തദ്ദേശ പൊതുതെരഞ്ഞെടുപ്പ്: ഫലം തത്സമയം അറിയാന്‍ വിപുലമായ ക്രമീകരണം

  കോന്നി വാര്‍ത്ത ഡോട്ട് കോം : തദ്ദേശ പൊതുതെരഞ്ഞെടുപ്പ് ഫലം തത്സമയം ജനങ്ങളിലെത്തിക്കാന്‍ ട്രെന്‍ഡ് വെബ്‌സൈറ്റ് (TREND) സജ്ജമായി. ബുധനാഴ്ച (ഡിസംബര്‍ 16) നടക്കുന്ന വോട്ടെണ്ണലിന്റെ പുരോഗതി കൃത്യവും സമഗ്രവുമായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ ട്രെന്‍ഡ് വെബ്സൈറ്റില്‍ തത്സമയം ലഭിക്കും. www.trend.kerala.gov.in എന്ന വെബ്സൈറ്റിലാണ് വോട്ടെണ്ണലിന്റെ വിവരങ്ങള്‍ തത്സമയം ഉണ്ടാകുക. കോന്നി വാര്‍ത്താ ഡോട്ട് കോമിലും തല്‍സമയ വിവരങ്ങള്‍ രേഖപ്പെടുത്തുകയും വിവിധ സോഷ്യല്‍ മീഡിയായിലൂടെ പ്രസിദ്ധീകരിക്കുകയും ചെയ്യും . https://www.konnivartha.com/ ജില്ലാ, ബ്ലോക്ക്, ഗ്രാമ പഞ്ചായത്തുകള്‍ പ്രത്യേകം ക്ലിക്ക് ചെയ്താല്‍ അതത് ഇടങ്ങളിലെ വിവരങ്ങള്‍ കിട്ടും. ഉദാഹണത്തിന് ഗ്രാമപഞ്ചായത്തിലെ ഒരു വാര്‍ഡില്‍ ക്ലിക്ക് ചെയ്താല്‍ അവിടത്തെ ലീഡ് നില അറിയാം. സംസ്ഥാനത്തെ മുഴുവന്‍ തദ്ദേശ സ്ഥാപനങ്ങളുടെയും ഫലം ജില്ലാ അടിസ്ഥാനത്തില്‍ ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാപഞ്ചായത്ത്, മുനിസിപ്പാലിറ്റി എന്നിങ്ങനെ തിരിച്ച് ഒറ്റനോട്ടത്തില്‍ മനസിലാകുന്നവിധം സൈറ്റില്‍ കാണാം.…

Read More

തദ്ദേശ തിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍: പഴുതടച്ച സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കി പോലീസ്

  കോന്നി വാര്‍ത്ത : തദ്ദേശ സ്വയംഭരണ സ്ഥാപന പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഡിസംബര്‍ 16 ന് നടക്കുന്ന വോട്ടണ്ണലിന് ശക്തമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായി ജില്ലാ പോലീസ് മേധാവി കെ.ജി. സൈമണ്‍ അറിയിച്ചു. ജില്ലയിലെ 12 വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ക്കും ശക്തമായ സുരക്ഷയുണ്ട്. ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ എല്ലാ മുന്‍കരുതല്‍ നടപടികളും സ്വീകരിച്ചിട്ടുണ്ട്. വോട്ടെണ്ണല്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകും വരെ കനത്ത ജാഗ്രത പുലര്‍ത്തും. ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട എല്ലാ ഉദ്യോഗസ്ഥരുടെയും സുരക്ഷ ഉറപ്പാക്കും. വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ക്കുള്ളില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തമ്മില്‍ അനാവശ്യ തര്‍ക്കങ്ങള്‍ ഉണ്ടാകാതെ സമാധാനം ഉറപ്പാക്കുമെന്നും ജില്ലാപോലീസ് മേധാവി അറിയിച്ചു. ഫലപ്രഖ്യാപനത്തിന് ശേഷമുള്ള ആഹ്ലാദപ്രകടനങ്ങള്‍ നിയന്ത്രിക്കും. സ്ഥാനാര്‍ഥികള്‍ക്കും പ്രമുഖ നേതാക്കള്‍ തങ്ങുന്ന ഇടങ്ങളിലും സുരക്ഷ ഉറപ്പുവരുത്തും. അക്രമങ്ങള്‍ ഉണ്ടാകാതെ നോക്കുന്നതിന് എല്ലാ പോലീസ് ഉദ്യോഗസ്ഥര്‍ക്കും കര്‍ശന നിര്‍ദേശം നല്‍കി. ആഹ്ലാദപ്രകടനങ്ങള്‍ കോവിഡ് പ്രോട്ടോകോള്‍ പ്രകാരം നടക്കുന്ന കാര്യത്തില്‍…

Read More

പ്രത്യേക സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കല്‍: ജില്ലയിലെ പ്രവര്‍ത്തനം മികച്ചത് – ഇലക്ടറല്‍ റോള്‍ ഒബ്സര്‍വര്‍

  പ്രത്യേക സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട് പത്തനംതിട്ട ജില്ലയിലെ പ്രവര്‍ത്തനം മികച്ചതാണെന്ന് ജില്ലയുടെ ഇലക്ടറല്‍ റോള്‍ ഒബ്സര്‍വറായ ആയുഷ് സെക്രട്ടറി ഡോ. ഷര്‍മിള മേരി ജോസഫ് പറഞ്ഞു. പ്രത്യേക സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിലയിരുത്തുന്നതിന് കളക്ടറേറ്റില്‍ ജില്ലാ കളക്ടര്‍ പി.ബി. നൂഹിന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു ഇലക്ടറല്‍ റോള്‍ ഒബ്‌സര്‍വര്‍. ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ എങ്ങനെ പുരോഗമിക്കുന്നു, എന്തൊക്കെ പ്രശ്‌നങ്ങളാണുള്ളത്, അവ എങ്ങനെ പരിഹരിക്കാം തുടങ്ങിയകാര്യങ്ങള്‍ യോഗം ചര്‍ച്ച ചെയ്തു. ആഴ്ചയില്‍ ഒരിക്കല്‍ ഒരു മണിക്കൂര്‍ വില്ലേജ് ഓഫീസുകളില്‍ സൗജന്യമായി പേരു ചേര്‍ക്കാന്‍ സൗകര്യമൊരുക്കണം. എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും വോട്ടര്‍ പട്ടിക നല്‍കണം. പഞ്ചായത്ത്, ബ്ലോക്ക്, നഗരസഭ, താലൂക്ക് ഓഫീസുകളില്‍ വോട്ടര്‍ പട്ടികയും, ബിഎല്‍ഒമാരുടെ പേരുവിവരങ്ങളും പ്രസിദ്ധീകരിക്കണം. സ്‌കൂള്‍, കോളജുകളില്‍ പ്രിന്‍സിപ്പല്‍മാരുടെ സഹായത്തോടെ വിദ്യാര്‍ഥികള്‍ക്ക് വോട്ടര്‍ പട്ടികയില്‍…

Read More

മൂന്നാം ഘട്ട വോട്ടെടുപ്പ് ഡിസംബര്‍ 14 ന്

തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന ജില്ലകളില്‍ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. ഡിസംബര്‍ 14 ന് മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. ഇന്ന് വൈകിട്ട് ആറിന് പരസ്യ പ്രചാരണം അവസാനിപ്പിക്കണം. കൊവിഡ് മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ സ്ഥാനാര്‍ത്ഥികളും പ്രവര്‍ത്തകരും പ്രചാരണ വാഹനങ്ങളും കൂട്ടം ചേര്‍ന്നുള്ള കൊട്ടിക്കലാശം ഒഴിവാക്കണം. ആള്‍ക്കൂട്ടം ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് കൊട്ടിക്കലാശം ഒഴിവാക്കുന്നത്. പ്രചാരണത്തിന്റെ ഭാഗമായുള്ള റോഡ്ഷോയ്ക്കും വാഹനറാലിക്കും പരമാവധി മൂന്ന് വാഹനങ്ങള്‍ മാത്രമേ പാടുള്ളു എന്നും കര്‍ശന നിര്‍ദേശമുണ്ട്. ഡിസംബര്‍ 16ന് വോട്ടെണ്ണല്‍ നടക്കും.

Read More

റീപോളിംഗ് നടത്തും

  ഡിസംബർ എട്ടിന് ആലപ്പുഴ മാരാരിക്കുളം തെക്ക് ഗ്രാമപഞ്ചായത്തിലെ കാട്ടൂർ കിഴക്ക് വാർഡിലെ സർവോദയപുരം സ്മാൾ സ്‌കെയിൽ കയർ മാറ്റ് പ്രൊഡ്യൂസർ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഹാളിലെ രണ്ടാം നമ്പർ പോളിംഗ് സ്‌റ്റേഷനിൽ നടന്ന തിരഞ്ഞെടുപ്പ് അസാധുവാക്കിയതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ വി.ഭാസ്‌കരൻ അറിയിച്ചു. വോട്ടെടുപ്പിൽ ഈ പോളിംഗ് സ്‌റ്റേഷനിലെ വോട്ടിംഗ് യന്ത്രത്തിലെ സാങ്കേതിക തകരാറു കാരണം അതിൽ രേഖപ്പെടുത്തിയ വോട്ടുകൾ എണ്ണിത്തിട്ടപ്പെടുത്താൻ കഴിയില്ലെന്ന് വരണാധികാരി റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് നടപടി. ഡിസംബർ 14 ന് ഈ പോളിംഗ് ബൂത്തിൽ വീണ്ടും വോട്ടെടുപ്പ് നടത്തുമെന്ന് കമ്മീഷൻ അറിയിച്ചു. രാവിലെ ഏഴ് മുതൽ വൈകിട്ട് ആറു വരെയാണ് വോട്ടെടുപ്പ്. ഡിസംബർ 16ന് വോട്ടെണ്ണൽ നടക്കും.

Read More

നിയമസഭാ വോട്ടർപട്ടിക: പരമാവധി പേരെ ഉൾപ്പെടുത്താൻ സമഗ്ര പദ്ധതിയുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ

കരട് വോട്ടർപട്ടികയിൽ ആക്ഷേപങ്ങളും പരാതികളും സമർപ്പിക്കാനുള്ള തീയതി ഡിസംബർ 31 വരെ നീട്ടി 2021 ലെ നിയമസഭയിലേക്കുള്ള പൊതു തിരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർ പട്ടികയിൽ 18 വയസ് തികഞ്ഞ പരമാവധി പേരെ ഉൾപ്പെടുത്താൻ സമഗ്ര പദ്ധതിയുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ. പ്രത്യേക സംക്ഷിപ്ത വോട്ടർ പട്ടിക പുതുക്കലിന്റെ ഭാഗമായി പ്രസിദ്ധീകരിച്ച കരട് വോട്ടർപട്ടികയിൽ പരിശോധിച്ച് ആക്ഷേപങ്ങളും പരാതികളും സമർപ്പിക്കാനുള്ള തീയതി ഡിസംബർ 31 വരെ നീട്ടിയതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ അറിയിച്ചു. കരട് പട്ടികയിലുള്ള അവകാശങ്ങൾ/എതിർപ്പുകൾ എന്നിവ വോട്ടർമാർക്ക് ഡിസംബർ 31 വരെ സമർപ്പിക്കാം. തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ വ്യാപൃതരായതിനാൽ വോട്ടർപട്ടിക പുതുക്കലിന് കൂടുതൽ സമയം ആവശ്യമാണെന്ന ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർമാരായ കളക്ടമാരുടെയും ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയ കക്ഷികളുടേയും അഭ്യർഥന കണക്കിലെടുത്താണ് തിരഞ്ഞെടുപ്പ് കമ്മീഷൻ തീയതി നീട്ടിയത്. നിലവിൽ 2,63,00,000 ഓളം പേരാണ് നിലവിൽ കരട്…

Read More

രണ്ടാംഘട്ട പോളിങ് അവസാനിച്ചു: ഇനി മൂന്നാം ഘട്ടം

  തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലെ രണ്ടാം ഘട്ട പോളിങ്ങില്‍ 75 ശതമാനത്തില്‍ അധികം പേര്‍ വോട്ട് രേഖപ്പെടുത്തി.കോട്ടയം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, വയനാട് ജില്ലകളിലെ വോട്ടര്‍മാരാണ് ഇന്ന് തങ്ങളുടെ സമ്മതിദാന അവകാശം രേഖപ്പെടുത്തിയത്.വയനാട് ജില്ലയാണ് ഏറ്റവും കൂടുതല്‍ വോട്ട് രേഖപ്പെടുത്തിയത്.പാലക്കാട് സെന്റ് സെബാസ്റ്റ്യന്‍ സ്‌കൂളില്‍ യന്ത്രത്തകരാര്‍ മൂലം പോളിങ്ങ് മുടങ്ങി. ഇത് പരിഹരിക്കാനായി രണ്ടാമതെത്തിച്ച വോട്ടിങ്ങ് യന്ത്രവും തകരാറിലായി. ഇതോടെ മൂന്നാമത് മറ്റൊരു വോട്ടിങ്ങ് യന്ത്രം എത്തിച്ചെങ്കിലും അതും തകരാറിലായി. രണ്ട് മണിക്കൂറോളമാണ് ഇവിടെ പോളിങ് മുടങ്ങിയത്.കോട്ടയം മുണ്ടക്കയം കുട്ടിക്കലില്‍ രാവിലെ ആറ് മണിക്ക് വോട്ട് തുടങ്ങിയത് വിവാദമായി. കൂട്ടിക്കല്‍ പഞ്ചായത്തിലെ ഇളങ്കാട്ടില്‍ ആറിന് വോട്ടെടുപ്പ് തുടങ്ങി 17 പേര്‍ വോട്ട് ചെയ്ത ശേഷമാണ് നിര്‍ത്തിവച്ചത്‌. കളക്ടറുടെ നിര്‍ദ്ദേശപ്രകാരം ഏഴിന് മുമ്പ് ചെയ്ത 17 വോട്ടുകള്‍ നീക്കം ചെയ്തു.വോട്ടര്‍മാരെ തിരിച്ചുവിളിച്ച് വീണ്ടും വോട്ട് ചെയ്യിക്കാന്‍ ശ്രമം നടന്നു.

Read More

തദ്ദേശ സ്വയംഭരണ പൊതുതെരഞ്ഞെടുപ്പ്: പത്തനംതിട്ട ജില്ലയിലെ വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍

  തദ്ദേശ സ്വയം ഭരണ പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ സജ്ജം. നഗരസഭയുടെ പേര്- വോട്ടെണ്ണല്‍ കേന്ദ്രം എന്ന ക്രമത്തില്‍. അടൂര്‍ നഗരസഭ- അടൂര്‍ ഹോളി എയ്ഞ്ചല്‍സ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍. പത്തനംതിട്ട നഗരസഭ- പത്തനംതിട്ട കാതോലിക്കേറ്റ് കോളജ് ഓഡിറ്റോറിയം. തിരുവല്ല നഗരസഭ- തിരുവല്ല എം.ജി.എം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍. പന്തളം നഗരസഭ – പന്തളം എന്‍.എസ്.എസ് കോളജ്. ബ്ലോക്ക് പഞ്ചായത്തിന്റെ പേര്- പരിധിയില്‍ വരുന്ന ഗ്രാമപഞ്ചായത്തുകള്‍- വോട്ടെണ്ണല്‍ കേന്ദ്രത്തിന്റെ പേര് എന്ന ക്രമത്തില്‍. മല്ലപ്പള്ളി ബ്ലോക്ക് – ആനിക്കാട്, കവിയൂര്‍, കൊറ്റനാട്, കല്ലൂപ്പാറ, കോട്ടാങ്ങല്‍, കുന്നന്താനം, മല്ലപ്പള്ളി- മല്ലപ്പള്ളി സി.എം.എസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍. പുളിക്കീഴ് ബ്ലോക്ക് – കടപ്ര, കുറ്റൂര്‍, നിരണം, നെടുമ്പ്രം, പെരിങ്ങര- തിരുവല്ല കാവുംഭാഗം ദേവസ്വം ബോര്‍ഡ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍. കോയിപ്രം ബ്ലോക്ക് – അയിരൂര്‍, ഇരവിപേരൂര്‍, കോയിപ്രം,…

Read More

തദ്ദേശ തെരഞ്ഞെടുപ്പ് രണ്ടാം ഘട്ട വോട്ടെടുപ്പ് തുടങ്ങി

തദ്ദേശ തെരഞ്ഞെടുപ്പ് രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന ജില്ലകളില്‍ പോളിംഗ് തുടങ്ങി . . മധ്യ കേരളത്തിലെ നാലു ജില്ലകളും വയനാടുമാണ് ഇന്ന് വിധിയെഴുതുക. രാവിലെ ആറുമണിക്ക് തന്നെ മോക്‌പോളിംഗ് ആരംഭിച്ചു . കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ട് വോട്ടെടുപ്പ് പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. കോട്ടയം ,എറണാകുളം, തൃശൂര്‍, പാലക്കാട് ,വയനാട് ജില്ലകളിലെ വോട്ടര്‍മാരാണ് വിധിയെഴുതുന്നത്.

Read More