തദ്ദേശ പൊതുതെരഞ്ഞടുപ്പിന്റെ ഭാഗമായി പത്തനംതിട്ട ജില്ലയില്‍ ഇവിഎം മെഷീനുകളില്‍ കാന്‍ഡിഡേറ്റ് സെറ്റിംഗ് നടത്തി. തെരഞ്ഞെടുപ്പിന് ഉപയോഗിക്കുന്ന ഇവിഎം മെഷീനുകളില്‍ സ്ഥാനാര്‍ഥികളുടെ സാന്നിധ്യത്തില്‍ ക്രമനമ്പര്‍, പേരും ചിഹ്നവും അടങ്ങുന്ന സ്ലിപ്പ് സ്ഥാപിച്ച് സീല്‍ ചെയ്യുന്നതിനെയാണ് കാന്‍ഡിഡേറ്റ് സെറ്റിംഗ് എന്ന് പറയുന്നത്. തിരുവല്ല നഗരസഭയില്‍ 40 മെഷീനുകളും അടൂര്‍ നഗരസഭയില്‍ 28 മെഷീനുകളും പത്തനംതിട്ട നഗരസഭയില്‍ 32 മെഷീനുകളുമാണ് ഇത്തരത്തില്‍ സെറ്റ് ചെയ്തിട്ടുള്ളത്. ബ്ലോക്ക് പഞ്ചായത്തുകളായ റാന്നിയില്‍ 209, കോന്നിയില്‍ 181, പുളിക്കീഴ് 111, പന്തളം 111, പറക്കോട് 256, ഇലന്തൂര്‍ 142, മല്ലപ്പള്ളിയില്‍ 163 ഇവിഎം മെഷീനുകളാണ് സെറ്റ് ചെയ്തിട്ടുള്ളത്. പൂര്‍ത്തീയാകാത്ത നഗരസഭയുടെയും ബ്ലോക്ക് പഞ്ചായത്തിന്റെയും കാന്‍ഡിഡേറ്റ് സെറ്റിംഗ് (ശനിയാഴ്ച,ഡിസംബര്‍ 5) പൂര്‍ത്തിയാക്കും. അതത് വരണാധികാരികളുടെ സാന്നിധ്യത്തിലാണ് കാന്‍ഡിഡേറ്റ് സെറ്റിംഗ് നടത്തുക. റിസര്‍വ് മെഷീനുകളും സെക്ടറല്‍ ഓഫീസര്‍മാര്‍ക്കുള്ള മെഷീനുകളും പരിശോധിച്ചു. പരിശോധയ്ക്ക് ശേഷം മെഷീനുകള്‍ സ്റ്റോര്‍ റൂമില്‍…
Read Moreവിഭാഗം: Uncategorized
തദ്ദേശ പൊതുതെരഞ്ഞെടുപ്പ് ക്രമീകരണം:ജില്ലാ കളക്ടര്‍ വിവിധ കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചു
പത്തനംതിട്ട ജില്ലയിലെ തദ്ദേശ പൊതുതെരഞ്ഞെടുപ്പ് ക്രമീകരണങ്ങള്‍ വിവിധ കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍കൂടിയായ ജില്ലാ കളക്ടര്‍ പി.ബി നൂഹ് വിലയിരുത്തി. പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തില്‍ ഉള്‍പ്പെട്ട ജില്ലാ പഞ്ചായത്ത് ഡിവിഷനുകളുടേയും, ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകളുടേയും ഗ്രാമപഞ്ചായത്ത് വാര്‍ഡുകളുടേയും തെരഞ്ഞെടുപ്പിലേക്കുള്ള ഇലക്ട്രോണിക് വോട്ടിംഗ് മെഷീന് സെറ്റിംഗ് നടക്കുന്ന ദേവസ്വം ബോര്‍ഡ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, തിരുവല്ല നഗരസഭയിലെ 39 വാര്‍ഡുകളിലേക്കും തെരഞ്ഞെടുപ്പിലേക്കുള്ള ഇലക്ട്രോണിക് വോട്ടിംഗ് മെഷീന് സെറ്റിംഗ് നടക്കുന്ന എം.ജി.എം.ഹയര്‍ സെക്കന്‍ഡറി സ്കൂളിലും ജില്ലാ കളക്ടര്‍ സന്ദര്‍ശനം നടത്തി. സ്ട്രോംഗ് റൂമുകളും കളക്ടര്‍ സന്ദര്‍ശിച്ചു. തിരുവല്ല സബ് കളക്ടര്‍ ചേതന്‍ കുമാര്‍ മീണ, തിരുമല്ല തഹസില്‍ദാര്‍ പി.ജോണ്‍ വര്‍ഗീസ്, പുളിക്കീഴ് ബ്ലോക്ക് റിട്ടേണിംഗ് ഓഫീസര്‍ ബി.അജിത് തുടങ്ങിയവര്‍ പങ്കെടുത്തു.
Read Moreപോസ്റ്റല്‍ വോട്ട്: മുനിസിപ്പല്‍, ബ്ലോക്ക് തലത്തില്‍ ലഭിച്ചത് 1279 അപേക്ഷകള്‍
കോന്നി വാര്‍ത്ത ഡോട്ട് കോം @ അജിന് : തദ്ദേശ പൊതുതെരഞ്ഞെടുപ്പിന് നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥര്‍ക്ക് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ പത്തനംതിട്ട ജില്ലയില്‍ മുനിസിപ്പല്‍, ബ്ലോക്ക് തലത്തില്‍ വെള്ളിയാഴ്ച്ച (ഡിസംബര്‍ 4) വൈകിട്ട് അഞ്ചുവരെ ലഭിച്ചത് 1279 അപേക്ഷ. ലഭിച്ച അപേക്ഷയില്‍ 344 പോസ്റ്റല്‍ ബാലറ്റുകള്‍ വിതരണം ചെയ്തു. പത്തനംതിട്ട, തിരുവല്ല, അടൂര്‍, പന്തളം മുനിസിപ്പാലിറ്റികളില്‍ 265 അപേക്ഷ ലഭിച്ചതില്‍ 150 പോസ്റ്റല്‍ ബാലറ്റുകള്‍ വിതരണം ചെയ്തു. ജില്ലയിലെ എട്ടു ബ്ലോക്കുകളിലായി 1014 പോസ്റ്റല്‍ വോട്ടിനുള്ള അപേക്ഷ ലഭിച്ചതില്‍ 194 പോസ്റ്റല്‍ ബാലറ്റുകള്‍ വിതരണം ചെയ്തു. മുനിസിപ്പാലിറ്റിയുടെ പേര്, തപാല്‍ വോട്ടിനുള്ള ലഭിച്ച അപേക്ഷകള്‍, വിതരണം നടത്തിയ തപാല്‍ ബാലറ്റ് എന്ന ക്രമത്തില്‍. പത്തനംതിട്ട- 60-60. തിരുവല്ല – 45 – 0, അടൂര്‍ – 30- 0, പന്തളം – 130- 90. ബ്ലോക്ക് പഞ്ചായത്തിന്റെ…
Read Moreകോന്നിയുടെ ഹൃദയ ഭൂമിക : വാര്‍ഡ് 11 മങ്ങാരം എല്‍ ഡി എഫ് സീറ്റ് നിലനിര്‍ത്താന്‍ കെ ജി ഉദയകുമാര്‍ രംഗത്ത്
കോന്നിയുടെ ഹൃദയ ഭൂമിക : വാര്‍ഡ് 11 മങ്ങാരം എല്‍ ഡി എഫ് സീറ്റ് നിലനിര്‍ത്താന്‍ കെ ജി ഉദയകുമാര്‍ രംഗത്ത് കോന്നിയുടെ ഹൃദയമാണ് പഞ്ചായത്ത് വാര്‍ഡ് 11 മങ്ങാരം . കോന്നി മേഖല പൊതുവേ മങ്ങാരം എന്നു എഴുത്തുകുത്തില്‍ ഉണ്ടെങ്കിലും മങ്ങാരം എന്ന വാര്‍ഡ് കോന്നിയുടെ വികസനത്തില്‍ ഏറെ പങ്ക് ഉള്ള വാര്‍ഡ് ആണ് . സി പി എം സിറ്റിങ് സീറ്റായ മങ്ങാരത്ത് മുന്‍ പഞ്ചായത്ത് മെമ്പറായിരുന്ന സി പി ഐ എം കോന്നി ലോക്കല്‍ കമ്മറ്റി സെക്രട്ടറി ആയിരുന്ന കെ ജി ഉദയ കുമാറിനെ തന്നെ ഈ വാര്‍ഡിലെ സ്ഥാനാര്‍ഥിയാക്കി അരുവാപ്പുലം ഐരവണ്‍ പുതിയകാവില്‍ മേഖലയെയും മങ്ങാരത്തെയുംതമ്മില്‍ വേര് തിരിക്കുന്നത് അച്ചന് കോവില്‍ നദിയാണ് . ഇവിടെ ഉള്ള തൂക്കു പാലം ഏറെ വര്‍ഷമായി അറ്റകുറ്റപണികള്‍ ഇല്ലാതെ അപകടത്തിലായിരുന്നു . കോന്നി എം…
Read Moreതദ്ദേശ പൊതുതെരഞ്ഞെടുപ്പ്: പത്തനംതിട്ട ജില്ലയില്‍ അഞ്ച് ബൂത്തുകള്‍ പ്രശ്ന ബാധിതം : വെബ് കാസ്റ്റിംഗ് നടത്തും
തദ്ദേശ പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പത്തനംതിട്ട ജില്ലയില്‍ അഞ്ച് പ്രശ്ന ബാധിത ബൂത്തുകളില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് വെബ് കാസ്റ്റിംഗ് നടത്തും. അടൂര്‍ നഗരസഭയിലെ പഴകുളം വാര്‍ഡിലെ പഴകുളം ഗവ.എല്‍പി സ്കൂളിലെ പോളിംഗ് ബൂത്ത്, പന്തളം നഗരസഭയിലെ കടയ്ക്കാട് വാര്‍ഡിലെ കടയ്ക്കാട് ഗവ.എല്‍പി സ്കൂളിലെ പോളിംഗ് ബൂത്ത്, പത്തനംതിട്ട നഗരസഭയിലെ കുലശേഖരപതി വാര്‍ഡിലെ ആനപ്പാറ ഗവ. എല്‍പി സ്കൂളിലെ ബൂത്ത്, സീതത്തോട് ഗ്രാമപഞ്ചായത്തിലെ സീതത്തോട് വാര്‍ഡിലെ സീതത്തോട് കെ.ആര്.പി.എം എച്ച്.എസ്.എസ് ബൂത്ത്, കുന്നന്താനം ഗ്രാമപഞ്ചായത്തിലെ വള്ളോക്കുന്ന് വാര്‍ഡിലെ വള്ളോക്കുന്ന് ഗവ. എല്‍വി എല്‍പി സ്കൂളിലെ ബൂത്ത് എന്നിവിടങ്ങളിലാണ് വെബ് കാസ്റ്റിംഗ് നടത്തുന്നത്. സംസ്ഥാനത്തെ ജില്ലകളില്‍ ഏറ്റവും കുറവ് പ്രശ്ന ബാധിത ബൂത്തുകളുള്ളത് പത്തനംതിട്ട ജില്ലയിലാണ്.
Read Moreഅടിമുടി കലാകാരന് : നിറസാന്നിധ്യം : കോന്നിയൂര്‍ പി കെ
കോന്നിയൂര്‍ പി കെ . വീട്ടിലും നാട്ടിലും കേരളത്തിന്റെ മൂക്കും മൂലയിലും അറിയപ്പെടുന്ന നാമം . ഈ പേരുകാരന് ഇന്ന് ജില്ലാ പഞ്ചായത്ത് കോന്നി ഡിവിഷനിലെ ഇടതു പക്ഷ സ്വതന്ത്ര സ്ഥാനാര്‍ഥിയാണ് . സാധാരണക്കാരന്റെ വാഹനമായ ഓട്ടോയാണ് അടയാളം . കോന്നിയൂര്‍ പി കെ എന്ന പി കെ കുട്ടപ്പന് മനസ്സ് തുറന്നു പറയുന്നു . എന്നെ ഞാനാക്കിയത് ജനതയുടെ സ്നേഹമാണ് . അതേ ഇങ്ങനെ പറയാന്‍ ഒരാള്‍ നമ്മളോട് ഒപ്പം ഉണ്ട് . അത് കോന്നിയൂര്‍ പി കെ . അടിമുടി തികഞ്ഞ കലാകാരന് , ബഹുമുഖ പ്രതിഭ എന്ന വിശേഷണത്തിനും അപ്പുറം കോന്നിയൂര്‍ പി കെ നാടിന് സ്വന്തക്കാരന് ആണ് . 1980 കളിൽ മിമിക്രിവേദികളിലും കലോത്സവവേദികളിലും സംസ്ഥാനതലത്തിൽ വരെ നിറസാന്നിദ്ധ്യമായിരുന്നു പി കെ കുട്ടപ്പന് . ഒരു സാംസ്കാരിക വേദിയില്‍ വെച്ചു മിമിക്രി…
Read Moreസമ്മതിദായകർക്ക് ഹാജരാക്കാവുന്ന തിരിച്ചറിയൽ രേഖകൾ
തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനെത്തുന്ന സമ്മതിദായകർക്ക് ഹാജരാക്കാവുന്ന തിരിച്ചറിയൽ രേഖകളുടെ ലിസ്റ്റ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തിറക്കി. പോളിംഗ് സ്റ്റേഷനിലേക്ക് പ്രവേശിക്കുമ്പോൾ ലിസ്റ്റിലെ ഏതെങ്കിലും ഒരു രേഖ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനെ കാണിച്ചാൽ മതി. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയിട്ടുള്ള തിരിച്ചറിയൽ കാർഡ് , പാസ്പോർട്ട്, ഡ്രൈവിംഗ് ലൈസൻസ്, പാൻ കാർഡ്, ആധാർ കാർഡ്, ഫോട്ടോ പതിച്ചിട്ടുള്ള എസ്.എസ്.എൽ.സി ബുക്ക്, ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ നിന്നും തിരഞ്ഞെടുപ്പ് തീയതിക്ക് ആറുമാസകാലയളവിന് മുൻപുവരെ നൽകിയിട്ടുള്ള ഫോട്ടോ പതിച്ച പാസ്ബുക്ക്, വോട്ടർ പട്ടികയിൽ പുതിയതായി പേര് ചേർത്തിട്ടുള്ള വോട്ടർമാർക്ക് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയിട്ടുള്ള തിരിച്ചറിയൽ കാർഡ് എന്നിവ തിരിച്ചറിയൽ രേഖയായി ഉപയോഗിക്കാം.
Read Moreഅതിവേഗമാകണം വികസനം: ഒപ്പം ഉണ്ടായിരുന്നു ഇനിയും ഉണ്ടാകും
ഒപ്പം ഉണ്ടായിരുന്നു ഇനിയും ഉണ്ടാകും എന്നുള്ള ആപ്ത വാക്ക്യം ചേരുന്നത് എളിയവനില്‍ എളിയവനായ റോജി എബ്രഹാം എന്ന ഈ ചെറുപ്പക്കാരനാണ് . കോന്നിയുടെ വികസനത്തില്‍ എന്നും തേരാളിയായ മുന്‍ എം എല്‍ എ യും നിലവിലെ ആറ്റിങ്ങല്‍ എം പിയുമായ അഡ്വ അടൂര്‍ പ്രകാശില്‍ നിന്നും ജനകീയ വികസനത്തിന്റെ ആദ്യ പാഠം നുകര്‍ന്നു കൊണ്ടാണ് റോജി ജനപ്രതിനിധിയായത് . പഠന കാലയളവില്‍ കെ എസ്സ് യു എന്ന വിദ്യാര്‍ഥി സംഘടനയിലൂടെ ജന സേവനത്തില്‍ എത്തപ്പെട്ട റോജിയുടെ നാള് വഴികള്‍ ഏറെ ദുഷ്കരം നിറഞ്ഞതായിരുന്നു . താഴെകിടയുള്ള കുടുംബത്തില്‍ നിന്നും ജന സേവനത്തിന്റെ നടപ്പ് വഴികളിലൂടെ ജന ഹൃദയത്തിലെ തണലിലൂടെ ഓരോ ചുവടും മുന്നോട്ട് വെക്കുമ്പോഴും പിന്നിട്ട വഴിയിലേക്ക് നോക്കുകയും അവിടെ ഉള്ള സ്നേഹനിധികള്‍ക്ക് തന്നാല്‍ കഴിയുന്ന സഹായം ഇരുകയ്യാലെയും നല്കുന്ന റോജി എന്ന ചെറുപ്പക്കാരനിലെ നന്മകള്…
Read Moreവാര്‍ഡിനെ അറിയാം നാട്ടുകാര്‍ക്ക് തന്നെയും അറിയാം
വാര്‍ഡിനെ അറിയാം നാട്ടുകാര്‍ക്ക് തന്നെയും അറിയാം അരുവാപ്പുലം പുളിഞ്ചാണി വാര്‍ഡിലെ യു ഡി എഫ് സാരഥിപറയുന്നു അരുവാപ്പുലം ഗ്രാമത്തിലെ പഞ്ചായത്തിനോടു അടുത്തുള്ള പന്ത്രണ്ടാം വാര്‍ഡ് പുളിഞ്ചാണി. ഈ ഗ്രാമത്തിലെ യു ഡി എഫ് സ്ഥാനാര്‍ഥിയാണ് ഷീബ രാജന് . 11 വര്‍ഷമായി ആരോഗ്യ പ്രവര്‍ത്തനങ്ങളുമായി ഗ്രാമത്തില്‍ അങ്ങോളം ഇങ്ങോളം നിറ സാന്നിധ്യമാണ് . ഈ വാര്‍ഡിലെയും പ്രധാന വിഷയം കുടിവെള്ള ക്ഷാമംതന്നെയാണ് . അതിനു നല്ലൊരു പരിഹാര മാര്‍ഗമാണ് ഷീബയുടെയും ചിന്ത . പാവങ്ങളായ ആളുകള്‍ തിങ്ങി പാര്‍ക്കുന്ന ഈ വാര്‍ഡിലെ അടിസ്ഥാന വിഷയങ്ങള്‍ ചോദിച്ചറിഞ്ഞു കൊണ്ടാണ് ഓരോ ദിവസവും വോട്ട് അഭ്യര്‍ഥിക്കുന്നത് . കോവിഡ് മാനദണ്ഡം പൂര്‍ണ്ണമായും പാലിച്ച് കൊണ്ട് ജനങ്ങളുമായി നേരിട്ടു കാര്യങ്ങള്‍ ചോദിച്ചറിയുന്ന പ്രവര്‍ത്തന രീതിയാണ് ഷീബയുടേത് . ഈ ഗ്രാമത്തില്‍ ഒരു പൊതു ശ്മശാനം വേണം എന്നാണ് ഏറെക്കുറെ ജനങ്ങളുടെ…
Read Moreകളക്ടറേറ്റിലേക്ക് വരൂ, ബൂത്തും കാണാം വോട്ടും ചെയ്യാം ഹരിത പെരുമാറ്റ ചട്ടം ഓര്‍മ്മിപ്പിച്ച് മാതൃകാ പോളിംഗ് ബൂത്ത്
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും സ്ഥാനാര്‍ഥികള്‍ക്കും പ്രവര്‍ത്തകര്‍ക്കും വോട്ടര്‍മാര്‍ക്കും ഹരിത ചട്ടങ്ങള്‍ പാലിക്കണമെന്ന ബോധവത്കരണം നല്കി കളക്ടറേറ്റില്‍ മാതൃകാ പോളിംഗ് ബൂത്ത് സജ്ജമായി. ബൂത്തില്‍ എത്തുന്നവര്‍ക്ക് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് വോട്ട് ചെയ്ത് മടങ്ങാം. കൂടാതെ പുതിയ വോട്ടര്‍മാര്‍ക്കുളള സംശയങ്ങള്‍ തീര്‍ക്കുകയും ചെയ്യാം. ജില്ലാ കളക്ടര്‍ പി.ബി നൂഹ് മാതൃകാ പോളിംഗ് ബൂത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. ഉദ്ഘാടനത്തിനുശേഷം ജില്ലാ കളക്ടര്‍ ആദ്യ വോട്ട് രേഖപ്പെടുത്തി. തദ്ദേശ തെരഞ്ഞെടുപ്പായതിനാല്‍ ഗ്രാമ-ബ്ലോക്ക്-ജില്ലാപഞ്ചായത്ത് തലങ്ങളില്‍ മൂന്ന് വോട്ടിംഗ് മെഷീനുകളില്‍ വോട്ട് രേഖപ്പെടുത്തേണ്ടതായുണ്ട്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വോട്ടര്‍മാര്‍ക്ക് മാതൃകാ വോട്ട് രേഖപ്പെടുത്തുന്നതിനും പൊതുജനങ്ങള്‍ക്കും പുതിയ വോട്ടര്‍മാര്‍ക്കും സംശയങ്ങള്‍ പരിഹരിക്കുന്നതിനും മാതൃകാ ബൂത്തില്‍ സൗകര്യമുണ്ട്. ഇതിനായുള്ള ഉദ്യോഗസ്ഥരും ബൂത്തിലുണ്ട്. ജില്ലാഭരണകേന്ദ്രത്തിന്റെയും ജില്ലാ ശുചിത്വമിഷന്റെയും ഹരിതകേരള മിഷന്റെയും നേതൃത്വത്തില്‍ പനമ്പ്, ഓല, മുള, ഈറ, പായ തുടങ്ങിയ പ്രകൃതി സൗഹൃദ വസ്തുക്കള്‍…
Read More