ചുഴലിക്കാറ്റും അനുബന്ധ ദുരന്തങ്ങളുടെയും പ്രതിരോധ തയ്യാറെടുപ്പ് : ഏപ്രിൽ 11-ന് മോക്ക് ഡ്രിൽ

  konnivartha.com: ദേശീയ ദുരന്ത നിവാരണ അതോറിറ്റിയും, കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും സംയുക്തമായി 2025 ഏപ്രിൽ 11-ന് സംസ്ഥാനതല ചുഴലിക്കാറ്റും അനുബന്ധ ദുരന്തങ്ങളുടെയും തയ്യാറെടുപ്പുകൾ വിലയിരുത്തുന്നതിനായി മോക്ക് ഡ്രിൽ സംഘടിപ്പിക്കുന്നു. ഏപ്രിൽ 2-ന് (നാളെ) സംസ്ഥാന വ്യാപകമായി ഒരു ഓൺലൈൻ തയ്യാറെടുപ്പ് യോഗം നടത്തപ്പെടും. ഈ യോഗത്തിൽ 13 ജില്ലകളിലെ (എറണാകുളം ഒഴികെ) ജില്ലാ ദുരന്ത നിവാരണ അതോറിറ്റികൾ, ദുരന്തനിവാരണവുമായി ബന്ധപ്പെട്ട വിവിധ വകുപ്പ് പ്രതിനിധികൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, കേന്ദ്ര-സംസ്ഥാന സേനകൾ, റെയിൽവേ, ടെലികോം സേവന ദാതാക്കൾ, പ്രധാന വ്യവസായ-വാണിജ്യ കേന്ദ്രങ്ങളുടെ ചുമതലയുള്ള ഉദ്യോഗസ്ഥർ എന്നിവരും വിഴിഞ്ഞം തുറമുഖം, VSSC (ISRO), IOCL, IMD, INCOIS, CWC, NRSC തുടങ്ങിയ ഏജൻസികളുടെ പ്രതിനിധികളും ഇന്റർ ഏജൻസി ഗ്രൂപ്പിന്റെ അംഗങ്ങളും പങ്കെടുക്കും.ദേശീയ ദുരന്തനിവാരണ അതോറിറ്റിയുടെ അംഗമായ ലെഫ്റ്റനന്റ് ജനറൽ സയ്യദ് അട്ട ഹസൈൻ (Retd)…

Read More

വിഷം ഉള്ളിൽചെന്ന മലയാളി സൈനികനും ഭാര്യയും മരണപ്പെട്ടു

മലയാളി സൈനികനും ഭാര്യയും വിഷം അകത്തുചെന്നു ചികിത്സയിലിരിക്കെ മരണപ്പെട്ടു.പെരുവള്ളൂർ പാലപ്പെട്ടിപ്പാറ ഇരുമ്പൻ കുടുക്ക് നിധീഷ് (31) ആണ് മരിച്ചത്.നിധീഷിന്റെ ഭാര്യ കെ.റിൻഷ (31) ചൊവ്വാഴ്ച ജമ്മുവിൽ മരിച്ചതിനെ തുടർ‌ന്ന് ഇരുമ്പൻകുടുക്കിൽ എത്തിച്ചു സംസ്കരിച്ചു. തുടർന്നു നിധീഷ് മരിച്ചതായി ജമ്മുവിൽനിന്നു അറിയിപ്പ് ലഭിച്ചു . ജമ്മു കശ്മീരിലെ സാംപയിലെ ക്വാർട്ടേഴ്സിൽ ഇരുവരെയും വിഷം അകത്തുചെന്ന നിലയിൽ കണ്ടെത്തി സൈനിക ആശുപത്രിയിൽ പ്രവേശിപ്പിച്ചതായിരുന്നു.മദ്രാസ് 3 റജിമെന്റിൽ‍ 13 വർഷമായി നായിക് തസ്തികയിൽ സേവനമനുഷ്ഠിക്കുകയായിരുന്നു നിധീഷ്. കേരള പൊലീസിൽ സിപിഒ തസ്തികയിൽ ട്രെയിനി ആയിരുന്നു റിൻഷ. നിധീഷ് ഡിസംബറിൽ അവധിക്കു വന്നപ്പോൾറിൻഷ ഒപ്പം ജമ്മുവിലേക്കു പോയതായിരുന്നു.മരണത്തിലേക്കു നയിച്ച കാരണങ്ങൾ വ്യക്തമല്ല.

Read More

കോന്നി പഞ്ചായത്തിൽ കുടിവെള്ള വിതരണ ടെണ്ടർ റദാക്കി 

  വേനൽ കടുത്തിട്ടും കോന്നി പഞ്ചായത്തിൽ കുടിവെള്ള ക്ഷാമം നേരിടുന്ന പ്രദേശങ്ങളിൽ കുടിവെള്ള വിതരണം തുടങ്ങിയില്ല. കുടിവെള്ളം വിതരണം ചെയ്യാൻ ടെണ്ടർ ക്ഷണിച്ചു എങ്കിലും നിസാര കാരണങ്ങൾ നിരത്തി ടെണ്ടർ റദാക്കി എന്ന് അറിയുന്നു. രണ്ട് പേരാണ് കുടിവെള്ളം വിതരണം ചെയ്യാൻ ടെണ്ടർ നൽകിയത്. ടെണ്ടറിനു ഒപ്പം ഫുഡ്‌ സേഫ്റ്റി വകുപ്പിന്റെ അനുമതി പത്രം ഇല്ല എന്നുള്ള കാരണം ആണ് പറയുന്നത്. എന്നാൽ ടെണ്ടർ ഉറപ്പിച്ച ശേഷം ഈ സർട്ടിഫിക്കറ്റ് നൽകിയാൽ മതിയാകും. ടെണ്ടർ ഉറപ്പിക്കുന്നതിനു മുന്നേ ഈ സർട്ടിഫിക്കറ്റിന്റെ ആവശ്യം ഇല്ലെന്നു ആണ് ഈ രംഗത്തെ ആളുകൾ പറയുന്നത്. ഇനി 15 ദിവസം കഴിഞ്ഞേ പുതിയ ടെണ്ടർ സ്വീകരിക്കൂ. അത് വരെ ജനങ്ങൾ കുടിവെള്ളം ഇല്ലാതെ വലയണം

Read More

കുവൈറ്റ് കോന്നി നിവാസി സംഗമവും രക്‌തദാന ക്യാമ്പും സംഘടിപ്പിച്ചു

  konnivartha.com:കോന്നി നിവാസി സംഗമം കുവൈറ്റും ബ്ലഡ്‌ ഡോനേഴ്സ് കേരള കുവൈറ്റ് ചാപ്റ്ററും സംയുക്തമായി അദാൻ ഹോസ്പിറ്റൽ ബ്ലഡ് ഡോണെഷൻ സെന്‍ററില്‍ വെച്ച് രക്‌തദാന ക്യാമ്പ് സംഘടിപ്പിച്ചു. പ്രസ്തുത ക്യാമ്പിൽ 75 ൽ അധികം പേര്‍ രക്‌തദാനം നടത്തി.കോന്നി നിവാസി സംഗമം പ്രസിഡന്റ് ജോൺ മാത്യു ഉദ്ഘാടനം നിര്‍വഹിച്ചു. പ്രവീൺ കുമാർ സ്വാഗതം പറഞ്ഞു . കോന്നി നിവാസി സംഗമം കമ്മറ്റി അംഗങ്ങളായ മത്തായി വർഗ്ഗീസ്, ഷൈൻ ബിബിൻ , രക്തദാന ക്യാംപിന്റെ കണ്‍വീനര്‍ ഷൈജു രാജൻ ചരുവിൽ ,ബിനു വിളയിൽ രാജൻ , ബിഡികെ അംഗം രാജന്‍ തോട്ടത്തില്‍ എന്നിവർ സംസാരിച്ചു . മനോജ് മാവേലിക്കര നന്ദിയും രേഖപ്പെടുത്തി. സംഘടനയുടെ സഹ രക്ഷാധികാരിബാബു വർഗ്ഗീസ് , ജനറൽ സെക്രട്ടറി സജീവ്, ട്രഷറർ സൂരജ് വർഗ്ഗീസ്, പ്രൊ. പി ആര്‍ ഒ സിബി അലക്സാണ്ടർ, ജോ: ട്രഷറർ…

Read More

പ്രാരംഭ ദശയിൽ തന്നെ അർബുദം തടയാം : ഓങ്കോളജി ക്ലിനിക് പ്രവർത്തനമാരംഭിച്ചു

  konnivartha.com: പ്രാരംഭ ദശയിൽ തന്നെ അർബുദ നിർണയം നടത്തി രോഗത്തെ തടയുക എന്ന ലക്ഷ്യത്തോടെയുള്ള പ്രിവൻ്റീവ് ഓങ്കോളജി ക്ലിനിക്കിന്റെ പ്രവർത്തനവും അമൃതയിൽ ആരംഭിച്ചു. ഇതോടൊപ്പം കാൻസർ രോഗബാധിതരായവരെ തിരികെ സാധാരണ ജീവിത ക്രമത്തിലേയ്ക്ക് എത്തിക്കുന്നതിനായി പ്രവർത്തിക്കുന്ന ഓങ്കോ റിഹാബിലിറ്റേഷൻ ക്ലിനിക് കൊച്ചി അമൃത ആശുപത്രിയിൽ പ്രവർത്തനമാരംഭിച്ചു .പ്രിവൻ്റീവ് ഓങ്കോളജി ക്ലിനിക്കിൻ്റെ ഉദ്ഘാടനവും ലോഗോ പ്രകാശനവും സിനിമാതാരം ഊർമ്മിള ഉണ്ണി നിർവഹിച്ചു. കാന്‍സര്‍ ശരീരത്തെ മാത്രമല്ല, രോഗിയുടെ മനസിനെയും ബാധിച്ചേക്കാം. കാന്‍സറാണെന്ന് അറിയുന്ന നിമിഷം ഒരാള്‍ അനുഭവിക്കുന്ന മാനസികാവസ്ഥ വളരെ സങ്കീര്‍ണ്ണമാണ്. അതുകൊണ്ടു തന്നെ രോഗിയുടെ ശാരീരികവും, മാനസികവുമായ ചികിത്സ ഉറപ്പു വരുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഓങ്കോ റിഹാബലിറ്റേഷൻ സെൻ്ററിൻ്റെ പ്രവർത്തനം അമൃത ആശുപത്രിയിൽ തുടങ്ങിയതെന്ന് റിഹാബിലിറ്റേഷൻ ക്ലിനിക്കിനു നേതൃത്വം നൽകുന്ന ഫിസിക്കൽ മെഡിസിൻ ആൻഡ് റിഹാബിലിറ്റേഷൻ മേധാവി ഡോ. രവി ശങ്കരൻ, ഡോ. ആനന്ദ് രാജ…

Read More

പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 07/01/2025 )

അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു സ്പെഷ്യല്‍ സമ്മറി റിവിഷന്റെ ഭാഗമായുളള അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. ആറ•ുള മണ്ഡലത്തിലെ വോട്ടര്‍ പട്ടികയുടെ പകര്‍പ്പ് അംഗീകൃത രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് വിതരണംചെയ്യുന്നതിന്റെ ഉദ്ഘാടനം ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറും ജില്ലാ കലക്ടറുമായ എസ.് പ്രേംകൃഷ്ണന്‍ ചേമ്പറില്‍ നിര്‍വഹിച്ചു. വോട്ടര്‍ പട്ടികയുടെ ശുദ്ധീകരണ പ്രവര്‍ത്തനങ്ങളില്‍ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ സജീവമായി പങ്കെടുക്കണം. അന്തിമ വോട്ടര്‍പട്ടികയില്‍ തെറ്റുകള്‍ഉണ്ടെങ്കില്‍ രണ്ടുമാസത്തിലൊരിക്കല്‍ വില്ലേജ്തലത്തില്‍ കൂടുന്ന ബിഎല്‍ഒ, ബൂത്ത്‌ലെവല്‍ ഏജന്റുമാരുടെ യോഗത്തില്‍ അറിയിക്കണം. ആക്ഷേപരഹിതമായ വോട്ടര്‍ പട്ടികയിലൂടെ ഇലക്ഷന്‍ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സുഗമമാക്കി പൂര്‍ത്തിയാക്കാന്‍ സാധിക്കും- ജില്ലാ കല്കടര്‍ വ്യക്തമാക്കി. എല്ലാ മണ്ഡലങ്ങളിലെയും വോട്ടര്‍പട്ടിക പകര്‍പ്പ് അംഗീകൃത രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് ബന്ധപ്പെട്ട ഇആര്‍ഒ ഓഫീസില്‍ നിന്നും കൈപ്പറ്റാം. ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ ബീന എസ്. ഹനീഫ്, ആറ•ുള ഇ.ആര്‍.ഒ മിനി തോമസ്, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളായ ജയകൃഷ്ണന്‍, മുഹമ്മദ് ഇസ്മായില്‍, സി.ഗോപാലകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.…

Read More

ശബരിമല മണ്ഡല മഹോത്സവം : ആകെ വരുമാനം 2,97,06,67,679 /- രൂപ

  konnivartha.com: ശബരിമല മണ്ഡല മഹോത്സവം നാൽപത്തിയൊന്ന് ദിവസം പൂർത്തിയായപ്പോൾ 32,49,756 ഭക്തർ ശബരിമലയിൽ ദർശനം നടത്തിയതായി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻറ്റ് പി എസ് പ്രശാന്ത് പത്രസമ്മേളനത്തിൽ അറിയിച്ചു. കഴിഞ്ഞ വർഷം ഇതേ സമയം 28,42,447 ഭക്തരാണ് ദർശനം നടത്തിയത് മുൻവർഷത്തെ അപേക്ഷിച്ച് 4,07,309 ഭക്തരാണ് അധികമായി ദർശനം നടത്തിയത്. 5,66,571 ഭക്തരാണ് തത്സമയ ഓൺലൈൻ ബുക്കിംഗ് വഴി സന്നിധാനത്ത് എത്തിയത്. കഴിഞ്ഞ വർഷം 4,02,269 ഭക്തരാണ് സ്പോട്ട് ബുക്കിങ്ങിലൂടെ ദർശനം നടത്തിയത്. 74,774 ഭക്തർ പുൽമേട് വഴി ദർശനം നടത്തി. കഴിഞ്ഞ വർഷം 69,250 ഭക്തരായിരുന്നു പുൽമേട് വഴി സന്നിധാനത്ത് എത്തിച്ചേർന്നത്. 41 ദിവസത്തെ മണ്ഡല തീർത്ഥാടനം പൂർത്തിയായപ്പോൾ വരുമാനത്തിലും വർദ്ധനവുണ്ടായി. 2,97,06,67,679 /-രൂപയാണ് ശബരിമല മണ്ഡല തീർത്ഥാടനകാലത്തെ ആകെ വരുമാനം കഴിഞ്ഞ വർഷം ഇത് 2,14,82,87, 898/- രൂപയായിരുന്നു. 82,23,79,781/-രൂപയുടെ വരുമാന വർദ്ധനവ്…

Read More

ജെ എം എ സംസ്ഥാന സമ്മേളനം ഡിസംബര്‍ 31 ന്

  konnivartha.com: ഇന്ത്യയിലെ 28 സംസ്ഥാനങ്ങളിലും 8 കേന്ദ്രഭരണ പ്രദേശങ്ങളിലും ശക്തമായ സാന്നിധ്യമുള്ള ജേർണലിസ്റ്റ് ആൻഡ് മീഡിയ അസോസിയേഷന്‍റെ (ജെ എം എ ) സംസ്ഥാന സമ്മേളനം ഡിസംബര്‍ 31 ന് തിരുവനന്തപുരത്ത് നടക്കും എന്ന് ഭാരവാഹികള്‍ അറിയിച്ചു . തിരുവനന്തപുരം വൈ എം സിയെ ഹാളില്‍ രാവിലെ 10 ന് കൂടുന്ന സമ്മേളനം വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും . സംസ്ഥാന പ്രസിഡന്റ് എം ബി ദിവാകരന്‍ അധ്യക്ഷത വഹിക്കും .സംസ്ഥാന സെക്രട്ടറി തൃലോചനന്‍ സ്വാഗതം പറയും . എന്‍ കെ പ്രേമചന്ദ്രന്‍ എം പി , മിസോറം മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ ,കെ മുരളീധരന്‍ , എം എല്‍ എ വി കെ പ്രശാന്ത് , ജെ എം എ ദേശീയ പ്രസിഡന്റ് വൈശാഖ് സുരേഷ് ,…

Read More

കോന്നി സിവിൽ സപ്ലൈസ് ഗോഡൗണിലെ ധാന്യക്കടത്ത് :രണ്ട് ഉദ്യോഗസ്ഥർക്കെതിരെ കേസെടുത്തു

  കോന്നി സിവിൽ സപ്ലൈസ് ഗോഡൗണിലെ ധാന്യക്കടത്തുമായി ബന്ധപ്പെട്ട് രണ്ട് ഉദ്യോഗസ്ഥർക്കെതിരെ പോലീസ് കേസെടുത്തു. അനിൽ കുമാർ, ജയദേവ് എന്നിവർക്കെതിരെയാണ് കേസ്. 36 ലക്ഷം രൂപയുടെ അരിയും ഗോതമ്പും കടത്തിയെന്നാണ് കേസ്. വകുപ്പ് തല വിജിലൻസ് അന്വേഷണത്തിലാണ് ക്രമക്കേട് കണ്ടെത്തിയത്. അരി കടത്തിയ ലോറി ഉൾപ്പെടെ കണ്ടെത്താനുള്ള അന്വേഷണത്തിലാണ് പോലീസ്. അനിൽ കുമാറിനെ നേരത്തെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തിരുന്നു. ജയദേവിനെ സ്ഥലം മാറ്റുകയും ചെയ്തു

Read More

പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 30/11/2024 )

ഭാഗ്യക്കുറി ക്ഷേമനിധി ബോര്‍ഡിന്റെ പ്രവര്‍ത്തനം മാതൃകാപരം : മന്ത്രി വീണാ ജോര്‍ജ് ഭാഗ്യക്കുറി വില്‍പ്പനയിലൂടെ ഉപജീവനം നയിക്കുന്ന ഏജന്റുമാര്‍ക്കും വില്‍പ്പനക്കാര്‍ക്കുമായി ഭാഗ്യക്കുറി ക്ഷേമനിധി ബോര്‍ഡ് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഭാഗ്യക്കുറി ക്ഷേമനിധി അംഗങ്ങള്‍ക്കായുള്ള യൂണിഫോം വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം പത്തനംതിട്ട ടൗണ്‍ഹാളില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ്, വിവാഹധനസഹായം, പ്രസവധനസഹായം, ചികില്‍ത്സാ ധനസഹായം, മരണാനന്തര ധനസഹായം തുടങ്ങി വിവിധ സഹായപദ്ധതികള്‍ ക്ഷേമനിധി ബോര്‍ഡ് മുഖേന നടപ്പാക്കി വരുന്നുണ്ട്. കഠിനാധ്വാനം ചെയ്ത് സ്വന്തം ജീവിതത്തോടൊപ്പം കുടുംബത്തേയും സരംക്ഷക്കുന്ന ഭാഗ്യക്കുറി വില്‍പ്പനക്കാരുടെ ക്ഷേമം ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ റ്റി. ബി. സുബൈര്‍ അധ്യക്ഷനായി. പത്തനംതിട്ട നഗരസഭ വാര്‍ഡ് കൗണ്‍സിലര്‍ സിന്ധു അനില്‍, ജില്ലാ ഭാഗ്യക്കുറി ഓഫീസര്‍ ഇന്‍ചാര്‍ജ് ആര്‍. ജയ്‌സിംഗ്, ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസര്‍ എസ്. ഷാജി,…

Read More