കോന്നി വാര്‍ത്ത : തദ്ദേശ പൊതു തെരഞ്ഞെടുപ്പ് സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ പി.ബി. നൂഹ് പറഞ്ഞു. ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ക്കായി കളക്ടറേറ്റില്‍ നടത്തിയ യോഗത്തില്‍ സംസാരിക്കുകയായിരുന്നു കളക്ടര്‍. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ കൃത്യമായ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണം. മാസ്‌ക്, സാനിറ്റൈസര്‍ ഉപയോഗവും ശാരീരിക അകലവും പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തണം. ജില്ലയില്‍ വ്യാഴാഴ്ച മാത്രം കോവിഡ് രോഗികളുടെ എണ്ണം 207 ആണ്. മാര്‍ച്ച് മുതല്‍ നവംബര്‍ വരെയുള്ള കാലയളവില്‍ 19,639 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇതില്‍ 105 പേര്‍ മരണപ്പെട്ടിട്ടുണ്ട്. തെരഞ്ഞെടുപ്പ് പ്രചാരണത്തോട് അനുബന്ധിച്ച് രോഗികളുടെ എണ്ണം വര്‍ധിക്കാന്‍ സാഹചര്യമുള്ളതിനാല്‍ സ്ഥാനാര്‍ഥികളും പ്രവര്‍ത്തകരും ജനങ്ങളും കൃത്യമായ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണം. പ്രചാരണത്തിനായി വീട്ടില്‍ എത്തുന്നവരുമായി ശാരീരിക അകലം പാലിക്കണം. തെരഞ്ഞെടുപ്പ് ചെലവുകള്‍ സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ സ്ഥാനാര്‍ഥികള്‍ പാലിക്കണം. കോവിഡ് രോഗികള്‍ക്കായും ക്വാറന്റൈനില്‍…
Read Moreവിഭാഗം: Uncategorized
തദ്ദേശ തിരഞ്ഞെടുപ്പ്: പ്രചാരണ വാഹനങ്ങളുടെ എണ്ണം നിശ്ചയിച്ചു
കോന്നി വാര്‍ത്ത : തദ്ദേശ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികള്‍ ഉപയോഗിക്കുന്ന പ്രചാരണ വാഹനങ്ങളുടെ എണ്ണം നിശ്ചയിച്ച് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിറക്കി. ഗ്രാമപഞ്ചായത്തിലെ ഒരു സ്ഥാനാര്‍ഥിക്ക് ഒരു പ്രചാരണ വാഹനം മാത്രമെ ഉപയോഗിക്കാന്‍ അനുമതിയുള്ളു. ബ്ലോക്ക് പഞ്ചായത്തില്‍ ഒരു സ്ഥാനാര്‍ഥിക്ക് പരമാവധി മൂന്നു വാഹനങ്ങളും ജില്ലാ പഞ്ചായത്തില്‍ നാലു വാഹനങ്ങളും ഉപയോഗിക്കാം. മുനിസിപ്പാലിറ്റികളില്‍ ഒരു സ്ഥാനാര്‍ഥിക്ക് പരമാവധി രണ്ട് വാഹനങ്ങള്‍ ഉപയോഗിക്കാം. പ്രചാരണ വാഹനങ്ങളില്‍ ഉച്ചഭാഷിണി ഉപയോഗിക്കുന്നതിന് പോലീസില്‍ നിന്നും മുന്‍കൂര്‍ അനുമതി വാങ്ങണം. ഉച്ചഭാഷിണി ഉപയോഗിക്കുന്നത് അനുവദനീയമായ ശബ്ദ പരിധിക്കുള്ളിലായിരിക്കണം. രാത്രി ഒന്‍പതിനും രാവിലെ ആറിനും ഇടയ്ക്ക് വാഹനങ്ങളില്‍ ഉച്ചഭാഷിണി ഉപയോഗിച്ചുള്ള പ്രചാരണം പാടില്ല. സ്ഥാനാര്‍ഥികളുടെയും മറ്റ് പ്രവര്‍ത്തകരുടെയും തിരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറപ്പെടുവിച്ചിട്ടുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് വിധേയമായിട്ടായിരിക്കണമെന്ന് ജില്ലാ കളക്ടറും ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറുമായ പി.ബി. നൂഹ് അറിയിച്ചു. തദ്ദേശ തിരഞ്ഞെടുപ്പ്: സെക്ടറല്‍…
Read Moreപ്രത്യേകതകള്‍ കൊണ്ട് കോന്നി ടൌണ്‍ പതിനാറാം വാര്‍ഡില്‍ രണ്ടു സ്ഥാനാര്‍ഥി മാത്രം
കോന്നി വാര്‍ത്ത :സ്വതന്ത്ര സ്ഥാനാര്‍ഥി ഇല്ല , വിമത സ്ഥാനാര്‍ഥി ഇല്ല ,ബി ജെ പിക്കും സ്ഥാനാര്‍ഥി ഇല്ല . ഇത് കോന്നി പഞ്ചായത്ത് ടൌണ്‍ പതിനാറാം വാര്‍ഡ് . കോന്നി ഗ്രാമപഞ്ചായത്ത് കോന്നി ടൌണ്‍ പതിനാറാം വാര്‍ഡില്‍ ബി ജെ പിയ്ക്ക് ആരുണ്ട് ? . ബി ജെ പിയിലെ സാധാരണക്കാരായ പ്രവര്‍ത്തകര്‍ മുതല്‍ കാലങ്ങളായി ചോദിക്കുന്ന ചോദ്യത്തിന് മറുപടി നല്‍കുവാന്‍ പോലും നേതൃത്വത്തിന് കഴിയുന്നില്ല . മുസ്ലീം വിഭാഗം കൂടുതല്‍ തിങ്ങി പാര്‍ക്കുന്ന പ്രദേശമാണ് കോന്നി ടൌണ്‍ മാങ്കുളം പ്രദേശം അടങ്ങുന്ന പതിനാറാം വാര്‍ഡ് . എന്നാല്‍ മറ്റ് ജന വിഭാഗവും ഇവിടെ ഉണ്ടെങ്കിലും വോട്ട് നിലയില്‍ ബി ജെ പി ഇവിടെ പരുങ്ങലില്‍ ആണ് .ഇതിനാല്‍ ഒരു പ്രവര്‍ത്തകന്‍ പോലും ഈ വാര്‍ഡില്‍ സ്ഥാനാര്‍ഥിയായി സ്വയം മുന്നോട്ട് വരുന്നില്ല എന്നാണ് ബി…
Read Moreകോന്നിയില്‍ യു ഡി എഫില്‍ വിമതസ്ഥാനാര്‍ഥികളുടെ കടുത്ത പോരാട്ടം
കോന്നി വാര്‍ത്ത : കോന്നി ഗ്രാമപഞ്ചായത്തില്‍ തുടര്‍ ഭരണം കിട്ടുമെന്ന പ്രതീക്ഷയില്‍ യു ഡി എഫ് സ്ഥാനാര്‍ഥികളെ അണിനിരത്തി എങ്കിലും സീറ്റ് ലഭിക്കാത്തവര്‍ സ്വന്തമായി പത്രിക നല്‍കുകയും പത്രിക പിന്‍ വലിക്കണം എന്നുള്ള ഡി സി സി പ്രസിഡന്‍റ് ബാബു ജോര്‍ജിന്‍റെ അന്ത്യ ശാസനം അനുസരിക്കാതെ ഇരിക്കുകയും ചെയ്തതോടെ ഇവര്‍ വിമത സ്ഥാനാര്‍ഥികളായി മല്‍സരിക്കുന്നു . കോന്നി ഗ്രാമ പഞ്ചായത്ത് വാര്‍ഡുകളില്‍ യു ഡി എഫ് വിമതന്‍മാര്‍ അരയും തലയും മുറുക്കി രംഗത്ത് ഉണ്ട് . രണ്ടാംവാര്‍ഡില്‍ മുന്‍ ഗ്രാമ പഞ്ചായത്ത് അംഗങ്ങള്‍ തമ്മില്‍ കടുത്ത മല്‍സരം ആണ് . യു ഡി എഫ് ഔദ്യോധിക സ്ഥാനാര്‍ഥി തോമസ് കാലായിലിന് എതിര്‍ ചേരിയില്‍ നിന്നല്ല ഭീഷണി സ്വന്തം പാര്‍ട്ടിയുടെ നേതാവ് ഇപ്പോള്‍ റിബല്‍ സ്ഥാനാര്‍ഥി ആണ് . മുന്‍ പഞ്ചായത്ത് മെംബര്‍ മഹിളാ കോണ്‍ഗ്രസ് നേതാവ്…
Read Moreജില്ലയിലെ എല്ലാ സര്‍ക്കാര്‍ / അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളും സ്‌കൂള്‍ ഓഫീസുകളും നവംബര്‍ 27നും 28നും തുറന്നു പ്രവര്‍ത്തിക്കണം
കോന്നി വാര്‍ത്ത ഡോട്ട് കോം : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ പോളിംഗ് ഉദ്യോഗസ്ഥര്‍ക്കുളള നിയമനം പൂര്‍ത്തിയായി. ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, സ്ഥാപന മേധാവികള്‍ വഴി ഉദ്യോഗസ്ഥര്‍ക്ക് നിയമന ഉത്തരവ് നല്‍കണം. നവംബര്‍ 30 മുതല്‍ പരിശീലന പരിപാടികള്‍ ആരംഭിക്കും. നിശ്ചിത സമയപരിധിക്കുളളില്‍ നിയമന ഉത്തരവ് ഉദ്യോഗസ്ഥര്‍ക്ക് ലഭിക്കുന്നു എന്ന് ഉറപ്പു വരുത്തുന്നതിന് നവംബര്‍ 27നും 28നും ജില്ലയിലെ എല്ലാ സര്‍ക്കാര്‍ / അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളും സ്‌കൂള്‍ ഓഫീസുകളും തുറന്നു പ്രവര്‍ത്തിക്കുകയും നിയമന ഉത്തരവ് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നല്‍കണമെന്നും അഡീഷണല്‍ ജില്ലാ മജിസ്‌ട്രേട്ട് അലക്‌സ് പി തോമസ് അറിയിച്ചു.
Read Moreതദ്ദേശ തിരഞ്ഞെടുപ്പ്: ഓഫീസുകളെയും ജീവനക്കാരെയും പണിമുടക്കിൽ നിന്നും ഒഴിവാക്കി
കോന്നി വാര്‍ത്ത : (നവംബർ 26നു ) തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഓഫീസുകൾ തുറന്ന് പ്രവർത്തിക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ വി. ഭാസ്‌കരൻ അറിയിച്ചു. പണിമുടക്ക് ദിവസം തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിരത്തിലിറങ്ങുന്ന ജീവനക്കാരുടെയും സർക്കാരിന്റെയും വാഹനങ്ങളിൽ ‘ഇലക്ഷൻ ഡ്യൂട്ടി’ എന്ന ബോർഡ്/ സ്ലിപ്പ് പതിപ്പിക്കണം. തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഓഫീസുകളെയും ജീവനക്കാരെയും ദേശീയ പണിമുടക്കിൽ നിന്നും ഒഴിവാക്കിയതായി സംയുക്ത ട്രേഡ് യൂണിയൻ സംസ്ഥാന സമിതി പ്രസ്താവിച്ചിരുന്നു.
Read Moreതദ്ദേശ തിരഞ്ഞെടുപ്പിന് 1,72,331 പുതിയ വോട്ടർമാർ
കോന്നി വാര്‍ത്ത ഡോട്ട് കോം : ഡിസംബർ 8, 10, 14 തിയതികളിൽ നടക്കുന്ന തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ 1,72,331 കന്നി വോട്ടർമാർ തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിക്കും. 90,507 പുരുഷ വോട്ടർമാരും, 81,821 സ്ത്രീ വോട്ടർമാരും, ട്രാൻസ്‌ജെന്റേഴ്‌സ് വിഭാഗത്തിൽ 3 പേരുമാണ് പുതിയ വോട്ടേഴ്‌സ് ലിസ്റ്റിൽ ഉള്ളത്. പുതിയ വോട്ടർമാരുടെ ലിസ്റ്റ് ജില്ല തിരിച്ച് ചുവടെ ചേർക്കുന്നു. ജില്ല പുരുഷൻമാർ സ്ത്രീകൾ ട്രാൻസ്‌ജെന്റർ ആകെ തിരുവനന്തപുരം 6942 6804 0 13,746 കൊല്ലം 5536 5311 0 10,847 പത്തനംതിട്ട 2183 1971 0 4,154 ആലപ്പുഴ 4642 4535 0 9,177 കോട്ടയം 3612 3316 0 6,928 ഇടുക്കി 2360 2246 0 4,606 എറണാകുളം 7925 7417 0 15,342 തൃശ്ശൂർ 9224 8865 0 18,089 പാലക്കാട്…
Read Moreപച്ച മണ്ണ് കടത്തിയ 4 ടിപ്പറും ഒരു ഹിറ്റാച്ചിയും പോലീസ് പിടിച്ചെടുത്തു : 5 ഡ്രൈവര്‍മാരും അറസ്റ്റില്‍
പച്ച മണ്ണ് കടത്തിയ 4 ടിപ്പറും ഒരു ഹിറ്റാച്ചിയും പോലീസ് പിടിച്ചെടുത്തു : 5 ഡ്രൈവര്‍മാരും അറസ്റ്റില്‍ കോന്നി വാര്‍ത്ത : പച്ച മണ്ണ് കടത്തിയ 4 ടിപ്പറും ഒരു ഹിറ്റാച്ചിയും പോലീസ് പിടിച്ചു. 5 ഡ്രൈവര്‍ മാരെയും പോലീസ് കസ്റ്റഡിയില്‍ എടുത്തു .കോയിപ്പുറം പോലീസ് പരിധിയില്‍ ആണ് പച്ച മണ്ണ് എടുത്തത് .പരാതിയെ തുടര്‍ന്നു നടത്തിയ പരിശോധയില്‍ യാതൊരു വിധ രേഖയും ഇല്ലെന്നു കണ്ടാണ് ടിപ്പര്‍ ലോറികള്‍ പിടിച്ചെടുത്തത് . തുടര്‍ നടപടികള്‍ക്ക് വേണ്ടി പ്രതികളെയും വാഹനവും കോയിപ്പുറം പോലീസിന് കൈമാറി .സ്പെഷ്യല്‍ ബ്രാഞ്ച് ഡി വൈ എസ് പി ജോസിന്‍റെ നിര്‍ദ്ദേശ പ്രകാരം സ്പെഷ്യല്‍ ബ്രാഞ്ച് പോലീസ് ആണ് ടിപ്പര്‍ പിടിച്ചത് എന്നു ജില്ലാ പോലീസ് മേധാവി അറിയിച്ചു .
Read Moreതദ്ദേശ തെരഞ്ഞെടുപ്പ്: മീഡിയാ റിലേഷന്‍സ് സമിതി രൂപീകരിച്ച് ഉത്തരവായി
കോന്നി വാര്‍ത്ത ഡോട്ട് കോം : തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറപ്പെടുവിച്ചിട്ടുള്ള മാധ്യമ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചതായുള്ള പരാതികളിന്മേലും മാധ്യമ സംബന്ധിയായ കാര്യങ്ങളിലും തീര്‍പ്പ് കല്‍പ്പിക്കുന്നതിന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറെ സഹായിക്കുന്നതിനായി ജില്ലാതല മീഡിയാ റിലേഷന്‍സ് സമിതി രൂപീകരിച്ച് ജില്ലാകളക്ടറും ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറുമായ പി.ബി. നൂഹ് ഉത്തരവായി. ജില്ലാ കളക്ടര്‍ ചെയര്‍മാനായ സമിതിയില്‍ പിആര്‍ഡി മേഖലാ ഡെപ്യുട്ടി ഡയറക്ടര്‍ ഉണ്ണിക്കൃഷ്ണന്‍ കുന്നത്ത്, ജില്ലാ ലോ ഓഫീസര്‍ ജെ. മധു, പ്രസ് ക്ലബ് സെക്രട്ടറി ബിജു കുര്യന്‍ എന്നിവര്‍ അംഗങ്ങളും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി. മണിലാല്‍ കണ്‍വീനറുമാണ്. കളക്ടറേറ്റിലെ കെ വിഭാഗം ജൂനിയര്‍ സൂപ്രണ്ടും അസിസ്റ്റന്റ് നോഡല്‍ ഓഫീസറുമായ മുഹമ്മദ് ഷാഫി, സീനിയര്‍ ക്ലര്‍ക്കുമാരായ ബി. സുരേഷ് കുമാര്‍, റിനി റോസ് തോമസ് എന്നിവരാണ് ഓഫീസ് പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിക്കുന്നത്. മാധ്യമ…
Read Moreപത്തനംതിട്ട ജില്ലാ പഞ്ചായത്തില്‍ ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ചേര്‍ന്നു
ജില്ലാ പഞ്ചായത്തിലെ നിലവിലുണ്ടായിരുന്ന ഭരണസമിതിയുടെ കാലാവധി നവംബര്‍ 11ന് അവസാനിച്ച സാഹചര്യത്തില്‍ കേരളാ പഞ്ചായത്ത് രാജ് ആക്ട് പ്രകാരം നിലവില്‍വന്ന അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി യോഗം ചേര്‍ന്ന് ജില്ലാ കളക്ടര്‍ പി.ബി. നൂഹിനെ ജില്ലാ പഞ്ചായത്തിന്റെ അധ്യക്ഷനായി തെരഞ്ഞെടുത്തു. കൂടാതെ ജില്ലാ കളക്ടറെ അലോട്ട്‌മെന്റുകള്‍ അധികൃതമാക്കുന്നതിന് ചുമതലപ്പെടുത്തുകയും ചെയ്തു. ജില്ലാ കളക്ടര്‍ പി.ബി. നൂഹ്, ജില്ലാ ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രൊജക്ട് ഡയറക്ടര്‍ എന്‍.ഹരി, ജില്ലാ പഞ്ചായത്ത് സെക്രട്ടറിയുടെ അധിക ചുമതല വഹിക്കുന്ന എന്‍.നന്ദകുമാര്‍ എന്നിവര്‍ അടങ്ങിയ മൂന്നംഗ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയാണ് അധ്യക്ഷനെ തെരഞ്ഞെടുത്തത്. പൊതുമരാമത്ത് പ്രവൃത്തികളുടെ ബില്‍ തുക നല്‍കല്‍, വിവിധ ഇനങ്ങളില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ഒടുക്കിയ ഡെപ്പോസിറ്റ് തുക തിരിച്ചു നല്‍കല്‍, കോടതി നടപടികളുമായി ബന്ധപ്പെട്ട ചെലവുകള്‍, വാര്‍ഷിക പദ്ധതികളുമായി ബന്ധപ്പെട്ട ചെലവുകള്‍ എന്നിവ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റികളുടെ അധികാര പരിധിയില്‍ കൂട്ടിച്ചേര്‍ത്ത് സര്‍ക്കാര്‍…
Read More