കല്ലേലി കാവിൽ ആയില്യം പൂജ സമര്‍പ്പിച്ചു

കോന്നി : ആയില്യത്തോട് അനുബന്ധിച്ച് കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ (മൂലസ്ഥാനം )ആയില്യം പൂജ സമർപ്പിച്ചു. രാവിലെ 4 മണിയ്ക്ക് മല ഉണർത്തി കാവ് ഉണർത്തി ദ്രാവിഡ ആചാരത്തോടെ താംബൂല സമർപ്പണം നടത്തി . തുടര്‍ന്ന് വാനര ഊട്ട്, മീനൂട്ട് പ്രകൃതി സംരക്ഷണ പൂജ, പ്രകൃതി വന്ദനത്തോടെ പ്രഭാത പൂജ നിത്യ അന്നദാനം നടന്നു . രാവിലെ പത്ത് മണി മുതൽ നാഗാരാധനയുടെ ഭാഗമായി അഷ്ട നാഗങ്ങളായ ശേഷ നാഗം, വാസുകി, തക്ഷകൻ, കാർക്കോടകൻ, ശംഘപാലകൻ, ഗുളികൻ, പത്മൻ, മഹാപത്മൻ എന്നിവർക്ക് നാഗ പൂജയും നാഗ യക്ഷി അമ്മയ്ക്ക് ഊട്ടും നല്‍കി . തുടര്‍ന്ന് നാഗ പാട്ട് സമർപ്പിച്ച ശേഷം നാഗ രാജനും നാഗ യക്ഷി അമ്മയ്ക്കുംനൂറും പാലും മഞ്ഞൾ നീരാട്ട് കരിക്ക് അഭിഷേകം സമര്‍പ്പിച്ചു . ഊട്ട് പൂജയും സന്ധ്യാ വന്ദനം ദീപാരാധന ദീപ…

Read More

ഗ്രാമീണമേഖലയില്‍ സമ്പൂര്‍ണമായി കുടിവെള്ള വിതരണം സാധ്യമാക്കും: മന്ത്രി റോഷി അഗസ്റ്റിന്‍

രണ്ടു വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്തെ ഗ്രാമീണമേഖലയില്‍ സമ്പൂര്‍ണമായി ജലജീവന്‍ മിഷന്‍ പദ്ധതി പ്രകാരം കുടിവെള്ള വിതരണം സാധ്യമാക്കുമെന്ന് ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. ജില്ലയിലെ ജലജീവന്‍ മിഷന്‍ പദ്ധതികള്‍ വിലയിരുത്തുന്നതുമായി ബന്ധപ്പെട്ട് കളക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന അവലോകനയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ പതിനേഴ് ലക്ഷം കുടിവെള്ള കണക്ഷനുകളായിരുന്നു ഉണ്ടായിരുന്നത്. പതിമൂന്ന് ലക്ഷം കണക്ഷനുകള്‍ ഒന്നരവര്‍ഷം കൊണ്ട് അധികം നല്‍കി. രണ്ട് വര്‍ഷത്തിനുള്ളില്‍ 71 ലക്ഷം എന്ന ലക്ഷ്യത്തിലേക്ക് എത്തിച്ചേരും. ജലജീവന്‍ പദ്ധതിയുടെ കൃത്യമായ പരിശോധനയ്ക്കും പരാതികള്‍ പരിഹരിച്ച് മുന്നോട്ട് പോകുന്നതിനും വേണ്ടി പ്രത്യേക ടീമിനെ മന്ത്രിയുടെ ഓഫീസില്‍ സജ്ജമാക്കിയിട്ടുണ്ട്. അവലോകനയോഗത്തില്‍ ഏകദേശം എല്ലാ പരാതികളും പരിഹരിക്കാന്‍ സാധിച്ചിട്ടുണ്ട്. എംഎല്‍എമാരുടെ നേതൃത്വത്തില്‍ പതിനഞ്ച് ദിവസത്തിനുള്ളില്‍ രണ്ടാംഘട്ട റിവ്യു മീറ്റിംഗ് നടത്തും. സ്ഥല ലഭ്യതയുള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണും. ഏകദേശം 60 ശതമാനത്തിലേറെ പ്രവൃത്തികള്‍ സാങ്കേതിക…

Read More

ശബരിമല: കൂട്ടമായി എത്തുന്ന തീര്‍ഥാടകര്‍ക്ക് ഒന്നിച്ചു പോകുന്നതിന് സംവിധാനമൊരുക്കും: മന്ത്രി ആന്റണി രാജു

  നിലയ്ക്കല്‍ നിന്ന് പമ്പയിലേക്ക് ഒരു മിനിട്ടില്‍ ഒരു ബസ് നിലയ്ക്കല്‍ – പമ്പ ചെയിന്‍ സര്‍വീസിന് 200 ബസുകള്‍ സംസ്ഥാനത്തിന്റെ വിവിധ കേന്ദ്രങ്ങളില്‍ നിന്ന് 300 ബസുകള്‍ മകരവിളക്ക് സര്‍വീസിന് ആയിരം ബസുകള്‍ കൂട്ടമായി എത്തുന്ന ശബരിമല തീര്‍ഥാടകര്‍ക്കായി കെഎസ്ആര്‍ടിസി ഗ്രൂപ്പ് ബുക്കിംഗ് സംവിധാനമൊരുക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു പറഞ്ഞു. ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് ഗതാഗത വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുവാന്‍ പമ്പാ ശ്രീരാമസാകേതം ഹാളില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ഇതര സംസ്ഥനത്തു നിന്നോ കേരളത്തിനുള്ളില്‍ നിന്നോ കൂട്ടമായി എത്തുന്ന തീര്‍ഥാടകര്‍ക്ക് ഒരുമിച്ചു പോകുന്നതിനാണ് ഈ സംവിധാനം ഒരുക്കുക. വാഹനം ആവശ്യമുള്ളവര്‍ക്ക് ഗ്രൂപ്പ് ബുക്കിംഗ് നടത്താം. ബുക്ക് ചെയ്യുന്നവര്‍ക്കായി കെഎസ്ആര്‍ ടിസി ബസ് ക്രമീകരിച്ചു നല്‍കും. നാല്‍പ്പതു പേരെങ്കിലും സംഘത്തില്‍ ഉണ്ടാവണം. കേരളത്തിലെ വിവിധ അയ്യപ്പക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് ശബരിമലയിലേക്ക്…

Read More

കോണ്‍ഗ്രസ് നേതാവ് സതീശന്‍ പാച്ചേനി അന്തരിച്ചു

  കെപിസിസി ജനറല്‍ സെക്രട്ടറിയും കണ്ണൂര്‍ ഡിസിസി പ്രസിഡന്റുമായിരുന്ന സതീശന്‍ പാച്ചേനി അന്തരിച്ചു. 54 വയസായിരുന്നു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് അന്ത്യം. പക്ഷാഘാതത്തിന് ചികിത്സയിലായിരുന്നുഅഞ്ച് വര്‍ഷം കണ്ണൂര്‍ ഡിസിസി പ്രസിഡന്റായിരുന്നു കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ ആദര്‍ശ മുഖമായിരുന്ന സതീശന്‍ പാച്ചേനി. ഈ മാസം 19നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കെ എസ് യുവിലൂടെയായിരുന്നു സതീശന്‍ പാച്ചേനി രാഷ്ട്രീയത്തിലേക്ക് പ്രവേശിപ്പിക്കുന്നത്. കെഎസ് യുവിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറി, സംസ്ഥാന അധ്യക്ഷ പദവികളിലും പ്രവര്‍ത്തിച്ചു. അഞ്ച് തവണ നിയമസഭാ തെരഞ്ഞെടുപ്പുകളിലും ഒരു തവണ ലോക്‌സഭാ തെരഞ്ഞെടുപ്പിലും സതീശന്‍ പാച്ചേനി മത്സരിച്ചിട്ടുണ്ട്. 1996ല്‍ തളിപ്പറമ്പില്‍ നിന്നുമാണ് ആദ്യമായി നിയമസഭയിലേക്ക് ജനവിധി തേടിയത്. 2001ലും 2006ലും വി എസ് അച്യുതാനന്ദനെതിരെ മലമ്പുഴയില്‍ മത്സരിച്ചു. 2009ല്‍ പാലക്കാട് ലോക്‌സഭാ സീറ്റില്‍ എംബി രാജേഷിനെതിരെ മത്സരിച്ചു. 2016ലും 2021ലും കണ്ണൂര്‍ നിയമസഭാ മണ്ഡലത്തിലും മത്സരിച്ചു.  

Read More

മാനത്തെ മഴ കണ്ടാൽ വകയാറിൽ വെളിച്ചം പോകും

    konnivartha.com  :മഴ എന്നൊരു പ്രതിഭാസം ഇല്ല എങ്കിൽ കോന്നി വകയാർ മേഖലയിൽ വെളിച്ചം പോകില്ല. മഴ എന്ന് ഭൂമിയിൽ പതിച്ചോ അന്ന് വകയാർ കെ എസ് ഇ ബി പരിധിയിൽ വെളിച്ചം ഇല്ല. കാരണം അവർക്ക് മാത്രമേ അറിയൂ. ഈ പ്രതിഭാസം തുടങ്ങിയിട്ട് കാലം ഏറെ ആയി. ഒരു മാറ്റവും ഇല്ല. മുൻ കരുതൽ എന്ന നിലയിൽ ആണോ ഇങ്ങനെ വൈദ്യുതി ഇല്ലാത്തത് എങ്കിൽ കാലേകൂട്ടിയുള്ള നിഗമനത്തിന് ഏറെ നന്ദി. വൈദ്യുതി ഇല്ല എങ്കിൽ ഉപഭോക്താക്കളുടെ മൊബൈൽ നമ്പറിൽ മെസ്സേജ് വന്നിരുന്നു. അതും ഇന്ന് വൈകിട്ട് വന്നില്ല. അപ്പോൾ അറ്റകുറ്റ പണികൾ അല്ല. കാരണം ഇല്ലാതെ വെളിച്ചം കളഞ്ഞ വകയാർ കെ എസ് ഇ ബി ഓഫീസ് മറുപടി പറഞ്ഞാൽ അത് ജനങ്ങൾ മനസ്സിലാകും.

Read More

അഞ്ജലി ഫാബ് : ഈ ഓണം അഞ്ജലി ഫാബിനൊപ്പം ആഘോഷിക്കൂ

അഞ്ജലി ഫാബ് : ഈ ഓണം അഞ്ജലി ഫാബിനൊപ്പം ആഘോഷിക്കൂ ആകർഷകമായ സമ്മാനങ്ങളും ഡിസ്കൗണ്ടുകളും നിങ്ങൾക്കായി ഒരുക്കിയിരിക്കുന്നു. ANJALI FAB : LADIES, GENTS & KIDS WEAR ▪ TRENDY & STYLISH ONAM COLLECTIONS AVAILABLE ▪ 60% വരെ ഡിസ്ക്കൗണ്ട് ▪ ഈ ഓഫറുകൾ ആഗസ്റ്റ് 25 മുതൽ സെപ്റ്റംബർ 15 വരെ ▪ ഫാമിലിയില്‍ എല്ലാവര്‍ക്കും ആവശ്യമായ വസ്ത്രങ്ങള്‍ അഞ്ജലി ഫാബില്‍ ലഭ്യമാണ്. ▪ വിശാലമായ പാര്‍ക്കിങ് ഏരിയ. ▪ മൊബൈല്‍ ,വാട്സ് ആപ്പ് മുഖേന ഓണ്‍ലൈന്‍ പർച്ചയിസ് സൗകര്യം. ▪ ലേറ്റസ്റ്റ് ഫാഷൻ സ്റ്റിച്ചിംഗ് 1 മണിക്കൂറിൽ ലഭ്യമാണ്. ANJALI FAB. TIME SQUARE BUILDING, CHINA JUNCTION, PM ROAD, KONNI MOBILE/WHATSAPP : 9400811077 TELEPHONE: 0468 2341077 ONLINE DELIVERY AVAILABLE CALL/WHATSAPP: 9400811077 WEB:…

Read More

250 വീടുകൾ പൂർത്തിയാക്കി സുനിൽ ടീച്ചർ

  konnivartha.com : പത്തനംതിട്ട: സാമൂഹികപ്രവർത്തക ഡോ. എം. എസ്.സുനിൽ ഭവനരഹിതരായി സുരക്ഷിതമല്ലാത്ത കുടിലുകളിൽ കഴിയുന്ന നിരാലംബർക്ക് പണിത് നൽകുന്ന 250 – മത്തെ സ്നേഹ ഭവനം വിദേശ മലയാളിയായ ജോബിന്റെയും സൂസിയുടെയും സഹായത്താൽ കവിയൂർ പുളിയിക്കമല സരസമ്മയ്ക്കും കുടുംബത്തിനുമായി നിർമ്മിച്ചു നൽകി.   വീടിന്‍റെ  താക്കോൽ ദാനവും ഉദ്ഘാടനവും മുൻ എം പി യും സിനിമാ താരവുമായ സുരേഷ് ഗോപി നിർവഹിച്ചു. വർഷങ്ങളായി വീടില്ലാതെ തകർന്നു വീഴാറായ സുരക്ഷിതമല്ലാത്ത കുടിലിലായിരുന്നു പക്ഷാഘാതം വന്ന് ഒരുവശം തളർന്ന നിലയിൽ സരസമ്മയും ഭർത്താവും മകനും കുടുംബവും താമസിച്ചിരുന്നത്.   ആക്രി സാധനങ്ങൾ പെറുക്കി ആയിരുന്നു കുടുംബം ഉപജീവനമാർഗ്ഗം കണ്ടെത്തിയിരുന്നത്. സ്വന്തമായി അവർക്ക് ഒരു വീട് അവർക്ക് ഒരു സ്വപ്നം മാത്രമായിരുന്നു. ഇവരുടെ അവസ്ഥ കാണുവാനിടയായ ടീച്ചർ ഇവർക്കായി മൂന്ന് മുറികളും ഹാളും അടുക്കളയും ശുചിമുറി യും സിറ്റൗട്ടും അടങ്ങിയ…

Read More

വാട്ടർ അതോറിറ്റിയിൽ ഉപഭോക്തൃ സേവനങ്ങൾക്ക് ഓൺലൈൻ അപേക്ഷ

konnivartha.com : കേരള വാട്ടർ അതോറിറ്റിയിൽ മീറ്റർ മാറ്റിവയ്ക്കൽ, മീറ്റർ പരിശോധന, ഡിസ്കണക്ഷൻ, റീ-കണക്ഷൻ, ഉടമസ്ഥാവകാശം മാറ്റൽ തുടങ്ങിയ ഉപഭോക്തൃ സേവനങ്ങൾക്ക് ഇനി മുതൽ അപേക്ഷ ഓൺലൈനിൽ മാത്രം.   ഓൺലൈൻ വാട്ടർ കണക്ഷൻ പോർട്ടലായ ഇ-ടാപ് (https://etapp.kwa.kerala.gov.in) മുഖേന ഉപഭോക്തൃ സേവനങ്ങൾക്കെല്ലാം ഓഫീസിൽ നേരിട്ടെത്താതെ ഓൺലൈനായി അപേക്ഷിക്കാനും പണമടയ്ക്കാനും സാധിക്കും.   റജിസ്റ്റർ ചെയ്ത മൊബൈൽ നമ്പരിൽ വരുന്ന ഒ.ടി.പി നൽകിയാൽ മാത്രമേ ഈ സേവനങ്ങൾക്കുള്ള ഓൺലൈൻ അപേക്ഷ നൽകാൻ കഴിയൂ. കൂടാതെ ഫീസും ക്വിക് പേ വെബ്സൈറ്റ് (https://epay.kwa.kerala.gov.in/quickpay) മുഖേന ഓൺലൈനായി തന്നെ അടയ്ക്കേണ്ടതാണെന്നും വാട്ടർ അതോറിറ്റി അറിയിച്ചു.

Read More

വിദ്യാര്‍ത്ഥികള്‍ മത്സരത്തില്‍ ആത്മാര്‍ത്ഥതയോടെ പങ്കെടുക്കണം : ജില്ലാ കളക്ടര്‍

  konnivartha.com : വിദ്യാര്‍ത്ഥികള്‍ മത്സരത്തില്‍ ആത്മാര്‍ത്ഥതയോടെ പങ്കെടുക്കണമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ പറഞ്ഞു. സംസ്ഥാന വിദ്യാഭ്യാസ വകുപ്പും പി എന്‍ പണിക്കര്‍ ഫൗണ്ടേഷനും ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പും സംയുക്തമായി സംഘടിപ്പിച്ച 26ാമത് ദേശീയ വായനാ മാസാചരണത്തിന്റെ ഭാഗമായി തിരുവനന്തപുരത്ത് നടന്ന സംസ്ഥാനതല ക്വിസ് മത്സരത്തില്‍ ഒന്നാം സമ്മാനം നേടിയ ജില്ലാ ടീം അംഗങ്ങളായ എസ്. അഭിഷേക് ( മാര്‍ത്തോമ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പത്തനംതിട്ട), ദേവിക സുരേഷ് (ഗവണ്‍മെന്റ് എച്ച്എസ്എസ് തോട്ടക്കോണം) എന്നീ വിജയികളെ ആദരിക്കുന്ന ചടങ്ങില്‍ സമ്മാനദാനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു കളക്ടര്‍.   വിദ്യാര്‍ഥികളുടെ മികവ് കൂടുതല്‍ തലങ്ങളിലേക്ക് വ്യാപിപ്പിക്കാന്‍ മത്സരങ്ങള്‍ പ്രയോജനകരമാകണം. മത്സരത്തില്‍ പങ്കെടുക്കുന്നതിലെ തയ്യാറെടുപ്പുകള്‍ വിദ്യാര്‍ഥികള്‍ക്ക് എന്നും പുതിയ അനുഭവമായിരിക്കണമെന്നും കളക്ടര്‍ പറഞ്ഞു. പി എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍ ജില്ലാ സെക്രട്ടറി സി .കെ . നസീര്‍,…

Read More

കോന്നിയൂർ പി.കെസമുദായ രാഷ്ട്രീയ രംഗത്തെവേറിട്ട വ്യക്തിത്വം :കെ.യു. ജനീഷ് കുമാർ എം എൽ എ 

  Konnivartha. Com :കോന്നി മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റും, സാംബവ മഹാ സഭയുടെ മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയുമായിരുന്ന കോന്നിയൂർ പി കെ യുടെ ഒന്നാമത് അനുസ്മരണം സാംബ മഹാസഭകോന്നി താലൂക്ക് യൂണിയന്റനേതൃത്വത്തിൽ സംഘടിപ്പിച്ചു.കോന്നി കമ്യൂണിറ്റി ഹാളിൽ നടന്ന പരിപാടിയുടെ ഉത്ഘാടനം കെ.യു. ജനീഷ് കുമാർ MLA നിർവഹിച്ചു. സാമുദായ രാഷ്ട്രീയ രംഗത്ത് വേറിട്ട വ്യക്തിത്വമായിരുന്നുകോന്നിയൂർ PK എന്ന് MLA പറഞ്ഞു.യൂണിയൻ വൈസ് പ്രസിഡന്റ ശശി നാരായണൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ യൂണിയൻ സെക്രട്ടറി ഡി. മനോജ് കുമാർ സ്വാഗതവും, സംബവ മഹാ സഭസംസ്ഥാന ജനറൽ സെക്രട്ടറിരാമചന്ദ്രൻ മുല്ലശേരി അനുസ്മരണ പ്രഭാഷണവും നിർവ്വഹിച്ചു. ചടങ്ങിൽ സമുദയ അംഗമായ വിധു വരച്ച പി.കെ യുടെ ഛായചിത്രം സംസ്ഥാന ജനറൽ സെക്രട്ടറി മുല്ലശ്ശേരി രാമചന്ദ്രൻ യൂണിയൻ പ്രസിഡന്റ് സി.കെ. ലാലുവിന് കൈമാറി. കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിജി…

Read More