കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി പഞ്ചായത്തിലെ വരുന്ന രണ്ടര വര്‍ഷക്കാലംധാരണപ്രകാരം പ്രസിഡന്‍റായി സുലേഖ വി നായര്‍ ചുമതല വഹിക്കും . അടുത്ത രണ്ടര വര്‍ഷം അനി സാബുവിന് പ്രസിഡന്‍റ് പദവി ലഭിക്കും . പതിനെട്ടംഗ പഞ്ചായത്തിലെ പതിനൊന്ന് അംഗങ്ങളും കോൺഗ്രസുകാരാണ്. പത്താം വാർഡായ മുരിങ്ങമംഗലത്തുനിന്ന് രണ്ടാം തവണയാണ് സുലേഖ വി.നായർ ജയിക്കുന്നത്. ഇത്തവണ ജനറൽ മണ്ഡലം ആയിരുന്നു.
Read Moreവിഭാഗം: Uncategorized
അരുവാപ്പുലത്തെ രേഷ്മ മറിയം റോയ് പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്‍റായി ചുമതലയേറ്റു
കോന്നി വാര്‍ത്ത ഡോട്ട് കോം : കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്‍റായി 21 കാരി രേഷ്മ മറിയം റോയി ചുമതല ഏറ്റു . കോന്നി അരുവാപ്പുലം പഞ്ചായത്ത് പ്രസിഡന്‍റായി രേഷ്മയെ സി.പി.എം ജില്ലാ കമ്മിറ്റി തീരുമാനിക്കുകയായിരുന്നു.തിരഞ്ഞെടുപ്പില്‍ രേഷ്മ വിജയിച്ചു . തദ്ദേശ തെരഞ്ഞെടുപ്പില്‍ മല്‍സരിച്ച സംസ്ഥാനത്തെ ഏറ്റവും പ്രായ കുറഞ്ഞ സ്ഥാനാര്‍ഥി കൂടിയായിരുന്നു രേഷ്മ. നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന ദിവസത്തിന് തലേ ദിവസമാണ് രേഷ്മയ്ക്ക് 21 വയസ് തികഞ്ഞത്. ഇതിന് പിന്നാലെ തന്നെ നാമനിർദേശ പത്രിക സമർപ്പിക്കുകയായിരുന്നു. അരുവാപ്പുലം പഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡ് ഊട്ടുപാറയില്‍ നിന്നുമാണ് രേഷ്മ മറിയം റോയ് തെരഞ്ഞെടുക്കപ്പെട്ടത്. യു.ഡി.എഫ് ഭരിച്ചുകൊണ്ടിരിക്കുന്ന വാർഡ് 70 വോട്ടിന്‍റെ ഭൂരിപക്ഷത്തിൽ പിടിച്ചെടുക്കുകയായിരുന്നു സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർഥി. കോന്നി വി.എൻ.എസ്. കോളേജിൽനിന്ന് ബി.ബി.എ. പൂർത്തിയാക്കിയ രേഷ്മ ഡി.വൈ.എഫ്.ഐ. ജില്ലാ കമ്മിറ്റി…
Read Moreപതിനാലില്‍ പതിനൊന്നു ജില്ലാ പഞ്ചായത്തിലും എല്‍ഡിഎഫ് അധ്യക്ഷര്‍
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് പൂര്‍ത്തിയായതോടെ പതിനാലില്‍ പതിമൂന്നു ജില്ലാ പഞ്ചായത്തുകളും എല്‍ഡിഎഫ് ഭരണത്തിലായി. മൂന്നിടത്ത് യുഡിഎഫ് ആണ് . ഇതില്‍ ഒരിടത്ത് നറുക്കെടുപ്പിലൂടെയാണ് യാഉ ഡി എഫിന് ഭരണം ലഭിച്ചത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട. ആലപ്പുഴ, കോട്ടയം, ഇടുക്കി, തൃശൂർ, പാലക്കാട്, ,കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലാ പഞ്ചായത്തുകൾ എൽഡിഎഫ് ഭരണത്തിലായി. ഇരുമുന്നണികള്‍ക്കും തുല്യ സീറ്റുണ്ടായിരുന്ന വയനാട്ടില്‍ നറുക്കെടുപ്പിലൂടെ യുഡിഎഫ് ഭരണം നിലനിര്‍ത്തി. മലപ്പുറം,എറണാകുളം ജില്ല പഞ്ചായത്തുകളിലും യുഡിഎഫ് വിജയിച്ചു.പത്തനംതിട്ട, കോട്ടയം, ഇടുക്കി, കാസര്‍കോട് എന്നീ ജില്ലാപഞ്ചായത്തുകളാണ് എല്‍ഡിഎഫ് ഇക്കുറി യുഡിഎഫില്‍ നിന്നു പിടിച്ചെടുത്തത്.
Read Moreപത്തനംതിട്ട ജില്ലാപഞ്ചായത്തില്‍ ഓമല്ലൂർ ശങ്കരൻ പ്രസിഡന്‍റ്
പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി ഓമല്ലൂര്‍ ശങ്കരന്‍ തെരഞ്ഞെടുക്കപ്പെട്ടു. സിപിഐ എം ജില്ലാ സെക്രട്ടേറിയറ്റ് അംഗമായ ഓമല്ലൂർ ശങ്കരൻ ഇലന്തൂർ ഡിവിഷനിൽനിന്നാണ് വിജയിച്ചത്. അദ്ദേഹത്തിനു 12 വോട്ട് ലഭിച്ചു. പതിനാറ് ഡിവിഷനുകളുള്ള ജില്ലാപഞ്ചായത്തിൽ പന്ത്രണ്ടുസീറ്റും ഇടതുമുന്നണിക്കാണ്. കോൺഗ്രസിന് നാല് ഡിവിഷനുകളിലാണ് വിജയിക്കാനായത്. ഓമല്ലൂർ ശങ്കരൻ മൂന്നാം വട്ടമാണ് ജില്ലാപഞ്ചായത്ത് അംഗമാകുന്നത്.ഇലന്തൂർ ഡിവിഷനിൽനിന്ന് മുന്പ് രണ്ടുതവണ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഓമല്ലൂർ സഹകരണ ബാങ്ക് പ്രസിഡന്റുമാണ്. തുടർച്ചയായി പന്ത്രണ്ടുവർഷം ഓമല്ലൂർ പഞ്ചായത്ത് മുൻ പ്രസിഡന്റ് ആയിരുന്നു.
Read Moreചിറ്റാർ പഞ്ചായത്തിൽ എൽ.ഡി.എഫ്. പിന്തുണയോടെ കോൺഗ്രസ് അംഗത്തെ പ്രസിഡന്റായി തിരഞ്ഞെടുത്തു
ചിറ്റാർ പഞ്ചായത്തിൽ എൽ.ഡി.എഫ്. പിന്തുണയോടെ കോൺഗ്രസ് അംഗത്തെ പ്രസിഡന്റായി തിരഞ്ഞെടുത്തു: പത്തനംതിട്ട കോട്ടാങ്ങൽ പഞ്ചായത്തിൽ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട എൽ.ഡി.എഫ്. പ്രതിനിധി ബിനുജോസഫ് രാജിവെച്ചു ബി.ജെ.പിയുടെയും എസ്.ഡി.പി.ഐയുടെയും പിന്തുണയോടെ എൽ.ഡി.എഫിന് ഭരണം ലഭിച്ച പഞ്ചായത്തുകളിൽ പ്രസിഡന്റുമാർ രാജിയിലേക്ക്.പത്തനംതിട്ട കോട്ടാങ്ങൽ പഞ്ചായത്തിൽ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട എൽ.ഡി.എഫ്. പ്രതിനിധി ബിനുജോസഫ് രാജിവെച്ചു. എസ്.ഡി.പി.ഐയുടെ വോട്ടുകൾ നേടിയാണ് ബിനുജോസഫ് ഇവിടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. എസ്.ഡി.പി.ഐ. പിന്തുണയോടെ ഭരണം വേണ്ടെന്ന നിലപാടിനെ തുടർന്ന് നിമിഷങ്ങൾക്കകം രാജിവെയ്ക്കുകയായിരുന്നു.റാന്നി പഞ്ചായത്തിൽ ബി.ജെ.പിയുടെ പിന്തുണയോടെ പ്രസിഡന്റായ എൽ.ഡി.എഫിലെ ശോഭ ചാർളിയും ഉടൻ രാജി സമർപ്പിക്കും എന്നറിയുന്നു . കേരള കോൺഗ്രസ് (എം) അംഗമായ ശോഭ ചാർളി രണ്ട് ബി.ജെ.പി. അംഗങ്ങളുടെ പിന്തുണയോടെയാണ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. ചിറ്റാർ പഞ്ചായത്തിൽ എൽ.ഡി.എഫ്. പിന്തുണയോടെ കോൺഗ്രസ് അംഗത്തെ പ്രസിഡന്റായി തിരഞ്ഞെടുത്തു. യു.ഡി.എഫിന്റെ അനൗദ്യോഗിക പ്രസിഡന്റ് സ്ഥാനാർഥിയായിരുന്ന സജി കുളത്തിങ്കലാണ് എൽ.ഡി.എഫ് പിന്തുണയോടെ പ്രസിഡന്റായത്.യു.ഡി.എഫിൽനിന്ന്…
Read Moreറാന്നിയില്‍ ഭരണം എൽഡിഎഫിനു ലഭിച്ചു
റാന്നി പഞ്ചായത്തിൽ ബിജെപി-സിപിഐഎം കൂട്ടുകെട്ട്. എൽഡിഎഫിനും യുഡിഎഫിനും അഞ്ച് വീതം സീറ്റുകളാണ് റാന്നിയിൽ ഉണ്ടായിരുന്നത്. എൻഡിഎയ്ക്ക് രണ്ട് സീറ്റുകൾ ഉണ്ടായിരുന്നു. എസ്‌ഡിപിഐക്ക് ലഭിച്ച ഒരു സീറ്റ് യുഡിഎഫിനെ പിന്തുണയ്ക്കുമെന്ന് പ്രചാരണം നിലനിന്നിരുന്നു. ഇതിനിടെയാണ് ബിജെപി-സിപിഐഎം കൂട്ടുകെട്ട് ഉണ്ടായത്. ഇതോടെ ഭരണം എൽഡിഎഫിനു ലഭിച്ചു.
Read Moreത്രിതല പഞ്ചായത്ത് പ്രസിഡന്‍റ് , വൈസ് വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഇന്ന്
കോന്നി വാര്‍ത്ത ഡോട്ട് കോം : ജില്ലാ പഞ്ചായത്ത്-ബ്ലോക്ക്-ഗ്രാമപഞ്ചായത്തുകളിലെ പ്രസിഡന്റ്, വൈസ് പ്രസിഡന്റുമാരുടെ തിരഞ്ഞെടുപ്പും സത്യപ്രതിജ്ഞാ ചടങ്ങും ഇന്ന്( ഡിസംബര്‍ 30) നടക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പ് രാവിലെ 11 നും വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഉച്ചകഴിഞ്ഞ് രണ്ടിനും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ജില്ലാ പഞ്ചായത്ത് കൗണ്‍സില്‍ ഹാളില്‍ നടക്കും. ബ്ലോക്ക്-ഗ്രാമപഞ്ചായത്തുകളിലെ പ്രസിഡന്റ്, വൈസ് പ്രസിഡന്റുമാരുടെ തിരഞ്ഞെടുപ്പും അതത് വരണാധികാരികളുടെ മേല്‍നോട്ടത്തില്‍ നടക്കും.
Read Moreപഞ്ചായത്ത്പ്രസിഡന്‍റ് , വൈസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് നാളെ (30 ഡിസംബര്‍)
ത്രിതല പഞ്ചായത്തുകളുടെ അധ്യക്ഷന്മാരെനാളെ അറിയാം (30 ഡിസംബര്‍). ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലെ പ്രസിഡന്റ് സ്ഥാനത്തേക്ക്നാളെ രാവിലെ 11നും വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഉച്ചതിരിഞ്ഞു രണ്ടിനുമാണു തെരഞ്ഞെടുപ്പ്. ജില്ലാ പഞ്ചായത്തിലേക്ക് ജില്ലാ കളക്ടറും ബ്ലോക്ക്, ഗ്രാമ പഞ്ചായത്തുകളിലേക്ക് അതതു വരണാധികാരികളുമാണു തെരഞ്ഞെടുപ്പ് നടപടികള്‍ക്കു നേതൃത്വം നല്‍കുന്നത്. ഓരോ തദ്ദേശ സ്ഥാപനത്തിലേക്കും അധ്യക്ഷ സ്ഥാനത്തേക്കു മത്സരിക്കാന്‍ ഒന്നിലധികം സ്ഥാനാര്‍ഥികളുണ്ടെങ്കില്‍ വോട്ടെടുപ്പ് നടത്തും. മത്സരിക്കുന്ന എല്ലാ സ്ഥാനാര്‍ഥികളുടേുയും പേരുകളും അതിന്റെ മറുപുറത്ത് വരണാധികാരിയുടെ പൂര്‍ണമായ ഒപ്പും മുദ്രയും പതിപ്പിച്ചാണു ബാലറ്റ് പേപ്പര്‍ തയാറാക്കുക. ഈ ബാലറ്റ് പേപ്പറില്‍ വോട്ട് ചെയ്യാന്‍ ഉദ്ദേശിക്കുന്ന സ്ഥാനാര്‍ഥിയുടെ പേരിനു നേരേ x എന്ന അടയാളം രേഖപ്പെടുത്തി ബാലറ്റ് പേപ്പറിന്റെ പുറകുവശത്ത് വോട്ട് ചെയ്യുന്ന അംഗത്തിന്റെ പേരും ഒപ്പും രേഖപ്പെടുത്തണം. വോട്ടെടുപ്പ് പൂര്‍ത്തിയായശേഷം വരണാധികാരി അംഗങ്ങളുടെ സാന്നിധ്യത്തില്‍ വോട്ടെണ്ണി ഫലം പ്രഖ്യാപിക്കും. പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുന്നവര്‍…
Read Moreപത്തനംതിട്ട ജില്ലയിലെ നഗരസഭകളിലെ അധ്യക്ഷസ്ഥാനത്ത് ഇനി ഇവര്‍
കോന്നി വാര്‍ത്ത ഡോട്ട് കോം : പത്തനംതിട്ട ജില്ലയിലെ നാലു നഗരസഭകളിലേക്ക് അധ്യക്ഷരെയും ഉപാധ്യക്ഷരെയും തെരഞ്ഞെടുത്തു. പത്തനംതിട്ട, അടൂര്‍, പന്തളം, തിരുവല്ല നഗരസഭകളിലേക്കാണ് അധ്യക്ഷരെ തെരഞ്ഞെടുത്തത്. പത്തനംതിട്ട നഗരസഭയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ അഡ്വ. ടി.സക്കീര്‍ ഹുസൈന്‍ ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ടു. വൈസ് ചെയര്‍പേഴ്‌സണായി തെരഞ്ഞെടുക്കപ്പെട്ടത് ആമിന ഹൈദരാലിയാണ്. പന്തളം നഗരസഭയില്‍ സുശീല സന്തോഷ് ചെയര്‍പഴ്സണായി അധികാരമേറ്റു. നഗരസഭ വൈസ് ചെയര്‍പേഴ്‌സണായി യു.രമ്യ അധികാരമേറ്റു. അടൂര്‍ നഗരസഭയില്‍ ഡി. സജി ചെയര്‍മാനായി. വൈസ് ചെയര്‍പേഴ്‌സണായി ദിവ്യ റെജി മുഹമ്മദും തെരഞ്ഞെടുക്കപ്പെട്ടു. തിരുവല്ല നഗരസഭയില്‍ ബിന്ദു ജയകുമാര്‍ നഗരസഭാ ചെയര്‍പേഴ്സണായി അധികാരമേറ്റു. ഫിലിപ്പ് ജോര്‍ജാണ് വൈസ്‌ചെയര്‍മാന്‍.
Read Moreകുട്ടികളുടെ അശ്ലീലചിത്രങ്ങള്‍; സംസ്ഥാന വ്യാപകമായി 41 പേരെ അറസ്റ്റ് ചെയ്തു
ഓപ്പറേഷൻ പി-ഹണ്ടിന്റെ ഭാഗമായി സംസ്ഥാനത്ത് 41 പേരെ പോലീസ് അറസ്റ്റ് ചെയ്തു.കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമങ്ങൾ തടയുന്നതിന്റെ ഭാഗമായി അവർ ഉൾപ്പെടുന്ന ലൈംഗിക ദൃശ്യങ്ങൾ പ്രചരിക്കുന്നത് തടയുക എന്ന ലക്ഷ്യത്തോടെയാണ് ഓപ്പറേഷൻ പി- ഹണ്ട് എന്ന പദ്ധതി പോലീസ് നടപ്പിലാക്കുന്നത്. പി- ഹണ്ടിന്റെ ഭാഗമായി 596 കേന്ദ്രങ്ങളെ തിരിച്ചറിയുകയും അവ ജില്ലാ പോലീസ് മേധാവികൾക്ക് തരംതിരിച്ച് കൈമാറുകയും ചെയ്തു.392 ഡിവൈസുകൾ പിടിച്ചെടുത്തു. മൊബൈൽ ഫോണുകൾ,ടാബുകൾ, ഹാർഡ് ഡിസ്കുകൾ, മെമ്മറി കാർഡുകൾ, ലാപ്ടോപ്പുകൾ, കമ്പ്യൂട്ടറുകൾ എന്നിവയാണ് പിടിച്ചെടുത്തത്. യുവ ഡോക്ടര്‍, ഐ ടി വിദഗ്ധര്‍ ഉള്‍പ്പെടെയുള്ളവരാണ് പിടിയിലായത്. പത്തനംതിട്ട സ്വദേശിയാണ് ഡോക്ടര്‍. ഇവര്‍ക്കെതിരെ ഐടി നിയമം, പോക്‌സോ ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തി. ആകെ 339 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ആറു മുതൽ 15 വയസ് വരെയുള്ള കുട്ടികളുടെ ചിത്രങ്ങളും വീഡിയോകളും ഇവയിൽനിന്ന് കണ്ടെടുത്തിട്ടുണ്ട്.ഇത്തരം ദൃശ്യങ്ങൾ അധികവും അതാത് പ്രദേശങ്ങളിൽ…
Read More