എലിപ്പനി : യഥാസമയം ചികിത്സിക്കണമെന്ന് ആരോഗ്യ വകുപ്പ് മരണകാരണമായേക്കാവുന്ന രോഗമായ എലിപ്പനിക്ക് വിദഗ്ധ ചികിത്സ തേടണമെന്ന് ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്. നേരത്തേ തിരിച്ചറിഞ്ഞ് ചികിത്സ എടുക്കുന്നതും ശരിയായ പ്രതിരോധശീലങ്ങള്‍ പാലിക്കേണ്ടതും ഒരുപോലെ പ്രധാനമാണ്. പനി,തലവേദന,കഠിനമായക്ഷീണം,പേശിവേദന തുടങ്ങിയവയാണ് പ്രധാനലക്ഷണങ്ങള്‍. കടുത്തക്ഷീണം, നടുവേദന, വയറിളക്കം തുടങ്ങിയ ലക്ഷണങ്ങള്‍ മാത്രമായും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ എലിപ്പനി ബാധിക്കാന്‍ ഇടയുള്ള സാഹചര്യങ്ങളില്‍ സമ്പര്‍ക്കം, തൊഴില്‍സാഹചര്യങ്ങള്‍ എന്നിവ ഡോക്ടറെ അറിയിക്കണം. പനി, പേശിവേദന തുടങ്ങിയ രോഗ ലക്ഷണങ്ങള്‍ പറഞ്ഞ് മെഡിക്കല്‍സ്റ്റോറുകളില്‍ നിന്നും വേദനസംഹാരികള്‍ വാങ്ങിക്കഴിക്കുന്നത് അപകടമാണ്. രോഗലക്ഷണങ്ങള്‍ ഉണ്ടായാല്‍ തൊട്ടടുത്തുള്ള സര്‍ക്കാര്‍ ആരോഗ്യകേന്ദ്രങ്ങളിലെത്തി ചികിത്സതേടുക. കുറയുന്നില്ല എങ്കില്‍ വീണ്ടും ഡോക്ടറെ കാണണം. മലിനമായ മണ്ണിലും വെള്ളത്തിലും ഇറങ്ങാന്‍ ഇടയായിട്ടുണ്ടെങ്കില്‍ അക്കാര്യവും വ്യക്തമാക്കണം. എലിയുടെ മാത്രമല്ല നായ, പൂച്ച ,കന്നുകാലികള്‍ എന്നിവയുടെ ഒക്കെ മൂത്രത്തിലൂടെ എലിപ്പനിയുടെ രോഗാണുക്കള്‍ മണ്ണിലും വെള്ളത്തിലും കലരാനിടയുണ്ട്. കൈകാലുകളിലെ മുറിവുകളിലൂടെയും…
Read Moreവിഭാഗം: Uncategorized
പോർട്ട് ബ്ലെയർ ഇനി ‘ശ്രീ വിജയപുരം’
Port Blair renamed Sri Vijaya Puram, Amit Shah പോർട്ട് ബ്ലെയറിൻ്റെ പേര് “ശ്രീ വിജയ പുരം” എന്ന് പുനർനാമകരണം ചെയ്യാൻ കേന്ദ്ര സർക്കാർ തീരുമാനം. നമ്മുടെ സ്വാതന്ത്ര്യ സമരത്തിൽ നേടിയ വിജയത്തെയും ആൻഡമാൻ നിക്കോബാർ ദ്വീപുകളുടെ അതുല്യമായ പങ്കിനെയും ശ്രീ വിജയ പുരം പ്രതീകപ്പെടുത്തുന്നുവെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു.
Read Moreമന്ത്രി ഒ.ആർ. കേളു വി- കോട്ടയം കൈതക്കര പട്ടികവർഗ്ഗ പ്രഗതി സന്ദർശിച്ചു
konnivartha.com/കോന്നി :പട്ടികജാതി പട്ടികവർഗ്ഗ ക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ. കേളു വി- കോട്ടയം കൈതക്കര പട്ടികവർഗ്ഗ പ്രഗതി സന്ദർശിച്ചു. അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ, ജില്ലാ കളക്ടർ എസ്.പ്രേംകൃഷ്ണൻ ഐഎഎസ് എന്നിവർ ഒപ്പമുണ്ടായിരുന്നു. സംസ്ഥാന സർക്കാർ അംബേദ്കർ ഗ്രാമം പദ്ധതിയിൽ ഉൾപ്പെടുത്തി ഒരു കോടി രൂപയുടെ വികസന പ്രവർത്തികൾ കൈതക്കരയിൽ അനുവദിച്ചിരുന്നു. കൈതക്കരയിൽ എത്തിയ മന്ത്രി നിർമ്മാണം പൂർത്തീകരിച്ച വീടുകൾ സന്ദർശിക്കുകയും നാട്ടുകാരുടെ പരാതികൾ സ്വീകരിക്കുകയും ചെയ്തു. കൈതക്കരയിൽ സാംസ്കാരിക മന്ദിരം നിർമ്മിക്കണമെന്നും പൊതു കിണർ നവീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. മന്ത്രിയോടൊപ്പം അഡ്വ. കെ യു ജനീഷ് കുമാർ എംഎൽഎ , ജില്ലാ കളക്ടർ എസ്.പ്രേംകൃഷ്ണൻ ഐഎഎസ് പ്രമാടം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എൻ നവനീത്, വൈസ് പ്രസിഡണ്ട് മിനി റെജി, ജില്ലാ പട്ടികവർഗ്ഗ വികസന ഓഫീസർ നജീം, ഗ്രാമപഞ്ചായത്ത്…
Read Moreവയോജന മെഡിക്കല്‍ ക്യാമ്പ് : കോന്നി കൊല്ലംപടിയില്‍ സെപ്റ്റംബർ 9 തിങ്കളാഴ്ച
konnivartha.com: അരുവാപ്പുലം ഗവൺമെൻറ് ഹോമിയോ ഡിസ്പെൻസറി “വാർദ്ധക്യം ആനന്ദകരം ആരോഗ്യകരം ആയുഷിലൂടെ ” എന്ന് സന്ദേശവുമായി വയോജന മെഡിക്കൽ ക്യാമ്പ് സെപ്റ്റംബർ 9 തിങ്കളാഴ്ച 9:30ക്ക് കൊല്ലംപടി കൊണ്ടൂർ ഓഡിറ്റോറിയത്തിൽ വയോജന ക്ലബ്ബിൽ വെച്ച് നടക്കും. ക്യാമ്പ് അരുവാപ്പുലം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് രേഷ്മ മറിയം റോയ് ഉദ്ഘാടനം ചെയ്യും വൈസ് പ്രസിഡൻറ് മണിയമ്മ രാമചന്ദ്രൻ അധ്യക്ഷതവഹിക്കും. ക്യാമ്പിന്റെ ഭാഗമായി വയോജനങ്ങൾക്ക് വിദഗ്ധരോഗ പരിശോധന ,വയോജനങ്ങളുടെ കാഴ്ച , പ്രമേഹം രക്തസമ്മർദ്ദം പരിശോധന നടത്തും ജീവിതശൈലി രോഗങ്ങൾക്കുള്ള നിർദ്ദേശങ്ങളും ,റഫറൽ സംവിധാനം, സൗജന്യ മരുന്ന് വിതരണം ,യോഗ ക്ലാസുകൾ എന്നിവ സംഘടിപ്പിക്കുന്നു.
Read Moreവയനാട് ഉരുൾപൊട്ടൽ; മരണ സംഖ്യ ഉയര്‍ന്നു : രക്ഷാ പ്രവര്‍ത്തനം പുരോഗമിക്കുന്നു
വയനാട് ഉരുൾപൊട്ടലിൽ മരണസംഖ്യ 200 ആയി ഉയര്‍ന്നു. കാണാതായത് 225 പേരെ.വയനാട് ദുരന്തത്തിൽ കനത്ത മഴയിലും രക്ഷാ ദൗത്യം തുടരുകയാണ്. മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നവർ ഏറെയാണ്. ആദ്യ ദിനം മോശം കാലാവസ്ഥ മൂലം താൽക്കാലികമായി നിര്‍ത്തിവച്ച രക്ഷാദൗത്യം അതിരാവിലെ തുടങ്ങിയിരുന്നു.മരിച്ചവരിൽ പിഞ്ചു കുട്ടികളും ഉൾപ്പെടുന്നുണ്ട്. ചൂരൽമലയിലെ കൺട്രോൾ റൂം കേന്ദ്രീകരിച്ച് മെഡിക്കൽ പോയിന്റ്, ഓക്‌സിജൻ ആംബുലൻസ് ഒരുക്കാൻ മന്ത്രിതല യോഗത്തിൽ തീരുമാനം വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽനിന്നു രക്ഷപെട്ടു വരുന്നവർക്ക് അടിയന്തരമായി വൈദ്യസഹായം ലഭ്യമാക്കാൻ ചൂരൽമലയിലെ കൺട്രോൾ റൂം കേന്ദ്രീകരിച്ച് ഓക്‌സിജൻ ആംബുലൻസ് ഉൾപ്പെടെ മെഡിക്കൽ പോയിന്റ് സൗകര്യമൊരുക്കാൻ ബുധനാഴ്ച രാവിലെ വയനാട് കലക്ടറേറ്റിൽ ചേർന്ന മന്ത്രിതല യോഗത്തിൽ തീരുമാനം. ഇവിടെ കാര്യങ്ങൾ ഏകോപിപ്പിക്കാൻ മുതിർന്ന ഉദ്യോഗസ്ഥനെ നിയമിക്കും. ആവശ്യത്തിന് ഡോക്ടർമാരെയും മറ്റ് ആരോഗ്യപ്രവർത്തകരെയും ഇവിടെ നിയോഗിക്കും. കോഴിക്കോട്, തലശ്ശേരി ഉൾപ്പെടെ നാല് സഹകരണ ആശുപത്രിയിൽ നിന്നുള്ള ഡോക്ടർമാരുടെ…
Read Moreകെ സി സി ഫെയ്ത്ത് ആൻഡ് മിഷൻ കമ്മീഷൻ ഭാരവാഹികള്‍
konnivartha.com: കേരള കൗൺസിൽ ഓഫ് ചർച്ചസ് ഫെയ്ത്ത് ആൻഡ് മിഷൻ കമ്മീഷൻ ഭാരവാഹികളായി ചെയർമാൻ : റവ ജോസ് കരിക്കം (ബിലിവേഴ്സ് ചർച്ച്, തിരുവനന്തപുരം ഭദ്രാസനം),വൈസ് ചെയർമാൻ: ഫാ. ബെന്യാമിൻ ശങ്കരത്തിൽ, (മലങ്കര ഓർത്തഡോക്സ് സഭ, കണ്ടനാട് ഈസ്റ്റ് ഭദ്രാസനം),കൺവീനർ: അഡ്വ. ജെറി റ്റി. യേശുദാസൻ, (മാർത്തോമ്മാ സഭ അടൂർ ഭദ്രാസനം) എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു . റവ ജോസ് കരിക്കം ഫാ. ബെന്യാമിൻ ശങ്കരത്തിൽ അഡ്വ. ജെറി റ്റി. യേശുദാസൻ
Read Moreപരോളിലിറങ്ങിയ പ്രതി സഹോദരനെ ഉലക്കയ്ക്ക് അടിച്ചുകൊന്നു
konnivartha.com: അമ്മയെ കൊന്ന കേസില്‍ ശിക്ഷ അനുഭവിക്കവേ പരോളിലിറങ്ങിയ പ്രതി സഹോദരനെ ഉലക്കയ്ക്ക് അടിച്ചുകൊന്നു.അടൂര്‍ പന്നിവിഴ കോട്ടപ്പുറം മറ്റത്തിൽ പുത്തൻവീട്ടിൽ സതീഷ് കുമാറാണ് (58) കൊല്ലപ്പെട്ടത്. സഹോദരൻ മോഹനൻ ഉണ്ണിത്താനെ (68) പോലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച വൈകീട്ട് അഞ്ചരയോടെ കുടുംബവീട്ടിലായിരുന്നു സംഭവം. വാക്കുതർക്കത്തെ തുടർന്ന് ഉലക്കയ്ക്ക് മർദിച്ചാണ് സതീഷ് കുമാറിനെ കൊലപ്പെടുത്തിയത്. അമ്മയെ കൊലപ്പെടുത്തിയ കേസിൽ ശിക്ഷിക്കപ്പെട്ട് 17 വർഷമായി ജയിലിൽ കഴിയുകയായിരുന്നു മോഹനൻ ഉണ്ണിത്താൻ. ജൂൺ 13നാണ് മോഹനൻ ഉണ്ണിത്താൻ പരോളിൽ ഇറങ്ങിയതെന്ന് പോലീസ് പറയുന്നു. മോഹനൻ ഉണ്ണിത്താന്‍
Read Moreവിവാഹമംഗളാശംസകൾ
“ജനയുഗം”ദിനപത്രത്തിന്‍റെ കോന്നി ലേഖകന്‍ വിഷ്ണുവിനും, ഹരിഷ്മയ്ക്കും “കോന്നി വാര്‍ത്ത ഡോട്ട് കോം” ഓണ്‍ലൈന്‍ പത്രത്തിന്‍റെ വിവാഹമംഗളാശംസകൾ
Read Moreഅതിതീവ്ര മഴക്ക് സാധ്യത: റെഡ് അലർട്ട് പ്രഖ്യാപിച്ചു (23-06-2024 : കോഴിക്കോട്, വയനാട്, കണ്ണൂർ)
konnivartha.com: വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ്, ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിച്ചിരിക്കുന്നു. റെഡ് അലർട്ട് 23-06-2024 : കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിതീവ്രമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 204.4 mm യിൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് അതിതീവ്രമായ മഴ (Extremely Heavy Rainfall) എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. ഓറഞ്ച് അലർട്ട് 21-06-2024: കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് 22-06-2024: ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് 23-06-2024: ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കാസറഗോഡ് 24-06-2024: കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് 25-06-2024: കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.…
Read More