വാര്‍ഡ് വികസനം ഈ “കൈ”കളില്‍ ഭദ്രം : അരുവാപ്പുലം പതിമൂന്നാം വാര്‍ഡില്‍ നിന്നും അപൂര്‍വ്വ സ്ഥാനാര്‍ഥി

വാര്‍ഡ് വികസനം ഈ “കൈ”കളില്‍ ഭദ്രം : അരുവാപ്പുലം പതിമൂന്നാം വാര്‍ഡില്‍ നിന്നും അപൂര്‍വ്വ സ്ഥാനാര്‍ഥി ഞാന്‍ സ്ഥാനാര്‍ഥി ഇന്നത്തെ അതിഥി   സ്മിത സന്തോഷ് ( അരുവാപ്പുലം പഞ്ചായത്ത് അരുവാപ്പുലം പതിമൂന്നാം വാര്‍ഡ് യു ഡി എഫ് സ്ഥാനാര്‍ഥി കഴിഞ്ഞ കാല വാര്‍ഡ് വികസനം ഈ “കൈകളില്‍ ഭദ്രമായിരുന്നു എന്ന ഉറച്ച വിശ്വാസത്തോടെ അരുവാപ്പുലം പഞ്ചായത്ത് പതിമൂന്നാം വാര്‍ഡ് അരുവാപ്പുലത്തെ സ്മിതാ സന്തോഷ് വീണ്ടും യു ഡി എഫ് സ്ഥാനാര്‍ഥിയായത് ചരിത്ര നിയോഗം . മുന്‍ വാര്‍ഡ് മെംബര്‍ ആയിരുന്ന ഭര്‍ത്താവ് സന്തോഷ് കുമാറിന്‍റെവികസന പാത പിന്‍ തുടര്‍ന്നു കഴിഞ്ഞ 5 വര്‍ഷം ഈ വാര്‍ഡിലെ മെംബര്‍ ആയിരുന്നു സ്മിത . വീണ്ടും അവസരം സ്മിതയെ തേടിയെത്തി . കഴിഞ്ഞ കാലങ്ങളില്‍ വാര്‍ഡിലെ ഓരോ മൂക്കും മൂലയിലും ആവശ്യമായ വികസനം എത്തിച്ചു . വികസനം പറയാന്‍ ഏറെ…

Read More

പൈതൃക മൂല്യങ്ങളെ സംരക്ഷിച്ച് പരിസ്ഥിതി – ജീവകാരുണ്യ മേഖലകളില്‍ സമർപ്പിത ജീവിതം : ജൂബി ചക്കുതറ

പൈതൃക മൂല്യങ്ങളെ സംരക്ഷിച്ച് പരിസ്ഥിതി – ജീവകാരുണ്യ മേഖലകളില്‍ സമർപ്പിത ജീവിതം : ജൂബി ചക്കുതറ ജൂബി ചക്കുതറ . കലഞ്ഞൂര്‍ പഞ്ചായത്തിലെ എല്ലാ പ്രദേശങ്ങളിലും ഈ പേരും പേരുകാരനും സുപരിചിതനാണ് . അതിനു കാരണം വര്‍ഷങ്ങളായി ഗ്രാമത്തിലെ ജീവകാരുണ്യ മേഖലയില്‍ നിറ സാന്നിധ്യമാണ് ഇപ്പോള്‍ നാലാം വാര്‍ഡ് ഇഞ്ചപ്പാറയില്‍ ഇടതു പക്ഷ സ്ഥാനാര്‍ഥിയായ ജൂബി .   കലഞ്ഞൂർ ഗ്രാമപഞ്ചായത്ത് നാലാം വാര്‍ഡിലെ ഇഞ്ചപ്പാറയിലെ ജനത്തിന് ജൂബിയെ പരിചയപ്പെടുത്തേണ്ട ആവശ്യം ഇല്ല . നാട്ടിലെ ഓരോ കാര്യത്തിലും ജൂബിയുടെ കയ്യൊപ്പ് പതിഞ്ഞിട്ടുണ്ട് . ജീവകാരുണ്യത്തില്‍ എങ്ങനെ മാതൃകയാകാം എന്നു ജൂബിയെ കണ്ടു പഠിക്കുക . ആതുര സേവന രംഗത്ത് ആംബുലന്‍സ്സ് സര്‍വീസുമായി ജൂബി ഉണ്ട് . നിര്‍ദ്ധന ആളുകള്‍ക്ക് തികച്ചും സൌജന്യമായി ആംബുലന്‍സ്സ് സേവനം ലഭിച്ചത് ജൂബിയിലൂടെയാണ് .   നാടിന്‍റെ വികസനത്തില്‍ ഏറെ ചിന്തിക്കുന്ന…

Read More

നേരിന്‍റെ പാതയിലൂടെ ജന ഹൃദയത്തിലൂടെ നന്‍മയെ ചേര്‍ത്ത് പിടിച്ച് വി എം ചെറിയാന്‍

നേരിന്‍റെ പാതയിലൂടെ ജന ഹൃദയത്തിലൂടെ നന്‍മയെ ചേര്‍ത്ത് പിടിച്ച് വി എം ചെറിയാന്‍ ഞാന്‍ സ്ഥാനാര്‍ഥി , ഇന്നത്തെ അതിഥി ശ്രീ വി എം ചെറിയാന്‍ ( അരുവാപ്പുലം പഞ്ചായത്ത് പത്താം വാര്‍ഡ് പടപ്പയ്ക്കല്‍ , യു ഡി എഫ് സ്ഥാനാര്‍ഥി ) തോടും വയലും മലയും ചേര്‍ന്ന ഗ്രാമീണതയുടെ തുടി താളം മീട്ടുന്ന അരുവാപ്പുലം ദേശത്തിലെ മനോഹര ഗ്രാമം .ഇത് പടപ്പയ്ക്കല്‍പത്താം  വാര്‍ഡ് . കര്‍ഷകരുടെ വിയര്‍പ്പിനാല്‍ മണ്ണ് നൂറു മേനി പൊന്നായി വിള തരുന്ന ഭൂമിക . ഈ ഗ്രാമത്തിലെ ജനതയുടെ മനസ്സ് ആരെക്കാളും കൂടുതല്‍ അറിയാവുന്ന ഒരാളാണ് തദ്ദേശ സ്വയം ഭരണ വകുപ്പായ അരുവാപ്പുലം പഞ്ചായത്തിലെ പത്താം  വാര്‍ഡായ പടപ്പയ്ക്കലിലെ യു ഡി എഫ് സ്ഥാനാര്‍ഥി.കൈപ്പത്തി അടയാളത്തില്‍ മല്‍സര രംഗത്ത് സജീവമായി ഉള്ള വി എം ചെറിയാന്‍ തന്‍റെ ഗ്രാമത്തില്‍ എന്താണ് വേണ്ടത്…

Read More

കോവിഡ്: സ്‌പെഷല്‍ തപാല്‍ വോട്ട് സംവിധാനം ജില്ലയില്‍ ആരംഭിച്ചു

  കോവിഡ് രോഗികള്‍ക്കും ക്വാറന്റീനില്‍ കഴിയുന്നവര്‍ക്കുമായി സ്‌പെഷ്യല്‍ തപാല്‍ വോട്ട് സംവിധാനം ജില്ലയില്‍ ആരംഭിച്ചു. സ്‌പെഷല്‍ ബാലറ്റ് ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘം രോഗികളുടെയും ക്വാറന്റീനില്‍ കഴിയുന്നവരുടെയും അടുത്ത് നേരിട്ടെത്തിയാണ് സ്‌പെഷല്‍ തപാല്‍ കൈമാറുന്നത്. ആരോഗ്യ വകുപ്പില്‍ നിന്നും ലഭിക്കുന്ന പട്ടിക പ്രകാരമാണ് ഉദ്യോഗസ്ഥര്‍ കോവിഡ് പോസിറ്റീവ് ആയവരുടെയും ക്വാറന്റീനില്‍ കഴിയുന്നവരുടെയും വീടുകളില്‍ എത്തുന്നത്. പി.പി.ഇ.കിറ്റ് ധരിച്ചാണ് ഉദ്യോഗസ്ഥരെത്തുന്നത്. എങ്ങനെ വോട്ട് ചെയ്യാം? സ്‌പെഷല്‍ വോട്ടറിനു വോട്ടുചെയ്യുന്നതിന് സമ്മതമാണെങ്കില്‍ ഓഫീസര്‍ തിരിച്ചറിയല്‍ രേഖ പരിശോധിച്ച ശേഷം സ്‌പെഷല്‍ വോട്ടര്‍ 19-ബി എന്ന അപേക്ഷാ ഫോറത്തില്‍ ഒപ്പിടണം. പഞ്ചായത്തിന്റെ പേര്, വാര്‍ഡ് പേര്, നമ്പര്‍, സ്വന്തം പോളിങ് സ്റ്റേഷന്‍ പേര്, നമ്പര്‍, സ്വന്തം പേരും വിലാസവും, വോട്ടര്‍പട്ടികയിലെ ക്രമനമ്പര്‍ പൊതുതെരഞ്ഞെടുപ്പ് തീയതിയും എന്നിവ രേഖപ്പെടുത്തി ഒപ്പുവയ്ക്കണം. ശേഷം ഓഫീസര്‍ ബാലറ്റ് പേപ്പറുകള്‍ അടങ്ങിയ കവറുകളും സാക്ഷ്യപത്രത്തിനുള്ള ഫോറവും നല്‍കും. ഉദ്യോഗസ്ഥന്‍…

Read More

തദ്ദേശ പൊതുതെരഞ്ഞെടുപ്പ് ക്രമീകരണങ്ങള്‍ കേന്ദ്രങ്ങള്‍ ജില്ലാ കളക്ടര്‍ വിലയിരുത്തി

  കോന്നി വാര്‍ത്ത ഡോട്ട് കോം : പത്തനംതിട്ട ജില്ലയിലെ തദ്ദേശ പൊതുതെരഞ്ഞെടുപ്പ് ക്രമീകരണങ്ങള്‍ കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍കൂടിയായ ജില്ലാ കളക്ടര്‍ പി.ബി നൂഹ് വിലയിരുത്തി. മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്തിലെ സി.എം.എസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സംഘടിപ്പിച്ച പ്രിസൈഡിംഗ് ഓഫീസര്‍മാര്‍, ഫസ്റ്റ് പോളിംഗ് ഓഫീസര്‍മാര്‍ എന്നിവര്‍ക്കായി സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് പരിശീലനങ്ങളില്‍ ജില്ലാ കളക്ടര്‍ പങ്കെടുത്ത് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. പരിശീലന പരിപാടിയില്‍ ഉദ്യോഗസ്ഥര്‍ക്ക് സ്പെഷ്യല്‍ പോസ്റ്റല്‍ ബാലറ്റ് സംവിധാനത്തെ സംബന്ധിച്ചുള്ള നിര്‍ദേശങ്ങള്‍ കളക്ടര്‍ നല്‍കുകയും അവരോട് സംവദിക്കുകയും ചെയ്തു. കൂടാതെ മല്ലപ്പള്ളി ബ്ലോക്കിലെ കൗണ്ടിംഗ് സ്റ്റേഷന്‍, സ്‌ട്രോംഗ് റൂം എന്നിവയും കളക്ടര്‍ സന്ദര്‍ശിച്ചു. കോയിപ്രം ബ്ലോക്കിലെ ഇ.വി.എം മെഷീനുകള്‍ സൂക്ഷിക്കുന്ന സ്ഥലവും, കൗണ്ടിംഗ് മെഷീന്‍ സ്ഥലവുമായ പുല്ലാട് ശ്രീ വിവേകാനന്ദ ഹൈ സ്‌കൂള്‍ എന്നിവിടങ്ങളും കളക്ടര്‍ സന്ദര്‍ശിച്ചു. മല്ലപ്പള്ളി റിട്ടേണിംഗ് ഓഫീസര്‍ എം.പി.ഹിരണ്‍, കോയിപ്രം…

Read More

തദ്ദേശ പൊതുതെരഞ്ഞെടുപ്പ്: ഇലക്‌ട്രോണിക്ക് വോട്ടിംഗ് മെഷീന്‍ വിതരണ കേന്ദ്രത്തിലേക്ക് മാറ്റി തുടങ്ങി

  തദ്ദേശ പൊതുതെരഞ്ഞെടുപ്പിന് ഉപയോഗിക്കുന്നതിനായി ഇലക്‌ട്രോണിക്ക് വോട്ടിംഗ് മെഷീനുകള്‍ പത്തനംതിട്ട കളക്ടറേറ്റിലെ വെയര്‍ ഹൗസില്‍ നിന്നും ജില്ലാ കളക്ടര്‍ പി.ബി. നൂഹിന്റെ സാന്നിധ്യത്തില്‍ പുറത്തെടുത്ത് ബ്ലോക്ക്തല, മുനിസിപ്പല്‍തല വിതരണ കേന്ദ്രങ്ങളിലേക്കു മാറ്റി തുടങ്ങി. ഇലന്തൂര്‍, കോയിപ്രം, പന്തളം, പറക്കോട്, പുളിക്കീഴ്, റാന്നി എന്നീ ബ്ലോക്കുകളിലേക്കുള്ള ഇലക്‌ട്രോണിക്ക് വോട്ടിംഗ് മെഷീനുകളാണ് ബുധനാഴ്ച വെയര്‍ ഹൗസില്‍ നിന്നും പുറത്തെടുത്ത് വിതരണ കേന്ദ്രങ്ങളില്‍ എത്തിച്ചത്. മല്ലപ്പള്ളി, കോന്നി ബ്ലോക്ക് പഞ്ചായത്തുകളിലേയും പത്തനംതിട്ട, അടൂര്‍, പന്തളം, തിരുവല്ല നഗരസഭകളിലെയും ഇലക്‌ട്രോണിക്ക് വോട്ടിംഗ് മെഷീനുകള്‍ വ്യാഴാഴ്ച വെയര്‍ ഹൗസില്‍ നിന്നും പുറത്തെടുത്ത് വിതരണ കേന്ദ്രങ്ങളില്‍ എത്തിക്കും. ബ്ലോക്ക് തലത്തില്‍ ബിഡിഒമാരും നഗരസഭകളില്‍ മുന്‍സിപ്പല്‍ സെക്രട്ടറിമാരുമാണ് ഇലക്‌ട്രോണിക്ക് വോട്ടിംഗ് മെഷീനുകള്‍ കൈപ്പറ്റുന്നത്. കവചിത വാഹനത്തിലാണ് ഇലക്‌ട്രോണിക്ക് വോട്ടിംഗ് മെഷീനുകള്‍ വിതരണ കേന്ദ്രങ്ങളില്‍ എത്തിക്കുന്നത്. തദ്ദേശ പൊതുതെരഞ്ഞെടുപ്പിലേക്ക് ജില്ലയില്‍ 1,579 കണ്‍ട്രോള്‍ യൂണിറ്റും 4,737 ബാലറ്റ് യൂണിറ്റുമാണ്…

Read More

വാര്‍ഡ് തിരഞ്ഞെടുപ്പ് റദ്ദാക്കി

  സ്വതന്ത്ര സ്ഥാനാര്‍ഥി മരിച്ചതിനെ തുടര്‍ന്ന്  കൊച്ചി കളമശേരി മുനിസിപ്പാലിറ്റി 37 നമ്പര്‍ മുനിസിപ്പല്‍ വാര്‍ഡിലെ ഡിസംബര്‍ 10-ന് നിശ്ചയിച്ചിരുന്ന തിരഞ്ഞെടുപ്പ് റദ്ദാക്കിയതായി റിട്ടേണിംഗ് ഓഫീസര്‍ അറിയിച്ചു.

Read More

ജീവകാരുണ്യം ജീവിത തപസ്യയാക്കിയ റഷീദ് മുളന്തറ

ജീവകാരുണ്യം ജീവിത തപസ്യയാക്കിയ റഷീദ് മുളന്തറ : നാടിന്‍റെ ഹൃദയതുടുപ്പറിഞ്ഞ ഹൃദയാലു നാടിന്‍റെ ഓരോ മുക്കിലും മൂലയിലും റഷീദ് മുളന്തറ എന്ന നാമം ജന ഹൃദയത്തില്‍ എഴുതി സ്ഥാനം പിടിച്ചിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ആ സ്നേഹ ബന്ധങ്ങള്‍ക്ക് ഇന്നും പത്തര മാറ്റ് . അറിഞ്ഞു സഹായിക്കുന്നവര്‍ആരാണോ അവരാണ് ദൈവത്തിന്‍റെ പ്രതി പുരുഷന്‍മാര്‍ .ഇവിടെ റഷീദ് മുളന്തറ ജനകീയനാകുവാനും കാരണം മറ്റൊന്നുമല്ല . ജീവകാരുണ്യ പ്രവര്‍ത്തികള്‍ ജീവിത തപസ്യയാക്കിയ നാടിന്‍റെ ഹൃദയതുടുപ്പറിഞ്ഞ ഹൃദയാലു . ഇന്ന് റഷീദ് മുളന്തറ അതുമ്പുംകുളം ബ്ലോക്ക് ഡിവിഷനിലെ സ്ഥാനാര്‍ഥിയായതിന് പിന്നിലും ഈ ജീവകാരുണ്യ പ്രവര്‍ത്തികളാണ് . നാടിന്‍റെ ഏത് ആവശ്യങ്ങള്‍ക്കും ദേശ വാസികള്‍ക്ക് ഒപ്പം എന്നും മുന്നില്‍ നിന്നു നയിക്കുന്ന റഷീദ് മുളന്തറ രാജ്യ സേവനത്തില്‍ എത്തപ്പെട്ടതും യാദൃച്ഛികം അല്ല . നാടിനെയും നാട്ടാരെയും അകമഴിഞ്ഞു സ്നേഹിക്കുകയും തന്നാല്‍ കഴിയുന്ന സഹായം പ്രതിഫലേഛയില്ലാതെ…

Read More

വോട്ടര്‍ പട്ടികയില്‍ പുതിയതായി പേരുകള്‍ ചേര്‍ത്തവരുടെ ഇലക്ഷന്‍ ഐഡി കാര്‍ഡുകള്‍ ഉടന്‍ കൈപ്പറ്റണം

  കോന്നി വാര്‍ത്ത ; തദ്ദേശ പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വോട്ടര്‍ പട്ടികയില്‍ പുതിയതായി പേരുകള്‍ ചേര്‍ത്തവരുടെ ഇലക്ഷന്‍ ഐഡി കാര്‍ഡുകള്‍ ഡിസംബര്‍ രണ്ടു മുതല്‍ നാലുവരെ രാവിലെ 11 മുതല്‍ 4 വരെ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നിന്നും നേരിട്ട് ഹാജരായി കൈപ്പറ്റേണ്ടതാണെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

Read More

സംസ്ഥാനത്ത് ഇന്ന് 5375 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

  സംസ്ഥാനത്ത് ഇന്ന് 5375 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 886, തൃശൂര്‍ 630, കോട്ടയം 585, കോഴിക്കോട് 516, എറണാകുളം 504, തിരുവനന്തപുരം 404, കൊല്ലം 349, പാലക്കാട് 323, പത്തനംതിട്ട 283, ആലപ്പുഴ 279, കണ്ണൂര്‍ 222, ഇടുക്കി 161, വയനാട് 150, കാസര്‍ഗോഡ് 83 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 58,809 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.14 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 63,21,285 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. 26 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം ഊക്കോട് സ്വദേശിനി ശാലിനി റാണി (50), കൊഞ്ചിറ സ്വദേശി സുബൈദ ബീവി (75),…

Read More