കഴിഞ്ഞ 25 വര്‍ഷക്കാലമായി സാമൂഹിക സാംസ്ക്കാരിക രാഷ്ട്രീയ രംഗത്ത് സജീവ സാന്നിധ്യമായി നിന്ന് കൊണ്ട് ജനങ്ങളുടെ നന്‍മ ലക്ഷ്യമാക്കി പ്രവര്‍ത്തിച്ചു വരുന്ന ഒരു ജനകീയ നേതാവാണ് അഡ്വ സി വി ശാന്ത കുമാര്‍ എന്നു പ്രവര്‍ത്തന മികവ് കൊണ്ട് ജനം സമ്മതിക്കുന്നു . കോന്നി ബ്ലോക്ക് പഞ്ചായത്ത് താഴം ഡിവിഷനില്‍ നിന്നും യു ഡി എഫ് സ്ഥാനാര്‍ഥിയായി കൈപ്പത്തി അടയാളത്തില്‍ ജന വിധി തേടുന്നു . നാടിന്‍റെ സമഗ്ര വികസനത്തില്‍ ജനകീയ അഭിലാഷം നിറവേറ്റുക എന്ന ദൌത്യമാണ് മുന്നില്‍ ഉള്ളത് എന്നു അഡ്വ സി വി ശാന്ത കുമാര്‍ പറയുന്നു . പഞ്ചായത്ത് – ബ്ളോക്ക് മെമ്പറായി കഴിവ് തെളിയിച്ചിട്ടുണ്ട് . താഴം ബ്ലോക്ക് ഡിവിഷന്‍റെ വികസനത്തില്‍ ഏറെ മുന്നേറാന്‍ ഉണ്ടെന്ന് സ്ഥാനാര്‍ഥി പറയുന്നു .
Read Moreവിഭാഗം: Uncategorized
പോസ്റ്റല്‍ ബാലറ്റിന് അപേക്ഷ നല്‍കേണ്ടത് വരണാധികാരിക്ക്
പത്തനംതിട്ട ജില്ലയില്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ള ഉദ്യോഗസ്ഥര്‍ പോസ്റ്റല്‍ ബാലറ്റിനായി വരണാധികാരിക്ക് അപേക്ഷ നല്‍കണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറും ജില്ലാ കളക്ടറുമായ പി.ബി.നൂഹ് അറിയിച്ചു. ഫാറം 15 ല്‍ ബന്ധപ്പെട്ട വരണാധികാരിക്കാണ് അപേക്ഷ നല്‍കേണ്ടത്. അപേക്ഷ ഫാറം വരണാധികാരിയുടെ ഓഫീസിലും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റിലും ലഭിക്കും. ഗ്രാമ, ബ്ലോക്ക്, ജില്ലാപഞ്ചായത്തുകളിലേക്ക് പ്രത്യേകം അപേക്ഷകളോ, മൂന്നും ചേര്‍ത്ത് ഒരു അപേക്ഷയോ നല്‍കിയാലും മതി. ബ്ലോക്ക് പഞ്ചായത്തിന്റെ അസിസ്റ്റന്‍ഡ് റിട്ടേണിംഗ് ഓഫീസര്‍മാരായ ബിഡിഒയുടെ ഓഫീസില്‍ അപേക്ഷ നേരിട്ട് സ്വീകരിക്കും. ഒരു അപേക്ഷയില്‍ തന്നെ മൂന്ന് തലത്തിലേക്കുള്ള ബാലറ്റിന് അപേക്ഷിച്ചാലും അവ വരണാധികാരികള്‍ പരിഗണിക്കണം. ത്രിതല പഞ്ചായത്തുകളിലേക്കുള്ള അപേക്ഷകള്‍ ബ്ലോക്ക് പഞ്ചായത്ത് തലത്തില്‍ ഒന്നിച്ചാണ് പരിഗണിക്കുന്നത്. ജില്ലാ പഞ്ചായത്തിന്റെ ബാലറ്റ് അയയ്ക്കുന്നത് ബ്ലോക്ക് പഞ്ചായത്ത് വരണാധികാരിയായിരിക്കും. ത്രിതല പഞ്ചായത്തുകളിലേക്കുള്ള പോസ്റ്റല്‍ ബാലറ്റ് പേപ്പറുകളും ഫാറം 16 ലെ സത്യപ്രസ്താവന (മൂന്ന് വീതം),…
Read Moreകുമ്പഴ ഇരുപതാം വാര്‍ഡ് : പത്തനംതിട്ട നഗരസഭയുടെ കണ്ണും കാതും
പത്തനംതിട്ട നഗരസഭയുടെ പ്രധാന സ്ഥലങ്ങളില്‍ ഒന്നാണ് കുമ്പഴ സൌത്ത് ഇരുപതാം വാര്‍ഡ് . നഗര സഭയുടെ കണ്ണും കാതുമായ ഈ വാര്‍ഡില്‍ വിജയ സാധ്യത ഉള്ള സ്ഥാനാര്‍ഥികളെ തന്നെയാണ് മുന്നണികള്‍ ഇറക്കിയത് . യു ഡി എഫ് സ്ഥാനാര്‍ഥിയായി സുനിത രാമചന്ദ്രനെയാണ് യു ഡി എഫ് കന്നി മല്‍സരത്തിന് ഇറക്കിയത് . ഇവിടെയും വികസനം ഉണ്ടാകേണ്ടത് അത്യാവശ്യകാര്യമാണ് .നഗര സഭാ പ്രദേശമായതിനാല്‍ ജനങ്ങള്‍ കൂടുതലായി തിങ്ങി പാര്‍ക്കുന്ന സ്ഥലമാണ് . അവരുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞു വികസനത്തില്‍ പങ്കാളിയാകുവാന്‍ ആണ് ആഗ്രഹം എന്നാണ് സ്ഥാനാര്‍ഥി പറയുന്നത് .
Read Moreതദ്ദേശ പൊതുതെരഞ്ഞെടുപ്പ്: പത്തനംതിട്ട ജില്ലയില്‍ തയാറെടുപ്പുകള്‍ പൂര്‍ണം
കോന്നി വാര്‍ത്ത ഡോട്ട് കോം : പത്തനംതിട്ട ജില്ലയിലെ തദ്ദേശ പൊതുതെരഞ്ഞെടുപ്പ് തയാറെടുപ്പുകള്‍ പൂര്‍ണമെന്ന് ജില്ലാ കളക്ടര്‍ പി.ബി. നൂഹ് പറഞ്ഞു. തദ്ദേശ പൊതു തെരഞ്ഞെടുപ്പിന് മുന്നോടിയായി കളക്ടറേറ്റില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു കളക്ടര്‍. വെള്ളിയാഴ്ച ആരംഭിച്ച കാന്‍ഡിഡേറ്റ് സെറ്റിംഗ് ശനിയാഴ്ച (ഡിസംബര്‍ 5 ) പൂര്‍ത്തിയായി. ജില്ലാ പഞ്ചായത്തില്‍ 16 ഡിവിഷനുകളും ബ്ലോക്ക് പഞ്ചായത്തില്‍ 106 ഡിവിഷനുകളും ഗ്രാമ പഞ്ചായത്തില്‍ 788 വാര്‍ഡുകളും നഗരസഭകളില്‍ 132 മുന്‍സിപ്പല്‍ വാര്‍ഡുകളിലുമായി ആകെ 1459 പോളിംഗ് സ്റ്റേഷനുകളാണ് ജില്ലയിലുള്ളത്. ആകെ വോട്ടര്‍മാര്‍ 10,78,599 ജില്ലയിലെ ഗ്രാമപഞ്ചായത്തുകളില്‍ 4,36,410 പുരുഷ വോട്ടര്‍മാരും 4,98,374 വനിതാ വോട്ടര്‍മാരും രണ്ട് ട്രാന്‍സ്ജെന്‍ഡറുകളും നാലു നഗരസഭകളിലായി 66,328 പുരുഷ വോട്ടര്‍മാരും 77,484 വനിതാ വോട്ടര്‍മാരും ഒരു ട്രാന്‍സ്ജെന്‍ഡറും ഉള്‍പ്പെടെയാണ് ആകെ 10,78,599 വോട്ടര്‍മാരാണുള്ളത്. ഗ്രാമപഞ്ചായത്തുകളില്‍ 1270 പുരുഷ സ്ഥാനാര്‍ഥികളും 1533 വനിതാ സ്ഥാനാര്‍ഥികളും ഗ്രാമപഞ്ചായത്തില്‍…
Read Moreകുളത്തുമണ്ണിലെ ഹൃദയ ഭൂമികയില്‍ വികസനം വേണം
നാട്ടിലെ ഏത് പൊതുകാര്യത്തിനും രാഷ്ട്രീയം നോക്കാതെ കൂടെ നില്‍ക്കുന്ന പൊതു ജന പ്രവര്‍ത്തകന്‍ .അതാണ് ശ്രീ ദിലീപ് അതിരുങ്കലിനെ വ്യത്യസ്തനാക്കുന്നത് . കലഞ്ഞൂര്‍ പഞ്ചായത്തിലെ കുളത്തുമണ്‍ ആറാം വാര്‍ഡില്‍ യു ഡി എഫ് സ്ഥാനാര്‍ഥിയായി കൈപ്പത്തി അടയാളത്തില്‍ ആണ് ദിലീപ് മല്‍സരിക്കുന്നത് . മുന്‍ ഗ്രാമ പഞ്ചായത്ത് അംഗം കൂടിയാണ് ദിലീപ് . ഗ്രാമത്തിലെ എല്ലാ ജനതയോടും സ്നേഹപൂര്‍വ്വം പെരുമാറുന്ന ദിലീപ് ഗ്രാമ വികസനം തന്നെയാണ് പ്രധാന അജണ്ടയായി എടുത്തിരിക്കുന്നത് . കേരള പ്രദേശ് ഒ ബി സി കോണ്‍ഗ്രസ് സംസ്ഥാന വൈസ് ചെയര്‍മാന്‍ കൂടിയായിരുന്നു ദിലീപ് . നാടിനെ അറിയുന്ന നാട്ടുകാരെ അറിയുന്ന സാധാരണകാരുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞു നല്‍കുന്ന ദിലീപില്‍ ഈ അവസരം വന്നു ചേര്‍ന്നതാണ് . കുളത്തുമണ്ണിലെ ഹൃദയ ഭൂമികയില്‍ ഇനിയും നിരവധി വികസനം കടന്നു വരണം എന്നു ദിലീപ് ആഗ്രഹിക്കുന്നു .
Read Moreതദ്ദേശ പൊതുതെരഞ്ഞെടുപ്പ്: പത്തനംതിട്ട ജില്ലയില്‍ വന്‍ പോലീസ് സുരക്ഷ ഒരുക്കി
കോന്നി വാര്‍ത്ത ഡോട്ട് കോം : തദ്ദേശ സ്വയംഭരണ പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പത്തനംതിട്ട ജില്ലയില്‍ പോലീസിന്റെ എല്ലാ സുരക്ഷാ സജ്ജീകരണങ്ങളും പൂര്‍ത്തിയായതായി അഡീഷണല്‍ എസ്.പി: എ.യു സുനില്‍ കുമാര്‍ പറഞ്ഞു. ജില്ലയില്‍ 1984 സിവില്‍ പോലീസ് ഓഫീസര്‍മാര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാര്‍, 187 എസ്.ഐ, എഎസ്ഐ മാര്‍, 41 ഇന്‍സ്പെക്ടര്‍മാര്‍, 425 സ്പെഷല്‍ പോലീസ് ഉദ്യോഗസ്ഥരെയും എട്ട് ഡിവൈഎസ്പി മാരെയുമാണ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിയോഗിച്ചിരിക്കുന്നത്. എക്സൈസില്‍ നിന്നും 70 പേരെയും എടുത്തിട്ടുണ്ട്. 95 ഹോംഗാര്‍ഡുകളും ഉണ്ടാകും. നിലവില്‍ ജില്ലയില്‍ മൂന്ന് സബ് ഡിവിഷനുകളാണുള്ളത്. ഇതുകൂടാതെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് റാന്നി, പന്തളം, കോന്നി എന്നിവിടങ്ങളില്‍ അധികമായി മൂന്നു സബ് ഡിവിഷനുകള്‍ കൂടി ഡിവൈഎസ്പിമാരുടെ നേതൃതത്തില്‍ പ്രവര്‍ത്തിക്കും. ജില്ലയ്ക്ക് പുറത്തുനിന്നായി ഒരു ഡിവൈഎസ്പി, 16 ഇന്‍സ്പെക്ടര്‍, 183 എസ്.ഐ, എ.എസ്.ഐ, 1288 സിപിഒ, എസ് സിപിഒ എന്നിവരും ജില്ലയിലെ…
Read Moreപത്തനംതിട്ട ജില്ലയില്‍ പരസ്യ പ്രചാരണം നാളെ വൈകിട്ട് 6 വരെ മാത്രം : കൊട്ടികലാശം നിരോധിച്ചു
കോന്നി വാര്‍ത്ത ഡോട്ട് കോം : പത്തനംതിട്ട ജില്ലയില്‍ തദ്ദേശ പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരസ്യ പ്രചാരണം ഞായറാഴ്ച്ച (ഡിസംബര്‍ ആറ്) വൈകിട്ട് ആറിന് അവസാനിക്കും. പ്രചാരണത്തിലെ അവസാന മണിക്കൂറില്‍ നടത്താറുള്ള കൊട്ടികലാശം കോവിഡ് സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിരോധിച്ചിട്ടുണ്ട്. കോവിഡ് ബാധിതരുടെ എണ്ണംകൂടുവാന്‍ സാധ്യതയുള്ള സാഹചര്യത്തില്‍ പരസ്യപ്രചാരണത്തിന്റെ അവസാന മണിക്കൂറുകളില്‍ പാര്‍ട്ടിപ്രവര്‍ത്തകരും സ്ഥാനാര്‍ഥികളും പ്രചാരകരും ജനങ്ങളും കൂട്ടംകൂടുന്നത് ഒഴിവാക്കണമെന്നും സാമൂഹ്യഅകലം പാലിക്കണമെന്നും ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ പി.ബി. നൂഹ് അഭ്യര്‍ഥിച്ചു. ഞായറാഴ്ച്ച (ഡിസംബര്‍ ആറ്) വൈകിട്ട് ആറിന് ശേഷം ഉച്ചഭാഷിണികള്‍ അനുവദനീയമല്ല. നിശബ്ദ പ്രചാരണം കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായി പാലിച്ചുവേണം നടത്തേണ്ടത്. തെരഞ്ഞെടുപ്പ് ദിവസമായ ഡിസംബര്‍ എട്ടിന് ഗ്രാമപഞ്ചായത്തുകളിലെ പോളിംഗ് ബൂത്തുകളുടെ 200 മീറ്റര്‍ പരിധിയിലും നഗരസഭകളില്‍ 100 മീറ്റര്‍ പരിധിയിലും രാഷ്ട്രീയ പാര്‍ട്ടികളുടെ ബൂത്തുകള്‍, ബാനറുകള്‍, പോസ്റ്ററുകള്‍ എന്നിവയും സ്ഥാനാര്‍ഥികളുടെ പേരോ,…
Read Moreവകയാര്‍ കൈതക്കരയിലെ അന്നമ്മ തോമസ് “പോപ്പുലര്‍ “സമര നായിക
ജനകീയ വിഷയങ്ങളില്‍ മുന്നില്‍ നിന്നും നയിക്കുവാനും പരിഹാരം കണ്ടെത്തി ജനതയ്ക്ക് ആശ്വാസം പകരുവാനും കഴിയുന്നവര്‍ നാടിന് വേണ്ടപ്പെട്ടവരാകും . അങ്ങനെ ഒരു സമര നായികയെ തന്നെയാണ് പ്രമാടം പഞ്ചായത്തിലെ കൈതക്കര പതിനൊന്നാം വാര്‍ഡില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥിയാക്കിയത്. പേര് അന്നമ്മ തോമസ് . വകയാര്‍ ആസ്ഥാനമായ “പോപ്പുലര്‍ ഗ്രൂപ്പ്” സാധാരണക്കാരായ വകയാറിലെയും ഈ ജില്ലയിലെയും മറ്റ് ജില്ലകളിലെയും അന്യ സംസ്ഥാനത്തേയും ജനങ്ങളെ പറ്റിച്ചു കോടികളുമായി മുങ്ങിയപ്പോള്‍ ജനതയ്ക്ക് ആശ്വാസം പകരുവാന്‍ നിയമ നടപടികള്‍ സ്വീകരിക്കാനും ആദ്യം ഓടി എത്തിയത് അന്നമ്മ തോമസ് ആയിരുന്നു. സാധാരണക്കാര്‍ക്ക് ഒപ്പം മുന്നില്‍ നിന്നു സമരം ചെയ്തു കൊണ്ട് സി ബി ഐ അന്വേഷണത്തില്‍ വരെ എത്തി നില്‍ക്കുന്ന നിയമ നടപടികളിലേക്ക് എത്തിക്കാന്‍ അന്നമ്മ തോമസിന് കഴിഞ്ഞു എന്നത് എടുത്തു പറയാവുന്ന കാര്യമാണ് .വകയാര്‍ പോപ്പുലര്‍ ഫിനാന്‍സ് ആസ്ഥാനത്ത് നിക്ഷേപകരുടെ 50…
Read Moreചൈനാക്കാരും , വിയറ്റ്നാംകാരും ,വത്തിക്കാന്‍കാരും , മോസ്കോക്കാരും കോന്നിയില്‍ വോട്ട് രേഖപ്പെടുത്തും
കോന്നി വാര്‍ത്ത ഡോട്ട് കോം : തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പില്‍ ഡിസംബര്‍ 8 നു കോന്നിയില്‍ ചൈനാക്കാരും , വിയറ്റ്നാംകാരും ,വത്തിക്കാന്‍കാരും , മോസ്കോക്കാരും കോന്നിയില്‍ വോട്ട് രേഖപ്പെടുത്തും . പേര് കൊണ്ട് വ്യെതസ്ഥത നിറഞ്ഞ ഈ സ്ഥലങ്ങള്‍ കോന്നിയുടെ ഹൃദയങ്ങള്‍ ആണ് . കോന്നി ടൌണിനോട് ചേര്‍ന്ന രണ്ടു വാര്‍ഡുകള്‍ ആണ് ചൈനാ മുക്കും , വിയറ്റ്നാമും , വത്തിക്കാനും മോസ്കോയും വകയാര്‍ മേഖലയിലാണ് . ചൈനാ മുക്കിന്‍റെ പേര് മാറ്റണം എന്നുള്ള ആവശ്യം ലോക ശ്രദ്ധ ആകര്‍ഷിച്ചിരുന്നു .ഇന്ത്യയും ചൈനയും തമ്മില്‍ ഉള്ള സംഘര്‍ഷ സാധ്യത കണക്കില്‍ എടുത്ത് ചൈനാ മുക്ക് എന്ന പേര് മാറ്റണം എന്നുള്ള ആവശ്യം പഞ്ചായത്തില്‍ രേഖാമൂലം വൈസ് പ്രസിഡന്‍റായിരുന്ന പ്രവീണ്‍ പ്ലാവിള നല്‍കിയിരുന്നു .വിയറ്റ്നാമും ചൈനാ മുക്കും ഒരു കാലത്ത് ഇടത് പക്ഷ പ്രവര്‍ത്തകരുടെ സജീവ…
Read Moreപരസ്യ പ്രചാരണത്തിന് നാളെ തിരശീല; കൊട്ടിക്കലാശം പാടില്ല
പരസ്യ പ്രചാരണത്തിന് നാളെ (06 ഡിസംബര്‍) തിരശീല; കൊട്ടിക്കലാശം പാടില്ല.ഒന്നാം ഘട്ടം തിരഞ്ഞെടുപ്പ് : ഡിസംബര്‍ 8 തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട വോട്ടെടുപ്പ് നടക്കുന്ന തിരുവനന്തപുരം,കൊല്ലം ,ആലപ്പുഴ ,പത്തനംതിട്ട,ഇടുക്കി ജില്ലയില്‍ പരസ്യ പ്രചാരണം നാളെ (06 ഡിസംബര്‍) അവസാനിക്കും. നാളെ (06 ഡിസംബര്‍) വൈകിട്ട് ആറിന് പരസ്യ പ്രചാരണം അവസാനിപ്പിക്കണമെന്നും കോവിഡ് മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ സ്ഥാനാര്‍ഥികളും പ്രവര്‍ത്തകരും പ്രചാരണ വാഹനങ്ങളും കൂട്ടം ചേര്‍ന്നുള്ള കൊട്ടിക്കലാശം ഒഴിവാക്കണമെന്നും തിരുവനന്തപുരം ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസര്‍കൂടിയായ കളക്ടര്‍ ഡോ. നവ്‌ജ്യോത് ഖോസ അറിയിച്ചു. ആള്‍ക്കൂട്ടം ഒഴിവാക്കുന്നതിന്റെ ഭാഗമായാണു കൊട്ടിക്കലാശം ഒഴിവാക്കണമെന്ന നിര്‍ദേശമെന്ന് കളക്ടര്‍ പറഞ്ഞു. ഇതു ലംഘിക്കുന്ന സ്ഥാനാര്‍ഥികള്‍ക്കെതിരേ നടപടിയുണ്ടാകും. ജാഥ, ആള്‍ക്കൂട്ടമുണ്ടാക്കുന്ന മറ്റു പരിപാടികള്‍ എന്നിവയും ഇനിയുള്ള രണ്ടു ദിവസങ്ങളില്‍ ഒഴിവാക്കണമെന്നും കളക്ടര്‍ അഭ്യര്‍ഥിച്ചു. പ്രചാരണ സമയം അവസാനിച്ചാല്‍ പുറത്തുനിന്നു…
Read More