടെ കാര്യക്ഷമമായ തെരഞ്ഞെടുപ്പ് തത്സമയ സംപ്രേഷണം
പത്തനംതിട്ട ജില്ലയിലെ 716 ബൂത്തുകളില്‍ ജില്ലാതെരഞ്ഞടുപ്പ്് ഓഫീസറും ജില്ലാകളക്ടറുമായ ഡോ.നരസിംഹുഗാരി ടി.എല്‍.റെഡ്ഡിയുടെ നേതൃത്വത്തില്‍ സംസ്ഥാന ഐ.ടി.മിഷന് -അക്ഷയ മുഖേന ഏര്‍പ്പെടുത്തിയ നിയമസഭാ തെരഞ്ഞെടുപ്പ് തത്സമയ സംപ്രേഷണം ഏറെ ഫലപ്രദമായി. ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട 93 അക്ഷയ കേന്ദ്ര സംരംഭകരും ബന്ധപ്പെട്ട ജീവനക്കാരും ചേര്‍ന്ന് പ്രശ്ന സാധ്യത ബൂത്തുകളില്‍ ഉള്‍പ്പെടെ 716 ബൂത്തുകളില്‍ സുസജ്ജവും വിപുലവുമായ ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയത്. ഓരോ വോട്ടറും വോട്ട് ചെയ്യാന്‍ എത്തുന്നതും വോട്ട് ചെയ്തതിനുശേഷം തിരിച്ചിറങ്ങുന്നതിന്റെയും ദൃശ്യങ്ങള്‍ വെബ്ക്യാമറയിലൂടെ വ്യക്തമായി ചിത്രീകരിച്ച് കളക്ടറേറ്റില്‍ ഒരുക്കിയ കണ്ട്രോള് റൂം മുഖേന ജില്ലാ കളക്ടറും മറ്റ് ഉന്നത ഉദ്യോഗസ്ഥരും ബൂത്തുകളിലെ വോട്ടെടുപ്പ് നടപടികള്‍ നിരീക്ഷിക്കുകയും തത്സമയം ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തു. കളളവോട്ട് ഉള്‍പ്പെടെയുളള പ്രശ്നങ്ങള്‍ ഒഴിവാക്കി വോട്ടെടുപ്പ് സുഗമവും സുതാര്യവുമാക്കുന്നതിന് വെബ് കാസ്റ്റിംഗ് സഹായകരമായി. ജില്ലാ ഇ-ഗവേണന്‍സ് പ്രോജക്ട് മാനേജര്‍ ഷൈന്‍ ജോസിന്റെ നേതൃത്വത്തിലുളള അക്ഷയ…
Read Moreവോട്ട് ചെയ്യാന്‍ ഡോളി സംവിധാനം
നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വോട്ടര്‍മാര്‍ക്ക് ബൂത്തിലെത്താന്‍ പടവുകള്‍ വൈഷമ്യമായി നിന്നിരുന്ന ഇടങ്ങളില്‍ ഡോളി സംവിധാനം തെരഞ്ഞെടുപ്പ് കമ്മീഷന് ക്രമീകരിച്ചിരുന്നു. പത്തനംതിട്ട മുണ്ടുകോട്ടയ്ക്കല്‍ ശ്രീനാരായണ ശതവത്സര മെമ്മോറിയല്‍ യു.പി സ്കൂളില്‍ വോട്ട് ചെയ്യുന്നതിനായി വയോധികരും ശാരീരിക അവശതകള്‍ ഉള്ളവരും ഉള്‍പ്പെടെ നിരവധിപേര്‍ ഡോളി സംവിധാനം പ്രയോജനപ്പെടുത്തി. ഇവിടെ രണ്ട് ട്രോളിയാണ് ഏര്‍പ്പെടുത്തിയിരുന്നത്. ഡോളി ചുമക്കുന്നതിന് നാലുപേരുടെ സേവനവും ലഭ്യമായിരുന്നു. വിലപ്പെട്ട വോട്ട് രേഖപ്പെടുത്തുന്നതിനായി തെരഞ്ഞെടുപ്പ് കമ്മീഷന് ഏര്‍പ്പെടുത്തിയ ഡോളി സംവിധാനം ഏറെ പ്രയോജനകരമായിരുന്നുന്നെന്ന് മുണ്ടുകോട്ടയ്ക്കല്‍ വാല്പുരയിടത്തില്‍ തങ്കമണി(72) പറഞ്ഞു. ചുട്ടിപ്പാറ, കുമ്പഴ എന്നിവിടങ്ങളിലെ ബൂത്തുകളിലും ഡോളി സംവിധാനം ഏര്‍പ്പെടുത്തിയിരുന്നു.
Read Moreപത്തനംതിട്ട ജില്ലയില്‍ ഇന്ന് 182 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ രണ്ടു പേര് വിദേശത്ത് നിന്നും വന്നവരും, 30 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 150 പേര് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ലാത്ത നാലു പേരുണ്ട്. ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്: ക്രമ നമ്പര്‍, തദ്ദേശസ്വയംഭരണസ്ഥാപനം, രോഗബാധിതരായവരുടെ എണ്ണം എന്ന ക്രമത്തില്‍: 1. അടൂര്‍ 3 2. പന്തളം 1 3. പത്തനംതിട്ട 10 4. തിരുവല്ല 25 5. ആനിക്കാട് 3 6. ആറന്മുള 10 7. അയിരൂര്‍ 1 8. ചിറ്റാര്‍ 4 9. ഏറത്ത് 5 10. ഏനാദിമംഗലം 2 11. ഇരവിപേരൂര്‍ 9 12. ഏഴംകുളം 3 13. എഴുമറ്റൂര്‍ 2 14. കടമ്പനാട് 4 15. കടപ്ര 6 16. കലഞ്ഞൂര്‍ 1 17. കല്ലൂപ്പാറ…
Read Moreഅഞ്ചുവയസ്സുകാരിയെ കൊലപ്പെടുത്തിയ കേസ്; പ്രതി പിടിയില്‍
പോലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ട അഞ്ചുവയസ്സുകാരിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി അലക്സ് പിടിയില്‍.നാട്ടുകാര്‍ ഇയാളെ പോലീസ് പിടികൂടി പോലീസിന് കൈമാറുകയായിരുന്നു. തിങ്കളാഴ്ച രാത്രി 12 മണിയോടെയാണ് ഇയാള്‍ രക്ഷപ്പെടുന്നത്.ശൗചാലയത്തില്‍ പോകണമെന്നാവശ്യപ്പെട്ട അലക്സിനെ സ്റ്റേഷന് പുറത്തേക്ക് ഇറക്കിയപ്പോഴാണ് വിലങ്ങുമായി ഓടിരക്ഷപ്പെട്ടത്. കുമ്പഴ കളീക്കല്‍പടിക്ക് സമീപം വാടകയ്ക്ക് താമസിക്കുകയായിരുന്ന തമിഴ്നാട് രാജപാളയം സ്വദേശികളുടെ കുടുംബത്തിലെ കുഞ്ഞാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ രണ്ടാനച്ഛന് അലക്സിനെ (23) പത്തനംതിട്ട പോലീസ് അറസ്റ്റുചെയ്തിരുന്നു. ശരീരം കത്തികൊണ്ട് മുറിച്ചും മര്‍ദിച്ചും അഞ്ചുവയസ്സുകാരിയെ അഞ്ചുവയസ്സുകാരിയെ ഇയാള്‍ കൊലപ്പെടുത്തുകയായിരുന്നു.
Read Moreകേരളം ബൂത്തിലേക്ക്; പോളിങ് ആരംഭിച്ചു
അഞ്ചുവര്‍ഷം കേരളം ആരു ഭരിക്കുമെന്ന് ഇന്ന് ജനം തീരുമാനിക്കും.കോവിഡ് പശ്ചാത്തലത്തില്‍ സജ്ജീകരിച്ച 40,771 ബൂത്തുകളിലും മോക് പോളിങ് ആരംഭിച്ചു.ഏഴു മണിക്ക് വോട്ടെടുപ്പ് ആരംഭിച്ചു . പല ബൂത്തുകളിലും വോട്ടര്‍മാരുടെ നീണ്ട നിര പ്രത്യക്ഷപ്പെട്ടുതുടങ്ങി.
Read Moreപ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച പ്രതിക്ക് 35 വര്‍ഷം കഠിനതടവ്
പട്ടിക വിഭാഗത്തില്‍പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ പശ്ചിമ ബംഗാള്‍ മാള്‍ഡാ സ്വദേശിയായ പ്രതിയെ കോടതി 35 വര്‍ഷത്തെ കഠിനതടവിന് ശിക്ഷിക്കുകയും 50,000 രൂപ പിഴ വിധിക്കുകയും ചെയ്തു. പുളിക്കീഴ് പോലീസ് സ്റ്റേഷനില്‍ 2019 ല്‍ രജിസ്റ്റര്‍ ചെയ്ത പോക്സോ കേസിലെ പ്രതി നരേന് ദേബ് നാഥി(30)നെയാണ് പത്തനംതിട്ട അഡിഷണല്‍ സെഷന്‍സ് ഫസ്റ്റ് കോടതി (പോക്സോ സ്പെഷ്യല്‍ കോടതി)ശിക്ഷിച്ചത്. പത്തനംതിട്ട ജില്ലയില്‍ ഇതാദ്യമായാണ് കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങള്‍ തടയല്‍ നിയമമായ പോക്സോ ഉള്‍പ്പെട്ട ഒരു കേസില്‍ ഇത്തരമൊരു ശിക്ഷ വിധിക്കുന്നത്. ഇന്ത്യന്‍ പീനല്‍ കോഡിലെ വകുപ്പ് 376(3) (16 വയസ്സിനു താഴെയുള്ള പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുന്നത് ) പ്രകാരം 20 വര്‍ഷവും, 20,000 രൂപ പിഴയും, 376(2)(എന്‍) (ആവര്‍ത്തിച്ചുള്ള ബലാത്സംഗം ) പ്രകാരം 10 വര്‍ഷവും, 20,000 രൂപ പിഴയും, 450 (കുറ്റകൃത്യം ചെയ്യാനുള്ള ഉദ്ദേശത്തോടെ…
Read Moreതെരഞ്ഞെടുപ്പ്:പത്തനംതിട്ട ജില്ലാ ഭരണകൂടം ഇലക്ഷന് കണ്ട്രോള് റൂം സജ്ജമാക്കി
നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവരങ്ങള്‍ തത്സമയം നിരീക്ഷിക്കുന്നതിനും അറിയുന്നതിനും ജില്ലാ ഭരണകേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ഇലക്ഷന് കണ്ട്രോള് റൂം സജ്ജം. കളക്ടറേറ്റില്‍ ഒരു പ്രധാന കണ്ട്രോള് റൂമും നിയോജക മണ്ഡലടിസ്ഥാനത്തില്‍ അഞ്ച് കണ്ട്രോള് റൂമുകളും ഉള്‍പ്പെടെ ആറ് ഇലക്ഷന് കണ്ട്രോള് റൂമുകളാണ് പ്രവര്‍ത്തിക്കുന്നത്. 350ല്‍ അധികം ജീവനക്കാരാണ് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്ട്രോള് റൂമുകളില്‍ പ്രവര്‍ത്തിക്കുക. വോട്ടെടുപ്പുമായി ബന്ധപ്പെട്ട തത്സമയ വിവരങ്ങള്‍ യഥാസമയം കണ്‍ട്രോള്‍റൂമില്‍ ലഭ്യമാകും. വെബ്്കാസ്റ്റിംഗ്, ഐ.ടി മിഷന് ടെക്നിക്കല്‍ ഹെല്പ് ഡെസ്ക്ക്, കെ.എസ്.ഇ.ബി, ബി.എസ്.എന്‍.എല്‍, ഐ.ടി മിഷന്, പോലീസ്, പി.ഡബ്ല്യു.ഡി തുടങ്ങിയ വിവിധ വകുപ്പുകളിലെ നോഡല്‍ ഓഫീസര്‍മാര്‍ എന്നിവരും കണ്ട്രോള് റൂമില്‍ പ്രവര്‍ത്തിക്കും. തിരുവല്ല, റാന്നി, ആറന്മുള, കോന്നി, അടൂര്‍ എന്നിവിടങ്ങളിലുള്ള കണ്ട്രോള് റൂമുകള്‍ അതത് റിട്ടേണിംഗ് ഓഫീസറുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ജില്ലയിലെ പ്രധാന ഇലക്ഷന് കണ്ട്രോള് റൂമില്‍ ജില്ലാ വെബ്കാസ്റ്റിംഗ് മോണിറ്ററിംഗ് ഡെസ്ക്കില്‍…
Read More