തദ്ദേശ പൊതുതെരഞ്ഞെടുപ്പ്: കോന്നിയിലെ ക്രമീകരണങ്ങള്‍ ജില്ലാ കളക്ടര്‍ വിലയിരുത്തി

  കോന്നി വാര്‍ത്ത ഡോട്ട് കോം : പത്തനംതിട്ട ജില്ലയിലെ തദ്ദേശ പൊതുതെരഞ്ഞെടുപ്പ് ക്രമീകരണങ്ങള്‍ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍കൂടിയായ ജില്ലാ കളക്ടര്‍ പി.ബി നൂഹ് സന്ദര്‍ശിച്ച് വിലയിരുത്തി. പ്രിസൈഡിംഗ് ഓഫീസര്‍മാര്‍, ഫസ്റ്റ് പോളിംഗ് ഓഫീസര്‍മാര്‍ എന്നിവര്‍ക്കായി വിവിധ ബ്ലോക്ക് പഞ്ചായത്തുകളില്‍ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് പരിശീലനങ്ങളില്‍ ജില്ലാ കളക്ടര്‍ സന്ദര്‍ശിച്ചു. പരിശീലന പരിപാടിയില്‍ ഉദ്യോഗസ്ഥര്‍ക്ക് സ്പെഷ്യല്‍ പോസ്റ്റല്‍ ബാലറ്റ് സംവിധാനത്തെ സംബന്ധിച്ചുള്ള കൂടുതല്‍ നിര്‍ദേശങ്ങള്‍ കളക്ടര്‍ നല്‍കി. തിങ്കളാഴ്ച ആരംഭിച്ച തെരഞ്ഞെടുപ്പ് പരിശീലനം നാളെ ( ഡിസംബര്‍ 2 ബുധനാഴ്ച) അവസാനിക്കും. കോന്നി ബ്ലോക്ക് പഞ്ചായത്തിന് കീഴില്‍ വരുന്ന ഉദ്യോഗസ്ഥര്‍ക്കായുള്ള പരിശീലനം കോന്നി ബ്ലോക്ക് പഞ്ചായത്ത് കാര്യാലയത്തിലെ രണ്ട് ഹാളുകളിലായാണു സംഘടിപ്പിച്ചിരിക്കുന്നത്. കോന്നി ബ്ലോക്കിനു കീഴില്‍ വരുന്ന ഇവിഎം മെഷീനുകള്‍ സൂക്ഷിക്കുന്നത് അമൃത വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ്. ഡിസംബര്‍ മൂന്നിന് ഏഴ് ഗ്രാമ പഞ്ചായത്തുകളിലെ 181 പോളിംഗ്…

Read More

തദ്ദേശ സ്വയംഭരണ പൊതുതെരഞ്ഞെടുപ്പ്:  ജില്ലയിലെ വിതരണ, വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ 

  കോന്നി വാര്‍ത്ത ഡോട്ട് കോം : തദ്ദേശ സ്വയംഭരണ പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ വിതരണ, സ്വീകരണ, വോട്ടെണ്ണല്‍, വോട്ടിംഗ് യന്ത്രങ്ങളുടെ സൂക്ഷിപ്പ് കേന്ദ്രങ്ങളുടെ പട്ടികയായി. നഗരസഭയുടെ പേര്- വിതരണ, സ്വീകരണ, വോട്ടെണ്ണല്‍, വോട്ടിംഗ് യന്ത്രങ്ങളുടെ സൂക്ഷിപ്പ് കേന്ദ്രം എന്ന ക്രമത്തില്‍. അടൂര്‍ നഗരസഭ- അടൂര്‍ ഹോളി എയ്ഞ്ചല്‍സ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍. പത്തനംതിട്ട നഗരസഭ- പത്തനംതിട്ട കാതോലിക്കേറ്റ് കോളജ് ഓഡിറ്റോറിയം. തിരുവല്ല നഗരസഭ- തിരുവല്ല എം.ജി.എം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍. പന്തളം നഗരസഭ – പന്തളം എന്‍.എസ്.എസ് കോളജ്. ബ്ലോക്ക് പഞ്ചായത്തിന്റെ പേര്- പരിധിയില്‍ വരുന്ന ഗ്രാമപഞ്ചായത്തുകള്‍- വിതരണ, സ്വീകരണ, വോട്ടെണ്ണല്‍ കേന്ദ്രത്തിന്റെ പേര് എന്ന ക്രമത്തില്‍. മല്ലപ്പള്ളി ബ്ലോക്ക് – ആനിക്കാട്, കവിയൂര്‍, കൊറ്റനാട്, കല്ലൂപ്പാറ, കോട്ടാങ്ങല്‍, കുന്നന്താനം, മല്ലപ്പള്ളി- മല്ലപ്പള്ളി സി.എം.എസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍. പുളിക്കീഴ് ബ്ലോക്ക് – കടപ്ര, കുറ്റൂര്‍,…

Read More

പത്തനംതിട്ട ജില്ലാ പഞ്ചായത്തിലേക്കുള്ള ബാലറ്റ് ലേബലുകള്‍,ബാലറ്റ് പേപ്പറുകള്‍ എത്തി

  കോന്നി വാര്‍ത്ത : തദ്ദേശ സ്വയംഭരണ പൊതുതെരഞ്ഞെടുപ്പില്‍ പത്തനംതിട്ട ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പിനുള്ള വോട്ടിംഗ് മെഷീനുകളില്‍ പതിപ്പിക്കുന്ന ബാലറ്റ് ലേബലുകള്‍, പോസ്റ്റല്‍ വോട്ടിനുള്ള ബാലറ്റ് പേപ്പറുകള്‍ എന്നിവ കളക്ടറേറ്റില്‍ എത്തിച്ചു. ജില്ലാ കളക്ടര്‍ പി.ബി നൂഹിന്റെ നേതൃത്വത്തില്‍ കളക്ടറേറ്റില്‍ ഇവയുടെ പരിശോധന നടത്തി. തിരുവനന്തപുരം മണ്ണന്തല ഗവ.പ്രസില്‍ അച്ചടിച്ച 92,820 ബാലറ്റുകളാണ് 16 പെട്ടികളിലായി എത്തിയിട്ടുള്ളത്. 66,300 പോസ്റ്റല്‍ ബാലറ്റുകള്‍, 19,890 ടെന്‍ഡേര്‍ഡ് ബാലറ്റുകള്‍, ബാലറ്റ് യൂണിറ്റില്‍ ഉപയോഗിക്കുന്ന 6630 ബാലറ്റ് എന്നിവയുള്‍പ്പടെയാണ് 92,820 ബാലറ്റുകള്‍ എത്തിയത്. എട്ടു ടീമുകളായി തിരിഞ്ഞാണു പരിശോധന നടത്തുന്നത്. പരിശോധന പൂര്‍ത്തിയായതിനു ശേഷം ബാലറ്റുകള്‍ അതത് ബ്ലോക്ക് റിട്ടേണിംഗ് ഓഫീസര്‍മാര്‍ക്ക് കൈമാറും.

Read More

ആന്റി ഡിഫേയ്സ്മെന്റ് സ്‌ക്വാഡ് ജില്ലയില്‍ സജീവം; 13,343 പ്രചാരണ സാമിഗ്രികള്‍ നീക്കം ചെയ്തു

വോട്ടെടുപ്പ് പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ പോള്‍ മാനേജര്‍ മൊബൈല്‍ ആപ്പ് കോന്നി വാര്‍ത്ത : തദ്ദേശ പൊതുതെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ പോള്‍ മാനേജര്‍ മൊബൈല്‍ ആപ്പിക്കേഷനുമായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍. നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്ററാണ് (എന്‍.ഐ.സി) ആപ്ലിക്കേഷന്‍ വികസിപ്പിച്ചത്. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍, ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍, റിട്ടേണിംഗ് ഓഫീസര്‍മാര്‍ എന്നിവര്‍ക്ക് വോട്ടെടുപ്പ് ദിവസവും തൊട്ടുമുന്‍പുള്ള ദിവസങ്ങളിലും പോളിംഗ് ഉദ്യോഗസ്ഥരുമായി സംവദിക്കുന്നതിനായാണ് പോള്‍ മാനേജര്‍ ആപ്പ്. സെക്ടറല്‍ ഓഫീസര്‍മാര്‍, പ്രിസൈഡിംഗ് ഓഫീസര്‍മാര്‍, ഫസ്റ്റ് പോളിംഗ് ഓഫീസര്‍മാര്‍ എന്നിവര്‍ക്കും ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനോ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനോ നിയോഗിച്ച ഉദ്യോഗസ്ഥര്‍ക്കും ആപ്ലിക്കേഷന്‍ ഉപയോഗിക്കാം. ജില്ലാ ഇന്‍ഫര്‍മാറ്റിക്‌സ് ഓഫീസറായ ജിജി ജോര്‍ജും അഡീഷണല്‍ ജില്ലാ ഇന്‍ഫര്‍മാറ്റിക്‌സ് ഓഫീസര്‍ ആലീസ് ആന്‍ഡ്രൂസ് കോട്ടിരിയുമാണ് ആപ്പിന്റെ ജില്ലാതല സാങ്കേതിക നോഡല്‍ ഓഫീസര്‍മാര്‍. പോള്‍ മാനേജര്‍ ആപ്പ് ജില്ലാ നോഡല്‍ ഓഫീസര്‍ ടി. ബിനോയി…

Read More

പത്തനംതിട്ട ജില്ലയിലെ രണ്ടു പഞ്ചായത്തുകളിലെ മൂന്നു വാര്‍ഡുകളില്‍ ബാലറ്റ് പേപ്പറില്‍ തമിഴ് ഭാഷയും

തദ്ദേശ പൊതുതെരഞ്ഞെടുപ്പ് 2020: പത്തനംതിട്ട ജില്ലയിലെ രണ്ടു പഞ്ചായത്തുകളിലെ മൂന്നു വാര്‍ഡുകളില്‍ ബാലറ്റ് പേപ്പറില്‍ തമിഴ് ഭാഷയും കോന്നി വാര്‍ത്ത : തദ്ദേശ സ്വയംഭരണ പൊതുതെരഞ്ഞെടുപ്പില്‍ പത്തനംതിട്ട ജില്ലയിലെ രണ്ടു പഞ്ചായത്തുകളിലെ മൂന്നു വാര്‍ഡുകളില്‍ ബാലറ്റ് പേപ്പര്‍, വോട്ടിംഗ് മെഷീനില്‍ പതിപ്പിക്കുന്ന ബാലറ്റ് ലേബല്‍ എന്നിവയില്‍ തമിഴ് ഭാഷയും. സീതത്തോട് പഞ്ചായത്തിലെ ഗവി, മലയാലപ്പുഴ പഞ്ചായത്തിലെ പുതുക്കുളം, തോട്ടം എന്നീ വാര്‍ഡുകളിലാണ് ബാലറ്റ് പേപ്പര്‍, വോട്ടിംഗ് മെഷീനില്‍ പതിപ്പിക്കുന്ന ബാലറ്റ് ലേബല്‍ എന്നിവയില്‍ തമിഴ് ഭാഷയും കൂടി അച്ചടിക്കുക. തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഭാഷാ ന്യൂനപക്ഷങ്ങള്‍ ഉളള നിയോജകമണ്ഡലങ്ങളില്‍ ബാലറ്റ് പേപ്പര്‍, വോട്ടിംഗ് മെഷീനില്‍ പതിപ്പിക്കുന്ന ബാലറ്റ് ലേബല്‍ എന്നിവ തമിഴ്/കന്നട ഭാഷകളില്‍ കൂടി അച്ചടിക്കുവാന്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വി.ഭാസ്‌ക്കരന്‍ നിര്‍ദ്ദേശം നല്‍കിയതിനേതുടര്‍ന്നാണു നടപടി.

Read More

സ്പെഷല്‍ ബാലറ്റ്: ചുമതലകള്‍ നിശ്ചയിച്ചുംപ്രവര്‍ത്തികള്‍ വിഭജിച്ച് നല്‍കിയും ഉത്തരവായി

  കോന്നി വാര്‍ത്ത ഡോട്ട് കോം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തെരഞ്ഞെടുപ്പില്‍ സ്‌പെഷല്‍ ബാലറ്റുമായി ബന്ധപ്പെട്ട് ജില്ലാതല ഉദ്യോഗസ്ഥര്‍ക്ക് ചുമതലകള്‍ നിശ്ചയിച്ചും പ്രവര്‍ത്തികള്‍ വിഭജിച്ച് നല്‍കിയും ജില്ലാ കളക്ടര്‍ പി.ബി. നൂഹ് ഉത്തരവിറക്കി. ജില്ലയിലെ നിയുക്ത ആരോഗ്യ ഓഫീസര്‍ (ഡി.എച്ച്.ഒ) ആയി ജില്ലാ മെഡിക്കല്‍ ഓഫീസറെ ചുമതലപ്പെടുത്തുകയും സ്പെഷല്‍ ബാലറ്റുമായി ബന്ധപ്പെട്ട് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ ഏകോപിപ്പിക്കേണ്ടതായ എല്ലാ പ്രവര്‍ത്തനങ്ങളുടെയും നോഡല്‍ ഓഫീസറായി പത്തനംതിട്ട പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറെയും നിയോഗിച്ചു. പ്രത്യേക പോളിംഗ് ഓഫീസറെ നിയമിക്കുന്നതിനായി ഇ-ഡ്രോപ് നോഡല്‍ ഓഫീസറായ എ.ഡി.എം നെ ചുമതലപ്പെടുത്തി. ആരോഗ്യ ഓഫീസറുടെ ചുമതലകള്‍ · കോവിഡ് 19 ബാധിതരുടെയും ക്വാറന്റൈനിലുള്ളവരുടെയും പേരു വിവരം തെരഞ്ഞെടുപ്പ് നടക്കുന്ന ഡിസംബര്‍ എട്ടിന് പത്ത് ദിവസം മുന്‍പ് മുതല്‍ ഡിസംബര്‍ ഏഴിന് ഉച്ച കഴിഞ്ഞ് മൂന്നു വരെയുള്ള ലിസ്റ്റ് ഓരോ ദിവസവും പ്രത്യേകമായി തയാറാക്കണം.…

Read More

തദ്ദേശ തിരഞ്ഞെടുപ്പ്: സംസ്ഥാനത്ത് ആകെ 74,899 സ്ഥാനാർത്ഥികൾ

  തദ്ദേശ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്താകെ മത്സരരംഗത്തുള്ളത് 74,899 സ്ഥാനാർത്ഥികൾ. 38,593 പുരുഷൻമാരും 36,305 സ്ത്രീകളും ട്രാൻസ്‌ജെന്റർ വിഭാഗത്തിൽ നിന്നും ഒരാളുമാണ് മത്സരരംഗത്തുള്ളത്. ഏറ്റവും കൂടുതൽ സ്ഥാനാർത്ഥികൾ ഉള്ളത് മലപ്പുറം ജില്ലയിലാണ് (8,387). വയനാട് ജില്ലയിലാണ് ഏറ്റവും കുറവ് സ്ഥാനാർത്ഥികൾ (1,857). ഏറ്റവുമധികം വനിതാ സ്ഥാനാർത്ഥികളും മലപ്പുറം ജില്ലയിലാണ് (4,390). ട്രാൻസ്‌ജെന്റർ വിഭാഗത്തിലെ ഏക സ്ഥാനാർത്ഥി കണ്ണൂർ കോർപ്പറേഷനിലാണ് മത്സരിക്കുന്നത്. തിരുവനന്തപുരം ജില്ലയിൽ മത്സര രംഗത്തുള്ളത് 6465 സ്ഥാനാർത്ഥികളാണ്. ഇതിൽ 3343 പുരുഷൻമാരും 3122 സ്ത്രീകളുമാണുള്ളത്. കൊല്ലം 5723 (പു- 3040, സ്ത്രീ- 2683), പത്തനംതിട്ട 3699 (പു- 2014, സ്ത്രീ- 1685), ആലപ്പുഴ 5463 (പു- 2958, സ്ത്രീ- 2505), കോട്ടയം 5432 (പു- 2828, സ്ത്രീ- 2604), ഇടുക്കി 3234 (പു- 1646, സ്ത്രീ- 1588), എറണാകുളം 7255 (പു-3732, സ്ത്രീ- 3523), തൃശ്ശൂർ 7020…

Read More

മായം കലര്‍ന്ന മദ്യം : കോന്നിയിലെ കുട്ടീസ് ബാര്‍ എക്‌സൈസ് അടച്ചു പൂട്ടി

കോന്നി വാര്‍ത്ത ഡോട്ട് കോം : വീര്യം കുറഞ്ഞ മദ്യം വില്‍പന നടത്തിയ കോന്നി കുട്ടീസ് ബാര്‍ എക്‌സൈസ് അടപ്പിച്ചു. മദ്യത്തിന്‍റെ വീര്യം സംബന്ധിച്ച്‌ നിരവധി പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ പത്തനംതിട്ട എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഏഴ് മാസം മുന്‍പ് ബാറിലെത്തി പരിശോധന നടത്തി ശേഖരിച്ച മദ്യത്തിന്‍റെ പരിശോധനാ ഫലം വന്നതിനെ തുടര്‍ന്നാണ് നടപടി.കോന്നി എക്സൈസ് ഓഫീസില്‍ പലരും വിളിച്ച് പരാതി ഉന്നയിച്ചു എങ്കിലും കോന്നി എക്സൈസ് പാര്‍ട്ടി ഇതിനെ സംബന്ധിച്ചു അന്വേഷണം നടത്തിയില്ല എന്ന പരാതിയും ഉണ്ട് . വീര്യം കുറഞ്ഞ മദ്യം വില്‍പന നടത്തിയ കോന്നി കുട്ടീസ് ബാര്‍ എക്‌സൈസ് അടപ്പിച്ചു എന്ന വാര്‍ത്ത എക്സൈസ് വകുപ്പില്‍ നിന്നും പി ആര്‍ ഡി വഴി മാധ്യമങ്ങള്‍ക്ക് നല്‍കിയിട്ടില്ല . ഇത് സംബന്ധിച്ചു കോന്നി വാര്‍ത്ത എക്സൈസ് വകുപ്പിന് അയച്ച ഇമെയിലിന് ഇതുവരെ എക്സൈസ് വകുപ്പ് മറുപടി…

Read More

ഹരിതം സുരക്ഷിതം കാമ്പയിന് തുടക്കമായി; തെരഞ്ഞെടുപ്പില്‍ ഹരിതചട്ടവും കോവിഡ് പ്രോട്ടോകോളും പാലിക്കണം

  കോന്നി വാര്‍ത്ത ഡോട്ട് കോം : തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന ഹരിതം സുരക്ഷിതം കാമ്പയിന് തുടക്കമായി. കളക്ടറേറ്റില്‍ നടന്ന ചടങ്ങില്‍ പദ്ധതിയുടെ ഉദ്ഘാടനവും ലോഗോ പ്രകാശനവും ജില്ലാ കളക്ടര്‍ പി.ബി. നൂഹ് നിര്‍വഹിച്ചു. ലോഗോ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എ.എല്‍. ഷീജ ഏറ്റുവാങ്ങി. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഹരിതചട്ടം പാലിക്കുന്നതിന്റെയും കോവിഡ് പ്രോട്ടോകോള്‍ പാലിക്കുന്നതിന്റെയും നിര്‍ദേശങ്ങള്‍ നടപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ശുചിത്വമിഷന്റെ നേത്വത്തില്‍ ആരോഗ്യവകുപ്പിന്റെയും ഇലക്ഷന്‍ വിഭാഗത്തിന്റെയും മറ്റ് വകുപ്പുകളുടെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ പരിസ്ഥിതി സൗഹൃദമായി നടത്തേണ്ടതും കോവിഡ്മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കേണ്ടതും ഇന്നത്തെ സാഹചര്യത്തില്‍ അത്യന്താപേക്ഷിതമാണെന്നും എല്ലാവരും ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും ജില്ലാ കളക്ടര്‍ പി.ബി.നൂഹ് പറഞ്ഞു. ഹരിത പെരുമാറ്റച്ചട്ടം പാലിച്ചാകണം പ്രചാരണമെന്ന് ഹൈക്കോടതിയുടേയും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെയും കര്‍ശന നിര്‍ദേശമുണ്ട്. കൂടാതെ സംസ്ഥാനത്ത് ഒറ്റത്തവണ…

Read More

സ്‌പെഷ്യൽ തപാൽ വോട്ട്: കോവിഡ് ബാധിതരുടെ പട്ടിക നവംബർ 29 മുതൽ തയ്യാറാക്കും

  ആദ്യഘട്ട തദ്ദേശ തിരഞ്ഞെടുപ്പിൽ കോവിഡ് ബാധിതർക്കും ക്വാറന്റീനിലുള്ളവർക്കും സ്‌പെഷ്യൽ തപാൽ വോട്ട് അനുവദിക്കുന്നതിനായുള്ള പട്ടിക (സർട്ടിഫൈഡ് ലിസ്റ്റ്) നവംബർ 29 മുതൽ തയ്യാറാക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ വി. ഭാസ്‌കരൻ അറിയിച്ചു. മറ്റ് ജില്ലകളിൽ കഴിയുന്ന കോവിഡ് ബാധിതർക്കും ക്വാറന്റീനിലുള്ളവർക്കും സ്‌പെഷ്യൽ തപാൽ വോട്ട് അനുവദിക്കും. ഡിസംബർ എട്ടിന് തിരഞ്ഞെടുപ്പ് നടക്കുന്ന തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി എന്നീ ജില്ലകളിൽ നവംബർ 29ന് തന്നെ ആദ്യ സർട്ടിഫൈഡ് ലിസ്റ്റ് ഡെസിഗ്‌നേറ്റഡ് ഹെൽത്ത് ഓഫീസർ തയ്യാറാക്കി ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് കൈമാറണം. കൂടാതെ നവംബർ 30 മുതൽ ഡിസംബർ ഏഴിന് വൈകുന്നേരം മൂന്നുവരെയുള്ള ദിവസങ്ങളിലെ സർട്ടിഫൈഡ് ലിസ്റ്റും അതാത് ദിവസങ്ങളിൽ കൈമാറണം. ഡിസംബർ എട്ടിന് വോട്ടെടുപ്പ് നടക്കുന്ന ജില്ലകളിൽ നിന്നുള്ളവർ ഉൾപ്പെടുന്ന ആദ്യ സർട്ടിഫൈഡ് ലിസ്റ്റ് കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, വയനാട്, മലപ്പുറം, കോഴിക്കോട്,…

Read More