14,586 കന്നി വോട്ടര്‍മാര്‍ പത്തനംതിട്ട ജില്ലയിലെ നിയമസഭാ തെരഞ്ഞെടുപ്പ് നാളെ (06) രാവിലെ ഏഴുമുതല്‍ വൈകിട്ട് ഏഴ് വരെ 1530 ബൂത്തുകളില്‍ നടക്കും. മണ്ഡലത്തില്‍ ആകെ 10,54,100 വോട്ടര്‍മാരാണുള്ളത്. 5,53,930 സ്ത്രീ വോട്ടര്‍മാരും 5,00,163 പുരുഷ വോട്ടര്‍മാരും ഏഴ് ട്രാന്‍സ്ജന്‍ഡര്‍ വോട്ടര്‍മാരുമാണ് ജില്ലയിലുള്ളത്. 2332 പ്രവാസി വോട്ടര്‍മാരും 3938 സര്‍വീസ് വോട്ടര്‍മാരുമുണ്ട്. ആകെ വോട്ടര്‍മാരില്‍ 14,586 കന്നി വോട്ടര്‍മാരാണുള്ളത്. തിരുവല്ലയില്‍ 2,12,288 വോട്ടര്‍മാരും റാന്നിയില്‍ 1,93,634 വോട്ടര്‍മാരും ആറന്മുളയില്‍ 2,37,351 വോട്ടര്‍മാരും കോന്നിയില്‍ 2,02,728 വോട്ടര്‍മാരും അടൂരില്‍ 2,08,099 വോട്ടര്‍മാരുമാണുള്ളത്. തെരഞ്ഞെടുപ്പ് ജോലികള്‍ക്കായി 7420 പോളിംഗ് ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിരിക്കുന്നത്. പ്രശ്‌നസാധ്യത, പ്രശ്‌നബാധിത ബൂത്തുകളില്‍ വെബ്കാസ്റ്റിംഗും സിസിടിവി സംവിധാനവും സജ്ജികരിച്ചിട്ടുണ്ട്. ഇവിടങ്ങളില്‍ കൂടുതല്‍ പോലീസും നിലയുറപ്പിച്ചിട്ടുണ്ട്. കൂടാതെ വോട്ടിംഗ് നടപടിക്രമങ്ങള്‍ നിരീക്ഷിക്കുന്നതിനായി 147 മൈക്രോ ഒബ്‌സര്‍വര്‍മാരെയും നിയോഗിച്ചിട്ടുണ്ട്. 1530 ബൂത്തുകളിലേക്ക് 1896 ബാലറ്റ് യൂണിറ്റുകളും 1896 കണ്‍ട്രോള്‍…
Read Moreവിഭാഗം: Uncategorized
കോന്നി അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തിന് നാളെ ( ഏപ്രില്‍ 6) അവധി
അടവി കുട്ടവഞ്ചി സവാരി കേന്ദ്രം (ഏപ്രില്‍ 6 ചൊവ്വ ) അവധി ആയിരിക്കുമെന്ന് കോന്നി ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ അറിയിച്ചു.
Read Moreനിയമസഭാ തെരഞ്ഞെടുപ്പ് : പത്തനംതിട്ട ജില്ലയിലെ പ്രധാന അറിയിപ്പുകള്‍
നാളെ (5) നിശബ്ദ പ്രചാരണം; ബൂത്തുകള്‍ രാത്രിയോടെ സജ്ജമാകും ഇന്ന് വൈകിട്ട് ഏഴിന് കൊട്ടിക്കലാശം ഇല്ലാതെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ശബ്ദ പ്രചാരണം അവസാനിച്ചു. നാളെ (ഏപ്രില്‍ 5) നിശബ്ദ പ്രചാരണം. രാവിലെ ഏഴിനു തന്നെ പോളിംഗ് ഉദ്യോഗസ്ഥര്‍ അതത് വിതരണ കേന്ദ്രങ്ങളില്‍ എത്തിത്തുടങ്ങും. എട്ടിന് വോട്ടിംഗ് മെഷീനുകളും പോളിംഗ് സാമഗ്രികളും കൈമാറിത്തുടങ്ങും. എല്ലാ പോളിംഗ് സാമഗ്രികളും ലഭിച്ചുവെന്ന് ഉറപ്പാക്കിക്കഴിഞ്ഞാല്‍ ഉദ്യോഗസ്ഥര്‍ അവരവര്‍ക്ക് നിയോഗിക്കപ്പെട്ട പോളിംഗ് ബൂത്തുകളിലേക്ക് പോകും. അവിടെ പോളിംഗിന് ആവശ്യമായ ഒരുക്കങ്ങളെല്ലാം രാത്രിയോടെ പൂര്‍ത്തിയാകും. പോളിംഗ് ദിവസമായ ഏപ്രില്‍ ആറിന് പുലര്‍ച്ചെ തന്നെ ബൂത്ത് സജീവമാകും. സ്ഥാനാര്‍ഥികളുടെ പോളിംഗ് ഏജന്റുമാര്‍ പുലര്‍ച്ചെ ബൂത്തില്‍ എത്തും. 5.30ന് മോക് പോള്‍ ആരംഭിക്കും. ഏഴു മുതല്‍ വോട്ടെടുപ്പ് പ്രക്രിയയിലേക്കു കടക്കും. വൈകിട്ട് ഏഴു വരെയാണ് വോട്ടെടുപ്പ്. ഫെസിലിറ്റേഷന്‍ സെന്ററില്‍ വോട്ട് ചെയ്ത് 2970 പോളിംഗ് ഉദ്യോഗസ്ഥര്‍ നിയമസഭാ തെരഞ്ഞെടുപ്പ്…
Read More22 സൈനികര്‍ക്ക് വീരമൃത്യു: 15ലധികം മാവോവാദികളും കൊല്ലപ്പെട്ടു
ഛത്തീസ്ഗഢില്‍ മാവോവാദികളുമായുള്ള ഏറ്റുമുട്ടലില്‍ 22 സൈനികര്‍ വീരമൃത്യു വരിച്ചു.ബിജാപുര്‍ എസ്.പി കാമലോചന്‍ കശ്യപ് ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്. മുപ്പതിലധികം സൈനികര്‍ക്ക് പരിക്കേറ്റതായും എസ്.പി പ്രതികരിച്ചു. 17 സൈനികരുടെ മൃതദേഹം കണ്ടെത്തിയിട്ടുണ്ട്. സുക്മ-ബിജാപുര്‍ അതിര്‍ത്തിയിലെ വനമേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്. മേഖലയില്‍ തിരച്ചില്‍ നടത്തുന്നതിനിടെ മാവോവാദികള്‍ സൈനികര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. സൈന്യം തിരിച്ചും വെടിവെച്ചു. നാല് മണിക്കൂറോളം ഏറ്റുമുട്ടല്‍ നീണ്ടു. ഏറ്റുമുട്ടലില്‍ 15ലധികം മാവോവാദികളും കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. എസ്ടിഎഫ്, ഡിആര്‍ജി, സിആര്‍പിഎഫ്, കോബ്ര എന്നീ വിഭാഗങ്ങളില്‍ നിന്നുള്ള നാനൂറോളം പേരാണ് ഓപ്പറേഷനായി ഈ മേഖലയിലേക്ക് പോയത്.
Read More“കോന്നി വാര്‍ത്ത ഡോട്ട് കോം” അഡ്വൈസര്‍ ജോണ്‍ തോമസ് ന്യൂയോര്‍ക്കില്‍ നിര്യാതനായി
ന്യുയോര്‍ക്ക്: മൂന്നാര്‍ പാലക്കുന്നേല്‍ ജോണ്‍ തോമസ്( 70) , റോക്ക്‌ലാന്‍ഡിലെ തീല്‍സില്‍ നിര്യാതനായി. ഭാര്യ: മറിയാമ്മ ജോണ്‍ . മക്കള്‍ എബി ജോണ്‍ (സൗണ്ട് എഞ്ചിനിയര്‍), നിഷ ജോഫ്രിന്‍. മരുമക്കള്‍: മെറിന്‍ എബി, ജോഫ്രിന്‍ ജോസ് (ഫോമാ മുന്‍ ജോ. ട്രഷറര്‍) കൊച്ചുമക്കള്‍ ഡൊണള്‍ഡ് ജോഫ്രിന്‍, ജെറിന്‍ ജോഫ്രിന്‍, നേഹാ എബി, നോയല്‍ എബി. പൊതുദര്‍ശനം: ഏപ്രില്‍ 6, 4 മുതല്‍ 9 വരെ: ക്‌നാനായ കമ്യൂണിറ്റി സെന്റര്‍, 400 വില്ലോ ഗ്രോവ് റോഡ്, സ്‌റ്റോണി പോയിന്റ്, ന്യുയോര്‍ക്ക് 10980. സംസ്കാര ശുശ്രൂഷ: ഏപ്രില്‍ 7 രാവിലെ 9 മണി: സെന്റ് ജോണ്‍സ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച്, 331 ബ്ലെയിസ്‌ഡെല്‍ റോഡ്, ഓറഞ്ച്ബര്‍ഗ്, ന്യുയോര്‍ക്ക് 10962 തുടര്‍ന്ന് സംസ്കാരം ഓക്ക് ഹില്‍ സെമിത്തെരി, 140 നോര്‍ത്ത് ഹൈലാന്‍ഡ് അവന്യു, നയാക്ക്, ന്യു യോര്‍ക്ക് 10960.
Read Moreതിരഞ്ഞെടുപ്പ്; പരസ്യ പ്രചാരണം നാളെ (ഏപ്രില്‍ നാലിന്) വൈകിട്ട് ഏഴ് മണി വരെ
നിയമസഭാ തിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ഏപ്രില്‍ നാലിന് വൈകിട്ട് ഏഴ് മണിക്ക് അവസാനിപ്പിക്കണമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ നിര്‍ദ്ദേശിച്ചു. നക്സലൈറ്റ് ബാധിത മേഖലകളില്‍ (ഒന്‍പത് മണ്ഡലങ്ങളില്‍) വൈകിട്ട് ആറ് മണിക്കാണ് പ്രചാരണം അവസാനിപ്പിക്കേണ്ടത്. പരസ്യ പ്രചാരണം അവസാനിച്ച ശേഷം പൊതുയോഗങ്ങള്‍, പ്രകടനങ്ങള്‍, രാഷ്ട്രീയ ആഭിമുഖ്യമുള്ള കലാപരിപാടികള്‍ തുടങ്ങിയവും ടെലിവിഷനിലും അതുപോലുള്ള ഇലക്ട്രോണിക് മാധ്യമങ്ങളിലും രാഷ്ട്രീയ പ്രചാരണങ്ങളും നടത്തരുത്. ഇതു ലംഘിക്കുന്നവര്‍ക്ക് രണ്ട് വര്‍ഷം വരെ തടവും പിഴയും രണ്ടും കൂടിയോ ലഭിക്കും. 1951 ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷന്‍ 126(1) പ്രകാരം തിരഞ്ഞെടുപ്പ് പരസ്യ പ്രചാരണം തിരഞ്ഞെടുപ്പ് പൂര്‍ത്തിയാകുന്നതിന് 48 മണിക്കൂര്‍ മുമ്പ് അവസാനിപ്പിക്കണം. ഈ കാലയളവില്‍ അച്ചടി മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കാനുദ്ദേശിക്കുന്ന രാഷ്ട്രീയ പരസ്യങ്ങള്‍ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്റ് മോണിറ്ററിംഗ് കമ്മിറ്റിയുടെ മുന്‍കൂര്‍ അനുമതി നേടണമെന്നും മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു.
Read Moreതെരഞ്ഞെടുപ്പ്: പോലീസ് ക്രമീകരണങ്ങള്‍ പത്തനംതിട്ട ജില്ലയില്‍ പൂര്‍ത്തിയായി
നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോലീസ് ക്രമീകരണങ്ങള്‍ പൂര്‍ത്തിയായതായി ജില്ലാ പോലീസ് മേധാവി ആര്‍. നിശാന്തിനി അറിയിച്ചു. ജില്ലയിലാകെ 1530 പോളിംഗ് ബൂത്തുകളാണുള്ളത്. ഇവയില്‍ 39 പ്രശ്‌ന ബാധിത ബൂത്തുകളും, 125 സെന്‍സിറ്റീവ് ബൂത്തുകളും, എത്തിപ്പെടാനാവാത്ത ഒരു ബൂത്തും ഉള്‍പ്പെടുന്നു. പ്രശ്‌നബാധിത ബൂത്തുകളില്‍ പ്രത്യേക പോലീസ് ബന്തവസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. 107 പോലീസ് ഗ്രൂപ്പ് പട്രോള്‍ സംഘങ്ങളെ നിയോഗിച്ചു. ക്രമസമാധാന ചുമതലയുള്ള 22 പട്രോള്‍ സംഘങ്ങളുണ്ടാവും. സെന്‍സിറ്റീവ് ബൂത്തുകള്‍ ഉള്ള പോലീസ് സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ച് ക്രമസമാധാന ചുമതലയുള്ള 10 സംഘങ്ങളെ നിയോഗിച്ചു. പോലീസ് സ്റ്റേഷന്‍ പരിധികളില്‍ 22 സ്ട്രൈക്കിങ് ഫോഴ്‌സുകളുണ്ടാവും. ആറ് ഇലക്ഷന്‍ സബ് ഡിവിഷന്‍ പട്രോള്‍ ആണ് ജില്ലയിലുണ്ടാവുക. നിലവിലെ അഞ്ച് പോലീസ് സബ് ഡിവിഷനുകള്‍ക്കു പുറമെ പുതുതായി രൂപീകരിച്ച പന്തളം ഇലക്ഷന്‍ സബ് ഡിവിഷന്‍ ഉള്‍പ്പെടെയാണിത്. ജില്ലാ പോലീസ് മേധാവിയുടെ ഒരു സ്ട്രൈക്കിംഗ് ഫോഴ്‌സ് സജ്ജമാക്കിയിട്ടുണ്ട്.…
Read Moreപ്രത്യേക പോളിംഗ് സഹായ കേന്ദ്രത്തില്‍ ജില്ലാ കളക്ടര്‍ തപാല്‍ വോട്ട് രേഖപ്പെടുത്തി
തപാല്‍ വോട്ട് രേഖപ്പെടുത്തി ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍കൂടിയായ ജില്ലാ കളക്ടര്‍ ഡോ.നരസിംഹുഗാരി തേജി ലോഹിത് റെഡ്ഡി. നിയമസഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് പോളിംഗ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥര്‍ക്ക് തപാല്‍ വോട്ട് ചെയ്യുന്നതിനുള്ള ആറന്മുള നിയോജക മണ്ഡലത്തിലെ പ്രത്യേക പോളിംഗ് സഹായ കേന്ദ്രമായ പത്തനംതിട്ട മാര്‍ത്തോമ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് ജില്ലാ കളക്ടര്‍ തപാല്‍വോട്ട് രേഖപ്പെടുത്തിയത്. പ്രത്യേക ഫെസിലിറ്റേഷന്‍ സെന്ററിന്റെ അവസാന ദിനമായ ശനിയാഴ്ച ആദ്യ വോട്ട് രേഖപ്പെടുത്താന്‍ രാവിലെ 8.55ഓടെ കളക്ടര്‍ എത്തുകയായിരുന്നു. ഈമാസം ഒന്നു മുതല്‍ മൂന്നു ദിനങ്ങളിലായി തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥര്‍ക്ക് വോട്ടുചെയ്യാനുള്ള സംവിധാനമാണ് ഇവിടെ ഒരുക്കിയിരുന്നത്.
Read Moreപത്തനംതിട്ട ജില്ലയിലെ തെരഞ്ഞെടുപ്പ് ക്രമീകരണങ്ങള്‍ പൂര്‍ണ്ണം : ജില്ലാ കളക്ടര്‍
ജില്ലയിലെ തെരഞ്ഞെടുപ്പ് ക്രമീകരണങ്ങള്‍ പൂര്‍ത്തിയായെന്ന് ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പ് തയാറെടുപ്പുകള്‍ വിശദീകരിക്കുന്നതിന് കളക്ടറേറ്റില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാവരും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണം. കുറ്റമറ്റതും സുതാര്യവുമായ തെരഞ്ഞെടുപ്പിനായി ഓരോരുത്തരും പ്രവര്‍ത്തിക്കണമെന്നും കളക്ടര്‍ പറഞ്ഞു. എഡിഎം ഇ. മുഹമ്മദ് സഫീര്‍ സന്നിഹിതനായിരുന്നു. കോവിഡ് രോഗഭീതി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശ പ്രകാരം രാഷ്ട്രീയ പാര്‍ട്ടികളുടെ കൊട്ടിക്കലാശം നിര്‍ത്തലാക്കിയിട്ടുണ്ട്. ജില്ലയില്‍ 1530 ബൂത്തുകളാണ് ഉള്ളത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 891 ബൂത്തുകളായിരുന്നു ജില്ലയില്‍ ഉണ്ടായിരുന്നത്. കോവിഡ് സാഹചര്യത്തില്‍ ഒരു ബൂത്തില്‍ ആയിരത്തിലധികം വോട്ടര്‍മാര്‍ ഉണ്ടാകാന്‍ പാടില്ല എന്ന കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് എണ്ണം കൂട്ടിയത്. 453 ഓക്‌സിലറി ബൂത്തുകളാണ് പുതിയതായി സജ്ജീകരിക്കുന്നത്. ഓക്‌സിലറി ബൂത്തുകള്‍ ഉള്‍പ്പടെ തിരുവല്ല നിയോജക മണ്ഡലത്തില്‍ 311,…
Read Moreപ്രചാരണ വാഹനം അപകടത്തിൽ പെട്ടു: വീണ ജോർജ്ജിന് പരിക്ക്
പത്തനംതിട്ട: ആറന്മുളയിലെ എൽഡിഎഫ് സ്ഥാനാർഥി വീണ ജോർജിന്റെ പ്രചരണ വാഹനം അപകടത്തിൽ പെട്ടു. പത്തനംതിട്ട റിങ് റോഡിൽ വച്ച് എതിരെ വന്ന വാഹനം പ്രചാരണ വാഹനത്തില്‍ ഇടിക്കുകയായിരുന്നു.വീണ ജോർജിനെയും ഡ്രൈവറെയും പ്രാഥമിക ചികിത്സയ്ക്കായി പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു….
Read More