എറണാകുളം 717, മലപ്പുറം 709, കോഴിക്കോട് 656, തൃശൂര്‍ 511, കോട്ടയം 497, പാലക്കാട് 343, പത്തനംതിട്ട 254, കണ്ണൂര്‍ 251, വയനാട് 241, കൊല്ലം 212, ആലപ്പുഴ 194, തിരുവനന്തപുരം 181, ഇടുക്കി 57, കാസര്‍ഗോഡ് 52 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 52,655 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.26 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 67,55,630 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 35 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം കരമന സ്വദേശി ആരിഫ ബീവി (70), ചിറയിന്‍കിഴ് സ്വദേശി സലിം (63), കുളത്തൂര്‍ സ്വദേശിനി സത്യഭാമ (68), കൊല്ലം…
Read Moreവിഭാഗം: Uncategorized
കര്‍ശന സുരക്ഷയോടെ : തദ്ദേശ പൊതുതെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പിന് ശേഷം വോട്ടിംഗ് മെഷിനുകള്‍ സൂക്ഷിച്ചിരിക്കുന്ന സ്‌ട്രോംഗ് റൂമിനു മുന്നില്‍ പോലീസ് കാവല്‍ കര്‍ശനമാക്കി.
കര്‍ശന സുരക്ഷയോടെ : തദ്ദേശ പൊതുതെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പിന് ശേഷം വോട്ടിംഗ് മെഷിനുകള്‍ സൂക്ഷിച്ചിരിക്കുന്ന സ്‌ട്രോംഗ് റൂമിനു മുന്നില്‍ പോലീസ് കാവല്‍ കര്‍ശനമാക്കി. തദ്ദേശ പൊതുതെരഞ്ഞെടുപ്പ്:പത്തനംതിട്ട ജില്ലയില്‍ 69.75 ശതമാനം പോളിംഗ് കോന്നി വാര്‍ത്ത : തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന പൊതുതെരഞ്ഞെടുപ്പില്‍ പത്തനംതിട്ട ജില്ലയില്‍ ആകെ 69.75 ശതമാനം പോളിംഗ് രേഖപ്പെടുത്തി. 1459 ബൂത്തുകളിലായാണ് വോട്ടെടുപ്പ് നടന്നത്. ആകെ 10,78,647 വോട്ടര്‍മാരില്‍ 7,52,354 പേര്‍ വോട്ട് ചെയ്തു. 70.78 ശതമാനം പുരുഷന്മാരും 68.85 ശതമാനം സ്ത്രീകളും വോട്ട് ചെയ്തു. 502786 പുരുഷന്മാരില്‍ 355875 പേരും 575858 സ്ത്രീകളില്‍ 396479 പേരുമാണ് വോട്ടവകാശം വിനിയോഗിച്ചത്. പത്തനംതിട്ട നഗരസഭയില്‍ 71.49 ശതമാനം, തിരുവല്ല നഗരസഭയില്‍ 64.68, അടൂര്‍ നഗരസഭയില്‍ 68.42, പന്തളം നഗരസഭയില്‍ 76.36 ശതമാവുമാണ് വോട്ട് രേഖപ്പെടുത്തിയത്. പുളിക്കീഴ് ബ്ലോക്കില്‍ 70.48, മല്ലപ്പള്ളി ബ്ലോക്കില്‍ 67.76, കോയിപ്രം ബ്ലോക്കില്‍ 66.16,…
Read Moreതദ്ദേശ പൊതുതെരഞ്ഞെടുപ്പ്:പത്തനംതിട്ട ജില്ലയില്‍ 69.75 ശതമാനം പോളിംഗ്
ഗ്രാമപഞ്ചായത്ത് തിരിച്ചുള്ള കണക്കുകള്‍ ലഭ്യമാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് (ഡിസംബര്‍ 8 ചൊവ്വ) നടന്ന പൊതുതെരഞ്ഞെടുപ്പില്‍ പത്തനംതിട്ട ജില്ലയില്‍ ആകെ 69.75 ശതമാനം പോളിംഗ് രേഖപ്പെടുത്തി. (അന്തിമ കണക്കെടുപ്പ് പൂര്‍ത്തിയാകുമ്പോള്‍ ഇതില്‍ വ്യതിയാനം ഉണ്ടായേക്കാം). 1459 ബൂത്തുകളിലായാണ് വോട്ടെടുപ്പ് നടന്നത്. ആകെ 10,78,647 വോട്ടര്‍മാരില്‍ 7,52,338 പേര്‍ വോട്ട് ചെയ്തു. 70.78 ശതമാനം പുരുഷന്മാരും 68.85 ശതമാനം സ്ത്രീകളും വോട്ട് ചെയ്തു. പത്തനംതിട്ട നഗരസഭയില്‍ 71.49 ശതമാനം, തിരുവല്ല നഗരസഭയില്‍ 64.68, അടൂര്‍ നഗരസഭയില്‍ 68.42, പന്തളം നഗരസഭയില്‍ 76.67 ശതമാവുമാണ് വോട്ട് രേഖപ്പെടുത്തിയത്. പുളിക്കീഴ് ബ്ലോക്കില്‍ 70.48 , മല്ലപ്പള്ളി ബ്ലോക്കില്‍ 67.76, കോയിപ്രം ബ്ലോക്കില്‍ 66.16, റാന്നി ബ്ലോക്കില്‍ 70.16, ഇലന്തൂര്‍ ബ്ലോക്കില്‍ 69.59, പറക്കോട് ബ്ലോക്കില്‍ 70.59, പന്തളം ബ്ലോക്കില്‍ 70.94, കോന്നി ബ്ലോക്കില്‍ 71.6 ശതമാനം പോളിംഗ് രേഖപ്പെടുത്തി. ഗ്രാമ പഞ്ചായത്തുകള്‍, പോളിംഗ്…
Read Moreതിരുവല്ല നഗരസഭയില്‍ 64.68 ശതമാനം പോളിംഗ്
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന വോട്ടെടുപ്പില്‍ തിരുവല്ല നഗരസഭയില്‍ 64.68 ശതമാനം പോളിംഗ് രേഖപ്പെടുത്തി. വാര്‍ഡ്, വോട്ടിംഗ് ശതമാനം എന്ന ക്രമത്തില്‍ : ആമല്ലൂര്‍ വെസ്റ്റ്-70.89, ആമല്ലൂര്‍ ഈസ്റ്റ്-68.84, അഞ്ചല്‍കുറ്റി-64.17, ആഞ്ഞിലിമൂട്-57.12, അണ്ണാവട്ടം-63.87, ആറ്റുചിറ-60.2, അഴിയിടത്തുചിറ-70.97, ചുമത്ര-68.63, കോളേജ് വാര്‍ഡ്-65.9, ഇരുവള്ളിപ്ര-68.6, ജെ.പി നഗര്‍-56.22, കറ്റോട്-56.44, കാവുംഭാഗം-71.07, കിഴക്കന്‍ മുത്തൂര്‍-59.71, കിഴക്കന്‍മുറി-75.55, കോട്ടാലില്‍-66.08, കുളക്കാട്-57.72, മഞ്ഞാടി-61.97, മന്നംകരചിറ-69.59, മതില്‍ഭാഗം-64.72, മീന്തലക്കര-68.49, മേരിഗിരി-55.63, എം.ജി.എം-63.77, മുത്തൂര്‍-59.65, മുത്തൂര്‍ നോര്‍ത്ത്-68.09, നാട്ടുകടവ്-63.42, പുഷ്പഗിരി-55.49, റെയില്‍വേ സ്റ്റേഷന്‍-64.11, രാമന്‍ചിറ-59.77, ശ്രീരാമകൃഷ്ണാശ്രമം-65.25, ശ്രീവല്ലഭ-66.46, തിരുമൂലപുരം ഈസ്റ്റ്-63.09, തിരുമൂലപുരം വെസ്റ്റ്-60.08, തോണ്ടറ-66.92, തുകലശേരി-67.61, തൈമല-65.76, ടൗണ്‍ വാര്‍ഡ്-66.74, ഉത്രമേല്‍-68.46, വാരിക്കാട്-73.89. പുളിക്കീഴ് ബ്ലോക്ക് 70.48 ശതമാനം കടപ്ര-67.23, കുറ്റൂര്‍-69.44, നിരണം-72.71, നെടുമ്പ്രം-72.57, പെരിങ്ങര-72.08.
Read More5 ജില്ലകളില്‍ 98,57,208 പേർ വോട്ട് രേഖപ്പെടുത്തി
കൊവിഡ് ഭീതിയിലും വോട്ട് ചെയ്യാൻ ജനം എത്തിയെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ വി ഭാസ്കരൻ. 98,57,208 വോട്ടർമാരാണ് പോളിംഗ് സ്റ്റേഷനിൽ എത്തിയത്. 93 ട്രാൻസ്ജൻഡർമാരും, 265 പ്രവാസി വോട്ടർമാരും വോട്ട് രേഖപ്പെടുത്തി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് ഇന്ന് തെരഞ്ഞെടുപ്പ് നടന്നത്. മൊത്തം 451 തദ്ദേശ സ്ഥാപനങ്ങളാണ് അഞ്ച് ജില്ലകളിലായി ഉണ്ടായിരുന്നത്. 8116 വാർഡുകളും. 12643 പോളിംഗ് സ്റ്റേഷനുകളാണ് അഞ്ച് ജില്ലകളിലായി ക്രമീകരിച്ചിരുന്നത്. 41,000ൽ അധികം തപാൽ വോട്ടുകള്‍ വിതരണം ചെയ്തു. 75 ശതമാനത്തോളം പോളിംഗ് ഉണ്ടാകുമെന്നാണ് ഏകദേശ കണക്കെന്നും തെരഞ്ഞെടുപ്പ് കമ്മീഷ്ണർ അറിയിച്ചു. വോട്ടർമാർ കൂട്ടമായി എത്തിയതിനാൽ ചിലയിടങ്ങളിൽ കൊവിഡ് നിയന്ത്രണങ്ങൾ പാലിക്കാൻ കഴിഞ്ഞില്ലെന്നും വി ഭാസ്കരൻ കൂട്ടിച്ചേർത്തു. രണ്ടാംഘട്ട വോട്ടെടുപ്പിനായുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി അദ്ദേഹം അറിയിച്ചു. ഡിസംബർ 10നാണ് രണ്ടാം ഘട്ടം. കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, വയനാട് ജില്ലകളിലാണ്…
Read Moreപറക്കോട് ബ്ലോക്കില്‍ 70.59 ശതമാനം വോട്ട് രേഖപ്പെടുത്തി
പറക്കോട് ബ്ലോക്കില്‍ 70.59 ശതമാനം വോട്ട് രേഖപ്പെടുത്തി ഏനാദിമംഗലം-72.24, ഏറത്ത്-71.92, ഏഴംകുളം-69.91, കടമ്പനാട്-71.9, കലഞ്ഞൂര്‍-69.41, കൊടുമണ്‍-72.23, പള്ളിക്കല്‍-68.64
Read Moreപത്തനംതിട്ട നഗരസഭയില്‍ 71.49 ശതമാനം പോളിംഗ്
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന വോട്ടെടുപ്പില്‍ പത്തനംതിട്ട നഗരസഭയില്‍ 71.49 ശതമാനം പോളിംഗ് രേഖപ്പെടുത്തി. വാര്‍ഡ്, വോട്ടിംഗ് ശതമാനം എന്ന ക്രമത്തില്‍ : അഞ്ചക്കാല-77.34, അറബിക് കോളേജ്-78.05, അഴൂര്‍-73.88, അഴൂര്‍ വെസ്റ്റ്-71.43, ചുരുളിക്കോട്-71.06, ചുട്ടിപ്പാറ-68.47, ചുട്ടിപ്പാറ ഈസ്റ്റ്-76.82, കോളേജ്-77.91, കൈരളീപുരം-73.06, കല്ലറക്കടവ്-67.41, കരിമ്പനാക്കുഴി-66.7, കൊടുന്തറ-77.32, കുലശേഖരപതി-70.35, കുമ്പഴ ഈസ്റ്റ്-73.83, കുമ്പഴ നോര്‍ത്ത്-64.35, കുമ്പഴ സൗത്ത്-66.48, കുമ്പഴ വെസ്റ്റ്-70.46, മുണ്ടുകോട്ടയ്ക്കല്‍-64.6, മൈലാടുംപാറ-78.13, മൈലാടുംപാറ താഴം-76.43, പട്ടംകുളം-74.46, പെരിങ്ങമല-65.4, പേട്ട നോര്‍ത്ത് 69.51, പേട്ട സൗത്ത് 71.83 , പ്ലാവേലി-62.24, പൂവന്‍പാറ-73.09, ശാരദാമഠം-78.61, തൈക്കാവ്-72.09, ടൗണ്‍ വാര്‍ഡ്-54.6, വലഞ്ചൂഴി-79.89, വഞ്ചിപ്പൊയ്ക-72.19, വെട്ടിപ്പുറം-71.68. അടൂര്‍ നഗരസഭയില്‍ 68.42 ശതമാനം പോളിംഗ് അടൂര്‍ നഗരസഭയില്‍ നടന്ന വോട്ടെടുപ്പില്‍ 68.42 ശതമാനം പോളിംഗ് രേഖപ്പെടുത്തി. വാര്‍ഡ്, വോട്ടിംഗ് ശതമാനം എന്ന ക്രമത്തില്‍ : അടൂര്‍ സെന്‍ട്രല്‍-71.29, ആനന്ദപ്പള്ളി-67.63, ആനന്ദരാമപുരം-61.31, അയ്യപ്പന്‍പാറ-73.1, ഭഗത്സിംഗ്-73.65, സിവില്‍ സ്റ്റേഷന്‍-68.96,…
Read Moreതദ്ദേശ പൊതു തെരഞ്ഞെടുപ്പിനെ ‘കണ്‍ട്രോളി’ലാക്കി കണ്‍ട്രോള്‍ റൂം
തദ്ദേശ പൊതു തെരഞ്ഞെടുപ്പ് വിവരങ്ങള്‍ തത്സമയം അറിയിച്ചും നിരീക്ഷിച്ചും കളക്ടറേറ്റ് കണ്‍ട്രോള്‍ റൂം. ജില്ലാ കളക്ടര്‍ പി.ബി നൂഹിന്റെ നേതൃത്വത്തിലുള്ള കണ്‍ട്രോള്‍ റൂമില്‍ 14 കൗണ്ടറുകളിലായി അന്‍പതില്‍പരം ഉദ്യോഗസ്ഥരാണ് തെരഞ്ഞെടുപ്പ് പുരോഗതി തത്സമയം നിരീക്ഷിച്ചത്. പത്തനംതിട്ട ജില്ലയിലെ വോട്ടിംഗ് ശതമാനം, വോട്ട് ചെയ്ത പുരുഷന്മാരുടെ എണ്ണം, സ്ത്രീകളുടെ എണ്ണം തുടങ്ങി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ പുരോഗതിയും കണ്‍ട്രോള്‍ റൂമില്‍ നിരീക്ഷിച്ചിരുന്നു. മോക്‌പോള്‍ തുടങ്ങിയ സമയം, ഓരോ മണിക്കൂറിലേയും പോളിംഗ് ശതമാനം തുടങ്ങിയവ അറിയാന്‍ സാധിക്കുന്ന പോള്‍ മാനേജര്‍ ആപ്പ് നിരീക്ഷിക്കാന്‍ ഏഴു പേര് അടങ്ങുന്ന ഒരു ടീമാണ് ഉണ്ടായിരുന്നത്. തെരെഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാനും ഏതെങ്കിലും തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ ഉടന്‍ പരിഹാരം കാണാന്‍ വേണ്ടിയും ആരംഭിച്ച സെക്ടറല്‍ ഓഫീസര്‍മാരെ ഉള്‍പ്പെടുത്തിയ പ്രത്യേക വാട്സ്ആപ്പ് ഗ്രൂപ്പ് മോണിറ്റര്‍ ചെയ്യാനും പ്രത്യേക സംഘം ഉണ്ടായിരുന്നു. ഇതിനു പുറമെ ടെക്‌നിക്കല്‍…
Read Moreകോവിഡ് സാഹചര്യത്തിലും ജില്ലയില്‍ കനത്ത പോളിംഗ്
കോന്നി വാര്‍ത്ത : തദ്ദേശ പൊതുതെരഞ്ഞെടുപ്പില്‍ കോവിഡ് സാഹചര്യത്തിലും പത്തനംതിട്ട ജില്ലയിലെ പോളിംഗ് ബൂത്തുകളില്‍ കനത്ത പോളിംഗ് നടക്കുന്നതായി ജില്ലാ കളക്ടര്‍ പി.ബി നൂഹ് പറഞ്ഞു. വിവിധയിടങ്ങളിലെ പോളിംഗ് ബൂത്തുകള്‍ സന്ദര്‍ശിച്ച് കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയായിരുന്നു കളക്ടര്‍. ഉച്ചകഴിഞ്ഞ് 2.45 വരെയുള്ള സമയം 55.58 ശതമാനം വോട്ടാണ് ജില്ലയില്‍ രേഖപ്പെടുത്തിയത്. പുലര്‍ച്ചെ ആറ് മുതല്‍ ഏഴ് വരെയുള്ള സമയപരിധിയില്‍ എല്ലാ പോളിംഗ് ബൂത്തുകളിലും മോക്ക് പോള്‍ നടത്തി. പോളിംഗ് ബൂത്തുകളില്‍ കൈകള്‍ കഴുകുന്നതിനായി വെള്ളവും സോപ്പും ക്രമീകരിച്ചിട്ടുണ്ട്. പോളിംഗ് ബൂത്തിലേക്ക് കടക്കുന്ന വാതിലിലും പുറത്തേക്ക് ഇറങ്ങുന്ന വാതിലിലും സാനിറ്റൈസര്‍ ക്രമീകരിച്ചിട്ടുണ്ട്. എല്ലാ വോട്ടര്‍മാരും മാസ്‌ക് ധരിച്ചാണ് വോട്ട് ചെയ്യാന്‍ കാത്തുനില്‍ക്കുന്നത്. വോട്ടര്‍മാര്‍ക്ക് അകലം പാലിച്ച് നില്‍ക്കുന്നതിനായി പ്രത്യേകം മാര്‍ക്ക് ചെയ്തിട്ടുണ്ട്. വൃദ്ധരെയും അംഗപരിമിതരേയും ബൂത്തിലേക്ക് പ്രത്യേകം കടത്തിവിടുന്നുണ്ട്. പോളിംഗ് ബൂത്തിലെ ഉദ്യോഗസ്ഥര്‍ മാസ്‌കും, കൈയുറയും,…
Read Moreപത്തനംതിട്ടയിൽ വോട്ട് ചെയ്യാൻ എത്തിയ ആൾ കുഴഞ്ഞുവീണ് മരിച്ചു
പത്തനംതിട്ടയിൽ വോട്ട് ചെയ്യാനെത്തിയ വയോധികൻ കുഴഞ്ഞുവീണ് മരിച്ചു. റാന്നി ഇടമുളയിലാണ് സംഭവം. ഇടമുള സ്വദേശി മത്തായി (90) ആണ് മരിച്ചത്. നാറണാംമുഴി പഞ്ചായത്തിലെ ഒന്നാം വാർഡിൽ വോട്ട് ചെയ്ത് പുറത്തിറങ്ങവേയാണ് മരണം. യുഡിഎഫ് സ്ഥാനാർഥി സാംജി ഇടമുറിയുടെ മുത്തച്ഛനാണ് ഇദ്ദേഹം. മത്തായിക്ക് കൊവിഡ് ലക്ഷണമോ മറ്റ് ആരോഗ്യ പ്രശ്നങ്ങളോ ഉണ്ടായിരുന്നില്ലെന്ന് ബന്ധുക്കൾ പറഞ്ഞു.
Read More