konnivartha.com ;ഉത്തരവ് കാത്തിരിക്കുന്ന വനം വകുപ്പിന് എതിരെ ശക്തമായ ജന വികാരം ഉണ്ടാകും . കോന്നി ഡി എഫ് ഒ യ്ക്ക് ഉടന്‍ നടപടി സ്വീകരിക്കാം എന്നിരിക്കെ കടുവയെ കൂട്ടില്‍ വീഴ്ത്താന്‍ ഉള്ള നടപടി ഇല്ല . സഞ്ചരിച്ചു കൊണ്ട് ഇരിക്കുന്ന കടുവയെ കെണി വെച്ച് പിടിച്ചു സുരക്ഷിത വനത്തില്‍ വിട്ടയക്കാന്‍ പ്രത്യേക നിയമം ഉണ്ട് .അത് കോന്നി ഡി എഫ് ഒ പഠിക്കുക . ഇവിടെ ഇരിക്കാന്‍ ഈ ഡി എഫ് ഒ യോഗ്യന്‍ അല്ല എന്ന് തെളിയിച്ചു .കാരണം വന നിയമം ജനങ്ങളുടെ ജീവന്‍ മരണ പോരാട്ടം അറിയില്ല . ദയവായി കോന്നിയിലെ ഡി എഫ് ഒ യേ മാറ്റുക .ജന പ്രതിനിധികള്‍ പറയുന്ന കാര്യങ്ങള്‍ പോലും ഗ്രഹിക്കാന്‍ ഉള്ള കഴിവ് ഇല്ല . വന മേഖലയില്‍ ഉള്ള ഡി എഫ് ഒമാര്‍…
Read Moreവിഭാഗം: Uncategorized
എന്റെ കേരളം പ്രദര്‍ശന വിപണന മേള( 16/05/2023)
പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ നടക്കുന്ന എന്റെ കേരളം മേളയില്‍ (മേയ് 17) രാവിലെ ഒന്‍പതിന് സഹകരണ വകുപ്പിന്റെ സെമിനാര്‍ – രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച – അടിസ്ഥാന സൗകര്യ, ഉല്‍പാദന മേഖലകളില്‍ സഹകരണ പ്രസ്ഥാനത്തിന്റെ ഇടപെടല്‍. രാവിലെ 10.30ന് ആരോഗ്യവകുപ്പിന്റെ(ഹോമിയോ) സെമിനാര്‍ – പൊതുജനാരോഗ്യം പുതുവഴികള്‍. രാവിലെ 11.30ന് സാമൂഹിക നീതി വകുപ്പിന്റെ സെമിനാര്‍ – ഭിന്നശേഷിയുള്ളവരുടെ അവകാശനിയമം. ഉച്ചകഴിഞ്ഞ് രണ്ടിന് സാമൂഹികനീതി വകുപ്പിന്റെ കലാ-സാംസ്‌കാരിക പരിപാടികള്‍. ഉച്ചകഴിഞ്ഞ് മൂന്നിന് പൊലി പത്തനംതിട്ടയുടെ പാട്ടഴക്. രാത്രി ഏഴിന് താമരശേരി ചുരം മ്യൂസിക് ബാന്‍ഡ്. യുവാക്കളിലെ ജീവിതശൈലി രോഗങ്ങളുംപ്രതിവിധിയും സെമിനാര്‍ ശ്രദ്ധേയമായി എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ യുവാക്കളിലെ ജീവിതശൈലി രോഗങ്ങളും പ്രതിവിധിയും എന്ന വിഷയത്തില്‍ ഭാരതീയ ചികിത്സാ വകുപ്പ് നടത്തിയ സെമിനാര്‍ ശ്രദ്ധേയമായി. നാറാണംമൂഴി ഗവ. ആയുര്‍വേദ ഡിസ്പെന്‍സറി മെഡിക്കല്‍ ഓഫീസര്‍ ഡോ. എന്‍.…
Read Moreഡോ. വന്ദനദാസിന്‍റെ സംസ്ക്കാരം വ്യാഴാഴ്ച ഉച്ചയ്ക്ക്
കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിച്ചയാളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ഡോ. വന്ദനദാസിന്‍റെ സംസ്ക്കാരം വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് നടക്കും. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടം പൂർത്തിയാക്കിയശേഷം, വന്ദനദാസ് പഠിക്കുകയും ഹൌസ് സർജൻസി ചെയ്യുന്നതുമായ കൊല്ലം മീയ്യണ്ണൂരിലെ അസീസിയ മെഡിക്കൽ കോളേജിൽ പൊതുദർശനത്തിന് വെച്ചിരുന്നു. സഹപാഠികളും ഡോക്ടർമാരും ജീവനക്കാരും ഉൾപ്പടെ നൂറുകണക്കിന് ആളുകൾ അന്തിമോപചാരം അർപ്പിക്കാൻ എത്തിയിരുന്നു. ഒരു മാസത്തെ സേവനത്തിനായാണ് അസീസിയ മെഡിക്കൽകോളേജിൽനിന്ന് ഡോ. വന്ദന കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ എത്തിയത്.ചികിത്സക്കായി പൊലീസ് എത്തിച്ച സ്കൂൾ അധ്യാപകനായ സന്ദീപ് വന്ദനയെ സർജിക്കൽ ബ്ലേഡ് ഉപയോഗിച്ച് കുത്തുകയായിരുന്നു.
Read Moreമാപ്പത്തോണ്‍ കേരളക്ക് തുടക്കം കുറിച്ച് വെച്ചൂച്ചിറ ഗ്രാമപഞ്ചായത്ത്
പശ്ചിമഘട്ട പ്രദേശങ്ങളിലെ നീര്‍ച്ചാലുകളുടെ ശാസ്ത്രീയ നിര്‍ണയം നടത്തുന്നതിനായി നവകേരളം കര്‍മ്മ പദ്ധതിയുടെ ഭാഗമായി ഹരിത കേരളം മിഷന്റെ നേതൃത്വത്തില്‍ തദ്ദേശസ്ഥാപനങ്ങളില്‍ നടപ്പിലാക്കുന്ന നീര്‍ച്ചാല്‍ മാപ്പിംഗ് പ്രവര്‍ത്തനം സുരക്ഷിതമാക്കാം പശ്ചിമഘട്ടം മാപ്പത്തോണ്‍ കേരള പദ്ധതിക്ക് വെച്ചൂച്ചിറ ഗ്രാമപഞ്ചായത്തില്‍ തുടക്കം കുറിച്ചു. മാപ്പിംഗ് പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി കെ ജയിംസ് നിര്‍വഹിച്ചു.പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിലൂടെ ഒഴുകുന്ന നീര്‍ച്ചാലുകള്‍ ഫീല്‍ഡ് സര്‍വേയിലൂടെ കണ്ടെത്തി മൊബൈല്‍ ആപ്ലിക്കേഷന്റെ സഹായത്തോടെ ഡിജിറ്റല്‍ മാപ്പിംഗ് നടത്തുകയും തുടര്‍ന്ന് അവയുടെ ജനകീയ വീണ്ടെടുപ്പുമാണ് സുപ്രധാനമായ പ്രവര്‍ത്തനം. പദ്ധതിയുടെ ഭാഗമായി നീര്‍ച്ചാലിന്റെ അടിസ്ഥാന വിവരങ്ങള്‍ ശേഖരിക്കുകയും, നിലവിലെ അവസ്ഥ നിര്‍ണയം നടത്തുകയും ചെയ്യുന്നതിലൂടെ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിനും വിവിധ വകുപ്പുകള്‍ക്കും തുടര്‍ന്നുള്ള നീര്‍ച്ചാല്‍ വീണ്ടെടുക്കല്‍, നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കും ഉള്‍പ്പെടെയുള്ള ജനസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് പദ്ധതി പ്രയോജനപ്രദമാകുമെന്ന് പ്രസിഡന്റ് പറഞ്ഞു. നവകേരളം കര്‍മ്മ പദ്ധതി ജില്ലാ കോ…
Read Moreഅവകാശം അതിവേഗം പദ്ധതി പൂര്‍ത്തീകരണം:സംസ്ഥാനതല പ്രഖ്യാപനം 24ന് പത്തനംതിട്ടയില്‍ : മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപനം നടത്തും
സംസ്ഥാനത്തെ അതിദാരിദ്ര്യം തുടച്ചു നീക്കുന്നതിന്റെ ഭാഗമായുള്ള മൈക്രോപ്ലാന്‍ രൂപീ കരണം, അവകാശം അതിവേഗം പദ്ധതിയുടെ പൂര്‍ത്തീകരണം എന്നിവയുടെ സംസ്ഥാനതല പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഏപ്രില്‍ 24ന് വൈകുന്നേരം 3.30ന് പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ നിര്‍വഹിക്കും. തദ്ദേശ സ്വയം ഭരണ, ഏക്‌സൈസ് വകുപ്പ് മന്ത്രി എം. ബി. രാജേഷ് ചടങ്ങില്‍ അധ്യക്ഷത വഹിക്കും. അതിദരിദ്രര്‍ക്കുള്ള റേഷന്‍ കാര്‍ഡ് വിതരണം ഭക്ഷ്യ പൊതു വിതരണ, ഉപഭോക്തൃകാര്യ, ലീഗല്‍ മെട്രോളജി വകുപ്പ് മന്ത്രി ജി. ആര്‍. അനില്‍ നിര്‍വഹിക്കും. അതി ദരിദ്രര്‍ക്കുള്ള ആരോഗ്യ ഉപകരണ വിതരണം ആരോഗ്യം, വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. അതി ദരിദ്രര്‍ക്കുള്ള ഉപ ജീവന ഉപാധി വിതരണം ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ നിര്‍വഹിക്കും. ആന്റോ ആന്റണി എംപി മുഖ്യ അതിഥിയാകും. എംഎല്‍എമാരായ അഡ്വ. മാത്യു ടി തോമസ്, അഡ്വ.…
Read Moreരണ്ടാം ജി20 എംപവർ യോഗത്തിനു തിരുവനന്തപുരത്ത് തുടക്കമായി
konnivartha.com :‘സ്ത്രീ ശാക്തീകരണം: സമതയ്ക്കും സമ്പദ്‌വ്യവസ്ഥയ്ക്കും ഗുണപ്രദം’ എന്ന വിഷയത്തിൽ നടക്കുന്ന രണ്ടാമതു ജി-20 എംപവർ യോഗത്തിന് തിരുവനന്തപുരത്ത് തുടക്കമായി. ദ്വിദിന എംപവർ യോഗം കേന്ദ്ര വനിതാ-ശിശുവികസന സഹമന്ത്രി ഡോ. മുജ്ഞ്‌പര മഹേന്ദ്രഭായി ഉദ്ഘാടനം ചെയ്തു. സ്ത്രീകളുടെ സംരംഭകത്വവും നേതൃത്വവും പരിപോഷിപ്പിക്കുന്ന ആവാസവ്യവസ്ഥ സൃഷ്ടിക്കുന്നതിനായി പ്രവർത്തിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. അതിനായി മാർഗനിർദേശം, ശേഷി വർധിപ്പിക്കൽ, ധനസഹായം എന്നിവയ്ക്കുള്ള മാർഗങ്ങൾ ഒരുക്കണം. സംരംഭകത്വം, സ്റ്റെം വിദ്യാഭ്യാസം, താഴേത്തട്ടിലുള്ള സ്ത്രീകളുടെ നേതൃത്വം എന്നിവയിൽ ഊന്നൽ നൽകി സ്ത്രീകൾ നയിക്കുന്ന വികസനം പ്രോത്സാഹിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും മന്ത്രി ആവശ്യപ്പെട്ടു. ശ്രദ്ധാകേന്ദ്രമായ മേഖലകളിലൊന്ന് വനിതാ സംരംഭകത്വമാണ്. ലിംഗസമത്വവും സാമ്പത്തിക വളർച്ചയും കൈവരിക്കുന്നതിന് ഇതിനാണ് ഇന്ത്യ പ്രാധാന്യമേകുന്നത്. 230 ദശലക്ഷത്തിലധികം സ്ത്രീകൾ വ്യാവസായിക വായ്പകളുടെ പ്രയോജനം നേടി. താഴെത്തട്ടിൽ സംരംഭകത്വ അവസരങ്ങൾ സൃഷ്ടിച്ചുകൊണ്ട് ഈ മേഖലയിൽ ഇന്ത്യ ഇതിനകം ഗണ്യമായ മുന്നേറ്റം നടത്തി.…
Read Moreവ്യവസായിക സുരക്ഷിതത്വ അവാർഡുകൾ പ്രഖ്യാപിച്ചു
2022ലെ സംസ്ഥാന വ്യവസായിക സുരക്ഷിതത്വ അവാർഡുകൾ തൊഴിൽ മന്ത്രി വി. ശിവൻകുട്ടി പ്രഖ്യാപിച്ചു. തൊഴിലാളികളുടെ എണ്ണം 500 പേരിൽ കൂടുതലുള്ള വളരെ വലിയ വ്യവസായശാലകളിൽ രാസവസ്തുക്കൾ, പെട്രോളിയം, പെട്രോകെമിക്കൽ, റബ്ബർ, പ്ലാസ്റ്റിക് എന്നീ വിഭാഗത്തിൽ ട്രാവൻകൂർ കൊച്ചിൻ കെമിക്കൽസ് ലിമിറ്റഡ്, ഉദ്യോഗമണ്ഡൽ അവാർഡിനർഹമായി. എൻജിനിയറിങ്, ഓട്ടോമൊബൈൽ റിപ്പയറിംഗ് ആൻഡ് സർവീസിംഗ്, ടെക്‌സ്‌റ്റൈൽസ് ആൻഡ് കയർ എന്നീ വിഭാഗത്തിൽ കൊച്ചിൻ ഷിപ്യാർഡ് ലിമിറ്റഡ് അവാർഡിനർഹമായി. ‘ഫുഡ് ആൻഡ് ഫുഡ് പ്രോഡക്ട്‌സ് വിഭാഗത്തിൽ സെന്റ് ഗ്രിഗോറിയസ് കാഷ്യൂ ഇൻഡസ്ട്രീസ്, പുത്തൂർ, കൊല്ലവും മറ്റുള്ളവ എന്ന വിഭാഗത്തിൽ ഡെന്റ് കെയർ ഡെന്റൽ ലാബ് പ്രൈ.ലി. മൂവാറ്റുപുഴയും അവാർഡിനർഹമായി. ബസ്റ്റ് സേഫ്റ്റി വർക്കർ അവാർഡ് FACT ഉദ്യോഗമണ്ഡൽ, ആലുവയിലെ അഗസ്റ്റിൻ ബിജുവിനാണ്. ബെസ്റ്റ് സേഫ്റ്റ് ഗസ്റ്റ് വർക്കർ FACT അമ്പലമേടിലെ മഹേന്ദ്രകുമാർ യാദവിനും ഉദ്യോഗമണ്ഡലിലെ ജിതേന്ദ്ര കുമാർ സഹാനിക്കുമാണ്. 251 മുതൽ 500 വരെ തൊഴിലാളികൾ ജോലി ചെയ്യുന്ന വലിയ വ്യവസായശാലകളിൽ രാസവസ്തുക്കൾ, പെട്രോകെമിക്കൽ, ജനറൽ എൻജിനിയറിങ്, ഓട്ടോമൊബൈൽ റിപ്പയറിംഗ് ആൻഡ് സർവീസിംഗ് വിഭാഗത്തിൽ ഹിന്ദുസ്ഥാൻ ഓർഗാനിക് കെമിക്കൽസ്…
Read Moreആവണിപ്പാറ ഗിരിജൻകോളനിയിൽ ഊര്കൂട്ടയോഗം ചേർന്നു
KONNIVARTHA.COM : അരുവാപ്പുലംഗ്രാമപഞ്ചായത്ത് വാർഡ് കല്ലേലിതോട്ടം ആവണിപ്പാറഗിരിജൻകോളനിയിൽ ഊര്കൂട്ടയോഗംചേർന്നു.36കുടുംബങ്ങൾ ആണ് ചേര്‍ന്നത് വാർഡ്മെമ്പർ പി. സിന്ധു അധ്യക്ഷത വഹിച്ചു . ക്ഷേമകാര്യ ചെയർമാൻ വി. ശ്രീകുമാർ ഉത്ഘാടനം നിർവഹിച്ചു. വനാവകാശനിയമത്തെക്കുറിച്ചു വനം ഓഫീസർ വിനോദ് വിശദീകരണം നൽകിഎസ് റ്റി പ്രമോട്ടർവിനോദ് സ്വാഗതം ആശംസിച്ചു. കോ -ഓഡിനേറ്റർ MGNREGS ഓവർസിയർ ആയ പ്രബിൻ, ആവണിപ്പാറ Va സെക്രട്ടറി സുജിത്ത്, അംഗനവാടിടീച്ചർ ഷീബ,എന്നിവർആശംസഅർപ്പിച്ചു ADS അംഗംസുരഭികൃതജ്ഞത രേഖപെടുത്തി
Read Moreസൈനിക കൂട്ടായ്മ തപസ്: ബ്ലാക്ക് ഡേ ബൈക്ക് റാലിയും അനുസ്മരണവും നടത്തി
konnivartha.com : പുൽവാമയിൽ വീരമൃത്യു വരിച്ച ധീര ജവാൻമ്മാരുടെ ഓർമ ദിവസമായ ഇന്ന് ടീം പത്തനംതിട്ട സോൾജിയേഴ്‌സ് (തപസ്) പത്തനംതിട്ട ജില്ലാ ആസ്ഥാനത്തു ബ്ലാക്ക് ഡേ ബൈക്ക് റാലി നടത്തി . പത്തനംതിട്ട യുദ്ധ സ്മാരകത്തിൽ നിന്നും ആരംഭിച്ച റാലി സ്റ്റേഡിയം ജംഗ്ഷൻ, അബാൻ, എസ് പി ഓഫീസ് റോഡ്, സെന്റ് പീറ്റേഴ്സ് ജംഗ്ഷൻ, ഗാന്ധി സ്‌ക്വയർ എന്നിവിടങ്ങളിൽ വലം വച്ചു തിരികെ യുദ്ധ സ്മാരകത്തിൽ എത്തിച്ചേർന്നു. ധീര ജവാൻമ്മാരുടെ സ്മരണയ്ക്കായി ദീപങ്ങൾ കൊണ്ട് യുദ്ധ സ്മാരകം അലങ്കരിച്ചു പുഷ്പചക്രം അർപ്പിച്ചു.കൂടാതെ ഇന്നേ ദിവസം ജില്ലയിലെ വിവിധ ആശുപത്രികളിൽ തപസ് രക്തധാന സേനയുടെ 10 ൽ അധികം അംഗങ്ങൾ രക്തദാനവും നടത്തി.തപസ് ട്രെഷറർ മുകേഷ് പ്രമാടം,കമ്മറ്റി അംഗം ശ്യം ലാൽ അടൂർ ,ബിനു കോന്നി എന്നിവർക്കൊപ്പം 30 ഓളം സൈനികർ പരിപാടിയിൽ പങ്കെടുത്തു konnivartha.com :ശ്രീ …
Read Moreപത്തനംതിട്ട ജില്ലയിലെ സര്‍ക്കാര്‍ അറിയിപ്പുകള്‍ ( 06/02/2023 )
ബറ്റാലിയനുകള്‍ക്കായി ഡിജിപിയുടെ ഓണ്‍ലൈന്‍ അദാലത്ത് മാര്‍ച്ച് മൂന്നിന് അടൂരിലെ കെഎപി മൂന്ന് ഉള്‍പ്പെടെയുള്ള ബറ്റാലിയനുകളിലെ പോലീസ് ഉദ്യോഗസ്ഥരുടെയും വിരമിച്ച ഉദ്യോഗസ്ഥരുടെയും പരാതികളില്‍ പരിഹാരം കാണുന്നതിനായി സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത് മാര്‍ച്ച് മൂന്നിന് ഓണ്‍ലൈന്‍ അദാലത്ത് നടത്തും. പരാതികള്‍ ലഭിക്കേണ്ട അവസാന തീയതി ഫെബ്രുവരി 12 ആണ്. പരാതികള്‍ [email protected]ി വിലാസത്തിലാണ് അയയ്ക്കേണ്ടത്. മൊബൈല്‍ നമ്പര്‍ ഉള്‍പ്പെടുത്തണം. ഹെല്‍പ്പ് ലൈന്‍ നമ്പര്‍: 9497900243. എസ്പിസി ടോക്സ് വിത്ത് കോപ്സ് എന്ന് നാമകരണം ചെയ്തിരിക്കുന്ന പരിപാടിയില്‍ സര്‍വീസില്‍ ഉള്ളതും വിരമിച്ചതുമായ പോലീസ് ഉദ്യോഗസ്ഥരുടെ സര്‍വീസ് സംബന്ധവും വ്യക്തിപരവുമായ പരാതികളാണ് പരിഗണിക്കുന്നത്. ഇവ നേരിട്ട് സംസ്ഥാന പോലീസ് മേധാവിയുടെ ശ്രദ്ധയില്‍പ്പെടുത്തി പരിഹാരം കാണാം. പോലീസ് ഉദ്യോഗസ്ഥര്‍ക്ക് മേലധികാരി മുഖേന അല്ലാതെ നേരിട്ടുതന്നെ പരാതി നല്‍കാമെന്നതാണ് ഇതിന്റെ പ്രത്യേകത. വനിതാ കമ്മിഷന്‍ സിറ്റിംഗ് വനിതാ കമ്മീഷന്‍ സിറ്റിംഗ് 28-ന്…
Read More