അഞ്ച് ജില്ലകളില്‍ തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് ഇന്ന്

അഞ്ച് ജില്ലകളില്‍ തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് ഇന്ന് രാവിലെ 7 മണി മുതല്‍ വൈകിട്ട് 6 വരെ പോളിംഗ് സ്റ്റേഷനുകളില്‍ മോക് പോളിംഗ് നടന്നു : കൃത്യം ഏഴുമണിക്ക് വോട്ടിംഗ് ആരംഭിക്കും തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ ആദ്യഘട്ട വോട്ടെടുപ്പ് ഇന്ന്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളാണ് ഇന്ന് വിധിയെഴുതാനായി പോളിംഗ് ബൂത്തിലെത്തുന്നത്. രാവിലെ ഏഴുമണിമുതല്‍ വൈകുന്നേരം ആറുമണിവരെയാണ് ഇത്തവണ വോട്ടിംഗ് സമയം. സുരക്ഷയ്ക്കായി പൊലീസ് ഉദ്യോഗസ്ഥര്‍ അടക്കം ഒന്നരലക്ഷം പോളിംഗ് ഉദ്യോഗസ്ഥരാണ് രംഗത്തുള്ളത്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ച ഫോട്ടോ പതിച്ച തിരിച്ചറിയില്‍ കാര്‍ഡിന് പുറമേ മറ്റ് 11 രേഖകള്‍ ഉപയോഗിച്ചും വോട്ട് രേഖപ്പെടുത്താം. രാവിലെ മുതല്‍ പോളിംഗ് സ്റ്റേഷനുകളില്‍ മോക് പോളിംഗ് ആരംഭിച്ചിട്ടുണ്ട്. കൃത്യം ഏഴുമണിക്ക് വോട്ടിംഗ് ആരംഭിക്കും.

Read More

“ഞാന്‍ സ്ഥാനാര്‍ഥി “

“ഞാന്‍ സ്ഥാനാര്‍ഥി ” “കോന്നി വാര്‍ത്ത ഡോട്ട് കോം “ഏറെ ദിവസമായി നടത്തിയ “ഞാന്‍ സ്ഥാനാര്‍ഥി ” എന്ന പ്രത്യേക പ്രോഗ്രാമിലേക്ക് വിളിച്ചവര്‍ക്കും , പങ്കെടുത്തവര്‍ക്കും തങ്ങളുടെ ആശയം ജന സമൂഹത്തില്‍ അവതരിച്ച ബഹുമാന്യ സ്ഥാനാര്‍ഥികള്‍ക്കും നന്ദി . നാളെ ജനഹിതം വോട്ടായിമാറും . വാര്‍ഡില്‍ നിന്നും .ബ്ലോക്കില്‍ നിന്നും .ജില്ലാ ഡിവിഷനില്‍ നിന്നും ഒരാളെ ജനം തിരഞ്ഞെടുക്കും . അത് ജനകീയ വിജയം . നാടിന്‍റെ വികസനം അത് നമ്മള്‍ ഒന്നു ചേര്‍ന്ന് മനസ്സാ വരിക്കുക . നമ്മുടെ നാട് വളരണം .അതാണ് നമ്മുടെ ആഗ്രഹം അതിനായി സ്നേഹപൂര്‍വ്വം . ഓരോ വോട്ടും രേഖപ്പെടുത്തുക .

Read More

സന്നിധാനത്ത് തെര്‍മല്‍ സ്‌കാന്‍ പരിശോധന ശക്തം

  ശരണംവിളികള്‍ക്കൊപ്പം കോവിഡ് ജാഗ്രതയുടെ കാഴ്ചകളാണ് ശബരിമല സന്നിധാനത്തെങ്ങും. പ്രതിരോധ നടപടിയുടെ ഭാഗമായി തീര്‍ഥാടകര്‍ക്ക് മാത്രമല്ല സന്നിധാനത്ത് വിവിധ മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ക്കും ദേവസ്വം ജീവനക്കാര്‍ക്കും തെര്‍മല്‍ സ്‌കാന്‍ പരിശോധന കര്‍ശനമായാണ് നടപ്പാക്കുന്നത്. സന്നിധാനത്ത് ജോലി ചെയ്യുന്ന പൊലീസ് അടക്കമുള്ള വിവിധ വകുപ്പുകള്‍ തങ്ങളുടെ ജീവനക്കാരെ ദിവസവും തെര്‍മല്‍ സ്‌കാന്‍ പരിശോധനക്ക് വിധേയമാക്കുന്നുണ്ട്. കൂടാതെ കടകളിലെ ജീവനക്കാര്‍, വിശുദ്ധിസേന അടക്കമുള്ള ശുചീകരണ വിഭാഗത്തിലുള്ള തൊഴിലാളികള്‍ എന്നിവരെയും തെര്‍മല്‍ സ്‌കാന്‍ പരിശോധന നടത്തുന്നുണ്ട്. തന്ത്രി മഠത്തിന് മുന്നിലും പോലീസ് മെസ്, ഗവ. ആശുപത്രി, സ്റ്റാഫ് ഗേറ്റ്, നടപന്തലിലെ പ്രധാന കവാടം തുടങ്ങിയ സ്ഥലങ്ങളിലും പരിശോധന നടക്കുന്നുണ്ട്. 24 മണിക്കൂറിനുള്ളില്‍ ടെസ്റ്റ് നെഗറ്റീവായ സര്‍ട്ടിഫിക്കറ്റുമായി എത്തുന്നവരെയും നിലയ്ക്കല്‍, പമ്പ എന്നിവിടങ്ങളില്‍ നിന്നുള്ള കോവിഡ് ആന്റിജന്‍ ടെസ്റ്റില്‍ നെഗറ്റീവ് ആയവരെയും മാത്രമാണ് സന്നിധാനത്തേക്ക് കയറ്റി വിടുന്നത്. ശബരിമലയില്‍ ദര്‍ശനം നടത്തി കേരള…

Read More

തദ്ദേശ പൊതുതെരഞ്ഞെടുപ്പ്: വോട്ടെടുപ്പ് രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെ

  കോന്നി വാര്‍ത്ത : തദ്ദേശ പൊതുതെരഞ്ഞെടുപ്പില്‍ ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന പത്തനംതിട്ട ഉള്‍പ്പെടെയുള്ള ജില്ലകളില്‍ വോട്ടെടുപ്പ് (ഡിസംബര്‍ 8 ചൊവ്വ) രാവിലെ ഏഴു മുതല്‍ വൈകിട്ട് ആറു വരെ നടക്കും . കോവിഡ് സാഹചര്യത്തില്‍ ശാരീരിക അകലം ഉറപ്പാക്കുന്നതിനാണ് വോട്ടെടുപ്പ് ഇത്തവണ ഒരു മണിക്കൂര്‍ ദീര്‍ഘിപ്പിച്ചത്.ത്രിതല പഞ്ചായത്തില്‍ ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് എന്നിങ്ങനെ മൂന്ന് വോട്ടിംഗ് മെഷീനുകള്‍ ഉണ്ടാകും. മുന്‍പാലിറ്റിയില്‍ ഒരു വോട്ടിംഗ് മെഷീനാണുണ്ടാകുക. വോട്ടര്‍മാര്‍ ബൂത്തില്‍ പ്രവേശിക്കുമ്പോഴും തിരികെ ഇറങ്ങുമ്പോഴും നിര്‍ബന്ധമായും സാനിറ്റൈസര്‍ ഉപയോഗിക്കണം. പോളിംഗ് ഉദ്യോഗസ്ഥര്‍ ഫെയ്‌സ് ഷീല്‍ഡ്, മാസ്‌ക്ക്, കൈയ്യുറ എന്നിവ ധരിക്കുകയും സാനിറ്റൈസര്‍ ഇടയ്ക്കിടക്ക് ഉപയോഗിക്കുകയും ചെയ്യും. പോളിംഗ് ബൂത്തില്‍ പ്രവേശിക്കുന്ന വോട്ടര്‍മാര്‍ പോളിംഗ് ഉദ്യോഗസ്ഥരെ തിരിച്ചറിയല്‍ രേഖ കാണിച്ച് ബോധ്യപ്പെടുത്തണം. വോട്ടര്‍മാര്‍ മാസ്‌ക്ക് നിര്‍ബന്ധമായും ധരിക്കണം. തിരിച്ചറിയല്‍ വേളയില്‍ മാത്രം ആവശ്യമെങ്കില്‍ മാസ്‌ക്ക് മാറ്റണം. ഉദ്യോഗസ്ഥര്‍…

Read More

പത്തനംതിട്ട ജില്ലയില്‍ മത്സരരംഗത്ത് 3,698 സ്ഥാനാര്‍ഥികള്‍; 10,78,599 സമ്മതിദായകര്‍ നാളെ ബൂത്തിലേക്ക്

  കോന്നി വാര്‍ത്ത : പത്തനംതിട്ട ജില്ലയിലെ തദ്ദേശസ്ഥാപനങ്ങളിലേക്ക് മത്സരിക്കുന്നത് 3,698 സ്ഥാനാര്‍ഥികള്‍. ഇവരെ തെരഞ്ഞെടുക്കാന്‍ 10,78,599 സമ്മതിദായകര്‍ (ഡിസംബര്‍ 8 നു ) ബൂത്തുകളിലെത്തും. നഗരസഭകള്‍, ത്രിതല പഞ്ചായത്തുകള്‍ എന്നിവിടങ്ങളിലായി വാര്‍ഡുകളിലേക്ക് ആകെ 3,698 സ്ഥാനാര്‍ഥികളുണ്ട്. ഗ്രാമ പഞ്ചായത്തുകളില്‍ 788 വാര്‍ഡുകളില്‍ 2,803 സ്ഥാനാര്‍ഥികളും ബ്ലോക്ക് പഞ്ചായത്തില്‍ 106 മണ്ഡലങ്ങളില്‍ 3,42 സ്ഥാനാര്‍ഥികളും ജില്ലാ പഞ്ചായത്തിന്റെ 16 ഡിവിഷനുകളില്‍ 60 സ്ഥാനാര്‍ഥികളും നഗരസഭയുടെ 132 മുന്‍സിപ്പല്‍ വാര്‍ഡുകളില്‍ 493 സ്ഥാനാര്‍ഥികളും ജനവിധി തേടും. 1,459 പോളിംഗ് ബൂത്തുകളില്‍ 8,844 പോളിംഗ് ഉദ്യോഗസ്ഥര്‍ വോട്ടെടുപ്പിന് തയാറായിക്കഴിഞ്ഞു. വിതരണ കേന്ദ്രങ്ങളില്‍ നിന്നും പോളിംഗ് സാമഗ്രികളുമായി പോളിംഗ് ബൂത്തുകളിലെത്തിയ ഉദ്യോഗസ്ഥര്‍ വോട്ടെടുപ്പിനുള്ള ക്രമീകരണങ്ങള്‍ ഒരുക്കി. പോളിംഗ് കൗണ്ടറുകള്‍ സ്ഥാപിച്ച് സ്ഥാനാര്‍ഥികളുടെ പട്ടിക വോട്ടര്‍മാര്‍ക്ക് കാണാവുന്നവിധം പതിച്ച് പോളിംഗ് ഏജന്റുമാര്‍ക്ക് തിരിച്ചറിയല്‍ രേഖ നല്‍കി വോട്ടെടുപ്പിനുള്ള തയാറിലാണ്. പോളിംഗ് തുടങ്ങുന്നതിന് മുന്‍പ്…

Read More

കോന്നിയില്‍ കോണ്‍ഗ്രസ്സ് റിബല്‍ സ്ഥാനാര്‍ഥികളെ പുറത്താക്കി

  കോന്നി വാര്‍ത്ത : കോന്നി പഞ്ചായത്തില്‍ രണ്ടാം വാര്‍ഡില്‍ കോണ്‍ഗ്രസ്സ് ഔദ്യോധിക സ്ഥാനാര്‍ഥിക്കു എതിരെ മല്‍സരിക്കുന്ന റിബല്‍ സ്ഥാനാര്‍ഥികളെ കോണ്‍ഗ്രസ്സില്‍ നിന്നും പുറത്താക്കി . രണ്ടാം വാര്‍ഡില്‍ റിബല്‍ സ്ഥാനാര്‍ഥിയായി മല്‍സരിക്കുന്ന ഷീജ എബ്രഹാമിനെയും അഞ്ചാം വാര്‍ഡില്‍ മല്‍സരിക്കുന്ന റോജി ബേബിയെയും കോണ്‍ഗ്രസ്സിന്‍റെ പ്രാഥമിക അംഗത്വത്തില്‍ നിന്നും ജില്ലാ കമ്മറ്റി പുറത്താക്കിയതായി കോണ്‍ഗ്രസ് കോന്നി ബ്ലോക്ക് പ്രസിഡന്‍റ് എസ്സ് സന്തോഷ് കുമാര്‍ അറിയിച്ചു  

Read More

തദ്ദേശ തെരഞ്ഞെടുപ്പ്: വോട്ട് ചെയ്യാം അൽപം ജാഗ്രതയോടെ

 കോവിഡ് കൊടുക്കുകയും വാങ്ങുകയുമരുത് കോവിഡ് വ്യാപനത്തിന് ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വോട്ടു ചെയ്യാനുള്ള സൗകര്യങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷൻ ഒരുക്കിയിട്ടുണ്ട്. അതിനാൽ തന്നെ എല്ലാവരും വോട്ട് ചെയ്യേണ്ടതാണ്. എന്നാൽ പൊതുജനങ്ങളും ഉദ്യോഗസ്ഥരും രാഷ്ട്രീയ പാർട്ടി പ്രവർത്തകരും ഉൾപ്പെടെ എല്ലാവരും ഒരുപോലെ ജാഗ്രത പാലിക്കുകയും വേണം. പ്രതിദിന രോഗികളുടെ എണ്ണം കുറഞ്ഞ് വരുന്നെങ്കിലും ഇപ്പോഴും പല സ്ഥലങ്ങളിലും രോഗവ്യാപന സാധ്യതയുണ്ട്. അതിനാൽ ഓരോരുത്തരും വളരെയേറെ ശ്രദ്ധിക്കണം. തെരഞ്ഞെടുപ്പിന് ശേഷം കോവിഡ് വ്യാപനത്തിന് സാധ്യതയുണ്ടെന്നാണ് വിദഗ്ധർ പറയുന്നത്. എന്നാൽ വോട്ടെടുപ്പിൽ പങ്കെടുക്കുന്ന ഓരോരുത്തരും ശ്രദ്ധിച്ചാൽ ആ വ്യാപനത്തോത് കുറയ്ക്കാൻ സാധിക്കുന്നതാണ്. എല്ലാവരും സ്വന്തം ആരോഗ്യവും മറ്റുള്ളവരുടെ ആരോഗ്യവും നോക്കണം. ആരോഗ്യ വകുപ്പിന്റെ നിർദേശങ്ങൾ കർശനമായി പാലിക്കേണ്ടതാണ്. ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ • വോട്ടിടാനായി വീട്ടിൽ നിന്നിറങ്ങുന്നതു മുതൽ തിരികെയെത്തുന്നതുവരെ മൂക്കും വായും മൂടത്തക്ക വിധം മാസ്‌ക് നിർബന്ധമായും…

Read More

പോളിംഗ് ബൂത്തില്‍ ചെല്ലുമ്പോള്‍

  പോളിംഗ് സാമഗ്രികളുടെ വിതരണം മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ വരുന്ന ഗ്രാമപഞ്ചായത്തുകളിലെ ബൂത്തുകളിലേക്കുള്ള പോളിംഗ് സാമഗ്രികള്‍ (7) രാവിലെ ഒന്‍പതു മുതല്‍ മല്ലപ്പള്ളി സി.എം.എസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വിതരണം ചെയ്യും. രാവിലെ ഒന്‍പതിന് ആനിക്കാട് ഗ്രാമപഞ്ചായത്ത് (26 പോളിംഗ് സ്റ്റേഷന്‍),10 ന് കവിയൂര്‍ ഗ്രാമപഞ്ചായത്ത് (14 പോളിംഗ് സ്റ്റേഷന്‍),10.30 ന് കൊറ്റനാട് ഗ്രാമപഞ്ചായത്ത് (26 പോളിംഗ് സ്റ്റേഷന്‍), 11.30 ന് കല്ലൂപ്പാറ ഗ്രാമപഞ്ചായത്ത് (23 പോളിംഗ് സ്റ്റേഷന്‍), 12ന് കോട്ടാങ്ങല്‍ ഗ്രാമപഞ്ചായത്ത് (25 പോളിംഗ് സ്റ്റേഷന്‍), ഉച്ചയ്ക്ക് ഒന്നിന് കുന്നന്താനം ഗ്രാമപഞ്ചായത്ത് (30 പോളിംഗ് സ്റ്റേഷന്‍), ഉച്ചകഴിഞ്ഞ് രണ്ടിന് മല്ലപ്പള്ളി ഗ്രാമപഞ്ചായത്ത് (19 പോളിംഗ് സ്റ്റേഷന്‍) എന്ന ക്രമത്തില്‍ ആയിരിക്കും വിതരണം. പോളിംഗ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ നിശ്ചയിക്കപ്പെട്ട സമയത്ത് ഹാജരാകണം. സത്യപ്രസ്താവന സാക്ഷ്യപ്പെടുത്തുന്നതിന് ഉദ്യോഗസ്ഥരെ നിയമിച്ചു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ ഭാഗമായി…

Read More

ഡിസംബര്‍ എട്ടിന് പത്തനംതിട്ട ജില്ലയില്‍ പൊതു അവധി പ്രഖ്യാപിച്ചു

  പത്തനംതിട്ട ജില്ലയില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പു നടക്കുന്ന ഡിസംബര്‍ എട്ടിന് നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ്‌സ് ആക്ട് പ്രകാരം പൊതു അവധിയായി പ്രഖ്യാപിച്ചതായി ജില്ലാ കളക്ടര്‍ പി.ബി.നൂഹ് അറിയിച്ചു. സര്‍ക്കാര്‍/അര്‍ദ്ധ സര്‍ക്കാര്‍, പൊതുമേഖല, സ്വകാര്യ വ്യവസായ സ്ഥാപനങ്ങള്‍, കടകള്‍, ഫാക്ടറികള്‍, പ്ലാന്റ്റേഷനുകള്‍ തുടങ്ങി എല്ലാ സ്ഥാപനങ്ങളിലേയും ജീവനക്കാര്‍ക്ക് അവധി ബാധകമായിരിക്കും.

Read More

മദ്യനിരോധനം ഏര്‍പ്പെടുത്തി

  തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഡിസംബര്‍ ആറിന് വൈകിട്ട് ആറു മുതല്‍ ഡിസംബര്‍ എട്ടിന് തെരഞ്ഞെടുപ്പ് പൂര്‍ത്തിയാകുന്ന സമയം വരെ പത്തനംതിട്ട ജില്ലയില്‍ ഡ്രൈ ഡേ ആയി പ്രഖ്യാപിച്ചതായി ജില്ലാ കളക്ടര്‍ പി.ബി.നൂഹ് അറിയിച്ചു. സര്‍ക്കാര്‍ മദ്യവില്‍പന ശാലകള്‍, ബാറുകള്‍, ബിയര്‍ പാര്‍ലറുകള്‍ എന്നിവ തുറന്നു പ്രവര്‍ത്തിക്കുന്നത് കര്‍ശനമായി നിരോധിച്ചു. കൂടാതെ മദ്യം സംഭരിക്കുന്നതും വിതരണം ചെയ്യുന്നതും ശിക്ഷാര്‍ഹമാണ്.

Read More