konnivartha.com: ശബരിമലയിൽ ഭഗവാന്റെ ഇഷ്ടവഴിപാടായ നെയ്യ് വിളക്ക് സമർപ്പിക്കുവാൻ ഭക്ത ജനങ്ങൾക്ക് അവസരം ഒരുക്കിയ തിരുവിതാംകൂര് ദേവസ്വം അധികാരികള്ക്ക് സ്നേഹ വന്ദനം . ഒരു നെയ് ദീപം കൊളുത്താന് ആയിരം രൂപ ഈടാക്കുന്നത് തീവട്ടിക്കൊള്ള എന്നേ പറയാനാകൂ.വിശ്വാസത്തെ ചൂഷണം ചെയ്തു പണം ഉണ്ടാക്കാനുള്ള മാർഗമായി ദേവസ്വം ബോർഡ് ശബരിമലയെ കാണുന്നത് അത്യന്തം ഖേദകരമാണ്. നെയ് വിളക്കിന്റെ ഉദ്ഘാടനം തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് അഡ്വ. പി എസ് പ്രശാന്തുംദേവസ്വം ബോർഡ് അംഗം അഡ്വ.എ അജികുമാറും ചേർന്ന് സന്നിധാനത്ത് നിർവഹിച്ചു.ഈ മണ്ഡലകാലത്ത് ആചാര നിഷിദ്ധങ്ങളായ പല കാര്യങ്ങളും കോടതി മുഖേനയും തന്ത്രിമുഖേനയും പൊതു ജനം കേട്ടു. പ്ലാസ്റ്റിക് നിരോധിത ശബരിമലയിൽ നമ്മൾ ഇരുമുടിയിൽ പനിനീര് കർപ്പൂരം തുടങ്ങിയവ ഒഴിവാക്കണം എന്ന് പറഞ്ഞത് വരെ ഭക്തരായ എല്ലാവരും സ്വാഗതാർഹമായി ഉൾക്കൊണ്ടുകൊണ്ട് അനുഗമിക്കുന്നു. നവംബർ 29 മുതൽ എല്ലാ ദിവസവും…
Read Moreവിഭാഗം: Uncategorized
ശബരിമലയിലെത്തുന്ന കുട്ടികൾക്ക് കരുതലായി പോലീസിൻ്റെ ബാൻഡ്
ശബരിമല: ശബരിമലയിലെത്തുന്ന കുട്ടികൾക്ക് പോലീസിൻ്റെ പ്രത്യേക കരുതൽ. പമ്പയിൽ നിന്ന് മലകയറുന്ന പത്തുവയസിൽ താഴെയുള്ള മുഴുവൻ കുട്ടികളുടെയും കൈയിൽ കുട്ടിയുടെ പേരും കൂടെയുള്ള മുതിർന്ന ആളുടെ മൊബൈൽ നമ്പരും രേഖപ്പെടുത്തിയ ബാൻഡ് കെട്ടിയാണ് വിടുന്നത്. തിരക്കിനിടയിൽ കൂട്ടം തെറ്റിപ്പോയാലും വളരെപ്പെട്ടെന്ന് രക്ഷിതാക്കളെ കണ്ടെത്തി അവരുടെ അടുത്തെത്തിക്കാൻ ഇതുവഴി കഴിയും. കൂട്ടം തെറ്റിയതായി ശ്രദ്ധയിൽപ്പെട്ടാൽ മറ്റ് സ്വാമിമാർക്കും കുട്ടികളെ സഹായിക്കാൻ ഇതുവഴി സാധിക്കും. മല കയറി തിരികെ വാഹനത്തിൽ കയറുന്നതുവരെ കൈയിലെ ഈ തിരിച്ചറിയൽ ബാൻഡ് കളയാതിരിക്കാൻ ശ്രദ്ധിക്കണമെന്ന് പോലീസ് അധികൃതർ അറിയിച്ചു.
Read Moreശബരിമല വാര്ത്തകള് /വിശേഷങ്ങള് ( 19/11/2024 )
ശബരിമലയിൽ 24 മണിക്കൂറും ജാഗരൂകരായിഫയർ ആൻഡ് റസ്ക്യൂ സംഘം konnivartha.com: ശബരിമലയിൽ സദാ ജാഗരൂകരായി പ്രവർത്തിക്കുകയാണ് ഫയർ ആൻഡ് റസ്ക്യൂ സംഘം. സന്നിധാനത്തെ കടകൾ, അരവണ പ്ലാന്റ്, വെടിപ്പുര തുടങ്ങി അപകട സാധ്യതയുള്ള എല്ലാ സ്ഥലങ്ങളിലും നിരന്തരമായ ഫയർ ഓഡിറ്റിങ് നടത്തി വരുന്നുണ്ട്. സന്നിധാനത്ത് ഉൾപ്പടെയുള്ള സ്ട്രക്ചർ സർവീസിന്റെ നിയന്ത്രണവും വകുപ്പിനാണ്. സന്നിധാനത്ത് അടിയന്തര സാഹചര്യത്തിൽ സ്ട്രക്ചർ സഹായത്തിന് നാല് പേരെ പ്രത്യേകം നിയോഗിച്ചിട്ടുമുണ്ട്. ഫയർ ആൻഡ് റസ്ക്യൂ സ്റ്റേഷൻ ഓഫീസർ അർജുൻ കെ.കൃഷ്ണന്റെ നേതൃത്വത്തിലാണ് കൺട്രോൾ റൂം പ്രവർത്തിക്കുന്നത്. സന്നിധാനത്ത് മാത്രം ഫയർ ആൻഡ് റസ്ക്യൂവിന്റെ 74 പേരടങ്ങുന്ന സംഘം 24 മണിക്കൂറും പ്രവർത്തിക്കുന്നു.അരവണ കൗണ്ടറിനടുത്താണ് ഫയർ ആൻഡ് റസ്ക്യൂ വിഭാഗത്തിന്റെ കൺട്രോൾ റൂം പ്രവർത്തിക്കുന്നത്. നാല് ഫയർ റസ്ക്യൂ ഓഫീസർമാർ, ഒരു ഡ്രൈവർ, ഒരു സ്പെഷ്യൽ ഫയർ റസ്ക്യൂ ഓഫീസർ എന്നിവരുൾപ്പെടുന്ന ആറു ജീവനക്കാർ…
Read Moreശബരിമല : കെ എസ് ആര് ടി സി അറിയിപ്പുകള്
കെ.എസ്.ആർ.ടി.സി. ആദ്യഘട്ടത്തിൽ 383 ബസ് ഓടിക്കും: നിലയ്ക്കൽ -പമ്പ ചെയിൻ സർവീസ് ഓരോ മിനിറ്റിലും ശബരിമല: അയ്യപ്പഭക്തർക്ക് യാത്രാതടസ്സമുണ്ടാകാത്ത രീതിയിൽ സർവീസ് ക്രമീകരിച്ച് കെ.എസ്.ആർ.ടി.സി. ആദ്യഘട്ടത്തിൽ 383 ബസും രണ്ടാം ഘട്ടത്തിൽ 550 ബസുകളും സർവീസ് നടത്തുമെന്ന് അധികൃതർ അറിയിച്ചു. നിലയ്ക്കൽ -പമ്പ ചെയിൻ സർവീസ് ഓരോ മിനിറ്റിലും ഓപ്പറേറ്റ് ചെയ്യുന്നുണ്ട്. തിരക്കനുസരിച്ച് കൂടുതൽ ബസുകൾ ഓടിക്കും. 192 ബസുകളാണ് ചെയിൻ സർവീസിനായി നിലവിൽ പമ്പയിലെത്തിച്ചിട്ടുള്ളത്. ലോ ഫ്ലോർ എ.സി, ലോ ഫ്ലോർ നോൺ എ.സി. ബസുകൾ ഉൾപ്പെടെയാണിത്. ശനിയാഴ്ച ആയിരത്തിലധികം ട്രിപ്പുകൾ നിലയ്ക്കൽ – പമ്പ റൂട്ടിൽ സർവീസ് നടത്തി. വലിയ വാഹനങ്ങളിലെത്തുന്ന ഭക്തർ നിലയ്ക്കലിൽ പാർക്ക് ചെയ്തശേഷം കെ.എസ്.ആർ.ടി.സി. ബസ്സിൽ വേണം പമ്പയിലെത്താൻ. നിലയ്ക്കലിലെ കെ.എസ്.ആർ.ടി.സി. സ്റ്റാൻഡിൽ നിന്ന് വിവിധ പാർക്കിങ് കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് രണ്ട് മിനി ബസുകൾ സർവീസ് നടത്തുന്നുണ്ട്. ദൂരെയുള്ള…
Read Moreബാലവേല വിമുക്തമാക്കാന് പോസ്റ്റര് പ്രകാശനം
തൊഴില് നൈപുണ്യ വകുപ്പും വനിത ശിശു വികസന വകുപ്പും സംയുക്തമായി ജില്ലയെ ബാലവേല വിമുക്തമാക്കുന്നത് സംബന്ധിച്ച പോസ്റ്റര് അഡീഷണല് ജില്ലാ മജിസ്ട്രേറ്റ് ബി. ജ്യോതി ചേംബറില് പ്രകാശനം ചെയ്തു. ജില്ലാ ലേബര് ഓഫീസര് എസ്. സുരാജ്, ഡെപ്യൂട്ടി ലേബര് ഓഫീസര് ജി. സുരേഷ്, ജില്ലാ ചൈല്ഡ് പ്രൊട്ടക്ഷന് ഓഫീസര് ബി.ലതാകുമാരി, അസിസ്റ്റന്റ് ലേബര് ഓഫീസര്മാരായ ജി.ഹരി, സി.കെ ജയചന്ദ്രന്, അമൃത് രാജ് ബേബി എന്നിവര് പങ്കെടുത്തു. ജില്ലയുടെ വിവിധ ഭാഗങ്ങളിലും സ്ഥാപനങ്ങളിലും പോസ്റ്റര് പതിപ്പിച്ചു.
Read Moreകൊല്ലം : പ്രാദേശിക മാധ്യമ ശില്പശാല സംഘടിപ്പിച്ചു
konnivartha.com: ഉത്തരവാദിത്തബോധമുള്ള പൗരന്മാരെ സൃഷ്ടിക്കുന്നതിൽ മാധ്യമങ്ങൾക്ക് വലിയ പങ്കുണ്ടെന്ന് കൊല്ലം ജില്ലാ പോലീസ് മേധാവിചൈത്ര തെരേസ ജോൺ. തിരുവനന്തപുരം പ്രസ് ഇന്ഫര്മേഷന് ബ്യൂറോ കൊല്ലം പ്രസ് ക്ലബുമായി ചേർന്ന് പ്രാദേശിക മാധ്യമ പ്രവർത്തകർക്കായി സംഘടിപ്പിച്ച ഏകദിന മാധ്യമ ശില്പശാല – വാർത്താലാപ് കൊല്ലത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു ചൈത്ര. മാധ്യമങ്ങളില്ലാതെ ജനാധിപത്യത്തിന് നിലനിൽപ്പില്ലെന്നും സുതാര്യതയും വിവരങ്ങളുടെ കൃത്യമായ ഒഴുക്കും ഉറപ്പുവരുത്താൻ മാധ്യമങ്ങൾ ആവശ്യമാണെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു. സമൂഹം എന്ന നിലയിൽ നാം ഏതു ദിശയിൽ നീങ്ങണമെന്ന് തീരുമാനിക്കുന്നതിലും മാധ്യമങ്ങൾക്ക് വലിയ പങ്കാണുള്ളത്. മാധ്യമപ്രർത്തകർക്ക് സ്വയം വിലയിരുത്താനും കഴിവുകൾ മെച്ചപ്പെടുത്താനും വാർത്താലാപ് പോലുള്ള ശില്പശാലകൾ സഹായകമാണെന്നും ചൈത്ര തെരേസ ജോൺ കൂട്ടിച്ചേർത്തു. മാധ്യമപ്രവർത്തകർ ഏതെങ്കിലും മേഖലകളിൽ സവിശേഷ പ്രാവീണ്യം നേടാൻ ശ്രമിക്കണമെന്നും, അത് മാധ്യമപ്രവർത്തനത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരുമെന്നും ചടങ്ങിൽ അധ്യക്ഷനായിരുന്ന പിഐബി തിരുവനന്തപുരം…
Read Moreപ്രത്യേക പരിശീലനം ലഭിച്ച സംഘം ചിറ്റാറിൽ ക്യാമ്പ് ചെയ്യും
konnivartha.com: പത്തനംതിട്ട ജില്ലയിലെ ചിറ്റാർ- സീതത്തോട് പ്രദേശങ്ങളിൽ കാട്ടാന നാട്ടിൽ ഇറങ്ങി നാശം വിതയ്ക്കുന്നത് അഡ്വ: കെ യു ജനീഷ് കുമാർ എംഎൽഎ നിയമസഭയിൽ ഉന്നയിച്ചതിൻ്റെ ഭാഗമായി വനം വകുപ്പ് മന്ത്രിയുടെ നിർദ്ദേശപ്രകാരം ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഉൾപ്പടെയുള്ള ഉന്നത വനം വകുപ്പ് ഉദ്യോഗസ്ഥർ ചിറ്റാറിൽ സ്ഥലം സന്ദർശിച്ചു. വനം വകുപ്പും പൊലീസും ചേർന്ന് ആന കക്കാട്ടാർ മുറിച്ച് കടന്ന് നാട്ടിലേക്ക് പ്രവേശിക്കാതിരിക്കാൻ ഹാങ്ങിങ് ഫെൻസിംഗ് സ്ഥാപിക്കുകയും മയക്കു വെടി വയ്ക്കുന്നത് ഉൾപ്പെടെയുള്ള നടപടികളും,പടക്കം,തോട്ട തുടങ്ങിയവ ഉപയോഗിച്ച് ശബ്ദം ഉണ്ടാക്കി ആനകൾ ജനവാസ കേന്ദ്രത്തിലേക്ക് എത്തുന്നതിന് തടയുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും അറിയിച്ചിട്ടുണ്ട്. വനംവകുപ്പിന്റെ പ്രത്യേക പരിശീലനം ലഭിച്ച സംഘം ചിറ്റാറിൽ ക്യാമ്പ് ചെയ്യും. ചിറ്റാർ ഊരാംപാറയിൽ വനം പോലീസ് ഉദ്യോഗസ്ഥരുടെ തിരച്ചിൽ സംഘത്തിനൊപ്പം അഡ്വ. കെ യു ജനീഷ് കുമാർ എം എൽ…
Read Moreചിറ്റാർ ഊരാംപാറ:കാട്ടു കൊമ്പൻമാരെ തടയാൻ സൗരോർജ്ജവേലി സ്ഥാപിക്കും
konnivartha.com: കാടുവിട്ട് നാട്ടിലേക്ക് ഇറങ്ങി ജനവാസ കേന്ദ്രത്തിൽ നിത്യസാന്നിദ്ധ്യമറിയിക്കുന്ന കാട്ടു കൊമ്പൻമാരെ തടയാൻ അഡ്വ.കെ യു ജനീഷ് കുമാർ എംഎൽഎ വിളിച്ചു ചേർത്ത യോഗത്തിൽ നടപടിയായി.അടിയന്തിരമായി സൗരോർജ്ജവേലി സ്ഥാപിക്കാൻ തീരുമാനമായി. ചിറ്റാർ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ ചേർന്ന തൃതല പഞ്ചായത്ത് ജനപ്രതിനിധികൾ റവന്യു, വനം വകുപ്പ് , തദ്ദേശ സ്വയംഭരണ സ്ഥാപന ഉദ്യോഗസ്ഥർ ,രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവരുടെ യോഗത്തിലാണ് തീരുമാനമായത്. ഇതിനായി എംഎൽഎ ഫണ്ടിൽ നിന്നും 20 ലക്ഷം രൂപ അനുവദിക്കും.6 കിലോമീറ്റർ ദൂരം സൗരോർജ്ജ വേലി സ്ഥാപിച്ച് നാട്ടുകാർക്കും കൃഷിക്കും സുരക്ഷയൊരുക്കും.സ്ഥാപിക്കുന്ന സൗരോർജ്ജ വേലിയുടെ പരിപാലന ചുമതല വനം വകുപ്പ് നിർവഹിക്കും.വന സംരക്ഷണ സമിതിയുടെ രണ്ട് പ്രവർത്തകർരെ ശമ്പളം നൽകി വേലിയിൽ പടലുകളും കളകളും കയറി തകരാർ സംഭവിക്കാതിരിക്കാൻ നിയോഗിക്കും. ആനകളുടെ വരവ് നിരീക്ഷിക്കാൻ റാന്നി ഡിഎഫ്ഒ നേതൃത്വം നല്കുന്ന മോണിട്ടറിംങ് കമ്മറ്റി…
Read Moreവയലാർ സാഹിത്യ അവാർഡ് അശോകൻ ചരുവിലിന്റെ ‘ കാട്ടൂർകടവ് ’ ന്
konnivartha.com: അശോകൻ ചരുവിലിന്റെ കാട്ടൂർകടവ് എന്ന നോവലിന് 2024ലെ വയലാർ രാമവർമ്മ മെമ്മോറിയൽ സാഹിത്യ അവാർഡ്. ഒരു ലക്ഷം രൂപയും കാനായി കുഞ്ഞിരാമൻ വെങ്കലത്തിൽ നിർമ്മിച്ച ശിൽപ്പവും അടങ്ങുന്നതാണ് അവാർഡ്. വയലാർ രാമവർമ്മയുടെ ചരമദിനമായ ഒക്ടോബർ 27ന് വൈകിട്ട് 5.30ന് തിരുവനന്തപുരത്ത് നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിക്കും. തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിൽ കൂടിയ പുരസ്കാര നിർണയ കമ്മിറ്റിയുടെ യോഗത്തിൽ ബന്യാമിൻ, പ്രൊഫ. കെ.എസ്. രവികുമാർ, ഗ്രേസി ടീച്ചർ എന്നിവരടങ്ങിയ ജഡ്ജിംഗ് കമ്മിറ്റി അംഗങ്ങളുടെ ശുപാർശ അംഗീകരിച്ചാണ് തീരുമാനം. ട്രസ്റ്റ് പ്രസിഡന്റ് പെരുമ്പടവം ശ്രീധരൻ ജഡ്ജിംഗ് കമ്മിറ്റി യോഗത്തിന് അധ്യക്ഷത വഹിച്ചു.
Read Moreകോന്നി : ഗണേശ വിഗ്രഹങ്ങൾ നിമഞ്ജനം ചെയ്തു
konnivartha.com: ഗരുഡാ ധാർമ്മിക്ക് ഫൗണ്ടേഷന്റെയും വിവിധ ഹൈന്ദവ സംഘടനകളുടേയും നേതൃത്വത്തിൽ കോന്നിയിൽ നടന്നു വന്നിരുന്ന ഗണേശോത്സവത്തിനു സമാപ്തി കുറിച്ചു കൊണ്ട് ഗണേശ വിഗ്രഹങ്ങൾ നിമഞ്ജനം ചെയ്തു. കോന്നിയിൽ നടന്ന സാംസ്കാരിക സമ്മേളനം കാർട്ടൂണിസ്റ്റും ഗിന്നസ് റെക്കോർഡറുമായ ഡോ.ജിതേഷ്ജി ഉദ്ഘാടനം ചെയ്തു.ബാബു വെളിയത്ത് അധ്യക്ഷനായ സമ്മേളനത്തിൽ അരുൺ ശർമ്മ മുഖ്യ പ്രഭാഷണവും നടത്തി.തുടർന്ന് നടന്ന നിമഞ്ജന ഘോഷയാത്രയിൽ അരുവാപ്പുലം ഐരവൺ എന്നിവടങ്ങളിൽ നിന്നെത്തിയ വിഗ്രഹ ഘോഷയാത്രകൾ സംഗമിച്ച് ,തംബോലയുടെയും,നൃത്ത സ്ഥലങ്ങളുടെയും, ഡിജെ വാഹനങ്ങളുടെയും അകമ്പടിയോടുകൂടി നഗരപ്രദിക്ഷണം ചെയ്ത് മുരിങ്ങമംഗലം മഹാദേവ ക്ഷേത്ര കടവിൽ നിമഞ്ജനം ചെയ്തു. വിഷ്ണു മോഹൻ, ശ്രീജിത്ത്, അഭിജിത്ത് കാവുങ്കൽ, രാജേഷ് മൂരിപ്പാറ, കെ.പി. അനിൽകുമാർ, സുജിത്ത് ബാലഗോപാൽ, ഹരികൃഷ്ണൻ, വൈശാഖ് വിശ്വ ,ജയകൃഷ്ണൻ, അരവിന്ദ് എന്നിവർ നേതൃത്വം നൽകി
Read More