ലിറ്റിൽ കൈറ്റ്സ് സംസ്ഥാന അവാർഡുകൾ പ്രഖ്യാപിച്ചു : എ.എം.എം.എച്ച്.എസ്.എസ് ഇടയാറന്മുള ഏറ്റവും മികച്ച യൂണിറ്റ് konnivartha.com: പൊതുവിദ്യാലയങ്ങളിൽ കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷന്റെ (കൈറ്റ്) നേതൃത്വത്തിൽ നടപ്പാക്കുന്ന ‘ലിറ്റിൽ കൈറ്റ്സ് ‘ പദ്ധതിയിൽ സംസ്ഥാനത്തെ ഏറ്റവും മികച്ച സ്കൂളായി പത്തനംതിട്ട ജില്ലയിലെ എ.എം.എം.എച്ച്.എസ്.എസ് ഇടയാറന്മുള തെരഞ്ഞെടുത്തു. രണ്ടാമത്തെ മികച്ച യൂണിറ്റ് തിരുവനന്തപുരം ജില്ലയിലെ ജി.ജി.എച്ച്.എസ്.എസ് കോട്ടൺഹില്ലാണ്. മൂന്നാം സ്ഥാനം തിരുവനന്തപുരം ജില്ലയിലെ ജി.എച്ച്.എസ്.എസ് വീരണകാവും എറണാകുളം ജില്ലയിലെ സെന്റ് ജോസഫ് എച്ച്.എസ് കറുകുറ്റിയും പങ്കിട്ടു. സംസ്ഥാനതലത്തിൽ ഒന്നും രണ്ടും സ്ഥാനം കിട്ടിയ വിദ്യാലയങ്ങൾക്ക് 2 ലക്ഷവും 1.5 ലക്ഷവും രൂപ വീതം ലഭിക്കുമ്പോൾ മൂന്നാം സ്ഥാനം പങ്കിട്ടവർക്ക് 60,000/- രൂപ വീതം ലഭിക്കും. ജില്ലാ തലത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനം ലഭിക്കുന്ന സ്കൂളുകൾക്ക് യഥാക്രമം 30,000/-, 25,000/-, 15,000/- രൂപ വീതം…
Read Moreവിഭാഗം: Uncategorized
ചരിത്രം കുറിച്ച് കേരളം : കേരളത്തില് ബി ജെ പിയുടെ താമര വിരിഞ്ഞു :സുരേഷ് ഗോപിയിലൂടെ
konnivartha.com: കേരളത്തില് ലോക സഭാ തിരഞ്ഞെടുപ്പില് തൃശ്ശൂര് മണ്ഡലം ബി ജെ പി സുരേഷ് ഗോപിയിലൂടെ കരസ്ഥമാക്കി .വരുന്ന നിയമ സഭാ തിരഞ്ഞെടുപ്പില് ബി ജെ പി പല മണ്ഡലവും പിടിക്കും എന്ന് വിധി എഴുതി . തദ്ദേശ തിരഞ്ഞെടുപ്പില് പല വാര്ഡും അട്ടിമറി വിജയം കയ്യില് എടുക്കും എന്ന് എന് ഡി എ ഉറപ്പിച്ചു . ഇത് കേരളത്തിലെ ഇടതുപക്ഷ മുന്നണിയുടെ പരാജയം . ഭരണം കയ്യില് വന്നപ്പോള് ജനതയോട് ഉള്ള ഗര്വിന് ഉള്ള മറുപടി . ജനം ചില ഇടതു പക്ഷ നേതാക്കളെ വെറുത്തു .പണക്കൊഴുപ്പ് കൊണ്ട് ജനതയെ വിലയ്ക്ക് വാങ്ങാന് കഴിയില്ല . ജനം മറുപടി നല്കി വോട്ടിലൂടെ .ഇനി എങ്കിലും കേരള ഭരണം ജനക്ഷേമം ആക്കുക .ഇല്ലെങ്കില് വീണ്ടും തിരിച്ചടി നേരിടും എന്ന് ഈ ഇലക്ഷന് പറയുന്നു .
Read Moreകീം 2024 : കൺട്രോൾ റൂം ആരംഭിച്ചു
konnivartha.com: എൻജിനിയറിങ്/ഫാർമസി കോഴ്സിലേക്കുള്ള കമ്പ്യൂട്ടർ അധിഷ്ഠിത പ്രവേശന പരീക്ഷയെ (കീം-2024) സംബന്ധിച്ച സംശയ നിവാരണത്തിനും അന്വേഷണത്തിനും പ്രവേശന പരീക്ഷാ കമ്മീഷണറുടെ കാര്യാലയത്തിൽ കൺട്രോൾ റൂം ആരംഭിച്ചു. അന്വേഷണങ്ങൾക്ക് 0471-2332120, 0471-2338487 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം. വിശദ വിവരങ്ങൾwww.cee.kerala.gov.in ൽ ലഭിക്കും. കീം 2024 : പുതുക്കിയ പരീക്ഷാ തീയതി പ്രസിദ്ധീകരിച്ചു 2024-25 അധ്യയന വർഷത്തെ എൻജിനിയറിങ്/ഫാർമസി കോഴ്സുകളിലേക്കുള്ള പുതുക്കിയ പരീക്ഷാ തീയതി, സമയം എന്നിവ പ്രസിദ്ധീകരിച്ചു. വിശദ വിവരങ്ങൾക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റിലെ വിജ്ഞാപനം കാണുക. ഹെൽപ് ലൈൻ നമ്പർ: 0471-2525300.
Read Moreനീലക്കുറിഞ്ഞി ജൈവവൈവിധ്യ പഠനോത്സവത്തിനു തുടക്കം
konnivartha.com: ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ സ്കൂൾ വിദ്യാർഥികൾക്കായി സംഘടിപ്പിക്കുന്ന നീലക്കുറിഞ്ഞി ജൈവവൈവിധ്യ പഠനോത്സവത്തിന് ആവേശകരമായ തുടക്കം. നീലക്കുറിഞ്ഞി ജൈവവൈവിധ്യ വിജ്ഞാന കേന്ദ്രത്തിൽ അടിമാലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൗമ്യ, വൈസ് പ്രസിഡന്റ് അനസ് ഇബ്രാഹിം, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേർസൺ ഷാജി സി.ഡി എന്നിവരുടെ സാന്നിധ്യത്തിൽ 14 ജില്ലകളിൽ നിന്നും എത്തിയ കുട്ടികൾ പരിസ്ഥിതി സൗഹൃദ ചിത്രരചനയോടെ പഠനോത്സവത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. വിവിധ ജില്ലകളെ പ്രതിനിധീകരിച്ച് വിദ്യാർഥികൾ അനുഭവങ്ങൾ പങ്കുവെച്ചു. പ്രത്യേകം സ്ഥാപിച്ച ബോർഡുകളിൽ മരങ്ങൾ, പക്ഷികൾ, പൂക്കൾ, നദികൾ തുടങ്ങി പ്രകൃതിയോട് ഇണങ്ങിയ വിവിധ ചിത്രങ്ങൾ വരച്ചും സന്ദേശങ്ങൾ എഴുതിയും വിദ്യാർഥികൾ തന്നെ പഠനോത്സവം ഉദ്ഘാടനം ചെയ്തത് കൗതുക കാഴ്ചയായി. മിഷന്റെ നേതൃത്വത്തിൽ സ്കൂൾ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച ജില്ലാതല ക്വിസ് മത്സരങ്ങളിൽ വിജയികളായ 60 ഓളം കുട്ടികളാണ് മൂന്നുദിവസത്തെ ക്യാമ്പിന്റെ ഭാഗമാകുന്നത്. ലോക ജൈവവൈവിധ്യ…
Read Moreപത്തനംതിട്ട സിനിമാ ശാലയുടെ മുകളില് നിന്നും കാല് വഴുതി വീണ് ഓപ്പറേറ്റര് മരിച്ചു
konnivartha.com: പത്തനംതിട്ട സിനിമാ ശാലയുടെ മുകളില് നിന്നും കാല് വഴുതി വീണ് ഓപ്പറേറ്റര് മരിച്ചു .ട്രിനിറ്റി ജീവനക്കാരന് കൊല്ലം കൊട്ടാരക്കര തട്ടത് മല മുളയില് ശ്രീ പത്മം വീട്ടില് ഭരത് ജ്യോതി (21 )ആണ് മരിച്ചത് . തെന്നി വീണത് എന്നാണ് നിഗമനം . സംഭവ സ്ഥലത്ത് വെച്ചു തന്നെ മരിച്ചു . മുകള് നിലയില് ആണ് ജീവനക്കാര് കിടന്നിരുന്നത് . പത്തനംതിട്ട നഗരത്തില് പ്രവര്ത്തിക്കുന്ന സിനിമ തിയേറ്ററിലെ അപ്രന്റീസ് പ്രൊജക്ടര് ഓപ്പറേറ്റര് ജീവനക്കാരനായിരുന്നു ഭരത്. ഒരു മാസം മുന്പാണ് ജോലിയില് പ്രവേശിച്ചത് കെട്ടിടത്തിലെ ശൗചാലയത്തിന് സമീപം വീണുകിടക്കുന്ന നിലയില് ഭരത്തിനെ ആദ്യം കണ്ടത്.ആശുപത്രിയില് എത്തിച്ചു എങ്കിലും മരണം സംഭവിച്ചു . ദുരൂഹ സാഹചര്യം അന്വേഷിക്കണം എന്ന് ആവശ്യം ഉയര്ന്നു . തിയേറ്ററിൽ രാത്രി സംഘർഷമുണ്ടായിരുന്നു. ഇതിന്റെ തുടർച്ചയാണ് അപകടമെന്നു പറയുന്നു. സംഭവത്തിൽ…
Read Moreപത്തനംതിട്ട ജില്ല : മഴയുടെ തോത് ഇന്ന് (19) :ഏറ്റവും മഴ ളാഹ – 195 മില്ലി മീറ്റര്
konnivartha.com: പത്തനംതിട്ട ജില്ലയില് കനത്ത മഴ പെയ്തു . റെഡ് അലേര്ട്ട് ആണ് അടുത്ത മൂന്നു ദിനം . ഇന്ന് 19/05/2024 ല് പെയ്ത മഴയുടെ തോത് ഇങ്ങനെ : ളാഹ – 195 മില്ലി മീറ്റര് ആങ്ങമൂഴി – 170 മില്ലി മീറ്റര് പാടം – 163 മില്ലി മീറ്റര് മുള്ളുമല – 153 മില്ലി മീറ്റര് മണ്ണീറ – 148 മില്ലി മീറ്റര് ഉള്ളുങ്കല് – 135 മില്ലി മീറ്റര് അത്തിക്കയം – 134 മില്ലി മീറ്റര് കാരികയം – 131 മില്ലി മീറ്റര് ചെറുകുളഞ്ഞി – 121 മില്ലി മീറ്റര് കരിപ്പന്തോട് – 120 മില്ലി മീറ്റര് താവളപ്പാറ – 115 മില്ലി മീറ്റര് മണിയാര് – 113 മില്ലി മീറ്റര് കുമ്മണ്ണൂര് – 112 മില്ലി മീറ്റര് കോന്നി എഡബ്ലൂഎസ്…
Read Moreഇന്ത്യയില് എല് ടി ടി ഇ നിരോധനം അഞ്ചു വര്ഷത്തേക്ക് കൂടി ദീര്ഘിപ്പിച്ചു
എല് ടി ടി ഇയുടെ നിരോധനം കേന്ദ്ര ആഭ്യന്തര മന്ത്രാലയം അഞ്ച് വര്ഷത്തേക്കു കൂടി ദീര്ഘിപ്പിച്ചു. 1967ലെ നിയമവിരുദ്ധ പ്രവര്ത്തന നിരോധന നിയമത്തിന്റെ സെക്ഷനുകള് പ്രകാരമാണ് നിരോധനം നീട്ടിയത്. എല് ടി ടി ഇ ഇപ്പോഴും രാജ്യത്തിന്റെ അഖണ്ഡതയെയും സുരക്ഷയെയും ബാധിക്കുന്ന വിധത്തിലുള്ള പ്രവര്ത്തനങ്ങള് തുടരുന്നുവെന്ന് കണ്ടെത്തിയതിനാലാണ് നിരോധനം നീട്ടിയതെന്നാണ് കേന്ദ്രസര്ക്കാര് വിശദമാക്കുന്നത്. 2009ല് ശ്രീലങ്കയില് പട്ടാള നീക്കത്തിലൂടെ എല് ടി ടി ഇയെ പരാജയപ്പെടുത്തിയെങ്കിലും വിശാല തമിഴ് രാജ്യം എന്ന ആശയത്തില് നിന്ന് അവര് പിന്മാറിയിട്ടില്ല. ഇതിനു വേണ്ടി അന്താരാഷ്ട്രതലത്തില് ഫണ്ട് സ്വരൂപിക്കുന്നതായും പ്രവര്ത്തനം തുടരുന്നതായും തകര്ന്ന സംഘടനയെ ഒരുമിപ്പിക്കാനുള്ള ശ്രമം നടക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. Union Home Ministry Extends Ban Imposed On LTTE For 5 More Years The Centre on Tuesday extended the ban imposed…
Read Moreമഹാത്മ അന്തേവാസി ബാലൻ40) അന്തരിച്ചു
അടൂർ: മഹാത്മ ജനസേവന കേന്ദ്രം യാചക പുനരധിവാസ കേന്ദ്രത്തിലെ അന്തേവാസിയായിരുന്ന ബാലൻ (40) രോഗാതുരനായി അടൂർ താലൂക്ക് ഗവൺമെൻ്റ് ജനറൽ ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കെ അന്തരിച്ചു. 2023 മെയ് 27 ന് പത്തനംതിട്ടയിലെ ബെഗ്ഗർ ഹോമിൽ കഴിഞ്ഞിരുന്ന ഇദ്ദേഹത്തെ ജില്ലാ സാമൂഹ്യനീതി വകുപ്പിൻ്റെ ശുപാർശ പ്രകാരമാണ് മഹാത്മ ജനസേവന കേന്ദ്രം ഏറ്റെടുത്തത്. ടിയാളുടെ യഥാർത്ഥ പേരോ, വിലാസമോ ബന്ധുജനങ്ങളെക്കുറിച്ചുള്ള വിവരങ്ങളോ ലഭിച്ചിരുന്നില്ല. ഇദ്ദേഹത്തെ തിരിച്ചറിയുന്നവർ മഹാത്മ ജനസേവന കേന്ദ്രത്തിൽ വിവരം നല്കണമെന്ന് ചെയർമാൻ രാജേഷ് തിരുവല്ല അറിയിച്ചു. 04734289900, O4734299900
Read Moreതൊഴിൽ സമയക്രമീകരണം ഹൈറേഞ്ച് മേഖലയ്ക്കും ബാധകം: ലേബർ കമ്മീഷണർ
konnivartha.com: സംസ്ഥാനത്ത് ഉഷ്ണ തരംഗ സാധ്യത നിലനിൽക്കുകയും പകൽ താപനില ക്രമാതീതമായി ഉയരുകയും ചെയ്യുന്ന സാഹചര്യത്തിൽ വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികളുടെ ജോലി സമയത്തിൽ ഏർപ്പെടുത്തിയ ക്രമീകരണങ്ങൾ ഹൈറേഞ്ച് മേഖലയിലെ തോട്ടം തൊഴിലാളികൾ ഉൾപ്പെടെയുള്ള എല്ലാ തൊഴിലാളികൾക്കും ബാധകമാ യിരിക്കുമെന്ന് ലേബർ കമ്മീഷണർ അർജുൻ പാണ്ഡ്യൻ അറിയിച്ചു. സംസ്ഥാനത്തെ തൊഴിലാളികൾക്കായി മെയ് 15 വരെ ഏർപ്പെടുത്തിയ തൊഴിൽ സമയ ക്രമീകരണങ്ങളിൽ നിന്നും സമുദ്രനിരപ്പിൽ നിന്ന് 3000 അടി ഉയരമുള്ള പ്രദേശങ്ങളെ ഒഴിവാക്കിയിരുന്നു. എന്നാൽ സംസ്ഥാനത്ത് നിലവിൽ അനുഭവപ്പെടുന്ന ഉഷ്ണ തരംഗത്തിന്റെ വ്യാപ്തി കണക്കിലെടുത്ത് ഈ മേഖലകളിലെ തോട്ടം തൊഴിലാളികൾ അടക്കമുള്ള എല്ലാ തൊഴിലാളികൾക്കും ഉത്തരവ് ബാധകമായി രിക്കുമെന്നും കമ്മീഷണർ അറിയിച്ചു. ഈ മേഖലകളിൽ ഉച്ചക്ക് 12 മുതൽ വൈകിട്ട് മൂന്ന് വരെ തൊഴിലാളികൾ വെയിലത്ത് പണിയെടുക്കുന്നത് കണ്ടെത്തിയാൽ തൊഴിലുടമക്കെതിരെ കർശന നടപടി സ്വീകരിക്കും. സംസ്ഥാനത്ത് മുഴുവൻ…
Read Moreആലപ്പുഴ, പാലക്കാട്, തൃശൂർ, കോഴിക്കോട് ജില്ലകളില് ഉഷ്ണതരംഗ സാധ്യത: മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു
ആലപ്പുഴ, പാലക്കാട്, തൃശൂർ, കോഴിക്കോട് ജില്ലകളിലെ ചില പ്രദേശങ്ങളിൽ 2024 മെയ് 02, 03 തീയതികളിൽ ഉഷ്ണതരംഗ സാധ്യത തുടരുന്നതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. 2024 മെയ് 02, 03 തീയതികളിൽ പാലക്കാട്, തൃശൂർ, കോഴിക്കോട് ജില്ലകളിലെ വിവിധ പ്രദേശങ്ങളിൽ ഉഷ്ണതരംഗ സാഹചര്യം നിലനിൽക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തുടർച്ചയായ ദിവസങ്ങളിൽ അതിതീവ്രമായ ചൂട് രേഖപ്പെടുത്തിയതിന്റേയും, അടുത്ത ദിവസങ്ങളിലും പാലക്കാട് ജില്ലയിൽ 40 ഡിഗ്രി സെൽഷ്യസ് വരെയും, കൊല്ലം, തൃശൂർ, കോഴിക്കോട് ജില്ലകളിൽ 39 ഡിഗ്രി സെൽഷ്യസ് വരെയും, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, കണ്ണൂർ ജില്ലകളിൽ 38 ഡിഗ്രി സെൽഷ്യസ് വരെയും, തിരുവനന്തപുരം, എറണാകുളം, മലപ്പുറം, കാസർഗോഡ് ജില്ലകളിൽ ഉയർന്ന താപനില 37°C വരെയും താപനില ഉയരുമെന്ന പ്രവചനത്തിന്റെയും അടിസ്ഥാനത്തിലാണ് ഉഷ്ണതരംഗ മുന്നറിയിപ്പ്. ഉഷ്ണതരംഗം അതീവ ജാഗ്രത വേണ്ട സാഹചര്യമാണ്.…
Read More